സിംഗപ്പൂര്‍ ശിങ്കം യു.എ ഖാദര്‍


     പഴയ ചിട്ടവട്ടങ്ങള്‍ അണുവിട തെറ്റിക്കരുതെന്ന പിടിവാശിക്കാരുണ്ട്. അവര്‍ ലെഫ്റ്റും റൈറ്റും പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് തെറ്റിപ്പോകും. ഇടം വലം തിരിയാത്ത അവസ്ഥ. അതായിരുന്നു എനിക്കും. മുദ്രാവാക്യം വിളിക്കുമ്പോള്‍ മുഷ്ടി ചുരുട്ടരുത്. കൈയ്യുയര്‍ത്തി ശക്തിയില്‍ ആകാശത്തേക്ക് ഇടിക്കരുത്. തൊണ്ടകാറേ അലറരുത്. എല്ലാറ്റിനും ഒരു ڇഅദബ്ڈ ആവശ്യമുണ്ട്. കേള്‍ക്കുന്നവര്‍ക്ക് ڇഇമ്പംڈ തോന്നണം. ڇകൂറ്റ്ڈ നന്നാവണം. നമ്മളാല്‍പെട്ടവര്‍ക്ക് ڇചേലും ചിതവുംڈ തോന്നണം. ചൊവ്വില്ലാത്തതൊന്നും നമ്മള്‍ക്കാര്‍ക്കും ചേരുന്നതുമല്ല. നമ്മള്‍ മറ്റുള്ളവരേ പോലെയല്ലല്ലോ -
     ജാഥയില്‍ മുന്നില്‍ കൊടിപിടിച്ചു നില്‍ക്കുന്ന പ്രവര്‍ത്തകന്‍റെ തൊട്ടുപിന്നിലായി നില്‍ക്കുന്നവനെ അണിയില്‍ നിന്ന് മാറ്റിനിര്‍ത്തി നല്‍കിയ ഉപദേശങ്ങളാണ്. പുറത്ത് തട്ടി അയാള്‍ വീണ്ടും അനുനയസ്വരത്തില്‍ പറയുന്നു. ڇനമ്മളാള്‍ക്കാരുടെ ജാഥയും നമ്മളുടെ ആ ജറൂറും മറ്റുള്ളവര്‍ക്ക് ഒരു പാഠമാവണം. തിരിഞ്ഞോ നിനക്ക്. ഞാന്‍ പറഞ്ഞതിന്‍റെ മയന മനസ്സിലായോ ബടുവാ നിനക്ക് -ڈ
     എനിക്ക് മനസ്സിലാവാന്‍ എന്തിരിക്കുന്നു. ഒടുവില്‍ എന്തധികാരംവച്ചാണ് അയാല്‍ എന്നെ ڇബടുവാڈയെന്ന് വിളിച്ചത്. അയാള്‍ ആരാണ്? കോയാലിയാക്കയെന്നയാള്‍ക്ക്, സിങ്കപ്പൂരിലെ ഏതോ ചീനക്കാരനെപ്പറ്റിച്ച് നാട്ടില്‍ വിലസി നടക്കുന്നയാള്‍ക്ക് എന്‍റെ നേരേ തട്ടിക്കയറാന്‍ കച്ചീട്ട് ആരാണ് നല്‍കിയത്? ജാഥാ ക്യാപ്റ്റന്‍ അഹ്ദല്‍ തങ്ങളോ അതല്ല ഞങ്ങളുടെ ടീം ലീഡര്‍ അബൂഞ്ഞിക്കായോ? മമ്മൂക്കായോ?
     എലക്ഷന്‍ കമ്മിറ്റി വളണ്ടിയര്‍മാരിലൊരാളായി ഞാന്‍ വന്നു ചേര്‍ന്നത് എന്‍റെ ഒപ്പം പഠിക്കുന്ന കൂട്ടുകാരെല്ലാം തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചേര്‍ന്നതു കൊണ്ടാണല്ലോ. കാലം ആയിരത്തിതൊള്ളായിരത്തി അമ്പത്തിരണ്ടാണെന്നാണ് ഓര്‍മ്മ (1952) മദിരാശി അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് പത്മനാഭന്‍ മാസ്റ്ററാണ്. കൊല്ലത്തെ ബാസല്‍ മിഷന്‍ സ്കൂളിലെ ഹെഡ്മാസ്റ്ററാണ്. തെളിച്ച് പറയുകയാണെങ്കില്‍ പത്മനാഭന്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പിന് നില്‍ക്കേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടാണ്. ഉള്ളാലെ പത്മനാഭന്‍ മാസ്റ്റര്‍ ഒരു കമ്യൂണിസ്റ്റനുഭാവിയാണെന്നാണ് കേള്‍വിയും. കേള്‍വി മാത്രമല്ല. പൊരുളും അത് തന്നെ.
     കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആ തെരഞ്ഞെടുപ്പില്‍, കൊയിലാണ്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയില്ല. അവര്‍ വി.പി കുഞ്ഞിരാമക്കുറുപ്പ് എന്ന പ്രജാ സോഷ്യലിസ്റ്റ് കല്ലിക്കാരനെയാണത്രേ! തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ തീരുമാനിച്ചത്. ശ്രീമാന്‍ കെ.കേളപ്പന്‍റെ നേതൃത്വത്തിലുള്ള പ്രജാ പാര്‍ട്ടിയും ജയപ്രകാശ് നാരായണന്‍റെ ചുമതലയിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലയിച്ച് ഐക്യമുന്നണിയായി നിര്‍ത്തിയ ആളാണ് വി.പി കുഞ്ഞിരാമക്കുറുപ്പ്. അയാളെ സഹായിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മറ്റൊന്നും ചെയ്യാനുമില്ല. തെരഞ്ഞെടുപ്പിന് സ്വതന്ത്രനായി നില്‍ക്കാനുള്ള മോഹം മാസ്റ്റരവര്‍കള്‍ അറിയിച്ചപ്പോള്‍ മുസ്ലീംലീഗ് അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചതും കൊയിലാണ്ടിയിലെ സ്ഥാനാര്‍ത്ഥി സ്വതന്ത്രനായി മത്സരിക്കുന്ന പത്മനാഭന്‍ മാസ്റ്റര്‍ തന്നെ. വിലയേറിയ ഓരോ വോട്ടും ڇപക്ഷിڈപ്പെട്ടിയ്ക്ക് തന്നെ. പക്ഷിപ്പെട്ടി നമ്മുടെ പെട്ടി തന്നെ. സ്കൂള്‍കുട്ടികളായ ഞങ്ങളെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനക്കമ്മിറ്റിയില്‍ ചേര്‍ത്തു. ഒനാണ് ടി.പി മമ്മുക്കയാണ് ഞങ്ങള്‍ ഇളംപ്രായക്കാരുടെ നേതാവ്. ടി.പി മമ്മുക്കയുടെയൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കുട്ടികളെ നോക്കി. കോയാലിക്കാ എന്ന ڇസിംഗപ്പൂര്‍ ശിങ്കംڈ നാട്ടു മുഖ്യസ്ഥനായി കൊയിലാണ്ടിയങ്ങാടിയില്‍ വിലസുന്ന കാലമായിരുന്നു. നാട്ടുപ്രമാണിമാരും തറവാട്ടുകാരുമായവരെല്ലാം മുസ്ലീം ലീഗാഫീസില്‍ തങ്ങളവര്‍കളെ കാണാന്‍ കയറി വരുമ്പോള്‍ ആ തക്കം നോക്കി ഏണിപ്പടവുകള്‍ കയറി കോയാലിക്കായും ലീഗാഫീസില്‍ എത്തും. തങ്ങളും മറ്റുള്ളവരും ഓരോരോ കാര്യങ്ങള്‍ പറയുമ്പോള്‍ അതെല്ലാം കേട്ടു തലകുലുക്കുകയും തങ്ങളവര്‍കളോട് ڇലബ്ബേക്ഷംڈ എന്നും നാട്ടുപ്രമാണിമാരോട് ڇജറൂര്‍ ജീസാണ്ട്ڈ എന്നു പറഞ്ഞാണ് തന്‍റെ സിങ്കപ്പൂര്‍ അനുഭവം വച്ച് എലക്ഷന്‍ എന്താണെന്നും എങ്ങിനെയാണത് സംഘടിപ്പിച്ച് നടത്തേണ്ടതെന്നും വെറുതെ പറഞ്ഞുകൊണ്ടിരിക്കും. ڇകോലായി എന്തെങ്കിലും പറഞ്ഞ് ഓന്‍റെ ഏതം പോലെ ചെയ്യട്ടെ. സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ വോട്ട് നല്‍കി ജയിപ്പിക്കലാണ് നമ്മുടെ ഇനിയുള്ള പണി. നമ്മള്‍ സഹായിക്കാമെന്നേറ്റ ആ ആളെ ജയിപ്പിക്കലാ നമ്മളെ പണി. അതിന്നാരേയും പെണക്കണ്ടല്ലൊ... സിങ്കപ്പൂര്‍ കോയാലിയാ നമ്മളെ ശക്തിയെന്നറിഞ്ഞാ ഒരുവകപ്പെട്ട പോക്കിരികളൊന്നും നമ്മളെ എടങ്ങേറാക്കൂലാ - എന്തേയ് -ڈ
     സ്വാകാര്യ സംഭാഷണത്തില്‍ തങ്ങളവര്‍കളുടെ ഭാഷണമാണത്. തങ്ങള്‍ അവര്‍കള്‍ എന്നുപറയുന്നത് സാക്ഷാല്‍ സെയ്ത് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ തന്നെ. സഹായിയായി കൊയിലാണ്ടിയിലെ മുസ്ലീംലീഗാഫീസിന്‍റെ ചുമതലക്കാരന്‍ സെയ്ത് ഉമ്മന്‍ ബാഫക്കിയുമുണ്ട്... തെരഞ്ഞെടുപ്പ് വളണ്ടിയര്‍മാരായ ഞങ്ങള്‍ക്കുവേണ്ട ഒത്താശകളും നിര്‍ദേശങ്ങളും തരാന്‍ ടി.പി മമ്മുക്കായെന്ന ലീഗ് 
Share:

സിനിമ അദ്ദേഹത്തിനു മതമായിരുന്നു... മൃണാള്‍ദാ... ജോണ്‍ പോള്‍




     കല്‍ക്കത്തയില്‍ രണ്ടുതവണയായി മൂന്നു നാലു മാസങ്ങള്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. ആദ്യം പോകുമ്പോള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. വീട്ടുകാരുമൊത്തായിരുന്നു യാത്ര. കാഴ്ചകളും അങ്ങനെ തന്നെ. അവര്‍ നയിക്കുന്നു; ഞാന്‍ അണിചേരുന്നു.
     ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു രണ്ടാമൂഴം.
     മൂത്ത ജ്യേഷ്ഠനും ഭാര്യയും മകളും കല്‍ക്കത്തയിലായിരുന്നു താമസം. ജ്യേഷ്ഠത്തിയും മകളും നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ കൂട്ടിക്കൊണ്ടുവരാന്‍ വല്ല്യേട്ടന് എത്താന്‍ കഴിഞ്ഞില്ല. ലീവ് പ്രശ്നമായി. അവധിക്കാലത്തിന്‍റെ തുടക്കമായതുകൊണ്ട് അകമ്പടി നിയോഗം എനിയ്ക്കായി. അവധി കഴിഞ്ഞിട്ടു മതി മടക്കം എന്നുള്ളതുകൊണ്ട് ആ സാവകാശമെടുത്ത് കല്‍ക്കത്തയെ കാണാനും മനസ്സിലാക്കുവാനും കഴിഞ്ഞു. രാവിലെ വല്യേട്ടന്‍ ജോലിയ്ക്കു പോകും. പുറകെ ഒറ്റയ്ക്ക് നഗരവേട്ടയ്ക്ക് ഞാനുമിറങ്ങും. കാഴ്ചാംദേഹിയായി കാല്‍നടയായും വാഹന സഞ്ചാരിയായും യഥേഷ്ടം അലഞ്ഞു.
     ദക്കൂറിയാ തടാകത്തിനരികെ റാഷ് ബിഹാരി അവന്യൂവിന്‍റെ ഉപവീഥിയായ ലെയ്ക്ക് ടെറസ്സ് റോഡിലായിരുന്നു വല്യേട്ടന്‍റെ താമസം. തൊട്ടടുത്തുള്ള ലെയ്ക്ക് ടെമ്പിള്‍ റോഡില്‍ താമസിക്കുന്ന ആജാനബാഹുവായ ഒരാള്‍ നടന്ന വഴിയിലെ പതിവു കാഴ്ചയായിരുന്നു. അയഞ്ഞ വെള്ള ജുബ്ബയും പൈജാമയുമാണു വേഷം. ചിലപ്പോള്‍ അതു പാന്‍റും സ്ലാക്ക് ഷര്‍ട്ടുമാകും. ഇടയ്ക്കു മാത്രം ചുണ്ടോടടുപ്പിച്ച പുകയെടുക്കുന്ന പൈപ്പ് സദാ കൈയ്യില്‍. ആരാധനയോടെ ദൂരെ നിന്നും അടുത്തുനിന്നും അദ്ദേഹത്തെ കാണും. ഇന്ത്യന്‍ സിനിമയിലെ അവതാര പ്രത്യക്ഷമായി ലോകം ആഘോഷപൂര്‍വം തോളിലേറ്റിയ സത്യജിത് റേ. ബംഗാളിയ്ക്കു അദ്ദേഹം സ്വന്തം മാജിക് ദായായിരുന്നു!
     ചൗരംഗി മൈതാനം ചരിത്രം സൃഷ്ടിക്കുകയും തിരുത്തുകയും ചെയ്ത ഒരുപാട് യോഗങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഞാനവിടെയുള്ളപ്പോഴാണ് മെയ്ദിന മഹായോഗം നടന്നത്. എസ്പ്ലനേഡിന്‍റെ ഓരത്തുനിന്നും ഞാന്‍ റോഡു കുറുകെ കടന്നു അവിടെയുള്ള വലിയ കൂട്ടത്തിന്‍റെ പിന്‍നിരയില്‍ ചേര്‍ന്ന് നിന്ന് ദൂരെയുള്ള വേദിയിലേയ്ക്ക് കണ്ണയച്ചു.
     അയഞ്ഞ ജുബ്ബയും പാരമ്പര്യ വഴക്കത്തില്‍ ഉടുത്ത ധോത്തിയുമായി ഒരാള്‍ അത്യാവേഗപൂര്‍വം ജുബ്ബയുടെ കൈകള്‍ തെറുത്തുകയറ്റി ഉറച്ച കൈയ്യാംഗങ്ങളോടെ പ്രസംഗിക്കുന്നു. ബംഗാളിയിലാണ്. പക്ഷെ ആ ശബ്ദത്തിലെ എരിവു വീര്യം കൗതുകത്തോടെ കേട്ടു നില്‍ക്കാന്‍ തോന്നി. അടുത്തുണ്ടായിരുന്ന ചിലര്‍ പരസ്പരം ബംഗാളിയില്‍ സംസാരിക്കുന്നതിനിടയില്‍ നിന്ന് പ്രാസംഗികന്‍റെ പേരു പിടിച്ചെടുത്തു. മൃണാള്‍ ദാ; ചലച്ചിത്രകാരനായ മൃണാള്‍ സെന്‍!
     മാജിക് ദായെക്കുറിച്ച് പറയുമ്പോള്‍ ആദരപൂര്‍ണമാണ് ബംഗാളിയുടെ പരാമര്‍ശമെങ്കില്‍ വളരെ അടുപ്പമുള്ള സഹോദരസ്ഥാനീയനോ സഖാവോ ആയ ഒരാളെക്കുറിച്ചു പറയുമ്പോഴുള്ള അവകാശ സ്വാതന്ത്ര്യത്തിന്‍റെ ഇഴയടുപ്പത്തോടെയാണ് മൃണാള്‍ ദായെക്കുറിച്ചുള്ള പരാമര്‍ശം. രണ്ടും ആദരപൂര്‍ണമായിരിക്കേ തന്നെ രണ്ടു ശ്രേണിയിലൂടെയാണ്.
     ബംഗാളി സിനിമയിലെ മഹാത്രയത്തിലെ മൂന്നാമനായ ഋത്വിക് ഘട്ടക്കി (ഋത്വിക് ദാ) നെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ഈ ആദരശ്രേണിയ്ക്ക് ഒരു ചോരയടുപ്പത്തിന്‍റെ ഊഷ്മളത കൂടി അതില്‍ ചേര്‍ന്നുവരാറുണ്ട്.
     ഋത്വിക് ദായെ കാണാന്‍ കഴിഞ്ഞിട്ടില്ല; കേള്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ അദ്ദേഹത്തെക്കുറിച്ച്.
     ബംഗ നാടിന്‍റെ മണ്ണില്‍ കലാപവും വിഭജനവും ചോര വീഴ്ത്തിയപ്പോള്‍ ആ മണ്ണില്‍ പുതഞ്ഞു പിടഞ്ഞ മനുഷ്യരുടെ ജീവിതം സിനിമയിലേയ്ക്കാവാഹിച്ചുകൊണ്ട് തങ്ങള്‍ക്കു വേണ്ടി ധാര്‍ഷ്ട്യപൂര്‍വം കലാപക്കൊടി ഉയര്‍ത്തിയ പോരാളിയാണ് ബംഗാളിയ്ക്കു അദ്ദേഹം. നഗരത്തിന്‍റെയും ഗ്രാമാന്തരങ്ങളുടെയും അലരുകളിലെ മനുഷ്യരുടെ മനസ്സിലെ ചിന്തേരിട്ട സംഘര്‍ഷങ്ങളെ വ്യാകരണ ശുദ്ധിയോടെ ചലച്ചിത്ര രൂപകങ്ങളിലേയ്ക്കാവാഹിച്ച ചലച്ചിത്ര പ്രഭുവാണ് സത്യജിത് റേ. അവര്‍ക്ക് മൃണാള്‍ സെന്‍ പക്ഷെ അവരില്‍ ഒരാളാണ്. വേറിട്ടൊരാളല്ല. അവരുടെ കുതിപ്പും കിതപ്പും അതേ ഊഷ്മാവില്‍ സ്വയം പേറി അവരുടെ ജീവിതത്തിലേയ്ക്കു ക്യാമറക്കണ്ണു ചേര്‍ത്തുപിടിച്ച് അവര്‍ക്കൊപ്പം അമര്‍ഷത്തിന്‍റെ മുദ്രാവാക്യം മുഴക്കുന്നു മൃണാള്‍ ദാ!
     എപ്പോഴും ദ്രുതപാദങ്ങളോടെയേ മൃണാള്‍ ദായെ കണ്ടിട്ടുള്ളൂ. ബീഡിപ്പുക വൃത്തങ്ങള്‍ ഉതിര്‍ത്തുകൊണ്ട് പൊടുന്നനെ കടന്നുവരികയും വീറോടെ സംവദിക്കുകയും പ്രത്യക്ഷപ്പെട്ട അതേ വേഗതയില്‍ ആള്‍ക്കൂട്ടത്തിലലിഞ്ഞ് മറയുകയും ചെയ്യുന്ന പ്രകൃതം.
     പലകുറി കണ്ടിട്ടുണ്ട് സത്യജിത് റേയേയും മൃണാള്‍ സെന്നിനെയും, പലയിടങ്ങളിലായി, ആ ദിനങ്ങളില്‍ ഓരോരുത്തരേയും എത്ര തവണ കണ്ടു എന്നതിന്‍റെ കണക്ക് തെല്ലഭിമാനത്തോടെ മനസ്സില്‍ കുറിച്ചിട്ടത് ഇപ്പോഴുമുണ്ട് ഓര്‍മ്മയില്‍.
     സത്യജിത് റേ 38, മൃണാള്‍ സെന്‍ 27. മാജിക് ദാ മുന്നിലായത് സമീപവാസിയായതുകൊണ്ടുള്ള അധിക സന്ദര്‍ഭ സാദ്ധ്യതകളുടെ ആനുകൂല്യത്തിലാണ്!
     നാട്ടിലെത്തി ബിരുദാനന്തരബിരുദം നേടി ബാങ്ക് ജീവനക്കാരനായിരുന്ന നാളിലായിരുന്നു എന്‍റെ ചലച്ചിത്രപ്രവേശം. അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ അതിഥിയായെത്തിയപ്പോഴാണ് മൃണാള്‍സെന്നിനെ പിന്നീട് കാണുന്നത്.
     ഒരു ഗോവണിപ്പടി; അതോ റാമ്പോ, കൃത്യമായോര്‍ക്കുന്നില്ല; ഇറങ്ങി വരുന്നു. ഞാന്‍ പടികയറി മുകളിലേയ്ക്ക്. ഇടസന്ധിയില്‍ മുഖാമുഖം. 2-ാം തവണ നേരില്‍ കണ്ട ഒരാളെ 28-ാമത് തവണ മുന്നില്‍ കാണുകയല്ലേ. ആ പരിചിതത്വത്തിന്‍റെ അടുപ്പം തോന്നി. ഞാന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു:
     ڇഏീീറ ാീൃിശിഴ ങൃശിമഹറമ!ڈ
     അടുത്ത ക്ഷണം എന്‍റെ അബദ്ധ ചെയ്തിയെക്കുറിച്ചോര്‍ത്തു ഇളിഭ്യനായി വിരല്‍ കുടഞ്ഞു. ഇരുപത്തിയേഴുതവണ ഞാന്‍ കണ്ടിട്ടുണ്ട്. ശരിയാണ്. പക്ഷെ അദ്ദേഹം എന്നെക്കാണുന്നത് ഇതാദ്യമായല്ലേ?
     പക്ഷെ മൃണാള്‍ സെന്‍ എന്നെ അമ്പരിപ്പിച്ചു കളഞ്ഞു! ഒരു ചിരകാല സുഹൃത്തിനോടെന്ന പോലെ എന്‍റെ ചുമലില്‍ വാത്സല്യപൂര്‍വം തലോടിക്കൊണ്ട് അദ്ദേഹം ചോദിച്ചു...
     ڇഋിഷീ്യശിഴ വേല എലെേ...?ڈ
     അതെയെന്ന് ഉത്തരം പറയാം. പറഞ്ഞില്ല. പറയാനായില്ല. അദ്ദേഹത്തെ നോക്കി വെറുതെ ഒന്നു ചിരിച്ചു. തുടര്‍ന്നുള്ള പടികള്‍ തിടുക്കത്തിലിറങ്ങി അദ്ദേഹം കടന്നു പോയി.
     പിന്നീട് പല മേളകളിലും പലപ്പോഴും കണ്ടു. കെ.ജി ജോര്‍ജ്ജാണ് പരിചയപ്പെടുത്തിയത്. അതുകഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ട് കണ്ടപ്പോഴും കൃത്യമായി പേരോര്‍ത്തെടുത്തു അദ്ദേഹം ചുമലില്‍ തട്ടി.
     ڇഹായ്! ജോണ്‍...ڈ
     എനിയ്ക്കുറപ്പായി ബംഗാളിയ്ക്കു മാത്രമല്ല ഏതു ചലച്ചിത്ര പൗരനും മൃണാള്‍ സെന്‍ അവരിലൊരാളാണ്, സ്വന്തം ഒരാള്‍!
     കെ.ജി ജോര്‍ജ്ജ് ചെയര്‍മാനും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായി മലയാളത്തിലെ ചലച്ചിത്ര സാങ്കേതിക കലാകാരന്മാരുടെ കൂട്ടായ്മ, മാക്ട, സജീവമായിരുന്ന നാളുകളില്‍ ഫെസ്റ്റിവല്‍ അങ്കണത്തില്‍ ഞങ്ങള്‍ക്കൊരു കൗണ്ടറുണ്ടാകും. ആ വഴി കടന്നുപോകുമ്പോഴൊക്കെ മൃണാള്‍ ദാ അവിടെ ഞങ്ങളോടൊപ്പം വന്നിരിക്കും. ആരുടെയെങ്കിലും പോക്കറ്റില്‍ നിന്ന് ബീഡിയെടുത്തു ചുണ്ടില്‍ തിരുകി കൊളുത്തി വലിയ്ക്കും... സിനിമയുടെ വിശേഷങ്ങള്‍ പങ്കിടും. അനുഭവങ്ങള്‍ പറയും. പറ്റിപ്പോയ അമളികളും വിചിത്രങ്ങളായ അനുഭവങ്ങളും നിരത്തും. (അക്കൂട്ടത്തിലുണ്ടായിരുന്ന പവി എന്ന പവിത്രന്‍ അന്ന് രാത്രി അതുവരെ ഒരു താളും എഴുതി കളങ്കപ്പെടുത്തിയിട്ടില്ലാത്ത തന്‍റെ ഡയറിയില്‍ ആഹ്ലാദോന്മത്തനായി മൃണാള്‍ സെന്നിനോടൊപ്പം ഒരു ബീഡിയുടെ പുക പങ്കിട്ട പുകള്‍ പെരുമ രേഖപ്പെടുത്തി!) മാക്ടയുടെ കൗണ്ടറില്‍ ദിവസവും രാവിലെ പതിനൊന്ന് മണിയാകുമ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടന്‍ (സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍) വീട്ടില്‍ നിന്നും പച്ചമുളകും ഇഞ്ചിയും ചതച്ചിട്ട് കറിവേപ്പിലയും നാരകത്തിനിലയും ഞരടിയിട്ട് ഒന്നാം തരം സംഭാരം നാലഞ്ചു കുപ്പിയില്‍ പകര്‍ന്നു ഒരു സഞ്ചിയിലാക്കി കൊണ്ടുവരും. എല്ലാവരും കുപ്പിയില്‍ നിന്നു നേരിട്ടു കവിളിലേയ്ക്കു പകര്‍ന്ന് അതിന്‍റെ സ്നേഹരുചി നുകരും. ഒരു ദിവസം ഈ സമയത്ത് മൃണാള്‍ ദാ വന്നു. ഞങ്ങളോടൊപ്പം അദ്ദേഹവും രുചി ചേര്‍ന്നു. څഅതിഹൃദ്യം രുചിچ എന്ന ഭാവത്തില്‍ ഒരു ചിരി ആ മുഖത്തു പടര്‍ന്നപ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടന്‍റെ കണ്ണുകളില്‍ കച്ചേരിയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ തുല്യമാക്കിയാലുള്ള അഭിമാനം മിനുങ്ങി.
     പവിത്രനാണ് രാധാകൃഷ്ണന്‍ ചേട്ടനെ പരിചയപ്പെടുത്തിയത്.
     ڇഎം.ജി രാധാകൃഷ്ണന്‍, ഗ്രേറ്റ് കമ്പോസര്‍!ڈ
     രാധാകൃഷ്ണന്‍ എന്നു മൃണാള്‍ ദാ കേട്ടു. ഇനീഷ്യല്‍ വ്യക്തമായില്ല.
     കൂടെയുണ്ടായിരുന്ന സംവിധായകന്‍ ജി.എസ് വിജയന്‍ ഇനീഷ്യല്‍ ദൃഷ്ടാന്ത പൂര്‍ണരൂപം സഹിതം വ്യക്തമാക്കി.
     ڇഎം.ജി... മോര് ഗിവിംഗ്... രാധാകൃഷ്ണന്‍.ڈ
     ഞങ്ങളെല്ലാവരും ചിരിച്ചു. ചിരിയുടെ പൊരുള്‍ മനസ്സിലായപ്പോള്‍ ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിയത് മൃണാള്‍ ചിരിയായിരുന്നു!
     അതിനു മുന്‍പ് മാക്ടയ്ക്കു ഒരൗപചാരിക ഉല്‍ഘാടനം വേണമെന്ന ആലോചന വന്നപ്പോള്‍ ഏകകണ്ടേന ഉയര്‍ന്നുവന്നത് മൃണാള്‍ സെന്നിന്‍റെ പേരായിരുന്നു. ഉദ്ദേശിച്ച സമയം അദ്ദേഹത്തിന് അസൗകര്യമായി. പിന്നെ അങ്ങനെയൊരു ഉല്‍ഘാടനം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
     മൃണാള്‍ സെന്നിന്‍റെ ചിത്രങ്ങളില്‍ പാതിയെങ്കിലും കാണാനവസരം കിട്ടിയിട്ടുണ്ട്. ഓര്‍മയില്‍ കൃത്യതയോടെ തെളിഞ്ഞു നില്‍ക്കുന്നത് ഭുവന്‍ ഷോമാണ്. ആ ചിത്രത്തിലെ ഉത്പല്‍ദത്തിന്‍റെ അഭിനയം ഭരത്ഗോപിയ്ക്കു ഏറെ ഇഷ്ടമായിരുന്നു. ചിത്രാരംഭത്തിലൊരു കമന്‍ററിയുണ്ട് ഘനഗംഭീരമായ ശബ്ദം. ടൈറ്റില്‍ കാര്‍ഡില്‍ ശബ്ദ ദാതാവിന്‍റെ പേരു വായിച്ചതോര്‍ക്കുന്നു: അമിതാഭ് ബച്ചന്‍! അന്നു പ്രശസ്ത കവി ഹരിവംശറായ് ബച്ചന്‍റെ മകന്‍ എന്നതായിരുന്നു ചങ്ങാതിയുടെ വിലാസം. ആദ്യ ചിത്രമായ څസാത് ഹിന്ദുസ്ഥാനിچ (ഈ ചിത്രത്തില്‍ നമ്മുടെ മധുവിനായിരുന്നു മുഖ്യവേഷങ്ങളില്‍ ഒന്ന്) അന്ന് അങ്ങനെ ജനശ്രദ്ധയിലെത്തിയിട്ടില്ല.
     അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങളോടു വിയോജിപ്പു തോന്നിയിട്ടുണ്ട്. അവ ശബ്ദായമാനമായതും പ്രകടനാത്മകമായനുഭവപ്പെട്ടതും അംഗീകരിക്കുവാന്‍ കഴിഞ്ഞിട്ടുമില്ല. പക്ഷെ ആത്യന്തികമായ സത്യം അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെല്ലാം അദ്ദേഹമുണ്ടായിരുന്നു എന്നതാണ്. അവയിലെ പ്രകാശന സ്ഥായി ശ്രുതി ചേര്‍ന്നതു മൃണാള്‍ ദായുടെ പ്രകാശന പ്രകൃതവുമായാണ്. സ്വാഭാവികം; അനിവാര്യം.
     ഇടതുപക്ഷ സഹയാത്രികനായിരുന്നു മൃണാള്‍ ദാ. പ്രക്ഷോഭകാരിയായിരുന്നു. കലാപശ്രുതിയിലായിരുന്നു മന്ത്രണം പോലും. ആ വീറും സ്ഥായിയും ആ ചിത്രങ്ങളും പേറിയിരുന്നു.
     യോജിക്കുകയും വിയോജിക്കുകയും നമ്മുടെ സ്വാതന്ത്ര്യം; അവകാശം. പക്ഷെ, മൃണാള്‍ സെന്നിന് തന്നെത്തന്നെ മിനുക്കിയെടുത്ത ആ ചിത്രങ്ങളില്‍ നിവേശിക്കുവാനാകുമായിരുന്നില്ല. കാരണം, ചലച്ചിത്രം, മൃണാള്‍ സെന്നിനു തൊഴിലായിരുന്നില്ല; കലാപ്രവര്‍ത്തനം മാത്രമായിരുന്നില്ല. സിനിമയായിരുന്നു അദ്ദേഹത്തിനു മതം!
Share:

ഭാവഗായകന്‍ 75 ന്‍റെ നിറവില്‍ ഡോ.ഗോവിന്ദന്‍


     മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന് എഴുപത്തിയഞ്ച് വയസ്സാവുന്നു. 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ് അദ്ദേഹം ജനിച്ചത്, 1119 കുംഭം 20 വെള്ളിയാഴ്ച തിരുവാതിര നക്ഷത്രത്തില്‍. നിത്യഹരിതമായ മധുരശബ്ദത്തിലൂടെയും അനുഭൂതികളുടെ അനന്യമായ തലങ്ങളെ സ്പര്‍ശിക്കുന്ന ആലാപനത്തിലൂടെയും മലയാളസംഗീതശാഖയെ സമ്പന്നമാക്കിയ ഗാനസാമ്രാട്ട്. കാലം കഴിയുന്തോറും ശബ്ദത്തിന് മാധുര്യം കൂടുന്ന څഒരേ ഒരുچ പ്രതിഭാസം. ഓരോ കാലഘട്ടത്തിലും മികവു തെളിയിച്ച സംഗീതപ്രതിഭകള്‍ക്കിടയില്‍ സ്വയം ഒരു യുഗം തന്നെ സൃഷ്ടിച്ച് അതിലെ എല്ലാ കാലഘട്ടങ്ങളിലും ജ്വലിച്ചുനില്‍ക്കുകയാണ് ജയചന്ദ്രന്‍; കാരണം ജയചന്ദ്രനാദത്തിലുള്ള ഓരോ ഗാനവും ഈ പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും ഒരു സ്വാഭാവികചലനം പോലെയാണ് - അതുകൊണ്ടു തന്നെ, ജയചന്ദ്രസംഗീതം ഒരു പുഷ്പം വിടരും പോലെയോ സമുദ്രത്തിലെ അലകള്‍ ഉയര്‍ന്നുതാഴും പോലെയോ മഞ്ഞുതുള്ളികള്‍ ഇറ്റിറ്റു വീഴും പോലെ സ്വാഭാവികമായ ഒരു പ്രഭാവമായി അനുഭവപ്പെടുന്നു.
     ആലപിച്ച ഗാനങ്ങളെപ്പോലെതന്നെ മധുരവ്യക്തിത്വമുള്ള വലിയൊരു മനുഷ്യസ്നേഹി കൂടിയാണ് ജയചന്ദ്രന്‍. 74 ലും ഭാവഗായകന്‍ ഇരുപത്തിയഞ്ചുകാരനെപ്പോലെ ഊര്‍ജ്ജസ്വലനായി സംഗീതപരിപാടികള്‍ നടത്തുകയാണ്... കേരളത്തിന്‍റെ പ്രളയ ദുരിതാശ്വാസത്തിനായി ഈ പ്രായത്തിലും ലോകമെമ്പാടും സഞ്ചരിക്കുന്നു അദ്ദേഹം. നമ്മുടെ നാടിന്‍റെ പുനഃസൃഷ്ടി ലക്ഷ്യമാക്കി കഴിഞ്ഞ കുറച്ചു മാസങ്ങളായി ജയേട്ടന് സ്വദേശത്തും വിദേശത്തുമായി എത്രയെത്ര വേദികള്‍! സ്വന്തം ശബ്ദത്തെ ദൈനംദിനജീവിതത്തിന്‍റെ ഒരു ഭാഗമാക്കിയ ജയേട്ടന്, ആ സുവര്‍ണനാദത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച മലയാളിയെ മറക്കാനാവുമോ?
     ചലച്ചിത്ര പിന്നണിഗാനാലാപനരംഗത്തേക്കുള്ള ജയചന്ദ്രന്‍റെ അരങ്ങേറ്റത്തിന് നിമിത്തമായതും ഒരു ദുരിതാശ്വാസ ധനശേഖരണ പരിപാടിയായിരുന്നുവല്ലോ. 1965 ല്‍ ഇന്ത്യ - പാക് യുദ്ധത്തിന്‍റെ ധനശേഖരണാര്‍ത്ഥം ചെന്നൈയില്‍ സംഗീതജ്ഞന്‍ എം.ബി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ څചൊട്ട മുതല്‍ ചുടല വരെچ എന്നു തുടങ്ങുന്ന ഗാനമാണ് ജയചന്ദ്രന്‍ ആലപിച്ചത്. ആ സദസ്സിലുണ്ടായിരുന്ന ചലച്ചിത്ര സംവിധായകന്‍ വിന്‍സെന്‍റ് മാസ്റ്റര്‍, നിര്‍മ്മാതാക്കളായ ആര്‍.എസ് പ്രഭു, ശോഭനാ പരമേശ്വരന്‍ നായര്‍ എന്നിവരാണ് څകുഞ്ഞാലി മരയ്ക്കാര്‍چ എന്ന ചിത്രത്തിനു വേണ്ടി ڇഒരു മുല്ലപ്പൂ മാലയുമായ്...ڈ എന്നാരംഭിക്കുന്ന ഗാനം പാടാന്‍ ജയചന്ദ്രനെ നിര്‍ദ്ദേശിക്കുന്നത്. ആ ഗാനത്തിന്‍റെ പല്ലവി ഇങ്ങനെയാണ്:
ڇഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ
ഒന്നാം കടലില്‍ മുങ്ങാംകുഴിയിട്ടൊന്നാം തിരമാലാ... ഒന്നാം തിരമാലാ...
ഒരു കൊട്ട മുത്തും വാരിയോടിയോടിയോടി വന്നേ
ഒന്നാം കടലില്‍ ഓരടിക്കടലില്‍ ഒന്നാം തിരമാലാ... ഒന്നാം തിരമാലാڈ
     څസ്നേഹസീമچ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ എസ്.എസ് രാജനായിരുന്നു څകുഞ്ഞാലിമരയ്ക്കാറിچന്‍റെ സംവിധായകന്‍. ചന്ദ്രതാരയുടെ ബാനറില്‍ ടി. കെ പരീക്കുട്ടി നിര്‍മിച്ച ചിത്രത്തിലെ ആറു ഗാനങ്ങളും രചിച്ചിരിക്കുന്നത് പി. ഭാസ്കരനാണ്; സംഗീതസംവിധാനം ബി.എ ചിദംബരനാഥും. കടലിലെ അലകളുടെ പ്രതീതി ജനിപ്പിക്കാനായി ജയചന്ദ്രന്‍റെ ആലാപനം തരംഗിതമായാണ് ഒഴുകിവരുന്നത്. ഇതിനുശേഷം ജയചന്ദ്രന്‍റെ ശബ്ദത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഗാനമാണ് څകളിത്തോഴന്‍چ എന്ന ചിത്രത്തിലെ ڇമഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിڈ. എന്നാല്‍, ഈ ഗാനം ആദ്യം പുറത്തിറങ്ങി വലിയ ജനപ്രീതി നേടി. ഇന്നും ജയചന്ദ്രന്‍റെ ഓരോ ഗാനസദസ്സിലും സംഗീതപ്രേമികള്‍ ഈ ഗാനത്തിനായി കാതോര്‍ത്തിരിക്കുന്നു. 1966 ല്‍ ഈ ഗാനം ഉള്‍പ്പെട്ട څകളിത്തോഴന്‍چ എന്ന ചിത്രം പുറത്തിറങ്ങിയതു മുതല്‍ ഇന്നുവരെ ഈ ഗാനം ആലപിക്കാതെ ജയചന്ദ്രന്‍റെ ഒരു ഗാനമേളയും നടന്നിട്ടില്ല എന്നതാണ് കൗതുകം. കഴിഞ്ഞ അന്‍പത്തിനാലോളം വര്‍ഷങ്ങളായി ചലച്ചിത്രങ്ങള്‍ക്കു വേണ്ടിയും, ആല്‍ബങ്ങള്‍ക്കു വേണ്ടിയും, ഗാനമേളകളിലും ജയചന്ദ്രന്‍ അതിമനോഹരമായി പാടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനപാദത്തിലും ഈ നൂറ്റാണ്ടില്‍ പിന്നിട്ട പതിനെട്ടു വര്‍ഷങ്ങളിലും ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരില്‍ വലിയ സ്വാധീനം ചെലുത്തിയ ഒരു മഹാഗായകനാണ് ജയചന്ദ്രന്‍, അര്‍ഹതപ്പെട്ട മാധ്യമശ്രദ്ധ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെങ്കിലും.
څമധുചന്ദ്രികയുടെ ഛായത്തളികയില്‍ മഴവില്‍ പൂമ്പൊടി ചാലിച്ചു...
മനസ്വിനീ നിന്‍ മായാരൂപം മനസ്സില്‍ ഞാന്‍ വരച്ചു.چ

Share:

അരങ്ങിലെ തനി തങ്കം കൈനകരി തങ്കരാജ്


     ആറു പതിറ്റാണ്ട് നീളുന്ന നാടക ജീവിതം, പതിനായിരത്തിലധികം വേദികള്‍, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരങ്ങള്‍, മലയാള നാടകവേദിയുടെ ചരിത്രത്തില്‍ ആദ്യമായി വിലക്ക് നേരിട്ട നടന്‍. സംഭവ ബഹുലമാണ് കൈനകരി തങ്കരാജെന്ന അഭിനയ പ്രതിഭയുടെ ജീവിത രേഖ. ഇതൊക്കെയാണെങ്കിലും ഈ.മ.യൗ.-വിലെ വാവച്ചന്‍ മേസ്തിരിയായി അറിയപ്പെടാനാണ് മലയാള നാടകവേദിയിലെ കാരണവരായ ഇദ്ദേഹത്തിന്‍റെ വിധി.
     തിരസ്കരിച്ചപ്പോഴും നിലപാടുകളുടെ പേരില്‍ അവസരങ്ങള്‍ നിഷേധിച്ചപ്പോഴും വര്‍ദ്ധിത വീര്യത്തോടെ അരങ്ങിലേക്കുളള തന്‍റെ തിരിച്ചുവരവുകള്‍ അദ്ദേഹം അവീസ്മരണീയമാക്കി.  വീട്ടുവീഴ്ചകള്‍ക്ക് നിന്നു കൊടുക്കാത്ത, തോറ്റു കൊടുക്കാന്‍ തയ്യാറാകാത്ത ജീവിതത്തിലും നാടകത്തിലും എന്നും തലയുര്‍ത്തി മാത്രം നടന്നു ശീലിച്ചിട്ടുള്ള ഒരു കുട്ടനാട്ടുകാരന്‍റെ അരങ്ങിനകത്തേയും പുറത്തേയും അസമാന്യമായ ജീവിതകഥയുടെ ചുരുളഴിക്കുകയാണ് അദ്ദേഹം.
വാവച്ചന്‍ മേസ്തിരിയുടെ മേല്‍വിലാസത്തില്‍
മാത്രം തിരിച്ചറിയുന്നതില്‍ സങ്കടമുണ്ട്...
     ഈ.മാ.യൗ. ലെ വാവാച്ചന്‍ മേസ്തിരിയേക്കാള്‍ എത്രയോ മികച്ച വേഷങ്ങള്‍ നാടകത്തില്‍ ചെയ്തിട്ടുണ്ട്. പക്ഷേ നാടകവേദിയില്‍ നിന്ന് ഇറങ്ങിയാല്‍ ആരും അറിയില്ല. വളരെ പഴയ ആളുകള്‍ ആരെങ്കിലും തിരിച്ചറിഞ്ഞെങ്കിലായി. അത് നാടകത്തോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിന്‍റെ പ്രശ്നം കൂടിയാണെന്ന് എനിക്ക് തോന്നുന്നു. നാടകത്തെ ഗൗരവമായി കാണാന്‍, നാടകത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്കു കഴിയാതെ പോകുന്നു. നാടകത്തില്‍ അഭിനയിക്കുമ്പോഴുണ്ടാകുന്ന ഒരു ആത്മസുഖം സിനിമയില്‍ കിട്ടില്ല. സിനിമയില്‍ ആത്മസുഖം ലഭിക്കുന്നത് അതിന്‍റെ സംവിധായകനാണ്. നമ്മള്‍ നന്നായി അഭിനയിച്ചാല്‍ സംവിധായകന് ആത്മ സംതൃപ്തിയുണ്ട്. നമ്മുക്ക് കണ്‍ഫ്യൂഷനാണ്. നമ്മള്‍ നന്നായി അഭിനയിച്ചോ? കുറച്ചു കൂടി നന്നാക്കാമായിരുന്നില്ലേ? എന്നൊക്കെയുള്ള ചിന്തകള്‍ സിനിമ ചെയ്യുമ്പോഴുണ്ട്. നാടകത്തിന് അപ്പോള്‍ തന്നെ പ്രതികരണം ലഭിക്കും.
     എന്‍റെ മനസ്സില്‍ അന്നും ഇന്നും എന്നും നാടകമാണുള്ളത്. അതുകൊണ്ടു തന്നെ സിനിമയ്ക്കു ഒരു കാലത്തും അമിത പ്രധാന്യം നല്‍കിയിട്ടില്ല. ഇന്നും എനിക്ക് അത്രയും പ്രിയപ്പെട്ട സ്വാതന്ത്ര്യമുള്ള സംവിധായകരുടെ സിനിമയിലേക്ക് വിളിച്ചാല്‍ മാത്രമേ അഭിനയിക്കാന്‍ പോകാറുള്ളു. നാടകത്തില്‍ അഭിനയിക്കാന്‍ ഇപ്പോഴും ഇഷ്ടമാണ്. വില്ലനാകുന്നത് യാത്രയാണ്. ഇന്ന് തിരുവനന്തപുരത്താണ് നാടകമെങ്കില്‍ നാളെ കാസര്‍കോഡായിരിക്കും നാടകം. മനസ്സ് സഞ്ചരിക്കുന്നിടത്ത് ശരീരം സഞ്ചരിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. അടുത്ത് എവിടെയെങ്കിലും ഒരിടത്ത് നാടകം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ എപ്പോ അഭിനയിച്ചു എന്നു ചോദിച്ചാ മതി.
അഭിനയത്തിന്‍റെ ശൂന്യതയിലേക്ക് എത്താന്‍ കഴിയാതെ പോകുന്നു...
     വിഖ്യാത നാടകകൃത്ത് ഇബ്സന്‍ പറയുന്നത് അഭിനയത്തിന്‍റെ ശൂന്യവേള എന്നു പറയുന്നത് അതിന്‍റെ ക്ലൈമാക്സാണെന്നാണ്. അഭിനയിച്ച് അഭിനയിച്ച് വരുമ്പോള്‍ നടിനടന്‍മാര്‍ക്ക് ഒരു ശൂന്യത അനുഭവപ്പെടും. ആ ശൂന്യതയാണ് അതിന്‍റെ ക്ലൈമാക്സ്. ഇന്ന് സിനിമയിലാണെങ്കിലും നാടകത്തിലാണെങ്കിലും അത്തരമൊരു ശൂന്യതയിലേക്ക് നടിനടന്‍മാര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നുണ്ടോ
എന്നത് സംശയമാണ്. കാരണം നാടകവും സിനിമയുമൊക്കെ ഒരു പരിധി വരെ കച്ചവടത്തിനാണ്
ഇന്ന് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്. ഞാന്‍ കഴിഞ്ഞ ദിവസമൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയി. എനിക്ക് അത്യാവശ്യം സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് സംവിധായകന്‍. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു മോനേ ആ സീന്‍ എന്തിനാണ് തിരക്കുപിടിച്ച് ബഹളത്തില്‍ എടുത്തത്, കുറച്ചു കൂടി സാവാകാശത്തില്‍ എടുത്താല്‍ നന്നാകുമായിരുന്നില്ലേയെന്ന്. 'ചേട്ടാ, ഇത് ഇന്ന് തന്നെ തീര്‍ക്കേണ്ടാ സീനാണ്ڈഎന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അത് തീര്‍ക്കാന്‍ വേണ്ടിയുള്ള വ്യഗ്രതയാണ് അവിടെ നടക്കുന്നത്, അവിടെ സ്വാഭാവികമായി വര്‍ക്കിന്‍റെ നിലവാരത്തില്‍ വ്യത്യാസം വരും. നിലവാരത്തില്‍ മാറ്റം വരുമ്പോള്‍ പ്രേക്ഷകര്‍ക്കും മാറ്റം വരും.
     ഒരു നടന്‍റെയോ നടിയുടെയോ അഭിനയത്തിന്‍റെ നീര്‍ചാലിനു സമാന്തരമായി പ്രേക്ഷകരും സഞ്ചരിക്കേണ്ടതുണ്ട്. ഈ സമാന്തര സഞ്ചാരത്തിനിടയില്‍ ആര്‍ക്കെങ്കിലും ഒരു തടസ്സമുണ്ടായാല്‍ അത് പരാജയമാകും. നമ്മള്‍ തന്നെ പറയാറില്ലേ നല്ല കഥയാണ്, പക്ഷേ എന്തോ പോരാ. എന്താണ് പോരാത്തത് എന്ന് പറയാന്‍ നമ്മള്‍ പ്രാപ്തരല്ല. ആ എന്തോ പോരാ എന്നു പറയുന്നത് അഭിനയത്തിന്‍റെ 
Share:

കോടതി കടന്ന്, സേവനങ്ങളിലൂടെ ജസ്റ്റിസ് കുര്യന്‍ ജോസഫ്


     ന്യായാധിപര്‍, അവരേത് കോടതികളിലേതായാലും, വ്യക്തിപരമായി സാമൂഹ്യ, ഭരണ രംഗങ്ങളിലെ അഭിപ്രായങ്ങള്‍ പൊതുജന മധ്യത്തില്‍ പ്രകടിപ്പിക്കുന്നത് വിരളമാണല്ലോ; അങ്ങനെ സംഭവിക്കുക എന്നത് ചിന്തിക്കുന്നവരുടെയും സ്വന്തം ജീവിതത്തോടും അന്യന്‍റെ ജീവിതത്തോടും പ്രതിബദ്ധത ഉള്ളവരുടെയും ഒക്കെ ഒരു വലിയ ആഗ്രഹമാണ് അതെങ്കില്‍ കൂടി.
     കാലം ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന് സ്വാതന്ത്ര്യവും, സാമൂഹിക ഇടങ്ങളും ശുഷ്ക്കമായി തീരുന്ന ഒരവസ്ഥ. അവന്‍റെ ജീവിതത്തെ അങ്ങനെയാക്കിത്തീര്‍ക്കുന്ന പൊതു രാഷ്ട്രീയ സമ്പദ് വ്യവസ്ഥ. മുമ്പെങ്ങും ഇല്ലാത്തവിധം അരക്ഷിത ബോധം പൊതുവില്‍ സമൂഹത്തില്‍ പരക്കുന്നു. അഴിമതിക്ക് പലവിധത്തിലും ഭാവത്തിലും പുതിയ ചിറകുകള്‍.
     അശരണര്‍ക്ക് എന്നും താങ്ങായ നീതിന്യായ വ്യവസ്ഥയിലും, സ്ഥാപനങ്ങളില്‍ പോലും ഈ ഒരു വികാസത്തിന്‍റെ അനുരണനങ്ങള്‍ നാം ശ്രദ്ധിക്കുന്നു. സത്യസന്ധരുടെ തുറന്നു പറച്ചിലുകള്‍ക്കും, പോരാട്ടങ്ങള്‍ക്കും സമൂഹം കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു നമ്മെ ചൂഴുന്ന അന്ധകാരത്തെ നെടുകെ കീറുന്ന നേര്‍ചിന്തയുടെ പ്രകാശം പതിയുന്നതു കാത്തിരിക്കുന്നു.
     ജസ്റ്റിസ് കുര്യന്‍ ജോസഫിന് ആമുഖങ്ങള്‍ വേണ്ട. ഇത്രയും കുറിച്ചത് സമൂഹം കാത്തുവയ്ക്കുന്ന സന്ദേഹങ്ങള്‍ക്ക് അദ്ദേഹം പ്രവൃത്തിയാല്‍ മറുപടി നല്‍കുന്നു എന്ന് പരാമര്‍ശിക്കാനാണ്. ചുവടെ അദ്ദേഹം സംസാരിക്കുന്നതും ഒരു തരത്തില്‍ ഈ സന്ദേഹങ്ങള്‍ക്കുള്ള മറുപടിയാണ് - സംഭാഷണത്തിലൂടെ.
     എന്‍റെ വീക്ഷണത്തില്‍ സമൂഹത്തില്‍ നീതി ലഭ്യമാകുവാന്‍ വേണ്ടിയാണ് നിയമം ആവശ്യമായിട്ടുള്ളത്. ആ നിയമം നീതി നടപ്പാകാന്‍ ഉപകരിക്കുന്നില്ല എങ്കില്‍ ഒന്നുകില്‍ ആ നിയമം നീതിക്കു വേണ്ടി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ ആ നിയമം എന്തിനുവേണ്ടി ഉണ്ടാക്കിയോ ആ ഉദ്ദേശം സാധൂകരിക്കാന്‍തക്കവണ്ണം നീതിക്കു വേണ്ടി വ്യാഖ്യാനിക്കാന്‍ കഴിയുന്ന സംവിധാനം ഉണ്ടാകണം. ഇത് നടപ്പാകുന്നില്ല എങ്കില്‍ നിയമം പൊളിച്ചെഴുതാന്‍ അതുണ്ടാക്കിയവര്‍ക്കു കഴിയണം. അതിനാണ് നമ്മള്‍ ഭേദഗതികള്‍ എന്ന് പറയുന്നത്. നിയമത്തിനു ഭേദഗതികള്‍ വേണ്ടി വരുന്നത് ഏതു ഉദ്ദേശ ലക്ഷ്യത്തോട് കൂടി നിയമം ഉണ്ടാക്കിയോ ആ ലക്ഷ്യം നടപ്പാവാതിരിക്കുമ്പോഴാണല്ലോ. അപ്പോള്‍ നിയമം എന്നത് നീതിക്കു വേണ്ടിത്തന്നെ ഉള്ളതാണെന്ന് വരുന്നു. വരുന്നു എന്നത് അതങ്ങനെത്തന്നെയാണ്. ഏതൊരു നിയമത്തിനു നീതിയെ പ്രാപിക്കാന്‍ തടസ്സം വരുന്നുവോ ആ നിയമം ഒന്നുകില്‍ റദ്ദ് ചെയ്യണം. നിയമ ഭേദഗതി നിയമമുണ്ടാക്കിയവരുടെ പണിയും, നിയമം റദ്ദ് ചെയ്യുന്നത് കോടതിയുടെ പണിയുമാണ്.
     കാലഘട്ടത്തിന്‍റെ മാറ്റം അനുസരിച്ചു നീതിയുടെയും ന്യായത്തിന്‍റെയും അര്‍ത്ഥതലങ്ങള്‍ക്കു മാറ്റം സംഭവിക്കുന്നുവെന്നത് സത്യമാണ്. കാരണം ജീവിതത്തിന്‍റെ കണ്ണാടിയാണ് നിയമം. സമൂഹത്തില്‍ ക്രമം ഉണ്ടാകാനും, അക്രമം ഒഴിവാക്കാനുമാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മിക്കവാറും നിയമങ്ങള്‍ അക്രമം ഒഴിവാക്കാനായി ഉണ്ടാക്കിയിട്ടുള്ളതാണ്. ക്രമം ഉണ്ടാക്കാനായിട്ടുള്ള നിയമങ്ങള്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. അപ്പോള്‍ ഓരോ കാലഘട്ടത്തിലും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനായിട്ടാണ് നിയമങ്ങള്‍. അതുകൊണ്ടു തീര്‍ച്ചയായും സമൂഹത്തിലെ ചലനങ്ങള്‍ നിയമത്തിലും, നിയമത്തെ നീതിക്കു വേണ്ടി വ്യാഖ്യാനിക്കുന്ന സംവിധാനങ്ങളിലും പ്രതിഫലിക്കും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനത്തിന്‍റെ ഇംഗിതത്തിനു വേണ്ടിയാണ് നിയമം ഉണ്ടാക്കുന്നത്. പക്ഷെ ജനത്തിന്‍റെ താല്പര്യത്തെ കരുതിയാണ് നിയമത്തെ വ്യാഖ്യാനിക്കേണ്ടത്. ജനങ്ങളുടെ താല്പര്യം എന്നുപറയുന്നത്, അവര്‍ എന്തില്‍ തല്പരരാണോ എന്നുള്ളതല്ല മറിച്ച് ജനങ്ങള്‍ക്ക് ഭരണഘടനാപരമായി എന്ത് താല്പര്യം ഉണ്ടാവണം എന്നതിനെക്കുറിച്ചാണ് കോടതിയുടെ വ്യാഖ്യാനം ഉണ്ടാവേണ്ടത്. ജനങ്ങളുടെ താല്പര്യം പരിഗണിക്കേണ്ടത് നിയമങ്ങള്‍ ഉണ്ടാക്കുന്നവരുടെ ജോലിയാണ്. ഭരണഘടനാപരമായി ജനങ്ങളുടെ താല്പര്യം എപ്രകാരമാവണം എന്ന് നോക്കേണ്ടത് കോടതിയുടെ പണിയും.
     നിയമങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം ധാര്‍മികത ഇല്ലേ എന്ന് ചോദിക്കാം. അടിസ്ഥാനപരമായി ധാര്‍മികത എന്നത് വളരെ സങ്കീര്‍ണമായ പ്രശ്നമാണ്. ധാര്‍മികത എപ്പോഴും മനസ്സാക്ഷിയുമായി ബന്ധപ്പെട്ടതാണ്. ഏതു തെറ്റ് ഏതു ശരി എന്നുള്ള ഒരു പൊതുധാരണയെയാണ് നമ്മള്‍ ധാര്‍മികത എന്ന് പറയുന്നത്. ഇപ്പോള്‍ ഈ അടുത്ത കാലത്തായി വളരെ അധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഭരണഘടനാ ധാര്‍മികത (ഇീിശെേൗശേേീിമഹ ാീൃമഹശ്യേ). ഭരണഘടനാപരമായ ധാര്‍മികത എന്ന് പറയുന്നത് മനുഷ്യന്‍റെ സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നീ മൂന്ന് കാര്യങ്ങളില്‍ അടങ്ങിയിരിക്കുന്നു. പക്ഷെ സമൂഹത്തിന്‍റെ ദൃഷ്ടിയിലുള്ള ധാര്‍മികത എന്നാല്‍ ഈ അന്തസ്സോ, സമത്വമോ, സ്വാതന്ത്ര്യമോ മാത്രമല്ല. അതിനുമപ്പുറം സമൂഹം കാലാകാലങ്ങളായി നിലനിര്‍ത്തി പോന്നിട്ടുള്ള കാഴ്ചപ്പാടുകളും, മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും, ആചാരങ്ങളുമാണ്. ഇത് വളരെയേറെ സങ്കീര്‍ണമാണ്. ഈ പശ്ചാത്തലത്തില്‍ ധാര്‍മികതയെ വ്യാഖ്യാനിക്കുമ്പോള്‍ ഓരോരോ കാലഘട്ടത്തിലെ ചിന്താഗതിക്ക് അനുസൃതമായും, പൗരന് ഭരണഘടന നല്‍കിയിട്ടുള്ള അന്തസ്സും അവകാശങ്ങളും ബന്ധപ്പെട്ടും നിയമം വ്യാഖ്യാനിക്കാന്‍ ന്യായാധിപര്‍ കടപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്യുമ്പോഴും പൊതുസമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ എന്തായിരുന്നു എന്നും, ഏതു കാഴ്ചപ്പാടുകളെ കരുതിയാണ് നിയമങ്ങള്‍ ഉണ്ടാക്കിയത് എന്നും കോടതി മനസ്സില്‍വയ്ക്കണം. അത് മനസ്സില്‍വയ്ക്കാതെ കോടതി നിയമം വ്യാഖ്യാനിച്ച് അത് വലിയ വിപത്തിലേക്ക് വഴിതെളിക്കുന്നെങ്കില്‍ അത്തരം വ്യാഖ്യാനം ഒഴിവാക്കുകയുമാണ് വേണ്ടത്. സമൂഹത്തിന്‍റെ സുസ്ഥിരത എപ്പോഴും കോടതിയുടെ മനസ്സിലുണ്ടാവണം എന്ന് സാരം.
     ഇന്ത്യയില്‍ മതവും, രാഷ്ട്രീയവും കോടതിയുമായി ഏതെങ്കിലും തരത്തിലുള്ള ആശയ സംഘട്ടനം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. കാരണം ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇന്ത്യന്‍ ഭരണഘടനയ്ക്കുണ്ട്. ഒരു വിശുദ്ധ വസ്ത്രമാണ് നമ്മുടെ ഭരണഘടന. അതില്‍ എല്ലാ കാഴ്ചപ്പാടുകളെയും സമഗ്രമായി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതാണ് മതം, ഏതാണ് രാഷ്ട്രീയം, ഏതാണ് കോടതി, എന്താണ് ഭരണത്തിന്‍റെ ഘടന ഇതെല്ലാം നിശ്ചയിച്ചിട്ടുണ്ട്. ഇവയ്ക്കു ഒരതിര്‍ത്തി നിശ്ചയിച്ചിട്ടില്ല എങ്കിലും എഴുതപ്പെടാത്ത അതിര്‍ത്തികള്‍ ഭരണം നിര്‍മിക്കുന്നവര്‍ക്കും, ഭരണം നടപ്പാക്കുന്നവര്‍ക്കും, ഭരണം വ്യാഖ്യാനിക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുണ്ട്. പറയാതെ പറഞ്ഞുപോയിട്ടുള്ള ഈ അതിര്‍ത്തികള്‍ അവരവര്‍ പാലിച്ചാല്‍ ഒരു തരത്തിലുള്ള സംഘട്ടനത്തിനും സാധ്യതയുമില്ല. മാത്രമല്ല സംഘര്‍ഷങ്ങള്‍ വരാതിരിക്കാനുള്ള രവലരസെ മിറ യമഹമിരലെ ഭരണഘടനയില്‍ പറഞ്ഞിട്ടുമുണ്ട്. ഉദാഹരണത്തിന് നിയമനിര്‍മാണ സഭകളില്‍ കോടതി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല, നിയമനിര്‍മാണ സഭകളുടെ പരിധിയില്‍ കോടതി കടന്നുകയറാന്‍ പാടില്ല തുടങ്ങിയവ ഈ രവലരസെ മിറ യമഹമിരലെ ല്‍ പെട്ടവയാണ്. അതുപോലെ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തില്‍ ഏതു മതത്തില്‍ വിശ്വസിക്കുവാനും, വിശ്വസിക്കാതിരിക്കുവാനുമുള്ള അവകാശവും, മതത്തില്‍ വിശ്വസിക്കുന്നു എങ്കില്‍ ആ വിശ്വാസം അനുസരിച്ചു ജീവിക്കാനും, അത് പ്രഘോഷിക്കുവാനും, അത് പ്രചരിപ്പിക്കുവാനും അവകാശമുണ്ട്. പക്ഷെ അപ്രകാരമുള്ള അനുഷ്ഠാനങ്ങളില്‍ ലക്ഷ്മണരേഖകളും പറഞ്ഞിട്ടുണ്ട്. ഇവയൊന്നും, പൊതുക്രമസമാധാനത്തിനും, ധാര്‍മികതയ്ക്കും, ആരോഗ്യത്തിനും, വിരുദ്ധമാവരുത്, മൗലികാവകാശങ്ങളുടെ ധ്വംസനമാവരുത് എന്നിങ്ങനെ.
     ഭരണഘടന പോലെ മതം, രാഷ്ട്രീയം, കോടതി എന്നിവയെ ഇത്രത്തോളം സമഗ്രമായി നിര്‍വചിക്കുകയും നിഷ്പക്ഷമായി അഭിസംബോധന ചെയ്യുകയും ചെയ്യുന്ന മറ്റൊരു ഗ്രന്ഥം ഭാരതത്തിലില്ല. കാരണം മനുഷ്യനെ നന്നാക്കുന്ന കാര്യത്തില്‍ മതങ്ങള്‍ക്കുള്ള പങ്ക് വ്യക്തമായിട്ട് അറിയാവുന്ന ഒരു ജനതയാണ് ഭരണഘടന വാര്‍ത്തെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് അത് മതങ്ങളെ സ്വാഗതം ചെയ്യുന്നതും, മതവിശ്വാസങ്ങളെ അംഗീകരിക്കുകയും, അതിനെ ഒരര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുകയും ചെന്നതും.
     നിയമങ്ങള്‍ മാറണം വ്യവസ്ഥിതികള്‍ മാറണം എന്ന് കാലാകാലങ്ങളില്‍ കേള്‍ക്കുന്നത് വെറും മുദ്രാവാക്യങ്ങള്‍ മാത്രമാണ്. കാലത്തിന്‍റെ മാറ്റത്തിന്‍റെ കുളമ്പടി ശ്രവിക്കേണ്ടത് നിയമം ഉണ്ടാക്കുന്നവരാണ്. മാറ്റം വേണമെന്ന് തോന്നിയാല്‍ നിയമങ്ങള്‍ ഉണ്ടാക്കണം. കോടതിയെ നിയമം നിര്‍മിക്കാന്‍ ഏല്‍പ്പിക്കരുത്. അത് ആപത്താണ്. കാരണം കോടതി നിയമിക്കുന്ന ന്യായാധിപര്‍ നിയമം വ്യാഖ്യാനിക്കുന്നവര്‍ ആണ്. അതേ സമയം ജനങ്ങള്‍ തിരഞ്ഞെടുത്തവരാണ് നിയമം ഉണ്ടാക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളാണ് കാലഘട്ടത്തിനു അനുസൃതമായി വ്യവസ്ഥിതികള്‍ മാറ്റാന്‍ തക്കവണ്ണമുള്ള നിയമങ്ങള്‍ ഉണ്ടാക്കേണ്ടത്. അങ്ങനെ നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്ക് വിട്ടുകൊടുക്കാവൂ. അല്ലാതെ ജനപ്രതിനിധികള്‍ക്കോ, നിയമനിര്‍മാണ സഭയ്ക്കോ സര്‍ക്കാരിനോ ഏതെങ്കിലും തരത്തില്‍ കൈകാര്യം ചെയ്യാന്‍ സങ്കീര്‍ണത തോന്നുന്ന വിഷയങ്ങള്‍ കോടതിക്ക് വിട്ടുകൊടുത്താല്‍ അപകടമാണ്. ഇത്തരം കൈകഴുകല്‍ നിയമനിര്‍മാണം നടത്തുന്നവര്‍ ചെയ്യുന്നതുകൊണ്ടാണ് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നും വരുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
     കോടതി വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെടുമ്പോഴും, ഇടപെട്ട കാര്യങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള വ്യാഖ്യാനങ്ങള്‍ വരാത്തപ്പോഴുമാണ് പലപ്പോഴും കോടതിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നത്. പിന്നെ ജനങ്ങളുടെ പ്രതീക്ഷകള്‍ എല്ലാം മാറ്റി വച്ച് നിയമത്തില്‍ എന്ത് പറയുന്നു എന്നത് വ്യാഖ്യാനിക്കാന്‍ കോടതി പരാജയപ്പെടുമ്പോഴും കോടതിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നു. ഇത് ിലഴമശ്ലേ രൃശശേരശാെ. നീതിക്കു വേണ്ടി നിയമത്തെ വ്യാഖ്യാനിക്കാന്‍ കോടതി പരാജയപ്പെടുമ്പോള്‍ വിമര്‍ശനമുണ്ടാകുന്നു - ഇത് ുീശെശ്ലേ രൃശശേരശാെ ആണ്.
     അഴിമതിയുടെയും, സ്ഥാപിത താല്‍പര്യത്തിന്‍റെയും കേന്ദ്രങ്ങളായി കോടതികള്‍ മാറുന്നില്ല എന്ന് വിശ്വസിക്കുവാനാണ് എനിക്ക് ആഗ്രഹം. പക്ഷെ കേരളത്തില്‍ നിന്നും മാറി നിന്നുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, അവിടെ നിന്ന് കേള്‍ക്കുന്ന കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ നീതി നിര്‍വഹണ സംവിധാനം അതിന്‍റെ കറയറ്റ സംശുദ്ധി പുലര്‍ത്തുന്നുണ്ടോ എന്ന സംശയം എനിക്കുണ്ട്. പ്രത്യേകിച്ചും ൗയെീൃറശിമലേ ഷൗറശരശമൃ്യ. അവിടെ നല്ലൊരു ശതമാനം ആളുകളുടെ കൈകള്‍ ശുദ്ധമല്ലാത്തതുകൊണ്ട് പലരെയും പിരിച്ചുവിടേണ്ടി വന്നിട്ടുണ്ട്.
     സാധാരണ മനുഷ്യന്‍ എന്ന നിലയ്ക്ക് കോടതിയുടെ സംവിധാനങ്ങളെ നോക്കിക്കാണുകയാണെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കോടതികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അത് ന്യായാധിപരുടെ മാത്രം കുഴപ്പം കൊണ്ടുമല്ല. നമ്മുടെ സംവിധാനങ്ങള്‍ കോടതികള്‍ക്ക് കൊടുക്കേണ്ട പ്രാധാന്യം നല്‍കാത്തതുകൊണ്ടോ അല്ലെങ്കില്‍ അതിനുള്ള സൗകര്യം ചെയ്തു കൊടുക്കാത്തതുകൊണ്ടോ ഒക്കെ ആണ്. പിന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള കോടതികളും ഇല്ല. ജനങ്ങള്‍ക്ക് നീതി ലഭിക്കുവാന്‍ താമസം വരുന്നതും ഇതുകൊണ്ടു കൂടിയാണ്. അതുകൊണ്ടു സാധാരണക്കാരന്‍റെ ദൃഷ്ടിയില്‍ കോടതികള്‍ അതിന്‍റെ പൂര്‍ണമായ തോതില്‍ നീതി നിര്‍വഹിച്ചു എന്ന് പറയാന്‍ ആവില്ല.
     അതുകൊണ്ടാണ് കോടതികളോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റു സംവിധാനങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ആര്‍ബിട്രേഷന്‍, മീഡിയേഷന്‍, ലോക് അദാലത്, കണ്‍സിലിയേഷന്‍ മുതലായവ. ഇത് കോടതിക്ക് പുറത്തു ചെയ്യാവുന്ന കാര്യങ്ങളാണ്. ഇവയ്ക്കു പറ്റിയ കേസുകള്‍ ഏതൊക്കെയാണ് എന്ന് കണ്ടുപിടിക്കുക എന്നത് ഒരു ന്യായാധിപന്‍റെ ആറാം ഇന്ദ്രിയം ചെയ്യേണ്ട പണിയാണ്. ഞാനെന്‍റെ ന്യായാധിപ ജീവിതത്തില്‍ ധാരാളം കേസുകള്‍ ഇപ്രകാരം തീര്‍പ്പിനു വിട്ടിട്ടുണ്ട്. അഭിഭാഷകര്‍ വഴിയും മീഡിയേഷന്‍ സെന്‍ററുകള്‍ വഴിയും കോടതി നേരിട്ട് ഇടപെട്ടും പലതും തീര്‍പ്പാക്കിയിട്ടുണ്ട്. എല്ലാ കേസുകളും ഇങ്ങനെ തീര്‍പ്പാക്കാന്‍ പറ്റുന്നവയല്ല. തീര്‍പ്പാക്കാന്‍ പറ്റുന്ന കേസുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കുക എന്നതാണ് ന്യായാധിപന്‍റെ ഏറ്റവും വലിയ വെല്ലുവിളി.
     ഇപ്രകാരം ചെയ്യുക വഴി കേസുകള്‍ തീരുന്നു. തര്‍ക്കങ്ങള്‍ തീരുന്നു. പിന്നീട് കക്ഷികള്‍ കോടതിയില്‍ പോകേണ്ടി വരുന്നില്ല. സമൂഹത്തിനും വ്യക്തികള്‍ക്കുമിടയില്‍ ശാന്തിയും ഉണ്ടാകുന്നു. ഇത്തരം വലിയ തോതിലുള്ള പ്രതിബദ്ധത ന്യായാധിപരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. അഭിഭാഷകരുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാവണം. ഇപ്രകാരം കോടതിക്ക് പുറത്തുള്ള തീര്‍പ്പാക്കലിന് അഭിഭാഷകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഫീസ് കിട്ടുന്നില്ല എന്നൊരു പരാതി ഉണ്ട്. അതു ജനത്തിന്‍റെ കാഴ്ചപ്പാട് മാറാത്തതുകൊണ്ടാണ്. ഒരു കേസ് വാദിച്ചു ജയിക്കുന്ന അഭിഭാഷകനു നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ് കേസുകള്‍ രമ്യമായി പരിഹരിക്കാന്‍ സഹായിക്കുന്ന അഭിഭാഷകന് നല്‍കണം. കാരണം വാദിച്ചു ജയിക്കുന്നതിനേക്കാള്‍ ദുഷ്കരമാണ് അത് രമ്യമായി പരിഹരിക്കാന്‍. സമൂഹം ഈ ഒരു കാഴ്ചപ്പാടിലേക്കു മാറണം.
     ജനങ്ങളില്‍ നീതിബോധവും അവകാശങ്ങളെക്കുറിച്ചുള്ള അറിവും വളര്‍ത്താന്‍ കോടതികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. വിധി എഴുതുന്ന ന്യായാധിപന്‍ എഴുതുന്ന ഒരു വിധി വായിച്ചു മനസ്സിലാക്കാന്‍ പാകത്തില്‍ ആണെങ്കില്‍ വളരെ പ്രയോജനകരമാണ് എന്നാണു എന്‍റെ അഭിപ്രായം. വിധി വായിക്കുന്ന ഒരാള്‍ക്ക് കേസിന്‍റെ സ്വഭാവം മനസ്സിലാക്കാനും അതിനെ കോടതി സമീപിച്ച രീതി പിടികിട്ടാനും ഇത് സഹായിക്കും. തര്‍ക്കത്തിലെ നിയമം എന്തായിരുന്നു എന്നും നിയമത്തെ കോടതി എങ്ങനെ വ്യാഖ്യാനം ചെയ്തിരിക്കുന്നു എന്നും മനസ്സിലാകും. നിയമാവബോധമുള്ള ഒരു ജനതയായി ജീവിക്കാന്‍ സന്ദേശം നല്‍കാനും ഇതുകൊണ്ട് സാധിക്കുന്നു. ഓരോ വിധിയും അപ്രകാരമുള്ള ഒരു സന്ദേശമാണ്. ഒരു നിയമബോധനമാണ്. സമൂഹത്തില്‍ ക്രമമുണ്ടാകാന്‍ നിയമബോധത്തോടെ ജീവിക്കാന്‍ ഉത്ബോധിപ്പിക്കാന്‍ കോടതിക്കാവും. തര്‍ക്കം തീര്‍ക്കാനും ശിക്ഷ വിധിക്കാനും മാത്രമുള്ളതല്ല കോടതി. നിയമബോധം വളര്‍ത്താന്‍ കൂടിയുള്ളതാണ്. അത്തരത്തിലുള്ള ഒരു പരിശ്രമം ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇപ്പോള്‍ നടത്തുന്നുണ്ട്.
     ഇന്ത്യയില്‍ പൊതുവെ ഒരു പുതിയ രാഷ്ട്രീയ മത സാമൂഹ്യ വ്യവസ്ഥിതി രൂപം കൊള്ളുന്നതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ അപകടകരമായ രീതിയില്‍ വര്‍ഗീയവത്കരണം സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത് വലിയ വിപത്തായി മാറാം. നമ്മുടെ രാഷ്ട്രനേതാക്കളില്‍ പലരും ജീവത്യാഗം ചെയ്തത് മതത്തിനും ജാതിക്കും വര്‍ഗത്തിനും വര്‍ണത്തിനും അതീതമായി ഇന്ത്യന്‍ ജനതയെ മാറ്റാന്‍ വേണ്ടിയായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു വ്യവസ്ഥിതിക്ക് വേണ്ടിയായിരുന്നു. ജാതി, മതം, വര്‍ഗം, സ്റ്റാറ്റസ് എന്നിവ നോക്കാതെ മനുഷ്യനെ മനുഷ്യനായ് കാണാന്‍ കഴിയുന്ന ഒരു സമൂഹം വളര്‍ന്നു വരേണ്ടിയിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും അങ്ങനെ ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിക്കായി ഒന്നും ചെയ്യുന്നില്ല എന്നൊരു തോന്നല്‍ എനിക്കുണ്ട്. ഇപ്പോഴും പല തലത്തിലുള്ള തീരുമാനങ്ങളുടെ ഇടയ്ക്കു ഇത്തരം സങ്കുചിത ചിന്തകള്‍ ഇടം പിടിക്കുന്നു. അത് തീര്‍ച്ചയായും രാജ്യത്തിന് ആപത്താണ്. സ്വാതന്ത്ര്യം പ്രാപിച്ചു കാലമേറെ ആയിട്ടും ഇതിനപ്പുറത്തേക്കു ചിന്തിക്കാന്‍ നമ്മുടെ ജനതയ്ക്ക് ആയിട്ടില്ല. പഠിച്ചു കിട്ടുന്ന അറിവ് ജീവിതവുമായി ബന്ധപ്പെടുത്താന്‍ മനുഷ്യന് ആവുന്നില്ല. ചീത്ത വ്യവസ്ഥിതികള്‍ മാറ്റാന്‍ ഉപകരിക്കാത്ത അറിവ് യഥാര്‍ത്ഥ അറിവല്ല എന്നറിയുക. അന്ധകാരം അകറ്റാനുള്ളതായിരിക്കണം യഥാര്‍ത്ഥ അറിവ്. അപ്രകാരം ഉള്ള അറിവല്ല നമ്മുടെ കുട്ടികള്‍ക്ക് പോലും ഇന്ന് ലഭിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്വന്തമായ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ളതാണ് അറിവ് എന്ന് പുതിയ തലമുറ വിശ്വസിക്കുന്നു. പുതിയൊരു സമൂഹസൃഷ്ടിക്കായി അതുപയോഗിക്കണം എന്ന് ചിന്തിക്കുവാനോ ചിന്തിപ്പിക്കുവാനോ ഉള്ള ശ്രമങ്ങള്‍ ഇല്ല തന്നെ. അതൊരു പോരായ്മയാണ്.
     എന്നിലെ മനുഷ്യനും എന്നിലെ ന്യായാധിപനും ഒരിക്കലും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. മറിച്ച് എന്നിലെ മനുഷ്യന്‍ എന്നിലെ ന്യായാധിപനെ ഒട്ടേറെ സ്വാധീനിച്ചിട്ടുമുണ്ട്. ഏതു നിയമത്തെയും അതിന്‍റെ മാനുഷികമായ ചട്ടക്കൂടിലൂടെ കാണാനും വ്യാഖ്യാനിക്കാനും കഴിഞ്ഞിട്ടുണ്ട്. കരയുന്ന മനുഷ്യന്‍റെ കണ്ണീരൊപ്പലാണ് നിയമങ്ങളുടെ ആത്യന്തികമായ ധര്‍മം എന്ന് ചിന്തിക്കുന്നത് എന്നിലെ മനുഷ്യനാണ്. നമ്മുടെ ഭരണഘടനപ്രകാരം മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള അവസാന തീര്‍പ്പു കോടതിയുടേതാണ്. കാരണം ഇത്തരം അവകാശങ്ങളും എത്രമാത്രം ഭരണഘടനാപരമാണ് എന്ന കാര്യത്തില്‍ അവസാന തീര്‍പ്പ് കോടതിയുടേതാണ്. ജനങ്ങള്‍ക്ക്, ജനപ്രതിനിധികള്‍ക്ക് തീര്‍ച്ചയായും നിയമങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ അത് എത്രത്തോളം മനുഷ്യത്വപരമാണ് എന്ന കാര്യം കോടതി തീര്‍പ്പാക്കും. പ്രതീക്ഷാ നിര്‍ഭരമാണ് പുതിയ ലോകം. സ്വാമി വിവേകാനന്ദന്‍റെ ഉണര്‍ന്നെണീയ്ക്കാനുള്ള ആഹ്വാനം യുവാക്കള്‍ ചെവിക്കൊള്ളണം. സ്വന്തം മണ്ണിനും സ്വന്തം പെണ്ണിനും അപ്പുറം കടന്നുചെല്ലാനും, നിലകൊള്ളാനും തയ്യാറാകണം. സ്വാര്‍ത്ഥ ചിന്തകള്‍ ഭരിക്കുന്ന സമൂഹത്തിനു പുരോഗതി പ്രാപിക്കാന്‍ ആകുമോ. ചുറ്റുമുള്ള ചെറിയ ലോകത്തില്‍ മാറ്റം വരുത്തുന്ന യുവതലമുറ ഒരു വലിയ ശക്തിയായി മാറിയാല്‍ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയും. ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാനും ഈ ഉണര്‍ന്നെണീപ്പ് സഹായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏകദേശം നാല്‍പതു വര്‍ഷത്തോളം നിയമ മേഖലയില്‍ സേവനം ചെയ്യാന്‍ ദൈവാനുഗ്രഹം ലഭിച്ച ഒരു വ്യക്തിയാണ് ഞാന്‍. 19 വര്‍ഷം ന്യായാധിപനായും സംസ്ഥാനത്തിന്‍റെ അഡ്വക്കേറ്റ് ജനറലായും, ഗവണ്‍മെന്‍റ് പ്ലീഡറായും പ്രവര്‍ത്തിച്ചു. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ മേഖലയില്‍ തന്നെ തുടരാന്‍ ഞാനാഗ്രഹിക്കുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ തുടരുന്നതിന്‍റെ ഒരു കാരണം കോടതിക്ക് പുറത്തു തര്‍ക്കപരിഹാരം സാധ്യമാക്കാന്‍ പ്രഫഷണലായി തന്നെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് കൊണ്ടാണ്. ആര്‍ബിട്രേഷന്‍, മീഡിയേഷന്‍, കോണ്‍സിലിയേഷന്‍ എന്നീ മേഖലയില്‍ പ്രത്യേകിച്ചും. ഫീസിനേക്കാള്‍ അപ്പുറത്തു സേവനമായി ഞാന്‍ അതിനെ കാണുന്നു. രാജ്യത്തെ പാവപ്പെട്ടവന് കോടതികള്‍ അപ്രാപ്യമാവാന്‍ പാടില്ല എന്നുള്ള അഭിപ്രായം വച്ച് പുലര്‍ത്തുന്നു. പാവപ്പെട്ടവന് അവന്‍റെ അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയില്‍ പ്രാഗല്‍ഭ്യമുള്ള അഭിഭാഷകന്‍റെ സേവനം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം ഉണ്ട്. ജനങ്ങള്‍ക്ക് നിയമ ദിശാബോധം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നു. ഭോപ്പാലിലുള്ള നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. നിയമത്തിന്‍റെ ഏതൊരു മേഖലയില്‍ നിന്നും ലഭിച്ച അറിവ് സമൂഹത്തിനു തിരിച്ചുനല്‍കാന്‍ എക്കാലവും പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
Share:

സി.ബി.ഐ Vs സി.ബി.ഐ ---- അഡ്വ.ഡി.ബി. ബിനു



     څസെന്‍ട്രല്‍ ബറിയല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍چ - അന്വേഷണത്തെ കുഴിച്ചുമൂടുന്ന കേന്ദ്രം - രാജ്യത്തെ ഏറ്റവും ഉന്നതമായ അന്വേഷണ
ഏജന്‍സിയായ സി.ബി.ഐയെ സുപ്രീം കോടതി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
     രാജ്യത്തെ പിടിച്ചുകുലുക്കിയ ഹവാല കേസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടപ്പോള്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ്.പി ബറൂച്ച അന്ന് രോഷത്തോടെ നടത്തിയ ഈ പരാമര്‍ശം ഇപ്പോള്‍ സാര്‍ത്ഥകമാക്കുകയാണോ സി.ബി.ഐ? ജനങ്ങള്‍ ഒരുപടി കൂടി കടന്ന് څസെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്സ്چ എന്നുകൂടി വിശേഷിപ്പിക്കാനും തുടങ്ങിയിരിക്കുന്നു ഇപ്പോള്‍. സി.ബി.ഐയുടെ ജന്മദിനം 1963 ഏപ്രില്‍ ഒന്നിനായിരുന്നതും അതിനുകാരണമാകാം!
     സി.ബി.ഐയെ പരിഷ്ക്കരിക്കണമെന്നും രാഷ്ട്രീയ നേതൃത്വത്തിന്‍റെ പിടിയില്‍ നിന്നും സ്വതന്ത്രമാക്കണമെന്നുമുള്ള രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ ശ്രമങ്ങള്‍ക്ക് രണ്ടുപതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. 1997 ലെ വിനീത് നാരായന്‍ കേസില്‍ സി.ബി.ഐയുടെ സ്വയംഭരണാവകാശം ഉറപ്പുവരുത്താന്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നല്‍കി. ആ ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് 2013 ല്‍ സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടു. څയജമാനന്‍റെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലടച്ച തത്തയാണെന്ന്چ സുപ്രീം കോടതി സി.ബി.ഐയെ പരിഹസിക്കുകയും ചെയ്തു.
     സി.ബി.ഐ യ്ക്ക് സ്വയംഭരണാധികാരം നല്‍കുമെന്ന് യു.പി.എ സര്‍ക്കാരില്‍ നിന്ന് കോടതി ഉറപ്പുവാങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ല. കാര്യക്ഷമവും പ്രൊഫഷണലുമായ അന്വേഷണ ഏജന്‍സിയാക്കി സി.ബി.ഐയെ മാറ്റാന്‍ ഒരു സര്‍ക്കാരും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് വസ്തുത. എല്ലാ വിടുപണികളും കൂട്ടിലടച്ച ആ തത്തയെ കൊണ്ട് ചെയ്യിക്കാന്‍ അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളും ആവോളം ശ്രമിച്ചു.
     രാജ്യത്തെ ഏറ്റവും സമുന്നതമായ അഴിമതിവിരുദ്ധ ഏജന്‍സിക്ക് ഒരു നിയമത്തിന്‍റെ പിന്‍ബലം പോലുമില്ല! അതുകൊണ്ടാണ് ഗൊഹാട്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സി.ബി.ഐ മാര്‍ഗനിര്‍ദേശം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്. 2007 ലെ څചാര്‍ട്ടര്‍ ഓഫ് ഡ്യൂട്ടീസ്چ വിജ്ഞാപനം ചെയ്തുകൊണ്ടാണ് സി.ബി.ഐയുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയത്. അതിന് നിയമത്തിന്‍റെ പിന്‍ബലം ഇല്ലാത്തതിനാല്‍ ഭരണഘടനാവിരുദ്ധമായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയെ അസാധുവാക്കിയ വിധിയില്‍ ഞെട്ടിത്തരിച്ച കേന്ദ്ര സര്‍ക്കാര്‍ ആ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി താല്ക്കാലികമായി അനുവദിച്ച സ്റ്റേയിലാണ് സി.ബി.ഐ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. څസി.ബി.ഐ നിയമംچ എന്ന പേരില്‍ കരട് ബില്‍ കേന്ദ്ര സര്‍ക്കാര്‍ 2010 ല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല.
     അഴിമതിമുക്തമായ ഭാരതമാണ് ലക്ഷ്യമെന്ന് നമ്മുടെ പ്രധാനമന്ത്രിമാര്‍ ആണയിട്ടു പറയുമ്പോഴും അഴിമതിവിരുദ്ധ ഏജന്‍സിയായ സി.ബി.ഐയ്ക്ക് നിയമപദവി നല്‍കാതെ വരിഞ്ഞുമുറുക്കിയാണ് അവര്‍ ഭരണം നടത്തിയത്. ഇന്ത്യയിലെ പൊലീസ് സേനയില്‍ വിപ്ലവാത്മകമായ മാറ്റത്തിന് തുടക്കം കുറിച്ച സുപ്രീം കോടതിയുടെ വിധിയാണ് പ്രകാശ് സിംഗ് കേസിലുണ്ടായത്. നിയമപരമായ പദവി സി.ബി.ഐയ്ക്ക് നല്‍കണമെന്ന് ആ കേസിലെ ഹര്‍ജിക്കാരനായ മുന്‍ ഡി.ജി.പി പ്രകാശ് സിംഗ് ആവശ്യപ്പെടുകയും ചെയ്തു.
     കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി.എ.ജി), തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയതുപോലെ ശക്തമായ څമാതൃനിയമംچ സി.ബി.ഐ ക്കും വേണം. പക്ഷെ സി.ബി.ഐയെ കൂട്ടിലടച്ച ഭരണകര്‍ത്താക്കള്‍ അതുംഅവഗണിച്ചു.
സി.ബി.ഐയുടെ ചരിത്രം
     ഇന്ത്യയിലെ സുപ്രധാനമായ അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. 1941 ല്‍ സ്ഥാപിതമായ സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റില്‍ നിന്നാണ് സി.ബി.ഐയുടെ തുടക്കം. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ 1963 ഏപ്രില്‍ ഒന്നിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍ കീഴില്‍ സി.ബി.ഐ നിലവില്‍ വന്നത്.
     രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആദ്യകാലഘട്ടത്തില്‍, പൊതുപണം ഉദ്യോഗസ്ഥരും മറ്റുള്ളവരും ദുര്‍വിനിയോഗം ചെയ്യുന്നത് വര്‍ദ്ധിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അഴിമതിക്കെതിരെയുള്ള ശക്തമായ സംവിധാനം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് (എസ്.പി.ഇ) എന്ന സംവിധാനം വാര്‍ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കീഴില്‍ സി.എ.ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. കൈക്കൂലിയും അഴിമതിയും അന്വേഷണ വിഷയമാക്കി. 1942 ല്‍ റെയില്‍വേയുടെ പ്രവര്‍ത്തനവും എസ്.പി.ഇയുടെ അധികാര പരിധിയിലേക്കു കൊണ്ടുവന്നു. 1943 ല്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലൂടെ ഒരു പ്രത്യേക പൊലീസ് സേനയും ഇന്ത്യാഗവണ്‍മെന്‍റ് രൂപവല്‍ക്കരിച്ചു. ബ്രിട്ടീഷ് ഇന്ത്യയില്‍ നടക്കുന്ന ചില കുറ്റകൃത്യങ്ങളെ കുറിച്ചന്വേഷിക്കുകയായിരുന്നു ചുമതല.
     1946 ല്‍ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമം (ഡി.എസ്.പി.ഇ) നിലവില്‍ വന്നു. പിന്നീട് സംസ്ഥാനങ്ങളുടെ അനുമതിയോടെ അന്വേഷിക്കാനും ഇന്ത്യന്‍ റെയില്‍വേയും ഉള്‍പ്പെടുത്തികൊണ്ട് അധികാര പരിധി വിപുലീകരിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ വകുപ്പുകളെയും പിന്നീട് ഈ അധികാര പരിധിയില്‍ കൊണ്ടുവന്നു. അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യത്യസ്ത വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണവും എസ്.പി.ഇ യെ ചുമതലപ്പെടുത്തി.
     കേന്ദ്ര പൊലീസ് ഏജന്‍സി രൂപവല്‍ക്കരിക്കേണ്ടതിന്‍റെ ആവശ്യകത കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടു. അഴിമതി മാത്രമല്ല, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കടല്‍ക്കൊള്ള, പാസ്പോര്‍ട്ട് തട്ടിപ്പ്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവകൂടി അന്വേഷിക്കുന്നതിന് പുതിയൊരു സംവിധാനം എന്ന നിലയില്‍ 1963 ഏപ്രില്‍ ഒന്നിന് ഒരു വിജ്ഞാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയ്ക്ക് രൂപം നല്‍കി. 1964 ഫെബ്രുവരി 29 ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മറ്റൊരുത്തരവിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അന്വേഷണ വിഭാഗവും സി.ബി.ഐ ആരംഭിച്ചു. 1964 സെപ്റ്റംബറില്‍ څഫുഡ് ഒഫന്‍സസ് വിംഗ്چ ആരംഭിച്ചു. 1968 ല്‍ ഇത് ഇക്കണോമിക് ഒഫന്‍സ് വിംഗിലേക്കുലയിപ്പിച്ചു.
     സി.ബി.ഐയുടെ വിശ്വാസ്യത വര്‍ദ്ധിച്ചതോടെ മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ഏറ്റെടുക്കണമെന്ന മുറവിളി ഉയര്‍ന്നു. കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, തീവ്രവാദ കുറ്റകൃത്യങ്ങള്‍, ബാങ്ക്-ഇന്‍ഷ്വറന്‍സ് തട്ടിപ്പുകള്‍ എന്നിവയും സി.ബി.ഐ അന്വേഷിക്കാന്‍ തുടങ്ങി. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ തന്നെ ഇതരകുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐ ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ രാജ്യത്തെ ഹൈക്കോടതികളും സുപ്രീം കോടതിയും ഇത്തരം അന്വേഷണങ്ങള്‍ നടത്താന്‍ സി.ബി.ഐ ക്കു നിര്‍ദ്ദേശം നല്‍കാന്‍ തുടങ്ങി. കൊലപാതകങ്ങള്‍, സ്ത്രീധന മരണങ്ങള്‍, ബലാല്‍സംഗങ്ങള്‍ എന്നിവയും സി.ബി.ഐ അന്വേഷിക്കാന്‍ ആരംഭിച്ചു.
     1987 ല്‍ രണ്ട് അന്വേഷണ വിഭാഗങ്ങള്‍ സി.ബി.ഐ ആരംഭിച്ചു. ആന്‍റി കറപ്ഷന്‍ ഡിവിഷന്‍, സ്പെഷ്യല്‍ ക്രൈംസ് ഡിവിഷന്‍ എന്നിവ. 1991 ല്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍, പ്രത്യേക അന്വേഷണ സംഘങ്ങള്‍ (എസ്.ഐ.ടി) രൂപവല്‍ക്കരിച്ചുകൊണ്ട് സി.ബി.ഐ ഏറ്റെടുത്തു. രാജീവ്ഗാന്ധി വധക്കേസ്, ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം, ബോംബെ ബോംബ് സ്ഫോടനം, ഓഹരി തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകള്‍ സി.ബി.ഐ അന്വേഷണമാരംഭിച്ചു. വിനീത് നാരായന്‍ കേസില്‍ സുപ്രീം കോടതി വിധിക്കുശേഷം ലീഗല്‍ ഡിവിഷന്‍ പുനഃസംഘടിപ്പിച്ചു. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ 2001 ല്‍ നിലവില്‍ വന്നു. ഇതുള്‍പ്പെടെ ഏഴു വിഭാഗങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
     ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റിലെ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ സി.ബി.ഐയുടെ ഭരണപരമായ ചുമതലയുള്ള ഡയറക്ടറായി മാറി. 2013 ലെ കേന്ദ്ര വിജിലന്‍സ് നിയമപ്രകാരം ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ മേല്‍നോട്ടം കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായി.
     1988 ലെ അഴിമതിനിരോധന നിയമപ്രകാരമുള്ള സി.ബി.ഐ നടത്തുന്ന അന്വേഷണങ്ങളുടെ മേല്‍നോട്ടം സി.വി.സിയുടെ അധികാരത്തില്‍ കൊണ്ടുവന്നു. സി.വി.സി നിയമപ്രകാരം രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന കാലാവധി സി.ബി.ഐ ഡയറക്ടര്‍ക്ക് ഉറപ്പുവരുത്തി. സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും സി.വി.സി നിയമത്തില്‍ വ്യക്തമാക്കി. ലോക്പാല്‍ നിയമപ്രകാരം സെര്‍ച്ച് കമ്മിറ്റിയേയും നിയമിച്ചു.
     ആന്‍റി കറപ്ഷന്‍ ഡിവിഷന്‍, സ്പെഷ്യല്‍ ക്രൈംസ് ഡിവിഷന്‍ എന്നിങ്ങനെയാണ് സി.ബി.ഐയിലെ രണ്ട് അന്വേഷണ വിഭാഗങ്ങള്‍. കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ പൊതുകുറ്റകൃത്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശയോ സുപ്രീം കോടതി, ഹൈക്കോടതി എന്നിവയുടെ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ മാത്രമേ സി.ബി.ഐ ക്ക് അന്വേഷിക്കാന്‍ കഴിയൂ.
     ഇന്‍റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സി.ബി.ഐയാണ്. പെഴ്സനല്‍ ആന്‍റ് ട്രെയിനിങ് വകുപ്പിനു കീഴിലാണ് ഇപ്പോള്‍ സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിക്കാണ് ഈ വകുപ്പിന്‍റെ ചുമതല.
അര്‍ദ്ധരാത്രിയിലെ സി.ബി.ഐ അട്ടിമറി
     സി.ബി.ഐയുടെ ഡയറക്ടറായ അലോക് വര്‍മ്മയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയവും പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കൊമ്പുകോര്‍ത്തപ്പോള്‍ രാജ്യം തരിച്ചിരുന്നു. 2018 ഒക്ടോബര്‍ 23 ന് ഇരുവരെയും പദവിയില്‍ നിന്നും അവധിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. റഫാല്‍ ഇടപാടില്‍ വര്‍മ്മ അന്വേഷണത്തിന് മുതിര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ വര്‍മ്മയ്ക്കെതിരെ തെളിവുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ വാദം.
     ഡയറക്ടറെ മാറ്റാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി ഭാഗികമായി അനുവദിച്ച കോടതി വര്‍മ്മയെ തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്കകം സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വര്‍മ്മയുടെ നിയമനകാര്യത്തില്‍ അന്തിമമായ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു. അതുവരെ നയപരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് വര്‍മ്മയോട് കോടതി നിര്‍ദ്ദേശിച്ചു.
     കോടതി ഉത്തരവിനെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ച വര്‍മ്മയെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ജഡ്ജി ഏ.കെ സിക്രി, ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററികാര്യ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങന്ന ഉന്നതാധികാര സമിതി പിന്നീട് മാറ്റിയത്. ഭൂരിപക്ഷ തീരുമാനത്തില്‍ ഖാര്‍ഗെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
     സി.വി.സിയുടെ റിപ്പോര്‍ട്ടില്‍ വര്‍മ്മയ്ക്കെതിരെ പത്തിലധികം അഴിമതി ആരോപണങ്ങള്‍ ഉള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരമൊരാള്‍ തലപ്പത്തു തുടരുന്നത് സിബി.ഐയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസിന്‍റെ നോമിനിയായ ജസ്റ്റിസ് സിക്രിയും നിലപാടെടുത്തതോടെയാണ് വര്‍മ്മയ്ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
     സി.ബി.ഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ട വര്‍മ്മയെ ഫയര്‍ സര്‍വ്വീസ് മേധാവിയായി നിയമിച്ചു. നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച വര്‍മ്മ സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീണ്ടും സ്ഥാനമേറ്റ് 48 മണിക്കൂര്‍ തികയുന്നതിനു മുമ്പാണ് വീണ്ടും പുറത്താക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് അലോക് വര്‍മ്മ രാജിവച്ചു. സി.ബി.ഐയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും സ്ഥാപനത്തിന്‍റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചതിന് പുറത്താക്കിയത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും വര്‍മ്മ പറഞ്ഞു.
     സി.ബി.ഐയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള സുവര്‍ണാവസരം രാജ്യത്തെ പരമോന്നത കോടതി നഷ്ടപ്പെടുത്തി എന്നുതന്നെ പറയേണ്ടിവരും. ഉപാധികളില്ലാതെ തന്നെ ഡയറക്ടര്‍ സ്ഥാനം തിരിച്ചു നല്‍കാത്ത കോടതി നടപടി പരക്കെ വിമര്‍ശിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് കോടതി നല്‍കിയ കനത്ത പ്രഹരത്തിന്‍റെ കാഠിന്യം കുറയ്ക്കുകയാണ് ഈ നടപടിയിലൂടെ ഉണ്ടായത്. അര്‍ദ്ധരാത്രിയിലെ ആഭിചാരത്തിന് ഉന്നതാധികാര സമിതിയിലൂടെ തുല്യം ചാര്‍ത്താനുള്ള അവസരം കേന്ദ്രസര്‍ക്കാരിന് നല്‍കി. ഇതിലൂടെ ഒരു കൈകൊണ്ട് നല്‍കിയ വരം മറുകൈകൊണ്ട് എടുത്തുമാറ്റുകയാണ് കോടതി ചെയ്തത്.
     സമിതിക്കാണ് സ്ഥലംമാറ്റം നടത്താന്‍ അധികാരമെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലോടെ കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ തീരുമാനം തിരുത്തുകയായിരുന്നു. പക്ഷേ, തിരിച്ചുവന്ന വര്‍മ്മയുടെ അധികാരത്തിന് ഉപാധികള്‍ വച്ച നടപടിയെ എങ്ങനെ ന്യായീകരിക്കാനാകും?
     സി.ബി.ഐയുടെ സ്വതന്ത്ര സ്വഭാവം ഉറപ്പുവരുത്താനാണ് ഡയറക്ടറെ രണ്ടുവര്‍ഷകാലാവധി തികയാതെ മാറ്റരുതെന്ന വ്യവസ്ഥ എഴുതിവച്ചത്. ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി എന്ന പദവിയില്‍ നിന്നും മാറ്റാനുള്ള കേരളത്തിലെ ഇടതുസര്‍ക്കാരിന്‍റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതും ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട വിധിയായിരുന്നു.
     സി.ബി.ഐ എന്ന മഹത്തായ സ്ഥാപനത്തിന്‍റെ സ്ഥാപനപരമായ ആര്‍ജവം (കിശെേൗശേേീിമഹ കിലേൃഴൃശ്യേ) നഷ്ടമായി. അഴിമതിവിരുദ്ധ ഏജന്‍സി എന്ന നിലയില്‍ തീരാക്കളങ്കം വരുത്തുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയുടെ കാര്യത്തില്‍ സ്വീകരിച്ചത്.
സി.ബി.ഐ: വിവാദത്തിന്‍റെ നാള്‍വഴികള്‍
1.  ഏപ്രില്‍ 2016: ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താനയെ സി.
ബി.ഐ അസി.ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
2.  ഡിസംബര്‍ 3: അനില്‍ സിന്‍ഹ വിരമിച്ചതോടെ അസ്താന സി.ബി.ഐ ഡയറക്ടറായി സ്ഥാനമേ

റ്റു.
3.  ജനുവരി 14, 2017: അലോക് വര്‍മ്മയെ രണ്ടുവര്‍ഷത്തെ കാലാവധിയില്‍ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു.
4.  ഒക്ടോബര്‍ 22: അസ്താനയെ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടറായി നിയമിച്ചു.
5.  നവംബര്‍ 2: അസ്താനയുടെ നിയമനം ചോദ്യം ചെയ്ത് څകോമണ്‍ കോസ്چ എന്ന സംഘടനയ്ക്കു വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.
6.  നവംബര്‍ 28: സുപ്രീം കോടതി പ്രശാന്ത് ഭൂഷന്‍റെ ഹര്‍ജി തള്ളി.
7.  ജൂലൈ 12, 2018: അലോക് വര്‍മ്മ വിദേശത്തായിരിക്കെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി) വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അസ്താനയ്ക്ക് പങ്കെടുക്കാന്‍ അധികാരമില്ലെന്ന് സി.ബി.ഐ.
8.  ആഗസ്റ്റ് 24: അലോക് വര്‍മ്മയ്ക്കെതിരെ അസ്താന കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. വിഷയം കാബിനറ്റ് സെക്രട്ടറി സി.വി.സി ക്ക് കൈമാറി.
9.  സെപ്റ്റംബര്‍ 21: അസ്താന ആറ് അഴിമതി കേസുകള്‍ നേരിടുന്നതായി സി.ബി.ഐ, സി.വി.സി യെ അറിയിച്ചു.
10.  ഒക്ടോബര്‍ 15: അസ്താന ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കൈക്കൂലി വാങ്ങിയതിന് സി.ബി.ഐ കേസെടുത്തു.
11.  ഒക്ടോബര്‍ 23: അസ്താനയുടെ നിയമനത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. അര്‍ദ്ധരാത്രി വര്‍മ്മയെ ചുമതലയില്‍ നിന്നും ഒഴിവാക്കി താല്‍ക്കാലിക സി.ബി.ഐ മേധാവിയായി എം.നാഗേശ്വര്‍ റാവുവിനെ നിയമിച്ചു.
12.  ഒക്ടോബര്‍ 24: സര്‍ക്കാര്‍ നടപടിക്കെതിരെ വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചു.
13.  ഒക്ടോബര്‍ 25: അസ്താന ഉള്‍പ്പെടെയുള്ള സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് څകോമണ്‍ കോസ്چ സുപ്രീം കോടതിയെ സമീപിച്ചു.
14.  ഒക്ടോബര്‍ 26: വര്‍മ്മയ്ക്കെതിരായ പരാതികളുടെ അന്വേഷണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി സി.വി.സിയ്ക്ക് നിര്‍ദേശം നല്‍കി. സുപ്രധാനമായ തീരുമാനമെടുക്കുന്നതില്‍ നിന്ന് പുതിയ ഡയറക്ടര്‍ നാഗേശ്വര റാവുവിനെ സുപ്രീം കോടതി വിലക്കി.
15.  നവംബര്‍ 12: സി.വി.സി മുദ്രവച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
16.  നവംബര്‍ 29: സി.ബി.ഐ ഡയറക്ടറായുള്ള തന്‍റെ രണ്ടു വര്‍ഷ സേവന കാലാവധിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് വര്‍മ്മ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
17.  ഡിസംബര്‍ 6: രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരാട്ടം സി.ബി.ഐയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
18.  ജനുവരി 8, 2019: വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പറഞ്ഞയച്ച കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി.
19.  ജനുവരി 10: വര്‍മ്മ സി.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു.
20.  ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു പുറപ്പെടുവിച്ച പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കി. അഞ്ചുപേരെ സ്ഥലം മാറ്റി.
21.  ജനുവരി 9: കോടതിയുടെ നിര്‍ദേശപ്രകാരം വര്‍മ്മയ്ക്കെതിരായ സി.വി.സി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതിയോഗം ചേര്‍ന്നു.
22.  ജനുവരി 10: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തിന്‍റെ ഭൂരിപക്ഷ തീരുമാനപ്രകാരം അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. താല്ക്കാലിക ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചു.
23.  ജനുവരി 11: സുപ്രീം കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 24 മണിക്കൂറിനകം ആ പദവിയില്‍ നിന്നും മാറ്റുകയും ഫയര്‍ സര്‍വീസസ് ആന്‍റ് ഹോം ഗാര്‍ഡ് ഡയറക്ടര്‍ ജനറലായി മാറ്റി നിയമിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് രാജിവയ്ക്കാന്‍ വര്‍മ്മ തീരുമാനിച്ചു. അസ്താനയുടെ കോഴക്കേസ് അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
2 ജി കേസ്: അന്വേഷണത്തില്‍ നിന്നും ഡയറക്ടറെ കോടതി മാറ്റി
     സി.ബി.ഐയുടെ വിശ്വാസ്യത പാടെ തകര്‍ത്ത കേസാണ് 2 ജി സ്പെക്ട്രം. ഡയറക്ടറായ രഞ്ജിത്ത് സിന്‍ഹയെ അന്വേഷണ ചുമതലയില്‍ നിന്നും നീക്കിയ അസാധാരണമായ നടപടി സുപ്രീം കോടതിക്ക് സ്വീകരിക്കേണ്ടി വന്നു. സര്‍വീസില്‍ നിന്നു വിരമിക്കാന്‍ 12 ദിവസം ബാക്കി നില്‍ക്കെയായിരുന്നു ഈ ഉത്തരവ്. കേസിലെ ചിലരെ രക്ഷിക്കാന്‍ ഡയറക്ടര്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നുവിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ദത്തുവിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഈ ഉത്തരവിട്ടത്.
     څസെന്‍റര്‍ ഫോര്‍ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍چ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് സിന്‍ഹയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്വേഷണം നേരിടുന്ന റിലയന്‍സിന്‍റെ പ്രതിനിധികള്‍ സിന്‍ഹയെ വീട്ടില്‍ ചെന്ന് കണ്ടിരുന്നതായി ഹര്‍ജിയില്‍ ആരോപിച്ചു. അതിനു തെളിവായി സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറി തന്നെ അഭിഭാഷകനായ പ്രശാന്ത്ഭൂഷണ്‍ കോടതിയില്‍ ഹാജരാക്കി. സി.ബി.ഐ ഡയറക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയവരില്‍ ഏറെയും അദ്ദേഹം അന്വേഷിക്കുന്ന കേസിലെ പ്രതികളാകാന്‍ ഇടയുള്ളവരായിരുന്നു എന്ന വിചിത്രമായ വസ്തുതയാണ് പ്രശാന്ത് ഭൂഷണ്‍ തെളിവുസഹിതം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയത്. അതിന് രഞ്ജിത്ത് സിന്‍ഹയ്ക്ക് മറുപടി ഒന്നേ ഉണ്ടായിരുന്നുള്ളൂ; څഅതിഥി ദേവോ ഭവ: എന്നതാണ് ഭാരതീയ സങ്കല്പം.چ
     കാലിത്തീറ്റ കുംഭകോണ കേസ് ദുര്‍ബലമാക്കിയതിന് നേരത്തെ സിന്‍ഹയെ അന്വേഷണ ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. 2 ജി സ്പെക്ട്രം കേസിലും സിന്‍ഹ ഇതു തുടര്‍ന്നുവെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ കോടതിയില്‍ ബോധിപ്പിച്ചത്. 2 ജി കേസ് ദുര്‍ബലപ്പെടുത്താന്‍ തുരപ്പനെലിയെപ്പോലെയാണ് സിന്‍ഹ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിന്‍ഹയുടെ നിലപാടുകള്‍ അംഗീകരിക്കുകയാണെങ്കില്‍ 2 ജി കേസ് ഇല്ലാതാവുമെന്നും ഗ്രോവര്‍ കോടതിയെ അറിയിച്ചു.
സി.ബി.ഐയ്ക്ക് ആന്ധ്രയില്‍ വിലക്ക്
     സംസ്ഥാനത്തിനകത്തുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധനകളും റെയ്ഡുകളും നടത്താന്‍ സി.ബി.ഐയ്ക്ക് എല്ലാ സംസ്ഥാനങ്ങളും പൊതുവില്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ ഓരോ കേസിനു മുന്‍പും സി.ബി.ഐ സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുമതി തേടാറില്ല. ഈ അനുമതിയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മുന്‍പ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സി.ബി.ഐ അതിനെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാനത്തിനു പുറത്തു രജിസ്റ്റര്‍ ചെയ്ത കേസാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ആവശ്യമില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇതിനെ സംബന്ധിച്ച് സുപ്രീം കോടതിയിലും കേസ് നിലവിലുണ്ട്.
     സി.ബി.ഐയിലുണ്ടായ അഴിമതി ആരോപണം മൂലം അതിന്‍റെ വിശ്വാസ്യത തകര്‍ന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കുകയോ കേസന്വേഷണം നടത്തുകയോ ചെയ്യരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ആന്ധ്രപ്രദേശിന്‍റെ അധികാര പരിധിയില്‍ നടക്കുന്ന കേസുകള്‍ക്ക് സി.ബി.ഐയ്ക്ക് ഇനി ഇടപെടാനാവില്ല. സി.ബി.ഐയ്ക്കു പകരം ആന്ധ്രപ്രദേശ് ആന്‍റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) യായിരിക്കും റെയ്ഡുകളും മറ്റും നടത്തുക. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ എ.സി.ബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
തിരക്കിട്ട തീരുമാനങ്ങള്‍, കീഴ്മേല്‍മറിഞ്ഞ് സി.ബി.ഐ
     മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ സി.ബി.ഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. അന്വേഷണം തുടരാമെന്നാണ് കോടതി വിധിച്ചത്.
     ഒരാഴ്ചക്കുള്ളില്‍ ഉന്നതാധികാരസമിതി ചേര്‍ന്നാല്‍ മതിയെന്നാണ് സുപ്രീം കോടതി ഡിസംബര്‍ 8 ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ തിരക്കിട്ട് 9 നു തന്നെ സമിതി യോഗംചേരുകയും 10 ന് ഭൂരിപക്ഷ തീരുമാനപ്രകാരം വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
     ഹൈക്കോടതി വിധി അസ്താനയ്ക്കും പ്രതികൂലമാകുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് അടിയന്തരമായി ഉന്നതാധികാരസമിതിയോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തതെന്ന് ആരോപണമുണ്ട്.
അലോക് വര്‍മ്മയ്ക്ക് ആദ്യം ക്ലീന്‍ ചിറ്റ്
     അലോക് വര്‍മ്മയ്ക്കെതിരെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ ഉന്നതാധികാരസമിതിയുടെ തീരുമാനത്തിനെതിരെ ജസ്റ്റിസ് പട്നായ്ക്ക് രംഗത്തുവന്നു. വര്‍മ്മയ്ക്കെതിരെ സി.വി.സി നടത്തിയ അന്വേഷണത്തിന് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം മേല്‍നോട്ടം വഹിച്ചത് ജസ്റ്റിസ് പട്നായ്ക്കാണ്.
     സി.വി.സി നടപടികളെക്കുറിച്ച് ജസ്റ്റിസ് പട്നായ്ക്ക് സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഉന്നതാധികാരസമിതി കണക്കിലെടുത്തില്ലെന്ന ആരോപണവും ഉയര്‍ന്നു. സമിതി ചേരാതെയാണ് ആദ്യം

ഡയറക്ടറെ മാറ്റിയത്. ഈ നടപടി തെറ്റിയെന്ന് സുപ്രീം കോടതി പറയുകയും ചെയ്തു. അതിനുശേഷം സുപ്രീം കോടതി നിര്‍ദേശപ്രകാരം യോഗം ചേര്‍ന്നപ്പോഴും സി.വി.സി യുടെ റിപ്പോര്‍ട്ട് മാത്രമാണ് പരിഗണിച്ചത് എന്ന വിമര്‍ശനവും ഉയര്‍ന്നു.
     കേസുമായി ബന്ധപ്പെട്ട് അസ്താനയുടേതായി സി.വി.സി നല്‍കിയ മൊഴി തന്‍റെ സാന്നിധ്യത്തിലല്ല ഒപ്പുവച്ചതെന്നും സി.വി.സി കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്‍റേതല്ലെന്നും കോടതിയെ അറിയിച്ചിരുന്നുവെന്നും ജസ്റ്റിസ് പട്നായ്ക്ക് പറയുന്നു.
     ചുരുക്കത്തില്‍, സി.ബി.ഐ ഢെ. സി.ബി.ഐ എന്ന കേസുമായി ഡല്‍ഹിയില്‍ നടന്ന അന്തര്‍ നാടകങ്ങള്‍ രാജ്യത്തിന് തീരാക്കളങ്കമായി. അതിലെ കഥാപാത്രങ്ങളായി രാജ്യത്തെ ഉന്നതനീതിപീഠത്തിലെ സമുന്നതരായ ന്യായാധിപരും പ്രധാനമന്ത്രിയും ഉള്‍പ്പെടുകയും വര്‍മ്മയുടെ രാജിയോടെ ആ അസംബന്ധ നാടകം ദുരന്തപര്യവസാനിയാകുകയും ചെയ്തു.
സുതാര്യതയില്ലാത്ത സി.ബി.ഐ
     2011 ജൂണ്‍ 9 ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കി. അഴിമതിയും മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട വിവരം മാത്രമേ ഇനി ഇവര്‍ നല്‍കേണ്ടതുള്ളൂ എന്നാണ് തീരുമാനം. 2005 ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിന്‍റെ പരിധിയില്‍ സി.ബി.ഐയും ഉള്‍പ്പെടുന്നുണ്ട്. രഹസ്യാന്വേഷണ സുരക്ഷാ ഏജന്‍സികള്‍ മാത്രമാണ് ആര്‍.ടി.ഐ നിയമത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവായിരുന്നുള്ളൂ. ഐ.ബിയെ ഭാഗികമായി ഒഴിവാക്കിയത് രഹസ്യാന്വേഷണ ഏജന്‍സി എന്ന പേരിലാണ്. പൊലീസിനെ പോലെ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ, എന്‍.ഐ.എ എന്നിവരെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഈ ലേഖകന്‍ കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജിയെത്തുടര്‍ന്ന് രാജ്യത്തെ ഇതര ഹൈക്കോടതിയിലെ ഹര്‍ജികള്‍ എല്ലാം സുപ്രീം കോടതിയിലേക്ക് വിളിച്ചുവരുത്തി. ഈ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഐ.ബി ഢെ. സി.ബി.ഐ
     കേന്ദ്രസര്‍ക്കാരിന്‍റെ സുപ്രധാനമായ രണ്ടു വിഭാഗങ്ങളാണ് ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി)യും സി.ബി.ഐയും. അലോക് വര്‍മ്മ സി.ബി.ഐ ഡയറക്ടറായിരിക്കെ ഡല്‍ഹിയിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയുടെ മുന്നില്‍ നിന്നും നാല് ഐ.ബി ഉദ്യോഗസ്ഥരെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ څകസ്റ്റഡിچയിലെടുത്തത് വാര്‍ത്തയായി. സി.ബി.ഐ ഡയറക്ടറുടെ നീക്കങ്ങളറിയാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ ചാരന്മാരെ അയച്ചതെന്ന് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
     ഐ.ബി ഉദ്യോഗസ്ഥരെ കോളറിനുപിടിച്ച് തൂക്കിയെടുത്ത് സി.ബി.ഐ കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. څസാധാരണ പരിശോധനچയെന്ന് ഐ.ബി സംഭവത്തെക്കുറിച്ച് പ്രതികരിച്ചെങ്കിലും ഐ.ബിയുടെ യഥാര്‍ത്ഥ പണിയേതെന്ന ആരോപണം ശരിവയ്ക്കുന്നതായി ഈ നാണംകെട്ട നടപടി.
വിവാദങ്ങളുടെ കളിത്തോഴന്‍
     കോളിളക്കം സൃഷ്ടിച്ചതും ദേശീയപ്രാധാന്യവുമുള്ള കേസുകളാണ് സാധാരണയായി സി.ബി.ഐ അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് കേന്ദ്രസര്‍ക്കാരിന്‍റെയോ കോടതിയുടെയോ ഉത്തരവ് പ്രകാരം തുടര്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയുമാണ് സാധാരണ സംഭവിക്കുന്നത്. നിരവധി കുംഭകോണങ്ങളുടെ അന്വേഷണം അട്ടിമറിക്കപ്പെട്ടതില്‍ സി.ബി.ഐയ്ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവു, ജയലളിത, ലാലുപ്രസാദ് യാദവ്, മായാവതി, മുലായം സിംഗ് യാദവ് എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ ഇഴഞ്ഞുനീങ്ങുകയും അവസാനം പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിക്കുകയും ചെയ്തതില്‍ സി.ബി.ഐയുടെ പങ്ക് ചെറുതല്ല. രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കുന്നതിന് സി.ബി.ഐയെ ചട്ടുകമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും ചെയ്തിട്ടുള്ളത്.
     2016 ല്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ബൊഫോഴ്സ് ആയുധ ഇടപാടിന്‍റെ അന്വേഷണചരിത്രം പരിശോധിച്ചാല്‍ സി.ബി.ഐയുടെ നിസ്സഹായത ബോദ്ധ്യമാകും. ഇറ്റാലിയന്‍ ബിസിനസുകാരനായ ഒക്ടോവിയോ ക്വത്റോച്ചിക്കെതിരെയുള്ള څറെഡ് കോര്‍ണര്‍چ നോട്ടീസ് പിന്‍വലിക്കാന്‍ സി.ബി.ഐ തന്നെയാണ് ഇന്‍റര്‍പോളിനോട് ആവശ്യപ്പെട്ടത്.
ഹവാല തട്ടിപ്പ്
     1991 ല്‍ കാശ്മീര്‍ തീവ്രവാദികളെ അറസ്റ്റു ചെയ്തപ്പോഴാണ് ഹവാല തട്ടിപ്പിന്‍റെ ഭീകരരൂപം പുറത്തുവന്നത്. നിരവധി ദേശീയ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചു. എന്നിട്ടും സി.ബി.ഐ അന്വേഷണം ഫലപ്രദമായില്ല. പ്രത്യേക കോടതി എല്ലാവരേയും കുറ്റവിമുക്തരാക്കി. 1997 ല്‍ വിനീത് നാരായണന്‍ കേസില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മ്മ അദ്ധ്യക്ഷനായ ബെഞ്ച് സി.ബി.ഐ യുടെ പ്രവര്‍ത്തനത്തെ അതിരൂക്ഷമായി വിമര്‍ശിക്കുകയും അതിന്‍റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി 24 ഇന മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ട് കഴിഞ്ഞ ഈ ഘട്ടത്തില്‍ നാം തിരിഞ്ഞുനോക്കുമ്പോള്‍ തുടര്‍ന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളും ഈ മാര്‍ഗനിര്‍ദേശങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തതെന്ന് ബോദ്ധ്യമാകും. സി.വി.സിയെ സി.ബി.ഐയുടെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചത് ഐ.എ.എസ്, ഐ.പി.എസ് പേരിനു മാത്രമേ ഉപകരിച്ചുള്ളൂ.
     ചുരുക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വകുപ്പുകളില്‍ ഒന്നായി സി.ബി.ഐയും എന്‍.ഐ.എയും മാറി.
വേണം സി.ബി.ഐയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം
     അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം (എൗിരശേീിമഹ അൗീിീാ്യേ) നല്‍കണം. മതിയായ സാമ്പത്തിക - ഭരണസ്വാതന്ത്ര്യവും അധികാരവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൂന്നു വര്‍ഷത്തെ സേവനകാലമെങ്കിലും സി.ബി.ഐയില്‍ നിയമം മൂലം ഉറപ്പുവരുത്തണം. ഗവണ്‍മെന്‍റ് സെക്രട്ടറിയുടെ അധികാരം ഡയറക്ടര്‍ക്ക് നല്‍കിക്കൊണ്ട് കേന്ദ്രമന്ത്രാലയം വഴിയല്ലാതെ നേരിട്ട് സര്‍ക്കാരിനോടും മന്ത്രിയോടും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബജറ്റില്‍ തന്നെ സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഹിതം പ്രഖ്യാപിക്കണം. ഭരണഘടനാപദവിതന്നെ സി.ബി.ഐയ്ക്കു നല്‍കണമെന്ന ആവശ്യവും പരിഗണിക്കേണ്ടതാണ്.
     സി.ബി.ഐയ്ക്ക് പ്രത്യേക നിയമം വേണമെന്ന ആവശ്യം 2010 ല്‍ പ്രസിദ്ധീകരിച്ച കരടുനിയമത്തില്‍ ഒതുക്കി. എട്ടുവര്‍ഷം പൂര്‍ത്തിയായിട്ടും ആ ബില്‍ നിയമമാക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി കേന്ദ്രഭരണത്തിലെത്തിയ ഒരു രാഷ്ട്രീയ കക്ഷിക്കും ഉണ്ടായില്ല.
     നിലവിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഒരു പടികൂടി കടന്ന്, 1988 ല്‍ നിലവില്‍ വന്ന അഴിമതി നിരോധനനിയമം ഭേദഗതി ചെയ്തത് പൂര്‍ണമായും അപ്രസക്തമാക്കി മാറ്റി. 2018 ല്‍ നടപ്പിലാക്കിയ ഈ ഭേദഗതി മൂലം മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം പോലും അസാദ്ധ്യമായി. അതിന് സി.ബി.ഐയ്ക്കും വിജിലന്‍സിനും മുന്‍കൂര്‍ അനുമതി വേണമെന്ന് നിയമം ഭേദഗതി ചെയ്തു. څഅധികാര ദുര്‍വിനിയോഗംچ എന്ന കുറ്റം ചാര്‍ത്തല്‍ പുതിയ നിയമത്തില്‍ അപ്രസക്തമായി. നിലവിലുള്ള വ്യവസ്ഥകള്‍ പോലും ഇല്ലാതാക്കി, വെള്ള ചേര്‍ത്ത പുതിയ നിയമം അവതരിപ്പിച്ച ഒരു സര്‍ക്കാര്‍ ലോക്പാല്‍ നിയമമോ വിസില്‍ ബ്ലോവേഴ്സ് സംരക്ഷണനിയമമോ ഫലപ്രദമായി നടപ്പിലാക്കുമെന്ന് കരുതാനാവില്ല. ചുരുക്കത്തില്‍ അഴിമതിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമീപകാലത്തൊന്നും മോചനമുണ്ടാകില്ല എന്ന കാര്യം ഉറപ്പായി.

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts