വിവിധ കോണുകളില്‍ നിന്ന് ജീവിതം വായിക്കുമ്പോള്‍ കെ. പി രാമനുണ്ണി/വാസുദേവന്‍ കുപ്പാട്ട്

 ജീവിതത്തെ അതിന്‍റെ സമഗ്രതയില്‍ നോക്കിക്കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ശൈലി അവലംബിക്കുന്ന എഴുത്തുകാരനാണ് കെ. പി രാമനുണ്ണി. ആ രചനാലോകം വളരെ വിസ്തൃതമാണ്. ചുരുക്കെഴുത്തിന്‍റെ എളുപ്പവഴികള്‍ ഇവിടെയില്ല. അനുഭവങ്ങളും ചിന്തകളും സ്വപ്നങ്ങളുമെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്ന ഭൂമികയാണ് ഉള്ളത്. സൂഫി പറഞ്ഞ കഥ, ജീവിതത്തിന്‍റെ പുസ്തകം, ദൈവത്തിന്‍റെ പുസ്തകം, ചരമവാര്‍ഷികം തുടങ്ങിയ നോവലുകളില്‍ മിത്തും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ലോകം കാണാം. യുക്തിയുടെയും വിചാരത്തിന്‍റെയും അന്തരീക്ഷത്തിന് പുറത്ത് വിശ്വാസത്തിന്‍റെ ഒരു ലോകം നിറഞ്ഞുകവിഞ്ഞു വരുന്നത് സൂഫി പറഞ്ഞ കഥയില്‍ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. യുക്തിയുടെയും ചിന്തയുടെയും ചതുരക്കള്ളിയില്‍പെട്ട് ശ്വാസംമുട്ടുന്ന ജനത കടപ്പുറത്ത് ജാറം പൊന്തി എന്നറിയുമ്പോള്‍ ആ څഅന്ധچവിശ്വാസത്തെ പുല്‍കാന്‍ വെമ്പുകയാണ്.

     അന്ധവിശ്വാസമെങ്കില്‍ അന്ധവിശ്വാസം എന്നാണ് അവരുടെ ചിന്ത. ഇതുവരെയുള്ള ലോകത്തെ വിട്ട് പുതിയൊരു ലോകം വേണം എന്നതു മാത്രമാണ് അവരുടെ ആലോചന. പൊന്നാനിയിലെ മേലേ പുല്ലാരത്തറവാട്ടിലെ സന്തതിയായ കാര്‍ത്തി വ്യാപാരിയായ മാമുട്ടി എന്ന മുസ്ലീം യുവാവില്‍ ആകൃഷ്ടയാവുന്നതാണ് സൂഫി പറഞ്ഞ കഥയിലെ കേന്ദ്രബിന്ദു. അവള്‍ കലീമ ചൊല്ലി ഇസ്ലാം മതം സ്വീകരിച്ചു. കണംകൈ വരെയുള്ള കുപ്പായത്തില്‍ അകപ്പെട്ടു. മാമുട്ടി അവള്‍ക്കു വേണ്ടി ആഭരണങ്ങളും മറ്റും കൊണ്ടുവന്നു. പക്ഷെ അവള്‍ക്ക് വേണ്ടിയിരുന്നത് ഭഗവതിയെയായിരുന്നു. തൊട്ടടുത്ത തൊടിയില്‍ ഭഗവതിയെ കുടിയിരുത്തുന്നതോടെ അവളുടെ മോഹം സഫലമായി. ആധികള്‍ക്കും വ്യാധികള്‍ക്കും ചികിത്സാവിധികളുമായി കാര്‍ത്തി മുസ്ലീം തറവാട്ടില്‍ സാന്ത്വന സാന്നിധ്യമായി മാറുന്നതാണ് പിന്നെ കാണുന്നത്. അതേസമയം, മാമുട്ടിയുടെ സ്നേഹാശ്ലേഷങ്ങള്‍ എന്തുകൊണ്ടോ അവള്‍ക്ക് കിട്ടാതെ പോവുകയും ചെയ്യുന്നു. നാടിനെ കീഴടക്കാന്‍ എത്തിയ സെയ്തുമൊല്ല എന്ന പരാക്രമി മാമുട്ടിയെ വകവരുത്തി തിരിച്ചുപോകുമ്പോള്‍ കാര്‍ത്തി നേരിടുന്നു. മൊല്ലയെയും കൂട്ടാളികളെയും കടലിലേക്ക് അയച്ചാണ് കാര്‍ത്തി വിജയം പ്രഖ്യാപിക്കുന്നത്. അങ്ങനെയാണ് കടപ്പുറത്ത് കാര്‍ത്തിയുടെ ജാറം പൊന്തുന്നത്. ഇത്തരം വിശ്വാസങ്ങളുടെ യുക്തി ചോദ്യം ചെയ്യപ്പെട്ടേക്കാം. സ്ത്രീശാക്തീകരണത്തിന്‍റെ മാത്രമല്ല വിശ്വാസത്തിന്‍റെയും ഭക്തിയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഇവിടെ നടക്കുന്നത്. നല്ലവരാകാനുള്ള മനുഷ്യന്‍റെ ആഗ്രഹമാണ് ബീവിമാരായും ഭഗവതിമാരായും ദേവന്മാരായും പരിണമിക്കുന്നത് എന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. നാഗരികവും പരിഷ്കൃതവുമായ ജീവിതവ്യവസ്ഥയും ഗ്രാമീണവും നൈസര്‍ഗികവുമായ ആവാസവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷം ജീവിതത്തിന്‍റെ പുസ്തകം എന്ന നോവലിന്‍റെ പ്രധാന ഘടകമാണ്. ബാങ്ക് ഉദ്യോഗസ്ഥനും കുടുംബസ്ഥനുമായ ഗോവിന്ദവര്‍മ്മരാജ എറണാകുളം എന്ന നഗരത്തില്‍ നിന്ന് നിഷ്ക്രമിച്ച് കാസര്‍കോട്ടെ അതിയന്നൂര്‍ കടപ്പുറത്ത് എത്തിച്ചേരുന്നതും അവിടെ ജീവിതം തുടരുന്നതുമാണ് ജീവിതത്തിന്‍റെ പുസ്തകത്തില്‍ പറയുന്നത്. നാഗരിക ജീവിതത്തിന്‍റെ തിരക്കും പിരിമുറുക്കവും എല്ലാം ഇട്ടെറിഞ്ഞാണ് ഗോവിന്ദവര്‍മ്മരാജയുടെ യാത്ര.


തുടർന്ന്
വായിക്കാൻ ....

















https://moolyasruthimagazine.myinstamojo.com/
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts