ഭൂതസഞ്ചാരങ്ങളുടെ ഇരുണ്ടഭൂപടങ്ങള്‍ ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം നേടിയ 'ഗ്രീന്‍ബുക്ക്' എന്ന ചലച്ചിത്രത്തെപ്പറ്റി.

ഭൂതസഞ്ചാരങ്ങളുടെ ഇരുണ്ടഭൂപടങ്ങള്‍ 
ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം നേടിയ  'ഗ്രീന്‍ബുക്ക്' എന്ന ചലച്ചിത്രത്തെപ്പറ്റി.

ശിവകുമാര്‍ ആര്‍. പി
     ഡോ. ഡോണാള്‍ഡ് ഷേര്‍ളി എന്ന കറുത്തവര്‍ഗക്കാരനായ ക്ലാസിക്കല്‍  ജാസ് പിയാനിസ്റ്റ് 1956-ല്‍ ബിര്‍മിംഗ്ഹാമിലെ മുനിസിപ്പല്‍ ഹാളില്‍ വെളുത്തവര്‍ഗക്കാരുടെ സദസ്സിനു മുന്നില്‍ സംഗീതം അവതരിപ്പിക്കുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ കുറച്ചാളുകള്‍ വന്ന് അയാളെ മര്‍ദ്ദിച്ച് ഇറക്കി വിട്ടിരുന്നു. വെളുത്തവന്‍റെ സ്ഥാപനവത്കൃതമായ ആഭിജാത്യത്തെ വെല്ലുവിളിക്കാനായി അടിമവര്‍ഗത്തില്‍നിന്നു ഒരാള്‍ വരുന്നത് അവരില്‍ ഭൂരിപക്ഷത്തിനും സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. അമേരിക്കയില്‍ അടിമത്തം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷവും 'ജിം ക്രോ' (ജെമ്പ് ജിംക്രോ ലാ)  എന്ന് പേരുള്ള അതിശക്തമായ വിവേചന നിയമം കര്‍ക്കശമായി പരിപാലിക്കപ്പെടുന്ന കാലമായിരുന്നു അത്. അതനുസരിച്ച് കറുത്തവര്‍ഗക്കാര്‍ക്ക് പണം ഉണ്ടെങ്കില്‍പോലും വെള്ളക്കാരുടെ സ്ഥാപനങ്ങളില്‍ ചെന്നു കയറാന്‍ പറ്റില്ലായിരുന്നു.  വെള്ളം കുടിക്കാനും ശൗചാലയങ്ങള്‍ ഉപയോഗിക്കാനും ഹോട്ടലില്‍ താമസിക്കാനും റെസ്റ്റോറന്‍റുകളില്‍നിന്ന് ഭക്ഷണം കഴിക്കാനും വിലക്കുണ്ടായിരുന്നു.  സണ്‍ഡൗണ്‍ ടൗണ്‍, സണ്‍സെറ്റ് ടൗണ്‍, ഗ്രേ ടൗണ്‍ എന്നെല്ലാം അറിയപ്പെട്ടിരുന്ന ചില മുനിസിപ്പാലിറ്റികള്‍ അതുവഴിയുള്ള കറുത്തവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും വിലക്കിയിരുന്നു. കറുത്തവര്‍ഗക്കാരോടുള്ള അയിത്തവും വിവേചനവും ചൂഷണവും അതിശക്തമായി നിലനില്‍ക്കുമ്പോള്‍തന്നെ  കറുത്തവരും കുടിയേറ്റക്കാരുമായ അമേരിക്കന്‍ പൗരന്മാരുടെ ആഭ്യന്തരാവകാശങ്ങള്‍ക്കായുള്ള മുറവിളി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയായിരുന്നു  കോളിളക്കങ്ങളോടെ പുറത്ത്.
     അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയുടെ തെക്കന്‍ ഉള്‍ഭാഗത്തുള്ള ബിര്‍മിംഗ്ഹാമില്‍ വീണ്ടും തന്‍റെ പിയാനോ സംഗീതം അവതരിപ്പിക്കാന്‍ ഡോ. ഷേര്‍ളി വരുന്ന കഥയാണ്, 2018-ല്‍ മികച്ച സിനിമയ്ക്കും, മികച്ച തിരക്കഥയ്ക്കും, മികച്ച സഹനടനുമുള്ള ഓസ്കാര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ 'ഗ്രീന്‍ ബുക്ക്چ പറയുന്നത്. ഈ നൂറ്റാണ്ടിന്‍റെ മധ്യത്തില്‍  അമേരിക്കയിലൂടെയുള്ള കറുത്തവര്‍ഗക്കാരുടെ യാത്രാ ദുരിതത്തെ ലഘൂകരിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും നിരത്തുകളുടെയും വിവരണം അടങ്ങിയ പുസ്തകമാണ് വിക്ടര്‍ ഹ്യൂഗോ ഗ്രീന്‍ രചിച്ച 'ഗ്രീന്‍ ബുക്ക്چ. 1936-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ ശരിയായ പേര് 'ദ നീഗ്രോ മോട്ടോറിസ്റ്റ് ഗ്രീന്‍ ബുക്ക്چ എന്നാണ്.  വമ്പിച്ച ബഹളത്തെയും പ്രക്ഷോഭത്തെയും നേതൃനിരയിലുള്ള മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെയും തുടര്‍ന്ന് വര്‍ണവിവേചനം നിശ്ശേഷം ഇല്ലാതാക്കുന്നതിനുള്ള സിവില്‍ റൈറ്റ് ആക്ട്,  പ്രസിഡന്‍റ ് ലിന്‍ഡന്‍ ജോണ്‍സണ്‍ 1964-ല്‍ ഒപ്പിടുന്നതുവരെ 'ഗ്രീന്‍ ബുക്കിچന്‍റെ പ്രസക്തി നിലനിന്നിരുന്നു. വര്‍ഷംതോറും പുതുക്കി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അതിന്‍റെ 1963 വരെയുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.  കറുത്തവര്‍ഗക്കാരന്‍ യാത്ര ചെയ്യുന്ന വാഹനം ഏതു സമയത്തും വെള്ളക്കാരനായ പൊലീസുകാരനാല്‍, ട്രാഫിക് നിയമം ലംഘിച്ചതിന്‍റെ പേരിലല്ലാതെതന്നെ  തടയപ്പെടാം എന്നതായിരുന്നു അവസ്ഥ. ഉണആ (ഉൃശ്ശിഴ ണവശഹല ആഹമരസ) എന്ന് അറിയപ്പെട്ടിരുന്ന വ്യവസ്ഥയെ കുറച്ചെങ്കിലും അതിജീവിക്കാന്‍ സഹായിക്കുക എന്നതായിരുന്നു ഗ്രീന്‍ ബുക്കിന്‍റെ ദൗത്യം. ഡോ. ഷേര്‍ളിയെന്ന മികച്ച കലാകാരന്‍റെ (വൈറ്റ്ഹൗസില്‍ അദ്ദേഹം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്) ജീവിതാവസ്ഥയെ പ്രതീകവത്കരിക്കുന്നു ചലച്ചിത്രത്തില്‍ ഈ പുസ്തകം. അതിലൂടെ അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വംശീയവിഭാഗമായ ആഫ്രിക്കന്‍-അമേരിക്കന്‍ (വെളുത്ത അമേരിക്കക്കാരും, ഹിസ്പാനിക്-ലാറ്റിനമേരിക്കക്കാരുമാണ് ആദ്യത്തെ രണ്ട് ഗ്രൂപ്പുകള്‍) സമൂഹത്തിന്‍റെ ഈ നൂറ്റാണ്ടിന്‍റെ മധ്യത്തിലുമുള്ള വിവേചനപരവും അപമാനകരവുമായ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് സംവിധായകന്‍ പീറ്റര്‍ ഫാരെല്ലി സാധ്യമാക്കുന്നത്. 
സംസ്കാരത്തിന്‍റെ നിറം
     ഒബാമാനന്തരകാലം അമേരിക്കയുടെ ജനപ്രിയ സാംസ്കാരികതയ്ക്ക് നല്‍കിയ വലിയ സംഭാവനകളിലൊന്ന് ഒരുപക്ഷേ ഇത്തരത്തിലുള്ള തിരിഞ്ഞുനോട്ടങ്ങളുടേതാണെന്നും വാദിക്കാവുന്നതാണ്. കറുത്ത മനുഷ്യരുടെ ജീവിതാഖ്യാനങ്ങള്‍ക്ക് സവിശേഷമായ ശ്രദ്ധ ചലച്ചിത്രങ്ങള്‍ നല്‍കി. ജീവചരിത്ര ചലച്ചിത്രങ്ങളോടുള്ള ആഭിമുഖ്യത്തിനും യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ള ആവിഷ്കാരങ്ങള്‍ക്കും ഒപ്പം കുടിയേറ്റ ജനതയുടെയും ഇതര വംശീയസമൂഹജീവിതങ്ങളുടെയും കാഴ്ചകള്‍ക്ക് ചലച്ചിത്രങ്ങളില്‍ ഏറ്റുപറച്ചില്‍ സ്വഭാവത്തോടെയുള്ള സാക്ഷാത്കാരങ്ങള്‍ കൂടുതലായി ലഭിക്കുകയും ചെയ്തു. മൂണ്‍ ലൈറ്റ്, ഗെറ്റ് ഔട്ട്, ബ്ലാക് പാന്തര്‍, ബ്ലാക് ക്ലാന്‍സ് മാന്‍, ദ ഹെയ്റ്റ് യു ഗിവ് തുടങ്ങിയവ സമീപകാലത്തെ ഉദാഹരണങ്ങള്‍. പീറ്റര്‍ ഫാരെല്ലിയുടെ ഉള്ളടക്ക പരിചരണരീതി യഥാതഥമാണ്. എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നും ഇല്ലാത്ത ഈ സിനിമയ്ക്ക് ഓസ്കാര്‍ ലഭിച്ചതില്‍ അസ്വാരസ്യം ആളുകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്വഭാവപരിവര്‍ത്തനത്തിനുള്ള ഉപാധിയെന്ന നിലയില്‍ അമേരിക്കയുടെ വടക്കന്‍ പ്രദേശത്തുനിന്ന് തെക്കന്‍ ഉള്‍നാട്ടിലേക്കുള്ള കാര്‍ യാത്രയെ രൂപകമാക്കുന്ന ഒരു സാധാരണ 'കാലഘട്ട' സിനിമയാണ് ബാഹ്യഘടനയില്‍ ഗ്രീന്‍ ബുക്ക്. യാത്രയിലൂടെ വരുന്ന സ്വഭാവമാറ്റം  ചലച്ചിത്രങ്ങള്‍ക്ക് പ്രിയപ്പെട്ട പ്രമേയമാണ്. സ്വന്തം കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കുകയും വെള്ളക്കാരന്‍റെ അഭിജാതമായ ജീവിതം അനുകരിച്ച് ഒറ്റപ്പെട്ട് കഴിയുകയും ചെയ്യുന്ന ഡോ. ഡോണാള്‍ഡ് ഷേര്‍ളിയുടെ കാഴ്ചപ്പാടില്‍ യാത്ര വരുത്തുന്ന മാറ്റം ചലച്ചിത്രത്തിലെ പ്രധാന വസ്തുതയാണ്. അയാളൊരു മൂന്നാം ലോകത്താണ് കഴിയുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമജീവിതം നയിക്കുകയും അക്ഷരാഭ്യാസമില്ലാതെ കൃഷിക്കാരും ഖനിത്തൊഴിലാളികളുമായി അപരിഷ്കൃതജീവിതം നയിച്ചുവരികയും ചെയ്യുന്ന സ്വന്തം വര്‍ഗക്കാരെ കൂടെ കൂട്ടാന്‍ അയാള്‍ക്ക് കഴിയുന്നില്ല. വടക്കന്‍ കരോലിനയിലേക്കുള്ള യാത്രയ്ക്കിടയില്‍ കീറി പറിഞ്ഞ വസ്ത്രം ധരിച്ച കര്‍ഷകരായ പാവപ്പെട്ട മനുഷ്യര്‍ അയാളെയും അയാള്‍ തിരിച്ചും നോക്കി നില്‍ക്കുന്ന ഒരു ദൃശ്യം സിനിമയിലുണ്ട്. അയാളപ്പോള്‍ വെള്ളക്കാരന്‍ ഡ്രൈവറായുള്ള കാറില്‍ വിലപിടിപ്പുള്ള വേഷവിതാനങ്ങളുമായി അവര്‍ക്ക് സ്വപ്നം കാണാന്‍പോലും പറ്റാത്ത ലോകത്തിലാണ്. ആ നിലക്ക് അയാള്‍ തീരെ കറുത്തവര്‍ഗക്കാരനല്ല. ആ ഭാവം അയാളുടെ മുഖത്തുണ്ട്. എന്നാല്‍ സംഗീത പരിപാടിക്ക് മുന്‍പോ ശേഷമോ വെളുത്തമനുഷ്യരുടെ ശുചിമുറി അയാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല. അവര്‍ ആഹാരം കഴിക്കുന്ന ഹാളില്‍ അയാള്‍ക്ക് പ്രവേശനമില്ല. ഇഷ്ടപ്പെട്ട വസ്ത്രം കടയില്‍നിന്ന് എടുത്ത് ഇട്ടു നോക്കാന്‍ പറ്റില്ല. അയാളുടെ ഡ്രൈവര്‍ക്കും സംഘാംഗങ്ങള്‍ക്കും ലഭിക്കുന്ന സൗകര്യംഅയാള്‍ക്ക് ലഭിക്കില്ല. യാത്രയ്ക്കിടയില്‍ വെള്ളക്കാരാലോ പൊലീസുകാരാലോ അയാള്‍ ഏതു സമയവും കൈയേറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെയാണ്. പരിപാടിക്ക് തയ്യാറെടുക്കാന്‍ സംഘാടകര്‍ നല്‍കുന്നത് സ്റ്റോര്‍മുറികളും മറ്റുമാണ്. ആ നിലയ്ക്ക് കാഴ്ചയില്‍ ഉയര്‍ന്നിരിക്കുന്നുവെങ്കിലും താഴേക്കിടയിലുള്ളതാണ് അയാളുടെ ജീവിതം. സമ്പന്നനും അഭ്യസ്തവിദ്യനും പല ഭാഷകള്‍ സംസാരിക്കുന്നവനും പ്രതിഭാശാലിയുമാണെങ്കിലും സംഗീതപരിപാടി കഴിഞ്ഞാല്‍ അയാള്‍ പോകേണ്ടത് കറുത്തവര്‍ഗക്കാരായ പാവപ്പെട്ട മനുഷ്യര്‍ക്കുമാത്രമായുള്ള തൊഴുത്തുപോലെയുള്ള വാസസ്ഥലങ്ങളിലാണ്. അവിടെ കോട്ടും സ്യൂട്ടുമണിഞ്ഞിരുന്ന് വിലകൂടിയ മദ്യം ഉപയോഗിക്കുന്ന ആ മനുഷ്യന്‍ പരിസരവുമായി ചേര്‍ച്ചയില്ലാത്ത ഒരു കോമാളിയാണ്. ഡോ. ഡോണ്‍ ഷേര്‍ളിയുടെ ഈ സ്വത്വപ്രതിസന്ധിയാണ് 'ഗ്രീന്‍ബുക്കി'ലെ ആന്തരികസംഘര്‍ഷത്തെ കനപ്പെടുത്തുന്നത്.  കേവലമായ ഒരു മുദ്രാവാക്യമല്ല അത്.
     ന്യൂയോര്‍ക്കില്‍നിന്നു തുടങ്ങി ബിര്‍മിംഗ്ഹാമില്‍ അവസാനിക്കുന്ന കാര്‍യാത്ര യഥാര്‍ത്ഥത്തില്‍ മാറ്റി മറിക്കുന്നത്, ഡോ. ഷേര്‍ളിയെന്ന സംഗീതജ്ഞനെ മാത്രമല്ല, അമേരിക്കയില്‍ അരികു ജീവിതം നയിക്കുന്ന കുടിയേറ്റക്കാരുടെ പ്രതിനിധിയാണെങ്കിലും വര്‍ണവിവേചനത്തില്‍ വീണ്ടുവിചാരമില്ലാതെ വെളുത്ത അമേരിക്കന്‍ മനസ് സ്വാംശീകരിച്ച മറ്റൊരു വ്യക്തിയെയുമാണ്. ടോണി ലിപ് എന്നു വിളിപ്പേരുള്ള മുഠാളനും തീറ്റിപ്രിയനും ഇറ്റാലിയന്‍ വേരുകളുള്ളയാളുമായ  ഫ്രാങ്ക് ടോണി വെല്ലലോംഗയെ. ഇയാളാണ് ചലച്ചിത്രത്തിന്‍റെ ആഖ്യാനത്തിലെ വീക്ഷണസ്ഥാനം. യൂറോപ്യന്‍ അമേരിക്കന്‍ വംശീയസംഘത്തില്‍ നാലാം സ്ഥാനമാണ് ഇറ്റലിയില്‍നിന്ന് കുടിയേറിയവര്‍ക്കുള്ളത്. അക്രമത്തോടുള്ള ആഭിമുഖ്യവും  എടുത്തടിച്ചതുപോലെയുള്ള  പെരുമാറ്റവും കാരണം അമേരിക്കന്‍ സമൂഹത്തിനിടയില്‍ നല്ല സ്ഥാനമല്ല ഈ വിഭാഗത്തിനുമുണ്ടായിരുന്നത്. 100 വര്‍ഷം മുന്‍പ് ന്യൂയോര്‍ക്ക് ടൈംസ് 'അവര്‍ നീഗ്രോകളേക്കാള്‍, പോളണ്ടുകാരേക്കാള്‍ മോശക്കാരാണെന്ന്' എഴുതിപ്പിടിപ്പിച്ചത് ഇവരെപ്പറ്റിയാണ്. ടോണി ലിപ് ജോലി ചെയ്യുന്ന കോപാകബാന എന്ന നിശാക്ലബ് പുനരുദ്ധാരണത്തിനായി അടച്ചിടുകയും കുടുംബം പുലര്‍ത്താന്‍ മറ്റൊരു ജോലി ആവശ്യമായി വരികയും ചെയ്ത സമയത്താണ്, ഡോ. ഷേര്‍ളിയുടെ സംഗീത പര്യടനത്തിന് അകമ്പടി സേവിക്കാനും ഡ്രൈവറാകാനും ഉള്ള അവസരം അയാളെ തേടി വരുന്നത്. വീട്ടില്‍ ജോലിയ്ക്കായി വന്ന രണ്ട് കറുത്ത പണിക്കാര്‍ കുടിച്ച ഗ്ലാസുകള്‍ ചവറ്റുകുട്ടയില്‍ ഇടുന്ന ആരംഭദൃശ്യങ്ങളില്‍ ഒന്നില്‍നിന്നുതന്നെ അയാളുടെ കറുത്തവര്‍ഗക്കാരോടുള്ള മനോഭാവം സിനിമയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  തൃപ്തിയുണ്ടായിട്ടല്ല, മറിച്ച് വാഗ്ദാനം ചെയ്യുന്ന പ്രതിഫലത്തുകയുടെ വലിപ്പമാണയാളെ, തന്നെ പരിചരിക്കുകകൂടിവേണം എന്ന നിര്‍ദ്ദേശത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ട് ഡോ.ഷേര്‍ളിയുടെ ഡ്രൈവര്‍ ജോലി ഏറ്റെടുപ്പിക്കുന്നത്. എന്നാല്‍ മറ്റൊന്നുള്ളത് സാഹചര്യസമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് പ്രത്യേകമായ വൈദഗ്ധ്യം ഉണ്ടെന്നതാണ്. അക്കാര്യം ഷേര്‍ളി പ്രത്യേകമായി മനസിലാക്കിയിട്ടുണ്ട്. പിന്നീടുള്ള യാത്രയില്‍ ആ ധാരണ ശരിയാണെന്ന് ടോണി തെളിയിക്കുകയും ചെയ്യുന്നു. കാറിന്‍റെ ഡിക്കിയില്‍ കറുത്തവര്‍ഗക്കാരനായ താത്കാലിക യജമാനന്‍റെ  സാധനങ്ങള്‍ എടുത്തുവയ്ക്കാന്‍പോലും തയ്യാറാകാത്തവിധത്തില്‍ അഹങ്കാരിയായിരുന്നു തുടക്കത്തില്‍ അയാള്‍. രാജ്യത്തിന്‍റെ രാഷ്ട്രീയ- സാംസ്കാരിക ചരിത്രങ്ങളുടെ സന്ധിഘട്ടത്തില്‍ വെളുത്ത അമേരിക്കയുടെ മേലാളത്തത്തിനു കീഴെയുള്ള ഇതര വംശീയവിഭാഗങ്ങളുടെപോലും അപമാനങ്ങളേറ്റു കഴിയേണ്ടി വരുന്ന ഗതികേടിനെ മുന്‍നിര്‍ത്തിയാണ് കറുത്തവനായ ഷേര്‍ളിയുടെ അനുഭവങ്ങള്‍ക്ക് ചിത്രത്തില്‍ മുന്‍തൂക്കം കിട്ടുന്നത്. 
വംശീയതയുടെ വൈരുദ്ധ്യങ്ങള്‍
അമേരിക്കന്‍ സമൂഹത്തിന്‍റെ വ്യത്യസ്തതലങ്ങളില്‍നിന്നു വരുന്ന ഈ മനുഷ്യര്‍, പ്രകടമായ വൈരുദ്ധ്യങ്ങളുടെ അരങ്ങുകള്‍കൂടിയാണ്. ന്യൂയോര്‍ക്കില്‍നിന്ന് തുടങ്ങുന്ന യാത്ര പരിണമിപ്പിക്കുന്നത് വ്യക്തികളുടെ ബാഹ്യവും ആന്തരികവുമായ പ്രകൃതങ്ങളെ മാത്രമല്ല, ഇടപഴകലിന്‍റെയും ഒറ്റപ്പെടുത്തലിന്‍റെയും രാഷ്ട്രീയത്തെക്കൂടിയാണ്.  യാത്ര ആരംഭിക്കുമ്പോള്‍ ടോണി, ഡോ. ഷേര്‍ളിയുടെ ഡ്രൈവറാണ്. ക്രിസ്മസ് തലേന്ന് യാത്ര ടോണിയുടെ വീട്ടിലെത്തി അവസാനിക്കുമ്പോള്‍ വണ്ടിയോടിക്കുന്നത് ഡോ.ഷേര്‍ളിയാണ്. പിന്നിലെ സീറ്റില്‍ തളര്‍ന്നുറങ്ങുന്ന  ടോണിയെ ക്രിസ്മസ്ത്തലേന്ന് വീട്ടിലെത്തിച്ചുകൊള്ളാമെന്ന് അയാളുടെ ഭാര്യക്ക് കൊടുത്ത വാക്ക് പാലിക്കാനയാള്‍ കാറിന്‍റെ ഡ്രൈവിങ് ഏറ്റെടുക്കുന്നു. മാന്യവും അന്തസ്സുള്ളതുമായ പെരുമാറ്റവും ആശയപ്രകാശന രീതികളും ടോണി വെല്ലലോംഗ ശീലിക്കുന്നു. അയാളുടെ ഭാര്യ, ഡോളോറെസ് വെല്ലലോംഗയ്ക്കുള്ള കത്തുകളിലെ ആശയവും ഭാഷയും ഷേര്‍ളി പരിഷ്കരിക്കുന്നു.  'അക്രമംകൊണ്ട് ഒരിക്കലും ഒരാള്‍ക്ക് ജയിക്കാന്‍ പറ്റില്ലെന്നും അന്തസ്സിനാണ് നിലനില്‍പ്പുള്ളതെന്നും അതുകൊണ്ടുമാത്രമേ ജീവിതജയം കൈവരൂ' എന്നുമാണ് അയാളുടെ വിശ്വാസം. പെരുമാറ്റത്തിലുടനീളം 'അന്തസ്സ്, മാന്യത' തുടങ്ങിയ ഉപരിവര്‍ഗമൂല്യങ്ങള്‍ക്ക് അയാള്‍ നല്‍കുന്ന പ്രാധാന്യം ചലച്ചിത്രത്തില്‍ വ്യക്തമാണ്. സിംഹാസനം എന്ന് ടോണി പരിഹസിക്കുന്ന ഇരിപ്പിടത്തിലാണ് വീട്ടില്‍ അയാളുടെ ഇരിപ്പ്. വസ്ത്രധാരണത്തിന്‍റെയും ശരീരനിലകളുടെയും ഭക്ഷണരീതികളുടെയും പ്രത്യേകതകളും വെള്ളക്കാരുടെ ആചാരമര്യാദകളെ അനുകരിക്കുന്നത്, നൂറ്റാണ്ടുകളായി അടിമകളായിരിക്കുകയും രാവും പകലും അപമാനത്തിനിരയാവുകയും ചെയ്യുന്ന ഒരു വര്‍ഗത്തിന്‍റെ അപകര്‍ഷത്തെ താണ്ടാന്‍ അയാള്‍ക്കുള്ള ഏകമാര്‍ഗമാണ് ഇതെല്ലാം. ചുറ്റുമുള്ള അഭിജാതവര്‍ഗത്തിന്‍റെ രീതികള്‍ അനുകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത് അടിച്ചേല്‍പ്പിക്കപ്പെട്ട അധമബോധത്തെ അകറ്റാനുള്ള വ്യക്തികളുടെ ശ്രമത്തിന് ചരിത്രത്തില്‍ വേറെയും ഉദാഹരണങ്ങളുണ്ട്. 
     വെളുത്ത അമേരിക്കന്‍ സദസ്സിന് ഡോ. ഡോണാള്‍ഡ് ഷേര്‍ളി എന്ന കറുത്ത വര്‍ഗക്കാരനെ സ്വീകാര്യനാക്കുന്നത് ക്ലാസിക്കല്‍ പിയാനിസ്റ്റ് എന്ന പദവിയാകുന്നു. തങ്ങള്‍ പരിഷ്കൃതരാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ വേണ്ടിയുള്ള നാട്യം മാത്രമാണത്. സംഗീതപരിപാടിക്കു മുന്‍പും ശേഷവും അമേരിക്കന്‍ സമൂഹത്തിന് അയാള്‍ തൊടാനും കൂടെയിരുത്താനും പാടില്ലാത്ത 'കറമ്പനാണ്'. പരിഷ്കൃത വെള്ളക്കാരസമൂഹത്തിന്‍റെ ഇരട്ടത്താപ്പ് ഷേര്‍ളി മനസിലാക്കാതിരിക്കുന്നില്ല. എന്നാല്‍ സാമൂഹിക അപകര്‍ഷങ്ങളെ ആട്ടിയോടിക്കാനുള്ള കച്ചിത്തുരുമ്പാണ് അയാള്‍ക്ക് സംഗീതം.  അതുകൊണ്ട് അതിന്‍റെ ദുര്‍ബലതപോലും അയാള്‍ക്ക് പ്രധാനമാണ്. സ്വന്തം വര്‍ഗത്തിനും അന്യവര്‍ഗത്തിനും ഇടയില്‍ ഗതിയില്ലാതെ ഉഴറുന്നതിനു പകരം, സ്വന്തം മനസ്സാക്ഷിക്ക് യോജിച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്ത് മനസ്സുഖം നേടാമെന്ന് അയാളെ ടോണി ലിപ്, അപരിഷ്കൃതവും ആരെയും കൂസാത്തതുമായ പെരുമാറ്റ രീതികള്‍കൊണ്ട് പഠിപ്പിക്കുന്നു. ഷേര്‍ളിയിലും ടോണിയിലുമുള്ള വൈരുദ്ധ്യം മുഴുവന്‍ അവരവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗങ്ങളുടെയുമാണെന്ന വിവക്ഷകളിലാണ് കഥാപാത്രങ്ങളുടെ കാതല്‍. അവിടെയാണ് നിക് വെല്ലലോംഗയും (യഥാര്‍ത്ഥ ജീവിതത്തില്‍ ടോണി വെല്ലലോംഗയുടെ മകനാണ് നിക്)  ബ്രിയാന്‍ ഹെയ്സ് ക്യൂറിയും പീറ്റര്‍ ഫാരെല്ലിയും ചേര്‍ന്നു തയ്യാറാക്കിയ തിരക്കഥ അതിന്‍റെ ശക്തി തെളിയിക്കുന്നത്. കുടുംബസ്നേഹം, സഹോദരസംഘങ്ങളിലെ പങ്കാളിത്തം, റോമന്‍ കാത്തലിക് മതവിശ്വാസത്തിലുള്ള നിഷ്ഠ, കായിക താത്പര്യങ്ങള്‍ തുടങ്ങിയവ ഇറ്റാലിയന്‍ അമേരിക്കക്കാരുടെ  പ്രത്യേകതകളായി സിനിമയില്‍ ടോണിയുടെ വീടിന്‍റെ പശ്ചാത്തലത്തിലുള്ള പല ദൃശ്യങ്ങളിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. മറുവശത്ത് സാമൂഹികവും കുടുംബപരവുമായ ഒറ്റപ്പെടല്‍, സമ്പന്നമായ കലാപാരമ്പര്യവും ശേഷികളും, ധാര്‍മികവും ഉപചാരപരവുമായ കുഴമറിച്ചില്‍ തുടങ്ങിയ കാര്യങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ ഷേര്‍ളിയും പ്രതിനിധീകരിക്കുന്നു.
' ഏകാകികളായി കഴിയുന്നവരുടെ ലോകം'
വ്യക്തിബന്ധങ്ങള്‍ മുഴുവന്‍ താറുമാറായി കിടക്കുന്ന ഷേര്‍ളിയുടെ ഏകാന്തമായ ജീവിതത്തെ
ലാക്കാക്കി 'ആദ്യത്തെ ചുവടു വയ്ക്കാന്‍ ഭയന്ന് കഴിയുന്ന ഏകാകികളായ മനുഷ്യരാണ് ലോകം മുഴുവന്‍' എന്ന ഒരു തത്ത്വശകലം ടോണി പങ്കുവയ്ക്കുന്നുണ്ട്. ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. സഹോദരന്‍ തന്‍റെയത്ര പരിഷ്കൃതനല്ലെന്ന കാരണത്താല്‍ അയാളില്‍നിന്നും അകന്നു കഴിയുന്നു.  അതേ കാരണത്താല്‍ പാവപ്പെട്ടവരും നിരക്ഷരരുമായ കറുത്തവരോട് താദാത്മ്യപ്പെടാനും അയാള്‍ പ്രയാസം അനുഭവിക്കുന്നു. അമേരിക്കയില്‍ മാനുഷികമായ പ്രവൃത്തിയല്ലാതിരുന്ന സ്വവര്‍ഗസ്നേഹവും അയാളുടെ
ലൈംഗികജീവിതത്തിന്‍റെ പ്രകാശനത്തെ പ്രശ്നത്തിലാക്കുന്നു. അയാള്‍ക്ക് വേണ്ടത്ര കറുത്തവനോ


വേണ്ടത്ര വെളുത്തവനോ വേണ്ടത്ര മനുഷ്യന്‍ തന്നെയോ ആകാന്‍ കഴിയുന്നില്ലെന്നൊരു പ്രതിസന്ധിയുണ്ട്. അതയാള്‍ സ്വയം വരുത്തിവച്ചതല്ല. സമൂഹം ഏല്‍പ്പിച്ചതാണ്. അതിനിടയില്‍പ്പെട്ടു കുഴങ്ങുന്ന ഏകാന്തമായൊരു നിലവിളിയാണ് സിനിമയിലെ ഡോ. ഡോണ്‍ ഷേര്‍ളി എന്ന കഥാപാത്രത്തിന്‍റെ യഥാര്‍ത്ഥ പശ്ചാത്തലം.
     വര്‍ഷങ്ങള്‍ക്കു മുന്‍പ് വെളുത്തവരുടെ സദസ്സില്‍ അവരുടെ സംഗീതം അവതരിപ്പിക്കാന്‍ വന്ന കറുത്തവര്‍ഗക്കാരനെ വംശീയ വെറികൊണ്ടാണ് ഒരു കൂട്ടം മര്‍ദ്ദിച്ച് ഇറക്കി വിട്ടതെങ്കില്‍ ആ ചരിത്രം 1962-ല്‍ ആവര്‍ത്തിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം കലാകാരന്‍ ഇറങ്ങി പോകുന്നിടത്താണ്. അവിടത്തെ റെസ്റ്റൊറന്‍റില്‍ നാലുപേര്‍ക്കൊപ്പമിരുന്ന് ആഹാരം കഴിക്കാന്‍ അനുവദിക്കാതിരുന്നതിന്‍റെ പേരില്‍ ബിര്‍മിംഗ്ഹാമിലെ പരിപാടി ഡോ. ഷേര്‍ളി വേണ്ടെന്നു വയ്ക്കുന്നു. അതിനു ടോണിയുടെ പിന്തുണയുമുണ്ട്. അതാണവരുടെ ചേര്‍ച്ചയുടെ അങ്ങേയറ്റത്തെ ബിന്ദു. കറുത്തവര്‍ഗക്കാരന്‍റെ ഡ്രൈവറായിരിക്കുക എന്ന അപമാനകരമായ പ്രവൃത്തി (മേരിവില്ലിയിലെ പൊലീസുകാരന്‍ ഏതാണ്ട് ഇതേകാര്യം പറഞ്ഞ് അപഹസിച്ചതിനാലാണ് ടോണി അയാളെ തല്ലുന്നത്) കൂടുതല്‍ പണം കിട്ടുന്ന പണി നല്‍കാമെന്ന് അയാളുടെ ഇറ്റാലിയന്‍ കൂട്ടുകാര്‍ വഴിക്കുവച്ച് വാഗ്ദാനം ചെയ്തിട്ടും തുടരാന്‍ തന്നെയായിരുന്നു ടോണിയുടെ തീരുമാനം. യാത്രയ്ക്കിടയില്‍ ടോണി പലയിടത്തുവച്ചും  ഷേര്‍ളിയെ രക്ഷിക്കുന്നു. ബാറിലെ അക്രമികളായ വെള്ളക്കാരില്‍നിന്ന്, മറ്റൊരു ബാറിനു വെളിയില്‍ കൊള്ളയടിക്കാരായ കറുത്തവരില്‍നിന്ന്, 'പ്രകൃതിവിരുദ്ധ ലൈംഗികത'യ്ക്ക് പിടിയിലായപ്പോള്‍ പൊലീസില്‍നിന്ന്.  ഇഷ്ടമുള്ള ഭക്ഷണം ഉപചാരങ്ങളൊന്നും കൂടാതെ രസിച്ചു കഴിക്കാന്‍ ടോണിയാണ് ഷേര്‍ളിയെ പഠിപ്പിക്കുന്നതെങ്കില്‍ അന്തസ്സായി കത്തെഴുതാനെന്നപോലെ വെറുതേ താഴെ കിടക്കുന്ന കല്ലെടുക്കുന്നതും മോഷണമാണെന്ന ഉപചാരവൃത്തി ഷേര്‍ളി തിരിച്ചും പഠിപ്പിക്കുന്നു. അയാളുടെ സംഗീതവൈദഗ്ധ്യത്തിലും ഉന്നതരായ ആളുകളുമായുള്ള പിടിപാടിലും ടോണി ലിപിനു ബഹുമാനമുണ്ട്. രാജ്യത്തെ അറ്റോര്‍ണി ജനറലായ റോബര്‍ട്ട് കെന്നഡി നേരിട്ടിടപെട്ടാണവരെ മേരിവില്ലിയിലെ ലോക്കപ്പില്‍നിന്നും മോചിപ്പിക്കുന്നത്. നേരത്തേ പറഞ്ഞതുപോലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്ന പ്രസ്താവത്തെ ടോണിയും അന്തസ്സും മാന്യതയുമാണ് ആത്യന്തികമായി വിജയിക്കുക എന്ന സ്വന്തം വാക്കുകളെ ഷേര്‍ളിയും അവരവരുടെ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ് ചെയ്യുന്നത് എന്നര്‍ത്ഥം.
     ടോണിയെന്ന നിശാക്ലബ് കാവല്‍ക്കാരനും ഷേര്‍ളിയെന്ന സംഗീതജ്ഞനും എട്ട് ആഴ്ചകള്‍ക്കു മുന്‍പുള്ള അവരവരുടെ ജീവിതത്തിലേക്കാണ്, യാത്ര കഴിഞ്ഞ് മടങ്ങിപ്പോകാനുള്ളത്. എന്നാല്‍  മടങ്ങിപ്പോകുന്നത് പഴയ ആളുകളായല്ലെന്ന സൂചനയോടെയാണ് സിനിമ അവസാനിക്കുന്നത്. ക്ഷണം ആദ്യം നിരസിക്കുന്നുവെങ്കിലും ഷേര്‍ളി, ഒരു ഷാമ്പെയിന്‍ കുപ്പിയുമായി ടോണിയുടെ വീട്ടിലെ കുടുംബകൂടിച്ചേരലിന് എത്തുന്നതില്‍ കാവ്യാത്മകമായ ഒരു അവസാനമാണുള്ളത്. സിനിമയുടെ തുടക്കത്തില്‍ അതേ വീട്ടില്‍, അതേ സൗഹൃദസംഘത്തിന്‍റെ മുന്നില്‍ വച്ചാണ് ടോണി വീട്ടില്‍ പണിക്കുവന്നവര്‍ കുടിച്ച ഗ്ലാസുകളെടുത്ത് കുപ്പയിലിടുന്നത്. 'ഞാന്‍ സ്വീകാര്യനല്ലാത്ത വെള്ളക്കാരുടെ താവളങ്ങളിലേക്കൊന്നും (വൈറ്റ് എസ്റ്റാബ്ലിഷ്മെന്‍റ്) ഇനിയില്ലെന്നാണ്' ബിര്‍മിംഗ്ഹാമിലെ പരിപാടി ഉപേക്ഷിച്ചശേഷം  ഷേര്‍ളി ടോണിയെ കാറില്‍വച്ച് അറിയിക്കുന്നത്. അതില്‍ ഉറച്ചുനില്‍ക്കാനുള്ള തീരുമാനം  വീട്ടിലേക്ക് ഉള്ള ക്ഷണം ആദ്യം നിരസിച്ചതിന്‍റെ പിന്നിലുണ്ടാവണം. കത്തിയും ഫോര്‍ക്കും പ്ലേറ്റുമില്ലാതെ പൊരിച്ച കോഴിയെ കൈകൊണ്ട് തിന്ന് എല്ല് കാറിനു പുറത്തേക്ക് വലിച്ചെറിയുന്ന തരം സ്വാതന്ത്ര്യം അയാളുടെ മാറ്റത്തിന്‍റെ ആദ്യചുവടുവയ്പായിരുന്നെങ്കില്‍ (വാസ്തവവിരുദ്ധമാണെന്ന് ഷേര്‍ളിയുടെ കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുവെങ്കിലും പ്ലേറ്റും ഫോര്‍ക്കുമൊന്നുമില്ലാതെ വെറുംകൈകൊണ്ട് ചിക്കന്‍ ഫ്രൈ തിന്നാന്‍ ഷേര്‍ളി തയ്യാറാവുന്നത് 'ഗ്രീന്‍ബുക്കി'ലെ മോട്ടീഫ് ആണെന്ന് കരുതുന്ന നിരൂപകരുണ്ട്) ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ അയാളെടുക്കുന്ന തീരുമാനം അയാളുടെ വ്യക്തിഗതമായ മാറ്റത്തിന്‍റെ അഭിലഷണീയമായ തുടര്‍ച്ചയാണ്.  കറുത്തവരുടെ ബാറില്‍ അവര്‍ക്കായി പിയാനോ വായിച്ചശേഷം വര്‍ഷത്തിലൊരു പ്രാവശ്യമെങ്കിലും സൗജന്യമായി തന്‍റെ വര്‍ഗക്കാര്‍ക്കായി ഇനി താന്‍ സംഗീതപരിപാടി അവതരിപ്പിക്കണം എന്ന ആഗ്രഹപ്രകടനത്തിലൂടെ അതുവരെ ആന്തരികമായി വെള്ളക്കാരനാവാന്‍ വെറുതേ ശ്രമിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ താനുള്‍പ്പെട്ട വിഭാഗത്തോടുള്ള കടപ്പാടിനെയും തിരിച്ചറിയുന്നു.
കഥയും യാഥാര്‍ത്ഥ്യവും
     വിഗോ മോര്‍ട്ടെന്‍സെനാണ് ടോണി വെല്ലലോംഗായി അഭിനയിച്ചത്. മഹെര്‍ഷാലാ അലി ഡോ. ഡോണാള്‍ഡ് ഷേര്‍ളിയും ലിന്‍ഡാ കാര്‍ഡെല്ലിനി ടോണിയുടെ ഭാര്യ ഡോളോറെസുമായി.  ഓസ്കാറിന്‍റെ സാധ്യതാപട്ടികയില്‍ ഏറെക്കുറെ താഴെയായിരുന്ന 'ഗ്രീന്‍ബുക്കിന്‍റെ' പുരസ്കാരലബ്ധി കുറച്ചുപേരെയെങ്കിലും അത്ഭുതപ്പെടുത്തിയതില്‍ അസ്വാഭാവികതയില്ല. ഓസ്കാറിനു മുന്‍പ് ഗോള്‍ഡെന്‍ ഗ്ലോബ് പുരസ്കാരം നേടിയിരുന്ന 'ഗ്രീന്‍ബുക്കിന്'  എതിരെയുള്ള വിവാദങ്ങളില്‍ പ്രധാനപ്പെട്ടത്, അമേരിക്കയുടെ വര്‍ണവിവേചനഭൂതകാലത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളിലെ കൃത്യതയില്ലായ്മയാണ്. ജീവിച്ചിരുന്ന മനുഷ്യരെയും നടന്ന സംഭവങ്ങളെയുംപറ്റിയുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ അവ സ്വാഭാവികമാണ്. 1962- ലെ യാത്രയ്ക്കു ശേഷം ടോണിയും ഷേര്‍ളിയും തങ്ങളുടെ സൗഹൃദം തുടര്‍ന്നിരുന്നു. വീണ്ടും അവര്‍ യാത്രയും ചെയ്തിരുന്നു. ഇവരെ രണ്ടുപേരെയും പ്രത്യേകിച്ചും ഷേര്‍ളിയുടെ കുടുംബാംഗങ്ങളുമായി വിശേഷിച്ചും ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ് തിരക്കഥ തയാറാക്കിയതെന്നുള്ളതുകൊണ്ട് സിനിമയില്‍ കാണുന്നതെല്ലാം വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണെന്നാണ് നിക് വെല്ലലോംഗയുടെ അഭിപ്രായം. ഡോ.ഷേര്‍ളിയ്ക്ക് മൂന്ന് സഹോദരന്മാരുണ്ടായിരുന്നെന്നും അവര്‍ മൂന്നുപേരും ഉയര്‍ന്ന പഠിപ്പുള്ളവരും വിവിധഭാഷകള്‍ സംസാരിക്കുന്നവരും പലതരത്തില്‍ കഴിവുള്ളവരുമായിരുന്നു എന്നും ടോണിയുമായുള്ള കാര്‍ യാത്ര സമയത്ത് ഷേര്‍ളി അവരുമായി സാധാരണ നിലയില്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും ഒരു കുടുംബാംഗത്തെ ഉദ്ധരിച്ച് ഗബ്രിയേല്‍ ബ്രൂണി 'എസ്ക്യുറില്‍' എഴുതുന്നു. അന്നത്തെ സണ്‍ ഡൗണ്‍ ടൗണുകളെക്കുറിച്ചുള്ള സിനിമയിലെ ചില പൊരുത്തക്കേടുകള്‍ 'ഗാര്‍ഡിയന്‍' ലേഖനത്തില്‍ ടോം മക്കാര്‍ത്തിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരേ വര്‍ഷമാണ് സുഹൃത്തുക്കളായ  ടോണിയുടെയും ഷേര്‍ളിയുടെയും മരിച്ചത്.  2013 -ല്‍. ഗ്രീന്‍ബുക്കിന്‍റെ സംവിധായകന്‍ പീറ്റര്‍ ഫാരെല്ലിക്ക്  'മൂവി 43' എന്ന സിനിമയ്ക്ക് ആ വര്‍ഷം ഏറ്റവും മോശം സംവിധായകനുള്ള സമാന്തര അവാര്‍ഡായ ഗോള്‍ഡന്‍ റാസ്പ്ബെറി ലഭിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച സിനിമയ്ക്കുള്ള ഓസ്കാര്‍ അദ്ദേഹത്തിന്‍റെ 'ഗ്രീന്‍ബുക്കിനു' ലഭിക്കുന്നു. ഏതാണ്ട് ഇതേ അഞ്ചു വര്‍ഷത്തെ കാലാവധിയാണ് ബിര്‍മിംഗ്ഹാമിലെ അഭിജാതസദസ്സില്‍ പിയാനോ വായനയ്ക്കെത്തിയ ആദ്യത്തെ കറുത്തവര്‍ഗക്കാരന്‍റെ ഇറക്കിവിടലിനും ഇറങ്ങിപ്പോക്കിനും ഇടയിലുമുള്ളത്. ആകസ്മികസംഭവങ്ങളുടെ തുകയാണല്ലോ ജീവിതം. അതുപോലെതന്നെ കലകളും.






Share:

എന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തോടു സംസാരിക്കുന്നു: നിമിഷ -- ഹര്‍ഷ സരസ്വതി


     എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസോടെ ആഗ്രഹിച്ചാല്‍, ആ ആഗ്രഹം സഫലീകരിക്കുന്നതിനായി ലോകം മുഴുവന്‍ അയാളുടെ സഹായത്തിനെത്തും. ലോകപ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോയുടെ പ്രസിദ്ധമായ നോവല്‍ ആല്‍കെമിസ്റ്റിലെ വാചകമാണിത്.
     ഒരുപാടു പേര്‍ക്ക് പ്രചോദനം നല്‍കുന്ന ഈ വാക്കുകള്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ അര്‍ത്ഥവത്തായിട്ടുണ്ട്. അതിലൊരാളാണ് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ നിമിഷ സജയന്‍.
     ഓര്‍മവച്ച കാലം മുതല്‍ സിനിമാനടിയാകണം എന്നു സ്വപ്നം കാണുകയും വലുതായപ്പോള്‍ ആ സ്വപ്നത്തെ കൈയെത്തി പിടിക്കുകയും ചെയ്ത നടിയാണ് നിമിഷ. ആഗ്രഹിച്ചതു നേടിയെടുക്കാന്‍ കാണിച്ച ആത്മാര്‍ത്ഥതയും കഠിനപ്രയത്നവുമാണ് ഈ ഇരുപത്തൊന്നുകാരിയെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മുംബൈയില്‍ വളര്‍ന്ന്, മലയാള സിനിമയിലൂടെ നമ്മുടെ സ്വന്തം വീട്ടിലെക്കുട്ടിയായി മാറിയ നിമിഷയുടെ വിശേഷങ്ങളിലേക്ക്.
കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച അവാര്‍ഡ്
     ഫഹദ് ഫാസിലിനും സുരാജ് വെഞ്ഞാറമ്മൂടിനും ഒപ്പം നിന്നിട്ടും ആ പുതുമുഖ നായികയെ മലയാളികള്‍ ശ്രദ്ധിച്ചു. പിന്നീട് അവള്‍ മുംബൈ മലയാളിയാണെന്നു പറഞ്ഞപ്പോള്‍ എല്ലാവരും അതിശയത്തോടെ പറഞ്ഞു. څശോ കണ്ടാല്‍ നല്ല ഒന്നാന്തരം നാട്ടിന്‍പുറത്തുകാരി മലയാളിക്കൊച്ച്.چ ഞാനും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന കന്നി ചിത്രത്തിലെ ശ്രീജയുമായി ഒരു ബന്ധവുമില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ എന്‍റെ നേരെ വിപരീതമാണ് ശ്രീജ. ശ്രീജ വളരെ പക്വതയുള്ള പെണ്‍കുട്ടിയാണ്. പക്ഷേ ഞാന്‍ അങ്ങനയേ അല്ല. ശ്രീജയായി എന്നെ സ്ക്രീനില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ അതിശയിച്ചുപോയി. തൊണ്ടിമുതലിലെ ശ്രീജയാകാന്‍ എന്നെ ഏറ്റവുമധികം സഹായിച്ചത് ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ ദിലീഷേട്ടനാണ്. വളര്‍ന്നതൊക്കെ മുംബൈയില്‍ ആയതുകൊണ്ട് എനിക്ക് ഇവിടത്തെ ജീവിതത്തെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. സാധാരണ മനുഷ്യരേയും ഓരോ സംഭവങ്ങളോടും അവര്‍ പ്രതികരിക്കുന്ന രീതിയുമൊക്കെ കണ്ടു മനസിലാക്കാന്‍ ചേട്ടന്‍ പറഞ്ഞു. ഇങ്ങനെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും പറഞ്ഞു തന്ന് അവരൊക്കെ കൂടെ നിന്നതുകൊണ്ടാണ് എനിക്ക് വളരെ എളുപ്പത്തില്‍ ശ്രീജയായി മാറാന്‍ സാധിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട ഒരുപാടു പേര് എന്നെ വിളിച്ചു പറഞ്ഞിരുന്നു ഇതിന് എന്തായാലും അവാര്‍ഡ് കിട്ടും എന്ന്. കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നിയിരുന്നെങ്കിലും അവാര്‍ഡ് കിട്ടും എന്നു ഞാന്‍ പ്രതീക്ഷിച്ചതേയില്ല. എന്നെ സംബന്ധിച്ചിടത്തോളം തൊണ്ടിമുതലിലെ ശ്രീജയെ എല്ലാവര്‍ക്കും അത്രയേറെ ഇഷ്ടമാണല്ലോ എന്നോര്‍ത്താണ് ഞാന്‍ സന്തോഷിച്ചതും. തുടക്കക്കാരി എന്ന നിലയില്‍ ആദ്യത്തെ സിനിമയില്‍ തന്നെ അങ്ങനെ ഒരു നല്ല വാക്ക് കേള്‍ക്കുക എന്നതു വളരെ വലിയൊരു കാര്യമല്ലേ. കഴിഞ്ഞ വര്‍ഷം തൊണ്ടിമുതലും ഈടയുമുണ്ടായിരുന്നു. വളരെ ബോള്‍ഡ് ആയ കഥാപാത്രമാണ് ഈടയിലും ചെയ്തത്. ഈ രണ്ടു സിനിമയും പരിഗണിച്ച് പറഞ്ഞവരുമുണ്ട്.
ഇഷ്ടം നല്ല സിനിമകളോടാണ്
     ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് എനിക്കാണെന്ന് അറിഞ്ഞപ്പോള്‍, എല്ലാവരേയും പോലെ എനിക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷം തോന്നിയിരുന്നു. ആ ദിവസങ്ങളില്‍ വീട്ടില്‍ ഫോണ്‍ വിളികളുടെ ബഹളമായിരുന്നു. പക്ഷേ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് വെറുതേ ഇരുന്ന് ചിന്തിച്ചപ്പോള്‍ എനിക്കുതോന്നിയത് കിട്ടിയ പുരസ്കാരങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയാന്‍ പാടില്ലെന്നാണ്. അവാര്‍ഡ് കിട്ടി, ആഘോഷം കഴിഞ്ഞു. ഇനി അതുതന്നെ ഓര്‍ത്തിരുന്ന് മറ്റ് പ്രോജക്ടുകളില്‍ ഉഴപ്പരുതെന്ന് അമ്മ പറഞ്ഞു. അതു ശരിയാണെന്നാണ് എന്‍റേയും അഭിപ്രായം. ഞാന്‍ ഇപ്പോള്‍ പുതിയ സിനിമകള്‍ക്കായുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് എന്നതിലുപരി എനിക്കിഷ്ടം നല്ല സിനിമകളാണ്; നല്ല കഥാപാത്രങ്ങളാണ്. കിട്ടുന്ന കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചാലല്ലേ ഇനിയും അംഗീകരിക്കപ്പെടൂ. ഇപ്പോള്‍ അവാര്‍ഡ് നേടിത്തന്ന ഹന്നയും ജാനുവും എനിക്ക് എത്ര പ്രിയപ്പെട്ടവരാണോ അത്ര തന്നെ പ്രിയപ്പെട്ടതാണ് ഇനി ചെയ്യാന്‍ പോകുന്ന കഥാപാത്രങ്ങളും. കണ്ണൂരില്‍ ലാല്‍ ജോസിന്‍റെ പുതിയ ചിത്രത്തിന്‍റെ സെറ്റിലിരുന്ന് നിമിഷ പറഞ്ഞു.
കഥാപാത്രങ്ങളുടെ വെല്ലുവിളി എനിക്കിഷ്ടമാണ്
     വളരെക്കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കില്‍പ്പോലും നിമിഷയുടെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. ശ്രീജയും ഐശ്വര്യയും ഹന്നയും ജാനുവുമൊക്കെ നമുക്കിടയില്‍ തന്നെയുള്ളവരാണ്. അതെക്കുറിച്ച് എന്തു പറയുന്നു? ഞാന്‍ അങ്ങനെ അധികം കഥയൊന്നും കേട്ടിട്ടില്ല. ഒരുപാട് പേരൊന്നും എന്നോടു കഥ പറയാന്‍ വന്നിട്ടുമില്ല. കുറച്ചു സിനിമകളാണ് എന്നെത്തേടി വന്നിട്ടുള്ളത്. ഈശ്വരന്‍ എന്‍റെ പ്രാര്‍ത്ഥന കേട്ടതാവണം, അഭിനയിച്ച സിനിമകളിലെല്ലാം നല്ല കഥാപാത്രങ്ങള്‍ കിട്ടി. മാത്രമല്ല വന്നതൊക്കെയും നല്ല സംവിധായകരുടെ സിനിമകളായിരുന്നു. എന്നെ സംബന്ധിച്ച് നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍, ഒരു നടി എന്ന നിലയില്‍ എനിക്ക് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനും സാധിക്കും. കഥാപാത്രത്തിന്‍റെയോ സംഭാഷണത്തിന്‍റെയോ നീളം എന്നെ സ്വാധീനിക്കാറില്ല. അഞ്ചോ പത്തോ മിനിറ്റു മാത്രം സ്ക്രീനില്‍ വന്നുപോകുന്ന വേഷമാണെങ്കിലും നടി എന്ന നിലയില്‍ എനിക്കവിടെ എന്തെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കണം. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് എന്‍റെ ബെസ്റ്റ് കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
     കഥ കേള്‍ക്കുമ്പോള്‍ എന്‍റെ കഥാപാത്രം എന്നെ വെല്ലുവിളിക്കുന്നു എന്നു തോന്നണം. സാധാരണ എല്ലാവര്‍ക്കും പറ്റുന്ന ഒരു കാര്യം നമ്മള്‍ ചെയ്യുന്നതില്‍ വലിയ കൗതുകമൊന്നും ഇല്ലല്ലോ. പെര്‍ഫോം ചെയ്യാനുള്ള സ്പേസ് എനിക്ക് നിര്‍ബന്ധമാണ്. സിനിമ കണ്ട് തിയറ്ററില്‍ നിന്നു പുറത്തുവന്നു കഴിഞ്ഞാലും പ്രേക്ഷകന്‍റെ മനസില്‍ തങ്ങിനില്‍ക്കുന്ന, അല്ലെങ്കില്‍ അവരെ വേട്ടയാടുന്ന തരം കഥാപാത്രങ്ങളോടാണ് എനിക്കു കൂടുതല്‍ ഇഷ്ടം.
സിനിമ-ചെറുപ്പം മുതല്‍ കണ്ട സ്വപ്നം
     څതീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് എന്‍റെ സിനിമാ മോഹം. എങ്ങനെയാണ്, എന്തുകൊണ്ടാണ് എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല, വീട്ടില്‍ ആര്‍ക്കും തന്നെ സിനിമാ പശ്ചാത്തലമില്ല. പക്ഷേ അന്നും ഇന്നും സിനിമ എനിക്കെന്‍റെ ജീവനാണ്. ആദ്യമൊക്കെ ഞാന്‍ ഈ സിനിമാ കമ്പം പറയുമ്പോള്‍ മമ്മിയും പപ്പയുമൊക്കെ അതിനെ കുട്ടിക്കളിയായി മാത്രമേ കണ്ടിരുന്നുള്ളൂ.چ ആശിച്ചതൊക്കെ നേടിയെടുത്ത ഒരു കുട്ടിയുടെ കൗതുകത്തോടെ നിമിഷ സംസാരം തുടര്‍ന്നു.
     കുട്ടിക്കാലത്തെ അഭിനയ മോഹത്തെക്കുറിച്ചു പറയുമ്പോള്‍ വളരെ രസകരമായ ചില സംഭവങ്ങളുണ്ട്. അച്ഛന്‍ സജയന്‍ മുംബൈയില്‍ എഞ്ചിനീയറാണ്. ഞാന്‍ വളര്‍ന്നതൊക്കെ അവിടെയാണ്. എന്‍റെയീ ബഹളം കണ്ടിട്ട് അമ്മ എന്നെയും കൂട്ടി അന്ധേരിയില്‍ ഓഡീഷന് പോകുമായിരുന്നു. നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ പഠിക്കുമ്പോഴാണ് സംഭവം. അന്നു ഞാന്‍ ബോയ് കട്ട് ഒക്കെ ചെയ്ത്, ടോം ബോയ് സ്റ്റൈലിലാണ് നടക്കുന്നത്. പെണ്‍കുട്ടികള്‍ക്കു വേണ്ടിയാകും ഓഡീഷന്‍ നടത്തുന്നത്. എന്നെ കാണാന്‍ ടോം ബോയ് പോലെ ആയതുകൊണ്ടു തന്നെ അവര്‍ ടാറ്റാ പറഞ്ഞു വീട്ടിലേക്ക് അയക്കും. അതൊക്കെ നല്ല രസമുള്ള ദിവസങ്ങളായിരുന്നു. ഒരല്പം മുതിര്‍ന്നപ്പോള്‍ പിന്നെ ഓഡീഷനു പോകുന്ന പതിവു ഞാന്‍ നിര്‍ത്തി. നിര്‍ത്തി എന്നു പറയുമ്പോള്‍ ഉപേക്ഷിച്ചതല്ല. ഹൈസ്കൂള്‍ ആയപ്പോഴേക്കും പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. അതുകൊണ്ടു പിന്നെ മുംബൈയില്‍ അവസരങ്ങള്‍ തേടി നടന്നില്ല.
കേരളത്തിലെ പെണ്‍കുട്ടികള്‍ ബോള്‍ഡാണ്
     സത്യം പറഞ്ഞാല്‍ മുംബൈയില്‍ ആയിരുന്നപ്പോഴും എന്‍റെ ആഗ്രഹം മലയാളത്തില്‍ അഭിനയിക്കണം എന്നായിരുന്നു. അവിടത്തെ ഓഡീഷനുകള്‍ക്ക് അയയ്ക്കുന്നതിനു പകരം, ഞാന്‍ മലയാളത്തില്‍ കാസ്റ്റിംഗ് കോള്‍ വരുന്നതു നോക്കിയിരിക്കുമായിരുന്നു. തൊണ്ടിമുതലില്‍ തനി നാടന്‍ ലുക്കായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് പലരും എന്നോടു പറയാറുണ്ട് എന്‍റെ മോളെപ്പോലെ തോന്നി, അനിയത്തിക്കുട്ടിയെപ്പോലെ തോന്നി എന്നൊക്കെ. ഒരു പരിധിവരെ ഇതിനൊക്കെ എന്നെ സഹായിച്ചത് എന്‍റെ ലുക്കാണ്. സ്വന്തം വീട്ടിലെ കുട്ടി ഇമേജാണ് ഈ ലുക്ക് എനിക്കു നേടിത്തന്നത്. അതേസമയം ഇതിനെ ഒരുപാട് വിമര്‍ശിച്ചവരുമുണ്ട്. വളരെ മോശമായി കമന്‍റിട്ടവരും കളിയാക്കിയവരുമുണ്ട്. പക്ഷേ അത്തരം നെഗറ്റീവുകള്‍ക്ക് വേണ്ടി നീക്കി വയ്ക്കാന്‍ എനിക്കു സമയമില്ല. എന്നെ കാണാന്‍ ഇങ്ങനെയാണ്. അതിന്‍റെ നല്ല വശം മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ. പിന്നെ എന്‍റെ കഥാപാത്രങ്ങള്‍ ഡ്രസ്സിംഗിലോ മേക്കപ്പിലോ മോഡേണ്‍ അല്ലെങ്കിലും അവരെല്ലാം ഭയങ്കര ബോള്‍ഡാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ ഭൂരിഭാഗവും അങ്ങനെതന്നെയല്ലേ? അവര്‍ ഡ്രസ്സിംഗില്‍ ഭയങ്കര മോഡേണൊന്നും ആവില്ല. മറിച്ച് ബോള്‍ഡ് ആകേണ്ട സാഹചര്യങ്ങളില്‍ അവര്‍ ഭയങ്കര ബോള്‍ഡാണ്.
അഭിനയപഠനവും അഭിനയവും
     മിക്ക മലയാളം സിനിമകളുടേയും കാസ്റ്റിംഗ് കോള്‍ വരുന്നത് കൊച്ചിയില്‍ നിന്നായിരിക്കും. മുംബൈയില്‍ നിന്ന് എപ്പോഴും ഇവിടേക്കു വരുന്നത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് കൊച്ചിയിലേക്ക് മാറണം എന്നു തീരുമാനിച്ചത്. എന്തായാലും കൊച്ചിയിലേക്ക് വരണം. എങ്കില്‍ പിന്നെ എന്തെങ്കിലും കോഴ്സ് കൂടി ചെയ്യാം എന്നൊക്കെ ഓര്‍ത്ത് ഇരിക്കുമ്പോഴാണ് നിയോ ഫിലിം സ്കൂളിലെ കോഴ്സുകളെക്കുറിച്ച് അറിഞ്ഞത്. അങ്ങനെ അവിടെ ചേര്‍ന്നു. അഭിനയത്തോടു ഭയങ്കര പാഷന്‍ ഒക്കെ ആണെങ്കിലും ചില കൊച്ചു കൊച്ചു ചമ്മലുകളൊക്കെ എല്ലാവര്‍ക്കും ഉണ്ടാകും. അതൊക്കെ മാറാന്‍ നിയോയിലെ പരിശീലനം എന്നെ സഹായിച്ചു. ടെക്നിക്കല്‍ വശവും മനസിലാക്കാന്‍ സാധിച്ചു. പക്ഷേ ഇവിടെ നിന്നു പുറത്തിറങ്ങി ഇന്‍ഡസ്ട്രിയിലേക്ക് കടന്നപ്പോഴാണ് ക്ലാസില്‍ നമ്മള്‍ പഠിക്കുന്നതിനേക്കാള്‍ വളരെ വിശാലമാണ് യഥാര്‍ത്ഥ അഭിനയം എന്നു മനസിലായത്. നിയോയില്‍ വളരെ പ്രഫഷണല്‍ ആയിട്ടാണ് പഠിപ്പിക്കുന്നത്. പക്ഷേ ഒരു സിനിമയുടെ സെറ്റിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണെന്നു മനസിലായി. തീര്‍ത്തും പ്രഫഷണലായി സിനിമയെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നു ഞാന്‍ പഠിച്ചത് സിനിമയിലെത്തിയതിനു ശേഷമാണ്.
അമ്മ തന്ന ഡെഡ്ലൈന്‍
     മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കു തിരിക്കും മുമ്പ് അമ്മ ബിന്ദു നിമിഷയോട് ഒരേയൊരു കാര്യം മാത്രമാണ് പറഞ്ഞിരുന്നത്. څഒന്നുകില്‍ മൂന്നു മാസത്തിനുള്ളില്‍ ആഗ്രഹിച്ചത് നേടിയെടുക്കുക. അല്ലെങ്കില്‍ അടുത്ത വണ്ടിക്ക് തിരികെ മുംബൈയിലെത്തുക.چ വീട്ടില്‍ നിന്ന് തലകുലുക്കി സമ്മതം അറിയിച്ച് വണ്ടി കയറിയപ്പോഴും മൂന്നു മാസത്തിനുള്ളില്‍ കാര്യങ്ങളൊക്കെ ഉഷാറാകും എന്നു പ്രതീക്ഷിച്ചതേയില്ല. പക്ഷേ ആഗ്രഹിച്ചതുപോലെ തന്നെ മൂന്നുമാസം തികയാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ തൊണ്ടിമുതലും ദൃക്സാക്ഷിയിലും അവസരം കിട്ടി. ആ വിശേഷം ആദ്യം വിളിച്ചു പറഞ്ഞതും അമ്മയോടാണ്. അമ്മ തന്ന ഡെഡ്ലൈനില്‍ സിനിമ കിട്ടിയത് എന്‍റെ ഭാഗ്യം. അല്ലായിരുന്നെങ്കിലും തിരികെ മുംബൈയ്ക്ക് പോകാന്‍ എനിക്ക് പ്ലാനില്ലായിരുന്നു. അത് അമ്മയ്ക്കും നന്നായി അറിയാം. ഭയങ്കര രസമുള്ള നിമിഷങ്ങളാണ് അതൊക്കെ.
സിനിമയിലേക്ക് എത്തുക അത്ര എളുപ്പമായിരുന്നില്ല
     സിനിമയിലേക്കുള്ള വഴികള്‍ എളുപ്പമായിരുന്നോ എന്ന ചോദ്യത്തിന് നിമിഷ വളരെ പെട്ടെന്നുതന്നെ മറുപടി പറഞ്ഞു - അല്ല. എന്നെ സംബന്ധിച്ച് ഏതൊരു പെണ്‍കുട്ടിയും നേരിട്ടേക്കാവുന്ന പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് എത്തുന്നതിനായി കൊച്ചിയിലേക്ക് മാറണം എന്നു പറഞ്ഞപ്പോള്‍ പോലും വീട്ടുകാര്‍ എന്നെ എതിര്‍ത്തില്ല. പാലാരിവട്ടത്തുവച്ചായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ഓഡീഷന്‍. മിക്കവാറും ഓഡീഷനു പോകുമ്പോള്‍ സിങ്ക് സൗണ്ട് ആണ് എന്നെ ചതിക്കാറ്. മുംബൈയില്‍ ആയിരുന്നതുകൊണ്ട് എന്‍റെ മലയാളത്തിനു കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകാരണം റിജക്ട് ആകും. തൊണ്ടിമുതലും ദൃക്സാക്ഷിയും സിങ്ക് സൗണ്ട് ആയിരുന്നെങ്കിലും എന്‍റെ ഭാഗം മാത്രം ഡബ് ചെയ്തു. ദിലീഷേട്ടന്‍ ആ ഒരു തീരുമാനത്തിലെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് ശ്രീജയെ നഷ്ടപ്പെടുമായിരുന്നു. സിനിമയിലേക്ക് എന്നെ സെലക്ട് ചെയ്തു എന്നു പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യത്തെ സിനിമ തന്നെ ഇത്രയും നല്ലൊരു ടീമിന്‍റെ കൂടെ കിട്ടുക എന്നു പറഞ്ഞാല്‍ അതൊരു വലിയ കാര്യമല്ലേ? നിമിഷ ചോദിക്കുന്നു.
ബി ഓപ്ഷന്‍ ഇല്ലായിരുന്നു
     ചെറിയ കുട്ടികളോടു വലുതാകുമ്പോള്‍ ആരാകണം എന്നു ചോദിച്ചാല്‍ എനിക്ക് സിനിമാ നടന്‍ അല്ലെങ്കില്‍ നടിയാകണം എന്നു പറയാത്ത കുട്ടികള്‍ ചുരുക്കമായിരിക്കും. ഇതില്‍ പലരുടേയും അഭിപ്രായം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ ചെറുപ്പം മുതല്‍ പറയുന്ന ഉത്തരത്തില്‍ നിമിഷ ഉറച്ചു നില്‍ക്കുന്നത് മാതാപിതാക്കള്‍ക്ക് കൗതുകമായി. ഒരിക്കല്‍പ്പോലും ഉള്ളിലെ ആഗ്രഹം മാറരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് സിനിമയല്ലാതെ രണ്ടാമതായി ഒരു ഓപ്ഷനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന് നിമിഷ പറയുന്നു.
     څസ്കൂള്‍ കാലഘട്ടം കഴിയുമ്പോഴേക്കും നമുക്ക് ഒരു ഐഡിയ ഉണ്ടായിരിക്കുമല്ലോ, എന്താണ് എന്‍റെ ഭാവി, ഏതാണ് എനിക്ക് പറ്റുന്ന മേഖല എന്നൊക്കെ. അപ്പോഴാണ് സിനിമയാണെന്‍റെ വഴി എന്നു ഞാന്‍ ഉറപ്പിച്ചത്. കൃത്യം ഓഫീസ് സമയം സെറ്റ് ചെയ്തു ജോലി ചെയ്യാന്‍ എനിക്കു പറ്റില്ല. അതിനോടെനിക്ക് താത്പര്യവുമില്ല. എനിക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനുള്ള സ്പേസ് ആണ് വേണ്ടത്. അതിന് ഏറ്റവും ഉചിതം സിനിമയാണെന്ന് തോന്നി. സിനിമയോടുള്ള ഇഷ്ടം കുറഞ്ഞു പോകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കരിയറിന്‍റെ കാര്യത്തില്‍ ഞാന്‍ ഒരു ബി ഓപ്ഷന്‍ വച്ചിട്ടില്ല. ബി ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. ഞാന്‍ തിരഞ്ഞെടുത്ത വഴിയില്‍ നിന്നെന്നെ മാറ്റി നടത്താതെ, എന്നെ വിശ്വസിച്ച് ഒപ്പം നിന്ന കുടുംബമാണ് എന്‍റെ ഭാഗ്യം.چ
ജാനു എന്നെ വിട്ടുപോകാന്‍ സമയമെടുത്തു
     څതുടക്കത്തില്‍ പറഞ്ഞതുപോലെ നല്ല സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണം എന്നതാണ് എന്‍റെ ലക്ഷ്യം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് സനല്‍ കുമാര്‍ ശശിധരന്‍. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. സെക്സി ദുര്‍ഗയുടെ സ്ക്രീനിംഗ് സമയത്താണ് ഞങ്ങള്‍ നേരിട്ടു കാണുന്നത്. അന്നേ എനിക്ക് സനലേട്ടനൊപ്പം സിനിമ ചെയ്യണം എന്നാഗ്രഹമുണ്ടായിരുന്നു. സ്വതന്ത്ര സിനിമകളുടെ ഭാഗമാകാന്‍ എനിക്കിഷ്ടമാണ്. വളരെ ചെറിയ രീതിയില്‍, കുറഞ്ഞ ചെലവില്‍ ജനിക്കുന്ന അത്തരം ചിത്രങ്ങള്‍ക്കു പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ട്. ഇപ്പോള്‍ അത്തരം ചിത്രങ്ങള്‍ അംഗീകരിക്കപ്പെടാറുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ നാലെണ്ണമാണ് څചോലچ സ്വന്തമാക്കിയിട്ടുള്ളത്. ചോലയെക്കുറിച്ച് ചേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചെയ്യാന്‍ തയ്യാറായിരുന്നു. ചോലയിലെ ജാനകി (ജാനു) എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്. ആ ചെറിയ പ്രായത്തില്‍ അവള്‍ക്കു നേരിടേണ്ടിവരുന്ന ഒരു പ്രശ്നവും അത് അവളിലുണ്ടാക്കുന്ന മാനസിക ആഘാതവും അതില്‍ നിന്ന് അവള്‍ പുറത്തു കടക്കുന്നതുമൊക്കെയാണ് ചോല പറയുന്നത്. ഇതുവരെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ അത്യാവശ്യം മുതിര്‍ന്നതാണ്. പക്ഷേ ചോലയിലെ ജാനുവിന് വെറും പതിമൂന്നോ പതിനാലോ വയസേയുള്ളൂ. ഒരിക്കലും അവള്‍ ഒരു സംഭവത്തെ കാണുന്നതും നേരിടുന്നതും മുതിര്‍ന്ന ഒരാളുടെ പക്വതയോടെ ആവില്ല. അവിടെ ഒരു കൗമാരക്കാരി നേരിടുന്ന ഭയവും ആശങ്കയും എടുത്തുചാട്ടവും ഒക്കെയുണ്ടാവുക സ്വാഭാവികമാണ്. വിവിധ തരത്തിലുള്ള വികാരങ്ങളുടെ ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് തന്നെ അവളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. പ്രവചനാതീതമാണ് അവളുടെ തീരുമാനങ്ങളെല്ലാം. ഇന്നത്തെ കൗമാരക്കാരായ പെണ്‍കുട്ടികളെ ജാനു പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നെനിക്കു തോന്നിയിരുന്നു. പലപ്പോഴും അഭിനയിക്കുന്നതിനിടയില്‍ എനിക്കുതന്നെ ജാനുവിനെ മനസിലാക്കാന്‍ സാധിക്കുന്നില്ലായിരുന്നു. അവള്‍ എന്നെ വിട്ടുപോകുന്നില്ലെന്നു തോന്നി. ജാനുവിനെപ്പോലെ ഒരു കുട്ടി എവിടെയെങ്കിലും ഉണ്ടാകുമോ എന്നോര്‍ത്ത് ഞാന്‍ ഒരുപാടു കരഞ്ഞു. സീന്‍ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചിലടക്കാന്‍ പറ്റാതെ വന്നിട്ടുണ്ട്. ജാനുവിനെപോലുള്ള കുട്ടികള്‍ ഉണ്ടാകരുതേ എന്നായിരുന്നു അപ്പോഴും പ്രാര്‍ത്ഥിച്ചത്.
പപ്പയുടേയും അമ്മയുടേയും ചിരിയാണ് അനുഗ്രഹം
     നിമിഷയുടെ സ്വപ്നങ്ങള്‍ക്കൊക്കെ കുട പിടിച്ച് കൂടെ നിന്നത് അച്ഛന്‍ സജയനും അമ്മ ബിന്ദുവുമാണ്. സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നിടത്ത് ഉറച്ചുനില്‍ക്കണം എന്നു പറഞ്ഞാണ് അവര്‍ നിമിഷയേയും ചേച്ചി മിത്തുവിനേയും വളര്‍ത്തിയത്. څതൊണ്ടിമുതലും ദൃക്സാക്ഷിچയും കാണാന്‍ ഞങ്ങള്‍ നാലുപേരും ഒരുമിച്ചാണ് തിയറ്ററില്‍ പോയത്. സ്ക്രീനില്‍ څഇന്‍ട്രൊഡ്യൂസിംഗ് നിമിഷ സജയന്‍چ എന്ന് എഴുതി കാണിച്ചപ്പോള്‍ ഞാന്‍ നോക്കിയത് അമ്മയേയും പപ്പയേയും ചേച്ചിയേയുമാണ്. അന്ന് അവരുടെ മുഖത്തു കണ്ട ആ ചിരിയാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. നിമിഷ പറഞ്ഞു. څപപ്പ എപ്പോഴും പറയാറുണ്ട് നീ എത്ര വലിയ നടിയായാലും ഞങ്ങള്‍ക്ക് നീ ഞങ്ങളുടെ നിമിഷ തന്നെയാണെന്ന്. അതെപ്പോഴും എന്‍റെ മനസിലുണ്ട്. അതുകൊണ്ടുതന്നെ വലിയ വലിയ അംഗീകാരങ്ങള്‍ കിട്ടുമ്പോഴും ഞാന്‍ ആ സന്തോഷത്തില്‍ മതിമറന്നു നടക്കാറില്ല. ഒരു ലൊക്കേഷനില്‍ നിന്ന് തിരികെ എത്തിക്കഴിഞ്ഞാല്‍ ഞാന്‍ ഞാനാണ്. കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ഉള്ളപ്പോള്‍ എനിക്ക് ഞാനായിരിക്കാനാണിഷ്ടം. ഇതില്‍ നിന്ന് ഒട്ടും മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ കാരണം എന്‍റെ ചുറ്റുമുള്ളവര്‍ സന്തോഷിക്കുന്നതാണ് എനിക്കേറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍.چ
രണ്ട് മത്സരാര്‍ത്ഥികള്‍ ഒരുമിച്ചിരുന്ന്
വിധിപ്രഖ്യാപനം കണ്ടത്
     ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം നടക്കുമ്പോള്‍ മികച്ച നടിയുടെ പട്ടികയില്‍ പേരുള്ള രണ്ടുപേര് ഒരുമിച്ചുണ്ടായിരുന്നു. അനു സിത്താരയും നിമിഷയും. അവര്‍ ഒന്നിച്ചിരുന്ന് ടിവിയില്‍ അവാര്‍ഡ് പ്രഖ്യാപനം കാണുന്നതും മികച്ച നടിയായി നിമിഷയുടെ പേരു പ്രഖ്യാപിച്ചപ്പോള്‍ രണ്ടുപേരും കെട്ടിപ്പിടിക്കുന്നതും അഭിനന്ദിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഔപചാരികതയുടെ പേരില്‍ മാത്രമായിരുന്നില്ല അത്.
     څകൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പായി മാറുന്ന ചില സൗഹൃദങ്ങള്‍ നമുക്കെല്ലാവര്‍ക്കും കാണുമല്ലോ. അതുതന്നെയാണ് ഞാനും അനു ചേച്ചിയും തമ്മിലുള്ളതും. ഞങ്ങളെ അടുത്തറിയുന്നവര്‍ എന്നെയും ചേച്ചിയേയും ഇരട്ടക്കുട്ടികള്‍ എന്നാണ് വിളിക്കുന്നത്. അവരേയും തെറ്റു പറയാന്‍ പറ്റില്ല. കാരണം കൊച്ചിയിലുള്ളപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചുണ്ടാവും. കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ സെറ്റിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പക്ഷേ അന്ന് ഇത്രയ്ക്ക് അടുപ്പമില്ലായിരുന്നു. എപ്പോഴും വിളിക്കുന്ന പതിവുമില്ല. ഷൂട്ട് ഒക്കെ ഉള്ളപ്പോഴുള്ള തിരക്ക് നമുക്ക് അറിയാമല്ലോ. കുപ്രസിദ്ധ പയ്യനൊക്കെ കഴിഞ്ഞ് അടുത്ത സിനിമയുടെ ലൊക്കേഷനിലിരുന്നപ്പോള്‍ എനിക്ക് ചേച്ചിയെ ഓര്‍മ വന്നു. അമ്മയോടു പറഞ്ഞപ്പോള്‍ എന്നാല്‍ വിളിച്ച് സംസാരിക്കൂ എന്നായി അമ്മ. അവിടെ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ട്.
     അവാര്‍ഡ് പ്രഖ്യാപനത്തിന്‍റെ തലേദിവസമാണ് ഫൈനല്‍ ലിസ്റ്റില്‍ എന്‍റെ പേരും ഉണ്ടെന്നു അറിയുന്നത്. അപ്പോള്‍ തന്നെ അനുചേച്ചിയെ വിളിച്ചു. ചേച്ചി എന്‍റെ വീട്ടിലേക്ക് വന്നു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരുന്നാണ് അവാര്‍ഡ് പ്രഖ്യാപനം കണ്ടത്. ആര്‍ക്ക് അവാര്‍ഡ് കിട്ടിയാലും രണ്ടുപേര്‍ക്കും സന്തോഷമാകും. മികച്ച നടിക്കുള്ള അവാര്‍ഡിനായി എന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് അനു ചേച്ചിയാണ്. ആദ്യം സുഹൃത്തുക്കളായിരുന്നെങ്കില്‍ ഇപ്പോള്‍ അനു ചേച്ചി എനിക്കെന്‍റെ സ്വന്തം ചേച്ചിയാണ്.چ
സിനിമ എന്‍റെ രണ്ടാം കുടുംബം
     എന്‍റെ പപ്പയും അമ്മയും ചേച്ചിയും എനിക്ക് എത്ര പ്രിയപ്പെട്ടവരാണോ അത്രത്തോളം പ്രിയപ്പെട്ടവര്‍ എനിക്ക് സിനിമയിലുമുണ്ട്. വേണുവച്ഛനും (നെടുമുടി വേണു), സിദ്ദിഖ് ഇക്കയും (സിദ്ദിഖ്), കുട്ടനച്ഛനുമൊക്കെ (വിജയ രാഘവന്‍) ഉള്ളപ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. ഒരു മകളെപ്പോലെയാണ് ഇവര്‍ മൂന്നുപേരും എന്നെ കാണുന്നതും. സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ വേണുവച്ഛന് ഒരുപാട് സന്തോഷമായി. അദ്ദേഹം വാര്‍ത്ത കണ്ടപ്പോള്‍ തന്നെ എന്നെ വിളിച്ചു. സ്ഥലത്തില്ലാത്തതുകൊണ്ട് എന്നെ നേരില്‍ വന്ന് കാണാന്‍ പറ്റാത്തതില്‍ ഭയങ്കര വിഷമത്തിലായിരുന്നു. കുട്ടനച്ഛനും അങ്ങനെയാണ്. എന്‍റെ ഓരോ നേട്ടങ്ങളിലും എന്‍റെ സ്വന്തം കുടുംബത്തിലുള്ളവര്‍ എത്രത്തോളം സന്തോഷിക്കുന്നോ അത്രതന്നെ അവരും സന്തോഷിക്കുന്നുണ്ട്. കുപ്രസിദ്ധ പയ്യന്‍റെ ഷൂട്ടിന്‍റെ സമയത്ത് വേണുവച്ഛനും സിദ്ദിഖ് ഇക്കയും ആദ്യത്തെ ടേക്കില്‍ തന്നെ സീന്‍ ഓക്കെ ആക്കും. എനിക്ക് അതിനു സാധിക്കാതെ വരുമ്പോള്‍ ഞാന്‍ ടെന്‍സ്ഡ് ആകും. അപ്പോള്‍ രണ്ടു പേരും എന്‍റെയടുത്തു വന്ന് എന്നെ സമാധാനിപ്പിക്കും. നമുക്ക് മാത്രമായി സീന്‍ ഒന്നു ചെയ്തു നോക്കിയാലോ എന്നൊക്കെ ചോദിക്കും. സ്വന്തം സമയവും സൗകര്യവും മാത്രം നോക്കാതെ എന്നെക്കൂടി മെച്ചപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതൊക്കെ എനിക്ക് വലിയ സന്തോഷം തന്നു. എനിക്കുവേണ്ടി അവരൊക്കെ ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്.
     ചേച്ചിമാരില്‍ ഗീതു ചേച്ചി (ഗീതു മോഹന്‍ദാസ്) നല്ല സപ്പോര്‍ട്ടാണ്. സിനിമകളൊക്കെ കണ്ടാലുടന്‍ ചേച്ചി വിളിക്കും. പിന്നെ ചേച്ചിയുടെ ഏറ്റവും വലിയ പ്ലസ് എന്താണെന്നുവച്ചാല്‍ എന്‍റെ അഭിനയത്തിലെ നല്ലതു മാത്രമല്ല തെറ്റുകളും, ആ തെറ്റുകളെ എങ്ങനെയാണ് ഒഴിവാക്കേണ്ടതെന്നും ചേച്ചി പറഞ്ഞു മനസിലാക്കിത്തരും. പോസിറ്റീവ് മാത്രം പറയാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു തരുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. ദിലീഷേട്ടനും രാജീവേട്ടനും ശരിക്കും എന്‍റെ ഏട്ടന്മാരാണ്. എനിക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ അവര്‍ രണ്ടുപേരും എന്‍റെ ഒപ്പമുണ്ടാകും എന്ന് എനിക്കുറപ്പാണ്. സിനിമയിലേക്ക് ദിലീഷേട്ടന്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തു. രാജീവേട്ടന്‍ പിച്ചവയ്ക്കാന്‍ കൈപിടിച്ചു. അതുപോലെ തന്നെ അവാര്‍ഡ് കിട്ടിയപ്പോള്‍ ലളിതാമ്മ (കെ.പി.എ.സി ലളിത) വിളിച്ചു. ഞങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും എന്‍റെ സിനിമകളൊക്കെ കാണാറുണ്ട്, നന്നായി ചെയ്യണം എന്നൊക്കെ പറഞ്ഞു.
കന്മദത്തിലെ ഭാനുവും തലയിണമന്ത്രത്തിലെ കാഞ്ചനയും
     കുട്ടിക്കാലം മുതല്‍ അഭിനയമോഹം കൊണ്ടുനടന്ന ആള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചു തീരുന്നതിനു മുമ്പു തന്നെ നിമിഷ മറുപടി പറഞ്ഞു, മഞ്ജു ചേച്ചിയും ഉര്‍വശി ചേച്ചിയും. അവരുടെ സിനിമകളെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും ടിവിയില്‍ ഇവരുടെ സിനിമയുണ്ടെങ്കില്‍ ഞാനിരുന്നു കാണാറുണ്ട്. മഞ്ജു ചേച്ചിയുടെ കന്മദത്തിലെ ഭാനുവും കണ്ണെഴുതി പൊട്ടുതൊട്ടിലെ ഭദ്രയുമൊക്കെ എത്ര ബോള്‍ഡാണ്. ഈ രണ്ടു കഥാപാത്രങ്ങളും സാധാരണക്കാരായ പെണ്ണുങ്ങളാണ്. പക്ഷേ അവരുടെ ഉള്ളിലെ കരുത്താണ് നമ്മള്‍ മനസിലാക്കേണ്ടത്. മറിച്ച് തലയിണമന്ത്രത്തിലെ ഉര്‍വശി ചേച്ചിയുടെ കഥാപാത്രമായ കാഞ്ചനയാണെങ്കില്‍ വേറൊരുതരം സ്ത്രീയാണ്. കുറച്ച് കുശുമ്പും കുന്നായ്മയും ഒക്കെയുള്ള എന്നാല്‍ വളരെ ശുദ്ധയായ ഒരു സ്ത്രീ. ഇവരു രണ്ടു പേരും ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ അധികം ചെയ്തിട്ടില്ല. ഒന്നില്‍ നിന്ന് ഒന്നിലേക്ക് വേറിട്ടു നില്‍ക്കുന്ന കുറേ സ്ത്രീകളെയാണ് അവര്‍ നമുക്ക് പരിചയപ്പെടുത്തി തന്നത്. ഇങ്ങനെ പുതിയൊരാളായി സ്വയം കാണാനാണ് എനിക്കുമിഷ്ടം. പല സാഹചര്യങ്ങളില്‍ ജീവിക്കുന്ന, പല സ്വഭാവങ്ങളുള്ള, പലതരം കഥാപാത്രങ്ങള്‍.
എന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തോടു സംസാരിക്കുന്നു
     ഒരു സിനിമ ചെയ്യുന്നതിനു മുമ്പ് അത് സമൂഹത്തിനു എന്തു നല്‍കും എന്നു ഞാന്‍ ചിന്തിക്കാറുണ്ട്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം സാമൂഹികമായും രാഷ്ട്രീയമായും പ്രസക്തിയുള്ളവയാണ്.
     ഞാന്‍ മാത്രമാവില്ല, എല്ലാ കലാകാരന്മാരും ആഗ്രഹിക്കുന്നത് അവരുടെ കഴിവുകളിലൂടെ സമൂഹത്തിന് എന്തെങ്കിലുമൊരു സന്ദേശം നല്‍കണം എന്നുതന്നെയാവും. തുറന്നടിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ മടിയുള്ളവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. ഒരു കലാകാരനെ സംബന്ധിച്ച് അവന്‍ അല്ലെങ്കില്‍ അവള്‍ക്ക് തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ കിട്ടുന്ന മാധ്യമം അവന്‍/അവള്‍ പ്രവര്‍ത്തിക്കുന്ന കലാരംഗമാണ്. എന്‍റെ ആദ്യ സിനിമ മുതല്‍ ഏറ്റവും അടുത്തു ചെയ്ത ചോല വരെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി പറയുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അവയെല്ലാം ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തിലെ നിരവധി പേര്‍ പറയാന്‍ ആഗ്രഹിക്കുന്നവയാണ്. അങ്ങനെ നോക്കുമ്പോള്‍ എന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തോടു സംസാരിക്കുന്നുണ്ട് എന്നു വേണമെങ്കില്‍ പറയാം.
സംവിധാനവും പരീക്ഷിക്കണം
     സിനിമ എന്നതാണ് എന്‍റെ പാഷന്‍. അതിനെ അഭിനയമെന്നോ, സംവിധാനമെന്നോ, കാമറയെന്നോ എഡിറ്റ് എന്നോ ഒന്നും വേര്‍തിരിച്ചു പറയാനാവില്ല. ആദ്യം അവസരം കിട്ടിയത് അഭിനയിക്കാനായിരുന്നു. അതിനുവേണ്ടിയാണ് ഞാന്‍ പരിശ്രമിച്ചതും. പക്ഷേ എനിക്ക് ഏറ്റവുമിഷ്ടം സംവിധാനമാണ്. സൗമ്യ ചേച്ചിയുടെ മാംഗല്യം തന്തുനാനേനയുടെ പ്രീപ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും നടക്കുമ്പോള്‍ ഞാനും അവര്‍ക്കൊപ്പം കൂടിയിരുന്നു. സൗമ്യ ചേച്ചിക്കറിയാം എനിക്ക് ഇഷ്ടമാണെന്ന്. മധു ചേട്ടന്‍ സെറ്റില്‍ ക്ലാപ്പ് ഒക്കെ ചെയ്യിച്ചിരുന്നു.
     അഭിനയിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ കഥാപാത്രം മാത്രമായിരിക്കും. പക്ഷേ സംവിധായകര്‍ അങ്ങനെയല്ലല്ലോ. അവര്‍ എല്ലാ കഥാപാത്രവുമാകും. ഒരു കഥാപാത്രം കരഞ്ഞാല്‍ അവരും കരയും. വേറൊരു കഥാപാത്രം ചിരിച്ചാല്‍ അവരും ചിരിക്കും. സംവിധായകരെ സംബന്ധിച്ച് ക്രിയേറ്റീവ് സ്പേസ് കുറച്ചു കൂടുതല്‍ കിട്ടുമല്ലോ. സംവിധാനം ഇഷ്ടമാണെന്നേയുള്ളൂ. എന്തായാലും ഉടനെ ഒന്നും ഉണ്ടാവില്ല.

Share:

നവ-മലയാളി സമൂഹവും څകൊച്ചി ബിനാലെچകളും --- ഡോ. കവിത ബാലകൃഷ്ണന്‍


     സംസ്ഥാന ഭരണകൂടത്തിന്‍റെയും സ്വകാര്യ കോര്‍പ്പറേറ്റുകളുടെയും ധനസഹായത്തോടെ 2012 മുതല്‍ ഒന്നരാടം വര്‍ഷങ്ങളില്‍ അരങ്ങേറുന്ന څകൊച്ചി ബിനാലെچകള്‍ സമകാലിക കേരളത്തില്‍ ഒരു പുതിയ കലാ-കാണിസമൂഹത്തെ നിര്‍മിക്കുന്നുണ്ട്. മലയാളിസമൂഹത്തില്‍ ചിത്ര-ശില്‍പ കലകളില്‍ പൊതുവേ ഉണ്ടായിരുന്ന പ്രതിരോധഭാഷകളെ അപേക്ഷിച്ച് രണ്ടായിരം മുതല്‍ കലാകമ്പോളത്തിന്‍റെ മൂല്യബോധത്തിന് മേല്‍കൈ ഉണ്ടായി വന്നിട്ടുണ്ട്. അന്ന് അതിലുണ്ടായിരുന്ന ഒരു പുതുമ എന്തെന്നാല്‍, അതുവരെ ആധുനിക ഇന്ത്യന്‍ കലാചരിത്രനിര്‍മിതി ചുരുക്കം പേരടങ്ങുന്ന ഒരു അക്കാദമിക് ലോകത്ത് നടന്നുവന്ന ഒന്നാണെന്ന് സങ്കല്‍പ്പിക്കപ്പെട്ടിരുന്നുവെങ്കില്‍, അവരുടെ ബൗദ്ധികാധികാരത്തെ ഏറെക്കുറെ റദ്ദാക്കിക്കൊണ്ടാണ് ഇന്ത്യന്‍ കലാവിപണി സാമ്പത്തികാധികാരത്തെ ഇന്ത്യന്‍ കലയുടെ കേന്ദ്രസ്ഥായിയില്‍ നിര്‍ത്തിയത്. ഒപ്പം څമലയാളി ആര്‍ട്ടിസ്റ്റ്چ അയാളുടെ പ്രാദേശികവല്‍കൃത (ങമൃഴശിമഹശലെറ) അവസ്ഥകളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യന്‍ കലയുടെ കേന്ദ്രസ്ഥായിയില്‍ ചലനമുളവാക്കാനും തുടങ്ങി. അത് അന്ന് ഇന്ത്യന്‍ കലാചരിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരു څസ്ലം ഡോഗ് മില്ല്യനെയര്‍چ മാജിക്ക് ആയിരുന്നു. എന്നാല്‍ 2008 ലെ സാമ്പത്തികമാന്ദ്യത്തിന് ശേഷം ലോകത്തുണ്ടാകുന്ന തീരാത്ത അരക്ഷിതാവസ്ഥകളുടെ സംസ്ക്കാരത്തില്‍ മാജിക്കുകള്‍ വിലപ്പോകുന്നില്ല. കലയുടെ മാര്‍ക്കറ്റ് ബൂം അവസാനിച്ചു. പൊട്ടിമുളച്ച ആര്‍ട്ട്ഗാലറികള്‍ പലതും വാടിപ്പോയി. ഡിസൈനര്‍ ജീവിത ശൈലികളും ഒരു ക്ലീഷേ ആയി. പരസ്യവ്യവസായത്തില്‍ പോലും ബ്രാന്‍ഡിങ് തന്ത്രങ്ങള്‍ സമൂഹബന്ധങ്ങളിലേക്ക് ശ്രദ്ധിക്കുന്നതായി. ഇന്ന് ആ മാജിക്കല്‍ എപ്പിസോഡില്‍ നിന്നും ബാക്കിയാക്കിയിരിക്കുന്നത് കലയുടെ ചില ഭാഷാപരമായ തുറസ്സുകളും സാദ്ധ്യതകളുമാണ്. അതുകൊണ്ടുതന്നെ 2010 ല്‍ രൂപമിടാന്‍ തുടങ്ങിയ څകൊച്ചി ബിനാലെچയുടെ പ്രവര്‍ത്തനപദ്ധതികള്‍ കലാകമ്പോള മേല്‍കൈകളുടെ സാമാന്യമായ ഒരു തുടര്‍ച്ചയല്ല. മന്ത്രവടി തെറിച്ചുപോയെങ്കിലും (സ്വാംശീകരിക്കപ്പെട്ട പ്രതിരോധ കലാഭാഷകളുടെയും കാഴ്ചക്കെട്ടു ഡിസ്പ്ലേകളുടെയും)  അതേ മാജിക് തന്നെ ചെയ്ത് തുടര്‍ന്നും നിലനിര്‍ത്താവുന്ന ഒരു മേല്‍കൈക്ക് വേണ്ടിയുള്ള കലാകമ്പോള സാംസ്ക്കാരികതയുടെ തീരാത്ത തന്ത്രങ്ങളുടെ തുടര്‍ച്ചയാണ്.
     പക്ഷേ ഇവിടെ വിഷയം കലയാണ്. അത് ഏതു സാധാരണ ചരക്കുല്‍പ്പന്നവും പോലെയല്ല സമൂഹത്തില്‍ പെരുമാറുന്നത്. മനുഷ്യന്‍റെ അതിവര്‍ത്തനത്തിന്‍റെ ചൈതന്യവത്തായ പരിശ്രമങ്ങള്‍ പലതും കലയുടെ സാദ്ധ്യതകളായി മനസിലാക്കപ്പെട്ടവയാണ്. അതിനാല്‍ കോര്‍പ്പറേറ്റുകളെയും ഭരണകൂടങ്ങളെയും സ്വാധീനിച്ചുകൊണ്ട് മൂലധനം സ്വരൂപിച്ച് നിലനില്‍ക്കാനും സവിശേഷ സാംസ്ക്കാരികാധികാരം സ്വരൂപിക്കാനും ശ്രമിക്കുന്ന ബിനാലെ സ്ഥാപനങ്ങളുടെ തന്ത്രങ്ങളെ അതിന്‍റെ പേരില്‍ മാത്രം റദ്ദാക്കാനാകില്ല. അവ ഇതേ ഗ്ലോബലൈസേഷന്‍റെ കമ്പോളയുക്തിയാലും അതുണ്ടാക്കുന്ന സാമൂഹ്യമര്‍ദ്ദങ്ങളാലും പ്രതിഷേധങ്ങളാലും ബഹുലരൂപിയായിത്തീര്‍ന്നിരിക്കുന്ന നവ-മലയാളി സമൂഹത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സ്വന്തം ശീലങ്ങള്‍, സാധ്യതകള്‍, കലാചരിത്രം, ലോകവിനിമയങ്ങള്‍ തുടങ്ങിയവ പുതിയ രീതിയില്‍ തിരിച്ചറിയുന്ന കലാ-കാണിസമൂഹമായി ഇന്ന് ഈ നവ-മലയാളി മാറിയിരിക്കുന്നു.
     കല എന്ന സാമൂഹിക വ്യവഹാരസാദ്ധ്യതയില്‍ പലര്‍ ഒരേസമയം പങ്കുവയ്ക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന ചില മേഖലകള്‍ ഉരുത്തിരിച്ചെടുക്കാം, അത് മേല്‍ക്കോയ്മാപരമായ ആവിഷ്ക്കാരമാകുമ്പോള്‍ പോലും. ഈ കാണി സമൂഹത്തില്‍ കഴിയുന്നത്ര ഒരു മുന്‍വിധിയൊഴിവാക്കി കടന്നുനിന്നു കൊണ്ടും, ചിലപ്പോള്‍ കലാചരിത്രവ്യവഹാരങ്ങളുടെയും ലോകരാഷ്ട്രീയത്തിന്‍റെയും ഗതിവിഗതികളെക്കുറിച്ച് വരുന്ന ചില ഓര്‍മകളുടെയും ബോധ്യങ്ങളുടെയും വെട്ടേറ്റുകൊണ്ട് പിടഞ്ഞു ദൂരെ മാറിനിന്നു നോക്കിക്കൊണ്ടും, പലവിധത്തില്‍ ബിനാലെ അനുഭവങ്ങളെ പൊതുവില്‍ സ്വരൂപിക്കേണ്ടതുണ്ട്. സമാഹരിച്ച അനുഭവങ്ങള്‍ ചിലത് ഉദ്ധരിക്കുന്നുണ്ട് ഈ ലേഖനത്തില്‍. څഅന്യതയില്‍ നിന്നും അന്യോന്യതയിലേക്ക്چ എന്നവകാശപ്പെടുമ്പോള്‍ പോലും ഈ നാലാമത് ബിനാലെയും, നവ-മലയാളിയുടെ മാത്രമല്ല നവലോക ജീവിതത്തിന്‍റെ തന്നെ ആന്തരികപ്രതിസന്ധികളെ ഒരു പൊതു മണ്ഡല സംവാദത്തിലേക്ക് തുറന്നിടുന്നില്ല. څപീപ്പിള്‍സ് ബിനാലെچ എന്ന് അവകാശപ്പെടുന്ന ഈ ബിനാലെയുടെ ജനപക്ഷത്തെ ഇവിടത്തെ ഭരണകൂടമോ പൊതുബോധമോ ഭയപ്പെടുന്നില്ല. തങ്ങള്‍ക്ക് മേല്‍ സ്വാധീനമുള്ള ഒരു പ്രമേയമായി പരിഗണിക്കുക പോലും ചെയ്യുന്നില്ല. സാമ്പത്തിക പിന്തുണ കൊടുക്കുകയും സാംസ്ക്കാരികമായ അനന്തരഫലങ്ങളെക്കുറിച്ച് ഒരു ഭരണകൂടം അശ്രദ്ധമായിരിക്കുകയും ചെയ്യുന്നു.
     ഈ പുതിയ എഡിഷനില്‍ څഅന്യതچ, പോസ്റ്ററുകളായും മുദ്രാവാക്യങ്ങളായും ചുവരെഴുത്തുകളായും ഒരു തുറമുഖപട്ടണപ്രാന്തത്തില്‍ കൂടുതല്‍ തെളിയുകയാണ്. പക്ഷേ ഇതില്‍ പറയുന്ന അന്യോന്യത എവിടെപ്പോയി? അതുമാത്രം അനുഭവിക്കാനാകുന്നില്ല. അവ പലപ്പോഴും ഏതെങ്കിലുമൊക്കെ കലാസൃഷ്ടികളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഒളിപാര്‍ക്കുന്നുണ്ട്. അതറിയണമെങ്കില്‍ കലയുടെ ചില ചരിത്രപരമായ അനുശീലനങ്ങള്‍ കൂടിയേ തീരൂ. ചിലരെങ്കിലും അവയിലേക്ക് കടന്നെത്തിയാല്‍ പോലും, സമകാലികകല നവ-മലയാളിയുടെ പൊതുമണ്ഡലത്തില്‍ പാരസ്പര്യത്തിന്‍റെ ഒരു പരിണതഫലവും ഉളവാക്കുന്നതായി തെളിവില്ല. എന്തുകൊണ്ടാകാം ഇങ്ങനെ?
     ആദ്യ ബിനാലെ കാലം മുതല്‍, സാന്ദര്‍ഭികമായി ഉയര്‍ന്നുകേട്ട ചില പ്രതികരണങ്ങള്‍ കുറിച്ചുവച്ചിരുന്നു. ചിലതാണ് താഴെ ഉദ്ധരണികളായി ചേര്‍ക്കുന്നത്. അവ പരസ്പരം ചോദ്യം ചെയ്യുന്നുണ്ട്. കലാകാണിയായി പരുവപ്പെടുന്നതിലെ ചില പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്നുണ്ട്. വൈരുദ്ധ്യങ്ങള്‍ പലതുണ്ട്. അതൊന്നും മറച്ചുവയ്ക്കുന്നില്ല.
څഏറ്റവും പുതിയതിന്‍റെ എല്ലാ ഉടമസ്ഥാവകാശവും ഒരുമിച്ച് വിഴുങ്ങാന്‍ തുനിഞ്ഞ ഈ ബിനാലെ സംഘാടനത്തിനു ഈ കേരളത്തില്‍ കലയിലൂടെ എന്തെങ്കിലും വിപ്ലവകരമായി കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?چ
څനമുക്ക് ഉപരിപ്ലവമായി എന്തെങ്കിലും കാണാന്‍ കഴിയുന്നുണ്ടോ എന്ന് ആദ്യം നോക്കിയാ ലോ.چ
ചീ ംീൃസ ീള മൃേ, റശൃലരഹ്യേ ീൃ ശിറശൃലരഹ്യേ രവമിഴല വേല ീരെശല്യേ ീൃ വൗാമി യലശിഴെ. ഒീംല്ലൃ, ശേ വമെ വേല ുീംലൃ ീേ ശിളഹൗലിരല വേല വൗാമി ാശിറ എന്ന് ജി. അരവിന്ദന്‍ പറഞ്ഞെന്നു വായിച്ചതായി ഓര്‍ക്കുന്നു.
     സമകാലികകലയും ഉപരിപ്ലവതയും തമ്മില്‍ ദീര്‍ഘകാല ബന്ധമുണ്ട്. ആന്‍ഡി വാര്‍ഹോള്‍ പരസ്യങ്ങളുടെയും ചരക്കുവ്യാപാരങ്ങളുടെയും അനുകരണങ്ങളുടെയും ഭാഷയെ പെരുപ്പിച്ചുകൊണ്ട് ഉപരിപ്ലവതയെ ഒരു പ്രമേയമായിത്തന്നെ വികസിപ്പിച്ചപ്പോള്‍ ഈ ലോകത്ത് കലയുടെ പേരിലും ചവറു കുമിയുകയായിരുന്നു; മുതലാളിത്തത്തിന്‍റെ അനിവാര്യത ഉറപ്പിക്കപ്പെടുകയും. പണമുള്ളവന്‍ ഇല്ലാത്തവന് നേരെ കൊഞ്ഞനം കുത്തുന്നതുപോലെ, കലയില്‍ പുതുതായൊന്നു ചിന്തിക്കാത്തവന് മനുഷ്യന്‍റെ സൂക്ഷ്മമായ നിര്‍മിതിജ്ഞാനത്തിനോ അദ്ധ്വാനത്തിനോ അനുഭൂതികള്‍ക്കോ നേരെ കൊഞ്ഞനം കാട്ടുന്ന ഒരുതരം കുമിയല്‍ നടത്തി. ഗ്ലോബലൈസേഷന്‍ കാലത്ത് പെരുകിയ ആര്‍ട്ട് ഗാലറി ലോകത്ത് ഇന്ത്യയിലും ഇത് അനുഭവമായി. മാധ്യമകുത്തകകളുടെ പേജ് ത്രീ താരങ്ങളായി മാറാന്‍ തിരക്കുകൂട്ടുന്ന കലാകാരന്മാരേയാണ് (അൃശേെേ ംീൃസ ളീൃരല) അക്കാലം നിര്‍മിച്ചത്. കലാസൃഷ്ടിയെക്കാള്‍ പ്രധാനം അത് വരച്ചയാളുടെ സാമ്പത്തികശേഷിയും, താരപദവിയും ലേല കണക്കുകളും ആയി. ഒരു പൊതുവായ ചരക്കുമണ്ഡലമെന്നപോലെ കലയും നില്‍ക്കുമ്പോള്‍ അതിന്‍റെ സാംസ്ക്കാരികമൂല്യം മാനുഷികതയെ അടിസ്ഥാനമാക്കിയ ഒന്നിലുമല്ലാതായി. അതില്‍ നോക്കുന്ന കലാസ്വാദനവും പരിഹാസ്യമായി. സാധാരണക്കാരനെ പരിഹസിക്കുന്ന ഒന്നിന് ജനകീയമായ ഒരു അടിസ്ഥാനമുണ്ടാക്കാനാകില്ല. അതുകൊണ്ടാണ് സാമ്പത്തികമാദ്ധ്യമകാലത്തെ ഭരണകൂടങ്ങള്‍ക്കെന്നപോലെ സമകാലിക കലയുടെ താല്‍പര്യങ്ങള്‍ക്കും സാധാരണക്കാരനുമായി തന്ത്രപരമായ ബന്ധത്തിലാകേണ്ടിവരുന്നത്.
     എന്നാല്‍ ഉപരിപ്ലവത മറ്റൊരര്‍ത്ഥത്തില്‍ കലയിലെ ഒരു വിമോചകമൂല്യമായും അനുഭവത്തിലുണ്ട്. കലയുടെ സാമ്പത്തികവും ബൗദ്ധികവുമായ വിനിമയമൂല്യം പൊതുവേ അടിസ്ഥാനമാക്കുന്നത് മൗലികതയും കലാകാരവിഗ്രഹാത്മകതയുമാണ്. അത്തരം ചിട്ടപ്പെടുത്തിയ ഉത്പാദനസമ്പ്രദായങ്ങളില്‍ ഊന്നല്‍ കൊടുക്കാത്ത ഇങ്ങനെ പലതും സമകാലിക കലയില്‍ ഉണ്ട്. പലപ്പോഴും മ്യൂസിയം-ബിനാലെ തുടങ്ങിയ വ്യവസ്ഥകളില്‍ ഇവ ധാരാളമായി കാണാം. കലയുടെ നിര്‍മിതിയും ആസ്വാദനവും രണ്ടല്ലെന്നും, പങ്കാളിത്തപരമാണ് അതിലെ കര്‍ത്തൃത്വവും മൂല്യവും എന്നും കരുതുന്ന ജമൃശേരശുമീൃ്യേ ുൃീഷലരേെ ഇന്ന് വ്യാപകമാണ്. അതുപോലെ സാമാന്യവസ്തുവും കലാവസ്തുവും തമ്മില്‍ ഭേദമില്ലെന്നു വരുന്നതും ൗൃൃീൗിറെ ലളളലരേ തരുന്നതുമായ മളളലരശ്ലേ അവസ്ഥകള്‍ ഉണ്ട്. വെള്ളത്തിലൂടെ നടക്കലും, വീഡിയോ ആര്‍ട്ടിന്‍റെ പലതരം പരിസരങ്ങളും ബിനാലെകളുടെ അനുഭവമാണ്. പങ്കാളിത്തപരമായ കലയുടെ വിമോചകമൂല്യം തന്നെയാണ് ഭരണകൂടങ്ങളെയും (ടാക്സ് ഒഴിവാക്കാനുള്ള വഴി നോക്കിയിരിക്കുന്ന) കോര്‍പ്പറേറ്റുകളെയും ഈ കലാവ്യവസ്ഥകളുടെ സാംസ്കാരിക പ്രസക്തി ബോധ്യപ്പെടുത്തുന്നത്. അതുവഴി സമകാലിക കലയുടെ ബൃഹദ് രൂപം ചൂഴുന്ന സ്ഥാപിതവ്യവഹാരങ്ങള്‍ തങ്ങള്‍ക്കു പ്രവര്‍ത്തിക്കാനുള്ള മൂലധനം നേടുകയും ചെയ്യുന്നു.
ബിനാലെ കാണാന്‍ വന്ന് കോണി കയറി മടുത്ത് ഒരു ഭര്‍ത്താവ് ഭാര്യയോട് ചോദിക്കുന്ന കേട്ടു, നീ ഈ കോണിയെയും ആര്‍ട്ടാണെന്നു ധരിക്കണ്ട. നമുക്ക് തിരിച്ചുപോകാം.
അപ്പോള്‍ ഭാര്യ: ഈ കോണിയാണിതില്‍ കാണേണ്ടത്... ഈ ബില്‍ഡിങ്... അവരുടെ തര്‍ക്കം തുടരുന്നുണ്ടായിരുന്നു.
ഇന്‍സ്റ്റലേഷനേത്, വെയ്സ്റ്റ് മെറ്റീരിയലേത്? എല്ലാത്തിനുമിടയിലൂടെ നടക്കുകയാണ് ഞാന്‍.
     ബിനാലെ കാലത്ത് ശില്‍പങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഇന്‍സ്റ്റലേഷനും എന്നല്ല, ഏതൊരു ആര്‍ട്ടിനും ആര്‍ട്ടിസ്റ്റിനും, മുന്‍പ് ആര്‍ട്ട്ഗാലറി ശീലങ്ങളിലുണ്ടായിരുന്ന പ്രസക്തി ഇല്ലാതാകുന്നു എന്നത് സാധാരണ ഗതിയില്‍ മിക്ക കാണികളെയും പ്രകോപിപ്പിക്കുന്ന ഒരു അത്ഭുതമോ പരാതിയോ ആണ്. ചിത്രവും ശില്‍പവും ഒറ്റപ്പെട്ട സുന്ദരവസ്തുക്കളാകുകയും അവ മാത്രം അങ്ങനെയാകുകയും, അവ സൃഷ്ടിക്കുന്ന ചുരുക്കം പേരെ പ്രതിഭകള്‍, മാസ്റ്റേഴ്സ് എന്നൊക്കെ വിളിക്കുകയും ചെയ്തുശീലിച്ച ആ ഉദാത്തവും മഹിതവുമായ കാലം അല്‍പം മുമ്പേ കഴിഞ്ഞുപോയി. ചിത്രങ്ങളും ശില്‍പങ്ങളും ഇന്നും ശക്തമായ ആല്‍ഫബെറ്റുകളാണ്. ഇന്ന് അവ ഒറ്റയ്ക്ക് നിന്നാല്‍ ശേഷിയില്ല, څഎല്ലാത്തിനുമിടയിലൂടെ നടക്കുന്നچ സംസ്ക്കാരത്തിന്‍റെയും മൂല്യത്തിന്‍റെയും വ്യവസ്ഥയില്‍ ഒരുമിച്ച് നിന്നാല്‍ ആല്‍ഫബെറ്റ് ഒരു വാക്യമാകും.
     ചിത്രങ്ങളും ശില്‍പങ്ങളും വാസ്തുവിദ്യയും സംബന്ധിച്ച് കലയുടെ ഗൗരവമേറിയ സൗന്ദര്യദര്‍ശനങ്ങള്‍ നൂറ്റാണ്ടുകളായി രൂപപ്പെട്ടിട്ടുള്ളതുകൊണ്ട് അവ ഉദാത്തത അവകാശപ്പെടുന്നുവെന്ന പൊതുധാരണയുണ്ട്. എന്നാല്‍ വസ്തുക്കള്‍ക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം വാസ്തവികവും, പദാര്‍ത്ഥ സംബന്ധവും, സാന്ദര്‍ഭികവുമായ അനുഭൂതിമണ്ഡലങ്ങള്‍ നിര്‍മിക്കാനാകും എന്നത് ആ വസ്തുവിന്‍റെ (നിര്‍മാതാവിനെ കവിഞ്ഞുപോകുന്ന) കര്‍ത്തൃത്വത്തെക്കുറിച്ച് ഒന്നു മാറ്റിച്ചിന്തിക്കാന്‍ ഇന്ന് സഹായിക്കുന്നു. കലാവസ്തുവടക്കം ഒന്നും തന്നെ സ്വയം അര്‍ത്ഥം നിര്‍മിക്കുന്നവയല്ലെന്നും ഒരു സമൂഹം അതിനെ ഉപയോഗിച്ച് അര്‍ത്ഥം നിര്‍മിക്കുന്നുണ്ടെന്നും ബോദ്ധ്യം വന്നുകഴിഞ്ഞ ഒരു ലോകത്താണ് ഇത്തരത്തില്‍ സമകാലിക കലാവ്യവഹാരം ഫലത്തിലാകുന്നത്.
     കലയെക്കുറിച്ചുള്ള സ്ഥാപിത ഭാരങ്ങള്‍ ഒഴിയുമ്പോള്‍ മനുഷ്യര്‍ക്ക് അന്യോന്യതയിലേക്ക് ഒരു പാലം നിര്‍മിക്കാനാകുന്നു. ഈ ബിനാലെയില്‍ അന്യോന്യത എന്ന സങ്കല്‍പം അതിന്‍റെ വിശാലാര്‍ത്ഥത്തില്‍ പരിഗണിച്ച അപൂര്‍വം വര്‍ക്കില്‍ ഒന്നാണ് ആര്യകൃഷ്ണന്‍റെ څസ്വീറ്റ് മരിയ മോന്യുമെന്‍റ്چ. ഒരു ഉദാഹരണമാണ്. അതൊരു സൃഷ്ടിയല്ല. ഒരു വര്‍ക്കല്ല. ഒരു څഇടംچ ആണ്. ആര്‍ക്കും കയറിവരാവുന്ന ഇടം. കൊച്ചി ബിനാലെയുടെ ആദ്യ എഡിഷന്‍ തുടങ്ങുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആര്യകൃഷ്ണന്‍റെ ട്രാന്‍സ്ജെന്‍ഡര്‍ സ്നേഹിത, ടോള്‍ പിരിവു കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന അനില്‍ സദാനന്ദന്‍ എന്ന സ്വീറ്റ് മരിയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അതേല്‍പ്പിച്ച ആഘാതത്തില്‍ താന്‍ കണ്ട സ്വപ്നത്തില്‍ നിന്നും മരിയയുടെ ഇഷ്ടം വേര്‍തിരിച്ചറിഞ്ഞതാണ് ആര്യകൃഷ്ണന്‍റെ പദ്ധതിയെ നിര്‍ണയിച്ചത്. എന്‍റെ പാവാടയ്ക്കുള്ളില്‍ ഞാന്‍ ചെയ്യും പോലെ അയ്യായിരം പേര്‍ക്കുള്ള കിടക്ക ഒരിടത്ത് തീര്‍ക്കണം എന്നതാണ് മരിയയുടെ ഇഷ്ടം. അങ്ങനെ ക്വീര്‍ സമൂഹങ്ങള്‍ക്കായി ഒരിടം (പരസ്പരം വിനിമയം സാധ്യമാകുന്ന സജീവമായ ആര്‍ക്കൈവ്) അങ്ങനെ നൂറ്റി എണ്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നാലാമത് ബിനാലെയില്‍ തീര്‍ക്കപ്പെട്ടു. സ്വീറ്റ് മരിയ പ്രോജക്റ്റ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഇടം നിര്‍മിച്ചപ്പോള്‍, ഈ സവിശേഷ ഇടങ്ങള്‍ കേരളത്തിലെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകാത്തിടത്തോളം, ഇത്തരം കമ്യൂണിറ്റി ഇടങ്ങള്‍ തുടര്‍ന്നും നിര്‍മിക്കുന്നതിനായി ബിനാലെ എസ്റ്റാബ്ലിഷ്മെന്‍റ് മുന്നോട്ടുവരാത്തിടത്തോളം ആ ഇടത്തെ സ്വാംശീകരിച്ച് നില്‍ക്കുന്ന കൊച്ചി ബിനാലെ ചെയ്യുന്നത് യാഥാര്‍ത്ഥ്യത്തെ സ്വപ്നാത്മകവും സവിശേഷവുമാക്കലാണ്.
ഈ പ്രദര്‍ശനവേദികളില്‍ എത്തും പിടിയുമില്ലാതെ മനുഷ്യര്‍ നടക്കുന്നതു കാണാം. കൊള്ളാം.
എത്തും പിടിയുമില്ലാതെ മനുഷ്യര്‍ നടക്കുന്നത് ഒരു കൊള്ളാവുന്ന കാഴ്ചയാണോ? അവര്‍ക്ക് കലയെപ്പറ്റിയും കലാചരിത്രത്തെപ്പറ്റിയും ഒരു നിശ്ചയവുമില്ലാത്തതുകൊണ്ടല്ലേ?
     വാക്കുകളെയും വര്‍ണങ്ങളെയും കലയുടെ ആന്തരികാനുഭവമാക്കുന്നതില്‍, ത്വരിപ്പിക്കുന്നതില്‍, അത് ഓരോ വ്യക്തിക്കും ഉള്ളിലാക്കിക്കൊടുക്കുന്ന കലാചരിത്രധാരണയ്ക്ക് വലിയ പങ്കുണ്ട്. ചരിത്രം ചിന്തയുടെ പരീക്ഷണശാലയാണ്. ഠവീൗഴവേ ലഃുലൃശാലിേെ എന്ന് ജയിംസ് എല്‍ക്കിന്‍സ് (ഖമാലെ ഋഹസശിെ) പറയും. കലയുടെ ആസ്വാദനത്തിന് ഓരോ വ്യക്തിയും വളരെ സ്വതന്ത്രവും അനൗപചാരികവുമായ ഒരു ഭൂപടം വരയ്ക്കണം. ഭാവനയില്‍ നിന്ന് ചരിത്രത്തിന്‍റെ രൂപം ഗണിക്കണം. ആ ഭൂപടം നിങ്ങളുടെ കളിപ്പാട്ട ഘടനയാണ്. ശാസ്ത്രജ്ഞര്‍ യഥാര്‍ത്ഥ കണ്ടെത്തലുകള്‍ക്ക് മുന്നേ പരീക്ഷണഘട്ടത്തില്‍ ഉപയോഗിക്കുന്നതുപോലെ, ഒരു ഠീ്യ ്യെലൊേ.
      ഇത് വിപ്ലവകരമായ ഒരു കലാചരിത്രത്തെ ആഗ്രഹിക്കുന്ന ചിന്തയാണ്. എന്തുകൊണ്ടെന്നാല്‍ څസ്ഥാപിതംچ എന്തര്‍ത്ഥത്തില്‍ നമ്മള്‍ ഏത് സമകാലികതയുടെ രാഷ്ട്രീയത്തെക്കുറിച്ചെല്ലാം പറയുന്നുവോ അതിനെ ഇത് ഒരു മാനകമായി തെറ്റിദ്ധരിക്കുന്നില്ല, മറിച്ച് പരീക്ഷണങ്ങളുടെ അസ്ഥിരഘടനയാണത്. ഏതു മനുഷ്യനും അയാളുടെ ചിന്താശേഷിയും ശക്തിയും കൊണ്ട് കാഴ്ചക്കോണില്‍ മാറ്റങ്ങള്‍ വരുത്താവുന്ന ഇടപാടാണത്. അപ്പോഴാണ് ആര്‍ക്കും സ്ഥാപിത(കലാ)ചരിത്രത്തില്‍ ഇടപെടാമെന്ന ചിന്ത-ആത്മവിശ്വാസം-തന്നെ ഉണ്ടാകുന്നത്.
     പക്ഷെ ഒരു കാര്‍ണിവല്‍ ഫോര്‍മാറ്റ് ഒരു കാണിയില്‍ നിന്ന് അയാളുടെ ആത്മവിശ്വാസത്തെക്കാള്‍ ആഗ്രഹിക്കുന്നത് അയാള്‍ നിമിത്തം ആ ഫോര്‍മാറ്റിനു കിട്ടുന്ന പ്രചാരണമാണ്.
കാണികള്‍ ബിനാലെയിലും ഏതു സന്ദര്‍ഭത്തിലുമെന്ന പോലെ അവനവനിലേക്ക് തന്നെ തിരിഞ്ഞ് സെല്‍ഫിയെടുക്കുകയാണ്. അതോ ഞങ്ങളും നിങ്ങളോടൊപ്പം എന്നു ഹാഷ്ടാഗില്‍ ആരോടെന്നില്ലാതെ ഐക്യദാര്‍ഢ്യപ്പെടുകയാണോ?
     ഓരോ സെല്‍ഫിയും അടിസ്ഥാനപരമായ ഒരു വസ്തുനിഷ്ഠ തെളിവാണ്. ഒരാള്‍ ഒരിടത്ത് താന്‍ ആയിരിക്കുന്നതില്‍ തന്നോടുതന്നെ ഒറ്റപ്പെട്ട് കാമന പൂണ്ടിരിക്കുന്നു എന്നതിന്. അവ ബിനാലെ ഫൗണ്ടേഷനെ സഹായിക്കുന്നു. കാരണം സെല്‍ഫി വഴി ലഭിക്കുന്ന സന്തോഷപ്രചരണം തങ്ങളുടെ മൂലധനവിനിയോഗത്തിന് സാധൂകരണമാണ്. കാണികള്‍ ചിന്തിക്കുന്നുണ്ടോ, എന്ത് ചിന്തിക്കുന്നു എന്നതൊക്കെ, കലാവസ്തു അഥവാ എക്സിബിറ്റ് അടക്കം, വേറെ ചില പ്രശ്നങ്ങളാണ് ഉയര്‍ത്തുക. അക്കാര്യത്തില്‍ ഒരു വസ്തുനിഷ്ഠ സത്യത്തില്‍ ആര്‍ക്കും എത്താനാകില്ല. കലാനുഭവം എന്തെന്നതിനെപ്പറ്റി നിരന്തരമായ ചര്‍ച്ചകള്‍ നടത്താം. ബിനാലെ കാണികളും, കലാവസ്തുക്കളും അവയുടെ കലാകാരന്മാരും പല തലങ്ങളില്‍ വിഷയനിഷ്ടമായ അനുഭൂതിയില്‍ അന്യതയില്‍ (മഹശലിമശേീി) പുലരുകയാണ്. ഫലത്തില്‍ രണ്ടു വഴിയിലും അന്യോന്യത ഈ ബൃഹദ് രൂപത്തില്‍ ഒരു സ്വപ്നമായി ശേഷിക്കുന്നു. അതൊരു യാഥാര്‍ത്ഥ്യം ആണെന്നത് ക്യുറെറ്റോറിയല്‍ അവകാശവാദവും പ്രചാരണവും മാത്രമാകുന്നത് അങ്ങനെയാണ്.
     ഇരുപതാം നൂറ്റാണ്ടിന്‍റെ ആധുനികകലയുടെ രാഷ്ട്രീയാന്തര്‍ഗതത്തില്‍ ഉള്ളത് ഈ അന്യതയാണ്. അവിടെനിന്നു നോക്കുമ്പോള്‍, څകേരളീയതچ എന്നത് മുഖ്യമായും ഭൂമിശാസ്ത്രപരമായി മനസ്സിലാക്കപ്പെടുന്ന ഒരു സംസ്കാരമേഖലയായിരുന്നു. ആധുനിക കലയെ മനസ്സിലാക്കുന്നതിലുള്ള തങ്ങളുടെ സാംസ്കാരികമായ മുരടിപ്പ് കാരണം കലാകാരന്മാരെ നിരന്തരം പുറന്തള്ളിയ ഇടം. കലാചരിത്രത്തെ സംബന്ധിച്ചിടത്തോളം ഒരു നെഗറ്റീവ് ഇടം. കലാപരമായ ആധുനികപ്രവൃത്തികളുടെ പലതിന്‍റെയും അപരം. എന്നാലോ കേരളം ആധുനികപൂര്‍വമായ ഒരു ഘട്ടത്തില്‍ വലിയ കച്ചവട-മത-ഭാഷാ-സംസ്കാര മേളനം നടന്ന ഇടമാണെന്ന കാര്യത്തെ തുടക്കം മുതലേ കൊച്ചി ബിനാലെ ഒരു പ്രചരണാശയമായി ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട്. വിചിത്രസുന്ദരമായ ഒരു څകോസ്മോപൊളിറ്റനിസچ ഭാവന ഒഴുകി നടക്കുന്നുണ്ട്. പക്ഷെ കൊച്ചി ബിനാലെ പ്രസ്ഥാനം അതിന്‍റെ പ്രചാരണഭാവനയിലുള്ള څസംസ്കാരമേളനത്തെچ ഇരുപതാംനൂറ്റാണ്ടിന്‍റെ ആധുനികശീലങ്ങള്‍ പരിണമിച്ചുണ്ടായ ഇന്നത്തെ കേരളസമൂഹത്തിലോ ഇന്ത്യയിലോ ഉള്ള വര്‍ഗീയ-സാമുദായിക കേന്ദ്രീകരണങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് അവയെ ദ്രവീകരിക്കാവുന്ന സര്‍ഗാത്മകതയുടെ ഒരു രാഷ്ട്രീയത്തെ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതു കാണാനില്ല.
     നാലാമത് ബിനാലെയില്‍ മിക്കവാറും കലാവസ്തുക്കളിലുള്ളത് പ്രതിരോധത്തിന്‍റെയും എതിര്‍പ്പിന്‍റെയും പ്രകോപനത്തിന്‍റെയും പാരമ്പര്യവിച്ഛേദത്തിന്‍റെയും യൂറോ-കേന്ദ്രിതമായ ആധുനികതയുടെ ഭാഷയാണ്. അതിനാണ് ആഗോള തലത്തില്‍ മാര്‍ക്കറ്റുള്ളത്. ആ പറഞ്ഞത് ഒന്നു വിശദമാക്കാം.
     കലയും മൂല്യവും സാമ്പത്തികശാസ്ത്രവും ബന്ധപ്പെടുത്തി അടുത്ത കാലത്തിറങ്ങിയ തന്‍റെ പുസ്തകത്തില്‍ (അൃേ & ഢമഹൗല, ഒമ്യാമൃസലേ ആീീസെ, 2015) ഡേയ്വ് ബീച്ച് പരിഗണിക്കുന്ന ചില ചരിത്രപരമായ നിരീക്ഷണസ്ഥാനങ്ങള്‍ ഇവിടെ ശ്രദ്ധാര്‍ഹം.
     څടലഹഹശിഴ ീൗേچ എന്ന ഒരു ആശയം ഇപ്പോള്‍ വ്യാപകമാണ്. പണം വാങ്ങി തന്‍റെ സൃഷ്ടി വില്‍പ്പന ചെയ്യുന്നത് മാത്രമല്ല അത്. സ്വാതന്ത്ര്യം കൂടി വില്‍ക്കുന്നതിനെയാണ് څസെല്ലിംഗ് ഔട്ട്چ എന്നു പറയുന്നത്. പക്ഷേ എല്ലാവര്‍ക്കും സെല്‍ ഔട്ട് ചെയ്യാന്‍ പറ്റില്ല. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ വില്‍പ്പനയിലേക്ക് നേരിട്ട് കടന്നയാള്‍ക്കത് പറ്റില്ല. കലയില്‍ തന്‍റെ അനിഷേദ്ധ്യസ്വാതന്ത്ര്യത്തെ സാമൂഹികമായി സ്ഥാപിക്കുന്ന അവാങ്-ഗാര്‍ഡുകള്‍ക്ക് മാത്രമേ ഈ വില്‍ക്കാവുന്ന څസ്വാതന്ത്ര്യംچ എന്ന ഒന്ന് ഉള്ളൂ. അതും, മുന്‍പ് താന്‍ നിരാകരിച്ച ആ ഡിമാന്‍ഡ് പൂര്‍ത്തീകരിക്കും വിധം ചില പരിഷ്ക്കാരങ്ങള്‍ അയാള്‍ തന്‍റെ വര്‍ക്കില്‍ വരുത്തുമ്പോള്‍. സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഒരു മനുഷ്യപ്രയത്നത്തിന്‍റെ ഗുണനിലവാരം അതിന്‍റെ വിലയുടെ അടിസ്ഥാനത്തില്‍ നിന്നും സ്വതന്ത്രമായിട്ടും, കമ്പോള മൂല്യത്തേക്കാള്‍ പ്രധാനമായിട്ടും വിലയിരുത്തപ്പെടുമ്പോള്‍, അത് അങ്ങനെ ചെയ്യാന്‍ വേണ്ടതായ പ്രതിരോധശേഷി നേടിയവരുടെ സമൂഹമെങ്കിലും അവയില്‍ വിധി പ്രസ്താവിക്കുമ്പോള്‍, കമ്പോള മൂല്യം തിരിച്ച് ആ څഅധികപ്രാധാന്യത്തെچ വാങ്ങുവാന്‍ തയ്യാറാകുന്നു; പലപ്പോഴും അയുക്തികമായ വിലയിട്ടുകൊണ്ട്.
     ഇതിനര്‍ത്ഥം, സാധാരണ ചരക്കുകളില്‍ നിന്നും ആഢംബര വസ്തുക്കളില്‍ നിന്നും ഭിന്നമായി, കലയുടെ പ്രത്യേകത, ആളുകള്‍ അത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ള ഇീിൗാലെൃ റലാമിറ മാത്രമല്ല. ആ ആഗ്രഹത്തിന് പോലും അധികവിലയുണ്ട് എന്നതാണ്. ഇതാണ് കല ചരക്കാകുന്നതിന്‍റെ അനന്യതയുടെ (ഋഃരലുശേീിമഹശാെ) ഒരു വഴി. കലാകാരന്‍ തന്‍റെ അപ്പം നിത്യവും വില്‍ക്കുന്നില്ല. അയാള്‍ എണ്ണം നോക്കിയല്ല, ഗുണം നോക്കിയാണ്, സ്വന്തം നേരത്തിനും താല്‍പര്യത്തിനുമാണ് ഉണ്ടാക്കുന്നത്. അത് അനന്യമായ ഒരു ഡിമാന്‍റ് സൃഷ്ടിയാണ്; സാമ്പത്തികമായി വിലയിടാവുന്നതും. മൂല്യവും ഗുണവുമെല്ലാം തങ്ങളുടെ പ്രത്യയശാസ്ത്രബോധത്തിന് അനുസൃതമാക്കുന്ന ഒരു ചെറു ന്യൂനപക്ഷം അവരുടെ സംസ്കാരം കൊണ്ട് ഉണ്ടാക്കുന്ന ഒന്നാണ് ഈ ഡിമാന്‍റ്, അതിനാല്‍ ഇതൊരു څവരേണ്യവാദമാണ്چ. തൊഴിലാളി പ്രസ്ഥാനം സംഘടിപ്പിക്കലും, യുദ്ധവിരുദ്ധതയും, കാലാവസ്ഥാരാഷ്ട്രീയവുമടക്കം മികച്ച നൈതിക സമരങ്ങളൊക്കെ കോര്‍പ്പറേറ്റുകള്‍ക്കും ഭരണവര്‍ഗത്തിനും അടിയറ വച്ച څലിബറല്‍ വര്‍ഗچത്തിന് ക്രിസ് ഹെഡ്ജെസ് എഴുതിയ ചരമക്കുറിപ്പില്‍ (ഉലമവേ ീള വേല ഘശയലൃമഹ ഇഹമൈ) പറയുന്നുണ്ട്, څഠവല രൗൃമീൃേ മരേെ മെ മി മൃയശൃമേീൃേ ീള വശഴവ രൗഹൗൃലേچ എന്ന്.
     അനിത ദുബേ ക്യുറെറ്റ് ചെയ്ത നാലാമത് കൊച്ചി ബിനാലെ, അവരുടെയും ഇരുപതാം നൂറ്റാണ്ടിലെ മൂന്നാംലോക സാമൂഹിക കലയുടെയും അവാങ്-ഗാര്‍ഡ് (അ്മിഴഴമൃറല) ഓര്‍മകളുടെ ഒരു തുടര്‍ച്ചയാണ്. സമൂഹത്തിലെ പൊതുവായ ചില വിപ്ലവകരമായ ബാഹ്യ ചലനങ്ങളെ, പ്രതിരോധത്തിന്‍റെ ചാക്കുകെട്ടുകളെ, പ്രതീകാത്മകമായി കാരിബാഗുകളാക്കി മാറ്റി പിന്തുണയ്ക്കുകയാണ് സമകാലിക കലയുടെ ഈ ബിനാലെ എഡിഷനും ചെയ്യുന്നത്. എന്നാലും അപരിചിതരായിരുന്ന ആളുകള്‍ തമ്മില്‍ പ്രാഥമികമായ ചില അനുഭവങ്ങളുടെ പേരില്‍ അന്യോന്യതയിലേക്ക് വികസിക്കാന്‍ ഏറെ പ്രയാസമുള്ള ഒരുതരം പരസ്പരനോട്ടം നടക്കുന്നു എന്നതാണ് ഇത് ഇന്നത്തെ സാമൂഹിക ജീവിതത്തിനു നല്‍കുന്ന ഒരു പരിമിതസാധ്യത. അതായത്, പ്രാഥമികാര്‍ത്ഥത്തില്‍ കല മനുഷ്യര്‍ക്ക് അവരെത്തന്നെയും അവരുടെ സമൂഹത്തെയും തിരിച്ചറിയാന്‍ ഒരു ഭാഷ നല്‍കുന്നു. പുരുഷാധിപത്യ അശ്ലീലങ്ങള്‍ നിത്യേന പുലരുന്ന മലയാളി സന്ദര്‍ഭങ്ങളില്‍ ഫെമിനിസ്റ്റ് രാഷ്ട്രീയം അവതരിപ്പിക്കുന്ന ഗറില്ലാ ഗേള്‍സിന്‍റെ പോസ്റ്ററുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ സമൂഹത്തെ കൂട്ടിവായിക്കാന്‍ ധാരാളം ഇടം പകരുന്നു. എന്നാലോ ഈ മേഖലയിലെയെന്നു വേണ്ട, ഇന്ത്യന്‍ ഫെമിനിസ്റ്റ് ചരിത്രവുമായിത്തന്നെ ഇടപെടുന്ന യാതൊരു ചിന്തയും കൂടിയിരിപ്പുകളും പ്രത്യേകമായി ഇവിടെ സംഭവിച്ചിട്ടുമില്ല. മതാചാര സംരക്ഷകര്‍ക്ക് വിരുദ്ധമായി ശക്തമായ സ്ത്രീ പ്രതിരോധം ഉയര്‍ത്തുന്ന രാഷ്ട്രീയ സമകാലികത കൊണ്ട് കൂടി നിര്‍വചിക്കപ്പെടുന്ന ഒന്നാണ് നവ-മലയാളി. ഈ നാട്ടില്‍ ഈ യൂറോപ്യന്‍ സാഹോദര്യം പോസ്റ്ററായി തെരുവില്‍ കാണാമെങ്കിലും പൊതുബോധത്തില്‍ ശ്രദ്ധയുണര്‍ത്തിയിട്ടില്ല.
     സമകാലിക കലയുടെ വലിയ സാമൂഹിക സാധ്യതയാണ് ചിന്തകളുടെ കലര്‍പ്പ്. പക്ഷെ ഒരൊറ്റ ക്യുറെറ്ററുടെ തിരഞ്ഞെടുപ്പിനെ ആശ്രയിക്കുന്ന, വന്‍ വലിപ്പത്തില്‍ ചെയ്യുന്ന, സ്ത്രീ, കീഴാളര്‍ തുടങ്ങിയവരെ ടോക്കന്‍ പോലെ പ്രതിനിധീകരിക്കുന്ന, സ്വപ്നങ്ങളെ യഥാര്‍ത്ഥം എന്ന പോലെ പ്രചരിപ്പിക്കുന്ന ഒരു സ്ഥാപിത വ്യവസ്ഥയ്ക്ക് അന്യോന്യം കലരുക പ്രയാസമാണ്. കലരുക, അന്വയിക്കപ്പെടുക, എന്ന മോഹം, നീണ്ടുനില്‍ക്കുന്ന ഒരു സാമൂഹിക പ്രക്രിയയാകണം. സമൂഹത്തിന്‍റെ സൂക്ഷ്മശരീരത്തിലേക്ക് പടരാന്‍ ശേഷി വേണം. ലോക സംസ്കാരങ്ങളില്‍ നിന്നുള്ള പലതരം മനുഷ്യരെ ഈ ഇന്ത്യന്‍ ഭൂഭാഗത്തേക്ക് കൊണ്ടുവരികയും, കേരളമെന്ന മേഖലയിലെ ഒരു ചെറു തുറമുഖ പട്ടണത്തില്‍ പല തരത്തില്‍ ആശയപരമായി അന്യരായി നിന്നുകൊണ്ടുതന്നെ പരിചയക്കേടുകളോടെ ഏതൊക്കെയോ ആള്‍ക്കൂട്ടത്തില്‍ അലിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഗ്ലോബല്‍ ബിനാലെ സംസ്ക്കാരത്തിന്‍റെ സ്ഥാപിത പരിസരം. ഒരു അവാങ് ഗാര്‍ഡ് ഫെമിനിസ്റ്റ് പശ്ചാത്തലമുള്ള കലാകാരി ക്യുറെറ്റ് ചെയ്തിട്ടും ലോകബിനാലെ സംസ്ക്കാരത്തിന്‍റെ വരേണ്യതയെ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ ഇവിടെ കാണുന്നില്ല.
സിദ്ധാന്തം അറിഞ്ഞിട്ടാണോ മനുഷ്യര്‍ കല കാണുന്നേ. ഇല്ലാത്ത വീടിനെ അനുഭവിപ്പിക്കുന്ന ആ മുറിയിലെത്തിയപ്പോള്‍, നിലത്ത് വച്ച കസേരയില്‍ തട്ടി വീണ ഒരാള്‍ പറഞ്ഞത് ഇതൊന്ന് ചുമരില്‍ ചാരി വെക്കാമായിരുന്നല്ലോ എന്നാണ്.
ആ പറഞ്ഞത് അയാളുടെ അരസികത്തം കൊണ്ടാണ്. ചിട്ടപ്പെട്ട ഒരു രീതിയില്‍, ഒരു കസേര യെന്നല്ല, എന്ത് വസ്തുവും പ്രതീക്ഷിച്ച് അയാള്‍ ശീലിച്ചു പോയി. അതാണ് മറിച്ചൊന്നു
ചിന്തിക്കാന്‍ പറ്റായ്ക. അതാണ് ഒരാളെ എന്ത് അധര്‍മത്തിനും വിധേയമാകുന്ന ഒരുവനാക്കുന്ന ത്. കല അയാളെ തട്ടിവീഴ്ത്തട്ടെ... പതുക്കെ അയാള്‍ മനസ്സിലാക്കട്ടെ ഇല്ലാത്തൊരു വീട്ടിലാണ് താന്‍ തുടരുന്നതെന്ന്. കാണിയും കൂടി കലരുന്നതാണ് കല.

കാണികളും ആള്‍ക്കൂട്ടവും ഒന്നല്ല
     ഒരു ബിനാലെയില്‍ ആള്‍ക്കൂട്ടം വരാം. ഒരു വിഷമവുമില്ല. പ്രത്യേകിച്ച് നമ്മുടെ പൊതുമണ്ഡലമെന്നത് ഷോപ്പിങ് മാളും മതകേന്ദ്രങ്ങളും അതു മാത്രവുമായി ഒതുങ്ങിയിരിക്കേ, ആളൊന്നുക്കു നൂറു രൂപാ ചെലവില്‍ ഒന്നിനോടും പ്രതിബദ്ധത വേണ്ടാതെ, പോക്കറ്റ് അതിലധികം കാലിയാകാതെ ഫാമിലിയായി അപകടമില്ലാതെ അലഞ്ഞുതിരിയാനുള്ള ഇടം വേറെവിടെയിന്ന് കിട്ടും. ഇന്ന് ബിനാലെ എന്നത് ആള്‍ക്കൂട്ടത്തെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു വ്യവഹാരമാണ്.
     പക്ഷെ വിമോചകത്വം ഉള്ള കലയാകട്ടെ കാണിയെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു വ്യവഹാരമാകുന്നു. കാണികള്‍ നിര്‍ഭയരും സ്വതന്ത്രരുമായി, ബിനാലെ പ്രസ്ഥാനത്തോടെന്നതിനേക്കാള്‍ തങ്ങളുടെ കലാനുഭവജ്ഞാനത്തോട് വിധേയത്വമുള്ളവരായി പെരുമാറുന്നവരാകുന്ന ചെറിയ ഇടങ്ങളിലാണ് സമകാലിക കലയുടെ സാംസ്കാരികതലങ്ങള്‍ വികസിക്കുന്നത്.
Share:

മുഖക്കുരു -- ഗ്രേസി


     തിങ്കളാഴ്ചയാണ് ടിന കുരുവിളയുടെ ഇടംകവിളില്‍ ഒരു മുഖക്കുരു പ്രത്യക്ഷപ്പെട്ടത്. ചുവന്ന് തുടുത്ത ഒരു പൂമൊട്ട് പോലെ അത് ആദ്യം ടിനയുടെ കവിളില്‍ നാണിച്ചിരുന്നു. പിന്നെ പുതിയൊരു പദവി കൈവന്നത് പോലെ ക്ലാസ്സ് മുറിയിലാകെ കണ്ണോടിച്ചു. കിളരം കൊണ്ട് പിന്‍ബഞ്ചിലിരിക്കേണ്ടിവന്ന രോഹന്‍ ഫിലിപ്പിന്‍റെ മുഖത്ത് ചെന്ന് അതിന്‍റെ നോട്ടം തടഞ്ഞുനിന്നു. ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സ് കഴിഞ്ഞ് പോകുമ്പോഴും ടിന കുരുവിളയുടെ മുഖം കണ്ണാടിപോലെ മിനുത്തതായിരുന്നുവല്ലോ എന്ന് അവന്‍ അതിശയിച്ചു. ചിറകുകള്‍ തെരുതെരെ വീശി അവന്‍റെ കണ്ണുകള്‍ ഇടയ്ക്കിടെ മുഖക്കുരുവിനെ ചുറ്റിപ്പറന്നു. അതില്‍ ഒന്ന് തൊട്ട് നോക്കാന്‍ അവന്‍റെ വലംകൈയിലെ ചൂണ്ടുവിരല്‍ത്തുമ്പ് തരിച്ചു. മുഖക്കുരു അവനെ നോക്കി ഗൂഢമായി ഒന്ന് മന്ദഹസിച്ച്, അപ്പോള്‍ ക്ലാസ്സിലേക്ക് കടന്നുവന്ന ടീച്ചറെ അഭിവാദ്യം ചെയ്യാന്‍ വെട്ടിത്തിരിഞ്ഞു.
     ടീച്ചര്‍ രോഹന്‍ ഫിലിപ്പിന്‍റെ പേര് വിളിച്ചപ്പോള്‍ അവന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റത് പോലെ മിഴിച്ചു നോക്കി. കുട്ടികളുടെ പൊട്ടിച്ചിരിയിലേക്ക് ടീച്ചര്‍ ഒരു പുഞ്ചിരിയോടെ ഇറങ്ങിച്ചെന്നു. അവന്‍ പരിഭ്രാന്തിയോടെ മുഖക്കുരുവിനെ പാളിനോക്കി. ചുണ്ടുകള്‍ കൂര്‍പ്പിച്ച് മുഖക്കുരു കെറുവിച്ചത് കണ്ട് അവന്‍ വിഷണ്ണനായി. ടീച്ചര്‍ ഇംഗ്ലീഷ് കവിത പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വാക്കുകള്‍ ചുവട് വച്ച് അകന്നകന്ന് പോവുകയും രോഹന്‍ ഫിലിപ്പിന്‍റെ ചെവിക്കുള്ളില്‍ ചിലങ്കയുടെ കിലുക്കം മാറ്റൊലിക്കൊളളുകയും ചെയ്തു. ഒടുവില്‍ അവന്‍റെ നോട്ടം ഒരു പ്രാര്‍ത്ഥനപോലെ മുഖക്കുരുവില്‍ ചെന്ന് മുട്ടി. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു! എന്നൊരു വചനം മുഖക്കുരുവില്‍ നിന്ന് വെളുത്ത ചിറകുകള്‍ നിവര്‍ത്തി അവന്‍റെ ഹൃദയത്തില്‍ പറന്നിറങ്ങി. ചിരി മറന്ന് പോയ രോഹന്‍ ഫിലിപ്പിന്‍റെ ചുണ്ടുകള്‍ വിറച്ചു.
     വിരല്‍ത്തുമ്പത്ത് കണക്ക് മാത്രമല്ല ജീവിതവും ഭദ്രമാണെന്ന തലയെടുപ്പോടെ ക്ലാസ്സിലെത്തിയ പുതിയ ടീച്ചര്‍ കറുപ്പില്‍ വെളുപ്പ് കൊണ്ട് ഒരു പ്രശ്നം അടയാളപ്പെടുത്തി. പരിഹാരം ചികഞ്ഞ് ടീച്ചര്‍ കാണാപ്പുറത്തേക്ക് കടന്നപ്പോള്‍ രോഹന്‍ ഫിലിപ്പിന് വഴിതെറ്റി. എതിരെ വന്ന് മുഖക്കുരു അവനെ കണ്ണുരുട്ടി നോക്കി. എപ്പോഴോ കൂട്ടച്ചിരിയുടെ പ്രകാശത്തില്‍ വെളുത്ത് മെലിഞ്ഞ മലയാളം ടീച്ചര്‍ പ്രസന്നവതിയായി നില്‍ക്കുന്നത് കണ്ട് അവന്‍ അമ്പരന്നു. മുഖക്കുരു അന്നേരം അവന്‍റെ നേരെ ഒരു കണ്ണിറുക്കിക്കാണിച്ചു. ഒരാന്തലോടെ അവന്‍ മുഖം താഴ്ത്തി.
     വീട്ടിലെ പഠനമുറിയിലിരുന്ന് പുസ്തകം നിവര്‍ത്തിയപ്പോള്‍ വരിവരിയായി മുഖക്കുരുക്കള്‍ മുളച്ച് പൊന്തുന്നത് കണ്ട് രോഹന്‍ ഫിലിപ്പ് വിസ്മയിച്ചു. അവന്‍റെ ചൂണ്ട് വിരല്‍ മുഖക്കുരുക്കളുടെ നേര്‍ക്ക് കൗതുകപ്പെട്ട് നീണ്ടു. അവയൊക്കെയും പൊട്ടിച്ചിരിച്ച് അദൃശ്യമായ ഏതോ മാളങ്ങളിലേക്ക് വലിയുന്നതറിഞ്ഞ് അവന്‍റെ ചുണ്ടില്‍ ജാള്യം പുരണ്ടു. പുസ്തകം അടച്ച് വച്ച് അവന്‍ കിടക്കയില്‍ കമിഴ്ന്ന് കിടന്നു. വലിയൊരു മുഖക്കുരുവിന്‍റെ ഉച്ചിയിലാണ് കിടക്കുന്നതെന്ന് അവന് തോന്നി. അതിന്‍റെ ഉള്ളില്‍ ലാവ തിളച്ച് മറിയുന്നുണ്ടോ എന്ന് അവന്‍ ചെവിയോര്‍ത്തു.
     പിറ്റേന്ന് ക്ലാസ്സിലെത്തിയതും രോഹന്‍ ഫിലിപ്പിന്‍റെ കണ്ണുകള്‍ ഒരൊറ്റക്കുതിപ്പിന് ടിനയുടെ ഇടംകവിളിലെ മുഖക്കുരുവില്‍ ചെന്ന് പറ്റി. മുഖക്കുരു മായികമായ ഒരു പുഞ്ചിരിയോടെ അവനെ മാടിവിളിച്ചു. അവന്‍റെ ചൂണ്ട് വിരല്‍ പൊട്ടിത്തരിച്ച് അവന് മുന്നേ പാഞ്ഞു. വിരല്‍ സ്പര്‍ശമേറ്റ് ഇക്കിളിപ്പെട്ട മുഖക്കുരു അവന്‍റെ ചുണ്ടുകളെ വലിച്ചടുപ്പിച്ചു.
     അപ്പോഴാണ് ഇംഗ്ലീഷ് ടീച്ചര്‍ ക്ലാസ്സിലേക്ക് കടന്ന് വന്നത്. ടീച്ചര്‍ ഞെട്ടി നിലവിളിച്ചു.
ڇ   യു സ്കൗണ്ട്രല്‍!چ
     ഓര്‍ക്കാപ്പുറത്ത് ടീച്ചര്‍ ഇംഗ്ലീഷ് വലിച്ചെറിഞ്ഞ് മലയാളം കൈയിലെടുത്തു.
    നീയൊക്കെ സ്കൂളില് വരുന്നത് ഈവക വൃത്തികേട് കാണിക്കാനാണല്ലേ? കടക്ക് പുറത്ത് രണ്ടെണ്ണോം! ചെന്ന് മാഡത്തിനോട് വിവരമൊക്കെ കൃത്യായിട്ട് പറഞ്ഞ് കിട്ടുന്നതെന്താണ്ന്ന് വച്ചാല് വാങ്ങിച്ചോ?چ
     രോഹന്‍ ഫിലിപ്പാണ് ആദ്യം ക്ലാസ്സിന് പുറത്ത് കടന്നത്. ഇപ്പോള്‍ കരയും എന്ന മട്ടില്‍ മുഖക്കുരു ടിനയോടൊപ്പം പിന്തുടര്‍ന്നു. വരാന്തയില്‍ അവര്‍ കുറച്ച് നേരം മുഖം കുനിച്ച് നിന്നു. തണുത്ത നോട്ടത്തിന്‍റെ മൂര്‍ച്ച പതുങ്ങിക്കിടക്കുന്ന ഇടുങ്ങിയ കണ്ണുകളില്‍ നിന്ന് തുടങ്ങി, തിടുക്കത്തിലാരോ താഴേയ്ക്ക് വരയ്ക്കുന്ന ചിത്രത്തിലെന്നപോലെ ഉരുണ്ടൊരു മൂക്കും അകത്തേയ്ക്ക് വലിഞ്ഞ ചുണ്ടുകളും തെളിഞ്ഞ് വന്നു. ഒരുമാത്ര കഴിഞ്ഞ് എപ്പോഴും വിയര്‍പ്പിന്‍റെ നൂലരുവികള്‍ ചാലിടുന്ന കഴുത്തും കാരുണ്യലേശമില്ലാതെ പരന്ന നെഞ്ചും ചേര്‍ന്ന രൂപം അവരുടെ ഉള്ളില്‍ പ്രതിബിംബിച്ചു. ഒരു ഞെട്ടലോടെ രോഹന്‍ ഫിലിപ്പും ടിന കുരുവിളയും മുഖമുയര്‍ത്തി പരസ്പരം നോക്കി. അവരുടെ കണ്ണുകളിലെ വെളിച്ചം പാടേ അണഞ്ഞ് പോയി. ഒരു സ്വപ്നത്തിലെന്നവണ്ണം കൈകള്‍ കോര്‍ത്ത് അവര്‍ ചരല്‍ വിരിച്ച മുറ്റത്തേയ്ക്കിറങ്ങി. അവരുടെ ഷൂസിനടിയില്‍പ്പെട്ട് ചരല്‍ക്കല്ലുകള്‍ പുളഞ്ഞു. പൂട്ടിയിട്ട ഗേറ്റിന്‍റെ ഇരുമ്പഴികളില്‍ മുഖമുയര്‍ത്തി അവര്‍ പുറത്തേക്ക് നോക്കി നിന്നു!

Share:

ടോം ആന്‍ഡ് ജെറി -- ആര്‍.ലോപ

കവിത


പല്ലു കിരിക്കും വെയിലിന്‍ വട്ട-
ക്കണ്ണും നഖവും തീപ്പൂച്ച...
മെല്ലെയരിച്ചുവരും കാറ്റെലിയായ്
പിന്നില്‍പ്പമ്മീ നട്ടുച്ച
ചില്ലുജനാലപ്പിന്നിലൊടിഞ്ഞൊരു
കണ്ണട, പേന, യെഴുത്തോല...
പമ്മി വരും കവിതയ്ക്കിളവേല്ക്കാ-
നല്ലല്‍ മെടഞ്ഞൊരു പുല്പായ...
ഉന്നിയതൊന്നും പറയാനാവാ
ഞ്ഞുഴറിയെഴുത്തു മുടിഞ്ഞാലും
കല്ലുപതിച്ച പെരുംനുണ പാകിയ
വഴിയില്‍ നടന്നു മടുത്താലും
ചിതറിയ പേനക്കണ്‍ക, ളുടഞ്ഞൊരു
നിലവിളി വെടിയിലമര്‍ന്നാലും
വീണ്ടുമുയിര്‍ക്കും കവിതയ്ക്കുണ്ടെന്‍
പ്രാണനിലെന്നുമെഴുത്തോല...
വെയിലും, കാറ്റും, കവിയും കവിതയു
മെലിയും പൂച്ചയുമാവുമ്പോള്‍
തീരാക്കളിയുടെ ലഹരിയിലഴലിന്‍
പൂവുകള്‍ വിടരാ നട്ടുച്ച...

Share:

ജീവിതമോ അരങ്ങോ... ഏതാണ് സത്യം? ഒരു നോവലിസ്റ്റിന്‍റെ അന്വേഷണങ്ങള്‍

ജീവിതമോ അരങ്ങോ... ഏതാണ് സത്യം? ഒരു നോവലിസ്റ്റിന്‍റെ അന്വേഷണങ്ങള്‍

ഫ്രഞ്ച് എഴുത്തുകാരന്‍ ഡേവിഡ് ഫോയെന്‍കിനോസ് ജര്‍മ്മന്‍ ചിത്രകാരി ചാര്‍ലോട്ടിയുടെ ജീവിതം കാവ്യനോവലായി പുനര്‍സൃഷ്ടിക്കുമ്പോള്‍.
വൈക്കം മുരളി
     ജര്‍മ്മന്‍ ജ്യൂയിഷ് ചിത്രകാരിയായിരുന്ന ചാര്‍ലോട്ടി സലോമോണിന്‍റെ സംഘര്‍ഷഭരിതമായ ജീവിതത്തെ ആധാരമാക്കി ഫ്രഞ്ച് എഴുത്തുകാരന്‍ ഡേവിഡ് ഫോയെന്‍കിനോസ് രചിച്ച കാവ്യനോവല്‍ (ചീ്ലഹ ശി ഢലൃലെ) ചാര്‍ലോട്ടി (ഇവമൃഹീലേേ) ഇതിനകം തന്നെ ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെയും വായനക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
     ഇരുപത്തിയാറാമത്തെ വയസ്സില്‍ 1943 ല്‍ ഓഷ്വിറ്റ്സ് ക്യാമ്പില്‍ വച്ച് ഗ്യാസ്ചേംബറിനുള്ളിലെ അന്തരീക്ഷത്തില്‍ കൊലചെയ്യപ്പെട്ട ചാര്‍ലോട്ടി സലോമോണ്‍ മരിക്കുമ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയുമായിരുന്നു. ചാര്‍ലോട്ടിയുടെ ജീവിതം? അല്ലെങ്കില്‍ തിയേറ്റര്‍ (ഘശളല? ീൃ ഠവലമൃലേ?) എന്ന ആത്മകഥാംശം നിറഞ്ഞ രചനയാണ് ഈ നോവലെഴുതുവാന്‍ തനിക്കു പ്രേരണയായതെന്നും നോവലിസ്റ്റ് തുറന്നുപറയുന്നുണ്ട്. ചാര്‍ലോട്ടിയുടെ ഹൃസ്വകാലത്തെ ജീവിതം ഹൃദയഭേദകമായ ഒരു യഥാര്‍ത്ഥകഥയാണ്.
     നാസിഭീകരതയുടെ ഏറ്റവും ഭയാനകമായ അന്തരീക്ഷത്തിനുള്ളിലാണവര്‍ അന്ന് ബര്‍ലിന്‍ നഗരത്തില്‍ ജീവിച്ചത്. ചാര്‍ലോട്ടിയുടെ കുടുംബത്തിലെ അംഗങ്ങളെ ആത്മഹത്യ ഒരു ഒഴിയാബാധപോലെ പിന്തുടര്‍ന്നിരുന്നതായി നമുക്കു തിരിച്ചറിയുവാന്‍ കഴിയും. ചാര്‍ലോട്ടിയുടെ എട്ടാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്ത മാതാവിന്‍റെ ചിത്രം ജീവിതത്തിലാകെ അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
     ഡേവിഡ് ഫോയെന്‍കിനോസ് നിരവധി പുരസ്കാരങ്ങള്‍ നേടിയ ഒരെഴുത്തുകാരനാണ്. ഫ്രാന്‍സില്‍ തന്നെ ഇതിന്‍റെ ലക്ഷക്കണക്കിനു കോപ്പികളാണ് വിറ്റഴിഞ്ഞത്. നിരവധി ലോകഭാഷകളിലേക്കിത് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. എറണാകുളം പ്രസ്ക്ലബ്ബ് റോഡിലെ ബ്ലോസ്സം പുസ്തകശാലയില്‍ നിന്നും തികച്ചും യാദൃശ്ചികമായി ലഭിച്ച ഈ പുസ്തകം വലിയ പ്രതീക്ഷയോടെയൊന്നുമായിരുന്നില്ല വായിച്ചുതുടങ്ങിയത്. പക്ഷെ വായനക്കുശേഷം ചാര്‍ലോട്ടിയെന്ന ചിത്രകാരിയുടെ രൂപം മനസ്സിനെ വല്ലാതെ മഥിച്ചുകഴിഞ്ഞിരുന്നു.
     ഫോയെന്‍കിനോസ് ശരിക്കും അന്വേഷകനെപോലെ നോവലിലാകെ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. അവളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ളിലേക്കു കടന്നുകൊണ്ട് ചാര്‍ലോട്ടി താമസിച്ചിരുന്ന ഇടങ്ങളിലേക്കുള്ള യാത്രകളെയും നമുക്കിതിനുള്ളില്‍ കാണുവാന്‍ കഴിയും. പക്ഷെ ഒരു കാവ്യനോവലായതിന്‍റെ ആഖ്യാനത്തെ സ്വരൂപിച്ചെടുക്കുവാന്‍ അദ്ദേഹം കാണിച്ച മികവിനെയാണ് ആദരവോടെ നാം തിരിച്ചറിയേണ്ടത്. റഷ്യന്‍ മഹാകവി അലക്സാണ്ടര്‍ പുഷ്കിന്‍റെ മാസ്റ്റര്‍പീസ് രചനയായ യെവ്ജെനി ഒനിജിന്‍ (1933) ലോകസാഹിത്യം കണ്ട ഏറ്റവും മികച്ച കാവ്യനോവലാണ്. ഇതിനുശേഷം ഏറ്റവും മികച്ച ഒരു കാവ്യനോവലായി അനുഭവപ്പെട്ടത് തുര്‍ക്കിയിലെ മഹാകവി നസിം ഹിക്മെത്ത് (ചമ്വശാ ഒശസാലേ) രചിച്ച എന്‍റെ രാജ്യത്തില്‍ നിന്നുള്ള മാനുഷിക ദൃശ്യങ്ങള്‍ (ഔാമി ഘമിറരെമുലെ ളൃീാ ാ്യ ഇീൗിൃ്യേ) എന്ന രചനയാണ്. അഭിനവ പുഷ്കിന്‍ എന്ന രീതിയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരന്‍ വിക്രം സേത്തിന്‍റെ څദി സ്യൂട്ടബിള്‍ ബോയ്چ വായനയില്‍ വലിയ നിരാശയുണ്ടാക്കുകയും ചെയ്തു. പക്ഷെ ചാര്‍ലോട്ടിയുടെ ജീവിതകഥ പറയുന്ന ഈ കാവ്യനോവല്‍ അസാധാരണമായ ഒരു വായനാനുഭവമാണ് പങ്കുവച്ചത്. സാം ടെയ്ലറിന്‍റെ ഏറ്റവും മികച്ച പരിഭാഷയെക്കുറിച്ചും പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ കാനന്‍ഗേറ്റ് പ്രസാധകരാണ് (ഇമിീിഴമലേ ആീീസെ ഡഗ) ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയിരിക്കുന്നത്.
     ചാര്‍ലോട്ടി സലോമോണ്‍ 1917 ല്‍ ബര്‍ലിന്‍ നഗരത്തിലാണ് ജനിച്ചത്. ജീവിതകാലത്ത് അത്രയ്ക്കൊന്നും അറിയപ്പെടാതിരുന്ന ഇവരുടെ പില്‍ക്കാലത്തെ രൂപം ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ചിത്രകാരിയെന്ന നിലക്കാണ്. ഒരു ഗാന-നാടകമായെഴുതിയ (ടീിഴ ുഹമ്യ) څജീവിതം? അല്ലെങ്കില്‍ തിയേറ്ററില്‍چ നൂറ്റിയന്‍പതോളം മഹത്തായ ചിത്രങ്ങളിലൂടെയാണ് അവര്‍ തന്‍റെ ജീവിതകഥ പറയുന്നത്. ഏതാണ്ട് എഴുനൂറ്റിയറുപത്തിയൊന്‍പതോളം രചനകളുടെ ദീപ്തമായ ദൃശ്യം ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്. നാസികളുടെ ഭീകരതയില്‍ നിന്നും വിട്ട് ഒളിച്ചു താമസിക്കുമ്പോള്‍ തെക്കന്‍ ഫ്രാന്‍സിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് രണ്ടുവര്‍ഷക്കാലം കൊണ്ടാണിതവര്‍ പൂര്‍ത്തിയാക്കിയത്. പില്‍ക്കാലത്തിത് സിനിമകളെയും നാടകങ്ങളെയും ഓപ്പറകളെയും തീവ്രമായ രീതിയില്‍ സ്വാധീനിച്ചിട്ടുമുണ്ട്. അജാതനായ ശിശുവിനൊപ്പം ഓഷ്വിറ്റ്സിലെ ഗ്യാസ് ചേംബറില്‍ ചാര്‍ലോട്ടിയുടെ ജീവിതം അവസാനിച്ചപ്പോള്‍ ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ആധുനിക ചിത്രകാരികളിലൊരാളാണ് ഇല്ലാതായത്.
     ചെറിയ രീതിയില്‍ ഫിക്ഷനൈസ് ചെയ്ത ഒരോര്‍മക്കുറിപ്പായും ഈ രചനയെ നമുക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയും. നൂറുകണക്കിനു ചിത്രങ്ങള്‍ക്കും ടെക്സ്റ്റുകള്‍ക്കും സംഗീതപരമായ വിവരണങ്ങള്‍ക്കുമൊപ്പം സൃഷ്ടിക്കപ്പെട്ട ഈ പുസ്തകത്തെക്കുറിച്ച് ഈയിടെ നെറ്റില്‍ പരതിയപ്പോള്‍ താങ്ങാനാവാത്ത വിലയാണ് രേഖപ്പെടുത്തി കണ്ടത്. ക്ലാസിക് രചനകള്‍ വായനക്കാരിലേക്കെത്തിച്ചേരുന്നതിലുള്ള പരിമിതികള്‍ കൂടുതല്‍ ദുഃഖമുണ്ടാക്കുന്നു.
     ചാര്‍ലോട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ആംസ്റ്റര്‍ഡാമിലെ വിഖ്യാതമായ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നോവലിസ്റ്റായ ഡേവിഡ് ഇത് തേടിപ്പോയതിന്‍റെ ഓര്‍മകളും ഈ നോവലിലുണ്ട്.
     ഒന്നാം ലോകമഹായുദ്ധകാലത്താണ് ചാര്‍ലോട്ടിയുടെ ജനനം. ബര്‍ലിനിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്ട്സില്‍ ചേര്‍ന്നു പഠിക്കുവാനുള്ള അവസരവും അവള്‍ക്കു ലഭിച്ചിരുന്നു. ജൂതര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇത്തരം അവസരങ്ങള്‍ അവളുടെ കഴിവിനെ തിരിച്ചറിഞ്ഞ ഒരു പ്രൊഫസറുടെ സഹായത്താലാണ് നേടിയെടുത്തത്.
     ഒരു ശവകുടീരത്തിലെ ശിലാഫലകത്തില്‍ തന്‍റെ പേരുവായിക്കുവാന്‍ ചാര്‍ലോട്ടി പഠിച്ചിരുന്നു എന്ന രീതിയിലാണ് ഫോയെന്‍കിനോസിന്‍റെ നോവല്‍ തുടങ്ങുന്നത്. നോവല്‍ ശരിക്കും സലോമോണ്‍ കുടുംബത്തിന്‍റെ കഥയുടെ പുനരാഖ്യാനമാണ്. ജര്‍മ്മനിയിലെ മ്യൂസിയത്തിലാണ് നോവലിസ്റ്റ് 2004 ല്‍ ചാര്‍ലോട്ടിയുടെ څജീവിതം? അല്ലെങ്കില്‍ തിയേറ്റര്‍چ എന്ന രചനയുമായി നേരില്‍ കണ്ടുമുട്ടുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ അതദ്ദേഹത്തെ വല്ലാതെ വശീകരിച്ചു കഴിഞ്ഞിരുന്നു. അതിനെക്കുറിച്ചൊരു നോവല്‍ രചിക്കണമെന്ന ആഗ്രഹം അന്ന് മുളയിട്ടതാണ്. നിരവധി വര്‍ഷത്തെ വേട്ടയാടലുകള്‍ക്കുശേഷം അദ്ദേഹം അതിനു മുന്നില്‍ സമര്‍പ്പിക്കപ്പെടുകയായിരുന്നു. ഫ്രഞ്ച് ഭാഷയില്‍ 2014 ലാണ് ആദ്യ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഫോയെന്‍കിനോസ് ഇതിനെക്കുറിച്ച് പറയുന്നത് ഏതു കലാസൃഷ്ടിയായാലും അത് ശരിക്കും അതിന്‍റെ സ്രഷ്ടാവിനെ പുറത്തുകൊണ്ടുവരണം. ചാര്‍ലോട്ടിയുടെ ജീവിതത്തെക്കുറിച്ചെഴുതുമ്പോള്‍ നോവലിസ്റ്റ് ഒരു മായാവലയത്തില്‍ പെടുകയായിരുന്നു. തന്‍റെ ജീവിതം തന്നെ ഇതിനുവേണ്ടിയുള്ള ഒന്നായിരുന്നോ എന്നദ്ദേഹം സംശയിക്കുന്നുമുണ്ട്. ജര്‍മ്മന്‍ അക്കാദമിയില്‍ അധികനാള്‍ ചാര്‍ലോട്ടിക്ക് പഠിക്കുവാന്‍ കഴിഞ്ഞില്ല. തന്‍റെ മികച്ച ഒരു രചന ജൂതയായതുകൊണ്ട് തഴയപ്പെട്ടതില്‍ അവള്‍ക്ക് നിരാശ തോന്നി.
     അപകടകരമായ സാഹചര്യങ്ങളില്‍ അവള്‍ക്ക് ഫ്രാന്‍സിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. ഇതിനിടയില്‍ അധികാരികള്‍ അവളെ ഒരു തടവുക്യാമ്പില്‍ പെടുത്തിയെങ്കിലും അവള്‍ക്കവിടെ നിന്നു രക്ഷപ്പെടുവാന്‍ കഴിഞ്ഞത് ഒരു നാസി ഓഫീസറുടെ സഹായത്തോടെയായിരുന്നു. കലയെ സ്നേഹിക്കുന്നതില്‍ വേറിട്ട പരിമിതികള്‍ ഒന്നുമുണ്ടായിരുന്നില്ല. പുറത്തു വന്നതിനുശേഷം രണ്ടു വര്‍ഷക്കാലത്തോളം പൂര്‍ണമായ ഏകാന്തതയോടൊപ്പമുള്ള ഒരു ജീവിതമായിരുന്നു അവളുടേത്. അക്കാലത്ത് ആത്മകഥാംശം നിറഞ്ഞ ചിത്രങ്ങളുടെ രചനകള്‍, പ്രതിബിംബങ്ങള്‍, വാക്കുകള്‍ എന്തിന് സംഗീതപരമായ രചനകള്‍പോലും അവളുടെ ഭാഗത്തുനിന്നുണ്ടായി. ഇതിലൂടെയാണ് തന്‍റെ ജീവിതകഥയുടെ ചുരുളുകള്‍ നിവര്‍ത്തുവാന്‍ അവള്‍ക്കു കഴിഞ്ഞത്. ഘശളല? ീൃ ഠവലമൃലേ എന്ന മഹാരചനയുടെ പിറവി ഇവിടെ നിന്നാണുണ്ടാകുന്നത്. മാതാവിന്‍റെ മരണത്തിനുശേഷം ജര്‍മ്മനിയില്‍ ഏറെ അറിയപ്പെട്ടിരുന്ന ഡോക്ടറായ പിതാവിന് അവളെ എങ്ങനെയും ജര്‍മ്മനിക്കു പുറത്തേക്കു കൊണ്ടുവന്ന് രക്ഷിക്കണമെന്ന ആഗ്രഹമാണുണ്ടായിരുന്നത്. അങ്ങനെയാണവള്‍ ഫ്രാന്‍സിലേക്കുവന്നത്. രണ്ടാനമ്മയും സംഗീതജ്ഞയുമായ പൗളയില്‍ നിന്നുള്ള സഹായവും അവളെ നിലനിര്‍ത്തുകയായിരുന്നു. പൗളയെ സംഗീതം പഠിപ്പിക്കുവാന്‍ വന്ന ആല്‍ഫ്രഡുമായവര്‍ ഏറെയടുക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സില്‍ കഴിയുമ്പോഴാണ് കാമുകനില്‍ നിന്നുമവള്‍ ഗര്‍ഭിണിയാകുന്നത്. നാസികള്‍ ഫ്രാന്‍സിലേക്കും കടന്നുകയറിക്കഴിഞ്ഞിരുന്ന ഒരു കാലത്ത് ജൂതവംശജര്‍ക്ക് അവിടെയും ഒറ്റപ്പെടലിന്‍റെ നിസ്സഹായത ഏറ്റുവാങ്ങേണ്ടതായിവന്നു. ഇരുപത്തിയാറാമത്തെ വയസ്സില്‍ താനെഴുതുകയും ചിത്രീകരിച്ചതുമായ രചന ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചതിനുശേഷം അവള്‍ക്കു നാസികള്‍ക്കു മുന്നില്‍ കീഴടങ്ങേണ്ടതായി വന്നു. ഓഷ്വിറ്റ്സിലെ ഗ്യാസ് ചേംബറില്‍ തകര്‍ന്നുവീണ ചാര്‍ലോട്ടിയുടെ ജീവിതം ഇന്നും അവളെപ്പറ്റി ഓര്‍ക്കുന്നവരെ ദുഃഖത്തിലാഴ്ത്തും.
     സമാധാനകാലം വരെ അവളുടെ മഹത്തായ രചന സുരക്ഷിതമാക്കിവച്ചതിനുശേഷം അവസാനം ആംസ്റ്റര്‍ഡാമിലെ മ്യൂസിയത്തിലെത്തിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഇതിന്‍റെ കാഴ്ചക്കായി നിരവധി ആസ്വാദകര്‍ ഇന്നും അവിടെയെത്തിച്ചേരാറുണ്ട്. മരിക്കുമ്പോള്‍ അവള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അജാതനായ കുട്ടിയുടെ നിയോഗവും ചാര്‍ലോട്ടിക്ക് തടയുവാന്‍ കഴിഞ്ഞില്ല.
     ചാര്‍ലോട്ടിയുടെ ദുരന്തപൂര്‍ണമായ ജീവിതത്തെക്കുറിച്ച് എഴുതുമ്പോള്‍ ഡേവിഡ് ഫോയെന്‍കിനോസിന് വല്ലാത്ത മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടതായിവന്നിരുന്നു. ജീവിതത്തെക്കുറിച്ചുള്ള അവളുടെ വൈകാരികഭാവങ്ങളെ സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയാണ് അവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചത്. ആകെ തകര്‍ന്ന അവസ്ഥയിലും കലയ്ക്കു വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവയ്ക്കുവാന്‍ ചാര്‍ലോട്ടി ശ്രമിച്ചിരുന്നു. സലോമോണ്‍ കുടുംബത്തിന്‍റെ തീരായാതനകള്‍ നിറഞ്ഞ ആത്മഹത്യാമുനമ്പുകളിലൂടെയുള്ള യാത്രകളും വളരെ ശക്തമായി ചിത്രീകരിക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.  വായനക്കാരെ നിരന്തരം വേട്ടയാടുന്ന ചാര്‍ലോട്ടിയുടെ ജീവിതകഥ നോവലായി പുറത്തുവന്നപ്പോള്‍ അന്നത്തെ ജീവിതസാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ തലങ്ങളാണ് പുറത്തുവന്നത്. ചെറുപ്പക്കാരിയായ ഈ ചിത്രകാരിയുടെ ജീവിതനിയോഗങ്ങള്‍ക്കു ജീവന്‍ പകര്‍ന്നു കൊടുക്കുവാനും നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു. സര്‍ഗാത്മകമായ ഭാവങ്ങളുടെ ആവിഷ്ക്കാരത്തിലൂടെയുള്ള ഒരു മഹാവിജയമാണ് നോവലിസ്റ്റ് നേടിയെടുത്തിരിക്കുന്നത്. കവിതയിലൂടെ ഇതിന്‍റെ ആഖ്യാനം നിറവേറ്റുവാനുള്ള തീരുമാനവും ഏറെ ഉചിതമായെന്നു തോന്നുന്നു. പരിഭാഷയിലൂടെയാണെങ്കിലും ഫോയെന്‍കിനോസിന്‍റെ രചനക്ക് ഒരു പുനര്‍ഭാഷ്യം കൊടുക്കുവാന്‍ സാം ടെയിലര്‍ക്കു കഴിഞ്ഞിരിക്കുന്നു. കവിത അത്രമേല്‍ വായനക്കാരുടെ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യും. ലോകമഹായുദ്ധകാലത്തെ ജൂതരുടെ ദുരിതപൂര്‍ണമായ ഒരു ചരിത്രപശ്ചാത്തലവും ഈ നോവലില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്.
     സലോമോണ്‍ കുടുംബത്തിലെ ഒരംഗത്തിനുപോലും അവരുടെ വ്യാധിബാധിച്ച വിധിയില്‍ നിന്നും ഒഴിവാകുവാന്‍ കഴിഞ്ഞിരുന്നില്ല. ചാര്‍ലോട്ടിയെപോലെ അവരിലോരോരുത്തരും മരണത്തെ തൊട്ടുമുന്നില്‍ കണ്ടിരുന്നു. അവളുടെ മാതാവിന്‍റെ മരണത്തിനും അമ്മായിയുടെ മരണത്തിനുമിടയില്‍ പതിമൂന്നുവര്‍ഷക്കാലത്തെ ദൂരമുണ്ടായിരുന്നു. വീണ്ടും മറ്റൊരു പതിമൂന്നുവര്‍ഷക്കാലം കൂടി മാതാവിന്‍റെ മരണത്തിനും പിതാമഹിയുടെ മരണത്തിനുമിടക്കുണ്ടായിരുന്നു. അതെ ഏതാണ്ട് ഒരേ കാലയളവ്. അവരെല്ലാവരും തന്നെ മരണത്തെ സ്വീകരിച്ചത് ഏതാണ്ട് ഒരേ രീതിയിലുമായിരുന്നു. ശൂന്യതയിലേക്കുള്ള ഒരെടുത്തുചാട്ടം എന്നു മാത്രമെ ഇതിനെ വിശേഷിപ്പിക്കാനാവൂ. ഇവിടെ മരണത്തിനു മൂന്ന് വേറിട്ട പ്രായമാണുണ്ടായിരുന്നത്. പെണ്‍കുട്ടി, മാതാവ്, പിതാമഹി. അതുകൊണ്ട് ഒരു പ്രായത്തിനും വേണ്ടത്ര വില കല്‍പിക്കാനാവില്ല. ചാര്‍ലോട്ടി ക്യാമ്പിലേക്കു പോകുന്നതിനിടയിലാണ് ഇങ്ങനെ ആലോചിച്ചത്. 1940+13=1953. അങ്ങനെ 1953 ശരിക്കും അവളുടെ ആത്മഹത്യയുടെ വര്‍ഷമാണ്. അതിനു മുമ്പ് മരണം അവളെ വന്നു കൊണ്ടുപോയില്ലെങ്കില്‍ പക്ഷെ അപ്പോഴൊക്കെയും അവള്‍ ചെയ്യേണ്ടതായ രചന അവള്‍ക്കുള്ളില്‍ തന്നെ നിശ്വാസമുയര്‍ത്തിക്കൊണ്ടിരുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ജീവിതത്തെക്കുറിച്ചവള്‍ ചിന്തിച്ചുകൊണ്ടേയിരുന്നു. ഒരു നോവല്‍ പോലെ തന്‍റെ ഓര്‍മകള്‍ക്ക് അവള്‍ക്ക് ചിത്രങ്ങളുടേതായ രൂപമാറ്റം ജനിപ്പിച്ചുകൊടുക്കണം. ഓര്‍മകളെ ഒരു നോവല്‍ പോലെ പെയിന്‍റു ചെയ്യേണ്ടിയിരിക്കുന്നു. ചിത്രം വരക്കലും എഴുത്തും ഓര്‍മകള്‍ക്കൊപ്പം വളരേണ്ടിയിരിക്കുന്നു. ഒരു കലാസൃഷ്ടിയുടെ ജനനം കൊണ്ട് ഒരു ലോകത്തിന്‍റെ സൃഷ്ടിയാണവള്‍ ആഗ്രഹിച്ചത്. അങ്ങനെ തന്‍റെ രചനയായ څജീവിതം? അല്ലെങ്കില്‍ തിയേറ്റര്‍چ പ്രകമ്പനങ്ങള്‍ക്കിടയിലെ സംവാദമായി രൂപാന്തരപ്പെടണം. ഭൂതകാലത്തെ പുനര്‍സൃഷ്ടിച്ചെടുക്കുവാന്‍ ഇവയുടെതായിട്ടുള്ള ഒരു സമന്വയമാണ് ആവശ്യമായിട്ടുള്ളത്.
     വര്‍ണങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ചേര്‍ന്ന് ചമയിച്ചൊരുക്കുന്ന ഒരു ലോകം. അതാണ് ചാര്‍ലോട്ടിയുടെ രചനയെന്ന് നോവലിസ്റ്റ് തിരിച്ചറിയുന്ന നിമിഷങ്ങള്‍ സൃഷ്ടിയുടെ ഒരു അരിപ്പയിലൂടെ കടന്നുവരുന്ന ഒരു ജീവിതമായിരുന്നു ചാര്‍ലോട്ടിയുടെത്. യഥാര്‍ത്ഥമായ ഒന്നിന്‍റെ വികൃതമാക്കലായിരുന്നു അവളാഗ്രഹിച്ചിരുന്നത്. അവളുടെ ജീവിതാഖ്യാതാക്കള്‍ ഇവിടെ കഥാപാത്രങ്ങളായി മാറുന്നു. ഒരു അരങ്ങിലെന്നതുപോലെ അവരെ ആദ്യമെ തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാമുകനായ ആല്‍ഫ്രഡ് വോള്‍ഫ് സോഹന്‍ ഇവിടെ ദേബര്‍ലോഹനായി മാറുന്നു. സലോമോണ്‍ കുടുംബം കാന്‍ കുടുംബമായി രൂപാന്തരപ്പെടുന്നു. ഇവിടെ ചാര്‍ലോട്ടി ഒരു മൂന്നാം ആഖ്യാനത്തിന്‍റെ രൂപമായി മാറുകയാണ്. ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഈ അകറ്റല്‍ ശരിക്കും ആവശ്യമായി അനുഭവപ്പെടുന്നു. കഥയിലെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നേടിയെടുക്കണമെങ്കില്‍ ഭ്രമാത്മകത വളരെ എളുപ്പത്തില്‍ പൊട്ടി പുറത്തുവരേണ്ടതായിട്ടുണ്ട്. സൃഷ്ടി തീരുമ്പോള്‍ അവര്‍ക്കു മാനുഷികമായ ഒരു തലത്തില്‍ നിന്നും അപ്രത്യക്ഷയായേ മതിയാകൂ. ഇതിനുവേണ്ടി എല്ലാം ത്യജിക്കേണ്ടതായിട്ടുമുണ്ട്. അവളുടെ ലോകത്തിന്‍റെ അഗാധതയില്‍ നിന്ന് അവളെ പുനര്‍സൃഷ്ടിക്കുവാന്‍ ഇതനിവാര്യവുമാണ്. മാനുഷീക തലത്തില്‍ നിന്നുള്ള പരമമായ മോചനം തന്നെയാണിത്. സുഹൃത്തായ മോറിദിസ് അവള്‍ കൈമാറിയ സൂട്ട് കേസ് തുറന്നു നോക്കുന്നില്ല. അപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകളാണ് അയാളെ അസ്വസ്ഥനാക്കിയത്. ഇതിനുള്ളിലെന്‍റെ ജീവിതമാണ്. ആംസ്റ്റര്‍ഡാമിലെ മ്യൂസിയത്തിലത് എത്തിക്കുന്നത് വരെ അയാള്‍ അശാന്തനായിരുന്നു.
     ഈ നോവല്‍ ചാര്‍ലോട്ടി എന്ന ചിത്രകാരിയുടെ ജീവിതമാണ്. ഡേവിഡ് ഫോയെന്‍കിനോസ് ഒരു നിയോഗം പോലെ അത് രേഖപ്പെടുത്തുന്നു എന്നുള്ളതേയുള്ളൂ. എന്താണ് ജീവിതം? എന്താണ് തിയേറ്റര്‍? ഇവിടെ സത്യമേതെന്ന് ആര്‍ക്കാണറിയുവാന്‍ കഴിയുക. ചാര്‍ലോട്ടിയുടെ കഥ നമുക്കായി സ്വരൂപിച്ചുതന്ന ഫോയെന്‍കിനോസിനോട് നാം കടപ്പെട്ടിരിക്കുന്നു.


Share:

വി.ജെ ജെയിംസ് വ്യത്യസ്ത രചനകളുടെ സ്രഷ്ടാവ് -- സി. ഗ്ലാഡിസ് ഒ.എസ്.എസ്


പച്ചമനുഷ്യരുടെ പച്ചയായ ജീവിതം കഥകള്‍ക്കിടയില്‍ മൂല്യവത്തായ ദര്‍ശനങ്ങളിലൂടെ കോര്‍ത്തുവച്ചുകൊണ്ട് മനോഹരമായ കൃതികള്‍ മലയാള സാഹിത്യത്തിനു നല്കിയ എഴുത്തുകാരനാണ് 2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ഈയിടെ നേടിയ ചങ്ങനാശ്ശേരിക്കാരനായ വി.ജെ. ജെയിംസ്. അന്വേഷണങ്ങളിലൂടെയുള്ള കാലാനുഗതമായ തുടര്‍ച്ചയാണ് ജെയിംസിന്‍റെ എഴുത്തുകള്‍. വ്യത്യസ്തമായ പ്രമേയങ്ങള്‍ എഴുതി സാഹിത്യത്തിന്‍റെ പഴയ ചട്ടക്കൂടുകളില്‍ നിന്നും വഴിമാറി നടക്കുന്ന എഴുത്തുകാരന്‍.
ഒരു എഴുത്തുകാരന്‍റെ എഴുത്തനുഭവം വായിക്കുമ്പോള്‍ എഴുത്തുകാരനെ കൂടുതല്‍ ആഴത്തില്‍ അറിയാന്‍ വായനക്കാരനു കഴിയുന്നു. ഓരോ മനുഷ്യനിലും സദാ നിലകൊള്ളുന്ന നന്മയിലുള്ള വിശ്വാസമാണ് എഴുത്തിനു പ്രചോദനമാകുന്നത്. വി.ജെ ജെയിംസിന്‍റെ അഭിപ്രായത്തില്‍ കാല്പനികതയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള നേര്‍ത്ത നൂല്‍പ്പാലത്തിലൂടെയുള്ള സഞ്ചാരമാണ് ഓരോ എഴുത്തുസൃഷ്ടിയുടെയും മനോഹാരിത.
    പ്രകൃതിയുമായി വിലയം പ്രാപിച്ച് ഓരോ എഴുത്തുകാരനും ഒരു തപസ്സുപോലെ ജീവിതം ഉഴിഞ്ഞുവയ്ക്കുന്നു.  ആദ്യ നോവലായ 'പുറപ്പാടിന്‍റെ പുസ്തകം' പന്ത്രണ്ടുവര്‍ഷം  കൊണ്ടാണ്  ജെയിംസ് പൂര്‍ത്തിയാക്കിയത്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്തിന്‍റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി  കൊച്ചിയിലെ ഒരു ചെറിയ തുരുത്തില്‍ എത്തി. അവിടെ താമസിച്ച് വ്യത്യസ്തമായ ഒരു ഭൂമിക അനുഭവിച്ചതാണ് 'പുറപ്പാടിന്‍റെ  പുസ്തക' ത്തിലേക്ക് വി.ജെ യെ നയിച്ചത്. നോവല്‍ രചനാകാലഘട്ടത്തില്‍ പലപ്പോഴും  അദ്ദേഹം ആ തുരുത്തിലെത്തുകയും അതിന്‍റെ ഭൂമിശാസ്ത്രപരമായ ഭാഷാവഴക്കങ്ങളും മിത്തും സ്വായത്തമാക്കുകയും ചെയ്തു. അങ്ങനെ നോവലിനു പശ്ചാത്തലം രൂപപ്പെടുത്തി. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് എഴുതിയ നോവലാണ് പുറപ്പാടിന്‍റെ പുസ്തകം.
    ജെയിംസിന്‍റെ 'നിരീശ്വരന്‍' എന്ന നോവലിനാണ് 2017 - ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഈ വര്‍ഷം ജനുവരി 23-നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.  ഭക്തിയും വിശ്വാസവും കപടമായി മാറുന്ന ഇക്കാലഘട്ടത്തില്‍ വായനക്കാരന്‍റെ മനസ്സില്‍ തിരിച്ചറിവിന്‍റെ ഒരുപാടു ചോദ്യങ്ങളുയര്‍ത്തുന്ന നോവലാണ് څനിരീശ്വരന്‍چ. ഈശ്വരവിശ്വാസത്തെ പരിഹസിച്ച് ദേവത്തെരുവിനെ ആഭാസത്തെരുവാക്കി മാറ്റിയ മൂന്നു ചെറുപ്പക്കാര്‍. ദേവനുപകരം നിരീശ്വരന്‍ എന്ന വിമത ദൈവപ്രതിമയെ സൃഷ്ടിച്ച സൃഷ്ടികര്‍ത്താക്കള്‍. ഗ്രാമീണമനുഷ്യരുടെ നിത്യജീവിതപ്രശ്നങ്ങള്‍ക്ക് വിമതദൈവം പരിഹാരമായി മാറിയപ്പോള്‍ സൃഷ്ടിതാക്കള്‍ക്കുപോലും സംഹരിക്കാന്‍ കഴിയാത്തവിധം ശക്തിയായി നിരീശ്വരന്‍  മനുഷ്യമനസ്സില്‍ പടുവൃക്ഷമായി വളരുന്ന കാഴ്ചയാണ് നോവലില്‍ ഉടനീളം അനുവാചകനു കാണാന്‍ കഴിയുന്നത്. 
ശരിയായ ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും സാക്ഷ്യപ്പെടുത്തല്‍ ജെയിംസിന്‍റെ ഈ നോവലിലുണ്ട്. വിശ്വാസം എന്നാല്‍ ആഴമേറിയ ആത്മീയതയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു മുമ്പിലും പതറാത്ത മനസ്സുമായി ഒരാളെ പിടിച്ചുനിര്‍ത്തുന്ന ഊര്‍ജം. ആത്മീയത വെറും കാട്ടിക്കൂട്ടലായി മാറാതെ, ഞാന്‍ എന്ന ഭാവം മാറി എല്ലാറ്റിനെയും സമത്വത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിയലാണത്. 'നിരീശ്വരന്‍' എന്നു പേരുള്ള ഈ നോവല്‍ ഒരു ഈശ്വര നിഷേധമല്ല, മറിച്ച് ഈശ്വരനെ ഉള്‍ക്കൊള്ളലാണ്. ഗന്ധം, പ്രതിമ, വൃക്ഷം തുടങ്ങിയ ബിംബ രൂപകല്പനകളിലൂടെ യഥാര്‍ത്ഥ വിശ്വാസത്തെ പരിശോധിക്കാനുള്ള ശ്രമമാണ് നോവലില്‍ നടക്കുന്നത്. നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്ക് നിരീശ്വരന്‍ എന്ന ദൈവം അത്ഭുതമായി മാറി. സത്യസന്ധതയോടെ ലക്ഷ്യങ്ങള്‍ക്കു പിറകേ യാത്രചെയ്യുന്ന സാധാരണജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് ലഭിക്കുന്നു. വേശ്യയെ പരിശുദ്ധയാക്കണേ എന്ന നര്‍മ്മത്തില്‍ ചാലിച്ച പ്രാര്‍ത്ഥനയില്‍  വേശ്യയില്‍ നിന്ന് മികച്ച ഒരു മനുഷ്യവ്യക്തിയായി  മാറുന്ന ജാനകി,  രക്ഷിക്കണേ എന്ന പ്രാര്‍ത്ഥനയില്‍ ബുദ്ധിഭ്രമം മാറിപ്പോകുന്ന സുമിത്രന്‍, ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ വീണ നാലു പെണ്‍മക്കളുടെ അമ്മയായ അന്നാമ്മ തുടങ്ങി സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന പ്രതിഷ്ഠയാണ് നിരീശ്വരന്‍. കാലം, ദേശം, സമയം തുടങ്ങിയവയെ കരുതലോടെ സമ്മേളിപ്പിച്ചിരിക്കുന്നു ഈ നോവലില്‍.
ആന്‍റണി, ഭാസ്കരന്‍, സഹീര്‍ എന്ന പുത്തന്‍ തലമുറയിലെ യുക്തിവാദികള്‍  മദ്യത്തിനും ലൈംഗിക ആസക്തിക്കും മുന്‍തൂക്കം നല്കി ഈശ്വരനിഷേധികളായി മാറി വിപ്ളവാത്മകത പ്രകടിപ്പിച്ച് ജീവിതം തകര്‍ത്തു കളയുമ്പോള്‍ അര്‍ണോസ്, ഈശ്വരന്‍ എമ്പ്രാന്തിരി, സെയ്ദ് എന്നീ പഴയ തലമുറ ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളില്‍ ജീവിതം തകര്‍ന്നുപോയിട്ടും ആന്തരികതയും ആത്മീയതയും നഷ്ടമാകാതെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന കാഴ്ച  നോവലില്‍ കാണാന്‍ കഴിയും. വര്‍ഷങ്ങളോളം കോമയില്‍ക്കിടന്ന ഇന്ദ്രജിത്ത് ജീവിതത്തിലേക്കു തിരിച്ചുവരുന്നത് വായനക്കാരന്‍റെ മനസ്സില്‍ വേദനയായി നില്ക്കുന്നു. പ്രായമായ തന്‍റെ പത്നിയെയും മക്കളെയും ഉള്‍ക്കൊള്ളാന്‍ കഴിയാതെ യൗവനം വിട്ടുമാറാത്ത ഇന്ദ്രജിത്തിന്‍റെ അവസ്ഥയെ മനശ്ശാസ്ത്രപരമായി അവതരിപ്പിച്ചിരിക്കുന്നു നോവലില്‍. വായനക്കാരനെ ഏറെ നൊമ്പരപ്പെടുത്തുന്ന നിരവധി കഥാപാത്രങ്ങളുടെ ഉള്‍ച്ചേരലുകളുണ്ട് ഈ കൃതിയില്‍. പതിവ്രതയായ ഭാര്യ സുധയുടെ പരിചരണമോ പ്രാര്‍ത്ഥനയോ അല്ലെങ്കില്‍ മേഘയുടെ ആത്മസമര്‍പ്പണം ആണോ അയാളെ ഉണര്‍ത്തിയതെന്ന ചോദ്യവും അവശേഷിക്കുന്നു.
       പ്രധാന കഥാപാത്രമായ റോബര്‍ട്ടോ എന്ന ശാസ്ത്രജ്ഞനെ വി.ജെ ജെയിസ് അവതരിപ്പിക്കുമ്പോള്‍ നന്മയുടെ വ്യക്തിത്വത്തോടൊപ്പം തന്നെ ഗന്ധം ഉപയോഗിക്കേണ്ട മേഖലയുടെ ഗവേഷണവും നോവലിലൂടെ അവതരിപ്പിക്കുന്നു. പിരിമുറുക്കങ്ങള്‍ അയച്ചുകളയാന്‍ സ്ത്രീശരീരത്തെ തേടുന്ന ആന്‍റണി എന്ന ചെറുപ്പക്കാരന്‍ ജാനകിയെ പിഴച്ചവള്‍ എന്നു മുദ്രകുത്തുമ്പോള്‍ റോബര്‍ട്ട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഈ നോവലില്‍. അവള്‍ പിഴച്ചവള്‍ എങ്കില്‍ പിഴപ്പിച്ച നീയും പിഴച്ചവന്‍ അല്ലേ? ഇത്തരത്തില്‍ ഒരുപിടി നേര്‍ചോദ്യങ്ങള്‍ അനുവാചകനിലേക്ക് ഈ നോവല്‍ ഉയര്‍ത്തുന്നുണ്ട്. മതത്തെയോ വ്യക്തിയെയോ ഈ നോവല്‍ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നില്ല. മറിച്ച് ശാസ്ത്രവും ഫിലോസഫിയും മിത്തും ഉള്‍ച്ചേര്‍ത്ത് മനുഷ്യജീവിതത്തിന്‍റെ നേര്‍ക്ക് ചോദ്യങ്ങള്‍ ഉയര്‍ത്തി, ശത്രുത ഒരുവക തരംതാണ അന്ധതയാണെന്ന് ബോധ്യപ്പെടുത്തി, സൗഹൃദത്തെയും മനുഷ്യബന്ധങ്ങളുടെ ആഴത്തെയും ഈ നോവല്‍ അനുവാചകഹൃദയത്തില്‍ ഉറപ്പിക്കുന്നു. നിരീശ്വരനിലൂടെ ദൈവത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവപ്രതിഷ്ഠയായ നിരീശ്വരന്‍ ദൈവമായിത്തന്നെ ഗ്രാമീണ ഹൃദയങ്ങളിലേക്ക് വിശ്വാസമായി ആഴ്ന്നിറങ്ങുന്ന കാഴ്ച ഏറെ കൗതുകം ഉളവാക്കുന്നതാണ്
സോഷ്യല്‍ മീഡിയയിലൂടെ വന്ന പുസ്തകാഭിപ്രായങ്ങളും മൗത്ത് പബ്ലിസിറ്റിയുമാണ് ജെയിംസിന്‍റെ കൃതികളെ ഏറെ പ്രശസ്തമാക്കിയത്. 2005-ല്‍ പുറത്തിറക്കിയ 'ദത്താപഹാരം' ഫെയ്സ്ബുക്കില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ്. പ്രാകൃതം എന്നാല്‍ ഒരു വ്യക്തിയുടെ സ്വത്വം അഥവാ തനിമയാണ്. ആ തനിമയില്‍ കൃത്രിമത്വം കലര്‍ന്നാല്‍ താളം തെറ്റും. പ്രകൃതിയിലൂടെ അതു പ്രതിഫലിക്കും. ഓരോ മനുഷ്യന്‍റെയും ഉള്ളിന്‍റെ ഉള്ളില്‍ സ്വന്തം തനിമയിലേക്ക,് പ്രകൃതിയിലേക്ക് മടങ്ങാനുള്ള പ്രേരണയുണ്ട്. തനിമയുള്ള പൂര്‍ണലയമാണ് 'ദത്താപഹാരം'.  മനുഷ്യനെ പ്രകൃതിയിലേക്ക് മടക്കാന്‍, പ്രകൃതിയെ ഒന്നായി കാണാന്‍ ഈ നോവല്‍ പ്രേരിപ്പിക്കുന്നു.
       അഭിലാഷങ്ങളുടെ ആഖ്യാനത്തിലൂടെ സമൂഹം, അധികാരം, സമ്പത്ത്, ശാസ്ത്രം, ജ്ഞാനം, വിദ്യ എന്നിവയെപ്പറ്റിയെല്ലാം ചില മറു ചോദ്യങ്ങള്‍ അനുവാചകനോടു ചോദിക്കുന്ന നോവലാണ് 'ചോരശാസ്ത്രം'. പുരാവൃത്തവും ചരിത്രവും ശാസ്ത്രവും പഠിച്ച പ്രൊഫസര്‍ ഒരു സാധാരണ കള്ളനെ മോഷണത്തിന്‍റെ സാങ്കേതിക വിദ്യകള്‍ പഠിപ്പിച്ച് മഹാ തസ്ക്കരനാക്കി മാറ്റുകയും ഒടുവില്‍ ചോരശാസ്ത്രത്തിന്‍റെ നിഗൂഢപ്രമാണങ്ങള്‍ ലംഘിച്ച് കള്ളന്‍ കാലിടറിവീണ് അബദ്ധത്തില്‍ താന്‍ കൊളുത്തിവിട്ട അഗ്നിപ്രളയത്തില്‍ വിലയം പ്രാപിക്കുന്നതുമാണ് ഇതിവൃത്തം.
      നോവലില്‍ കള്ളന്‍ പലതരം കെണിയില്‍ അകപ്പെടുന്നു. സോഫിയാ മരിയയുടെ വീട് കള്ളന് കെണിയായിരുന്നു - രതിയുടെയും പ്രേമത്തിന്‍റെയും കെണി. പ്രൊഫസറുടെ വീട് വാഗ്ദാനവും പ്രേരണകളും ഉള്‍ച്ചേര്‍ന്ന ചോരശാസ്ത്രത്തിന്‍റെ കെണിയായിരുന്നു. നോട്ടംകൊണ്ടു പൂട്ടുതുറക്കുന്ന, എല്ലാ നിധിയറകളും കാണാന്‍ കഴിയുന്ന കള്ളന്‍ ഒടുവില്‍, നേട്ടങ്ങള്‍ കൈക്കലാക്കി ധനവാനായിത്തീരുന്നു. ദൈവാലയം, ദേവസ്ഥാനങ്ങള്‍, കുഞ്ഞുങ്ങള്‍, അവരുടെ വസ്തുക്കള്‍, നാല്ക്കാലികള്‍, പാവപ്പെട്ടവര്‍ എന്നിവരില്‍ നിന്ന് മോഷണം അരുതെന്ന ചോരശാസ്ത്രനിയമം ലംഘിച്ച്, പട്ടര്‍ നിധിയായി കാത്തുസൂക്ഷിച്ച സ്നേഹവും അതിന്‍റെ ഓര്‍മയും (മരിച്ചുപോയ ഭാര്യയുടെയും മകന്‍റെയും ഫോട്ടോ) മോഷ്ടിച്ചപ്പോള്‍ അയാളില്‍ കുറ്റബോധം ആളിക്കത്തുകയും ജീവിതപരാജയം ഏറ്റുവാങ്ങുകയും ചെയ്തു. നോവലില്‍ ശാസ്ത്രങ്ങളുടെ അന്തിമ നിരര്‍ത്ഥകതകളില്‍പ്പെട്ടുപോകാതെ ശാന്തമായി ഉറങ്ങുവാന്‍ കൊതിക്കുന്ന ('എനിക്കിനി ശിശുവായാല്‍ മതി, കള്ളാ') പ്രൊഫസര്‍ക്ക് യഥാര്‍ത്ഥജ്ഞാനം കൈവരുന്നതായി കണ്ടെത്താന്‍ കഴിയും. ദൈവരാജ്യം ശിശുമനസ്സിന് മാത്രം പ്രാപ്തമാണെന്നും, ശാസ്ത്രത്തിനും യുക്തിക്കും വ്യക്തികള്‍ക്കും സകല ദാര്‍ശനികതകള്‍ക്കും അപ്പുറമാണെന്നും വ്യക്തമാക്കി ലോകത്തിന്‍റെ ഏക പ്രശ്നം ശിശു മനസ്സിന്‍റെ അഭാവമാണെന്നും സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞ് ശിശു സഹജമായ ഭാവം കൈവരിക്കാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്ന രചനയാണ് 'ചോരശാസ്ത്രം'. 
നിധി ജ്ഞാനമുണ്ടായിട്ടും മായാബന്ധനായ കള്ളന്‍, സഹായിയായ പയ്യന്‍ എല്ലാം മോഷ്ടിച്ചുകൊണ്ടുപോയി എന്നതില്‍ ഹതാശനാകുന്നു. ഒടുവില്‍ ഗുരു അവനെ ഉപദേശിക്കുന്നു: 'നിന്‍റെ അറയെക്കുറിച്ചു മാത്രം നീ ചിന്തിക്കുന്നു. ലോകത്ത് എവിടെയൊക്ക നിധി ഉണ്ടോ അതൊക്കെ നിന്‍റേതെന്ന് നീ അറിയാത്തതാണ് നിന്‍റെ പ്രശ്നം.' അറിവുകൊണ്ട് നേടിയ നേട്ടങ്ങള്‍ എല്ലാം സ്വന്തം സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ അയാള്‍ക്ക് എല്ലാം നഷ്ടമായി. മനസ്സ് ക്ഷുബ്ധമാകുമ്പോള്‍ ജ്ഞാനത്തിന്മേല്‍ മറ വീഴുന്നത് അറിയാതെപോകുന്നു ആധുനിക മനുഷ്യന്‍. ജന്മംകൊണ്ട് ഓരോ മനുഷ്യനും കള്ളനാണ്, പ്രപഞ്ചത്തില്‍നിന്ന് മോഷ്ടിക്കുന്ന മോഷ്ടാവ്. എല്ലാവരുമായി പങ്കുവയ്ക്കേണ്ട പ്രകൃതി സമ്പത്താകുന്ന നിധിയും ജ്ഞാനംകൊണ്ട് നേടിയ വിദ്യയും സ്വാര്‍ത്ഥതാല്പര്യത്തിനുവേണ്ടി ദുരുപയോഗിക്കപ്പെടുമ്പോള്‍ അവിടെ അധഃപതനം സംഭവിക്കുന്നുവെന്ന് 'ചോരശാസ്ത്രം' എന്ന നോവല്‍ ഓര്‍മിപ്പിക്കുന്നു.
ഒരെഴുത്തുകാരന്‍റെ ദാര്‍ശനികമായ സഞ്ചാരങ്ങളെ അടുത്തറിയണമെങ്കില്‍ കാലാനുഗതമായി അദ്ദേഹത്തിന്‍റെ കൃതി വായിക്കണം. പുറപ്പാടിന്‍റെ പുസ്തകത്തില്‍ നിന്നും ചോരശാസ്ത്രത്തിലൂടെ ദത്താപഹാരം വഴി നിരീശ്വരനിലേയ്ക്കു ഒരു സഞ്ചാരം നടത്തുമ്പോള്‍  എല്ലാത്തരം വൈരുദ്ധ്യങ്ങളും കൂടിച്ചേര്‍ന്നതാണ് ജെയിംസിന്‍റെ സൃഷ്ടികള്‍ എന്നു കണ്ടെത്താനാവും. രണ്ടു പ്രത്യക്ഷ വൈരുദ്ധ്യങ്ങള്‍ കൂട്ടിമുട്ടിക്കുന്ന ഒരു ഭൂമദ്ധ്യമുണ്ടെങ്കില്‍ അതിനെ കണ്ടെത്താനുള്ള ശ്രമമാണ് നിരീശ്വരന്‍ എന്ന കൃതിയില്‍. വൈജാത്യങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്ന ഏകത്വത്തെ ഭൗതികതലത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമാണ് നിരീശ്വരന്‍.
ബഹിരാകാശവുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതിയ കൃതിയാണ് ജെയിംസിന്‍റെ 'ലെയ്ക്ക' എന്ന ചെറു നോവല്‍. വിശ്വാസത്തിന്‍റെയോ അവിശ്വാസത്തിന്‍റെയോ കാര്യം മാത്രമല്ല, ഏതു കാര്യവും അനുഭവതലത്തില്‍ സ്വന്തമായി തീരുമ്പോള്‍ മാത്രമേ കൃതിക്ക് ജീവനുണ്ടാകൂ എന്ന തിരിച്ചറിവ് അദ്ദേഹത്തിന്‍റെ കൃതികളില്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. നിരീശ്വരന്‍, ചോരശാസ്ത്രം, ദത്താപഹാരം, ഒറ്റക്കാലന്‍ കാക്ക തുടങ്ങിയ കൃതികള്‍ എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. എഴുത്തുകാരന്‍റെ പ്രസക്തിയല്ല വായനക്കാരന്‍റെ ഉയര്‍ത്തെഴുന്നേല്പാണ് ഓരോ കൃതിയെയും മികവുറ്റതാക്കുന്നത്. അദ്ദേഹത്തിന്‍റെ ഓരോ നോവലും വ്യത്യസ്ത ക്യാന്‍വാസിലൂടെ നോക്കിക്കാണാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്നവയാണ്.
എവിടെ ഒരാള്‍ ഞാന്‍ എന്ന ഭാവം മറന്ന് എന്തിനോടെങ്കിലും ഇഴുകിചേരുന്നുവോ അവിടെ അയാള്‍ പൂര്‍ണമായ ആനന്ദം അനുഭവിക്കുന്നു. ഓരോ കൃതിയും മികവുറ്റതാകുന്നത് എഴുത്തുകാരനും അനുവാചകനും ഈ അനുഭവമുണ്ടാകുമ്പോഴാണ്. ഇതുവരെ ആരും പറയാത്ത ഒരു പ്രമേയത്തെപ്പറ്റി പറയാന്‍ ആഗ്രഹിക്കുന്നവനാണ് എഴുത്തുകാരന്‍. വി.ജെ. ജെയിംസിന്‍റെ കൃതിയും ഇപ്രകാരമുള്ളതാണ്. നിരന്തരമായ അന്വേഷണത്തിലൂടെ സര്‍വസന്തോഷങ്ങളും ത്യജിച്ച് പുതുമയുള്ള ആശയങ്ങളെ അക്ഷരശക്തിയുള്ള വിശ്വാസം കൊണ്ട് എഴുതിയ എഴുത്തുകാരന്‍. ജെയിംസിന്‍റെ അഭിപ്രായത്തില്‍ എഴുത്ത് ആഴത്തില്‍ കുഴിച്ച് വെള്ളം കണ്ടെത്തുന്നതുപോലെയുള്ള ഒരുതരം കണ്ടെത്തലാണ്.
    ഫ്രഞ്ച് എഴുത്തുകാരനായ റൊണാള്‍ഡ് ബര്‍ത്ത്സ പറഞ്ഞിട്ടുള്ളതുപോലെ എഴുത്തുകാരന്‍ മരിക്കുമ്പോള്‍ വായനക്കാരന്‍ ജനിക്കുന്നു. ഒരു കൃതി വായനക്കാരന്‍ ഏറ്റെടുത്തു കഴിയുമ്പോള്‍ എഴുത്തുകാര്‍ക്കു പ്രസക്തിയില്ലാതാകുന്നു. വായനക്കാരന്‍ അതിനു ജീവന്‍ നല്കുന്നു. വി. ജെ. ജെയിംസ് എന്ന എഴുത്തുകാരന്‍റെ കൃതിയെ ഏറ്റെടുക്കുന്നത് വായനക്കാരാണ്. ഉത്തരാധുനിക കാലഘട്ടത്തില്‍  വ്യത്യസ്തമായ രചനകളുടെ സ്രഷ്ടാവാണ് വി. ജെ. ജെയിംസ് എന്ന എഴുത്തുകാരന്‍.
 
Share:

സാമൂഹ്യ ബാങ്കിംഗ് അസ്തമിക്കുമ്പോള്‍ -- കെ.ജി.സുധാകരന്‍


ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്ന തുക മിനിമം ബാലന്‍സായി അക്കൗണ്ടില്‍ നിലനിര്‍ത്താന്‍ സാധിക്കാത്ത ദരിദ്രരായ ഇടപാടുകാരുടെ 41.16 ലക്ഷം അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലോസ് ചെയ്തു. 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി മാസം വരെയുള്ള കണക്കാണിത്. അതായത് പത്ത് മാസം കൊണ്ട് 41.16 ലക്ഷം ദരിദ്രരെ പടിക്ക് പുറത്താക്കി. ആരുടെ ഉന്നമനത്തിനുവേണ്ടിയാണോ നമ്മള്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് ആ ബാങ്കുകള്‍ ഇന്ന് അവരെ ആട്ടിയോടിക്കുകയാണ്. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ തുടരുമ്പോള്‍ ദേശസാല്‍ക്കരണത്തിനുമുമ്പുള്ള അവസ്ഥയിലേക്കാണ് ബാങ്കുകള്‍ നടന്നടുക്കുന്നത്. പഴയ ക്ലാസ് ബാങ്കിംഗ് തിരിച്ചുവരുന്നു. സാധാരണക്കാര്‍ ഔട്ട്. മുന്‍ഗണനാ മേഖലകള്‍ തീരെ ഇല്ല. സ്വകാര്യ ബാങ്കുകളും പൊതുമേഖലാബാങ്കുകളും പകല്‍ക്കൊള്ളയാണ് തുടരുന്നത്. കഴിഞ്ഞ നാല് വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പാവപ്പെട്ട ഇടപാടുകാരെ കൊള്ളയടിച്ചത് 11529 കോടി രൂപ. മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ കൊള്ളയടിച്ചതിന്‍റെ കണക്കുകള്‍ താഴെ.



2016-17ല്‍ നിന്നും ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൊള്ളയടി ഇരട്ടിയില്‍ ഏറെയായി. ഈ കൊള്ള തുടരാന്‍ നാം അനുവദിക്കരുത്.
ഏറ്റവും കൂടുതല്‍ ദരിദ്രര്‍ പാര്‍ക്കുന്ന ഒരു രാജ്യത്തെ ബാങ്കിംഗ് സംവിധാനം ജനങ്ങളുടെ നിത്യജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടത്. ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുമ്പോള്‍ നാം ഉദ്ദേശിച്ചതും സമൂഹത്തിന്‍റെ സമഗ്ര പുരോഗതി ആയിരുന്നു. 1969 ജൂലായ് 19 ഇന്ത്യയിലെ 14 വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു. ഇന്ത്യന്‍ ജനത പ്രതീക്ഷകളോടെയാണ് ഈ പുരോഗമനപരമായ തീരുമാനത്തെ വരവേറ്റത്. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിയുടെ പഴയ രൂപമായ ജനസംഘം അന്ന് കരിദിനമായി ആചരിച്ചു എന്നത് ചരിത്രത്തിലെ ഒരു പ്രധാന അടയാളമാണ്. അവര്‍ അതിലൂടെ കോര്‍പറേറ്റ് വിധേയത്വം പ്രകടമാക്കി. ഭരണത്തിലേറി വര്‍ഷം അഞ്ച് പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടാണ് അവര്‍ നയിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. പരസ്പരം ലയിച്ച് വലിയ ബാങ്കുകളായാല്‍ ആഗോളതലത്തില്‍ മത്സരിക്കാം. മറുഭാഗത്ത് സ്വകാര്യ ബാങ്കുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുകയാണ്. ഇതില്‍ നിന്നും ബാങ്ക് ലയനങ്ങളുടെ പിന്നില്‍ അടങ്ങിയിരിക്കുന്ന അജണ്ട വ്യക്തമാണ്. സ്വകാര്യവല്‍ക്കരണം  കൂടുതല്‍ എളുപ്പമാക്കാനാണ് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറക്കുന്നത്. 2015 ഓഗസ്റ്റ് 14-ാം തീയതിയാണ് കേന്ദ്ര ധനമന്ത്രാലയം ഇന്ദ്രധനുസ് എന്ന പേരില്‍ ബാങ്കിംഗ് പരിഷ്ക്കാരങ്ങളെക്കുറിച്ച് ഒരു രേഖ പുറത്തിറക്കിയത്. ഈ രേഖയില്‍ പറയുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം. ആഗോളതലത്തില്‍ മത്സരയോഗ്യമാക്കാനാണ് ലയനം എന്ന് പറയുന്ന ഭരണാധികാരികള്‍ ബാങ്കുകളുടെ ധര്‍മ്മം ജനക്ഷേമമാണെന്ന കാര്യം സൗകര്യപൂര്‍വം മറന്നുപോകുന്നു. ലോകത്തിലെ വന്‍കിട സ്വകാര്യബാങ്കുകള്‍ തകര്‍ന്ന് തരിപ്പണമായത് നമ്മുടെ ഭരണാധികാരികള്‍ അറിയാത്തതായി നടിക്കുകയാണ്.
ഗ്രാമത്തിലെ ഒരു സ്ത്രീ തന്‍റെ ഉപജീവനത്തിനായി ഒരു ആടിനെ വാങ്ങാന്‍ തീരുമാനിച്ചു. 7000 രൂപയാണ് വില. തന്‍റെ കൈയില്‍ പണമില്ലാത്തതുകൊണ്ട് വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചു. ഒരു ബാങ്കും വായ്പ നല്‍കാന്‍ തയ്യാറായില്ല. അവസാനം ഒരു മൈക്രോഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്പ വാങ്ങി. ആഴ്ചതോറും തിരിച്ചടക്കണം. 24 ശതമാനമാണ് പലിശ നിരക്ക്. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ നിരക്ക് 36 ശതമാനം. പ്രമുഖ വ്യവസായിയായ ലക്ഷ്മി മിത്തല്‍ (ഘമഃാശ ങശമേേഹ) പഞ്ചാബ് സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് ബത്തില്‍ഡ പെഗോ റിഫൈനറി തുടങ്ങുന്ന ആവശ്യത്തിനായി പഞ്ചാബ് സര്‍ക്കാര്‍ 1250 കോടി രൂപ വായ്പ നല്‍കി. പലിശ നിരക്ക് 0.1 ശതമാനം. കൂടാതെ 15 വര്‍ഷത്തേക്ക് പൂര്‍ണ നികുതി സൗജന്യം. ടാറ്റാ ഗുജറാത്തില്‍ ആരംഭിക്കുന്ന നാനോ ഫാക്ടറിക്കുവേണ്ടി കോടിക്കണക്കിന് രൂപ 20 വര്‍ഷത്തെ തിരിച്ചടവ് നിശ്ചയിച്ച് 0.1 ശതമാനം പലിശ നിരക്കിലാണ് നല്‍കിയത്. പാവപ്പെട്ട സ്ത്രീക്ക് ആടിനെ വാങ്ങാന്‍ 0.1 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമായിരുന്നെങ്കില്‍ അവരുടെ ജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുമായിരുന്നു.



   ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ശാഖകള്‍ തുറന്ന് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കണം. ഗ്രാമീണ ദരിദ്രരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ വായ്പാ പദ്ധതികള്‍ നടപ്പിലാക്കണം. കൃഷി ഉള്‍പ്പെടെ പ്രധാന മേഖലകളില്‍ പൊതു നിക്ഷേപം വര്‍ദ്ധിപ്പിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നടപടികള്‍ തുടരണം. ഇത്തരം ജനക്ഷേമ പദ്ധതികളില്‍ ശ്രദ്ധിക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ ബാങ്കുകള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ അണിയറയില്‍ തുടരുകയാണ്. ഇന്ത്യന്‍ ജനതക്ക് ആവശ്യം സ്വകാര്യ ബാങ്കുകളല്ല ജനകീയ ബാങ്കിംഗ് നയമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ വിദേശ ബാങ്കുകളും ദേശസാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കാന്‍ ഓരോ ഇന്ത്യക്കാരനും ശബ്ദമുയര്‍ത്തുക. ബാങ്ക്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ പൊതുഉടമയില്‍ മാത്രം. ബാങ്കുസ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക. ജനകീയ ബാങ്കിംഗ് ജനനന്മയ്ക്ക്. ജനകീയ ബാങ്കിംഗ് ഭരണകൂടം നല്‍കേണ്ട ഔദാര്യമല്ല, ജനതയുടെ അവകാശമാണ്. അവകാശ സംരക്ഷണത്തിനായി പോരാട്ടം ശക്തിപ്പെടുത്തുക. രാജ്യത്തിന്‍റെ സമ്പത്ത് രാജ്യ പുരോഗതിക്കുവേണ്ടി വിനിയോഗിക്കുക. സാമൂഹ്യ ബാങ്കിംഗ് നിലനിര്‍ത്താനും വ്യാപിപ്പിക്കാനും ശബ്ദമുയര്‍ത്തുക.




















Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts