ڇകപ്പലണ്ടി മുട്ടായി വേണോ?ڈ എന്നാണയാള്‍ ആ ചായക്കടയുടെ ചെറിയ കൗണ്ടറിനു മുന്നില്‍ നിന്ന് പുറത്തേക്ക് നോക്കി വിളിച്ചു ചോദിച്ചത്. ആ ചോദ്യത്തില്‍ കടന്നുപോയ അന്‍പത് വര്‍ഷം ഒരു കാട്ടുതേനിന്‍റെ ഇനിപ്പോടെ കിനിയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നും ഒരു ഇരട്ട വെടിയുടെ ഒച്ച കേട്ടു. ശബ്ദം ആകാശത്തേക്കൊരു കവിള്‍ വെളുത്ത പുക തുപ്പി. ഒഴിഞ്ഞു വരുന്ന ഒരു ഓട്ടോറിക്ഷയും നോക്കി നില്‍ക്കുകയായിരുന്നു അവര്‍. അങ്ങനെ ഒരു ചോദ്യം അവര്‍ പ്രതീക്ഷിച്ചിരുന്നുവോ? എന്തായാലും അവരുടെ മേല്‍ച്ചുണ്ടിനു മീതെ പേടിയൊരു നീണ്ട വര വരച്ചു. അയാളുടെ ക്ഷീണിച്ച കഴുത്തിലെ ഞരമ്പുകള്‍ ഒരു പൂവന്‍കോഴിയുടെ എടുത്തു പിടിച്ച കൂവലിലെന്നോണം പിടച്ചുണര്‍ന്നിരുന്നു.
ڇവേണ്ട... വേണ്ട...ڈ എന്ന് കൈ വീശി പറഞ്ഞ് അവര്‍ സാരിത്തുമ്പു കൊണ്ട് ചിരി പൊത്തി, കണ്ണുകള്‍ കൂമ്പിയടഞ്ഞു പോകുന്ന വിധം വ്രീളാവതിയായി നാലുപാടും പതറി നോക്കി. പിന്നെ വേഗം ഒരു ഓട്ടോറിക്ഷാ വന്നിരുന്നെങ്കില്‍... എന്ന് തിടുക്കപ്പെട്ടു. ആ തിടുക്കത്തില്‍ ഞാനും നീയും അല്ലാത്ത മൂന്നാമതൊരാള്‍ എന്നും പ്രണയത്തില്‍ ശത്രുവാണെന്ന തീര്‍പ്പുണ്ടായിരുന്നു.
ഒരു പഴയ പാര്‍ക്കിന് അഭിമുഖമായിരുന്നു ആ ചായക്കട. അത്രയൊന്നും ആള്‍ക്കാരുടെ ശ്രദ്ധ പതിയാത്ത ഒരു ഒഴിഞ്ഞ കോണില്‍. നെയ്റോസ്റ്റും തൈരുവടയും ഫില്‍റ്റര്‍ കോഫിയുമാണ് അവര്‍ കഴിച്ചത്.
അന്നേരമെല്ലാം പിന്നിക്കീറിയ ഒരൊച്ചയില്‍ കൗണ്ടറിനു മുന്നിലെ ഒരു റേഡിയോയില്‍ നിന്നും സുന്ദരാംബാളിന്‍റെ ഒരു കീര്‍ത്തനം ആര്‍ക്കും വേണ്ടാതെ മുഴങ്ങിക്കൊണ്ടിരുന്നു. വര്‍ത്തമാനം പറയുന്നതിനിടയില്‍ അയാള്‍ ഒന്നു രണ്ടുവട്ടം ഈ ചോദ്യം ചോദിക്കാന്‍ ആഞ്ഞതാണ്. പക്ഷെ, വല്ലാത്തൊരു ദൂരം ആ ചോദ്യത്തിന്‍റെ കഴുത്തില്‍ കുരുക്കണിഞ്ഞ് കിടന്നിരുന്നു. അന്നേരമൊക്കെ അവര്‍ അവരുടെ മക്കളെക്കുറിച്ച് ഗൗരവത്തോടെ പറഞ്ഞു. ഭര്‍ത്താവിനെക്കുറിച്ച് അലസമായി പറഞ്ഞു. ചെറുമക്കളെക്കുറിച്ച് കൊഞ്ചി പറഞ്ഞ് അവരിലൊരാളായി.
കാപ്പി കുടിച്ച ഉടന്‍ എണീറ്റ് സാരിയുടെ ഞൊറിവുകള്‍ ഒതുക്കിപ്പിടിച്ച് വായ കഴുകി ആദ്യം തന്നെ ധൃതി
പ്പെട്ട് പുറത്തേക്ക് ഇറങ്ങിയത് അവര്‍ ആയിരുന്നു. അതിനിടയില്‍ സപ്ലെയറുടെ കൈയില്‍ നിന്നും അയാള്‍ ബില്ല് വാങ്ങിയിരുന്നു.
ڇകപ്പലണ്ടി മുട്ടായി...ڈ എന്നയാള്‍ ഊര്‍ന്നുപോയൊരു ചമ്മലോടെ കൗണ്ടറിലിരുന്ന മനുഷ്യന്‍റെ മുഖത്തു നോക്കി പറഞ്ഞെങ്കിലും അയാള്‍ അത് കേട്ടില്ല. കുട്ടിക്കണ്ണടയിലൂടെ പണം എണ്ണുന്ന തിടുക്കത്തിലായിരുന്നു അയാള്‍. ചെറുപ്പമായിരുന്നെങ്കിലും അയാളെക്കാള്‍ പ്രായം തോന്നിച്ച ഒരു വൃദ്ധരൂപമായിരുന്നു അത്.
നീരാവി മൂടിയ ഒരു കോണില്‍ നിന്ന് ചായ അടിച്ചുകൊണ്ടു നിന്ന ഉടുപ്പിടാത്ത ഒരു ഇരുണ്ട മനുഷ്യനും നാല് സപ്ലെയര്‍മാരും ഉള്‍പ്പെടെ പത്തോളം വരുന്ന കസ്റ്റമേഴ്സും ആ വഴി അന്നേരം നടന്നുപോയ ഏതാനും മനുഷ്യരുമെല്ലാം ആ ചോദ്യം കേട്ടു.
തുടർന്ന് വായിക്കാൻ
സബ്‌സ്‌ക്രൈബ് ചെയുക ...
No comments:
Post a Comment