യേശുവേ, നിനക്കും ഞങ്ങള്‍ക്കും തമ്മില്‍ --എസ്. ശാരദക്കുട്ടി


     അതികാലത്തുതന്നെ മേഴ്സി ഹോസ്റ്റലില്‍ നിന്നിറങ്ങി പള്ളിയിലേക്ക് പോകും. ആരെയും കൂട്ടിനു വിളിക്കുകയില്ല. എല്ലാ പെണ്ണുങ്ങളെയും പോലെ വെളുത്ത നെറ്റ് കൊണ്ട് മുഖം പാതി മറച്ചാണ് പോകുന്നത്. പക്ഷെ തിരിച്ചു വരുന്നത് എല്ലാവരെയും പോലെയല്ല. മുഖം മൂടിയിട്ടുണ്ടാവില്ല. പള്ളിയിലെ കോണ്‍ക്രീറ്റ് മുറിയില്‍ നിന്നും സ്വന്തം ക്രിസ്തുവിനെ മോചിപ്പിച്ചു കൊണ്ടുവരുന്ന വരവാണത്. ഇച്ഛാശക്തിയുടെ ഉളിമുന കൊണ്ട് സ്വന്തം ക്രിസ്തുവിനെ കൊത്തിയെടുത്തു കൊണ്ടുവരുന്നതിന്‍റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും അവളുടെ മുഖത്തുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള് പറയും, കല്ലേറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉള്ളില്‍ ഒരു യേശുവുണ്ടാകണം. ഞാന്‍ ഓരോ രാത്രിയിലും യേശുവിനെ ഉള്ളില്‍ വഹിക്കുന്ന ദിവ്യമാതാവാകുന്നു. അത് ഒരു വിശ്വാസിയുടെ വെറും സാക്ഷ്യം പറച്ചിലായിരുന്നില്ല...
     യേശു ഒരു പ്രതീകമാണ്. അലിവ് നഷ്ടപ്പെട്ട ലോകത്തിന്‍റെ കല്ലേറും കാത്തിരിക്കുന്ന ഓരോ സ്ത്രീയിലും സദാ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ബോധം. സ്വപ്നത്തില്‍ പരിശുദ്ധാത്മാവ് അവളില്‍ നിക്ഷേപിക്കുന്ന ദിവ്യചൈതന്യം. മീഖാ പറയുന്നത് പോലെ അത് പുരുഷന്‍റെ ഇഷ്ടത്താല്‍ സംഭവിച്ചതല്ല. ജഡത്തിന്‍റെയും രക്തത്തിന്‍റെയും ആഗ്രഹവുമല്ല. യേശു ഉള്ളിലുള്ള ഏതൊരു സ്ത്രീയും പ്രബലയായ കന്യകയാണ്. അവള്‍ സകല പുണ്യവാളന്മാരുടെയും മഹാരാജ്ഞിയാണ്. ക്രിസ്തുമസ് പെണ്ണുങ്ങളുടെ ആത്മീയോത്സവമാണ്.
     څനിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകുچമെന്ന പ്രവചനം എല്ലാ സ്ത്രീകളുടെയും നിത്യാനുഭവമാണ്. മിശിഹാ ചുമന്നതിനേക്കാള്‍ എത്ര വലിയ കുരിശാണ് അവരുടെ തോളില്‍! മോപ്പസാങ്ങിന്‍റെ ഒരു കഥയുണ്ട്. യുദ്ധക്കെടുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ വടക്കന്‍ ഫ്രാന്‍സിലെ റൂവെന്‍ എന്ന സ്ഥലത്ത് നിന്ന് കുറേപ്പേര്‍ നാടുവിടുന്നു. പുരോഹിതരും ഉദ്യോഗസ്ഥരും കന്യാസ്ത്രീകളും അടങ്ങുന്ന ആ സംഘത്തില്‍ ഒരു വേശ്യയും ഉണ്ട്. തടിച്ചിയായ ഇവരെ ബട്ടര്‍ബോള്‍ എന്നാണു കൂടെയുള്ളവര്‍ പരിഹസിക്കുന്നത്. യാത്രികര്‍ തളര്‍ന്നപ്പോള്‍ തന്‍റെ ചെറിയ ബാഗില്‍ കരുതിയിരുന്ന ഭക്ഷണം കൊണ്ട് അവള്‍ അവരെ ഊട്ടി. രാത്രി തങ്ങാന്‍ കയറിയ സത്രത്തിലെ ഉദ്യോഗസ്ഥന്‍ ഈ സ്ത്രീയില്‍ നോട്ടമിടുന്നു. അവള്‍ വഴങ്ങിക്കൊടുക്കുന്നില്ലെങ്കില്‍ സംഘത്തെ വിട്ടയക്കില്ലെന്നയാള്‍ ശഠിച്ചു. അവള്‍ സങ്കടം കൊണ്ട് തകര്‍ന്നു. ആദ്യമൊക്കെ സഹയാത്രികരും ധാര്‍മികരോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പതുക്കെ അവരുടെ മട്ട് മാറുന്നു. വേശ്യയല്ലേ? വഴങ്ങിക്കൊടുത്താല്‍ എന്താണ്? ഒടുവില്‍ എല്ലാവര്‍ക്കും വേണ്ടി അവള്‍ ആ കുരിശേല്‍ക്കുന്നു. വിമോചിതരായിക്കഴിഞ്ഞപ്പോള്‍ എല്ലാവരും സദാചാരവാദികളായി. അവള്‍ ക്രൂരമായി അവഗണിക്കപ്പെടുന്നു. അവളുമായി അവര്‍ ആഹാരം പോലും പങ്കുവെക്കുന്നില്ല. അപമാനിതയായി അവള്‍ കരയുന്നു. അവളുടെ സഹനത്തിന്‍റെ വലിയ പാഠം ഉള്‍ക്കൊള്ളാന്‍ അവരുടെയിടയില്‍ ഒരു യേശു ഇല്ലാതെപോയി.
     ക്രിസ്തുമസ് രാത്രികളില്‍ ദൈവജ്ജ്വാല പോലെ ചിലര്‍ എന്നില്‍ പടര്‍ന്നു കയറാറുണ്ട്. അവരില്‍ ഇരുപതാം വയസ്സില്‍ മരിച്ചുപോയ എന്‍റെ കൂട്ടുകാരി മേഴ്സിയുണ്ട്. പ്രിയപ്പെട്ട കഥാകൃത്ത് സക്കറിയയുടെ അന്നമ്മട്ടീച്ചറുമുണ്ട്. യേശുവിന്‍റെ വിരലുകളുടെ കാരുണ്യം അറിയണമെങ്കില്‍ സക്കറിയയുടെ സ്ത്രീകളെ അറിയണം. യേശുവിനേറ്റവും പ്രിയപ്പെട്ട അന്നമ്മട്ടീച്ചറുടെയും അമ്മിണിയുടെയും കഥകളാല്‍ ഞാനും ശുദ്ധീകരിക്കപ്പെട്ടു. പല ലോകങ്ങളില്‍ ജീവിച്ച മേഴ്സിയും അന്നമ്മട്ടീച്ചറും അമ്മിണിയും സ്വര്‍ഗത്തിലേക്കുള്ള പാതയില്‍ തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടാകും. അസാധാരണമാംവിധം അലിവുള്ള ആ മനസ്സുകള്‍ക്ക് ഭൂമി നിഷേധിച്ച ആനന്ദം അവിടെ ലഭിച്ചിട്ടുണ്ടാകും. ഇവരെന്‍റെ അടുത്തുവരുന്ന രാത്രികളില്‍ അരുവി തന്‍റെ കടലിനെ തേടുന്നത് പോലെ ഇവരെ കേള്‍ക്കാന്‍ എന്‍റെയുള്ളില്‍ ഒരു പക്ഷി ചിറകു കുടയും. ദൈവത്തിനു പ്രിയപ്പെട്ട കന്യകമാര്‍ എന്‍റെ കാതില്‍ അടക്കാനാകാത്ത ആഹ്ലാദത്തോടെ പറയും, ڇആദിയില്‍ ദൈവം നമ്മളെ പോലെ തന്നെ പെണ്ണായിരുന്നു. താളചലനങ്ങളിലെ അത്ഭുതപ്പെടുത്തുന്ന ആലക്തികത, ചുമതലകളിലുള്ള സഹജാവബോധം, ആത്മീയതയിലുള്ള ആഭിമുഖ്യം ഒക്കെ നമ്മുടേത് തന്നെ. എപ്പോഴും പ്രണയത്തിന്‍റെയും കാരുണ്യത്തിന്‍റെയും രഹസ്യമായ ഒരിടം സൂക്ഷിക്കുവാനും ശരീരത്തിന്‍റെ പ്രകമ്പനങ്ങള്‍ നിലനിര്‍ത്താനും അവനു കഴിയുന്നു. നമ്മുടെ ദൈവത്തെ ആരോ നമ്മില്‍ നിന്ന് തട്ടിയെടുത്തു.ڈ
     ക്രിസ്തുവിനു മുന്‍പ് മെഡിറ്ററേനിയന്‍-മധ്യപൂര്‍വ സംസ്കാരങ്ങളില്‍ ആത്മീയമായ ആശയവിനിമയത്തിന്‍റെ ഒരു രീതിയായിരുന്നു പെരുമ്പറകൊട്ടല്‍ (റൃൗാാശിഴ). പരിസ്ഥിതിയുമായി ഇണങ്ങിനിന്നുകൊണ്ട് പ്രബുദ്ധതയും ആത്മജ്ഞാനവും നേടാനുള്ള വഴിയായിരുന്നു ഇത്. അന്നൊക്കെ സ്ത്രീകളായിരുന്നത്രേ ഇത് ചെയ്തുപോന്നത്. ചരിത്രത്തില്‍ മറ്റുപലതും എന്നതുപോലെ പ്രബുദ്ധമായ ആത്മീയതയുടെ വഴികളിലേക്ക് സഞ്ചരിക്കാനുള്ള ആന്തരികതാളവും പെണ്ണില്‍ നിന്ന് പിടിച്ചെടുക്കപ്പെട്ടു. പക്ഷെ കൊടുങ്കാറ്റിനൊപ്പവും സമുദ്രത്തിനൊപ്പവും മുഴങ്ങാനുള്ള പെണ്ണിന്‍റെ കഴിവിനെയും അവളുടെ അഗാധമായ ആന്തരികതാളങ്ങളുടെ മാറ്റൊലിയെയും ആര്‍ക്കും തടഞ്ഞു നിര്‍ത്താനായില്ല. കന്യകാമാതാവും മഗ്ദലനയിലെ മറിയവും ആലപിക്കുന്ന ഹര്‍ഷഗീതങ്ങള്‍ കേള്‍ക്കുന്നില്ലേ? പ്രണയംകൊണ്ട് പ്രചോദിപ്പിക്കുവാനുള്ള അവളുടെ സിദ്ധി കവികള്‍ വാഴ്ത്തുന്ന മറ്റെല്ലാ സ്ത്രീഗുണങ്ങളെക്കാളും മേലെയാണ്. അലിവിന്‍റെയും അറിവിന്‍റെയും പാഠം അവളുടെ നാവിലുണ്ട്. അവളുടെ വാക്കുകളിലെ കത്തിജ്ജ്വലിക്കുന്ന അഗ്നിയേയും കുതറിച്ചാടുന്ന വെള്ളച്ചാട്ടത്തേയും ഭയപ്പെടരുത്. നിങ്ങള്‍ തേടിനടക്കുന്ന രക്ഷകന്‍ അവളുടെയുള്ളിലാണ്. څഅവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുകچ എന്ന പരിശുദ്ധമറിയത്തിന്‍റെ വാക്കുകള്‍ക്ക് വല്ലാത്തൊരു കരുത്തുണ്ട്. 
Share:

ഇതൊരു പ്രായശ്ചിത്ത കാലം --പി. വത്സല

ഇതൊരു പ്രായശ്ചിത്ത കാലം
      പി. വത്സല
     മീ ടൂ എന്ന ദ്വയാക്ഷരങ്ങള്‍ക്കിടയില്‍ ഒരു പെണ്‍മിടുക്ക് ഒളിയ്ക്കാതെ കഴുത്തുപൊക്കി നില്‍പുണ്ട്. അങ്ങനെ പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാന്‍ നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു അവര്‍ക്ക്. അവര്‍ ഇര തന്നെയോ, പില്‍ക്കാലത്ത് അവസരം ഒത്തുകിട്ടിയപ്പോള്‍ അങ്ങനെയൊരു വെളിപ്പെടുത്തലിനു തുനിയുന്നോ എന്നതൊന്നും ഇപ്പോള്‍ പ്രസക്തമല്ല. അവസരമാണ് ഏതുതരം സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും സ്ഥൈര്യവും ധൈര്യവും നല്‍കുക. ഇന്ത്യ പോലൊരു അതിപുരാതന ജനസഞ്ചയത്തെ ഊട്ടിയെടുത്ത രാജ്യത്ത് സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നെയും ഇരുപത്തൊന്നാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വരുന്നു! ഇവിടത്തെ ഡമോക്രാറ്റിക് ഭരണ സമ്പ്രദായത്തിനു തന്നെ ഏഴു പതിറ്റാണ്ടുകളധികം പ്രായമായി. നമ്മുടെ സ്ത്രീകള്‍ ഇന്നു ജീവിതത്തിന്‍റെ സര്‍വ്വ മണ്ഡലങ്ങളിലും പലവിധം ഇടപെടുന്നു. അതിന് പുരുഷനു തുല്യമായ അവസരങ്ങള്‍ എല്ലാ ജ്ഞാനമണ്ഡലങ്ങളിലും അവര്‍ക്ക് ഇന്ന് ലഭ്യമാണ്.
     സ്ത്രീകള്‍ ഏതാണ്ടൊരു നൂറ്റാണ്ടുകാലം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നോ? അല്ലല്ല. ആദ്യം നിലനില്പ് ഭദ്രമാകട്ടെ എന്നിട്ടാവാം വിപ്ലവം എന്നു കരുതിയിരിക്കാനാണ് സാധ്യത. ശാസ്ത്ര-സാമൂഹിക രംഗങ്ങളില്‍ പുത്തന്‍ അറിവുപകരണങ്ങള്‍ സൃഷ്ടിച്ച ചിന്താസ്ഫോടനത്തിന്‍റെ സാദ്ധ്യതകള്‍ ഉണ്ടായത് അവര്‍ക്ക് നവജീവന്‍ നല്‍കിയിരിക്കണം.
     ഇന്ന് ഒരു വിഭാഗം പുരുഷന്മാര്‍ ഒരുതരം ഭയാശങ്കകളോടെ നോക്കുന്നത് നമ്മളറിയുന്നുണ്ട്. മിണ്ടുക, തൊടുക, ഉത്സവവേളകളില്‍ ഇടപെടുക, നഗരത്തിലും ഗ്രാമത്തിലും സമ്പര്‍ക്ക വേദികള്‍ അതിവേഗം വിടര്‍ന്നുവരിക, അഭിപ്രായ സ്വാതന്ത്ര്യത്തിനു ഊന്നല്‍ വികസിക്കുക, വിവാഹബന്ധങ്ങളില്‍ അയവുവരിക, വിവാഹമോചനം സാര്‍വത്രികമാവുക എന്നതെല്ലാം പുതിയ രംഗപ്രവേശകമാണ്. സാമൂഹ്യവ്യവസ്ഥയില്‍ ദമ്പതികള്‍ക്ക് ലഭിച്ചിരിക്കുന്ന ഉന്മേഷകമായ വികസനം അന്തരീക്ഷത്തില്‍ പൊടുന്നനെ പടരുന്നുണ്ട്.
     പഴയ തറവാടുകള്‍, ഗ്രാമജീവിതമണ്ഡലം, നഗരങ്ങളിലേക്കുള്ള പറിച്ചുനടലും പ്രയാണവും, വര്‍ദ്ധിച്ചുവരുന്ന സ്ത്രീ-പുരുഷ സംഗമവേളകള്‍, രഹസ്യങ്ങളുടെ മൂടുപടങ്ങള്‍ അനാവരണം ചെയ്യാനുള്ള സ്ത്രീ വര്‍ഗത്തിന്‍റെ ആവേശം, പുതിയ വ്യവഹാര-ജോലി മണ്ഡലങ്ങളുടെ വികാസം ഇവയെല്ലാം സ്ത്രീകള്‍ അടിമത്തം മാത്രമല്ല, അടിമ വാസനയും ഉപേക്ഷിക്കണം എന്ന ചിന്തയെ പ്രകോപിപ്പിക്കുന്നുണ്ട്. താന്‍ പുരുഷതുല്യയായ ഒരു വ്യക്തിയാണെന്നു പുതിയ പഠനം ഇല്ലാതെ തന്നെ അവര്‍ മനസ്സിലാക്കുന്നുണ്ട്.
     യൂറോപ്പില്‍ എന്ന പോലെ കുടുംബശിഥിലീകരണത്തെ ഇന്ത്യന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല എന്നത് സത്യമാണ്. അതിനു നാം നന്ദി പറയേണ്ടത് ഇന്ത്യയ്ക്ക്, ഒരു പുരാതന ഏഷ്യന്‍ രാജ്യമെന്ന നിലയിലും, പൗരാണിക കാലം മുതല്‍ക്ക് പുരുഷനൊപ്പം പഠിക്കാനും യുദ്ധം ചെയ്യാനും കുടുംബ സംരക്ഷണത്തിനും പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്നു എന്ന വസ്തുതയോടാണ്. ചരിത്രത്തില്‍ ഇതിന് രേഖകള്‍ ഉണ്ട്. എന്നാല്‍ ചാതുര്‍വര്‍ണ്യത്തിന്‍റെ നല്ല വശങ്ങള്‍ പറിച്ചെറിഞ്ഞു ചീത്ത അവസരങ്ങളനുസരിച്ചു മുന്നോട്ടുപോകാനാഗ്രഹിച്ച പില്‍ക്കാല പുരുഷലോകം, അവര്‍ തലമുറകളായി ചെയ്തുപോന്ന തെറ്റുകള്‍ പെരുപ്പിക്കുകയും തുടരുകയും ചെയ്തു. കൊളോണിയലിസവും ആഗോള കച്ചവട-ധനസമ്പാദന മാര്‍ഗങ്ങളും ഒന്നിച്ചു പടര്‍ന്നു കയറുകയായിരുന്നു. വിദ്യ, കര്‍മജീവിതം, സമൂഹപരിഷ്കരണം എന്നിവയിലെല്ലാം ബോധപൂര്‍വം സ്ത്രീ അവഗണിക്കപ്പെട്ടു. തടവുകാരെപ്പോലെ സ്ത്രീകള്‍ വീട്ടിലും മിതമായ തൊഴില്‍ വേദികളിലും അറിവും വെളിച്ചവും സ്വത്വബോധവും തീണ്ടാതെ ജീവിച്ചു.
     ഒരു സത്യം നാം വളരെ വൈകിയാണ് അറിഞ്ഞത്. സ്ത്രീകള്‍ക്കു സഹജമായി തന്നെ മനുഷ്യകുലത്തെ പരിപോഷിപ്പിക്കാനും, കുടുംബങ്ങളെ വേണ്ടതുപോലെ വളര്‍ത്താനും തടസ്സങ്ങളെ മറികടക്കാനും മാത്രമല്ല കഠിനമായി അദ്ധ്വാനിക്കാനുള്ള മാനസിക-കായിക ശേഷിയും ഉണ്ട്. ഇത് ഉറങ്ങിക്കിടന്നിരുന്ന ഒരു ജൈവ സമ്പത്താണ് എന്ന തിരിച്ചറിയലാണ് മീ ടൂ പ്രസ്ഥാനത്തിനു വേരും പോഷണവും നല്‍കുന്നത്. ഇത്തരം ഒരു അവസ്ഥയില്‍ അങ്ങാടികള്‍, തൊഴിലിടങ്ങള്‍, ഭരണ മണ്ഡലങ്ങള്‍, സേവനസ്ഥലികള്‍, കര്‍മ മണ്ഡലങ്ങള്‍, യാത്രകള്‍, ഗതാഗതത്തിന്‍റെ വര്‍ദ്ധിത വീര്യം ഇവയെല്ലാം പെണ്ണിനെ പുതിയ പടക്കോട്ടണിയിക്കുമ്പോള്‍, സൈന്യത്തിലും ആതുരരംഗത്തും ഫാക്ടറികളിലും ഭരണ രഹസ്യങ്ങളിലും ഭരണ സംവിധാനത്തിലും സകലമാന ഉല്‍പാദനരംഗത്തും ആണുങ്ങള്‍ പെണ്ണിനെ ആശങ്കയോടെ നോക്കി നെടുവീര്‍പ്പിടുന്നു. തുറന്ന മനസ്സും പൗരുഷവും വ്യക്തിത്വവും കഴിവും ഉള്ള ആണുങ്ങള്‍ തുല്യരായ സ്ത്രീകളെ ആദരിക്കാന്‍ തുടങ്ങുന്നത്, ഈ ഇന്ത്യാ രാജ്യത്തും നാം കാണുന്നു.
     കുറ്റം ചെയ്തവരുടെ പ്രായശ്ചിത്ത കാലമാണ് മീ ടൂ. സമ്പന്നര്‍, ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, അദ്ധ്യാപകര്‍, കലാകാരന്മാര്‍, വ്യാപാരികള്‍, ബുദ്ധിജീവികള്‍ ഇവരെല്ലാം സാമൂഹിക വ്യവഹാരങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാത്തരം പുരുഷന്മാരും څമീ ടൂچവിനെ ഭയപ്പെടുന്നു.
     വിലക്കുകളെല്ലാം വലിച്ചെറിയുന്ന സമൂഹത്തിലെ സ്ത്രീയ്ക്ക് ഇപ്പോള്‍ അവിഹിതമോ അല്ലാതെയോ അനുഭവിച്ച വേദന, പശ്ചാത്താപമോ, ഒരുവിധ അപമാനമോ, സാമൂഹ്യപീഡനമോ, ഭയപ്പെടാതെ സ്വയം വസ്ത്രാക്ഷേപം ചെയ്യുന്നു. ഒരു കുറ്റം ഒരു വ്യക്തിക്കു മാത്രമായി ചെയ്യാന്‍ പറ്റില്ല. ലൈംഗികതയില്‍ ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണുള്ളത്. ഭയാശങ്കകളെ, താല്‍ക്കാലിക അപമാനബോധത്തെ, അരക്ഷിതാവസ്ഥയെ നേരിടാന്‍ തുറന്ന ചങ്കൂറ്റം തന്നെ ڇമീ  ടൂڈ കാലത്തെ അതിജീവനത്തിന് ആവശ്യമാണ്.
Share:

തെ(േ)ന്‍റ ഇടം കണ്ടെത്താം --ദിവ്യ ഗോപിനാഥ്

തെ(േ)ന്‍റ ഇടം കണ്ടെത്താം
      ദിവ്യ ഗോപിനാഥ്
     നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടു ചേരികളില്‍ നിന്ന് ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനകള്‍ ആശയ സംഘട്ടനം നടത്തുന്നതിനിടെയാണ് മലയാള ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ട് മീ ടു ആരോപണം ഉയരുന്നത്. മലയാളത്തിലെ മുന്‍നിര സ്വഭാവ നടന്‍മാരില്‍ ഒരാളായ അലന്‍സിയര്‍ ലോപ്പസായിരുന്നു മീ ടു ആരോപണത്തിനു വിധേയനായത്. പേരു വെളിപ്പെടുത്താത്ത യുവ നടിയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരുന്നു. ആരോപണത്തിന്‍റെ വിശ്വാസ്യതയെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചതോടെ അലന്‍സിയറില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന നടി ദിവ്യ ഗോപിനാഥ്  ഫെയ്സ്ബുക്ക് ലൈവില്‍ നേരിട്ടെത്തി വിമര്‍ശനശരങ്ങളുടെ മുനയൊടിച്ചു. ദിവ്യ നിലപാട് കടുപ്പിച്ചതോടെ അലന്‍സിയര്‍ ആരോപണം ഭാഗികമായി ശരിവെക്കുകയും ചെയ്തു.
     മലയാള ചലച്ചിത്ര ലോകത്ത് കാലങ്ങളായി നിലനില്‍ക്കുന്ന ചില തെറ്റായ പ്രവണതകളെ മാറ്റിയെഴുതാന്‍ ദിവ്യയുടെ വെളിപ്പെടുത്തല്‍ പ്രേരകമാകുമെന്ന് പ്രതീക്ഷിക്കാം. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും മീ ടു ക്യാംപയിനിങ്ങിനെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ദിവ്യ മനസ്സ് തുറക്കുന്നു.
     ഓരോ സ്ത്രീയും തന്‍റെയിടങ്ങളും അവകാശങ്ങളും തിരിച്ചറിയണം.
     മീ ടു ക്യാംപയിനിങ്ങ് വന്നതുകൊണ്ടാണ് പൊതുസമൂഹത്തിന് മുന്നില്‍ ഇത്തരം ഒരു വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ ധൈര്യം ലഭിച്ചത്. മീ ടു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ലോകത്തോട് ഇത് തുറന്നു പറയാന്‍ വൈകുമായിരുന്നു. മീ ടു ക്യാംപയിനിങ്ങിന് സ്വീകാര്യത ലഭിക്കും മുമ്പേ ബന്ധപ്പെട്ടവരോട് അലന്‍സിയറിനെതിരെ പരാതി നല്‍കിയിരുന്നു. പരാതി ബോധിപ്പിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം എന്നോട് മാത്രമല്ല മറ്റു പല അഭിനേത്രിമാരോടും ഇത്തരത്തില്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നത്.
     എ.എം.എം.എയുടെ ഒരു പ്രസ്സ് മീറ്റ് ഉണ്ടായിരുന്നു. അതില്‍ മീ ടു വിനെയും ആ ക്യാംപയിനിങ്ങിന്‍റെ ഭാഗമായ തുറന്നുപറച്ചിലുകളെയും സംഘടന സ്വാഗതം ചെയ്യുന്നതായി പറയുന്നുണ്ട്. മലയാള സിനിമയില്‍ നിന്ന് ഇതുവരെ അങ്ങനെയൊരു ആരോപണം ഉണ്ടായിട്ടില്ല എന്നത് സൂചിപ്പിക്കുന്നത് മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരാണെന്നും ഇവിടെ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് അവര്‍ ജോലി ചെയ്യുന്നതെന്നും ആ വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ ഭാരവാഹികള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. അത്
കേട്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നി ഇതല്ലല്ലോ ഇവിടെ സംഭവിക്കുന്നത്. ഒരുപാട് സ്ത്രീകള്‍ പലതരത്തില്‍ ഇവിടെ ബുദ്ധിമുട്ടുന്നില്ലേ എന്ന ചോദ്യവും മനസ്സില്‍ തെളിഞ്ഞു. തുറന്നു പറയാനുള്ള മറ്റൊരു പ്രചോദനം അതായിരുന്നു.
     ഓരോ സ്ത്രീയും അവരുടെ തൊഴിലിടത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും തിരിച്ചറിയണമെന്നു തോന്നി. ഇത് എന്‍റെ മാത്രം ഒരു പ്രശ്നമായിട്ടല്ല, മറിച്ച് ഈ മേഖലയുടെ ഭാഗമായി നില്‍ക്കുന്ന എന്നെപ്പോലെ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ ഒരു പൊതു പ്രശ്നമായി അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
     സത്യത്തില്‍ പറയാതെ തന്നെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ബഹുമാനവും സ്വാതന്ത്ര്യവും ലഭിക്കേണ്ടതാണ്. അത് ചോദിച്ചുവാങ്ങേണ്ടി വരുന്നത് സങ്കടകരമാണ്. എന്നിരുന്നാലും ഇത് പുറത്തേക്ക് കൊണ്ടുവരാന്‍ മീ ടു വലിയ തോതില്‍ ധെര്യം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ ഇത് മറ്റാരും അറിയാതെ എനിക്ക് പരാതിപ്പെടാനുള്ള ഒരു സ്പേസില്‍ മാത്രം ഒതുങ്ങുകയും അവര്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയോ, താക്കീത് ചെയ്യുകയോ ചെയ്യുന്നിടത്ത് അവസാനിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ താക്കീത് ചെയ്തതുകൊണ്ടോ സംസാരിച്ചത് കൊണ്ടോ ഇത്തരം ആളുകളില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നത് സംശയം തന്നെയാണ്.
     അനുഭവം തുറന്നുപറയുമ്പോള്‍ കെട്ടുകഥയാണെന്ന് അധിക്ഷേപിച്ചത് മാനസികമായി തളര്‍ത്തി.
     എന്‍റെ  ഫെയ്സ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് മനസ്സിലാകും ഒരു തയ്യാറെടുപ്പും കൂടാതെ പോസ്റ്റ് ചെയ്തൊരു വീഡിയോയാണ് അതെന്ന്. ഞാന്‍ ഉണര്‍ന്നപ്പോള്‍ വായിക്കേണ്ടി വന്ന ചില കമന്‍റുകള്‍ കണ്ടപ്പോഴുണ്ടായ മാനസിക സമ്മര്‍ദ്ദത്തിന്‍റെ പുറത്തുകൂടിയാണ് ഞാന്‍ ലൈവില്‍ വരുന്നത്.
     അലന്‍സിയറിനെതിരെ മീ ടു ക്യാംപയിനിങ്ങുകളെ പിന്തുണക്കുന്ന വെബ് സ്പേസിലൂടെ പേരു വെളിപ്പെടുത്താതെ ആയിരുന്നു എന്‍റെ തുറന്നു പറച്ചില്‍. പിറ്റേ ദിവസം ഉണരുമ്പോള്‍ ഞാന്‍ കാണുന്നത് څഇതൊരു ഭാവനാസൃഷ്ടിയാണ്', څഅലന്‍സിയറിനെ പോലൊരു വ്യക്തിയില്‍ നിന്ന് ഇത് ഒരിക്കലും  പ്രതീക്ഷിക്കാന്‍ കഴിയില്ല', څസിനിമയില്‍ മാത്രമല്ല സിനിമക്കു പുറത്തുള്ള വിഷയങ്ങളിലും ധീരമായ നിലപാടുകള്‍ എടുക്കുന്ന വ്യക്തിയാണ് അദ്ദേഹം, څഇത് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി കരുതിയൊരുക്കിയ തിരക്കഥ മാത്രമാണ്, څവിമെന്‍ ഇന്‍ സിനിമാ കളക്റ്റീവിന്‍റെ പദ്ധതി അനുസരിച്ച് തയ്യാറാക്കിയ പ്രസ്താവന മാത്രമാണിത്چچതുടങ്ങിയ വാദങ്ങളാണ്.
     വളരെ സത്യസന്ധമായി ഒരാള്‍ തനിക്കുണ്ടായൊരു മോശമായ അനുഭവം പങ്കുവെക്കുമ്പോള്‍ പോലും അത് വെറും കെട്ടുകഥയാണെന്ന് ആളുകള്‍ അധിക്ഷേപിക്കുമ്പോള്‍ ആ അനുഭവത്തില്‍ കൂടി കടന്നുപോയ എനിക്ക് അത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. അത്തരം കമന്‍റുകള്‍ വായിക്കുമ്പോള്‍ മാനസികമായി ഒരുപാട് പ്രയാസം തോന്നിയിരുന്നു. അതുകൊണ്ട് തന്നെയാണ് നേരിട്ട് പ്രത്യക്ഷപ്പെടണമെന്നു തീരുമാനിക്കാന്‍ കാരണം.
     ഇരകള്‍ ധീരമായി മുന്നോട്ട് വന്നു സംസാരിക്കണം;
     സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളും മാറണം
     ആ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് എനിക്ക് ലഭിച്ചത്. നെഗറ്റീവായ കുറെയധികം പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
സാധാരണ ഗതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ നെഗറ്റീവ് കമന്‍റ്സിലൂടെ അവരുടെ സംസാരങ്ങളെ തകര്‍ക്കാനും അഭിപ്രായങ്ങളെ ഇല്ലാതെയാക്കാനും ശ്രമിക്കുന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം പ്രവൃത്തികളും പ്രതികരണങ്ങളും എന്‍റെ തുറന്നുപറച്ചിലുകള്‍ക്കു നേരെയും ഉണ്ടാകുമെന്ന പേടിയോടെ തന്നെയാണ് ലൈവില്‍ വന്നത്.  സത്യമാണ് ഞാന്‍ പറയുന്നത് എന്ന ഉത്തമബോധ്യമുള്ളതു കൊണ്ടാണ് ഓരോ സംഭവങ്ങളും കൃത്യമായി ഓര്‍മിച്ചെടുത്ത് സൂക്ഷ്മമായി ഞാന്‍ പറഞ്ഞത്. വളരെ വ്യക്തമാണ് എനിക്ക് ഉണ്ടായിട്ടുള്ള അനുഭവവും അതില്‍ നിന്ന് ഞാന്‍ എങ്ങനെയാണ് സുരക്ഷിതമായി ഒഴിഞ്ഞു മാറിയതെന്നും.
സത്യമാണ് പറയുന്നത് എന്നതുകൊണ്ട് തന്നെ പേടിക്കാതെയാണ് സംസാരിച്ചത്. എന്നാല്‍ മറ്റു പല സ്ത്രീകള്‍ക്കും അത്തരത്തിലൊരു സുരക്ഷിത ഇടം ലഭിക്കണമെന്നില്ല. അവര്‍ക്ക് ചിലപ്പോള്‍ ധൈര്യമായി അത് തുറന്നു പറയാന്‍ പോലും കഴിഞ്ഞെന്നും വരില്ല.
    ഇരകള്‍ ധീരമായി മുന്നോട്ട് വന്നു സംസാരിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളൂ. പിന്നെ നമ്മുടെ സമൂഹം അംഗീകരിക്കാത്ത ചില കാര്യങ്ങളുമുണ്ട്. ഇപ്പോള്‍ എല്ലാവരും ആരാധിക്കുന്ന ഒരു വ്യക്തിത്വത്തിനെതിരെയാണ് ഇത്തരത്തിലൊരു ആരോപണവുമായി ഒരാള്‍ മുന്നോട്ട് വരുന്നതെന്നു കരുതുക. അവിടെ ആക്ഷേപം ഉന്നയിക്കുന്ന ആളു തന്നെ ക്രൂരമായി ക്രൂശിക്കപ്പെടാം. സത്യം പറയുന്നവരെയും വളരെ മോശമായി ചിത്രീകരിക്കുന്ന ഒരു വിഭാഗമുണ്ട് നമ്മുടെ കൂട്ടത്തില്‍.
     ഞാന്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ പലരും എന്നോടു വിളിച്ച് സംസാരിച്ചിരുന്നു. അവരുടെ സിനിമാ സെറ്റുകളിലും സമാനമായ അനുഭവങ്ങള്‍ ഇതേ നടനില്‍ നിന്ന് അവര്‍ക്ക് ഉണ്ടായിട്ടുണ്ട്.  ദിവ്യ തുറന്നു പറഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നു പറയുമ്പോഴും അവരില്‍ പലര്‍ക്കും അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമില്ല. പല സാഹചര്യങ്ങള്‍ മൂലമാണ് അത്തരത്തില്‍ തുറന്നു പറച്ചിലുകള്‍ നടക്കാത്തത്. ചിലരുടെ സിനിമ ഇനിയും റിലീസായിട്ടില്ല, മറ്റു ചില സെറ്റില്‍ പ്രൊഡക്ഷന്‍ തന്നെ വളരെ ദുസ്സഹമായിട്ടാണ് മുന്നോട്ട് പോകുന്നത്, അതിനിടയില്‍ ഇങ്ങനെയൊരു വിവാദം കൂടി വന്നാല്‍ ചിലപ്പോള്‍ സിനിമയുടെ ഷൂട്ടിങ് തന്നെ അവസാനിക്കും, ചിലരുടെ വീട്ടില്‍ ഇത് അറിഞ്ഞാല്‍ പിന്നെ ഒരിക്കലും അഭിനയിക്കാന്‍ വിടില്ല, ഇത് അവസാനത്തെ സിനിമയാകും. അങ്ങനെ വ്യത്യസ്ത പ്രശ്നങ്ങള്‍ കാരണമാണ് അവര്‍ക്ക് ധീരമായി മുന്നോട്ട് വന്നു പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത്. സമൂഹം തന്നെയാണ് ധൈര്യം നല്‍കി അങ്ങനെയുള്ളവരെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രേരണ നല്‍കേണ്ടത്. ക്രെഡിബിലിറ്റിയോടെ മുന്നോട്ട് വരുന്നവരെ സമൂഹം തീര്‍ച്ചയായും പിന്തുണക്കണം.
     അലന്‍സിയര്‍ അദ്ദേഹത്തിന്‍റെ സ്വാഭാവ വൈകൃതങ്ങളെ സമാന്യവത്കരിക്കുന്നു.
     നമ്മള്‍ അഭിനേതാക്കളാണ്. നമ്മുടെ മനസ്സും ശരീരവും പൂര്‍ണമായി സമര്‍പ്പിച്ച് വൈകാരികമായിട്ടാണ് നമ്മള്‍ ഒരു കഥാപാത്രമായി മാറുന്നത്. സെറ്റിലെ അന്തരീക്ഷവും സഹതാരങ്ങളുടെയും ടെക്നീഷ്യന്മാരുടെയും പെരുമാറ്റവും സഹകരണവുമെല്ലാം നമ്മുടെ അഭിനയത്തെ നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മനസ്സമാധാനമില്ലാത്ത ഒരു അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് കഥാപാത്രത്തിന് പൂര്‍ണത നല്‍കാന്‍ കഴിയില്ല.
     ഇതാണ് ഞാന്‍, ഇങ്ങനെ തന്നെയാണ് ഞാന്‍ എല്ലായിടത്തും പെരുമാറുന്നത് എന്ന മട്ടില്‍ അലന്‍സിയര്‍ അദ്ദേഹത്തിന്‍റെ സ്വഭാവ വൈകൃതങ്ങളെ സമാന്യവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് അദ്ദേഹത്തിന്‍റെ സംഭാഷണങ്ങള്‍ അരോചകമായി തോന്നുകയും ഞാന്‍ മാറിനടക്കുകയും ചെയ്തപ്പോള്‍, څനീയൊരു നാടകക്കാരിയല്ലേ, ശരീരത്തെക്കുറിച്ച് പറയുമ്പോള്‍ നീ എന്തിനാണ് നാണിക്കുന്നത്, അത് നിന്‍റെ ഏറ്റവും വലിയ ടൂള്‍ അല്ലേ എന്ന രീതിയില്‍ സംസാരിച്ച് അലന്‍സിയര്‍ അതിനെ വേറൊരു മട്ടില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും അയാളുടെ സംഭാഷണങ്ങളെ മറ്റൊരു തരത്തില്‍ ന്യായീകരിക്കുകയുമാണ് ഉണ്ടായത്.
     അലന്‍സിയറിന്‍റെ സ്വാതന്ത്ര്യത്തെ തീരുമാനിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ മറ്റൊരാള്‍ക്ക് അത്തരം സംഭാഷണങ്ങളോ, ചേഷ്ടകളോ, പെരുമാറ്റങ്ങളോ ഇഷ്ടപ്പെടുന്നുണ്ടോ എന്നത് അവിടെ ചോദ്യം തന്നെയാണ്. മറ്റൊരാളുടെ സ്പേസിനെ ബഹുമാനിക്കാതെ എന്ത് സ്വാതന്ത്ര്യം പറഞ്ഞാലും അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ എന്ത് സംസാരിക്കണം, എന്ത് കേള്‍ക്കണം, എങ്ങനെ പ്രതികരിക്കണം എന്നു തീരുമാനിക്കേണ്ടത് ഞാനാണ്. സിനിമയില്‍ മാത്രമല്ല നമ്മുടെ ചുറ്റുപാടും സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഒട്ടേറെ പേരുണ്ട്. പക്ഷെ വ്യക്തിജീവിതത്തിലേക്ക് ഇടിച്ചുകേറി എനിക്ക് അലോസരമുണ്ടാക്കിയത് അലന്‍സിയറാണ്. അതുകൊണ്ടാണ് പ്രതികരിക്കേണ്ടി വന്നതും.
     സ്ത്രീയെ ഉപഭോഗ വസ്തുവായി പരിഗണിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മീ ടു
     തുടര്‍ന്നും സിനിമയില്‍ നിന്നും നാടകത്തില്‍ നിന്നും ലഭിക്കുന്ന അവസരങ്ങള്‍ സ്വീകരിക്കും. അവിടെ ഇതുപോലെ എനിക്ക് അലോസരമുണ്ടാക്കുന്ന ആളുകള്‍ ഉണ്ടായാല്‍ പ്രതികരിക്കും. അവരില്‍ നിന്ന് കൃത്യമായ അകലം പാലിക്കുകയും ചെയ്യും.
     സ്ത്രീകളെ എന്തിനും ഉപയോഗിക്കാം എന്നതൊരു അവകാശമായി കാണുന്ന ആളുകളുണ്ട്. അത്തരക്കാര്‍ക്ക് മീ ടു മൂവ്മെന്‍റ് ഒരു മുന്നറിയിപ്പാണ്. വഴങ്ങി കൊടുക്കുമെന്ന മട്ടില്‍ സ്ത്രീകളെ സമീപിക്കാന്‍ തീര്‍ച്ചയായും അവര്‍ ഭയപ്പെടുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അത് വളരെ പോസിറ്റീവായ ഒരു മാറ്റമാണ്. ഒരു അഭിനേതാവിന്‍റെ അല്ലെങ്കില്‍ ടെക്നീഷ്യന്‍റെ കഴിവിനെയാണ് വില കല്‍പ്പിക്കേണ്ടത്, അല്ലാതെ മറ്റൊന്നിനുമല്ല.
     കിലേൃിമഹ ഇീാുഹമശിേെ ഇീാാശലേേല (കഇഇ) പോലെയുള്ള സമിതികള്‍ നിലവില്‍ വരണം. ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അത് എത്രയും പെട്ടെന്ന് പരിഹരിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള സംവിധാനം ഉണ്ടാകണം.
     ഒരേ സമയം സിനിമയിലും നാടകത്തിലും സജീവമാണ് തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ എംഎഫില്‍ വിദ്യാര്‍ത്ഥിനിയായ ദിവ്യ ഗോപിനാഥ്. ലോകധര്‍മ്മിയുടെ ശാകുന്തളം നാടകത്തില്‍ കേന്ദ്രകഥാപാത്രമായ ശകുന്തളയെ അവതരിപ്പിക്കുന്ന ദിവ്യ, ദ്രാവിഡ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ പുലിജന്മം നാടകത്തിന്‍റെ പ്രൊജക്റ്റ് ഡിസൈനറുമാണ്. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസാണ് ദിവ്യയുടെ അടുത്ത ചിത്രം.

Share:

ഫാസിസവും വര്‍ഗീയതയും --ഡോ.ഡി.ബാബു പോള്‍

ഫാസിസവും വര്‍ഗീയതയും
ഡോ.ഡി.ബാബു പോള്‍
     സൂക്ഷ്മമായി അപഗ്രഥിക്കേണ്ടത് സ്ഥൂലമായി അവലോകനം ചെയ്ത് അഭിപ്രായം പറഞ്ഞാല്‍ അസത്യം അര്‍ദ്ധസത്യവും അര്‍ദ്ധസത്യം സത്യവും ആയി തെറ്റിദ്ധരിക്കപ്പെടാം.
     ഫാസിസവും വര്‍ഗീയതയും ഈ രണ്ട് സംഗതികളുമായി മാധ്യമങ്ങള്‍ പ്രതികരിക്കേണ്ടത് എങ്ങനെ എന്നതും ചര്‍ച്ച ചെയ്ത ഒരു സെമിനാറില്‍ ഈയിടെ പങ്കെടുക്കാനിടയായി. ഫാസിസം എന്താണ് എന്ന് നിര്‍വചിക്കുകയും അക്കാദമിക തലത്തില്‍ വിശദീകരിക്കുകയും ചെയ്തപ്പോള്‍ ഫാസിസ്റ്റുകളെ കണ്ടെത്താന്‍ എളുപ്പമല്ലാത്ത മാനസികാവസ്ഥ സദസ്സില്‍ രൂപപ്പെട്ടു എന്നാണ് സദസ്യരുടെ മുഖത്തു നിന്ന് ഞാന്‍ വായിച്ചറിഞ്ഞത്.
     മുസോളിനിയുടെ കക്ഷിയാണ് ഫാസിസ്റ്റ് എന്ന് അറിയപ്പെട്ടത്. ഇപ്പോള്‍ ഫാസിസത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പല സഖാക്കളും ധരിച്ചിട്ടുള്ളത് ഹിറ്റ്ലറുടെ പ്രസ്ഥാനമാണ് ഫാസിസം എന്നാണെന്ന് കരുതേണ്ടിയിരിക്കുന്നു.
     മുസോളിനിയുടെ കക്ഷിയെ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ കാരണം അവര്‍ പ്രാചീന റോമാസാമ്രാജ്യത്തിലെ ദണ്ഡനാധികാരത്തിന്‍റെ ചിഹ്നമായ ഫാസെസ് ഉപയോഗിച്ചതാണ്. എല്മ് (ലഹാ) എന്ന തണല്‍ വൃക്ഷത്തിന്‍റെയും ഭൂര്‍ജവൃക്ഷം എന്ന് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ വിവരിക്കുന്ന ബിര്‍ച് (യശൃരവ) മരത്തിന്‍റെയും കമ്പുകള്‍ കൂട്ടിക്കെട്ടി കൂടെ ഒരു മഴുവച്ചാല്‍ ഫാസെസ് ആയി.
     ഫാസിസം ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇടവേളയില്‍ ജനിച്ച് ശക്തി പ്രാപിച്ചതും ഇന്ന് അസ്തപ്രഭമായതുമായ ഒരു പ്രത്യയശാസ്ത്രം ആണ്. പടിഞ്ഞാറ് അമേരിക്ക മുതല്‍ കിഴക്ക് ജപ്പാന്‍ വരെ ഫാസിസം പടര്‍ന്നിരുന്നു. ഇറ്റലി, ജര്‍മനി, സ്പെയിന്‍, നോര്‍വെ, ചൈന, അറബ് എന്നീ നാടുകളില്‍ ഒക്കെ ഫാസിസ്റ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, എല്ലാവരും ഒരേ ആശയങ്ങളല്ല കൊണ്ടുനടന്നത് എല്ലാ കാര്യങ്ങളിലും. അതേസമയം എല്ലാ ഫാസിസ്റ്റുകളും വിശ്വസിച്ചു എന്ന് കരുതാവുന്ന ചില കാര്യങ്ങളുണ്ട്.
     ശക്തമായ ദേശീയബോധം ആണ് ആദ്യം പറയേണ്ടത്. ദേശസ്നേഹത്തിന് പല തലങ്ങള്‍ ഉണ്ട്. ഇംഗ്ലീഷില്‍ പല പദങ്ങള്‍ ഉപയോഗിച്ചാണ് അവയെ വെവ്വേറെ കാണുന്നത്. പേട്രിയോട്ടിസം, ഷോവിനിസം, ജിംഗോയിസം ഇത്യാദി. ഇതില്‍ അവസാനം പറഞ്ഞതിനും അപ്പുറത്തുള്ളതാണ് മിലിറ്ററിസ്റ്റ് നാഷണലിസം. ഫാസിസം വിശ്വസിക്കുന്നത് ഈ ദേശീയതയിലാണ്.
     ഫാസിസ്റ്റുകള്‍ സൈനിക മൂല്യങ്ങള്‍ക്ക് വളരെ പ്രാധാന്യം കല്പിക്കും. അനുസരണം, അച്ചടക്കം, കായികശേഷി, ധൈര്യം തുടങ്ങിയവയാണല്ലോ സൈന്യങ്ങള്‍ക്ക് പ്രധാനം. പട്ടാളത്തെപോലെ യൂണിഫോം, പ്രത്യേകമായ അഭിവാദനരീതി എന്നിവ സ്വീകരിച്ചവരായിരുന്നു ഫാസിസ്റ്റുകള്‍.
     യുദ്ധങ്ങളില്‍ വിധികര്‍ത്താവായിരുന്ന് അര്‍ഹിക്കുന്ന കക്ഷിയെ വിജയിപ്പിക്കുന്നവനായിരുന്നു ഹിറ്റ്ലറുടെ അഭിവീക്ഷണത്തിലെ ദൈവം. നൂറുകൊല്ലം ആട്ടിന്‍കുട്ടിയായി ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒരു മണിക്കൂര്‍ സിംഹമായി കഴിയുന്നതാണ്, രക്തം ചൊരിയാതെ വിജയം വിദൂരം എന്ന് ചരിത്രം പഠിപ്പിക്കുന്നു, യുദ്ധഭൂമിയിലെ ഒരു മിനിട്ടും ആയുഷ്കാലം മുഴുവന്‍ സമാധാനവും താരതമ്യപ്പെടുത്തിയാല്‍ ആദ്യത്തേതാണ് ഭേദം തുടങ്ങിയവ മുസോളിനിയുടെ വീക്ഷണം വ്യക്തമാക്കുന്ന പ്രസ്താവനകളാണ്.
     ജനാധിപത്യത്തോട് ഫാസിസ്റ്റുകള്‍ക്ക് പുച്ഛമാണ്. അധികാരത്തിലെത്താനുള്ള ഉപാധി എന്ന നിലയില്‍ ജനാധിപത്യത്തെ ഉപയോഗപ്പെടുത്തിയവരാണ് മുസോളിനിയും ഹിറ്റ്ലറും. മുസോളിനി കൊണ്ടുവന്ന ഒരു നിയമമനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന കക്ഷിക്ക് പാര്‍ലമെന്‍റിലെ മൂന്നില്‍ രണ്ട് സീറ്റുകള്‍ പതിച്ചു കിട്ടും. അസെര്‍ബോ എന്നറിയപ്പെട്ടിരുന്ന ഈ വിചിത്രനിയമം ആണ് മുസോളിനിയുടെ ഏകാധിപത്യത്തിന് പച്ചക്കൊടി കാട്ടിയത്. ഹിറ്റ്ലറാകട്ടെ അധികാരത്തിലെത്തിയപാടെ പട്ടാളവേഷം പോലും ഉപേക്ഷിക്കുകയായിരുന്നു. ജനാധിപത്യത്തെ പരസ്യമായി ഉപയോഗിച്ചത് പിന്നീടാണ്. ജപ്പാനില്‍ ടോജോ രാഷ്ട്രീയകക്ഷികള്‍ പിരിച്ചുവിട്ടു.
     മാര്‍ക്സിസവും ഫാസിസ്റ്റുകള്‍ വെറുത്തു. സ്റ്റാലിനിസ്റ്റ് ഏകാധിപത്യവും സോഷ്യലിസ്റ്റ് ഏകാധിപത്യവും ഒരുപോലെ നിഷിദ്ധമായി കണ്ടു അവര്‍. ഇറ്റലിയിലെ കരിങ്കുപ്പായക്കാര്‍ (ആഹമരസ ടവശൃേെ), ജര്‍മനിയിലെ തവിട്ടുഷര്‍ട്ടുകാര്‍, ഫ്രാന്‍സിലെ ദേശസ്നേഹീ യുവത, പോര്‍ച്ചുഗലിലെ നീല ഷര്‍ട്ടുകാര്‍ തുടങ്ങി എല്ലാ ഫാസിസ്റ്റുകളും കൈയില്‍ കിട്ടിയ കമ്യൂണിസ്റ്റുകാരെ മുഴുവന്‍ വകവരുത്താന്‍ ശ്രമിച്ചു.
     സംസ്ക്കാരം ആണ് ഫാസിസ്റ്റുകള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച മറ്റൊരു മേഖല. സാമ്പത്തിക രംഗത്ത് വളരെ യാഥാസ്ഥിതികമായിരുന്നു ഫാസിസ്റ്റ് ചിന്ത. സമ്പന്നരുടെ പക്ഷത്തായിരുന്നു ഫാസിസ്റ്റുകള്‍ പൊതുവെ. ഭൂപരിഷ്കരണത്തെ അനുകൂലിച്ച പോളിഷ് ഫാസിസ്റ്റുകളും ദേശസാല്‍ക്കരണത്തിന് വേണ്ടി വാദിച്ച ഫ്രഞ്ച് ഫാസിസ്റ്റുകളും നിയമത്തിന്‍റെ അപവാദങ്ങളായിരുന്നു എന്ന് ധരിക്കുക.
     ഇങ്ങനെ ഒരുപാട് പറയാനുണ്ട്. ഈ നിര്‍വചനം പൂര്‍ണമായി ബാധകമാവുന്ന ഏതെങ്കിലും കക്ഷിയോ, പ്രസ്ഥാനമോ ഭാരതത്തിലുണ്ടോ? ചില തൂവലുകള്‍ സ്വന്തം തൊപ്പിയില്‍ ചാര്‍ത്താവുന്നവര്‍ കണ്ടേക്കാം. എന്നാല്‍, ഭാരതീയ ജനതാപാര്‍ട്ടിയും രാഷ്ട്രീയ സ്വയംസേവക് സംഘവും മാത്രം ആണ് ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്ന് പറയുന്നത് അജ്ഞതയല്ലെങ്കില്‍ ആത്മവഞ്ചനയാണ്.
     ഇനി വര്‍ഗീയത; മതപരമായ കാര്യങ്ങളില്‍ തീക്ഷ്ണത ഉള്ളതായ അവസ്ഥ പലപ്പോഴും വര്‍ഗീയതയായി വ്യാഖ്യാനിക്കപ്പെടും. അത് ശരിയല്ല. മത സഹിഷ്ണുത ഇല്ലാത്ത അവസ്ഥയുമല്ല വര്‍ഗീയത. മറിച്ച് അവനവന്‍റെ വര്‍ഗത്തിന് (ജാതിക്ക്, സമുദായത്തിന്) വേണ്ടി ന്യായമോ, അന്യായമോ എന്ന പരിഗണന കൂടാതെ പ്രവര്‍ത്തിക്കുന്നതും പറയുന്നതും ആണ് വര്‍ഗീയത. കുറെക്കാലം എന്‍റെ ഡ്രൈവര്‍ ഒരു മുസല്‍മാനായിരുന്നു. കൃത്യമായി നിസ്കരിക്കുകയും വ്രതമെല്ലാം പാലിക്കുകയും ചെയ്യുന്നവന്‍. അയാളുടെ മാതാമഹന്‍ ഒരു സാമുദായിക ലഹളയില്‍ ഹിന്ദു തീവ്രവാദികളാല്‍ വധിക്കപ്പെട്ടതാണ്. ڇഉപ്പ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു. അപ്പോള്‍ ഉപ്പയെ വെട്ടിയാല്‍ ലഹളയ്ക്ക് ആക്കം കൂടും എന്ന് ചിലര്‍ കരുതി. പകരം ഞാന്‍ എന്‍റെ കൂട്ടുകാരന്‍റെ മുത്തച്ഛനെ വെട്ടിയാല്‍ എന്‍റെ നിസ്കാരം അള്ളാഹു കേള്‍ക്കുമോ?ڈ എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ഭക്തന്‍ ഒരിക്കലും വര്‍ഗീയ വാദിയാവുകയില്ല എന്ന സിദ്ധാന്തം ഒരിക്കല്‍ കൂടെ തെളിഞ്ഞു.
     ഞാന്‍ പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനിയാണ്. ആഴ്ചയില്‍ ആറു ദിവസം ലത്തീന്‍പള്ളിയിലും ഏഴാംനാള്‍ തിരുവനന്തപുരത്തെ യാക്കോബായ സിംഹാസന പള്ളിയിലും പോകും. അടുത്തകാലം വരെ ഞായറാഴ്ച ഞാന്‍ കപ്യാരും ഉപദേശിയുമായിരുന്നു. തലേന്ന് ഓഫീസിന് പുറത്ത് കാത്തിരുന്ന് എന്നെ കണ്ട് കാര്യം നടക്കാതെ നിരാശനായി പോയ ഏതെങ്കിലും വൈദികനായിരിക്കും ചിലപ്പോള്‍ കുര്‍ബാന ചൊല്ലുന്നത്. കപ്യാര്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കൈ കഴുകാന്‍ ക്ഷാളനജലം ഒഴിച്ചുകൊടുക്കും. അദ്ദേഹത്തില്‍ നിന്ന് പാപമോചനം പ്രാപിക്കും. എന്നാല്‍, അന്യായമായ ഉപകാരം ഞാന്‍ അദ്ദേഹത്തിന് ചെയ്താല്‍ അതും അദ്ദേഹം മോചിപ്പിക്കേണ്ട പാപം ആവും എന്ന് ഞാന്‍ തിരിച്ചറിയുന്നു! അമ്പലത്തിലും പള്ളിയിലും മോസ്കിലും ഭക്തിയോടെ പോകുന്നവര്‍ക്ക് ഒരിക്കലും വര്‍ഗീയവാദികളാവാന്‍ കഴിയുകയില്ല.
     ചുരുക്കിപ്പറഞ്ഞാല്‍ വര്‍ഗീയതയും ഫാസിസവും വേണ്ടത്ര ശ്രദ്ധ ചെലുത്താതെ അമ്മാനമാടുന്ന പദങ്ങളാണ്. ഇവ രണ്ടും തിരസ്കരിക്കപ്പെടേണ്ടവ തന്നെ.
     
Share:

പൊലീസിലെ യഥാര്‍ത്ഥ ക്രിമിനലുകള്‍ --- ഡോ.ജെയിംസ് വടക്കുംചേരി



     വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ സാമൂഹീകവും സാമ്പത്തികവുമായി ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരാള്‍ അദ്ദേഹത്തിന്‍റെ തൊഴിലിനിടയിലൂടെ പൊതുജനമറിയാതെ നടത്തുന്ന സാമ്പത്തിക കുറ്റങ്ങള്‍; അവയിന്ന് ചര്‍ച്ചാ വിഷയമാണ്. ചികിത്സാരംഗത്ത് രോഗികളറിയാതെയവരെ څകൊള്ളയടിക്കുന്നچ ഡോക്ടര്‍മാര്‍ ധാരാളമുണ്ട്. അനാവശ്യ സ്കാനിങ്ങുകള്‍, ലാബ് പരിശോധനകള്‍, ഐ.സി.യു ദുരുപയോഗം, വെന്‍റിലേറ്റര്‍ തട്ടിപ്പ്, മരുന്നുവില, ശസ്ത്രക്രിയകളും അവയ്ക്കുള്ള ചെലവുമെല്ലാം വെള്ള കോളര്‍ കുറ്റകൃത്യഗണത്തില്‍ ഉള്‍പ്പെടുന്നു. അത്തരത്തിലുള്ള സാമ്പത്തിക നേട്ടത്തിനായുള്ള തട്ടിപ്പുകള്‍ (കൊള്ള) പല മേഖലകളിലും കാണുന്നുണ്ട്. അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍, അദ്ധ്യാപകര്‍, ആത്മീയ പ്രഭാഷകര്‍, ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ തുടങ്ങി പല മേഖലകളിലും ഇത്തരം കുറ്റകൃത്യങ്ങള്‍ ദര്‍ശിക്കുന്നുണ്ട്. എന്നാല്‍, നിയമനടപടികള്‍ സ്വീകരിച്ച് അവരെ ശിക്ഷിക്കാന്‍ നിയമങ്ങളില്ലെന്ന ദുരവസ്ഥ നിലനില്‍ക്കുന്നു.1
     നിയമം നടത്തല്‍ കുറ്റകൃത്യങ്ങള്‍ (ഘമം ഋിളീൃരലാലിേ ഇൃശാലെ) - നിയമങ്ങള്‍ നീതിപൂര്‍വം നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ജോലിക്കിടയില്‍ ചെയ്തു കൂട്ടുന്ന വിവിധതരം കുറ്റകൃത്യങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ആദായ നികുതി വകുപ്പ്, വില്‍പന നികുതി വകുപ്പ്, എക്സൈസ് (സ്റ്റേറ്റ്), സെന്‍ട്രല്‍ എക്സൈസ് വകുപ്പുകള്‍, വനം, അളവുതൂക്ക വകുപ്പുകള്‍, ഡ്രഗ്സ് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, കസ്റ്റംസ് വകുപ്പ് തുടങ്ങി ഏതാണ്ടെല്ലാ വകുപ്പുകളും നിയമലംഘനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പല വകുപ്പുകളില്‍ കാണുന്ന അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, സ്വാധീനങ്ങള്‍ക്ക് വഴങ്ങല്‍ എന്നിവയ്ക്കു പുറമെ അവര്‍ എടുക്കുന്ന ഇല്ലാ കേസുകള്‍, കള്ളക്കേസുകള്‍, കള്ളതെളിവ് ഉണ്ടാക്കല്‍, കള്ളസാക്ഷികളെ ഹാജരാക്കല്‍, തെളിവ് നശിപ്പിക്കല്‍, കൃത്രിമരേഖ ചമയ്ക്കല്‍, അനാവശ്യ റെയ്ഡു നടത്തല്‍ എന്നീ ദുഷ്പ്രവൃത്തികളാണ് നിയമം നടത്തല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. സാമ്പത്തിക നേട്ടം ഉണ്ടാക്കാനാവുമെന്നതുപോലെ തന്നെ അവര്‍ക്ക് യശസ്സ് ഉയര്‍ത്താനും വകുപ്പിന്‍റെ മേന്മ കാണിക്കാനുമൊക്കെയായി അധികാര ദുര്‍വിനിയോഗം ചെയ്യുന്നവരെ നിയന്ത്രിക്കാനോ നിലക്ക് നിര്‍ത്താനോ നിയമങ്ങളില്ല. സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കുകയും ഉദ്യോഗസ്ഥര്‍ക്ക് അവിഹിതസ്വത്ത് സമ്പാദിക്കാനും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കാകും.2
     മുറിവേറ്റ നീതി (ണീൗിറലറ ഖൗശെേരല) എന്നൊരു പ്രയോഗം കുറ്റകൃത്യ ശാസ്ത്രത്തിലുണ്ട്. നീതി നടത്തുക; നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഏതുവിധ നിയമലംഘനങ്ങളും നടത്തുക. അതിനെയാണ് മുറിവേറ്റ നീതിയെന്ന് പറയുന്നത്. ഉദാഹരണത്തിന്, കുറ്റസമ്മതമൊഴി കിട്ടാനായി ഒരാളെ ഉരുട്ടുക. അത്തരത്തിലൊരു ഉരുട്ടിക്കൊലയ്ക്ക് വധശിക്ഷ വിധിക്കുകയുണ്ടായി. കസ്റ്റഡിയില്‍ വച്ചുള്ള മര്‍ദ്ദനം പല വകുപ്പുകളിലും കാണുന്നുണ്ട്. ചാരായ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ എക്സൈസ് വകുപ്പിന്‍റെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിക്കപ്പെടുക; മോട്ടോര്‍ വാഹന വകുപ്പുകാര്‍ പിടികൂടുന്ന കേസുകളില്‍ ദേഹോപദ്രവം ഏല്‍പിക്കുക, ജയിലിനകത്ത് വച്ച് മര്‍ദ്ദിക്കുക, വനം വകുപ്പുകാര്‍ അടിക്കുക - എന്തിനധികം, ലക്ഷ്യം എത്ര നല്ലതാണെങ്കിലും അതിലേക്ക് എത്തിച്ചേരാന്‍ അനുവര്‍ത്തിക്കുന്ന മാര്‍ഗങ്ങള്‍ നിയമലംഘനങ്ങളുടേതാണെങ്കില്‍? വരാപ്പുഴ ശ്രീജിത്ത് കേസിലും പാലക്കാട് സമ്പത്ത് കേസിലും പൊലീസുകാര്‍ പ്രതികളായത് ലക്ഷ്യത്തിനായി സ്വീകരിച്ച രീതി നിയമലംഘനങ്ങളുടേതായതുകൊണ്ടാണ്.
     അനധികൃതമായി ഒരാളെ കസ്റ്റഡിയിലെടുക്കുക, അനേക ദിവസം കസ്റ്റഡിയില്‍ സൂക്ഷിക്കുക, അവരെ അര്‍ദ്ധനഗ്നരാക്കി താമസിപ്പിക്കുക, ഭക്ഷണം നിരസിക്കുക, മൂന്നാംമുറ പ്രയോഗിക്കുക, ഉറക്കാതിരിക്കുക, അറസ്റ്റു രേഖപ്പെടുത്താതിരിക്കുക, മര്‍ദ്ദനമുറകളിലൂടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുക - ഇവയൊക്കെ കുറ്റകൃത്യങ്ങളാണ്. മുറിവേറ്റ നീതിനിര്‍വഹണമാണ്. എന്നാല്‍, വ്യാപകമായി പല നിയമം നടപ്പാക്കല്‍ വകുപ്പുകളിലും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയ്ക്കു നേരെ കുറ്റകരമായ നിസംഗത പുലര്‍ത്തുന്നവരുണ്ട്. അവയെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരുണ്ട്. നിശ്ശബ്ദതയുടെ ഒരുതരം ഗൂഢാലോചന ദര്‍ശിക്കുമ്പോള്‍ ഉണരുന്ന ചോദ്യമിതാണ്: ڇമുറിവേറ്റ നീതിയും നീതിയാണോ?ڈ പൊലീസിലെ കുറ്റവാളികളും ഇതര വകുപ്പുകളിലെ കുറ്റവാളികളും മുറിവേറ്റ നീതിയാണ് ജനത്തിന് നല്‍കുന്നതെന്ന് ഗവേഷണ പഠനങ്ങളില്‍ കാണുന്നു.3
     ഈ പശ്ചാത്തലത്തില്‍ പലരും ചോദിക്കുന്നു, څപൊലീസില്‍ ക്രിമിനലുകള്‍ ഉണ്ടോچയെന്ന്. ചോദ്യത്തിനുത്തരം ഏതാണ്ടെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെയാണ് പൊലീസ് കുറ്റകൃത്യശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ നിലവില്‍ വന്നത്.4 പൊലീസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എന്തൊക്കെ? ഏതാണ്ട് അറുനൂറിലേറെ കുറ്റകൃത്യങ്ങള്‍ പൊലീസുകാര്‍ ചെയ്യുന്നതായി പഠനങ്ങളില്‍ കാണുന്നു.

പൊലീസിലെ കുറ്റവാളികള്‍ ആരൊക്കെ?
     വിവരാവകാശനിയമപ്രകാരം 1200 ലേറെ കുറ്റവാളികളെ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍, അവരൊന്നുമല്ല പൊലീസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍. അയല്‍പക്കക്കാരനുമായുള്ള വസ്തുതര്‍ക്കത്തില്‍ വഴക്കടിച്ച് പ്രതികളായുള്ളവര്‍ മുതല്‍ ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ വരെ പൊലീസിലെ കുറ്റവാളികളുടെ പട്ടികയില്‍ കണ്ടെന്നു വരാം. മുകളില്‍ പറഞ്ഞ 1200 പേരില്‍ പലരും പൊലീസ് ജോലി ചെയ്യുന്നതിനിടയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവരാകണമെന്നില്ല. സ്വകാര്യമായ കേസ് കൊടുത്ത് അവയില്‍ പ്രതികളായവരുണ്ട് അവരില്‍. സ്വകാര്യ കേസുകളില്‍ പ്രതികളായ പൊലീസുകാരുടെ കണക്കെടുത്ത് ആ കണക്കു വച്ച് പൊലീസിലെ ക്രിമിനലുകളെപ്പറ്റി പറയുന്നത് അവിവേകമായിരിക്കും. ഒരു കേസുണ്ടായാല്‍ അത് അവസാനിക്കണമെങ്കില്‍ പല വര്‍ഷങ്ങള്‍ എടുക്കും. അക്കാരണത്താല്‍ തന്നെ, ആ 1200 څക്രിമിനലുകളില്‍چ പലരും പല വര്‍ഷങ്ങളായി കേസ് നടത്തുന്നവരായിരിക്കാം. 60000 ത്തിലേറെ പൊലീസുദ്യോഗസ്ഥരുള്ള ഒരു വകുപ്പില്‍ പല വര്‍ഷങ്ങളിലെ സ്ഥിതിവിവരക്കണക്കെടുക്കുമ്പോള്‍ 1200 പേര്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് കാണുന്നത് ആശങ്കാജനകമല്ല. കേരളത്തില്‍ ഒരു കൊല്ലം റിപ്പോര്‍ട്ടു ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ വളരെ കൂടുതലാണ്. ആ കണക്കുവച്ചു നോക്കുമ്പോള്‍ പൊലീസിലെ ക്രിമിനലുകള്‍ ഒരിക്കലും ഭയം ജനിപ്പിക്കും വിധമല്ല.
     സര്‍ക്കാരിന്‍റെ ഇതര വകുപ്പുകളില്‍ ദര്‍ശിക്കുന്ന ചങ്ങാത്ത കുറ്റകൃത്യങ്ങള്‍ (ചലഃൗെ ഇൃശാലെ) പൊലീസിലും കാണാവുന്നതാണ്. നേതാവിന്‍റേയും ദല്ലാളിന്‍റേയും ഗുണ്ടകളുടേയും ഉന്നതരായ ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ - സൗഹൃദത്തിലൂടെ നടക്കുന്ന പല മാഫിയാ കുറ്റങ്ങളില്‍ പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായി കണ്ടുവരുന്നു.5 അത്തരക്കാര്‍ ഉണ്ടാക്കുന്ന അവിഹിത സ്വത്ത് അന്വേഷണ വിധേയമാക്കുന്നില്ല. കാരണം അത്തരത്തിലുള്ള ചങ്ങാത്ത കുറ്റങ്ങള്‍ക്ക് രാഷ്ട്രീയനേതാക്കളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടെന്നതുതന്നെ. എല്ലാത്തരം മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സഹായം കൂടിയേ തീരൂ. ആസൂത്രിത കുറ്റകൃത്യങ്ങളില്‍ പൊലീസ് സഹായിക്കുന്നതായും സഹകരിക്കുന്നതായും ആക്ഷേപങ്ങള്‍ ഉണ്ടാകുന്നുണ്ട്. സൗഹൃദത്തിന്‍റെ പേരില്‍ നടക്കുന്ന ധാരണാ കുറ്റങ്ങള്‍ (ഇീിലെിൗെെ ഇൃശാലെ) വഴി അവിഹിത ധനസമ്പാദനം ഉണ്ടാകുന്നുവെങ്കിലും അവയ്ക്കു നേരെ കണ്ണടക്കുകയാണ് അധികാരികള്‍. പരല്‍മീനുകളെ പിടിച്ച് കുറ്റവാളികളാക്കുകയും സ്രാവുകള്‍ രക്ഷപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊലീസും പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകരും ഒത്തുചേര്‍ന്ന് കോടതികളെ കബളിപ്പിക്കുന്നതും കുറ്റകരം തന്നെ.
     പൊലീസിലെ ക്രിമിനലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നവരില്‍ മനുഷ്യാവകാശ ലംഘകര്‍ കണ്ടെന്നിരിക്കും. അധികാര ദുര്‍വിനിയോഗം, ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമലംഘനം നടത്തുക, ഉള്ള അധികാരം ഉപയോഗിക്കാതെ അധര്‍മത്തിനും അനീതിക്കും കൂട്ടു നില്‍ക്കുക - അവയെല്ലാം പൊലീസ് ചെയ്യുന്ന കുറ്റകൃത്യങ്ങളാണ്. എന്നാല്‍, അവയൊന്നും കുറ്റകൃത്യങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ, അത്തരം കുറ്റകൃത്യങ്ങളുടെ ആഴവും വ്യാപ്തിയും എത്രയുണ്ടെന്ന് പറയാനാവുന്നില്ല. ദേശീയ പൊലീസ് കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ കാണുന്നത് ആരേയും ഞെട്ടിക്കും. 60% അറസ്റ്റുകളും അനധികൃതവും നിയമാനുസൃതവുമല്ലെന്ന് കമ്മീഷന്‍ കണ്ടെത്തി പൊലീസിനെ കുറ്റപ്പെടുത്തുന്നു. കാളകളെ കയറുകൊണ്ട് കെട്ടി കശാപ്പുശാലയിലേക്ക് കൊണ്ടുപോകുന്നതുപോലെ കുറ്റവാളികളെന്ന് മുദ്രകുത്തി മനുഷ്യരെ ചങ്ങലയില്‍ ബന്ധിച്ച് കൂട്ടത്തോടെ തെരുവിലൂടെ നടത്തുന്ന കിരാതരീതി വടക്കെ ഇന്ത്യയില്‍ കാണാനാവുന്നുണ്ട്. അത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ കേരളത്തില്‍ കാണുന്നില്ലെങ്കിലും കുറ്റവാളികളെന്ന പേരില്‍ അറസ്റ്റുചെയ്ത് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നവരോട് പല തരത്തിലുള്ള ക്രൂരത കാണിക്കുന്നുവെന്ന പരാതി കേള്‍ക്കാവുന്നതാണ്. അവയൊക്കെ തന്നെ മനുഷ്യാവകാശ ലംഘനങ്ങളാണ്.
     വെളിയില്‍ കാണുന്ന പൊലീസ് ക്രിമിനലുകളും വെളിയില്‍ ദൃശ്യമാകാത്ത പൊലീസ് ക്രിമിനലുകളും ഉണ്ടെന്നറിയുക. വെളിയില്‍ കാണുന്നവര്‍ വളരെ കുറവുമാത്രം - 1200 ലേറെ പേര്‍! എന്നാല്‍, വെളിയില്‍ കാണാത്തവരോ? ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ ശ്രേണിയില്‍ ജോലി ചെയ്യുന്ന പൊലീസുകാരന്‍ വരെ വെളിയില്‍ കാണാത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്നാണ് ഗവേഷണ പഠനങ്ങളില്‍ കാണുന്നത്. മൂല്യബോധം ഇല്ലാതെ - കുറ്റബോധം തോന്നാതെ - നിയമ ലംഘനങ്ങള്‍ നടത്തുന്ന പൊലീസുദ്യോഗസ്ഥര്‍ പൊലീസ് ക്രിമിനലുകള്‍ എന്ന പേരില്‍ അറിയപ്പെടേണ്ടതാണ്. എന്നാല്‍, അങ്ങനെയുള്ളവര്‍ വെളിയില്‍ വരുന്നില്ല. അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യവുമല്ല.
     1200 ലേറെ ക്രിമിനലുകള്‍ എന്നു പറഞ്ഞ് പൊലീസിനെ ആക്ഷേപിക്കുന്നവര്‍ കാണാതെ പോകുന്ന ബഹുസഹസ്രം നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ എന്തു ചെയ്യണം? എന്ത് ചെയ്യാനാവും?

* പൊലീസില്‍ മൂല്യബോധം വളര്‍ത്തുക. നീതിബോധം ശരിയായ രീതിയില്‍, ശരിയായ ദിശയില്‍, ശരിയായ മാര്‍ഗത്തിലൂടെ വളരാനും വളര്‍ത്താനുമുള്ള അറിവും പരിശീലനവും നല്‍കുക. ഇന്നുള്ള പരിശീലനരീതി കുറ്റമറ്റതല്ല.

* പൊലീസ് ആക്ട് പരിഷ്ക്കരിച്ച് 2011 ല്‍ കേരള പൊലീസ് ആക്ട് വന്നെങ്കിലും അത് അപ്പാടെ അംഗീകരിക്കാനാവില്ല. അതിനുപരി, പ്രസ്തുത ആക്ടിന് നാളിതുവരെ ചട്ടങ്ങള്‍ (റൂള്‍സ്) ഉണ്ടാക്കിയിട്ടില്ല. ആധുനിക ചിന്താഗതിയുടെ - നീതിബോധത്തോടെയുള്ള ചട്ടങ്ങള്‍ എത്രയും വേഗം ഉണ്ടാക്കി നടപ്പിലാക്കേണ്ടതാണ്.

* മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ പൊലീസ് തയ്യാറാകണം. ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് അധികാര ദുര്‍വിനിയോഗം നടത്തരുത്. നിയമ നടപടികള്‍ സ്വീകരിക്കാതെ - സ്വാധീനങ്ങള്‍ക്ക് വഴങ്ങി - സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കരുത്. കുറ്റവാളികള്‍ക്ക് നീതി ഉറപ്പാക്കുന്നതുപോലെ തന്നെ കുറ്റത്തിന് ഇരയാകുന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരാലംബര്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമെല്ലാം നീതി നടപ്പാക്കേണ്ടതാണ്. അതിനുള്ള അറിവും വിദ്യാഭ്യാസവും നല്‍കുക.

* കുറ്റം ചെയ്തുവെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുമ്പോഴാണ് മര്‍ദ്ദന മുറകള്‍ ഉപയോഗിക്കുന്നത്. പ്രത്യേകം ചോദ്യം ചെയ്യല്‍ മുറികള്‍ ശാസ്ത്രീയമായി നിര്‍മിക്കുകയും മന:ശാസ്ത്രപരമായി ചോദ്യം ചെയ്യാനാവശ്യമായ കഴിവും മികവും വിദ്യാഭ്യാസവും പരിശീലനവുമുള്ളവരെ മാത്രം അത്തരം കാര്യങ്ങള്‍ക്ക് നിയോഗിക്കുകയും ചെയ്യുക. ചോദ്യം ചെയ്യാന്‍ മാത്രം വൈദഗ്ധ്യം സിദ്ധിച്ചവരെ പ്രത്യേകമായി നിയമിക്കുക. സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാര്‍ഗരേഖകള്‍ക്കനുസൃതമായി മാത്രം ചോദ്യം ചെയ്യുക.

* പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പുവരുത്തുക. പൊലീസ് ചെയ്യുന്ന - ജോലിക്കിടയില്‍ - പലതരം നിയമലംഘനങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ഉയര്‍ന്ന ഉദ്യോഗസ്ഥരിലേക്ക് കൂടി വ്യാപിപ്പിക്കുക. മനുഷ്യാവകാശ കമ്മീഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക. പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്ക് കൂടുതല്‍ അധികാരം കൊടുക്കുക.

* പൊലീസ് പരിശീലനം കാര്യക്ഷമമാക്കാന്‍ കാലോചിതമായ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുക. അദ്ധ്യാപകരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം നിയമിക്കുക. എത്രയും വേഗം പൊലീസ് സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുക. നീതിനിര്‍വഹണത്തിനാവശ്യമായ പഠന പദ്ധതികള്‍ നടപ്പിലാക്കുക.

* പൊലീസ് ചെയ്യുന്ന കുറ്റങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുക. വകുപ്പുതല അന്വേഷണം കൂടാതെ ക്രിമിനല്‍ നടപടിയും കൈക്കൊള്ളുക. നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക.

കോളം
പൊലീസ് കുറ്റകൃത്യങ്ങള്‍ (600 ലേറെ കുറ്റകൃത്യങ്ങളിലെ മുകളറ്റം)
അനധികൃത അറസ്റ്റ്, നിയമാനുസൃതമല്ലാതെയുള്ള കസ്റ്റഡിയിലെടുക്കല്‍, കസ്റ്റഡിയില്‍ സൂക്ഷിക്കല്‍, വിവസ്ത്രരായി കസ്റ്റഡിയില്‍ വയ്ക്കല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, അസഭ്യഭാഷാപ്രയോഗം, കസ്റ്റഡിയില്‍ വച്ചുള്ള ബലാല്‍സംഗം, സ്ത്രീകളെ ലൈംഗീകമായി അവഹേളിക്കല്‍, കുറ്റരംഗത്തു നിന്നുള്ള മോഷണം, വീടു പരിശോധനക്കിടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കല്‍, മര്‍ദ്ദനമുറകള്‍, കസ്റ്റഡി മരണങ്ങള്‍, അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യല്‍, ഇല്ലാ കേസ് എടുക്കല്‍, കേസ് എടുക്കാതിരിക്കല്‍, രേഖകള്‍ തിരുത്തല്‍, ചടങ്ങുപോലുള്ള കുറ്റാന്വേഷണം, ചങ്ങാത്ത കുറ്റങ്ങള്‍, ധാരണാകുറ്റകൃത്യങ്ങള്‍, അസത്യം കൂട്ടിച്ചേര്‍ക്കല്‍, മനഃപൂര്‍വം വൈകിപ്പിക്കല്‍, കള്ളസാക്ഷി പറയല്‍, വ്യാജ ഏറ്റുമുട്ടല്‍, രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങല്‍, കുറ്റവാളികളുടെ സ്വന്തക്കാരെ മാനസികമായി പീഡിപ്പിക്കല്‍....

ഞലളലൃലിരലെ

1. ഋറംശി ഒ.ടൗവേലൃഹമിറ, ണവശലേ ഇീഹഹമൃ ഇൃശാല, ഒീഹേ, ഞശിലവമൃേ മിറ ണശിീിെേ, ചലം ഥീൃസ, 1971
2. ഖമാലെ ഢമറമരസൗാരവലൃ്യ, ജീഹശരല ഋിളീൃരലാലിേ ഇൃശാലെ മിറ കിഷൗശെേരല, (കടആച: 8121204715), ഏ്യമി ജൗയഹശവെശിഴ ഒീൗലെ, ഉലഹവശ, 2001.
3. ഖമാലെ ഢമറമരസൗാരവലൃ്യ, ണീൗിറലറ ഖൗശെേരല മിറ ഠവല ടീൃ്യേ ീള കിറശമി ജീഹശരല,
(കടആച: 8174790454), ഗമ്ലൃശ ആീീസെ, ഉലഹവശ, 2001)
4. ഖമാലെ ഢമറമരസൗാരവലൃ്യ, ജീഹശരല ഇൃശാശിീഹീഴ്യ മിറ ഇൃശാലെ, (കടആച:8178350947), ഗമഹമ്വ ജൗയഹശരമശേീിെ, ഉലഹവശ, 2002.
5. ഖമാലെ ഢമറമരസൗാരവലൃ്യ, കിറശമി ജീഹശരല മിറ ചലഃൗെ ഇൃശാലെ, (കടആച: 8178350378), ഗമഹമ്വ ജൗയഹശരമശേീിെ, ഉലഹവശ, 2002.
Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts