പ്രകൃതിവിരുദ്ധ രതിയും സുപ്രീംകോടതി വിധിയും -- ജസ്റ്റിസ് ബഞ്ചമിന്‍ കോശി--

1860 ല്‍ പാസാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭാരതത്തിന്‍റെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2018 സെപ്റ്റംബര്‍ 6-ാം തീയതി റദ്ദാക്കുകയുണ്ടായി. അത് ഭരണഘടനയില്‍ പറയുന്ന മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ഈ നിയമം ഒന്നര നൂറ്റാണ്ടിലധികം കാലമായി നമ്മുടെ രാജ്യത്ത് പ്രാബല്യത്തില്‍ ഉള്ളതാണ്.
     ഭരണഘടന അനുസരിച്ച് നിലവിലുള്ള നിയമങ്ങളില്‍ ഏതെങ്കിലും ഭരണഘടനാവിരുദ്ധമാണെങ്കില്‍ അത് റദ്ദാക്കാന്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ ഭരണഘടനയുണ്ടാക്കി 68 വര്‍ഷമായിട്ടും ഈ നിയമം ആരും റദ്ദാക്കിയിട്ടില്ലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം ആരെങ്കിലും സ്വമേധയാ പുരുഷനുമായോ, സ്ത്രീയുമായോ, ഏതെങ്കിലും മൃഗവുമായോ പ്രകൃതിവിരുദ്ധ സംഭോഗത്തില്‍ ഏര്‍പ്പെട്ടാല്‍ ജീവപര്യന്തമോ, പത്ത് വര്‍ഷം വരെ നീളുന്നതോ ആയ തടവ് ശിക്ഷയും പിഴയും കോടതിക്ക് വിധിക്കാവുന്നതാണ്.
     സ്വന്തം ഭാര്യയെപ്പോലും പ്രകൃതിവിരുദ്ധ ലൈംഗികവൃത്തിക്ക് വിധേയയാക്കുന്നത് 377-ാം വകുപ്പ് പ്രകാരം കുറ്റകരമായിരുന്നു. ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് 2010 ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചെങ്കിലും, ബഹുമാനപ്പെട്ട സുപ്രീം കോടതി സുരേഷ്കുമാര്‍ കൗഷാലും നാസ് ഫൗണ്ടേഷനും തമ്മിലുള്ള കേസില്‍ (2014 അകഞ ടഇണ 78) റദ്ദാക്കുകയുണ്ടായി. ആ വിധിയില്‍ പറഞ്ഞിരുന്നത് പ്രസ്തുത നിയമം ഭരണഘടനാനുസൃതമാണെന്ന അനുമാനം ഉണ്ടെന്നും, ഈ നിയമം വളരെക്കാലം നിലനില്‍ക്കുന്നതാകയാല്‍ രാജ്യത്തിന്‍റെ പാരമ്പര്യവും സംസ്കാരവും പരിഗണിച്ച് അതില്‍ കോടതി ഇടപെടേണ്ട കാര്യമില്ലെന്നും, ആവശ്യമെങ്കില്‍ പാര്‍ലമെന്‍റിനാണ് നിയമം ഭേദഗതി ചെയ്യാന്‍ അധികാരമെന്നുമാണ്. ആ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ വിരമിച്ചതിനുശേഷം ആ വിധിയുടെ പുനഃപരിശോധനക്കായി ഒരു ഹര്‍ജി സമര്‍പ്പിക്കുകയും, അഞ്ചംഗ ഭരണഘടനാ ബഞ്ച് അത് പരിഗണിച്ച് വ്യത്യസ്ഥ വിധിന്യായങ്ങളിലൂടെ ഐക്യകണ്ഠേന പുരുഷനും പുരുഷനും തമ്മിലോ, സ്ത്രീയും സ്ത്രീയും തമ്മിലോ, പുരുഷനും സ്ത്രീയും തമ്മിലോ പ്രകൃതിവിരുദ്ധ സംഭോഗത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലാതാക്കിത്തീര്‍ത്തു. എന്നാല്‍ മൃഗങ്ങളുമായിച്ചേര്‍ന്നുള്ള പ്രകൃതിവിരുദ്ധരതി കുറ്റകരമായി തുടരുന്നു.
     ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ബലാത്സംഗം (ഞമുല), വ്യഭിചാരം (അറൗഹലേൃ്യ), വേശ്യാവൃത്തി (ജൃീശെേൗശേേീി), മാനഭംഗപ്പെടുത്തല്‍ (അളളലരശേിഴ ാീറല്യെേ) തുടങ്ങിയവയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും, വിവാഹിതരല്ലെങ്കില്‍പ്പോലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വേശ്യാവൃത്തിയെന്ന നിലയില്‍ കുറ്റകൃത്യമാവും. ഇന്ത്യന്‍ ശിക്ഷാനിയമം 497-ാം വകുപ്പനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ അനുമതികൂടാതെ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വ്യഭിചാരമെന്ന നിലയില്‍ കുറ്റകരമായിരുന്നു. എന്നാല്‍ അതിന് ശിക്ഷ അങ്ങനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന് മാത്രമായിരുന്നു. അത് തെറ്റാണെന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയും, കോടതി അത് പരിഗണിച്ച് ആ നിയമം തന്നെ റദ്ദാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇപ്പോള്‍ ആരെങ്കിലും വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വിവാഹമോചനം അനുവദിക്കാനുള്ള ഒരു കാരണം മാത്രമായി മാറി. പ്രകൃതിവിരുദ്ധരതി ഭാരതത്തിന്‍റെ സംസ്കാരത്തിനും, വിവിധ മതങ്ങളുടെ വിശ്വാസങ്ങള്‍ക്കും, പഠനങ്ങള്‍ക്കും എതിരാണെന്ന് പല സംഘടനകളും വാദിച്ചിട്ടും കോടതി അത് സ്വീകരിക്കുകയുണ്ടായില്ല. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പ് റദ്ദാക്കുന്ന വിഷയത്തില്‍ കോടതി തന്നെ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെടുകയുണ്ടായി.
     ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പ് റദ്ദാക്കിയതുകൊണ്ട് പലരും വിചാരിക്കുന്നതുപോലെ പുരുഷനും പുരുഷനും തമ്മിലോ, സ്ത്രീയും സ്ത്രീയും തമ്മിലോ വിവാഹം കോടതി അനുവദിച്ചിട്ടില്ല. ക്രിസ്ത്യന്‍ വിവാഹ നിയമവും, ഹിന്ദു വിവാഹ നിയമവും, മുസ്ലീം വ്യക്തി നിയമവും അനുസരിച്ച് സ്വവര്‍ഗ വിവാഹം അനുവദനീയമല്ല. എന്നാല്‍ ഭിന്നലിംഗ വ്യക്തികളെ സംബന്ധിച്ചിടത്തോളം കോടതി ഇനിയും ഉത്തരവ് പാസാക്കാന്‍ സാദ്ധ്യതയുണ്ട്. എന്ത് ഉത്തരവ് പാസാക്കിയാലും വിവാഹം ഒരു കൂദാശയാകയാല്‍ കാനോന്‍ നിയമത്തിന് വിരുദ്ധമായി പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള വിവാഹം ദേവാലയത്തില്‍ വച്ച് നടത്തിക്കൊടുക്കേണ്ട ആവശ്യമില്ല. ഭിന്നലിംഗക്കാരുടെ വിവാഹം അനുവദിച്ച് വിധിയുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് അതാത് മതാധികാരികള്‍ തീരുമാനമെടുക്കേണ്ടതുണ്ട്. അങ്ങനെ കോടതി വിധിച്ചാല്‍ പ്രത്യേക വിവാഹ നിയമം (ടുലരശമഹ ങമൃൃശമഴല അരേ) അനുസരിച്ച് വിവാഹം ചെയ്യാം. എന്നാല്‍ പുരുഷന്മാര്‍ തമ്മിലോ, സ്ത്രീകള്‍ തമ്മിലോ, പുരുഷനും സ്ത്രീയും ചേര്‍ന്നോ പ്രകൃതിവിരുദ്ധ ലൈംഗികവൃത്തി പരസ്യമായി നടത്താന്‍ പാടില്ല. അത് നിയമവിരുദ്ധമാകും. അത് പ്രതിഫലത്തിനു വേണ്ടിയായാല്‍ വേശ്യാവൃത്തി എന്ന നിലയില്‍ കുറ്റകരമാകും. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗികവൃത്തിയും കുറ്റകരമാണ്.
     പുരുഷന്മാര്‍ക്ക് പുരുഷന്മാരോടും, സ്ത്രീകള്‍ക്ക് സ്ത്രീകളോടും തോന്നുന്ന അഭിവാഞ്ഛ ജന്മസിദ്ധമാണെന്നും, അവര്‍ക്ക് ഒരുമിക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തില്‍ പെടുന്നതാണെന്നുമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അവര്‍ക്കും മറ്റുള്ളവരെപ്പോലെ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അവ വിനിയോഗിക്കുന്നതില്‍ നിന്നും അവരെ തടയാനാവില്ലെന്നുമാണ് കോടതി വിധിച്ചിരിക്കുന്നത്. കോടതി ഭരണഘടനാടിസ്ഥാനത്തില്‍ ഈ വിഷയം പരിഗണിക്കുമ്പോള്‍ നമ്മുടെ സംസ്കാരമോ, വിവിധ മതങ്ങളുടെ വിശ്വാസങ്ങളോ ഒന്നും കോടതിയെ സ്വാധീനിക്കില്ല എന്ന് ജഡ്ജിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ ഭരണഘടന അനുസരിച്ച് സുപ്രീം കോടതിയുടെ വിധി അന്തിമമാണ്. അതിനാല്‍ ഭരണഘടനാബഞ്ചിന്‍റെ ഐക്യകണ്ഠേനയുള്ള വിധി ഇനി മാറ്റപ്പെടാന്‍ ഇടയില്ല. ഭരണഘടനയുടെ 141-ാം അനുച്ഛേദം അനുസരിച്ച് സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ രാജ്യത്തിന്‍റെ തന്നെ നിയമമാണ്.
     എന്നാല്‍ പാര്‍ലമെന്‍റും കോടതിയും പാസ്സാക്കുന്ന നിയമങ്ങള്‍ക്കപ്പുറമായി പ്രകൃതിക്ക് ചില നിയമങ്ങള്‍ ഉണ്ട്. അവ ലംഘിക്കപ്പെട്ടാല്‍ അതിന്‍റേതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അത് പരിസ്ഥിതിയുടെ കാര്യത്തിലാണെങ്കിലും, വിവാഹത്തിന്‍റെ കാര്യത്തിലാണെങ്കിലും, അതിരുവിട്ട സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിലാണെങ്കിലും അങ്ങനെതന്നെ. പ്രകൃതി നിയമങ്ങള്‍ ഈശ്വരസൃഷ്ടിയായതിനാല്‍ അവയുടെ ലംഘനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. പ്രകൃതിവിരുദ്ധ ഭോഗത്തെത്തുടര്‍ന്ന് സോദോം, ഗൊമോറ എന്നീ പട്ടണങ്ങളെ നശിപ്പിച്ചതായി വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്. പ്രകൃതിവിരുദ്ധ രതി നിയമവിധേയമാക്കിയാല്‍ ക്രമേണ മനുഷ്യര്‍ അതില്‍ മാത്രം ഏര്‍പ്പെടുമെന്നും, അത് അടുത്ത തലമുറ ഉണ്ടാകാതിരിക്കാന്‍ കാരണമാകുമെന്നും പേടിക്കുന്നവരും ഉണ്ട്. ഹോസ്റ്റലുകളിലും മറ്റും അരാജകത്വം ഉണ്ടാകാനിടയുണ്ട്. ലോത്തിന് രണ്ട് ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചും ലോത്ത് അവരെ സല്‍ക്കരിക്കുന്നതിനെക്കുറിച്ചും ഉല്‍പത്തി പുസ്തകത്തില്‍ 19-ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് 4 മുതല്‍ 11 വരെ വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു:
     ڇഅവര്‍ കിടക്കും മുമ്പേ സോദോം നഗരത്തിന്‍റെ എല്ലാ ഭാഗത്തും നിന്നു യുവാക്കന്മാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുള്ള എല്ലാവരും വന്ന് വീടുവളഞ്ഞു. അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്‍റെയടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്ത് കൊണ്ടുവരിക. ലോത്ത് പുറത്തിറങ്ങി, കതകടച്ചിട്ട് അവരുടെ അടുത്തേക്കുചെന്നു. അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന് ഞാന്‍ നിങ്ങളോട് യാചിക്കുന്നു. പുരുഷസ്പര്‍ശമേല്‍ക്കാത്ത രണ്ട് പെണ്‍ മക്കള്‍ എനിക്കുണ്ട്. അവരെ ഞാന്‍ നിങ്ങള്‍ക്ക് വിട്ടുത രാം. ഇഷ്ടം പോലെ അവരോട് ചെയ്തുകൊള്ളുക. പക്ഷേ ഈ പുരുഷന്മാരെ മാത്രം ഒന്നും ചെയ്യരുത്. എന്തെന്നാല്‍ അവര്‍ എന്‍റെ അതിഥികളാണ്. മാറി നില്‍ക്കൂ, അവര്‍ അട്ടഹസിച്ചു. പരദേ ശിയായി വന്നവന്‍ ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനേക്കാള്‍ മോശമായി നിന്നോടു ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്തിയായി തള്ളിമാറ്റി വാതില്‍ തല്ലിപ്പൊളി ക്കാന്‍ ചെന്നു. പക്ഷേ ലോത്തിന്‍റെ അതിഥികള്‍ കൈനീട്ടി അവനെ വലിച്ചു വീട്ടിനുള്ളിലാക്കിയിട്ട് വാതി ലടച്ചു. വാതില്‍ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്ധരാക്കി, അവര്‍ വാതില്‍ തപ്പി ത്തടഞ്ഞു വലഞ്ഞു.
     തുടര്‍ന്ന് സോദോമും ഗൊമോറായും പരിസരപ്രദേശങ്ങളും അഗ്നിയില്‍ നശിപ്പിക്കപ്പെടുന്നതായി നാം വായിക്കുന്നു. അതിനാലാണ് പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികവൃത്തിയെ സോദോമികപാപം (ടീറീാ്യ) എന്ന് പറയുന്നത്. പ്രകൃതിവിരുദ്ധ രതിക്കെതിരെ ഉത്തമമായ പഠനങ്ങള്‍ ദേവാലയങ്ങളിലും, വിദ്യാലയങ്ങളിലും, വീടുകളിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം നാം പ്രതീക്ഷിക്കുന്നതിലും വലിയ വിപത്ത് ഉണ്ടാകാം. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക നിയമം ഉണ്ടാകുന്നത് ഉചിതമായിരിക്കും. നിയമത്തിനതീതമായി ദൈവം പ്രവര്‍ത്തിക്കട്ടെ.

(പാറ്റ്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമാണ് ലേഖകന്‍)
Share:

കവിത - പെണ്ണ്- ബോര്‍ഗ്ഹൈന്‍ (ആസാം)

പെണ്ണിനെപ്പോലെ
നിറമില്ലാത്തതാണ് വെള്ളം.
അതോ വെള്ളത്തെപ്പോലെ
നിറമില്ലാത്തതാണ് പെണ്ണ്
എന്നോ
ഞാനൊരു പെണ്ണാണ്.
എനിക്ക് നിറമുണ്ട്.
എന്‍റെ നിറം.
എനിക്ക് കനവുകളുണ്ട്-
എന്‍റെതാണ് അവ.
ഇഷ്ടങ്ങളുടെയും
ഇഷ്ടക്കേടുകളുടെയും പട്ടം പറത്താന്‍
ഒരുപാടു സാധ്യതകളുടെ
ആകാശത്തേക്ക് തന്നെ
മൂന്നു കാലങ്ങളും കാക്കുന്ന
പെണ്ണാണ് ഞാന്‍
നിറങ്ങളായി വീഴുന്നതും
പുകപോല്‍
പതഞ്ഞുയരുന്നതും ഞാന്‍ തന്നെ.

വെറുമൊരു കിടപ്പു കൂട്ടെന്ന്
നിങ്ങള്‍ക്കെന്നെ എങ്ങനെ
വിളിക്കാനാവും?
ഒത്തു നോക്കി കൊള്ളില്ലെന്നു
പറഞ്ഞ് എന്നെ കളിയാക്കരുത്
ഞാന്‍ പെണ്ണ്
നമുക്ക് നമ്മുടെതായ
ചായങ്ങളുണ്ട്: ആകാശമുണ്ട്
ചായം തേച്ചു നിറപ്പിക്കാന്‍.
Share:

ദുരന്തനിവാരണം മറ്റൊരുദുരന്തമാകുമ്പോള്‍ -അഡ്വ.ഡി.ബി.ബിനു

    പ്രകൃതിദുരന്തങ്ങള്‍ക്ക് മാനവ ചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനമാണുള്ളതെങ്കിലും ഈ ദുരന്തങ്ങളില്‍ നിന്നും മനുഷ്യന്‍ ഒന്നും പഠിക്കുന്നില്ല എന്നതാണ് മറ്റൊരു ദുരന്തം. അഗ്നിപര്‍വതങ്ങളുടെ വിസ്ഫോടനങ്ങള്‍ മൂലം നിരവധി നാഗരീകതകള്‍ തന്നെ തകര്‍ന്നടിഞ്ഞിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് തലമുറകള്‍ തന്നെ തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. ഭക്ഷ്യക്ഷാമം മൂലം കോടാനുകോടി ജനങ്ങള്‍ മരണമടഞ്ഞിട്ടുണ്ട്.
     ഇതെല്ലാം പ്രകൃതിയുടെ څവികൃതിچയെന്നു വിധിയെഴുതി നാം രക്ഷപ്പെടുമ്പോഴും ഈ ദുരന്തങ്ങളുടെയെല്ലാം അന്തര്‍ധാരയായത് മനുഷ്യന്‍റെ ഒടുങ്ങാത്ത ആര്‍ത്തിയും ചൂഷണ മനോഭാവവും ആണെന്ന കാര്യം വിസ്മരിച്ച് അടുത്ത ദുരന്തത്തിനായി നാം കാതോര്‍ക്കുകയും ചെയ്യുന്നു.
     പ്രകൃതിയെ വിവേകരഹിതമായി ചൂഷണം ചെയ്യുന്നതിന്‍റെ തിക്തഫലമാണ് പ്രകൃതി ദുരന്തങ്ങള്‍. അതുകൊണ്ടുതന്നെയാണ് അത് മനുഷ്യനിര്‍മിതങ്ങളാകുന്നത്. ദുരന്തങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ നാം പലപ്പോഴും പരാജയപ്പെടുകയും ഒന്നും ചെയ്യാനാകാതെ ദുരന്തമുഖത്ത് നിസ്സഹായരായി നില്‍ക്കേണ്ടിവരുന്നു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
     ദുരന്തങ്ങളെ മുന്‍കൂട്ടി കാണാനും അത് തടയുന്നതിനും ആഘാതം പരമാവധി കുറയ്ക്കുന്നതിനും പ്രതിരോധ നടപടികളും ആസൂത്രണവും അനിവാര്യമാണ്. ദുരന്തങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവചിക്കുന്നതിനും പ്രതിരോധിക്കുന്നതിനും കഴിയണം. ഇത്തരമൊരു ആസൂത്രണത്തിന്‍റെയും മുന്നൊരുക്കങ്ങളുടെയും അഭാവത്തിന് നാം വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. നിയമപരമായ څഅലര്‍ട്ടുچകള്‍ നല്‍കാതെ മുന്നറിയിപ്പുകളൊന്നുമില്ലാതെ ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടത് പ്രളയദുരന്തത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു എന്ന വിമര്‍ശനം ഉയരുകയും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
Share:

പൊലീസ് സേനയുടെ നവീകരണം സമീപകാല സാഹചര്യത്തില്‍ - ജേക്കബ് പുന്നൂസ് ഐ.പി.എസ്

(2018 ജൂലൈ 19 ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍)
     പൊലീസില്‍ കാതലായ ഒരു മാറ്റം ഉണ്ടാവണമെന്ന ശക്തമായ ആഗ്രഹം എല്ലാവരുടേയും ഉള്ളിലുണ്ട്. സര്‍വീസില്‍ കയറിയ നാള്‍ മുതല്‍ ആ തോന്നല്‍ എനിക്കുമുണ്ട്. അതിന്‍റെ പ്രധാന കാരണം ഞാന്‍ സര്‍വീസില്‍ കയറിയ സമയം അടിയന്തരാവസ്ഥയുടെ മൂര്‍ദ്ധന്യത്തിലായിരുന്നു എന്നുള്ളതാണ്. അന്ന് പൊലീസ് എന്നു പറഞ്ഞാല്‍ നാടു മുഴുവന്‍ വിറയ്ക്കും. ഈ രാജ്യത്തുള്ള മിക്കവരെയും യാതൊരു തടസ്സവുമില്ലാതെ പൊലീസ് പിടിച്ച് ജയിലിലാക്കിയ ഒരു ഗുണ്ടാനിയമം ഇവിടെയുണ്ടായിരുന്നു. ആ നിയമത്താല്‍ അകത്താക്കപ്പെട്ടവരാണ് ഇന്ന് കേരളം ഭരിക്കുന്ന ആളുകളില്‍ പലരും.
     1976 ല്‍ ഉണ്ടായിരുന്ന പൊലീസ് സേന എന്തും ചെയ്യാന്‍ ശക്തിയുള്ള ഒന്നായിരുന്നു. 77 ല്‍ ഞാന്‍ വടകര പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള എ.എസ്.പി യായി എന്‍റെ പരിശീലന കാലം ചെലവഴിക്കാന്‍ നിയോഗിക്കപ്പെട്ട സമയത്താണ് കുപ്രസിദ്ധമായ രാജന്‍ കൊലക്കേസ് ഉണ്ടാകുന്നത്. അന്നുവരെ വടകര പൊലീസ് സ്റ്റേഷനിലെ ശക്തരായിരുന്ന പൊലീസുകാര്‍ക്ക് വടകര അഞ്ചുവെളുപ്പ് ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതി ഇതിന്‍റെ ഫലമായി ഉണ്ടായി. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ ജനങ്ങള്‍ അവിടെ നിന്നും ആട്ടിപ്പായിക്കുകയും അവര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയും ചെയ്തു.
     അതുവരെ ശക്തിയുടെ പ്രതീകമായിരുന്ന, നാട്ടില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത, ധൈര്യമുള്ള പൊലീസ് 1977 ഏപ്രില്‍-മെയ് മാസമായപ്പോഴേക്കും ശക്തിയെല്ലാം ചോര്‍ന്ന് മാളങ്ങളില്‍ ഒളിക്കുന്ന കാഴ്ചയാണ് പിന്നീട് ഞാന്‍ കണ്ടത്. അന്നു മുതല്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു, ഈ പരിതാപകരമായ അവസ്ഥ എങ്ങനെയാണ് പൊലീസിനുണ്ടായത്; എങ്ങനെയാണിത് സംഭവിക്കുന്നതെന്ന്.
ബാധിച്ചിരിക്കുന്നത് വലിയ രോഗം
     ഇന്ന് ഭരണകൂടത്തില്‍ നിന്ന് പൗരന് ലഭിക്കുമെന്ന് പറയുന്ന അവകാശങ്ങള്‍ എല്ലാം ഫലത്തില്‍ അവര്‍ക്ക് ലഭ്യമാകുന്നുണ്ടോ? പൊലീസ് സ്റ്റേഷനില്‍ ചെന്ന് എന്നെ അടിച്ചു എന്ന് ഒരാള്‍ പരാതി പറയുമ്പോള്‍ څനീ പോടാچ എന്ന് പറയുന്ന എസ്.ഐ ആണെങ്കില്‍ പൗരന്‍റെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യത്തിന് എന്തര്‍ത്ഥം; എന്‍റെ പോക്കറ്റടിച്ചുവെന്നു പരാതി പറയുമ്പോള്‍ അന്വേഷിക്കാന്‍ തനിക്ക് സമയമില്ലെന്ന് ഒരു എസ്.ഐ പറയുകയാണെങ്കില്‍ എന്‍റെ സ്വത്തിനുള്ള, സ്വത്ത് സമ്പാദിക്കുവാനുള്ള സ്വാതന്ത്ര്യത്തിന് എന്ത് ഫലം? ഞാന്‍ അമ്പലത്തിലേക്കു പോകുമ്പോള്‍ വഴിയില്‍ മാര്‍ഗതടസം ഉണ്ടായാല്‍ നീ അമ്പലത്തിലൊന്നും പോകേണ്ട തിരിച്ച് വീട്ടില്‍ പോ, ഇവിടെ മാര്‍ഗതടസമൊന്നുമില്ല എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുമ്പോള്‍ എന്‍റെ ആരാധനാസ്വാതന്ത്ര്യത്തിനെന്തര്‍ത്ഥം!
Share:

ഇടുക്കി അതിജീവനത്തിന്‍റെ പുതിയ അദ്ധ്യായം - റെയ്സണ്‍ കുര്യാക്കോസ്

മിടുമിടുക്കിയാണ് ഇടുക്കി, അല്ല ആയിരുന്നു. പ്രകൃതിദുരന്തങ്ങളുടെ നടുക്കത്തില്‍ നിന്ന് മോചിതയാകാന്‍ ഇടുക്കിക്ക് കഴിഞ്ഞിട്ടില്ല. ജില്ലയിലെ എണ്‍പത് ശതമാനം മലയോര പ്രദേശങ്ങളേയും പ്രകൃതി ദുരന്തം ബാധിച്ചു. കുടിയേറ്റ കാലത്തിനപ്പുറം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയാണ് ഇടുക്കിയില്‍ ഉണ്ടായത്. കലിതുള്ളിയ കാലവര്‍ഷത്തില്‍ ഒന്നും ബാക്കിവയ്ക്കാതെ എല്ലാം ഒലിച്ചുപോയി. നിരവധി ആളുകളുടെ ജീവനെടുത്തു. ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എല്ലാം നഷ്ടപ്പെട്ട് ഉടുതുണി മാത്രമായി കയറിച്ചെന്നു.
     ഓഗസ്റ്റ് ആദ്യവാരത്തോടെയാണ് ജില്ലയില്‍ മഴ തുടങ്ങുന്നത്. മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായിരുന്നു ആശങ്ക ഉയര്‍ത്തിയിരുന്നത്. മഴ തോരാത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന ഘട്ടത്തില്‍ എത്തിയതോടെ ആദ്യഘട്ട ജാഗ്രതാ നിര്‍ദ്ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് രണ്ടിന് ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് രണ്ടായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ടില്‍ എത്തുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തി ജനങ്ങളുടെ ആശങ്ക ഒഴിവാക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈകുന്നേരത്തോടെ എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തി ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ടിലെ വെള്ളം ചെറുതോണി അണക്കെട്ടിന്‍റെ  ഷട്ടറുകള്‍ തുറന്ന് പുറത്തേക്ക് ഒഴുക്കി.
     മാധ്യമങ്ങള്‍ ഡാം തള്ളിത്തുറക്കാന്‍ ശ്രമിക്കുകയാണ്, ഡാം തുറക്കുന്നതില്‍ ഇടുക്കിക്കാര്‍ക്ക് ആശങ്കയില്ല, ആകാംക്ഷ മാത്രമേയുള്ളൂ തുടങ്ങിയ ട്രോള്‍ മഴയും ഇതേ സമയം ശക്തമായിരുന്നു. എന്നാല്‍ ഇതെല്ലാം നാട്ടുകാര്‍ മാറ്റിപ്പറയുന്ന ദിനങ്ങളും ദുരന്തങ്ങളുമാണ് പിന്നീടങ്ങോട്ട് അണപൊട്ടിയൊഴുകിയത്.
Share:

ഡാമുകളുടെ സംരക്ഷണമെന്നാല്‍ ജനങ്ങളുടെ സംരക്ഷണമാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍

ഡാമുകള്‍ അല്ല പ്രളയം ഉണ്ടാക്കിയതെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് അത് ആവശ്യമില്ലാത്ത വിവാദമാണ്. വരാനിരിക്കുന്ന തുലാവര്‍ഷത്തില്‍ വെള്ളം കിട്ടും, അതുകൊണ്ട് ഡാമുകളിലെ വെള്ളം തുറന്നുവിടണം എന്ന അഭിപ്രായം ചില ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. തമിഴ്നാട്ടില്‍ പെയ്യുന്ന വടക്കുകിഴക്കന്‍ മണ്‍സൂണിനെ ആശ്രയിച്ച് ഡാമുകള്‍ തുറന്നുവിടുന്നത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വരാനിരിക്കുന്ന കൊടും വേനലില്‍ ഡാമുകളില്‍ ശേഖരിച്ചിരിക്കുന്ന വെള്ളമാണ് ജലസേചനത്തിനും കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും ഉപയോഗിക്കുന്നത്. അതുകൊണ്ട് ഡാമുകളിലെ വെള്ളം പരമാവധി ഉപയോഗിക്കണം.
     കാലവര്‍ഷത്തിലാണ് ഡാമുകള്‍ നിറയുന്നതും വെള്ളം ശേഖരിച്ചുവയ്ക്കാന്‍ അവസരം ലഭിക്കുന്നതും. ഡാമുകളുടെ കുറവാണ് ഇവിടത്തെ ജലലഭ്യത കുറവിനു കാരണമെന്നും അതിനാല്‍ കൂടുതല്‍ ഡാമുകള്‍ പണിയണം എന്നുമാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. അത് ഗവണ്‍മെന്‍റ് അംഗീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡാം സേഫ്റ്റി അതോറിറ്റിക്കും ശുപാര്‍ശ ചെയ്യാന്‍ താല്‍പര്യമാണ്. വലിയ രീതിയില്‍ പ്രളയം നിയന്ത്രിക്കാന്‍ ഡാമുകള്‍ സഹായകരമാണ്. 1924 ലേതിനു സമാനമായ ഈ പ്രളയം ഇനിയുമുണ്ടായാല്‍ നിലവിലുള്ള ഡാമുകള്‍ക്ക് വലിയ രീതിയില്‍ പ്രളയക്കെടുതിയെ തടയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.
Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts