കവിത - പാലാരിവട്ടം പാലം


ജയചന്ദ്രന്‍ തോന്നയ്ക്കല്‍
പാലാരിവട്ടം പാലം,
നിന്നെ ഞാന്‍ സ്നേഹിക്കുന്നു.
തെരക്കിന്‍ തലയ്ക്കു മോളില്‍ക്കൂടി
എത്രവട്ടം നീയെന്നെ,യെടു-
ത്തപ്പുറത്താക്കിത്തന്നൂ!

എന്‍റെ കൃത്യനിഷ്ഠയെ, യെന്‍റെ റേഷനെ,
യെന്‍റെ കുടിവെള്ളത്തിന്‍ നീണ്ട
ക്യൂവിലെ സ്ഥാനത്തെയും
പാലാരിവട്ടം പാലം നീയെത്ര-
വട്ടം കാത്തു!

എന്‍റെ സ്നേഹത്തിന്‍ പരി-
രക്ഷയില്‍ കുടുംബത്തില്‍
നീളുമാڇച്ചേട്ടാڈ വിളിത്തെന്നലില്‍
ڇവരൂ മക്കളേڈയെന്ന വാര്‍ദ്ധക്യത്തില്‍
ڇവന്നെന്‍റെയച്ഛന്‍വന്നെڈന്നുത്സാഹ-
മൂഞ്ഞാല്‍ വിട്ടു തുള്ളുമാവാത്സല്യത്തില്‍
എന്നുമെന്‍ പ്രിയപ്പെട്ടോള്‍
പാലാരിവട്ടം പാലം, നിന്നുപകാരം!
കാര്യബഹുല പ്രയോജന സുന്ദര-
കാണ്ഡം ഭദ്രേ!

എന്തു ഹാ! പറ്റീ പ്രിയേ, നിന്നുടല്‍
തകര്‍ന്നീടാന്‍? കരുത്തു ചോര്‍ന്നീടുവാന്‍
ഹൃദയം പൂര്‍ണോജ്ജ്വലം?

നിന്‍ ദയാവായ്പിന്‍ നിത്യ-
സേവനദാനത്താലേ
അലറും നഗരത്തിന്നന്ധത
വെട്ടം കണ്ടു!

ആരു ഹാ! ചതിച്ചു നിന്‍ കരുത്തു
ചോര്‍ത്തീ ചൊല്ലൂ?
എന്‍ ജന്മദാതാക്കളാം കാരണവന്മാരത്രേ
കാരണക്കാരെന്നാണോ
നീ മൗനം ഭഞ്ജിക്കുന്നൂ?

സഹിക്കാം ജനാധി-
പത്യത്തിന്‍ നെറികേട്...
സഹിക്കാത ത്രേയന്യ
പാലങ്ങള്‍ കുലുങ്ങുന്നു.

ദുരൂഹം കുലുക്കുന്ന കൊള്ളക്കാ-
രാരെന്നത്രേ
ഭൂമിയിലിറങ്ങിയാ ചിത്ര-
ഗുപ്തന്‍ ഹാ തിരക്കുന്നൂ!
തന്‍തലവീശിക്കോളൂ
നെറികെട്ടോരേ നിങ്ങള്‍
പലരുണ്ടിവിടത്തില്‍
ദൈവത്തിന്‍ പ്രിയപ്പെട്ടോര്‍!
Share:

കസ്റ്റഡിമരണങ്ങള്‍ -ഉത്തരവാദികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കേണ്ട ക്രൂരത


     കേരളത്തിലെ പൊലീസ് സേന പല കാര്യങ്ങള്‍ കൊണ്ടും ലോകത്തിലെ തന്നെ മികച്ച ക്രമസമാധാന സേനയായി തന്നെയാണ് നിലകൊള്ളുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. കേരള പൊലീസിന്‍റെ ചരിത്രം ആരംഭിക്കുന്നത് ആയിരത്തി എണ്ണൂറുകളിലാണ്. ആ കാലഘട്ടത്തില്‍ ജനാധിപത്യ സംവിധാനങ്ങള്‍ ഒന്നും നിലവിലില്ലായിരുന്നു. ജനാധിപത്യ വിരുദ്ധമായാണ് തിരുവിതാംകൂറിലും, കേരളത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും നൂറ്റിഅമ്പതു വര്‍ഷത്തോളം കേരളത്തിന്‍റെ പൊലീസ് സേന പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ 1957 നു ശേഷം കേരള പൊലീസിന് ഉണ്ടായ മാറ്റങ്ങള്‍ വളരെ അത്ഭുതകരമാണ്. മുന്‍പത്തെ സേനയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഒരു മുഖം കേരള പൊലീസ് സേനയ്ക്ക് കൈവന്നു. പ്രഫഷണലിസത്തില്‍, കുറ്റാന്വേഷണത്തില്‍, ക്രമസമാധാനപാലനത്തില്‍ എല്ലാം ജനാധിപത്യപരമായ രീതിയില്‍, പൗരന്‍റെ അവകാശങ്ങള്‍ക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഒരു പ്രവര്‍ത്തനശൈലിയാണ് കേരള പൊലീസ് പൊതുവെ കാഴ്ചവയ്ക്കുന്നത് എന്ന് നിസ്സംശയം പറയാന്‍ കഴിയും. കുറ്റാന്വേഷണ രംഗത്ത്, പാശ്ചാത്യ പൊലീസ് സേനകളെ പോലും വെല്ലുന്ന രീതിയിലാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത് എന്ന് കൂടി പറയാന്‍ ഞാനാഗ്രഹിക്കുന്നു.
     ലോകത്തിലെ ഏറ്റവും കുറച്ചു കൊലപാതകങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്. വളരെ കൂടിയ കൊലപാതക നിരക്കുള്ള ഒരു സംസ്ഥാനമായിരുന്നു പണ്ട് കേരളം. എന്നാല്‍ ഇംഗ്ലണ്ടിലെയും, ന്യൂസിലന്‍ഡിലെയും പോലെയുള്ള ഒരു നിരക്കാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സേന കൂടിയാണ് കേരളത്തിലേത്. ഒരു പക്ഷെ മറ്റെവിടെയും ഇല്ലാത്ത തരത്തില്‍ സമരങ്ങളും, ധര്‍ണകളും എല്ലാം കേരളത്തില്‍ ഉണ്ട്. പക്ഷെ ഇതിനെയൊന്നും അടിച്ചൊതുക്കാതെ നിയമവിധേയമായി തന്നെ പ്രവര്‍ത്തിക്കുന്നു കേരള പൊലീസ്. ജനമൈത്രി, സ്റ്റുഡന്‍റ് പൊലീസ്, ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ മുതലായവ പൊലീസിന്‍റെ മാനുഷികമായ മുഖമുദ്രകളാണ്. കേരളത്തില്‍ ഉടനീളം സഞ്ചരിച്ചാലും ഒരു കത്തിക്കുത്തോ അടിപിടിയോ സാധാരണമായി നമുക്ക് കാണാന്‍ സാധിക്കില്ല. അതേക്കുറിച്ച് വാര്‍ത്തകള്‍ വായിച്ചേക്കാം പക്ഷേ നേരിട്ട് കാണാന്‍ പ്രയാസമാണ്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു റാന്നിയില്‍ നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്താല്‍ ഒരു അടിപിടിക്കെങ്കിലും ദൃക്സാക്ഷിയാകേണ്ടി വരുമായിരുന്നു. അതുപോലെ തന്നെ കാര്‍ മോഷണത്തിന്‍റെ കാര്യത്തിലും. ഇംഗ്ലണ്ടിലൊക്കെയുള്ള കാര്‍ മോഷണത്തിന്‍റെ ആയിരത്തിലൊന്നു പോലും കാര്‍ മോഷണങ്ങള്‍ കേരളത്തില്‍ ഇല്ല. അങ്ങനെയുള്ള ഒരു പ്രദേശമായി കേരളത്തെ മാറ്റാന്‍ പൊലീസിന് കഴിഞ്ഞത് ജനങ്ങളുമായുള്ള സഹകരണം കൊണ്ട് മാത്രമാണ്. കേസുമായി സ്റ്റേഷനില്‍ എത്തിയാല്‍, അത് കാര്യക്ഷമമായി അന്വേഷിക്കുന്നതും, കോടതിയില്‍ അത് പ്രസന്‍റ് ചെയ്യുന്നതും, കുറ്റക്കാരെ ശിക്ഷിക്കുന്നതും എല്ലാം തന്നെ ക്രമാനുഗതമായി പോകുന്നത് ജനങ്ങളും, പൊലീസും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യത്തിന്‍റെ ഫലമായാണ്. അതുകൊണ്ടു തന്നെയാണ് പണ്ടെങ്ങുമില്ലാതിരുന്ന പൊതുജന ആഭിമുഖ്യം ഇന്ന് പൊലീസിനുണ്ടാകുന്നത്.
     ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കേരള പൊലീസ് പലപ്പോഴും തയ്യാറായിട്ടുണ്ട്. അന്‍പതുകള്‍ക്കു ശേഷം പൊലീസ് സേനയില്‍ വന്നിരിക്കുന്ന സമഗ്രമായ മാറ്റമാണ് ഈ മികവിന്‍റെ അടിസ്ഥാനം. എന്നിരുന്നാല്‍ പോലും പൊലീസിന്‍റെ ജനിതകഘടനയില്‍ കുറച്ചു വൈകല്യങ്ങള്‍ ഉണ്ടെന്നുള്ള കാര്യം തുറന്നുപറയാതെ വയ്യ. കുടുംബത്തില്‍ നിന്നും പാരമ്പര്യമായി കിട്ടുന്ന ജനിതക വൈകല്യങ്ങള്‍ പോലെ തന്നെയാണ് ഇതും. സമകാലീന പ്രതിഭാസമല്ല അത്. പീരുമേട് കസ്റ്റഡി മരണം അടക്കമുള്ള ക്രൂരതകളെ എനിക്ക് അങ്ങനെ മാത്രമേ നിര്‍വചിക്കാനാകൂ. 1956 നു ശേഷമാണ് കേരള പൊലീസിന് ഒരു ജനാധിപത്യ മുഖം കൈവന്നത് എന്ന് പറഞ്ഞുവല്ലോ. അതിനു മുന്‍പ് നേരെ തിരിച്ചായിരുന്നു. സത്യവാനായ പൊലീസുകാരനെ ജനങ്ങള്‍ക്കോ, ഭരണകൂടത്തിനോ വേണ്ടായിരുന്നു. ഇ.വി കൃഷ്ണപിള്ള വളരെ സമര്‍ത്ഥമായി പൊലീസ് രാമായണം എന്ന കൃതിയില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ഇടിയന്‍ നാണുപിള്ളക്കായിരുന്നു സത്യവാന്‍ കുട്ടന്‍പിള്ളയെക്കാള്‍ ജനസമ്മിതി. മീശയുടെ വലിപ്പത്തിന്‍റെയോ, കണ്ണിലെ രക്തച്ഛവിയുടെ പേരിലോ അനശ്വരമാക്കപ്പെട്ട അസ്തിത്വം പൊലീസിന് ലഭിച്ചത് ഇന്നും ഒഴിയാബാധയായി പൊലീസിന്‍റെ കൂടെ ഉണ്ടെന്നു വേണം കരുതാന്‍. അമ്പതു കൊല്ലം മുന്‍പ് വരെ പൊലീസിന്‍റെ മികവിന്‍റെ അടിസ്ഥാനവും ഇതുതന്നെയായിരുന്നു. എന്‍റെ സര്‍വീസ് കാലത്തുപോലും ഈ പൊലീസ് പ്രതീകങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് അത്തരം ബിംബങ്ങളൊന്നും ഇല്ലെങ്കില്‍ കൂടി കസ്റ്റഡിയിലെ ക്രൂരതകള്‍ പൂര്‍ണമായും രംഗം വിട്ടൊഴിഞ്ഞിട്ടില്ല.
     അതിന്‍റെ കാരണം സ്വാതന്ത്ര്യത്തിനു മുന്‍പ് യാതൊരുവിധ മൗലികാവകാശങ്ങളും ജനങ്ങള്‍ക്കുണ്ടായിരുന്നില്ല എന്നതുകൊണ്ട് നിയമം നടപ്പിലാക്കാന്‍ വേണ്ടി പൊലീസ് ഏതു വഴിയും സ്വീകരിക്കുന്നത് പൊതുസമൂഹത്തില്‍ സ്വീകാര്യമായിരുന്നു എന്നതാണ്. ഏതു പ്രശ്നത്തെയും അടിച്ചൊതുക്കുക. സമരത്തെയും, പ്രതിഷേധങ്ങളെയും എല്ലാം ഇല്ലാതാക്കുക; കുറ്റം ചെയ്തവരെ എന്ത് മാര്‍ഗം ഉപയോഗിച്ചും പിടിക്കുക, ശിക്ഷിക്കുക - ഇവയായിരുന്നു ലക്ഷ്യം. മൗലികാവകാശങ്ങളെ മാനിച്ചു എന്നതായിരുന്നില്ല പൊലീസിന്‍റെ കാര്യക്ഷമതയുടെ അളവുകോല്‍. പൊലീസിന്‍റെ കാര്യക്ഷമതയെ സംബന്ധിച്ച് തെറ്റായ ഒരു ഉപസംസ്കാരം പണ്ട് വളര്‍ന്നുവന്നു. പൊലീസുകാരനാണെങ്കിലും, സബ് ഇന്‍സ്പെക്ടര്‍ ആണെങ്കിലും തങ്ങളെ ഏല്‍പിച്ച കാര്യം സാധിക്കുന്നതാണ് കാര്യക്ഷമത എന്നും ഒരു സങ്കല്‍പം അനൗദ്യോഗികമായി നിലനിന്നു. നിയമവും നൂലാമാലയുമൊന്നും കണക്കിലെടുത്തിരുന്നുമില്ല. കാര്യക്ഷമതയുടെ സങ്കല്‍പം ഇതായിരുന്നു. നിയമം നടപ്പാക്കുന്ന പൊലീസ് സ്വയം നിയമം പാലിക്കുക എന്നത് പണ്ട് നീതീകരിക്കാവുന്നതായിരുന്നില്ല. എന്നാലിന്ന് ഭരണകൂടം പൗരന്‍റെ അവകാശങ്ങള്‍ ലംഘിക്കാന്‍ പാടില്ല. പൊലീസുകാരും നിയമപരമായ രീതിയിലൂടെ അല്ലാതെ പ്രവര്‍ത്തിക്കാനും പാടില്ല.
     പണ്ടത്തെ പൊലീസും ഇപ്പോഴത്തെ പൊലീസും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. ദൗര്‍ഭാഗ്യവശാല്‍ തലമുറകളായി നിലനില്‍ക്കുന്ന തെറ്റായ കാര്യക്ഷമതാ സങ്കല്‍പത്തിന്‍റെ പേരിലാണ് പൊലീസില്‍ ഉപസംസ്കാരം രൂപപ്പെട്ടിരിക്കുന്നത്. മേലുദ്യോഗസ്ഥന്‍റെയോ, സര്‍ക്കാരിന്‍റെ തന്നെയോ തെറ്റായ ആഗ്രഹങ്ങള്‍ക്ക് നിയമപരമായി പ്രസക്തിയില്ലെന്ന് പൊലീസ് അറിയണം. ഞാന്‍ സര്‍വീസില്‍ ഉണ്ടായിരുന്നപ്പോള്‍ നിയമ വിരുദ്ധമായ ഉത്തരവുകള്‍ ആരും അനുസരിക്കേണ്ടെന്നു നിര്‍ദ്ദേശം നല്‍കിയപ്പോള്‍ വല്ലാത്ത പുകിലായിരുന്നു. നിയമപരമാണോ തന്‍റെ പ്രവൃത്തി എന്ന് നോക്കേണ്ട ഒറ്റ ഉത്തരവാദിത്വമേ പൊലീസുകാരനുള്ളൂ. നിയമത്തിന്‍റെ അകത്തു നിന്നുകൊണ്ട്, മേലധികാരിയുടെ ഉത്തരവും സര്‍ക്കാരിന്‍റെയും, തന്‍റെയും ആഗ്രഹവും എല്ലാം സഫലമാക്കാവുന്നതാണ് താനും. നിയമം ലംഘിച്ചുകൊണ്ട് ആഗ്രഹപൂര്‍ത്തീകരണം സാധ്യമാക്കി കൊടുക്കരുത്. ഇതാണ് അച്ചടക്കത്തിന്‍റെ കാതല്‍.
     കുറ്റം തെളിയിക്കാന്‍ കസ്റ്റഡിയില്‍ എടുക്കുന്നവനെ ഒരു കാരണവശാലും പൊലീസ് ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുത്. കള്ളനെ മൂന്നാം മുറയില്‍ കൂടി കുറ്റം സമ്മതിപ്പിച്ചു തൊണ്ടി ഉടമസ്ഥന് തിരിച്ചു കൊടുക്കുന്ന പൊലീസാണ് ഇപ്പോഴും ജനങ്ങളുടെ മുന്‍പില്‍ ഹീറോ എന്നാണെങ്കില്‍ കൂടി നിയമവിരുദ്ധ മാര്‍ഗങ്ങളില്‍ കൂടി പൊലീസ് സഞ്ചരിക്കരുത്. കാര്യക്ഷമതയെ സംബന്ധിച്ചുള്ള തെറ്റായ സങ്കല്‍പം ഒരളവുവരെ പൊലീസില്‍ മാത്രമല്ല സമൂഹത്തിലുമുണ്ട്. ന്യൂനപക്ഷം പൊലീസുകാര്‍ക്ക് നിര്‍ഭാഗ്യവശാല്‍ പണ്ടത്തെ കാര്യക്ഷമതാ സങ്കല്‍പമാണ് ഇന്നും പഥ്യം. അതിന്‍റെ ഒരു പ്രതിഫലനമാണ് കസ്റ്റഡിയിലെ പീഡനവും, കൊലപാതകവും. നമ്മള്‍ എത്ര പരിശ്രമിച്ചാലും ഇത് തുടര്‍ന്ന് പോകുന്നതും അതുകൊണ്ടാണ്. ഇതിനെ ഇല്ലാതാക്കാന്‍ പൊലീസും, ജനങ്ങളും, രാഷ്ട്രീയ കക്ഷികളും ഒരുമിക്കുകയാണ് വേണ്ടത്. അല്ലാതെ ഞങ്ങളുടെ ഭരണകാലം, നിങ്ങളുടെ ഭരണകാലം എന്ന് പറഞ്ഞു ചേരിതിരിയുകയാല്ല വേണ്ടത്.
     കുറ്റം ചെയ്യുന്ന പൊലീസിന് വളരെ കര്‍ശനമായ ശിക്ഷ നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ തുടരാനുള്ള പ്രവണതക്ക് ഇത് വലിയ ഒരളവുവരെ നിയന്ത്രണം കൊണ്ടുവരും. കസ്റ്റഡി കൊലപാതകങ്ങള്‍ക്ക് തടയിടേണ്ടത് അത്യാവശ്യമാണ്. ഇതിനു ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ആവശ്യവുമാണ്. പരിശീലന പദ്ധതിയില്‍ ഒരു പ്രത്യേക വിഭാഗമായി ഇത് ഉള്‍പ്പെടുത്തണം. എന്‍റെ കാലത്തു ഇതിനുള്ള പരിശീലനചേദികള്‍ എന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നത് എനിക്ക് അല്‍പം പശ്ചാത്താപം നല്‍കുന്ന സംഗതിയാണ്. കസ്റ്റഡി മരണങ്ങള്‍ - അതില്‍ പൊലീസിന്‍റെ പങ്ക് എന്നത് ഓരോ പഴയ കേസും പ്രത്യേകമായി എടുത്തു വിശകലനം ചെയ്യുന്ന ഒരു പരിശീലന രീതി കൊണ്ടുവരികയും ചരിത്രത്തില്‍ പൊലീസിന് പറ്റിയ തെറ്റ് മനസ്സിലാക്കി കൊടുക്കുകയും ലഭിച്ച ശിക്ഷകള്‍ ചൂണ്ടിക്കാണിക്കുകയും വേണം.
     ഞാന്‍ വീണ്ടും പറയുന്നു. വിരട്ടലും ഉരുട്ടലും പൊലീസിന് ചേര്‍ന്ന പണിയല്ല. നാട്ടുകാരെ തല്ലിയും, കസ്റ്റഡിയില്‍ ഉപദ്രവിച്ചും പൊലീസ് പ്രവര്‍ത്തിക്കുന്നത് സേനക്ക് എന്നും അപകീര്‍ത്തിയേ സമ്മാനിക്കൂ. ഒരു ന്യൂനപക്ഷം ചെയ്യുന്ന പ്രവര്‍ത്തിക്കു ഭൂരിപക്ഷം പൊലീസും അനുഭവിക്കുന്ന നിരാശയ്ക്കും, ആത്മപീഢയ്ക്കും ഞാന്‍ സാക്ഷിയാണ്. പൊലീസിന്‍റെ അസ്തിത്വത്തിനു തന്നെ ഇത് അപമാനമാണ്.
Share:

സാക്ഷരതയും കാഴ്ചാസംസ്കാരവും - 1 ഡോ. കവിത ബാലകൃഷ്ണന്‍

In the palace of printed books, we were promised not only eternal truth and beauty, but also prosperity. Well, prosperity is here, even if not equally distributed, but truth and beauty are increasingly elusive

Mihai Nadin, Civilization of Illiteracy


     ഇന്ത്യന്‍ ആധുനികസമൂഹങ്ങള്‍ അച്ചടിമാധ്യമങ്ങളിലൂടെ നിര്‍മിച്ച ചിത്രോപമസൗന്ദര്യത്തെ നിര്‍വചിച്ച പ്രാഥമിക ബിംബങ്ങളില്‍ മഹത്തുക്കളുടെ ഫോട്ടോകളും പ്രതിമകളും മാത്രമല്ല, സാധാരണക്കാരന്‍റെ ദൈനംദിന സന്തോഷക്കാഴ്ച്ചയായ സൂര്യോദയം പോലും പെടും. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ അഭികാമ്യവും അനിവാര്യവുമായ ഒരു യുഗപരിവര്‍ത്തനത്തിന്‍റെ സൂചകമായി സൂര്യോദയം എന്ന പ്രകൃതിപ്രതിഭാസ ചിത്രം ധാരാളമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ സൂര്യന്‍ താന്‍ തന്നെയെന്നു തോന്നിയവരാണ് പത്രാധിപന്മാരും ചിത്രകാരന്മാരും അവര്‍ കൂടി അടങ്ങുന്ന വായനാമനുഷ്യലോകവും (ശിലേൃുൃലശ്ലേ രീാാൗിശശേലെ). അച്ചടിയുടെ അത്ഭുതങ്ങളില്‍ നിന്നുകൊണ്ടാണ് അവര്‍ ഇരുണ്ട കാലത്തുനിന്നും യുഗപ്രഭാവത്തിലേയ്ക്ക് ലോകം തെളിച്ചുകാട്ടുന്ന (ആധുനിക മേല്‍നോട്ടക്കാരനെന്ന നിലയ്ക്കുള്ള) ഉദയസൂര്യനുമായി താദാത്മ്യം പ്രാപിച്ചത്. താന്‍ ഉണരും വരെ സൂര്യന്‍ ഉദിക്കാന്‍ അനുവദിക്കപ്പെട്ടിട്ടില്ല എന്ന് കരുതുന്ന ചാത്തു നായര്‍ എന്ന കഥാപാത്രത്തെ ഏറെക്കാലം കഴിഞ്ഞ് വി.കെ.എന്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് മലയാള കവിയായ പി.പി രാമചന്ദ്രന്‍ څചാത്തൂണ്‍സ്چ (ചാത്തുനായരെന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ലോപിച്ചത്) വരച്ചിരിക്കുന്നു. ഇന്ന് സൂര്യനുമായുള്ള താദാത്മ്യം ഒരു മേല്‍-നോട്ടം അല്ലെന്നും, മറിച്ച് പ്രഭാവങ്ങള്‍ ഇല്ലാത്ത ദൈനംദിന വ്യവഹാരങ്ങള്‍ മാത്രമാണെന്നും, സാധ്യമാകുന്ന പലവിധ സൂര്യോദയ വരപ്പുകള്‍ കൊണ്ട് വിസ്തരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ എക്സ്പ്രഷന്‍ സീരിസ് ആണത്. ഞാറ്റുവേല എന്ന ഒരു വാട്സാപ്പ് കൂട്ടായ്മയില്‍ കൂട്ടുകാര്‍ക്ക് നിത്യവും അയച്ച സുപ്രഭാത സന്ദേശങ്ങളാണ് സൂര്യപാഠഭേദങ്ങള്‍ ആയത്. പുതിയ څഐ വാച്ച്چ. څയു ആര്‍ ബീയിംഗ് വാച്ച്ഡ് ചാത്തൂچ എന്ന് പറഞ്ഞുകൊണ്ട് അത് ചാത്തു നായര്‍ക്ക് ഒരു തിരിച്ചറിവ് കൊടുക്കുന്നു. പൊകലയില്‍ ടച്ച് ചെയ്യുകയും ഫോണില്‍ നൂറു തേക്കുകയും ചെയ്യുന്ന അഭിനവ സൂര്യന്‍ ആകെ ആശയക്കുഴപ്പത്തിലാണ്. കുലുക്കി ഉണര്‍ത്തേണ്ടതായി വരുന്ന ഹാങ്ങോവറിലാണ്. കൊനാര്‍ക്കിലേക്ക് യാത്ര പോയിരിക്കയാല്‍ ഒന്നു രണ്ടു ദിവസം കഴിഞ്ഞേ ഉദിക്കൂ എന്ന് കത്തെഴുതിവച്ച് ചാത്തുവിനെ ഉറങ്ങാന്‍ വിടുന്ന സൂര്യനാണ്.
     സാക്ഷര-മാധ്യമ ജീവിതത്തില്‍ (ഘശലേൃമലോലറശമ ഹശളല) വ്യക്തികള്‍ സ്വാംശീകരിച്ച സമൂഹഭാവനയുടെ ബിംബം എങ്ങനെയാണ് ഡിജിറ്റല്‍ ജീവിതത്തില്‍ ഉടഞ്ഞുപോകുന്നതെന്നും എന്നിട്ടും പുതിയ മാധ്യമത്തിലും പഴയ ഭാവുകത്വത്തെ അതിന്‍റെ പ്രഭാവം അസ്തപ്രജ്ഞമാകാതെ ആസ്വദിക്കാമെന്നുമാണ് ചാത്തൂണ്‍സ് അന്വേഷിക്കുന്നത്. അതായത് പുതിയകാലത്തെ ജീവിത സാഹചര്യങ്ങളെ സര്‍ഗാത്മകമാക്കുന്ന പലതരം പ്രവൃത്തികള്‍ അന്വേഷിക്കുന്ന വായനാമനുഷ്യര്‍ അവരുടെ ബോധത്തിന്‍റെ ആര്‍ക്കൈവുകളാല്‍ നയിക്കപ്പെടുന്നു.
     ഇരുപതാം നൂറ്റാണ്ടിന്‍റെ ഇന്ത്യന്‍ പ്രാദേശികഭാഷാസംസ്കാരങ്ങളില്‍ അച്ചടിച്ചിത്രങ്ങള്‍ (അതാതിടങ്ങളിലെ ഫോട്ടോഗ്രഫിയും സാഹിത്യചിത്രീകരണങ്ങളും സിനിമാപോസ്റ്ററുകളും ആധുനിക ഡിസൈന്‍ രീതികളും) നോക്കുമ്പോള്‍ നിശ്ചിതമായ സംസ്കാരസ്വഭാവങ്ങള്‍ അവയില്‍ കാണാം. അങ്ങനെ അച്ചടിദൃശ്യ സംസ്ക്കാരത്തിന്‍റെ വഴിക്ക് ഒരു څകേരള ആര്‍ക്കൈവ്چ ഉണ്ടെന്നു കരുതുക. തെരുവുകളുടെയും വ്യക്തികളുടെയും മാറുന്ന പല മുഖച്ഛായകള്‍ തുടങ്ങി സാംസ്കാരികമാറ്റങ്ങള്‍ വരെ നിരന്തരമായ നോട്ടക്കാരുടെ ഭാഷയില്‍ അവ കുറിപ്പിട്ടു സൂക്ഷിക്കുന്നുണ്ടാകും. പക്ഷെ ചരിത്രത്തിന്‍റെ څചിത്രവസ്തുതകള്‍چ കണക്കേ അങ്ങനെയൊരു ആര്‍ക്കൈവ് നിര്‍മിച്ചതുകൊണ്ടായില്ല. അവ വായിച്ച് പ്രമേയം (അര്‍ഥം) വിശദമാക്കാവുന്ന ഒന്നു മാത്രമാകില്ല പലപ്പോഴും. അവ വീണ്ടും വീണ്ടും څകണ്ടെത്തല്‍چ ആവശ്യപ്പെടുന്ന ചരിത്രത്തെളിവുകളാണ്. സമകാലിക ലോകത്ത് മലയാളത്തില്‍ പ്രയോഗത്തിലായിക്കൊണ്ടിരിക്കുന്നത് തെളിയുന്ന ഓര്‍മകളുടെയും മറവിയുടെയും ഒരു പരീക്ഷണശാലയാണ്. ഒപ്പം ഒരു ഗ്ലോബലൈസ്ഡ് ലോകത്തിന്‍റെ സന്ദര്‍ഭമുപയോഗപ്പെടുത്തുന്ന പുതിയ കഥനഭാഷകളുടെയും കലാചരിത്രത്തിന്‍റെയും പുനഃക്രമീകരണവുമാണ്. സമീപകാലത്തെ തെളിവുകള്‍ ഒന്നു പരിശോധിക്കുകയാണ് ഈ ലേഖനം.
ഒരു കേരള ആര്‍ക്കൈവില്‍ څകണ്ടെത്താچവുന്ന നാടകീയ നോട്ടങ്ങള്‍
     1956 ലെ കേരള സംസ്ഥാനപ്പിറവി മാതൃഭൂമി ആഴ്ചപ്പതിപ്പ് ആഘോഷിച്ചത് കണ്ണാടി നോക്കി പൊട്ടു തൊടുന്ന, മുല്ലപ്പൂ ചൂടി നേര്യതുടുത്ത ഒരു മങ്കയെ പിറകുവശം പാര്‍ത്ത് നോക്കുന്ന കാണിയായി വായനക്കാരനെ നിര്‍മിച്ചുകൊണ്ടാണ്. അയാള്‍ ആ കാണി ആയിത്തീരുകയും ചെയ്തു. അതിന്മേല്‍ څങ്യ റലമൃലെേچ എന്ന് ആരോ എഴുതിപ്പോയിരിക്കുന്നു, ചിത്രം കണ്ട ഒരാവേശത്തിലാകാം. യാദൃച്ഛികമായി എന്‍റെ കൈയില്‍ വന്ന ഒരു കോപ്പിയില്‍ കണ്ടതാണ്. ആരാധിക്കപ്പെടുന്ന കാഴ്ചവസ്തു (അത് ദേശമായാലും പ്രണയിനിയായാലും) പലപ്പോഴും താനറിയാതെ കാണി തന്നിലെ നോട്ടക്കാരന്‍റെ സ്വത്വം നിര്‍മിക്കും. പഴയ മാസികകളുടെ ആര്‍ക്കൈവുകളില്‍ നോക്കിയാല്‍ കാണുന്ന ഇത്തരം ചില അടയാള വാക്യങ്ങള്‍, നോട്ടത്തിന്‍റെ നാടകീയമായ പൊരുളുകള്‍ എന്നോണം, څമലയാളിچനോട്ടക്കാരുടെ മനോവ്യാപാരത്തിന് ഫോറന്‍സിക് തെളിവായി നില്‍ക്കുന്നത് കാണാം.
     ഇനി മറ്റൊരു ഫോട്ടോ അഥവാ മീഡിയ കട്ടിംഗ് നോക്കാം. 1968 ഡിസംബറില്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ പൊലീസ് പിടികൂടി പൊതുജനസമക്ഷം څഭീകരതچയുടെ പ്രതിരൂപമായി അവതരിപ്പിച്ച നക്സലൈറ്റ് ആയ അജിത എന്ന പെണ്‍കുട്ടി. പൊലീസുകാരാല്‍ വലയം ചെയ്യപ്പെട്ട്  ഒരു സ്റ്റൂളിന്മേല്‍ കയറ്റിനിര്‍ത്തിയിരിക്കുന്നവള്‍. എന്നിട്ടും മലയാളിയായ കാണി/ പത്രം വായനക്കാര്‍ ആ പൊലീസുകാരില്‍ ഒരാളെന്നപോലെ ആ څസ്റ്റേജ്ഡ് ഭീകരസ്ത്രീچയെ നോക്കിയിരുന്നിരിക്കണം, ഇതിലെ തന്‍റെ തന്നെ നോട്ടത്തിന്‍റെ നാടകീയത തിരിച്ചറിയാതെ. പിന്നീട് ഇന്ന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കരുതപ്പെട്ടു മറ്റൊരു അജിത വനാന്തരത്തില്‍ കൊല്ലപ്പെട്ടത് ജഡരൂപത്തിലാണ് കണ്ടത്. ഇങ്ങനെയുള്ള ഫോട്ടോഗ്രാഫുകള്‍ക്ക് കലയുടെ വ്യവഹാരവുമായി ഒരു ബന്ധവുമില്ലെന്നു തോന്നാം. പക്ഷേ സങ്കീര്‍ണമായ അധികാരപ്രയോഗമായി څനാടകീയമായ കാഴ്ച്ചപ്പെടുത്തല്‍چ, ഒരു പത്രഫോട്ടോ രൂപത്തിലായാലും ഒരു കലാസൃഷ്ടി പോലെത്തന്നെ ദൃശ്യസംസ്കാരഭാഗമാകവേ ഇന്ന് നമ്മുടെ കാഴ്ച ഒരു സമൂഹമെന്ന രീതിയില്‍ നമ്മെ എങ്ങോട്ടു പ്രേരിപ്പിക്കുന്നു എന്നു തീരുമാനിച്ചുകൊണ്ട്, നമ്മുടെ ഓര്‍മകളുടെ സംഭരണികളില്‍ ഉണ്ട്. ഹിംസയെക്കുറിച്ച്, (സാറ ജോസഫിന്‍റെ ഭാഷയില്‍) പരസ്പരം നല്‍കുന്ന ആനന്ദത്തിന്‍റെ ആളോഹരിയെക്കുറിച്ച്, ഒക്കെ ഈ ഓര്‍മപ്പുരയില്‍ പലതുമുണ്ട്. കലാചരിത്രത്തില്‍ മുഖ്യധാരാ ഗാലറി വസ്തുക്കള്‍ മുതല്‍ പോപ്പുലര്‍ കള്‍ച്ചര്‍ വരെ ഈയിടെ നമ്മള്‍ ചര്‍ച്ചയ്ക്കെടുക്കുമെങ്കിലും ഇത്തരം വ്യവഹാരങ്ങളുടെ യാദൃച്ഛികമായ പൊളിറ്റിക്കല്‍ ആഘാതങ്ങള്‍ കണക്കിലെടുക്കാറില്ല. ഉടമ്പടികളും സംരക്ഷണവുമില്ലാത്തപ്പോഴുള്ള, കാഴ്ച എന്ന സജീവമായ പ്രക്രിയയാണത്.
     നാടകം വേറിട്ട ഒരു څകലാവ്യവഹാരമാണ്چ, വിനോദോപാധിയാണ്, ഒരു പ്രൊഫഷന്‍റെ കാര്യമാണ് എന്നു ചിന്തിക്കുന്നതു കൊണ്ടാണ് നോട്ടത്തിന്‍റെ നാടകീയത വായനാമനുഷ്യന്‍ തിരിച്ചറിയാത്തത്. നാടകവ്യവഹാര (ഠവലമൃലേ റശരെീൗൃലെ)ത്തില്‍ നിന്ന് നാടകീയമായതിലേക്ക് (ജലൃളീൃാമിരല) സമകാലികതയുടെ ദൂരമേയുള്ളൂ. നാടകവ്യവഹാരങ്ങളില്‍ വന്ന നിയോ-ലിബറല്‍ څഭരണകൂടമാറ്റംچ എന്തെന്ന് അമീത് പദ്മനാഭന്‍ തന്‍റെ څുലൃളീൃാമിരല മിറ വേല ുീഹശശേരമഹچ എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട് (2017). നടനകലയുടെ വ്യവഹാരങ്ങളില്‍ څപെര്‍ഫോമന്‍സ്چ സവിശേഷ പദവിയാര്‍ജിച്ചതിനെപ്പറ്റിയാണ് പറയുന്നത്. അത് ജനജീവിതത്തിലെ ആധുനികതയുടെ ുമിീുശേര നിരീക്ഷണസ്ഥാനങ്ങളില്‍ നിന്ന് (ജീവിതത്തിന്‍റെ മാത്രമല്ല, കലയുടെ തന്നെ ഭരണഘടനാനുസാര ജീവിതരൂപങ്ങളില്‍ നിന്നും) വ്യതിചലിക്കുന്നവയെ പുതിയ ചില നാടകീയതകളില്‍ സ്ഥാനപ്പെടുത്തി.
     څപെര്‍ഫോമന്‍സ്چ എന്നത് ഒരാളോ കൂട്ടമോ അതിന്‍റെ നാടകീയത څകണ്ടെത്തുന്നچ ചില സംവാദമുഹൂര്‍ത്തങ്ങള്‍ ആണെന്ന് കാണേണ്ടിവരും. ഗ്രാഫിക് കര്‍തൃത്വം പോലെത്തന്നെ, څകലچയെന്ന സ്ഥാപിതമായ ഒരു ഭൗതിക വിനിമയ വസ്തുവെയും അതിന്‍റെ മാത്രമായ സൗന്ദര്യത്തീര്‍പ്പുകളെയും അത് ഉല്‍പാദിപ്പിക്കുന്നില്ല എന്നതാണ് അതിനെ ഒരു രാഷ്ട്രീയ എതിര്‍പ്പിന്‍റെ ഭാഷയായി നിര്‍ത്തുന്നത്. എന്നാല്‍ ഒരു രാഷ്ട്രീയ മുഹൂര്‍ത്തത്തില്‍ ജൈവമായി ഉയര്‍ന്നുവരുന്ന നാടകീയമായ ഉടലുകള്‍ അല്ലാത്തിടത്തോളം, പ്രത്യേകിച്ചും വ്യക്തികള്‍ കണ്ടെത്തുന്ന ജീവിതനാടകീയത, വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ څപെര്‍ഫോമന്‍സ്چ എന്നോ څകലچ എന്നോ അല്ല, ഒരു കൗതുകത്തിനു ചെയ്യുന്ന څവേഷംകെട്ടല്‍چ (ങമൂൗലെൃമറല)  എന്നും തോന്നിപ്പിക്കാം. കൗതുകനോട്ടങ്ങളെ (ലഃീശേര ഴമ്വല) പ്രീണിപ്പിക്കുന്ന വെറും ഒരു ഫോട്ടോ-ഫീച്ചര്‍ ഭാഷയായിട്ടും ഇത് നില്‍ക്കാം. കൗതുകനോട്ടം ഒരു സാംസ്കാരിക ഭാഷയായി സംവദിച്ചിട്ടുള്ള അത്തരം കേരളീയ സന്ദര്‍ഭങ്ങളാകട്ടെ അനവധിയാണ്. ഉദാഹരണത്തിന് څമഹാകവി വള്ളത്തോള്‍ ചൈനീസ് വേഷം അണിഞ്ഞ്چ, څജാപ്പനീസ് വേഷത്തില്‍چ എന്നൊക്കെ ടൈറ്റില്‍ ഇട്ട് മുഴുപ്പേജ് നോക്കിയിരുന്നിട്ടുള്ള ഒരു സമൂഹമാണ് ഇത്. ഇതാകട്ടെ വലിയൊരു സംസ്കാരഭാവനാ സൂചികയില്‍ നിന്ന് ഇവിടെ ഓര്‍ക്കുന്ന ഒരു മാതൃക മാത്രമാണ്.
     സാക്ഷര-മാധ്യമ സംവേദനങ്ങളില്‍ ഫീച്ചര്‍ ഫോട്ടോഗ്രാഫുകളുടെ രൂപത്തിലും, തല്‍സമയ രാഷ്ട്രീയപ്രതികരണമായി തെരുവുനാടകങ്ങളുടെ രൂപത്തിലും, കവിയരങ്ങ്, കഥാപ്രസംഗം തുടങ്ങിയ രൂപത്തിലും നാടകീയ സന്ദര്‍ഭങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ മലയാളിയുടെ ആധുനിക ജീവിത സാഹചര്യങ്ങള്‍ ഒട്ടും പിറകിലല്ല. പക്ഷേ ഫോട്ടോഗ്രാഫുകള്‍, പത്രപ്രവര്‍ത്തനം, രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയവയാണ് അവയൊക്കെ പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ സ്വത്വരാഷ്ട്രീയ സംബന്ധമായ അടിസ്ഥാന ചട്ടക്കൂടുകള്‍ ആയത്. അവ മനുഷ്യന്‍റെ څപെര്‍ഫോമേറ്റീവ്چ ഉടല്‍നിലകള്‍ക്ക് സവിശേഷപദവിയൊന്നും കൊടുക്കുന്നതായിരുന്നില്ല. പലപ്പോഴും അവ ആ ഉടലുകള്‍ക്ക് പുറത്തുള്ള ചില ആശയപ്രചാരണത്തിനായുള്ള സ്പെസിമെനുകള്‍ ആയിരുന്നു.
     അടിയന്തരാവസ്ഥയുടെ ഘട്ടമാണ് څമലയാളിچയുടെ സാംസ്കാരിക/രാഷ്ട്രീയ ബോധത്തില്‍ څപെര്‍ഫോമന്‍സ്چ, അതിന്‍റേതായ സംവേദനത്തിനുള്ള സാധ്യതകളെ അധികാരവുമായി നേരിട്ട് ബന്ധപ്പെടുത്തിക്കൊണ്ട് അത്യന്തം രാഷ്ട്രീയവല്‍ക്കരിച്ചതെന്ന് അമീത് പദ്മനാഭന്‍ നിരീക്ഷിക്കുന്നു. ശീതയുദ്ധ കാലത്തോടെ അധികാരത്തിന്‍റെയും ജ്ഞാനോല്‍പാദനത്തിന്‍റെയും രൂപമായി څപെര്‍ഫോമന്‍സ്چ മാറിക്കഴിഞ്ഞെന്നാണ് ഇന്ന് ഗ്ലോബല്‍ സൈദ്ധാന്തിക ലോകം മുന്നോട്ടുവയ്ക്കുന്ന വാദവും. സംഘബലം കാണിക്കാന്‍, സാംസ്കാരിക ആവിഷ്കാരങ്ങള്‍ക്ക്, സാങ്കേതികമായ ആവിഷ്കാരങ്ങള്‍ക്ക് എന്നിങ്ങനെ മൂന്നു വിധത്തില്‍ څപെര്‍ഫോമന്‍സ്چ ഇടങ്ങള്‍ പൊതുവിടങ്ങളില്‍ ലോകവ്യാപകമായിരിക്കുന്നു. ധഖീി ങരഗലി്വശല, څജലൃളീൃാ ീൃ ഋഹലെچ (2001), അമീതിന്‍റെ പുസ്തകത്തില്‍ ഉദ്ധരിച്ചതനുസരിച്ച്പ സാംസ്കാരിക ആവിഷ്കാരങ്ങളുടെ ഒരു څപെര്‍ഫോമന്‍സ് ഇടംچ രൂപപ്പെടുമ്പോള്‍ അതിന് സവിശേഷമായ ഒരു പ്രാദേശിക സത്താമീമാംസ തന്നെ ഉണ്ടെന്നുള്ള വാദമാണ് അമീതിന്‍റെ പഠനത്തിന്‍റെ വലിയ പ്രസക്തി. സമകാലികതയില്‍ രാഷ്ട്രീയം എന്ന ഒരു സംവര്‍ഗത്തെ മനസ്സിലാക്കാന്‍ ഒരു വിശേഷപ്പെട്ട ലെന്‍സ് തന്നെയാണത് എന്ന നിലയ്ക്ക് കേരളത്തിന്‍റെ സന്ദര്‍ഭം അദ്ദേഹം വിശദമായി പഠിക്കുകയും ചെയ്യുന്നു.
     രാഷ്ട്രീയജീവിതത്തിലും വിനോദവായനാ ജീവിതത്തിലും മാത്രമല്ല, മലയാളിയുടെ കലാചരിത്രത്തിലും څമലയാളി ആര്‍ട്ടിസ്റ്റിچന്‍റെ റാഡിക്കല്‍ രാഷ്ട്രീയ സ്വരൂപം വളരെ പെര്‍ഫോമേറ്റീവ് ആയ ഒരു
സാംസ്കാരിക സന്ദര്‍ഭത്തില്‍നിന്നാണ് ഉണ്ടായത്. കടമ്മനിട്ടക്കവിതകളും, ജനകീയ സാംസ്കാരിക വേദിയും കെ.ജെ ബേബിയുടെ നാടുഗദ്ദികയും പാര്‍ശ്വജീവിതങ്ങളുടെ ഉള്‍ത്താപം ആവാഹിച്ച എഴുപതുകളില്‍ ആണത്. കൃഷ്ണകുമാറിന്‍റെ ശില്‍പങ്ങള്‍, തിണര്‍ത്തുനില്‍ക്കുന്ന വിപ്ലവകരമായ സ്വപ്നങ്ങളുടെ പ്രതിരോധരൂപം കൈവരിച്ചത് നാടകീയമായ ചില ശില്‍പനിലകളിലൂടെയാണ്. സ്വയം അക്രമകാരിയെന്നും അപകടകാരിയെന്നും നിരൂപിക്കുന്ന څകുറിയവچന്‍റെ വൈരുദ്ധ്യാത്മക നിലപാടാണത്. ശില്‍പചരിത്രത്തില്‍ നിന്നും രാംകിങ്കര്‍ ബെയ്ജിനെയും റൊദാങ്ങിനെയും വിളിച്ചുണര്‍ത്തുന്നവിധം, ശില്‍പിയുടെ കൈയിന്‍റെ പാച്ചില്‍ കാണിക്കുംവിധമുള്ള പരുക്കന്‍ പ്രതലമൊക്കെ പ്ലാസ്റ്റര്‍ ഓഫ് പാരീസിലും മണ്ണിലും മറ്റും ഉണ്ടാക്കിയിട്ട് അതിന്മേല്‍ കത്തുന്ന വര്‍ണങ്ങളിലുള്ള പെയിന്‍റ് പൂശുമായിരുന്നു കൃഷ്ണകുമാര്‍. അഭിരുചികളില്‍ ജൈവമായ ഒരു ആത്മാവിഷ്കാരം തടസ്സപ്പെടുന്നവന്‍റെ ഒരു അരുചിയും കയ്പ്പും ബോധപൂര്‍വം നിറച്ചുവയ്ക്കുന്നതായിരുന്നു ഈ ഏര്‍പ്പാട്. പ്രത്യക്ഷത്തില്‍ത്തന്നെ അപചയം നേരിടുന്ന പുരുഷക്രമങ്ങളുടെ അശാന്തമായ ഒരു ആവാസവ്യവസ്ഥയിലാണ് എഴുപതുകളും എണ്‍പതുകളും പുരുഷനെയും അവന്‍റെ കലാബോധത്തെയും കൊണ്ടുചെന്നത്. ആ അപചയത്തെ കുറിച്ചുകൊണ്ട് അരവിന്ദന്‍റെ څചെറിയ മനുഷ്യര്‍چ അവിടെ ഒരല്‍പം മുമ്പേ (1961 ല്‍) ഉണ്ടായതാണ്. പിന്നീട് അപചയത്തെ രാഷ്ട്രീയമായി തെളിച്ചപ്പെടുത്തിയ സുപ്രധാന വഴിത്തിരിവായിരുന്നു അടിയന്തരാവസ്ഥ. അതിനിടെ എണ്‍പതുകളില്‍ ആധുനിക കലയെ സംസ്കാരത്തിന്‍റെയും കമ്പോളത്തിന്‍റെയും എതിര്‍സ്ഥായിയില്‍ പുലരുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തനമാക്കിയത് څറാഡിക്കല്‍ ഗ്രൂപ്പ്چ ആണ്. അവരോടു സംവദിച്ച മലയാളികളായ ചിത്രകാരികളോ സ്ത്രീകളായ ശില്‍പികളോ വിരളം. എണ്‍പതുകളില്‍ ഫൈന്‍ ആര്‍ട്സ് വിദ്യാഭ്യാസത്തിന് ചേര്‍ന്ന അപൂര്‍വം സ്ത്രീകള്‍ മാത്രം. അങ്ങനെ څകൂട്ടുകാരികള്‍چ ആയിരുന്ന ചിലര്‍ ഉണ്ട്. അനിത ദുബെ, പുഷ്പമാല തുടങ്ങിയവര്‍ കലാകാരികള്‍ എന്ന നിലയില്‍ത്തന്നെ സ്വന്തം നിലനില്‍പ് വികസിപ്പിച്ചുകൊണ്ട് ഈ മലയാളി ആണ്‍കൂട്ടവുമായി സംവദിച്ചിട്ടുമുണ്ട്. എന്നാല്‍ ഏറിയകൂറും പുരുഷന്‍റെ സാംസ്കാരിക സമ്മര്‍ദ്ദവ്യവസ്ഥയില്‍ ഒതുങ്ങിയ, അജ്ഞാതമായ ഇടങ്ങളാണ് څമലയാളികളായ കൂട്ടുകാരികള്‍ക്ക്چ ഉണ്ടായിരുന്നത്.
     സര്‍ഗാത്മകമണ്ഡലത്തില്‍ അധികാരങ്ങള്‍ നേടുന്നതിന്‍റെ മത്സരങ്ങള്‍ നിലവിലിരുന്ന, കലയുടെ ചരിത്രത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ, റാഡിക്കല്‍ ശില്‍പിയുടെ കാലത്ത് അയാളുടെ നാടകീയ ഭാവനയ്ക്ക്, അതിനു മുമ്പേ തന്നെ യഥാര്‍ത്ഥജീവിതത്തില്‍ സ്ത്രീരൂപത്തിലുണ്ടായിരുന്ന ഒരു കനത്ത അപരം ആണ് തുടക്കത്തില്‍ സൂചിപ്പിച്ച അജിതയുടെ അറസ്റ്റിനെക്കുറിച്ചുള്ള ആ മീഡിയ കട്ടിംഗ്. ഒരു പെണ്ണിരയെ സ്റ്റൂളില്‍ കയറ്റി നിര്‍ത്തിയതിന്‍റെ ആണ്‍വിജയഭേരിയും കൗതുകവും കൂടി ഉള്ളടങ്ങുന്ന ഒരു നാടകമാണ് അതെന്ന് ഒരിക്കലും തോന്നില്ല. കാരണം അതിന്‍റെ څനാടകകര്‍ത്താവ്چ ദൃശ്യമല്ല. കര്‍തൃത്ത്വം ഭരണകൂടത്തിനു തന്നെയാണ്. ഇന്ന് നോക്കുമ്പോള്‍ څഅദൃശ്യമായ കര്‍തൃത്വംچ എടുക്കുന്ന ഭരണകൂടഭാഷയില്‍ നിന്നും മാത്രമല്ല ഏതു അധികാര രൂപത്തിന്‍റെ ഭാഷയില്‍ നിന്നും വിഭിന്നമായിട്ടോ, അതിന്‍റെ പിണിയാളായിട്ടോ ഒരാള്‍ക്ക് അനിയന്ത്രിതമായെന്നോണം തന്നെത്തന്നെ അനുഭവപ്പെടുന്ന ഒരു ലഃുീൗൃലെ ആണ് ഗ്രാഫിക് കര്‍തൃത്വം പോലെത്തന്നെ, പെര്‍ഫോമന്‍സും. അത് കലാപരമായ ഒരു മൗലികവാദം താങ്ങുന്ന ആവിഷ്കാരഭാഷയല്ല. എന്നാല്‍ കലയില്‍ ഒരാള്‍ക്ക് അയാളുടെ കലാകാര ജീവിതത്തിന്‍റെ പരിമിത ചോദ്യങ്ങളെ കവിഞ്ഞുപോകുന്ന ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഇടപെടണമെങ്കില്‍, പ്രയോജനപ്പെടുത്താവുന്ന ഒരു സമകാലവ്യവഹാരം എന്നുതന്നെ څനാടകീയതچ മനസ്സിലാക്കപ്പെടേണ്ടതാണ്. പക്ഷെ കലാപ്രവര്‍ത്തകരെയും പെര്‍ഫോമന്‍സ് കൂട്ടായ്മകളെയും തോല്‍പിച്ചുകൊണ്ട് അവരെക്കാള്‍ പൊതുജനശ്രദ്ധ നേടിക്കൊണ്ട് ഈ സമകാലികത കൂടുതലായി ഇന്ന് ഉപയോഗപ്പെടുത്തുന്നത് അച്ചടി മുതലാളിത്തമാണെന്നതാണ് മറ്റൊരു കാര്യം.
സ്റ്റേജ് ചെയ്യുന്ന څബിംബ സംഭവങ്ങള്‍چ
     സമകാലികമായ പൊതുസംവാദങ്ങളുടെ പ്രാഥമികമായ ചാലകവീര്യം ദൃശ്യബിംബങ്ങളുടെ ഉപയോഗമാണ് എന്ന ഒരു ഊഹം ഇന്ന് നമ്മെ ഭരിക്കുന്നുണ്ടെന്ന് څകാമഴല ല്ലിേെ, വേല ജൗയഹശര ടുവലൃല മിറ അൃഴൗാലിമേശ്ലേ ജൃമരശേരല: ഠവല ഇമലെ ീള ഞമറശരമഹ ഋി്ശൃീിാലിമേഹ ഏൃീൗുെچ (2003) എന്ന പുസ്തകത്തില്‍ ജോണ്‍ (ഖീവി ണ. ഉലഹശരമവേ മിറ ഗല്ശി ങശരവമലഹ ഉലഘൗരമ) നിരീക്ഷിക്കുന്നു. മാധ്യമ പ്രചാരണത്തിനായി പ്രതിരോധങ്ങള്‍ څസ്റ്റേജ്چ ചെയ്യുക എന്ന ഒരു കാര്യമാണ് വിപ്ലവകാരികളായ ഗ്രീന്‍പീസ്, എര്‍ത്ത് വെസ്റ്റ് തുടങ്ങിയ പരിസ്ഥിതി വൈജ്ഞാനിക കൂട്ടായ്മകള്‍ നടത്തുന്ന ബിംബ സംഭവങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ മുഖ്യമായും പരിഗണിക്കുന്നത്. മാസ് മീഡിയ കര്‍തൃത്വം ഏറ്റെടുക്കുന്ന പൊതുജനാഭിപ്രായ രൂപീകരണവും ഒരു സാമൂഹ്യ പ്രശ്നത്തിന്‍റ മുന്നോട്ട് വയ്ക്കലും, പൊതുജന മാധ്യമങ്ങള്‍ കൈകാര്യം ചെയ്യലും ഒക്കെക്കൂടി ചേര്‍ന്നാണ് ഇവ രൂപപ്പെടുന്നത്. പൊതുധാരണയെ എതിര്‍ക്കുക വഴി വിവാദം സൃഷ്ടിക്കുന്ന ഇവ, ഫലത്തില്‍ സംവാദത്തിനുള്ള ഇടം സൃഷ്ടിക്കുന്നു എന്നതാണു കാര്യം. څഇമേജ് ഇവന്‍റ്چ ഒരു ഉത്തരാധുനിക വാദഗതിയുടെ അവതരണമാണ് എന്നും അവര്‍ വാദിക്കുന്നു.
     ഇതുപോലെ മലയാളത്തില്‍ ഇന്ന് ആര്‍ക്കൈവ് ആയി മാറിക്കഴിഞ്ഞിരിക്കുന്ന ഒരു څഇമേജ് സംഭവംچ ഒരു ദ്വൈമാസികയുടെ മുഖചിത്രമാണ്. തങ്ങളുടെ സ്വകാര്യതയിലേക്ക് ആരും ഒളിഞ്ഞുനോക്കാത്തവണ്ണം സ്ത്രീകള്‍ക്ക് പൊതുവിടത്തില്‍ ആയിരിക്കുമ്പോഴും മുലയൂട്ടുന്നതിനുള്ള അവകാശമുണ്ടെന്നു പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച് ഈ വനിതാമാസിക ചെയ്ത ഒരു കാംപെയ്ന്‍ ആണ് അത്. ഒരു പ്രൊഫഷണല്‍ മോഡല്‍ ആണ് കുഞ്ഞിനു മുലയൂട്ടുന്ന രീതിയില്‍ ഫോട്ടോഗ്രാഫിനു പോസ് ചെയ്തത്. പ്രഥമദൃഷ്ട്യാ സ്ത്രീപക്ഷം വാദിക്കുന്ന ഒരു ബോധപൂര്‍വമായ കാംപെയ്ന്‍ ഭാഗമായി ഒരു സ്ത്രീയുടെ നഗ്നത കാണപ്പെടുന്നത് പലതരത്തില്‍ വായനാമനുഷ്യരുടെ ശീലങ്ങളെ പ്രകോപിപ്പിച്ചു. സംസ്കാരസമൂഹത്തിന്‍റെ വക കലാപരമായ സുരക്ഷയല്ല, പത്രാധിപത്യം നിര്‍വചിക്കുന്ന രീതിയിലുള്ള ഒരു നൈതിക സുരക്ഷയാണ് ഈ ഫോട്ടോയില്‍ ബിംബത്തിന് ഉള്ളത്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ ആ കുഞ്ഞിന്‍റെ അമ്മയല്ലാത്ത സ്ത്രീയെ വച്ച് മുലകുടി അഭിനയിപ്പിച്ച് കുഞ്ഞിനെ തെറ്റിദ്ധരിപ്പിച്ച ആ ഫോട്ടോഷൂട്ടിന്‍റെ ധാര്‍മികത തന്നെ ആദ്യം എതിര്‍ക്കപ്പെട്ടു. ഒപ്പം ഇങ്ങനെയൊരു څകൃത്രിമത്തിനുچ നിന്ന ആ മോഡല്‍ ആയിരുന്ന സ്ത്രീയുടെയും. യഥാര്‍ത്ഥ്യത്തോട് സാമ്യമുള്ള ഭാവനാത്മകമായ ഒരു സന്ദര്‍ഭസൃഷ്ടിയാണ് ആ ഫോട്ടോ. പത്രാധിപത്യത്തിന്‍റെ വകയാണത്. പക്ഷെ ചിത്രം, ഭാവനയുടെ ഒരു ആനുകൂല്യവും കൊടുക്കാന്‍ തയ്യാറില്ലാതെ വായനാമനുഷ്യരില്‍ ഒരു വിഭാഗത്താല്‍ അത്രമേല്‍ യഥാര്‍ത്ഥ്യം കൊണ്ട് വിചാരണചെയ്യപ്പെട്ടു. വെറും സ്ത്രീ മാറിട നഗ്നതയല്ല, അതിനു ബോധപൂര്‍വം പോസ് ചെയ്ത ഒരു പ്രൊഫഷണല്‍ ആയ സ്ത്രീയുടെയും പലവിധ മൂലധന താത്പര്യങ്ങളോടെ ഒരു څബിംബ സംഭവംچ സ്റ്റേജ് ചെയ്യുന്ന പത്രാധിപത്യത്തിന്‍റെയും കര്‍തൃത്വം കൊണ്ട് തുറന്നു കാണുന്ന മാറിടം ആണ് പ്രശ്നം. വായനയില്‍ ഭാവനയുടെയും കൗതുകത്തിന്‍റെയും ആനുകൂല്യം ആണധികാരത്തെ സംശയരഹിതമായി ഊട്ടിയുറപ്പിക്കുമ്പോള്‍ മാത്രമേ വായനാമനുഷ്യരുടെ ലോകത്ത് സാധൂകരിക്കപ്പെടുള്ളൂ.
   
(തുടരും)
Share:

ആസുര പ്രണയകാലം ഡോ. ജെ.പി ജവാദ് കണ്‍സള്‍ട്ടന്‍റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്


     നാം ജീവിക്കുന്ന കാലഘട്ടത്തിന് എന്തുപറ്റി?
     സമൂഹം പോകുന്നതെങ്ങോട്ട്?
     മനുഷ്യനൊ? മൃഗമൊ?
     ഇന്ന് നല്ല ബന്ധങ്ങളുണ്ടൊ?
     നല്ല പ്രണയങ്ങളുണ്ടൊ?
     ചോദ്യങ്ങള്‍ ഇനിയും ഉയര്‍ന്നേക്കാം. കാരണം ഓരോ നാളെകളും കാത്തുവയ്ക്കുന്നത് പ്രതീക്ഷിക്കാത്ത ക്രൂരതകളാണ്... മുകളില്‍ ചോദിച്ച അവസാനത്തെ ചോദ്യം തന്നെയെടുക്കുക... ഉത്തരം പറയാന്‍ അല്പം മടിക്കും നാം... കാരണം കഴിഞ്ഞ നാളുകളില്‍ കേരളം കേട്ടുണര്‍ന്നത് സമാനതകളില്ലാത്ത ഹിംസകളെക്കുറിച്ചായിരുന്നു - പ്രണയത്തിന്‍റെ പേരില്‍... ഒടുവിലത്തെ ഇര മാവേലിക്കരയില്‍ നിന്നുള്ള സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയായിരുന്നു. സുഹൃത്തിന്‍റെ പൈശാചികത്വത്തില്‍ എരിഞ്ഞമര്‍ന്നവള്‍... ആസുര പ്രണയങ്ങളുടെ രക്തസാക്ഷിയായി ഒരാള്‍ കൂടി... ഇനിയുമിതാവര്‍ത്തിക്കരുതെന്ന് നാം കരുതുന്നു... ആസുര പ്രണയങ്ങള്‍ ഒരു മാനസിക ഭാവമാണ്... അത് ആര്‍ജിക്കുന്നവര്‍ പല സാഹചര്യങ്ങളുടെയും സൃഷ്ടികളാണ്... ഇവരെ നന്മയിലേക്ക് ഉയര്‍ത്തുവാന്‍ ശ്രദ്ധിക്കുക... ഇവരെ മനസ്സിലാക്കാനും, തിരിച്ചറിയാനും ശ്രദ്ധിക്കുക...                                               
     തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയാണ് നാം മനസ്സെന്ന് പൊതുവെ പറയുന്നത് (ൃൗരെേൗൃലേ ീള വേല യൃമശി). നിരവധി ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരാളുടെ ചിന്ത വികസിച്ചുവരുന്നത്. ചിന്തകളുടെ കേന്ദ്രമാണ് മനസ്സ്. നമ്മുടെ വൈകാരികതയെ ഉണര്‍ത്തുന്നതും തളര്‍ത്തുന്നതും ചിന്തകളാണ്. ഏതു തരത്തിലുള്ള ചിന്തയാണ് ഒരാള്‍ക്കുള്ളത് എന്നതിനെ ആശ്രയിച്ചാണ് ഒരാള്‍ക്ക് മാനസികമായി ഉല്ലാസവും, സന്തോഷവും, സമാധാനവും അല്ലെങ്കില്‍ അശാന്തിയും അനുഭവപ്പെടുന്നത്.
     ഇതിനനുസരിച്ചായിരിക്കും ഒരാളുടെ പ്രവൃത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രണ്ടു തരത്തിലുള്ള ആളുകളാണ് പൊതുവെ ഉള്ളത്. നല്ല ചിന്തകള്‍ കൊണ്ട് സന്തോഷം കണ്ടെത്തുന്നവര്‍, സന്തോഷങ്ങളില്‍ പോലും സങ്കടങ്ങള്‍ കണ്ടെത്തുന്നവര്‍. വളര്‍ന്നുവന്ന സാഹചര്യം, വ്യക്തിത്വം, അനുഭവങ്ങള്‍, വൈകാരികാവസ്ഥ, ചുറ്റുമുള്ള കൈത്താങ്ങ് ഇങ്ങനെയുള്ള പല ഘടകങ്ങളെ ആശ്രയിച്ചാണ് വ്യക്തി അനുകൂലമായോ, പ്രതികൂലമായോ ചിന്തിക്കുന്നത്. തെറ്റ് ചെയ്യാനുള്ള പ്രവണത എല്ലാവരിലും അന്തര്‍ലീനമാണ്. മേലെ പറഞ്ഞ ഘടകങ്ങള്‍ അനുകൂലമാവുകയും, ചിന്ത തെളിഞ്ഞതും ആകുമ്പോള്‍ മനുഷ്യര്‍ തെറ്റില്‍ നിന്നും മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. ഘടകങ്ങള്‍ പ്രതികൂലമാവുമ്പോള്‍ മനസ്സ് തെറ്റിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു.
     മനസ്സിന്‍റെ വികാസത്തിന് കുടുംബ പശ്ചാത്തലം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികള്‍ എങ്ങനെ വളരുന്നു, അമിത സ്വാതന്ത്ര്യമുണ്ടോ, നല്ല സംരക്ഷണം കിട്ടിയാണോ വളര്‍ന്നുവന്നത്, വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ആരോഗ്യകരമായ പരിപോഷണം, ലഭിക്കുന്ന അവസരങ്ങള്‍, ഉത്തരവാദിത്വങ്ങളോടുള്ള മനോഭാവം, കുടുംബങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ബന്ധം, സമയം ചെലവഴിക്കുന്ന രീതി എന്നിവയെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
     ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെ അംഗമായ എന്‍റെ ഒരു സുഹൃത്തുമായി ഈയിടെ സംസാരിച്ചപ്പോള്‍ കുറ്റം ചെയ്യുന്ന കുട്ടികളുടെ കുടുംബ പശ്ചാത്തലം തന്നെയാണ് അവരുടെ പ്രവൃത്തികള്‍ക്കാധാരം എന്നദ്ദേഹം പറഞ്ഞു.
     ശ്രദ്ധവൈകല്യമുള്ള കുട്ടികളെയും നമ്മള്‍ നേരത്തെ കണ്ടെത്തി അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പിന്നീടത് വ്യക്തിവൈകല്യത്തിലേക്കു നയിച്ചേക്കാം. അവര്‍ നിയമങ്ങളെ ചോദ്യം ചെയ്യാന്‍ ഇഷ്ടപ്പെടും. സമൂഹത്തിന്‍റെ ചട്ടക്കൂടില്‍ നിന്നും പുറത്തുകടക്കാന്‍ തക്കവണ്ണമുള്ള വ്യക്തികളായി രൂപപ്പെടുകയും ചെയ്യും. ക്രിമിനല്‍ സ്വഭാവമുള്ളവരെ പരിശോധിച്ചാല്‍ മിക്കവാറും പഠന വൈകല്യമുള്ളവരാണെന്നു കണ്ടെത്താന്‍ സാധിക്കും. ക്രിമിനല്‍ പശ്ചാത്തലം ഒന്നും ഇല്ലാത്തവര്‍ ഒരു സുപ്രഭാതത്തില്‍ ക്രിമിനലായി എന്ന് നാം കേള്‍ക്കാറുണ്ട്. വളരെ സമര്‍ത്ഥമായി തങ്ങളുടെ ക്രിമിനല്‍ മനസ്സിനെ ഇവര്‍ ഒളിപ്പിച്ചുവയ്ക്കും. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം ഇവര്‍ കുറ്റവാസന പുറത്തെടുക്കുകയാണ് പതിവ്. സമൂഹം ഇവരോട് പ്രതികരിക്കുന്ന രീതിയും ഇവരുടെ ക്രിമിനല്‍ പ്രവണതകളെ ഉദ്ധീപിപ്പിക്കാനോ, കുറയ്ക്കുവാനോ സഹായിക്കും.
നിരീക്ഷിക്കുക
     ക്രിമിനല്‍ സ്വഭാവമുള്ളവരെ പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും അവരെ നിരീക്ഷിച്ചാലോ ഇടപഴകിയാലോ മനസ്സിലാക്കാം ഇത്തരക്കാര്‍ രൂപപ്പെടുത്തുന്ന ബന്ധങ്ങള്‍ ഒരിക്കലും സുദൃഢമായിരിക്കില്ല. പ്രതികരിക്കുമ്പോള്‍ മുഖം വികൃതമാവും, പറഞ്ഞ കാര്യങ്ങള്‍ ഉടനെ മാറ്റിപ്പറയും, ദ്വന്ദവ്യക്തിത്വം പലപ്പോഴും പ്രകടിപ്പിക്കും. അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെയും അവര്‍ പോകും. സ്വയം തോന്നേണ്ട ബഹുമാനം ഉണ്ടാവില്ല. മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കുകയോ, ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയോ ഇല്ല.
ഇരയാകുന്നത് ആരൊക്കെ
     പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍, എല്ലാത്തിനോടും എളുപ്പം പ്രതികരിക്കുകയും, സംവദിക്കുകയും (ലഃുൃലശ്ലൈ) ചെയ്യുന്നവര്‍, തീര്‍ത്തും അന്തര്‍മുഖരായവര്‍, മറ്റുള്ളവര്‍ പ്രശംസിച്ചാലോ, നന്നായി ഇടപഴകിയാലോ എളുപ്പം സ്വാധീനിക്കപ്പെടുന്നവരാണ് ഈ വിഭാഗത്തിലുള്ളവര്‍. ഇവരെല്ലാം വ്യക്തിവൈകല്യമുള്ളവരുടെ ഇരയാകലിന് എളുപ്പം വഴിപ്പെട്ടേക്കാം. ബ്ലാക്ക് മെയില്‍ ചെയ്യലാണ് ഇവരുടെ സ്വഭാവരീതി. കൂടെ ഭീഷണിപ്പെടുത്തലും. പ്രലോഭനങ്ങള്‍ നല്‍കികൊണ്ടുള്ള ംവശലേ ാമശഹശിഴ ഉം ഉണ്ട്.
ആരോഗ്യകരമായ ബന്ധങ്ങള്‍
     പരസ്പരം മനസ്സിലാക്കിയുള്ള ബന്ധങ്ങള്‍ തമ്മില്‍ അറിയുക, വൈകാരികതയെ ബഹുമാനിക്കുക, പരസ്പരം അംഗീകരിക്കുക, അവനവന്‍റെ സ്പേസ് തിരിച്ചറിയുക, മറ്റുള്ളവരുടേതു അവര്‍ക്കു നല്‍കുക, സന്തോഷങ്ങളില്‍ പങ്കെടുക്കുക, ഔദ്യോഗികമായ നിഷ്ഠകള്‍ പാലിക്കുക തുടങ്ങിയ പല കാര്യങ്ങളും ആരോഗ്യകരമായ സൗഹൃദത്തിന് ആധാരമാണ്.
     വ്യക്തി വൈകല്യമുള്ളവര്‍ക്കാണ് രോഗാതുരമായ ബന്ധങ്ങള്‍ (ീഃശേര ൃലഹമശേീിവെശുെ) പൊതുവെ ഉണ്ടാകുന്നത്. മിശേ ീരെശമഹ ുലൃീിമെഹശ്യേ റശീൃറെലൃ, യീൃറലൃഹശില ുലൃീിമെഹശ്യേ, ിമൃരശശൈശെേര ുലൃീിമെഹശ്യേ എന്നിവ ഉള്ള സ്ത്രീ പുരുഷന്മാരിലാണ് വ്യക്തി വൈകല്യങ്ങളും രോഗാതുരമായ ബന്ധങ്ങളും കണ്ടുവരുന്നത്.
ലക്ഷണങ്ങള്‍
     അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. അസൂയാലുക്കള്‍ ആയിരിക്കും. പുറമെ നിന്നുള്ള ഒരു അഭിപ്രായങ്ങള്‍ക്കും ഇവരുടെ മനസ്സില്‍ സ്ഥാനമില്ല. അടുപ്പമുള്ളവരെ എപ്പോഴും ഇത്തരക്കാര്‍ തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരും. ഭീഷണിയുടെ കടുത്ത സ്വരം, സ്വയം വേദനിപ്പിക്കുന്ന അവസ്ഥ. കൂടാതെ താനെന്ന വ്യക്തിക്ക് സ്വയം നല്‍കുന്ന പ്രാധാന്യം. തന്‍റെ ഇഷ്ടങ്ങളാണ് വലുത് എന്നിങ്ങനെയുള്ള മനോഭാവം.
     പങ്കാളിക്ക് കുറ്റബോധം തോന്നത്തക്ക വിധത്തിലുള്ള പ്രവര്‍ത്തിയും സംസാരങ്ങളും ഇത്തരക്കാര്‍ പ്രയോഗിക്കും. മറ്റുള്ളവരെ അപ്പാടെ കുറ്റപ്പെടുത്തിക്കൊണ്ടായിരിക്കും ഇവര്‍ സംസാരിക്കുന്നതും, ന്യായീകരിക്കുന്നതും. തുടര്‍ന്ന് ക്ഷമ പറയുകയും, മാപ്പു പറയുകയും കാലുപിടിക്കുകയും ഒക്കെ ചെയ്യുമെങ്കിലും അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ല.
     അതുകൊണ്ട് ആണ്‍കുട്ടികളായാലും, പെണ്‍കുട്ടികളായാലും സൗഹൃദങ്ങള്‍ ആരോഗ്യകരമാക്കുക. വ്യക്തിത്വങ്ങളെക്കുറിച്ചും, വ്യക്തികളെക്കുറിച്ചും അറിഞ്ഞിരിക്കുക, നിരീക്ഷിക്കുക. ഒരിക്കലും പ്രണയങ്ങളുടെ ഇരകളാവാന്‍ അറിഞ്ഞുകൊണ്ട് നിന്നു കൊടുക്കരുത്. ഇത്തരം അസ്വാഭാവിക മനഃസ്ഥിതിയുള്ളവരില്‍ നിന്നും എപ്പോഴും കൈയകലം പാലിക്കുക എന്നതാണ് പ്രധാനം.
Share:

അഗൂട്ടിയും അത്ഭുതമരവും-- സിപ്പി പള്ളിപ്പുറം


അഗൂട്ടിയും അത്ഭുതമരവും
സിപ്പി പള്ളിപ്പുറം
     പണ്ടു പണ്ടൊരു കാലത്ത് കാടും നാടുമൊന്നും വെവ്വേറെ ഉണ്ടായിരുന്നില്ല. എവിടെയും കൊടുംകാടുകള്‍ മാത്രമായിരുന്നു. മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ ഒരു ഇരുണ്ട ലോകം!
     പച്ചിലകൊണ്ട് നാണം മറച്ചുനടക്കുന്ന വീടും കൂടുമില്ലാത്ത കുറേ മനുഷ്യരാണ് ആ കൊടുങ്കാട്ടില്‍ താമസിച്ചിരുന്നത്. അവരില്‍ ഒരാളായിരുന്നു അഗൂട്ടി.
     ഒരു ദിവസം അഗൂട്ടിക്ക് വല്ലാതെ വിശന്നു. കാട്ടുകിഴങ്ങോ കാട്ടുപഴമോ കാട്ടിറച്ചിയോ എന്തെങ്കിലും കിട്ടുമെന്നുകരുതി അഗൂട്ടി ഇരുണ്ടകാട്ടിലൂടെ വളരെ ദൂരം സഞ്ചരിച്ചു. കുറേ ദൂരം പിന്നിട്ടിട്ടും അവന് ഒന്നും കിട്ടിയില്ല.
     നിരാശനായ അഗൂട്ടി നടന്നു നടന്ന് കാലുകുഴഞ്ഞ് കാടിന്‍റെ ഒരറ്റത്തുള്ള കരിമ്പാറയ്ക്കു മുകളില്‍ തളര്‍ന്നിരുന്നു. നാളിതുവരെ ഒരാള്‍പോലും കാലുകുത്താത്ത ഒരു സ്ഥലമായിരുന്നു അത്.
     അവിടെ എത്തിയപ്പോള്‍ ആരെയും കൊതിപ്പിക്കുന്ന ഒരു മണം അഗൂട്ടിയുടെ മൂക്കിലേക്ക് പറന്നെത്തി. ڇഹായ് ഹായ്! എന്തൊരു നല്ല മണം! ഇത്രയും തേനൂറുന്ന മണം ജീവിതത്തില്‍ ആദ്യമായിട്ടാണല്ലോ കേള്‍ക്കുന്നത്!ڈ അഗൂട്ടി തന്നെത്താന്‍ പറഞ്ഞു.
     څഎവിടെന്നാണി നല്ല മണം വരുന്നത്?چ അവന്‍ ചുറ്റുപാടും കണ്ണോടിച്ചു. അപ്പോഴതാ അവിടെ അറ്റത്തായി മാനം മുട്ടുന്ന ചില്ലകളുയര്‍ത്തി ഒരു മരം നില്‍ക്കുന്നു. അതിന്‍റെ കൊമ്പുകളില്‍ അവിടവിടെയായി ലോകത്തിലെ സര്‍വവിധ പഴങ്ങളും മൂത്തുവിളഞ്ഞ് കിടക്കുന്നുണ്ട്. ഓറഞ്ച്, ആപ്പിള്‍, മുന്തിരി, പൈനാപ്പിള്‍, മാതളനാരങ്ങ, മുസ്സംബി, ചെറി എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ടെന്ന് അവന്‍ മനസിലാക്കി. എല്ലാ പഴങ്ങളും ഉണ്ടാകുന്ന ഒരത്ഭുത മരം!
     അഗൂട്ടിയുടെ വായില്‍ څകുടുകുടാچ വെള്ളം നിറഞ്ഞു. അവന്‍ തത്തിപ്പൊത്തി ആ പടുകൂറ്റന്‍ മരത്തിനു മേലേയ്ക്ക് വലിഞ്ഞുകേറി വിശപ്പിന്‍റെ കാഠിന്യം കൊണ്ട് കൈയില്‍ കിട്ടിയ പഴങ്ങളൊക്കെ അവന്‍ څഛടഛടാന്ന്چ പറിച്ചു തിന്നു. അതോടെ അവന്‍റെ വയറു മാത്രമല്ല; മനസ്സും നന്നായി നിറഞ്ഞു.
     അഗൂട്ടി നല്ല മനസ്സുള്ളവനായിരുന്നു. എങ്കിലും താന്‍ അങ്ങനെയൊരു വിചിത്രമരം കണ്ട വിശേഷം മറ്റാരോടും പറഞ്ഞില്ല. ഒരാളും കാണാതെ എന്നും അവന്‍ അവിടെ പോയി പഴം പറിച്ചുതിന്നുകൊണ്ടിരുന്നു.
     അഗൂട്ടി തടിച്ചുകൊഴുത്ത് നല്ല ഗുണ്ടുമണിയായി മാറി. ഒരു ദിവസം അവന്‍റെ ചേട്ടന്‍ മാക്കോനെയ്മ ചോദിച്ചു: ڇഎടാ അഗൂട്ടി ഓരോ ദിവസം ചെല്ലുതോറും നീയങ്ങ് തടിച്ചുകൊഴുത്തു വരികയാണല്ലോ. നിനക്ക് വിശേഷപ്പെട്ട എന്തൊക്കെയോ തിന്നാന്‍ കിട്ടുന്നുണ്ട്, അല്ലെ? ഏതായാലും ഇന്ന് നിന്നോടൊപ്പം ഞാനും വരാം.ڈ
     ചേട്ടന്‍റെ ഈ സംസാരവും ചങ്ങാത്തവുമൊന്നും അഗൂട്ടിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും ചേട്ടനല്ലെ? ആട്ടിയോടിക്കാന്‍ പറ്റുമോ? അവന്‍ ചേട്ടനേയും കൂട്ടി മരത്തിനടുത്തേക്ക് നടന്നു.
     അവിടെ എത്തിയപ്പോള്‍ മാക്കോനെയ്മ അമ്പരന്നുപോയി! څഹൊ! ഇതൊരു അത്ഭുതമരമാണല്ലോ.چ
     അഗൂട്ടിയോടൊപ്പം അവനും മരത്തിനു മുകളില്‍ കയറി പലതരം പഴങ്ങള്‍ പറിച്ച് ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി. അപ്പോള്‍ അഗൂട്ടി പറഞ്ഞു: ڇചേട്ടാ തിന്നുന്നതൊക്കെ കൊള്ളാം. എത്ര വേണമെങ്കിലും തിന്നോളൂ. പക്ഷേ ഇവിടെ ഇങ്ങനെയൊരു മരമുണ്ടെന്ന് ചേട്ടന്‍ ആരോടും പറഞ്ഞേക്കരുത്.ڈ
     ڇഇല്ലില്ല ഞാനിതാരോടും പറയില്ല. എന്നാലും കുറച്ചുപഴങ്ങള്‍ ഞാനെന്‍റെ കൂട്ടുകാര്‍ക്കായി കൊണ്ടു പൊയ്ക്കോട്ടെ?ڈ മാക്കോനെയ്മ ചോദിച്ചു.
     ڇഓഹോ എത്രവേണങ്കിലും കൊണ്ടു പൊയ്ക്കോളു.ڈ അഗൂട്ടി സമ്മതിച്ചു.
     മാക്കോനെയ്മ ഒരു കുട്ട നിറയെ പഴങ്ങള്‍ പറിച്ചു കൊണ്ടുപോയി ഗ്രാമക്കാര്‍ക്ക് പങ്കുവച്ചു. അതു തിന്നപ്പോള്‍ എല്ലാവര്‍ക്കും ആര്‍ത്തിയായി.
     ڇഹായ്! ഇത്ര നല്ല പഴം എവിടന്നു കിട്ടി?ڈ ഗ്രാമക്കാര്‍ ചോദിച്ചു.
     ڇഅങ്ങകലെ ഒരത്ഭുത മരം നില്‍പ്പുണ്ട്. എന്‍റെ കൂടെ വന്നാല്‍ ഞാന്‍ കാണിച്ചുതരാം.ڈ മക്കോനെയ്മ ഗ്രാമക്കാരെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. കൊട്ടയും വട്ടിയും ചാക്കും സഞ്ചിയുമൊക്കെ തൂക്കിപ്പിടിച്ചാണ് ആ ആര്‍ത്തിപണ്ടാരങ്ങള്‍ അവിടേക്ക് ചെന്നത്.
     ഗ്രാമീണര്‍ കൂട്ടംകൂടി വരുന്നത് കണ്ട് അഗൂട്ടി പറഞ്ഞു.
     ڇഅയ്യയ്യോ! എന്തായിത്? ഇതെന്‍റെ മരമാ! ഇതിലെ പഴങ്ങളുടെ അവകാശി ഞാനാണ്.ڈ അഗൂട്ടി വീണ്ടും ഓര്‍മപ്പെടുത്തി.
     പക്ഷേ ഗ്രാമക്കാരാരും അഗൂട്ടിയുടെ വാക്കുകേട്ടില്ല. മരത്തിലെ മൂത്തതും മൂക്കാത്തതുമായ കായ്കനികളെല്ലാം അവര്‍ തല്ലിപ്പറിച്ച് നശിപ്പിക്കാന്‍ തുടങ്ങി.
     ڇഎല്ലാം നശിപ്പിക്കല്ലേ. കുറച്ചെങ്കിലും നാളേക്ക് വച്ചേക്കൂ.ڈ
     ڇനാളേക്കുള്ളത് നാളെ ഉണ്ടായിക്കൊള്ളും. നീ നിന്‍റെ പണിനോക്ക്.ڈ ഗ്രാമക്കാര്‍ അവനെ പരിഹസിച്ചു.
     ആ നിമിഷത്തില്‍ മരത്തില്‍ നിന്ന് ഒരു കൂട്ടനിലവിളി ഉയര്‍ന്നു: ڇഅയ്യോ! ഞങ്ങളെ കടന്നലു കുത്തിയേ! കാട്ടുകടന്നല്‍!... കാട്ടുകടന്നല്‍!...ڈ അവരെല്ലാം څധടുപടുچ വെന്ന് താഴെയിറങ്ങി മണ്ണില്‍ കിടന്നുരുണ്ടു.
     ڇകടന്നലുള്ള മരം നമുക്കിവിടെ വേണ്ട. നശിച്ചമരം!ڈ താഴെ നിന്ന ഗ്രാമീണര്‍ ആ മരം മുറിക്കാന്‍ ഒരുക്കമായി. അവര്‍ മഴുക്കള്‍ കൈയിലെടുത്തു.
     ڇഅരുത്! ഈ മരം വെട്ടരുത്! ഇതുനമ്മെ തീറ്റിപ്പോറ്റുന്ന നന്മമരമാണ്!ڈ അഗൂട്ടിയും മാക്കോനെയ്മയും വിളിച്ചുകൂവി. പക്ഷേ വിഡ്ഢികളായ ഗ്രാമീണര്‍ അതു കേട്ടില്ല. അവര്‍ മരം മുറിച്ചു താഴെയിട്ടു.
     പെട്ടെന്ന് മരത്തിന്‍റെ കടയ്ക്കല്‍ നിന്ന് ഒരു നീരുറവ പുറത്തേയ്ക്ക് പൊട്ടിയൊഴുകാന്‍ തുടങ്ങി. അല്പനേരം കൊണ്ട് ആ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായി. അത്യാഗ്രഹികളായ ഗ്രാമീണര്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് എവിടേയ്ക്കോ ഒലിച്ചുപോയി.
     അഗൂട്ടിയും മാക്കോനെയ്മയും അവിടെയുള്ള ഒരു കുന്നിന്‍ പുറത്തു കയറി കുത്തിയിരുന്നു. വെള്ളമിറങ്ങുന്നതുവരെ മലദൈവങ്ങള്‍ അവരെ കാത്തുപാലിച്ചു.
     വെള്ളം തീരെ വറ്റിയപ്പോള്‍ അഗൂട്ടിയും മാക്കോനെയ്മയും കുന്നിന്‍ പുറത്തുനിന്ന് താഴെയിറങ്ങി. അവര്‍ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അവര്‍ പഴങ്ങള്‍ പറിച്ചു തിന്നാനായി അവിടത്തെ മരങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ എല്ലാത്തരം പഴങ്ങളും ഉണ്ടാകുന്ന ഒരു മരം പോലും അവിടെ കണ്ടില്ല. പകരം ഓരോതരം പഴങ്ങള്‍ മാത്രം ഉണ്ടാകുന്ന പ്രത്യേകം പ്രത്യേകം മരങ്ങളാണ് അവര്‍ കണ്ടത്.
     അവര്‍ക്കുവേണ്ടത് എല്ലാത്തരം പഴങ്ങളും ഉണ്ടാകുന്ന പഴയ ആ അത്ഭുതമരമായിരുന്നു. അഗൂട്ടിയും മാക്കോനെയ്മയും അത്ഭുതമരം തേടി കാടായ കാടുമുഴുവന്‍ തിരഞ്ഞു. പക്ഷേ കണ്ടെത്തിയില്ല.
     പിന്നെ അവരുടെ പിന്‍മുറക്കാരും അത്ഭുതമരം അന്വേഷിച്ചു; അവര്‍ക്കും അത് കണ്ടെത്താനായില്ല. കാലമേറെ കഴിഞ്ഞിട്ടും അവിടത്തെ ആളുകള്‍ ഇന്നും ആ അത്ഭുതമരം തേടിക്കൊണ്ടിരിക്കയാണ്. പക്ഷേ അതിനി എങ്ങനെ കണ്ടെത്താനാണ്? അത്യാഗ്രഹമുള്ളിടത്ത് ഒരു നന്മമരവും ഒരിക്കലും വളരുകയില്ല.
Share:

വൈറസ് - കരുതല്‍ വേണം ഡോ. അനൂപ് കുമാര്‍ എ.എസ് കണ്‍സള്‍ട്ടന്‍റ് ആന്‍റ് ചീഫ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍

     ആരോഗ്യം
     വൈറസ് - കരുതല്‍ വേണം
ഡോ. അനൂപ് കുമാര്‍ എ.എസ്
കണ്‍സള്‍ട്ടന്‍റ് ആന്‍റ് ചീഫ്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
    നിപ്പയുമായി മുഖാമുഖം കണ്ട ഒരു ഡോക്ടറാണ് ഞാന്‍. അന്ന് ഒരു മരണദൂതിന്‍റെ ഇരമ്പം ഞാന്‍ അവ്യക്തമായി കേട്ടു. ആ സമയം എന്നെ കീഴടക്കിയ വികാരങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് പറയുക അസാധ്യം. ഒരു ആരോഗ്യ സേവകനാണ് ഞാന്‍, ഒരു മനുഷ്യനാണ്, സാമൂഹ്യജീവിയാണ്. പേടിച്ചിട്ട് കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. ആശങ്ക വേണം താനും... ഒരു നാടിന്‍റെ ഭയം മുഴുവനും, കാര്‍മേഘമായി പടര്‍ന്ന ദിനങ്ങളായിരുന്നു. അത്... അതുമായി ബന്ധപ്പെട്ടപ്പോള്‍ എനിക്കു ചുറ്റുമുള്ള ഒരുകൂട്ടം മനുഷ്യരെക്കുറിച്ചുള്ള വേവലാതി എനിക്കുമുണ്ടായിരുന്നു. ഇനിയൊരു വൈറസ് പകര്‍ച്ചയില്‍ നാം എടുക്കേണ്ട മുന്നൊരുക്കങ്ങള്‍ എന്തൊക്കെയെന്ന് കുറിക്കുകയാണിവിടെ.
     വൈറസുകള്‍ക്കു മുന്‍പേ പായാനും അവയെ പ്രതിരോധിക്കാനും നാം പ്രാപ്തരാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആണ് കേരളത്തിലും അതേപോലെ തന്നെ ദക്ഷിണേന്ത്യയിലും നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആ സമയത്തു സമാനമായ ഒരു രോഗത്തെ പ്രതിരോധിച്ചോ, ചികിത്സിച്ചോ, അത്തരം ഒരു വൈറസിന്‍റെ ഭീതിതമായ തേരോട്ടങ്ങള്‍ക്ക് മുഖാമുഖം നിന്നോ, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയോ ഉള്ള യാതൊരു മുന്‍പരിചയവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ, ആരോഗ്യ മേഖലയ്ക്കോ, ആരോഗ്യ വകുപ്പിനോ, സംസ്ഥാന സര്‍ക്കാരിനോ ഒന്നും ഉണ്ടായിരുന്നില്ല തന്നെ. ഇത്തരം പ്രതിസന്ധികള്‍ ഒക്കെ നേരിട്ടിട്ടുപോലും, ഫലപ്രദമായ ഒരു കേരള മോഡല്‍ നിപ്പ പ്രതിരോധം നടത്തിയാണ് നമ്മള്‍ ഈ മാരക രോഗത്തെ വെറും പന്ത്രണ്ടു ദിവസം കൊണ്ട് കീഴ്പ്പെടുത്തിയത്. വികസിത രാജ്യങ്ങള്‍ പോലും വളരെ അത്ഭുതത്തോടെയാണ് അത് നോക്കിക്കണ്ടത്. ഇന്ന് ലോകത്തിന്‍റെ മുന്നിലുള്ള നിപ്പ പ്രതിരോധം എന്നത് കേരള മോഡല്‍ നിപ്പ പ്രതിരോധമാണ്. അതുകൊണ്ടുതന്നെ ഇനി ഇത്തരമൊരു സാഹചര്യം സംജാതമാവുകയാണെങ്കില്‍ മുന്‍പരിചയം ഉപയോഗിച്ച് വളരെ വ്യക്തമായ രീതിയില്‍ നമുക്ക് നിപ്പ രോഗപ്രതിരോധം നടപ്പിലാക്കാന്‍ സാധിക്കും. മുന്‍പരിചയംഇല്ലാതിരുന്നിട്ടു തന്നെ പ്രശംസനീയമായ രീതിയില്‍ നിപ്പക്കെതിരെ പ്രതിരോധം തീര്‍ത്ത നമുക്ക് ആ പരിചയവും, പ്രതിരോധം നടപ്പില്‍ വരുത്തിയ വിദഗ്ധ സംഘവും സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖലയ്ക്കു മുതല്‍ക്കൂട്ടാവുകതന്നെയാണ്. വസ്തുതകള്‍ ഇതായിരിക്കെ ഈ മേഖലയില്‍ നാം കുറച്ചുകൂടെ മുന്നോട്ടു സഞ്ചരിക്കേണ്ടതുണ്ട്. നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു പ്രാവശ്യവും നമുക്ക് വേഗത്തില്‍ തന്നെ രോഗനിര്‍ണയം നടത്താന്‍ സാധിച്ചെങ്കില്‍ കൂടി സമാനമായ ലക്ഷണങ്ങളുമായി വരുന്ന രോഗികളില്‍ രോഗനിര്‍ണയം നടത്താനുള്ള സാഹചര്യം ഇപ്പോഴും കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഇല്ല. സകല സജ്ജീകരണങ്ങളോടും കൂടെയുള്ള ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നമ്മുടെ നാട്ടില്‍ ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തിരുവനന്തപുരത്തു തുടങ്ങാന്‍ പോകുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കേണ്ടത് അത്യാവശ്യവുമാണ്. മാത്രവുമല്ല കേരളത്തിന്‍റെ ഒരു പ്രദേശത്തുമാത്രം ഇത്തരം ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതുകൊണ്ടു പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുമില്ല. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അത്യാവശ്യമാണ്. അതേസമയം ഇത്തരം വൈറസുകളെ തിരിച്ചറിയുന്നതിനുള്ള ചെറിയ തരം മെഷിനുകള്‍ പല സ്ഥലത്തും ലഭ്യമാണ്. അത്തരം മെഷിനുകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാന മെഡിക്കല്‍ കോളെജുകളിലും ലഭ്യമാക്കുകയും വേണം. അടിയന്തര സഹായം വേണ്ടുന്ന രോഗികള്‍ക്ക് ഇത്തരം സൗകര്യം ലഭ്യമാക്കിക്കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല ഡിസീസ് സര്‍വീലന്‍സ് പ്രോഗ്രാം കുറച്ചുകൂടി കാര്യക്ഷമമായി നടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ആരോഗ്യ വകുപ്പിന്‍റെ ഡിസീസ് സര്‍വീലന്‍സ് പ്രോഗ്രാം (കഉടജ) എന്നൊരു പദ്ധതി ഇപ്പോള്‍ തന്നെ ഉണ്ട്. നിപ്പയും മറ്റു പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയണം.
     ലോകാരോഗ്യ സംഘടന മുന്‍ഗണന നല്‍കേണ്ട എട്ടോളം രോഗങ്ങളുടെ ഒരു ബ്ലൂ പ്രിന്‍റ് തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക മരുന്നുകളോ വാക്സിനുകളോ കണ്ടുപിടിക്കപ്പെടാത്തവ. ഇവ ബാധിച്ചാല്‍ മരണ സാധ്യത കൂടുതലുമായവ. ലോകം മുഴുവന്‍ ഭീതി വിതക്കുന്ന വൈറസുകളാണിവ. ഇവയില്‍ ഒന്നാണ് നിപ്പ വൈറസ്. മരുന്നുകളോ പ്രതിരോധ വാക്സിനുകളോ ഇല്ലാത്ത നിപ്പയുടെ മരണസാധ്യത എഴുപതു ശതമാനത്തോളമാണുതാനും. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പരക്കാനുള്ള സാധ്യത കൂടുതലുമാണ്. പട്ടികയിലുള്ള മറ്റു രോഗങ്ങള്‍ ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍, എബോള, ലാസ്സ ഫീവര്‍, കൊറോണ വൈറസ്, റിഫ്ട് വാലി ഫീവര്‍, സിക്ക വൈറസ് എന്നിവയാണ്. ഇനി ഏതെങ്കിലും ഇത്തരം മാരക വൈറസുകളെ കണ്ടെത്തുകയാണെങ്കില്‍ അത് ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഡിസീസ് എക്സ് (ഉശലെമലെ ത) എന്നൊരു വിഭാഗവും ലോകാരോഗ്യ സംഘടന ഈ ബ്ലൂ പ്രിന്‍റില്‍ ഉള്‍പ്പെടുത്തി വച്ചിട്ടുണ്ട്. പട്ടികയിലുള്ള ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍, കൊറോണ വൈറസ്, സിക്ക വൈറസ് എന്നിവ നമ്മുടെ സംസ്ഥാനത്ത് ഏതാനും സ്ഥലങ്ങളില്‍, വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നു വിലയിരുത്തപ്പെടുന്നു. നമ്മുടെ വെല്ലുവിളി എന്നത് ഇത്തരം സാഹചര്യങ്ങള്‍ക്ക് തയ്യാറായി ഇരിക്കുകയും രോഗത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളെയും കുറിച്ചുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. ഇവ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ഉടനടി നടപടിയെടുക്കാനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
     പകര്‍ച്ചവ്യാധികള്‍ തടയുന്ന കാര്യത്തില്‍ നമ്മുടെ ആരോഗ്യ സംസ്കാരമാണ് ആദ്യം മാറേണ്ടത്. ഏതു പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത് പൗരനാണ്. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ആണ് ഇതില്‍ പ്രധാനം. പുറത്തുപോയി വരുമ്പോഴും, അല്ലാത്തപ്പോഴും ഭക്ഷണത്തിനു മുമ്പ് കൈയ്യും മുഖവും സോപ്പുപയോഗിച്ചു വൃത്തിയാക്കുക എന്ന ലളിതവും, ആവര്‍ത്തിച്ചു പറയുന്നതുമായ കാര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നതോര്‍ക്കുക. ഭക്ഷണത്തിനു ശേഷം സോപ്പുപയോഗിച്ചു കൈകള്‍ വൃത്തിയാക്കുക എന്നതാണ് മലയാളി ശീലിച്ച സംസ്കാരം. ഭക്ഷണത്തിനു മുമ്പേ കൈകളും, മുഖവും സോപ്പുപയോഗിച്ചു വൃത്തിയാക്കേണ്ട ശീലം നാം ഓരോരുത്തരും പഠിക്കേണ്ടതും, പഠിപ്പിക്കേണ്ടതും ഇത്തരം രോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വളരെ വളരെ അത്യാവശ്യമാണ്. രോഗലക്ഷണങ്ങള്‍ വന്ന ശേഷമാണ് ഇത്തരം രോഗങ്ങള്‍ പരക്കുക. അതുകൊണ്ടുതന്നെ ചുമ, പനി, കഫക്കെട്ട്, ഓര്‍മ വ്യതിയാനം ഇവ കണ്ടാല്‍ ഉടനെ തന്നെ വൈദ്യസഹായം തേടുകയും, മറ്റുള്ളവരുമായി ഇടപെടുന്നതില്‍ നിന്നും അകലം പാലിക്കുകയും ചെയ്താല്‍ ഏതു പകര്‍ച്ചവ്യാധിയും പരക്കുന്നത് തടയാനും സഹായിക്കും. അതുപോലെതന്നെ അസുഖങ്ങള്‍ പരക്കുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയുമാണ്. വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കഴുകി വൃത്തിയാക്കിയ പഴങ്ങള്‍ കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, പക്ഷികളും, വവ്വാലുകളും കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക എന്നിവയും വളരെ പ്രധാനമാണ്. ഇത് വ്യക്തിശുചിത്വം. അതേപോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും.
     രോഗം സ്ഥിരീകരിച്ചതിനു ശേഷം എല്ലാ രോഗികളെയും ചികിത്സിക്കാന്‍ ഒറ്റ ഒരു കേന്ദ്രം മതിയെന്ന് തീരുമാനിക്കുകയും അത് കോഴിക്കോട് മെഡിക്കല്‍ കോളെജ് മതി എന്ന് നിശ്ചയിക്കുകയും ചെയ്തു. ആ സമയത്തു മാനസിക സമ്മര്‍ദ്ദം വളരെ അനുഭവിച്ചിരുന്നു. ഞാനും എന്‍റെ കൂടെയുള്ള 76 പേരടങ്ങുന്ന സംഘവും അതിനോടകം തന്നെ നിപ്പ രോഗികളുടെ പരിചരണം മൂലം അപകടകരമായ ഒരു സോണില്‍ എത്തിയിരുന്നു. ഞങ്ങളില്‍ ആര്‍ക്കു വേണമെങ്കിലും നിപ്പ ബാധിക്കാം. ഇതിനു പുറമെ രണ്ടു നഴ്സുമാരും ഒരു പബ്ലിക് റിലേഷന്‍ സ്റ്റാഫും നിപ്പയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. അവര്‍ ഞാന്‍ ജോലി ചെയ്യുന്ന ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു. ഇവരുടെ സാമ്പിള്‍ എല്ലാം പെട്ടെന്ന് അയക്കേണ്ടിവരികയും ചെയ്തു. എന്‍റെ തന്നെ നേതൃത്വത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഞങ്ങള്‍ ഐസിയു സജ്ജമാക്കി. ചികിത്സിക്കാനുള്ള പ്രത്യേക ഏരിയ കണ്ടെത്തുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ നാളെ ആര്‍ക്കാവും നിപ്പ ബാധിക്കുക, ആരാവും ഈ വെന്‍റിലേറ്ററുകളില്‍ കിടക്കുക എന്നെല്ലാം ആലോചിച്ചു ഞങ്ങള്‍ ഓരോരുത്തരും വിഷമിച്ചിരുന്നു എന്നത് നേര്. ഒരു സംഘത്തെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഞാന്‍ ഭയപ്പെടരുതല്ലോ.
     കോഴിക്കോട് നിപ്പ പടര്‍ന്നപ്പോള്‍ ആദ്യത്തെ ഒരു രോഗിയൊഴിച്ചു ബാക്കി പതിനെട്ടു പേര്‍ക്കും രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്നാണ്. ഒരു ഷോപ്പിംഗ് മാളില്‍ പോകുന്ന ലാഘവത്തോടെയാണ് മലയാളി എന്നും ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. ആരോഗ്യ സ്ഥാപനങ്ങളില്‍ അനാവശ്യമായി തടിച്ചുകൂടുക, കൂട്ടമായി രോഗിയെ സന്ദര്‍ശിക്കാന്‍ പോകുക എന്നീ ശീലങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. കാരണം ഇനിയും നിപ്പ പോലെയുള്ള ആപത്തുകള്‍ നമ്മളെ പിടികൂടാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്നറിയുക.
     നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളാണ് എച്ച്1 എന്‍1, ചിക്കന്‍പോക്സ്, ന്യുമോണിയ തുടങ്ങിയവ. നമ്മുടെ ധാരണ ഇവയ്ക്കെതിരെയുള്ള വാക്സിനുകള്‍ കുട്ടികള്‍ക്ക് മാത്രം നല്‍കാനുള്ളതാണ് എന്നാണ്. മുതിര്‍ന്നവര്‍ക്കായുള്ള മറൗഹേ ്മരരശിമശേീി ുൃീഴൃമാ ഇന്ന് എല്ലാ ആശുപത്രികളിലും ഉണ്ട്. പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖത്തെപ്പറ്റി ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുകയും അത് ഉപയോഗപ്പെടുത്തുകയും വേണ്ടത് നമ്മുടെ മാറിവരേണ്ട ആരോഗ്യ സംസ്കാരമാണ്. രോഗങ്ങളുടെ സ്വഭാവത്തിലും വ്യാപനത്തിലും വ്യത്യാസം വരുന്ന ഈ സാഹചര്യത്തില്‍ അവയെ കുറിച്ചുള്ള നമ്മുടെ നിരീക്ഷണത്തിലും, സമീപനങ്ങളിലും, അറിവിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ഇത് ഒരു പരിധിവരെ ഉള്‍ക്കൊണ്ട ഒരു സമൂഹമാണ് നമ്മുടേത്. നിപ്പയുടെ കാലത്ത് ഇതിന്‍റെ നല്ല വശങ്ങള്‍ നാം കണ്ടതുമാണ്. അതേസമയം ഇതിനെതിരെ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നതും, അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും നാം കണ്ടു. അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. ആധികാരികമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും വേണം. എല്ലാത്തിലുമുപരി ഇത്തരം രോഗത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ ഉടലെടുക്കേണ്ടത് അത്യാവശ്യമാണ്.
     മറ്റൊരു പ്രധാനപ്പെട്ട വസ്തുത, പ്രകൃതിയിലെ മറ്റു ജന്തു സസ്യജാലങ്ങളുടെ ആവാസ വ്യവസ്ഥയെ
ക്കുറിച്ചു ബോധ്യമുണ്ടാക്കുകയും, അതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. ഇതിന്‍റെ നാശം എന്നത് നമ്മുടെയും നാശമാണ് എന്നറിയുക. ഇത്തരം രോഗങ്ങള്‍ പരക്കാന്‍ ഒരു
പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്.
     ഇത്തരം രോഗങ്ങള്‍ നമ്മിലേക്കെത്താനുള്ള മൂലകാരണം മനസ്സിലാക്കുകയും ആ പരിതഃസ്ഥിതികളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം പ്രതിരോധ വാക്സിനുകള്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഉപയോഗപ്പെടുത്തുക എന്നതാണ്. ഇത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വസ്തുതയായി മാറുന്നത് അപകടകരവുമാണ്.
Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts