ഭൂതകാലത്തിന്‍റെ വര്‍ത്തമാനപ്പത്രങ്ങള്‍

 



ആധുനിക തിരുവിതാംകൂറിന്‍റെ ഉദയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറില്‍ നടന്ന കലാപങ്ങളും ദുരന്തങ്ങളും ഉപജാപങ്ങളും ഇടപെടലുകളുമെല്ലാം സര്‍ഗാത്മകരചനകള്‍ക്ക് വേണ്ടുവോളം വിഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. നാടുവാഴി വ്യവസ്ഥയില്‍ നിന്ന് രാജാധികാരത്തിലേക്കും ഉദ്യോഗസ്ഥഭരണത്തിലേക്കുമുള്ള രാഷ്ട്രീയകാലാവസ്ഥയുടെ സംക്രമണകാലത്തെ സംഘര്‍ഷങ്ങളെയാണ് അവ സ്ഥാനപ്പെടുത്തുന്നത്. കേന്ദ്രീകൃതമായ അധികാര വാഴ്ചയോട് കൂറ് വെളിപ്പെടുത്തുന്ന അപദാനങ്ങളാണ് മുഖ്യധാരയിലുള്ളത്. എങ്കിലും ചരിത്രഗതിയുടെ വ്യത്യസ്തമായ തരത്തിലുള്ള സ്വഭാവത്തെ വ്യക്തമാക്കിത്തരുന്ന, പ്രാദേശികമായ വാമൊഴിവഴക്കങ്ങള്‍ വഴി പ്രചരിച്ചിട്ടുള്ള ബദല്‍ ആഖ്യാനങ്ങള്‍ക്കും അവയ്ക്കിടയില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട വിഭാഗമാണ് പ്രസ്തുത ചരിത്രസംഭവങ്ങളെ പ്രമേയമാക്കുന്ന മലയാളനോവലുകള്‍. സി. വി രാമന്‍പിള്ളയുടെ څമാര്‍ത്താണ്ഡവര്‍മ്മچ (1891), വൈക്കം ചന്ദ്രശേഖരന്‍ നായരുടെ څപഞ്ചവന്‍കാട്چ (1970), തോപ്പില്‍ രാമചന്ദ്രന്‍ പിള്ളയുടെ څവേണാട്ടുസിംഹംچ (1994) എന്നിവ മാര്‍ത്താണ്ഡ വര്‍മ്മ കഥാപാത്രമായി വരുന്ന മുന്‍കാല നോവലുകളാണ്. ڇഭൂതകാലത്തെ ജീവിതം ഭാവനാപരമായി ചിത്രീകരിക്കുന്നവڈ എന്ന് കേസരി ബാലകൃഷ്ണപിളള നിര്‍വചിച്ച റൊമാന്‍സുകളുടെ (ചരിത്രാഖ്യായികകളുടെ) ഗണത്തിലാണ് ഇവയുടെ സ്ഥാനം. തിരുവിതാംകൂറിലെ രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള രാഷ്ട്രീയപരിസരം പശ്ചാത്തലമാക്കുന്ന പില്ക്കാല നോവലുകളില്‍ പലതും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവയല്ല. പ്രമേയപരമായി അവ, പ്രത്യേക പ്രദേശത്തെ, പ്രത്യേക ചരിത്രസന്ധിയെ സ്വീകരിക്കുന്ന സമാനത പ്രകടിപ്പിക്കുന്നവയാണെങ്കിലും ആഖ്യാനതലങ്ങളിലുള്ള വൈവിധ്യവും വര്‍ത്തമാനകാലത്തില്‍ നിന്നുള്ള സുതാര്യമായ നോട്ടവും അവയെ വേറിട്ടു നിര്‍ത്തുന്നു.

     ചരിത്രസന്ദര്‍ഭമെന്ന നിലയ്ക്ക് സമകാലിക നോവലുകളില്‍ കടന്നുവരുന്ന തിരുവിതാംകൂര്‍ എന്ന സ്ഥലത്തിനും അനിഴം തിരുന്നാള്‍ വീരമാര്‍ത്താണ്ഡവര്‍മ്മയുടെ രാജപദവിക്കും വ്യത്യസ്തമായ മാനങ്ങളാണുള്ളത്. അവിടെ വിശാലമായ ഭൂതകാലത്തിലെ ഒരു ഖണ്ഡത്തെ നിശ്ചിതലക്ഷ്യത്തെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന ഭാവമാണുള്ളത്. ആഖ്യാനകാലം പോലും അവിടെ പലതാണ്. ഈ കാലാന്തര സഞ്ചാരമാണ് നോവലുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ചരിത്രഖണ്ഡത്തെ വിശകലനസ്വഭാവമുള്ളതാക്കി മാറ്റുന്നത്. പ്രമേയത്തിനുള്ളിലെ ചരിത്രാസ്പദങ്ങളെ ഭാവനയുമായി കൂട്ടിയിണക്കി അതികഥയുടെ ഘടനയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നവയാണ് സമകാലിക നോവലുകള്‍. എഴുത്താണ് അതികഥകളിലെ മുഖ്യപ്രമേയം. ചരിത്രസംഭവങ്ങള്‍ അതിന്‍റെ അനുബന്ധങ്ങള്‍ മാത്രമാകുന്നതേയുള്ളു.

തുടർന്ന് വായിക്കാൻ

https://moolyasruthimagazine.myinstamojo.com/

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts