ജ്ഞാനപീഠം അലിഞ്ഞു തീരുമ്പോഴത്തെ മിന്നല്‍പ്പിണരുകള്‍ പി. രാമന്‍


     അക്കിത്തം പല തരത്തില്‍പെട്ട കവിതകള്‍ രചിച്ചിട്ടുണ്ട്. തനിക്കു ബോധ്യമുള്ള ചില ആശയങ്ങള്‍ പ്രത്യക്ഷമായിത്തന്നെ അവതരിപ്പിക്കുന്ന തരം കവിതകള്‍ക്കാണ് പൊതു സ്വീകാര്യത കൂടുതല്‍ കിട്ടിയിട്ടുള്ളത്. അത്തരം കവിതകളുടെ പേരിലാണ് അദ്ദേഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതും. څഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസംچ ഈ വിഭാഗത്തില്‍ പെടുന്ന ഒരു കവിതയാണ്. അതുപോലെ, ഫ്യൂഡല്‍ കാലത്തു നിന്ന് പുതു ജനാധിപത്യ കാലത്തേക്കെത്തുമ്പോഴുള്ള ആകുലതകള്‍ ആവിഷ്കരിക്കുന്ന കവിതകളുടെ ഒരു ഗണവുമുണ്ട്. ഉദാഹരണത്തിന് څഡോലിچ എന്ന ചെറു കവിത നോക്കുക. മനയ്ക്കല്‍ പണ്ടൊരു ഡോലിയുണ്ടായിരുന്നു. ആഢ്യത്വത്തിന്‍റെ ചിഹ്നം. കാലം മാറിയിട്ടും ഭൂമി പോയിട്ടും മന പൊളിച്ചു ചെറുവീടാക്കിയിട്ടും ഇന്നും ഡോലി അവിടെത്തന്നെയുണ്ട്. ബന്ദുദിവസം രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗിയെ എടുത്തുകൊണ്ടുപോകാന്‍ അതു പ്രയോജനപ്പെട്ടേക്കും.
     എന്നാല്‍ ഈ രണ്ടു വിഭാഗം കവിതകളുടെ പേരിലല്ല ഞാന്‍ അക്കിത്തത്തെ ആദരിക്കുന്നത്. ആലോചിച്ചുറപ്പിക്കാതെ, ബോധോദയത്തിന്‍റെ മിന്നല്‍പ്പിണരുകള്‍ പ്രപഞ്ചത്തെ മുഴുവന്‍ വെളിച്ചത്തിലാറാടിക്കുന്ന ഒരു കൂട്ടം കവിതകള്‍ ഈ കവിയ്ക്കുണ്ട്. മുന്‍ നിശ്ചയങ്ങളെ അട്ടിമറിയ്ക്കുന്ന വെളിപാടുകളാണവ. തന്നെക്കുറിച്ചുള്ള ധാരണകളാണ് മുന്‍ നിശ്ചയങ്ങളുടെ അടിസ്ഥാനം. തന്നെ മറക്കുന്നിടത്തു നിന്നാണ് അതട്ടിമറിഞ്ഞു തുടങ്ങുന്നത്. ആ തുടക്കത്തെപ്പറ്റി കവി ഇങ്ങനെ എഴുതുന്നു.
ڇഇന്നലെപ്പാതിരാവില്‍ ചിന്നിയ പൂനിലാവില്‍
എന്നെയും മറന്നു ഞാനലിഞ്ഞു നില്‍ക്കേڈ
(പരമ ദുഃഖം)
     സ്വയം മറക്കുന്നതോടെ മാത്രം അലിയാന്‍ തുടങ്ങുന്ന കടുപ്പമാണ് മനുഷ്യ സ്വത്വം എന്ന് അക്കിത്തം ഓര്‍മിപ്പിക്കുന്നു. ഈ അലിയല്‍ ബോധമനസ്സ് മുന്‍ നിശ്ചയിച്ച അലിവോ നിരുപാധികമാം സ്നേഹമോ അല്ല. അങ്ങനെ അലിഞ്ഞു നില്‍ക്കേ അനുഭവിക്കുന്ന അകാരണമായ പരമ ദുഃഖത്തില്‍ താനും പ്രപഞ്ചവും ലയിച്ചുചേരുന്നു. അലിഞ്ഞു തീരലില്‍ നിന്നാരംഭിക്കുന്ന അകാരണമായ നിലവിളിയുടെ ആനന്ദമാണ് അക്കിത്തത്തിന്‍റെ മികച്ച കവിതകള്‍ എന്നെ അനുഭവിപ്പിക്കുന്നത്. അലിഞ്ഞില്ലാതാകലിന്‍റെ ഈ അഴക് മനുഷ്യന്‍റെ തുച്ഛതയുടെ അഴകായി കവി തിരിച്ചറിയുന്നുണ്ട്. തുച്ഛതയുടെ സൗന്ദര്യവും അതിലൂടെത്തിച്ചേരാവുന്ന ആനന്ദശൃംഗവും അക്കിത്തത്തിന്‍റെ പ്രധാന പ്രമേയമാണ്.
ڇവജ്രം തുളച്ചിരിക്കുന്ന
രത്നങ്ങള്‍ക്കുള്ളിലൂടവേ
കടന്നു പോന്നൂ ഭാഗ്യത്താല്‍
വെറും നൂലായിരുന്നു ഞാന്‍ڈ
     എന്ന വിനയം കേവല വിനയമോ നയമോ അല്ല, മറിച്ച് കാളിദാസ കവിതയുടെ സൗന്ദര്യത്തില്‍ അലിഞ്ഞു തീരുന്നിടത്തെ സ്വന്തം തുച്ഛതയുടെ സൂചകമാണ്.
     തുച്ഛതയുടെ സൗന്ദര്യം അത്യുജ്ജ്വലമായി ആവിഷ്കരിച്ച ഒരു കവിതയാണ് ആണ്ടമുള പൊട്ടല്‍. ഓണക്കാലത്ത് കുന്നുംപുറത്തു കളിക്കേ കൂട്ടുകാര്‍ പാടിയ ഒരു തമാശപ്പാട്ടില്‍ ഗൗരവത്തോടെ കുടുങ്ങിപ്പോയ കുട്ടിയാണ് ഇതിലെ കഥാപാത്രം. ആണ്ടമുളയുടെ മോളില്‍ കേറി തറ്റത്ത് ആവണപ്പലക ഇട്ടിരുന്ന്  ഉള്ളം കൈയില്‍ കട്ടുറുമ്പിനെ ഇറുക്കിപ്പിടിച്ച് തെക്കോട്ടു നോക്കിയാല്‍ പാതാളത്തില്‍ നിന്നും മഹാബലി വരുന്ന കാഴ്ച കാണാം എന്നു കളിയായിപ്പാടുന്ന ഒരു പാട്ടാണത്. അതില്‍ വീണുപോയ കുട്ടി കൂട്ടുകാരൊഴിഞ്ഞ നേരത്ത് കുന്നിന്‍മോളിലെ മുളങ്കാട്ടില്‍ ഒറ്റയ്ക്കു വലിഞ്ഞുകേറുകയാണ്. പാതാളത്തില്‍ നിന്നു കേറി വരുന്ന മഹാബലിയെ കാണലാണു ലക്ഷ്യം. മഹാബലിയെ കാണാതെ, പട്ടിലിന്‍ മുള്ളു തട്ടി മുറിഞ്ഞു ചോരയൊലിപ്പിച്ചു വരുന്ന കുട്ടിയെ കൂട്ടുകാരെല്ലാം കളിയാക്കി. അപമാനിതനായി വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അമ്മ പോലും ചോദിക്കുന്നു, ആരോട് തമ്മില്‍ തല്ലുകൂടിയാണ് വന്നത് എന്ന്. എന്നാല്‍ അന്നു മനസ്സിലുറച്ച ലക്ഷ്യം മുതിര്‍ന്നിട്ടും വിട്ടുപോയില്ല. മഹാബലിയെ കാണണം. നാടും നഗരവും ചുറ്റി പല പല ജീവിതാനുഭവങ്ങളിലൂടലഞ്ഞു വിയര്‍ത്ത അവന്‍റെ വേര്‍പ്പാറ്റാന്‍ ഇളകി മറിയുന്ന പുസ്തകത്താളുകള്‍ക്കും കഴിഞ്ഞില്ല. ലക്ഷ്യത്തിലെത്തിയേ ആ ദാഹമടങ്ങൂ. ഒടുവില്‍ അതടങ്ങി. അവന്‍ നേരില്‍ കാണുക തന്നെ ചെയ്തു, മഹാബലിയെ. അദ്ദേഹം പറഞ്ഞു, ഞാന്‍ വരുന്നതു മറ്റെവിടെ നിന്നുമല്ല, നിന്‍റെയുള്ളില്‍ നിന്നു തന്നെ. ഇപ്പോള്‍, ആ പഴയ കുട്ടിക്ക് ഒരൊറ്റ ആഗ്രഹമേയുള്ളൂ. കുന്നിന്‍ പുറത്തു കളിച്ചു നടന്ന ആ പഴയ കൂട്ടുകാരെ ഒന്നു കാണണം. ഞാന്‍ മഹാബലിയെ കണ്ടു എന്നു വീമ്പിളക്കാനല്ല. വെറുതെ ഒന്നു സ്നേഹത്തോടെ കെട്ടിപ്പുണരാന്‍. ഹേ ഭൂമി, നിന്ദനീയമായി ഒന്നും നിന്നില്‍ ഇല്ല എന്ന വിവേകത്തിന്‍റെ തെളിച്ചത്തില്‍ അലിഞ്ഞില്ലാതായവന്‍റെ സ്നേഹമാണ് പഴയ കൂട്ടുകാരെ മുകരാന്‍ ഓടിയണയുന്നത്. ഒരസംബന്ധഗാനത്തിന്‍റെ തുച്ഛതയുടെ അഴകില്‍ നിന്ന് മനുഷ്യന്‍റെ തന്നെ തുച്ഛതയുടെ അഴകിലേക്കുള്ള അലിഞ്ഞു തീരലാകുന്നു ഇക്കവിതയുടെ മഹത്വം.
     ഒരു പാട്ടാണ് പെട്ടെന്ന് എല്ലാം ആളിക്കത്തിച്ചത്. പൊടുന്നനെ ഉണര്‍ന്ന ഒരു ജിജ്ഞാസയാണ് കുഞ്ഞന്‍ ഉണ്ണിയെ ഡ്രൈവര്‍ക്കുളന്തൈയാക്കിയത്. റെയില്‍വേ സ്റ്റേഷന്‍ കാണാന്‍ വന്ന ഉണ്ണി തീവണ്ടിയെഞ്ചിനില്‍ കേറി സ്റ്റാര്‍ട്ടാക്കിയങ്ങു പോകയാണ്. (څഡ്രൈവര്‍ കുളന്തൈچ) അറുപതു കൊല്ലമായി അറിയാതെ പോയ, മുക്കൂറ്റിപ്പൂവിന് അഞ്ചിതളുണ്ടെന്ന ലളിത സത്യം ഇതാ ഇപ്പൊഴാണറിഞ്ഞത്. (څഅടുത്തൂണ്‍چ). ഇങ്ങനെ അലിയാന്‍, അറിയാന്‍, തിരിച്ചറിയാന്‍ നിമിത്തമാകുന്ന ഒരു ഞൊടി നേരത്തിന്‍റെ മിന്നല്‍ പ്രഭ നിത്യജീവിതാനുഭവങ്ങളുടെ പച്ചച്ച പ്രതലത്തില്‍ നിന്നുമാണ് ആളിയുയരുന്നത്.
     പെട്ടെന്നു കേട്ട ചോദ്യങ്ങളും പെട്ടെന്നു പറയുന്ന മറുപടികളും പെട്ടെന്നുള്ള തോന്നിച്ചകളും തള്ളിയെത്തിക്കുന്ന ഔന്നത്യങ്ങള്‍ അക്കിത്തം കവിതയില്‍ ധാരാളം. കുട്ടിക്കാലത്ത് ഉച്ചനേരങ്ങളില്‍ വീട്ടില്‍ വന്നിരുന്ന മണ്‍പാത്രക്കച്ചവടക്കാരന്‍ കച്ചവടം കഴിഞ്ഞു കൊട്ട തലയില്‍ വച്ചു പോകാന്‍ നേരത്ത് കുട്ടിയോടു പറയുന്ന ഒരു മറുപടിയുണ്ട് څആനച്ചിറകില്‍چ എന്ന കവിതയില്‍.
ചിറകുള്ളൊരു കൊമ്പനാനയു-
ണ്ടിക്കുറി കൈയില്‍, തരുവാന്‍ മറന്നു പോയി.
ചരടിട്ടൊരു ചാടി, ലീമനക്കല്‍
ചുരമാന്തട്ടെ, വരാമടുത്ത മാസം.
     ഭാവനയുടെ പ്രലോഭനം കുട്ടിക്കു വാഗ്ദാനം ചെയ്താണ് അയാള്‍ കൊട്ടയുമേന്തി പോകുന്നത്. കളിവാക്കെല്ലാം കാര്യമായെടുക്കുന്നവനാണ് അക്കിത്തം കവിതയിലെ കുട്ടി. ആ കാര്യഗൗരവത്തില്‍ പെട്ട് ഒലിച്ചുപോകുന്നവനുമാണ്.
     څആനച്ചിറകില്‍چ എന്ന കവിത ഇവിടെ അവസാനിക്കുകയാണെങ്കിലും ചിറകുള്ള കൊമ്പന്‍റെ പിറകെ കുട്ടിയുടെ ഭാവന കുതിക്കുക തന്നെ ചെയ്യും. ഇവിടെ കുട്ടിയോടാണു കലാകാരന്‍ ഇങ്ങനെ പറയുന്നതെങ്കില്‍, څതൊള്ളേക്കണ്ണന്‍چ എന്ന കവിതയില്‍ വര്‍ണാലങ്കാരച്ചുമടേറ്റി കണ്ണും മുഖവും മൂടി ചിലമ്പണിക്കാലടി വച്ചു വരുന്ന പൂതന്‍ ഒന്നേ രണ്ടേ മൂന്നേ നാലേ അഞ്ചേ ആറേ ഏഴേ എന്നെണ്ണിയിരിക്കുന്ന വൃദ്ധനോടാണു പൊടുന്നനെ പറയുന്നത്:
കൊറ്റിനു വേണ്ടിച്ചുറ്റി നടപ്പൂ
ഞാനൊരു തൊള്ളേക്കണ്ണന്‍
     പെട്ടെന്നു കേട്ട ആ തൊള്ളേക്കണ്ണന്‍ എന്ന വാക്കിന്‍റെ പിന്നാലെ പോവുകയാണ് പൂതന്‍റെ പിറകേ കുട്ടിയെന്നതു പോലെ പെട്ടെന്നു ചിന്താധീനനായിപ്പോയ കവിതയിലെ വൃദ്ധനും കവിതയ്ക്കു പുറത്തുള്ള വായനക്കാരനും. മൂക്കിന്‍തുമ്പിലിപ്പോഴും തങ്ങി നില്‍ക്കുന്ന ഒരു സൗരഭ്യത്തിന്‍റെ ഓര്‍മ, വീടുവീടാന്തരം ആ സൗരഭ്യം കൊണ്ടു നടന്നു വിറ്റു ജീവിച്ച ഒരു മനുഷ്യനിലേക്കു നീളുന്നു.
അവന്‍റെ വിധിയൊത്തവനെങ്ങിപ്പോള്‍
അലഞ്ഞു തിരിയുവതാവോ?
മായുന്നില്ലീ വായുവില്‍ നിന്നാ
മാദക മോഹനനൃത്തം. (څസൗരഭ സ്മരണچ).
     വേനലിന്‍റെ കാഠിന്യത്തില്‍ ഉഷ്ണം താങ്ങാനാവാതെ നില്‍ക്കുന്ന കവുങ്ങുകള്‍ക്കു വെള്ളം തേകുമ്പോള്‍ ചൂടിളം കാറ്റില്‍ പൊഴിഞ്ഞു വീണ പഴുക്കടയ്ക്ക ഉള്ളം കൈയിലെടുക്കെ, അതു പറയുകയായി:
അന്തിത്തുടുപ്പിലാച്ചെമ്പവിഴക്കട്ട-
യന്തരാത്മാവിനോടോതി:
നിര്‍ത്തരുതുണ്ണീ, മുറുക്കു നീ, നിര്‍ത്തിയാല്‍
ദഗ്ദ്ധമായ്ത്തീരുമെന്‍ വംശം
     ഒരു ജീവ വംശത്തിന്‍റെ നിലനില്‍പ്പു മുഴുവന്‍ മുറുക്കുക എന്ന ക്രിയയിലേക്ക് പൊടുന്നനെ സംഗ്രഹിച്ചു വച്ച വാക്കുകളുടെ മിന്നലില്‍ തിളങ്ങുന്ന മാനങ്ങളാണ് ഇക്കവിത വായനക്കാരിലേക്കു നീട്ടി നീട്ടി ബാക്കി നിര്‍ത്തുന്നത്. (څപഴുക്ക പറഞ്ഞത്چ).
     ഇടശ്ശേരിക്കെന്നതു പോലെ അക്കിത്തത്തിനുമുണ്ട് څഅന്തിത്തിരിچ എന്നൊരു കവിത. സന്ധ്യയായിട്ടും മുല്ലത്തറയില്‍ അന്തിത്തിരി വയ്ക്കാതെ പൂവിറുത്തു നില്‍ക്കുന്ന തങ്കമ്മയാണ് ഇതിലെ കഥാപാത്രം. മുത്തശ്ശി വഴക്കു തുടങ്ങിയിട്ടുണ്ട്. ഇനി എത്ര മണിക്കൂര്‍ ശകാരവും ഉപദേശവും കേള്‍ക്കേണ്ടി വരുമെന്നു ബേജാറായി, കൈയില്‍ അപ്പോള്‍ കോര്‍ത്ത മുല്ലമാലയുമായി ഇറയത്തു കേറുന്ന തങ്കമ്മ നേരെ ചെന്നുപെടുന്നത് മുത്തശ്ശിയുടെ മുന്നില്‍. ശകാരിക്കാന്‍ വന്ന മുത്തശ്ശിയെ, അപ്പോള്‍ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധത്തണുപ്പ് പെട്ടെന്നു കീഴടക്കുകയാണ്.
നിശ്ശബ്ദതയില്‍ കത്തും പരിമള-
നിര്‍ഭര ദിവ്യമുഹൂര്‍ത്തത്തെ
നാസ വിടര്‍ത്തിപ്പാനം ചെയ്താ
ഭാസുര ഹൃദയം വിടരുമ്പോള്‍
പെട്ടെന്നെന്നെ ശ്ശീതളമാം ര-
ണ്ടസ്ഥികള്‍ തന്‍ വിറ പുല്‍കുന്നു.
     ആത്മാവിന്‍റെ വാട്ടമകറ്റുന്ന ഈ മണം എന്നും നിലനില്‍ക്കാനാണ് അന്തിത്തിരി വയ്ക്കുന്നത് എന്നു പ്രസാദിക്കുകയാണ് പെട്ടെന്നു മുത്തശ്ശി. ആ പെണ്‍കുട്ടി ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി. അവളുടെ കൈയിലെ മുല്ലപ്പൂന്തണുപ്പ് മുത്തശ്ശിയെ കീഴടക്കുക തന്നെ ചെയ്തു. ആ മറുപടി കേള്‍ക്കേ അവളുടെ മനസ്സിലുദിച്ച മിന്നല്‍പ്പിണരുകൊണ്ട് അന്തിത്തിരി വച്ചാണ് ഈ കവിത അവസാനിക്കുന്നത്. കണ്‍മിഴിക്കുന്ന നൈമിഷികയുടെ ഇത്തിരിപ്പൂക്കളില്‍ നിന്ന് പെട്ടെന്നുയരുന്ന കുളിര്‍ മിന്നല്‍പ്പിണരുകള്‍ കാണിച്ചുതരുന്ന പ്രപഞ്ച ദര്‍ശനമാണ് എന്നെ സംബന്ധിച്ചിടത്തോളം അക്കിത്തം കവിതയുടെ കാതല്‍.

Share:

റോഡ് സുരക്ഷ റോഡുകള്‍ മരണക്കെണികള്‍ ആകുന്നതെന്തുകൊണ്ട്? --- സോണി തോമസ്


     ലോകമെമ്പാടും യുദ്ധത്തിലും, തീവ്രവാദ ആക്രമണങ്ങളിലും, പകര്‍ച്ചവ്യാധികളിലും മരിക്കുന്നതിലും അധികം ആളുകള്‍ റോഡപകടങ്ങളില്‍ മാത്രം മരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം പതിനഞ്ചു ലക്ഷത്തോളം ആള്‍ക്കാരാണ് ഓരോ വര്‍ഷവും റോഡില്‍ കൊല്ലപ്പെടുന്നത്. വികസിത രാജ്യങ്ങളില്‍ ഓരോ വര്‍ഷവും മുന്‍ വര്‍ഷത്തേക്കാള്‍ അപകടനിരക്ക് കുറഞ്ഞുവരുമ്പോഴും ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ അപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും അനിയന്ത്രിതമായി കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
     ലോകത്തെ മൊത്തം അപകടമരണങ്ങളുടെ പത്തുശതമാനത്തിലധികം മരണങ്ങള്‍ ഇന്ത്യയില്‍ മാത്രം നടക്കുന്നു. കേരളത്തിന്‍റെ അവസ്ഥയും വളരെ ഗുരുതരമാണ്. ഇന്ത്യയുടെ ഭൂവിസ്തൃതിയില്‍ 1.2 ശതമാനം മാത്രമുള്ള കേരളം അപകടങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിലാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍പ്രകാരം 2018 ല്‍ ഇന്ത്യയില്‍ നടന്ന മൊത്തം അപകടങ്ങളുടെ 8.6 ശതമാനവും, മരണത്തിന്‍റെ 3 ശതമാനവും, പരിക്ക് പറ്റിയവരുടെ എണ്ണത്തിന്‍റെ 9.6 ശതമാനവും കേരളത്തിന്‍റെ മാത്രം സംഭാവനയാണ്.
     2018 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ നടക്കുന്ന ഓരോ 100 അപകടങ്ങളിലും 10 പേര്‍ വീതം മരിക്കുകയും 72 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്യുന്നു. അതായത്, ഓരോ ദിവസവും നമ്മുടെ നിരത്തുകളില്‍ ശരാശരി 12 പേര്‍ മരിക്കുകയും 80 പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്യുന്നു. ഇങ്ങനെ പരിക്ക് പറ്റിയവരില്‍ 20-30 ശതമാനത്തോളം പേര്‍ ഭാഗികമായോ ജീവിതകാലം മുഴുവനോ അംഗവൈകല്യമോ പക്ഷാഘാതമോ സംഭവിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നു. ഇത്രയെല്ലാം ആയിട്ടും എന്തുകൊണ്ടാണ് നമ്മള്‍ റോഡുസുരക്ഷയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത്? ഒരു പരിഷ്കൃത സമൂഹമെന്ന നിലയില്‍ എങ്ങനെയാണ് നമ്മള്‍ ഈ വിപത്തിനെ നേരിടേണ്ടത്?
     കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 40181 റോഡപകടങ്ങളിലായി 4303 പേര്‍ മരിക്കുകയും 45458 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. ഇങ്ങനെ മരിച്ചവരും പരിക്കു പറ്റിയവരും തങ്ങള്‍ മരിക്കാനോ പരിക്കു പറ്റാനോ തീരുമാനിച്ചു വീട്ടില്‍നിന്ന് ഇറങ്ങിയവരല്ല. ഓരോ ദിവസവും പൊട്ടിവിടരുമ്പോള്‍ നല്ല പ്രതീക്ഷകളോടെ, മറ്റെല്ലാവരെയും പോലെ ജീവിക്കാന്‍ ആഗ്രഹിച്ചവരാണ്! പരിക്ക് പറ്റി അംഗവൈകല്യം സംഭവിച്ചവരും ഭാഗികമായോ പൂര്‍ണമായോ ചലനശേഷി നഷ്ടപ്പെട്ടവരുമായി ജീവിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് നൂറുനൂറു സ്വപ്നങ്ങള്‍ ഉള്ളവര്‍ ആയിരുന്നിരിക്കാം. എല്ലാം ഒരു നിമിഷം സംഭവിക്കുന്ന ഒരു അപകടത്തില്‍ ഇല്ലാതായിപ്പോകുന്ന ഈ മനുഷ്യനിര്‍മിതമായ വിപത്തിനെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കില്ലേ?
     വികസിത രാജ്യങ്ങള്‍ കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി തങ്ങളുടെ രാജ്യങ്ങളില്‍ നടക്കുന്ന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറച്ചുകൊണ്ട് വരുകയാണ്. പല രാജ്യങ്ങളും അപകടനിരക്കിനെ മൈനസ് ഗ്രോത്തിലേക്ക് (ാശിൗെ ഴൃീംവേ) എത്തിച്ചിരിക്കുന്നു. കേരളത്തെ അപേക്ഷിച്ചു എത്രയോ മടങ്ങ് വാഹനങ്ങള്‍ ഉള്ള ഈ രാജ്യങ്ങള്‍ക്ക് എങ്ങനെയാണ് ഇത് സാധിച്ചത്?
     റോഡ് സുരക്ഷയില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ സ്വീഡനില്‍ 1997 ല്‍ അവിടത്തെ പാര്‍ലമെന്‍റ് പാസാക്കി നടപ്പിലാക്കിയ പദ്ധതിയാണ് څവിഷന്‍ സീറോچ (ഢശശെീി ദലൃീ). അപകടങ്ങളോ ഗുരുതരമായ പരിക്കുകളോ ഇല്ലാതെ ഒരു ഹൈവേ സംവിധാനം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ പദ്ധതിയാണ് څവിഷന്‍ സീറോچ. ഇതിന് ആധാരമാക്കിയിരിക്കുന്ന ഒരു പ്രധാന തത്ത്വം, څമനുഷ്യന്‍റെ ജീവനും ആരോഗ്യവും സമൂഹത്തിലെ മറ്റ് നേട്ടങ്ങള്‍ക്കായി ഒരിക്കലും കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഒന്നല്ലچ എന്നതാണ്. ചെലവും ആനുകൂല്യങ്ങളും (രീെേ മിറ യലിശളശേ) തമ്മിലുള്ള പരമ്പരാഗത താരതമ്യത്തേക്കാള്‍ മൂല്യം മനുഷ്യജീവനും അവന്‍റെ ആരോഗ്യത്തിനും കല്‍പിച്ചിരിക്കുന്നു. അതായത്, ഒരു റോഡ് നിര്‍മിക്കുമ്പോള്‍ അതിനായി ചെലവാക്കേണ്ട തുക (ഋശൊേമലേ) എത്രയെന്ന് തീരുമാനിക്കേണ്ടത് അത് ഉപയോഗിക്കുന്ന ഓരോ മനുഷ്യരുടെയും അമൂല്യമായ ജീവന്‍റെ സുരക്ഷയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം എന്ന തത്ത്വത്തില്‍ ഊന്നിയിരിക്കുന്നു.
     റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്കായി നമ്മുടെ ഗവണ്‍മെന്‍റുകള്‍ എന്താണ് ചെയ്യുന്നത്? എത്ര രൂപയാണ് റോഡ് സുരക്ഷയ്ക്കായി നമ്മള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത്? പത്തു കോടി രൂപ? അതോ അമ്പതു കോടി രൂപയോ? കഴിഞ്ഞ പത്തു വര്‍ഷമായി (2008-2018) കേരളത്തിലെ നിരത്തുകളില്‍ മരിച്ച 43,283 പേരുടെ ജീവന് എന്ത് വിലയാണ് നമ്മുടെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇട്ടിരിക്കുന്നത്? അപകടങ്ങളില്‍ കൈകാലുകള്‍ തളര്‍ന്നും ശരീരം മൊത്തമായി ചലനശേഷി ഇല്ലാതെയും ആയിപ്പോയ നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തിനു എത്ര വിലയാണ് ഇടേണ്ടത്? അപകടങ്ങള്‍ ഇല്ലാതാക്കിയവരുടെ ബാക്കിപത്രമായ അനാഥക്കുഞ്ഞുങ്ങള്‍ക്കും വിധവകള്‍ക്കും വൃദ്ധമാതാപിതാക്കള്‍ക്കും എത്ര വില ഇട്ടാല്‍ മതിയാകും?
റോഡുഗതാഗത സംവിധാനത്തിലെ പ്രധാന മൂന്ന് ഘടകങ്ങള്‍
     റോഡുഗതാഗത സംവിധാനത്തില്‍ പ്രധാനമായും റോഡ്, റോഡ് ഉപയോക്താവ്, വാഹനം എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്. ഈ പറഞ്ഞ എല്ലാ ഘടകങ്ങളെയും സമൂലമായി പരിഗണിച്ചുകൊണ്ടുള്ള സമീപനമാണ് സമ്പൂര്‍ണ റോഡുസുരക്ഷയ്ക്കായുള്ള ഒരേയൊരു മാര്‍ഗം. ഇതില്‍ ഏതെങ്കിലും ഒരു ഘടകത്തിന് മാത്രം മുന്‍തൂക്കം കൊടുക്കുകയും മറ്റേതിനെ തഴയുകയും ചെയ്താല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമായിരിക്കും ഉണ്ടാവുക.
     റോഡപകടങ്ങളെ കുറിച്ചുള്ള പഠനവും, അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള പരിഹാര മാര്‍ഗങ്ങളും ഒരു യൂണിവേഴ്സല്‍ തിയറിയെ ആസ്പദമാക്കിയല്ല നടത്തേണ്ടത്. ഓരോ അപകടത്തിനും, അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ക്കും അതിന്‍റേതായ സാഹചര്യങ്ങളും സ്വഭാവങ്ങളും ഉണ്ട്. അത് മനസ്സിലാക്കിയിട്ട് വേണം അപകടങ്ങള്‍ക്കു പ്രതിവിധി കാണാന്‍. റോഡപകടങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കണമെങ്കില്‍ അപകടങ്ങളെക്കുറിച്ചുള്ള വിശദമായ ഡാറ്റ ഉണ്ടായിരിക്കണം.
റോഡുസുരക്ഷയില്‍ ഡാറ്റയുടെ പ്രാധാന്യം
     റോഡപകടങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ മാത്രമേ അപകടങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതലായി പഠിക്കാനും, ഭാവിയില്‍ അത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിശ്ചയിക്കാനും, നടപ്പിലാക്കാനും സാധിക്കുകയുള്ളൂ. ജേര്‍ണലിസം പഠിച്ചവര്‍ക്കറിയാം 5ണെ മിറ 1ഒ (ംവമേ, ംവലൃല, ംവലി, ംവ്യ, ംവീ മിറ വീം) എന്നാല്‍ എന്താണെന്ന്. റോഡപകടങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതിലും 5ണെ മിറ 1ഒ എന്ന തിയറി വളരെ പ്രധാനമാണ്. അതായത്, എന്തു തരത്തിലുള്ള വാഹനം/ങ്ങള്‍, സംഭവിച്ച സ്ഥലം (ഴലീഹീരമശേീി), അപകടം നടന്ന സമയം, പ്രഥമദൃഷ്ടിയില്‍ കാണുന്ന കാരണങ്ങള്‍, ഏതെല്ലാം റോഡുപയോക്താക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നു മുതലായ കാര്യങ്ങള്‍ ഉള്‍പ്പെട്ട പ്രൈമറി ഡാറ്റയും, എന്താണ് അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് വിശദമായി അന്വേഷിച്ചതിനു ശേഷമുള്ള ഡാറ്റയും കിട്ടിയെങ്കില്‍ മാത്രമേ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളൂ.
     ഇതിനായി ശാസ്ത്രീയമായി ഡാറ്റ ശേഖരിക്കാനുള്ള സംവിധാനം, ഡാറ്റ സൂക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള സോഫ്റ്റ് വെയറുകള്‍ (ട്യലൊേമശേര റമമേ രീഹഹലരശേീി മിറ റമമേ ാമിമഴലാലിേ ്യെലൊേ, റമമേ മിമഹ്യശേരെ) മുതലായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. കേരളത്തില്‍ 2005-2006 കാലഘട്ടത്തില്‍ ലോകബാങ്ക് സഹായത്തോടെ ഏലീഗഅങട (ഏലീഴൃമുവശര ഗലൃമഹമ അരരശറലിേ ങമിമഴലാലിേ ട്യലൊേ) എന്ന് പേരിട്ട് ഇന്ത്യയിലെ ആദ്യത്തെ അപകട ഡാറ്റാബേസ് ഉണ്ടാക്കുവാനുള്ള പൈലറ്റ് പ്രൊജക്റ്റ് സ്റ്റാര്‍ട്ട് ചെയ്തു. തുടക്കത്തില്‍ 50 പൊലീസ് സ്റ്റേഷനുകളിലാണ് പൈലറ്റ് പ്രോഗ്രാം ചെയ്തത്.
     രണ്ടു വര്‍ഷത്തിനു ശേഷം ഏലീഗഅങട ലെ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് ഞടങട (ഞീമറ ടമളല്യേ ങമിമഴലാലിേ ട്യലൊേ) എന്ന പേരില്‍ പുതിയ സോഫ്റ്റ്വെയര്‍ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉപയോഗിച്ചു തുടങ്ങി.
     കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ടെക്നോളജികളില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വളരെയധികം ഫീച്ചേഴ്സുകള്‍ ഉള്ള മൊബൈല്‍/ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസുകള്‍ ഉപയോഗിച്ച് ടൈം സ്റ്റാമ്പ്, ഏകട ലൊക്കേഷന്‍ റ്റാഗിങ് അടക്കമുള്ള റിയല്‍ ടൈം ഡാറ്റ ശേഖരിക്കാനും, ശേഖരിച്ച ഡാറ്റയെ വിശദമായി വിശകലനം ചെയ്യാനും പറ്റിയ ഞീമറ അരരശറലിേ ഉമമേ ങമിമഴലാലിേ ട്യലൊേ (ഞഅഉങട) ലഭ്യമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കേരളത്തെ പിന്നിലാക്കി ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
     അപകടം നടന്നതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ അപകട സ്ഥലത്ത് എത്തിച്ചേരാന്‍ എടുക്കുന്ന സമയം ഡാറ്റാ ശേഖരണത്തില്‍ വളരെ നിര്‍ണായകമാണ്. നിലവിലുള്ള രീതി അനുസരിച്ച് ഒന്നോ രണ്ടോ ദിവസം വരെ കഴിഞ്ഞതിനു ശേഷമാണ് അന്വേഷണത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും, അന്വേഷണത്തിന് ആവശ്യമായ മിക്ക തെളിവുകളും ഇല്ലാതായിരിക്കും (ഉദാ: ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍, ദൃക്സാക്ഷികള്‍, വാഹനത്തിന്‍റെ കിടപ്പ്/അവസ്ഥ, ടയര്‍ ഉരഞ്ഞ അടയാളങ്ങള്‍, കാലാവസ്ഥ മുതലായവ).
     ഞഅഉങട ഉപയോഗിക്കുകയാണെങ്കില്‍ ഹൈവേ പട്രോള്‍, ലോക്കല്‍ പൊലീസ്, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍, റോഡ് എഞ്ചിനീയേഴ്സ് മുതലായ എല്ലാ സ്റ്റേക്ഹോള്‍ഡേഴ്സിനും ഉപയോഗിക്കാന്‍ പറ്റിയ രീതിയിലുള്ള മൊബൈല്‍ ആപ്പുകളും, പൊതുജനങ്ങള്‍ക്ക് അപകടം കണ്ടാല്‍ ഉടന്‍തന്നെ ഫോട്ടോകളും വീഡിയോകളും അടക്കം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനുള്ള പ്രത്യേകം ആപ്പുകളും, അപകടശേഷം പരിക്കുപറ്റിയവരെ കൊണ്ടുപോകുന്ന ആംബുലന്‍സുകളിലും, പരിക്കുപറ്റിയവരെ ആശുപത്രികളില്‍ എത്തിച്ചതിനു ശേഷം ചികിത്സിക്കുന്ന ഡോക്ടറിന് റെക്കോര്‍ഡ് ചെയ്യാനുള്ള പ്രത്യേക ട്രോമാ രജിസ്റ്റര്‍ പോലുള്ള പ്രോഗ്രാമുകളും ഉണ്ട്. ഇങ്ങനെ അപകടം സംഭവിച്ച നിമിഷം മുതല്‍ കിട്ടാവുന്ന എല്ലാ വിവരങ്ങളും പരമാവധി ശേഖരിക്കാന്‍ സാധിക്കും.
     അപകടങ്ങള്‍ ഏതു തരത്തിലുള്ള വാഹനങ്ങള്‍ക്കാണ് കൂടുതലായി സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍, അതിന്‍റെ കാരണങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കാനും വേണ്ട മുന്‍കരുതലുകളും പരിഹാരങ്ങളും എടുക്കാനും കഴിയും. അതുപോലെതന്നെ, അപകടങ്ങള്‍ നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ഏതെങ്കിലും ജംഗ്ഷന് സമീപം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ലാന്‍ഡ്മാര്‍ക്കില്‍ നിന്നുള്ള ഏകദേശ ദൂരം ഇങ്ങനെയൊക്കെയാണ് അപകടം നടന്ന സ്പോട്ടിനെക്കുറിച്ച് പൊലീസ് റെക്കോര്‍ഡുകളില്‍ കാണാറുള്ളത്. ഇത്തരം ഡാറ്റകള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ല. അപകടം നടന്ന സ്ഥലം കൃത്യമായി പരിശോധിച്ചെങ്കില്‍ മാത്രമെ ഓരോ അപകടത്തിലും റോഡ് അല്ലെങ്കില്‍ റോഡ് സൈഡിലുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ ആ അപകടത്തിന് കാരണമായോ, അല്ലെങ്കില്‍ അപകടത്തിന്‍റെ ആഘാതം കൂട്ടാനുള്ള ഒരു ഘടകം ആയിരുന്നോ എന്നൊക്കെ മനസിലാക്കാന്‍ കഴിയുകയുള്ളൂ. ജ്യോഗ്രഫിക്കല്‍ ആക്ക്യൂറസി അപകട ഇന്‍വെസ്റ്റിഗേഷനും പരിഹാര നിര്‍ണയത്തിനും അത്യന്താപേക്ഷിതമാണ്.
     അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് അപകടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആള്‍ക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍. നിലവിലുള്ള രീതി അനുസരിച്ചു ഈ വിവരങ്ങളില്‍ എന്ത് കൃത്രിമവും നടത്താനാവും. അടുത്തയിടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് സംഭവിച്ച പ്രമാദമായ അപകടമെന്ന് വിശേഷിപ്പിക്കുന്ന റോഡിലെ കൊലപാതകം ഒരു ഉദാഹരണം മാത്രം.
     ഇപ്പോള്‍ നിലവിലുള്ള രീതിയനുസരിച്ച്, വാഹനം ഓടിച്ചിരുന്ന ആള്‍ ആരെന്നും, കൂടെ ആരെല്ലാമുണ്ടായിരുന്നു എന്നും, ഡ്രൈവര്‍ മദ്യപിച്ചിരുന്നോ, ഹെല്‍മെറ്റ്/സീറ്റ് ബെല്‍റ്റ് മുതലായവ ധരിച്ചിരുന്നോ മുതലായ പലതിലും കൃത്രിമം കാണിക്കാം. ഈ വിവരങ്ങള്‍ എല്ലാം അപകടത്തെക്കുറിച്ചുള്ള ഇന്‍വെസ്റ്റിഗേഷന് എത്രമാത്രം പ്രധാനമാണെന്ന് പറയാതെ തന്നെ അറിയാമല്ലോ? കൂടാതെ, അപകടം നടക്കുമ്പോള്‍ ഡ്രൈവറുടെ ആരോഗ്യാവസ്ഥ മുതലായുള്ള കാര്യങ്ങള്‍ പരിശോധിച്ച ഡോക്ടര്‍ ട്രോമാ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനാല്‍ അപകട കാരണങ്ങളെക്കുറിച്ചുള്ള വളരെ പ്രധാനവും ആഴത്തിലുള്ളതുമായ വിവരങ്ങള്‍ ലഭ്യമല്ലാതായിപ്പോകുന്നു. ഇങ്ങനെ സംഭവിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രഥമദൃഷ്ടിയില്‍ കാണുന്ന കാരണങ്ങള്‍ മാത്രം രേഖപ്പെടുത്തുന്നതിലൂടെ അപകടത്തിന്‍റെ യഥാര്‍ത്ഥ വസ്തുതകള്‍ മറ്റൊന്നായി വ്യാഖ്യാനിക്കപ്പെടുന്നു.
     ഞഅഉങട നിയമപരമായി പ്രാബല്യത്തില്‍ വന്നാല്‍, ഒന്നിലധികം ഏജന്‍സികളും ദൃക്സാക്ഷികളും അടക്കം ഡാറ്റകള്‍ ഫീഡ് ചെയ്യുന്നതിനാല്‍ രേഖകളില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യതകള്‍ കുറവാണ്. കൂടാതെ, ടൈംസ്റ്റാമ്പ്, ജിയോടാഗ്, ഫീഡ് ചെയ്ത സമയവും ലൊക്കേഷനും, ഓരോ പ്രാവശ്യം എഡിറ്റു ചെയ്തതിന്‍റെ ഹിസ്റ്ററിയും എല്ലാം സിസ്റ്റത്തില്‍ നിന്നും എടുക്കാവുന്നതിനാല്‍ കൃത്രിമം കാണിക്കാനുള്ള സാഹചര്യം ഇല്ലാതാവുന്നു.
     ഇത്തരത്തില്‍ കളക്ട് ചെയ്യപ്പെടുന്ന ഡാറ്റകള്‍ ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കുകയും, ഏതെല്ലാം മേഖലകള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതെന്നും, ഓരോ പ്രശ്നത്തിനും യോജിച്ച സുരക്ഷാ പരിഹാരങ്ങള്‍ നിര്‍ണയിക്കുന്നതിനും, അത് നടപ്പിലാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, നടപ്പിലാക്കപ്പെട്ട റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നുണ്ടോ അല്ലെങ്കില്‍ ഏതു മേഖലയിലാണ് മെച്ചപ്പെടുത്തലുകള്‍ ആവശ്യമായത് എന്നിങ്ങനെ അനേകം കാര്യങ്ങള്‍ക്കായി റോഡ് അപകട ഡാറ്റകള്‍ ഉപയോഗിക്കുന്നു.
     കേരളത്തില്‍ ഇതുവരെ ആശ്രയയോഗ്യമായ ആക്സിഡന്‍റ് ഡാറ്റാബേസ്, ഡിജിറ്റലൈസ്ഡ് റോഡ് അസറ്റ് രജിസ്റ്റര്‍, ഏകട ആമലെറ റോഡ് മാപ്പുകള്‍ ഒന്നും തന്നെ ഇല്ല. അതിനാല്‍ ഒരു സമഗ്ര വീക്ഷണത്തോടെ റോഡുസുരക്ഷാ സംവിധാനങ്ങള്‍ പ്ലാന്‍ ചെയ്യാനോ നടപ്പിലാക്കാനോ കഴിയുന്നില്ല. അതിനാല്‍ തന്നെ ഓരോ അപകടവും ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള വെറും സംഖ്യകളായി മാത്രം അല്ലെങ്കില്‍ ഇന്‍ഷ്വറന്‍സ് ക്ലെയിമിനായിട്ടുള്ള ചില കഥകളായിട്ടു മാത്രം അവശേഷിക്കപ്പെടുന്നു. ഇത്തരത്തിലുള്ള രേഖകളെ പഠനത്തിനോ ഗവേഷണത്തിനോ യോഗ്യമല്ലാത്ത ചില പുസ്തകത്താളുകളായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
     ഓരോ അപകടങ്ങളിലും റോഡ്, അതുപയോഗിക്കുന്ന വ്യക്തി/വ്യക്തികള്‍, വാഹനം, കാലാവസ്ഥ എന്നീ ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ ഘടകങ്ങളുടെ സ്വാധീനത്തിലുള്ള ഏറ്റക്കുറച്ചിലുകളെ മനസ്സിലാക്കി വേണം ഓരോ അപകടത്തെയും വിശകലനം ചെയ്യുവാന്‍. അതായത്, റോഡിന്‍റെ പങ്കിനെക്കുറിച്ച്  ജണഉ എഞ്ചിനീയറും, വാഹനത്തിന്‍റെ പങ്കിനെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും, റോഡുപയോക്താവിന്‍റെ പങ്കിനെക്കുറിച്ച് പൊലീസും സംയുക്തമായി അന്വേഷിച്ചെങ്കില്‍ മാത്രമേ അപകടങ്ങളില്‍ ഓരോ ഘടകത്തിന്‍റെയും പങ്ക് മനസ്സിലാക്കാനും സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സാധിക്കുകയുള്ളൂ.
     അപകടങ്ങളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള പഠനമോ വിശകലനമോ ഇല്ലാതെ എങ്ങനെയാണ് അപകടങ്ങളുടെ څയഥാര്‍ത്ഥچ കാരണം കണ്ടുപിടിക്കാനാവുന്നത്? യഥാര്‍ത്ഥ കാരണം എന്തെന്ന് കണ്ടുപിടിക്കാതെ എങ്ങനെയാണ് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്? പഠനങ്ങളോ ആശ്രയ യോഗ്യമായ ഡാറ്റയോ ഇല്ലാതെ നടത്തുന്ന റോഡുസുരക്ഷാ പ്രോഗ്രാമുകളിലൂടെ കുറേ നികുതിപ്പണം ഇല്ലാതാക്കാം എന്നല്ലാതെ വേറെ ഫലമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല.

(തുടരും)

(മുന്‍കാല പത്രപ്രവര്‍ത്തകന്‍, രാജ്യാന്തരതലത്തില്‍ തന്നെ യുദ്ധങ്ങളും, വംശീയ കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്ത അനുഭവപരിചയം. നിലവില്‍ ലോകബാങ്കില്‍ റോഡ് സേഫ്റ്റി എക്സപെര്‍ട്ട് വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റാണ് ലേഖകന്‍.)




Share:

ലേഖനം അട്ടിമറിക്കപ്പെടുന്ന ശുചിത്വ കേരളം ഷിബു കെ. എന്‍


     2016 ല്‍ കേരളത്തില്‍ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ശുചിത്വ കേരളം ആയിരുന്നു. 2012-2016 കാലഘട്ടത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം മാലിന്യ സംസ്കരണ കേന്ദ്രങ്ങളെ ചൊല്ലിയുള്ള ബഹുജന പ്രക്ഷോഭവും അതേ സമയം കേരളത്തിലെമ്പാടും പരിഹരിക്കപ്പെടാതെ കിടന്ന മാലിന്യ പ്രശ്നങ്ങളും അതേ തുടര്‍ന്നുണ്ടായ പകര്‍ച്ചവ്യാധികളുടെ വ്യാപ്തിയും ഭരണകൂടം തിരിച്ചറിയുകയും പാര്‍ട്ടിയുടെ സംവിധാനങ്ങളില്‍ നടത്തപ്പെട്ട അക്കഡമിക്കും അല്ലാതെയുമായി നടത്തപ്പെട്ട വേദികളിലൊക്കെയും ഈ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുകയുണ്ടായി. തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായ വിളപ്പില്‍ശാല പ്ലാന്‍റ് കേരളത്തിലെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ സമരമായി വളരുകയും ഒടുവില്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്തത് ഈ കാലയളവിലാണ്.
     കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് പഞ്ചായത്തില്‍ തുടക്കം കുറിക്കപ്പെട്ട വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയുടെ അനുഭവങ്ങളും ആലപ്പുഴ ചുനക്കര ഗ്രാമ പഞ്ചായത്തിലെ സമാന പരീക്ഷണങ്ങളും കേരളത്തിലങ്ങോളമിങ്ങോളം ചെറുതും വലുതുമായ മാലിന്യ സംസ്കരണ പരീക്ഷണങ്ങളും ശ്രമങ്ങളുമൊക്കെ ഗൗരവത്തോടെ പുനഃപരിശോധിക്കാനും ഭരണകേന്ദ്രങ്ങള്‍ തയ്യാറായി. അതിന്‍റെ തുടര്‍ച്ചയെന്നോണം ആലപ്പുഴ നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള ജനകീയ ഇടപെടലും തുടര്‍ന്നുണ്ടായ വലിയ മാറ്റവും കേരളത്തിലെ മാലിന്യ സംസ്കരണ പദ്ധതികളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. വികേന്ദ്രീകൃത മാലിന്യ സംസ്കരണവും മാലിന്യങ്ങളുടെ തരം തിരിച്ചുള്ള ശേഖരണവും ഗ്രീന്‍ പ്രോട്ടോക്കോളുമൊക്കെ മാലിന്യങ്ങളാല്‍ വിഴുങ്ങപ്പെട്ട ആലപ്പുഴ നഗരത്തെ വളരെ പെട്ടെന്ന് മാറ്റിയെടുക്കുകയും അത് ലോകശ്രദ്ധ നേടുകയും ചെയ്തു.
     ശുചിത്വം ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി സി. പി. എം ആലപ്പുഴയില്‍ വച്ചു നടത്തിയ സംസ്ഥാനതല ശില്‍പശാലയില്‍ സി. പി. എമ്മിന്‍റെ ദേശീയ തലം തൊട്ട് പ്രാദേശിക തലം വരെയുള്ള പ്രതിനിധികളും ഇടതുപക്ഷത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ള ജനപ്രതിനിധികളുടെ പ്രതിനിധികളും ആദ്യന്തം പങ്കെടുക്കുകയും ചെയ്തത് തന്നെ ഈ വിഷയത്തിന്‍റെ പ്രാധാന്യം വെളിവാക്കുന്നതായിരുന്നു. തുടര്‍ന്ന് ആലപ്പുഴ മാതൃക പൊതുവില്‍ അംഗീകരിക്കപ്പെടുകയും അത് കേരളത്തിലെ ഏറ്റവും വലിയ നഗരമായ തിരുവനന്തപുരത്ത് നടപ്പിലാക്കാനും തീരുമാനിക്കുകയും ചെയ്തു.
     സര്‍ക്കാരിന്‍റെ നവകേരള മിഷനിലെ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നു ഹരിത കേരള മിഷന്‍. വെള്ളം, വൃത്തി, വിളവ് എന്ന മുദ്രാവാക്യവുമായി ഹരിതകേരള മിഷന്‍ നിലവില്‍ വന്നു. ജല സംരക്ഷണം, മാലിന്യ സംസ്കരണം, ജൈവകൃഷി എന്നീ മൂന്നു കാര്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി കേരളത്തിലങ്ങോളമിങ്ങോളം പദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കാനും പദ്ധതികളുടെ സംസ്ഥാനതല വകുപ്പുതല ഏകോപനത്തിനുമായാണ് ഹരിത കേരള മിഷന്‍ രൂപീകരിച്ചത്.
     2014 ല്‍ ആലപ്പുഴ മാതൃക തിരുവനന്തപുരത്തേക്ക് പകര്‍ത്തുന്ന സമയത്ത് പുതിയ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും പരീക്ഷിക്കപ്പെട്ടു. ഉറവിട മാലിന്യ സംസ്കരണം, നഗരങ്ങളിലെ അടുക്കളത്തോട്ടം, മാലിന്യ സംസ്കരണത്തിന് സേവനദാതാക്കള്‍, വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രീന്‍ ആര്‍മി, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ അളവു കുറയ്ക്കുന്നതിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയവ അങ്ങനെ ചിലതായിരുന്നു. തിരുവനന്തപുരം നഗരത്തിന്‍റെ ഈ പരീക്ഷണാനുഭവങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ്. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഉറവിട മാലിന്യ സംസ്കരണവും വികേന്ദ്രീകൃത മാലിന്യ പരിപാലനവും എന്ന നയത്തിലധിഷ്ഠിതമായി ഹരിത കേരള മിഷന്‍ സംസ്ഥാനത്തെ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കാവശ്യമായ പരിശീലന പരിപാടികളും, പ്രചാരണ പരിപാടികളും സംഘടനാ സംവിധാനങ്ങളും പിന്തുണാ സംവിധാനങ്ങളും സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യത്തെ സംഭവമായിരുന്നു ഹരിതകേരള മിഷന്‍ മുന്നോട്ടു വച്ച കാഴ്ചപ്പാടുകളും തന്ത്രങ്ങളും പ്രവര്‍ത്തന പദ്ധതിയും.
     എന്നാല്‍ തുടക്കത്തിലേ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും മേലെ അധികാരവും നിയന്ത്രണവും ലക്ഷ്യമിട്ട കേരളത്തിലെ ഉന്നത ഐ. എ. എസ് ഉദ്യോഗസ്ഥര്‍ ഹരിത കേരള മിഷന്‍റെയും കേരള ശുചിത്വ മിഷന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവും വിധം തടസ്സങ്ങള്‍ സൃഷ്ടിച്ചു. സമയത്തിന് ഉത്തരവുകള്‍ പാസാക്കാതെയും ഫണ്ട് അനുവദിക്കാതെയും മിഷന്‍ പ്രവര്‍ത്തകരെ ഉന്നതതല യോഗങ്ങളില്‍ അധിക്ഷേപിച്ച് മനോവീര്യം കളഞ്ഞും ഒക്കെ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കേരളം കണ്ട മഹാ പ്രളയത്തിലുണ്ടായ മാലിന്യങ്ങള്‍ സമയബന്ധിതമായി ശേഖരിച്ച് സംസ്കരിക്കാന്‍ സംവിധാനമുണ്ടാക്കുന്നതില്‍ ഹരിതകേരള മിഷനും കേരള ശുചിത്വ മിഷനും വഹിച്ച നേതൃത്വം വളരെ വലുതാണ്. രണ്ടു മഹാ പ്രളയത്തിനു ശേഷവും വലിയ പകര്‍ച്ച വ്യാധികളൊന്നും കേരളത്തെ തൊടാതിരുന്നതു തന്നെ ആ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയ്ക്ക് തെളിവാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.
     വികേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവിട മാലിന്യ സംസ്കരണവും ഗ്രീന്‍ പ്രോട്ടോക്കോളുമൊന്നും ആധുനിക മാലിന്യ സംസ്കരണ പദ്ധതികളല്ലെന്നും അവ പ്രായോഗികമല്ലെന്നുമുള്ള വാദങ്ങള്‍ നിരത്തിയും അവയൊക്കെയും വലിയ പരാജയമാകുമെന്ന ഭീതി പരത്തിയും ജനകീയമായി ചര്‍ച്ച ചെയ്തുണ്ടാക്കിയ പദ്ധതികളും സര്‍ക്കാര്‍ നയങ്ങളും തന്നിഷ്ടത്തിനു പൊളിച്ചെഴുതാനും അവര്‍ക്കായി. ഉറവിട മാലിന്യ സംസ്കരണവും വികേന്ദ്രീകൃത മാലിന്യ സംസ്കരണവും എന്ന ആശയത്തിന് പകരം കേരളത്തില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികളും പ്രത്യേകിച്ച് മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉണ്ടാക്കുന്ന പദ്ധതികളുമാണ് കേരളത്തിന് വേണ്ടതെന്ന ആശയം പ്രചരിപ്പിക്കാന്‍ ശ്രമം നടന്നു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന ഖരമാലിന്യ പരിപാലന നയത്തിനകത്ത് കേന്ദ്രീകൃത മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാമെന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്തു.
     തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളോരോന്നായി കവര്‍ന്നെടുത്ത് ഉദ്യോഗസ്ഥ ഭരണം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരളത്തില്‍ വേസ്റ്റ് മാനേജ്മെന്‍റ് ബോര്‍ഡ് സ്ഥാപിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയും അത് ദേശീയ ഹരിത ട്രിബ്യൂണലിനു കൊടുത്ത അഫിഡവിറ്റില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. സംസ്ഥാന മന്ത്രിസഭ ഇതുവരെ തീരുമാനമെടുക്കാത്ത ഒരു കാര്യമാണിതെന്നോര്‍ക്കണം. ഈ ബോര്‍ഡിനു വേണ്ട സാഹചര്യമൊരുക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാനും ശ്രമിച്ചു. ശ്രമങ്ങള്‍ ഏതാണ്ട് പാതിവഴി വരെ വിജയിച്ചിട്ടുമുണ്ട്. അതായത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വേസ്റ്റ് മാനേജ്മെന്‍റ് ബോര്‍ഡിന് കൈമാറണം. ബോര്‍ഡ് കേന്ദ്രീകൃത മാലിന്യ സംസ്കരണ കമ്പനികളുമായി ചേര്‍ന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കും. ഇതാണ് പദ്ധതിയുടെ ഏകദേശ രൂപം.
     കേരളത്തിലുണ്ടാകുന്ന മാലിന്യങ്ങളുടെ ഏകദേശം 70 ശതമാനവും ജൈവമാലിന്യങ്ങളാണ്. അതിന്‍റെ 80 ശതമാനവും വെള്ളം അഥവാ ഈര്‍പ്പവുമാണ്. ഈ മാലിന്യങ്ങളെ പ്ലാസ്റ്റിക്കുകളും കടലാസും ചേര്‍ത്ത് വൈദ്യുതി ഉപയോഗിച്ചോ മറ്റ് ഇന്ധനങ്ങളുപയോഗിച്ചോ ചൂടാക്കി ഉണക്കിക്കത്തിച്ച് ഉണ്ടാക്കുന്ന താപത്തെ പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിച്ച് അത് കെ. എസ്. ഇ. ബി ക്ക് വില്‍പന നടത്താമെന്നുള്ള സ്വപ്നമാണ് വേസ്റ്റ് ടു എനര്‍ജി അഥവാ മാലിന്യങ്ങളില്‍ നിന്നും ഊര്‍ജ്ജം പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ പണമോ, സ്ഥലമോ ഒന്നും മുടക്കേണ്ടതില്ലെന്നും പ്ലാന്‍റ് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി നിലവിലെ വിപണി വിലയെക്കാളും താഴ്ന്ന വിലയില്‍ വാങ്ങിയാല്‍ മതിയെന്നുമുള്ള മോഹന വാഗ്ദാനങ്ങളുമായാണ് ഇത്തരം കമ്പനികള്‍ സര്‍ക്കാരുമായി കരാര്‍ വയ്ക്കുന്നത്. കരാര്‍ വച്ചു കഴിഞ്ഞ് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് കരാറില്‍ ചില ഭേദഗതികള്‍ വരുത്തും. ഒന്നാമതായി പ്ലാന്‍റില്‍ കൈകാര്യം ചെയ്യപ്പെടുന്ന മാലിന്യത്തിന് ടിപ്പിംഗ് ഫീസ് ആവശ്യപ്പെടും. രണ്ടാമതായി വൈദ്യുതിയുടെ വില വിപണി വിലയില്‍ നിന്നും ഉയര്‍ത്തി പുതുക്കി നിശ്ചയിക്കും. എല്ലാ കമ്പനികളും യൂറോപ്പിലോ അമേരിക്കയിലോ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുമായി ബന്ധമുള്ള കമ്പനിയായിരിക്കും. അവ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. അന്വേഷിച്ചു ചെല്ലുമ്പോള്‍ ഒരു ഡോര്‍ അഡ്രസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടലാസ് കമ്പനികളായിരിക്കും ഭൂരിപക്ഷവും. ഉദാഹരണത്തിന് ലോറോ എ. വിറോ എന്ന അമേരിക്കന്‍ കമ്പനിയുടെ രജിസ്റ്റേര്‍ഡ് മൂലധനം 15 യു. എസ് ഡോളര്‍ മാത്രമായിരുന്നു.
     2013 മുതല്‍ ഇതാ ഉടന്‍ വരുന്നു എന്നു കേള്‍ക്കുന്ന ഒരു പദ്ധതിയാണ് ബ്രഹ്മപുരം വേസ്റ്റ് ടു എനര്‍ജി പദ്ധതി. ബ്രിട്ടീഷ് കമ്പനിയും മലയാളികള്‍ നയിക്കുന്ന ഇന്ത്യന്‍ കമ്പനികളും ബ്രിട്ടീഷ് കമ്പനികളും ചേര്‍ന്ന് 250 കോടി രൂപാ ചെലവില്‍ നടപ്പിലാക്കുന്നു എന്ന് പല തവണ വാര്‍ത്തകളിലിടം പിടിച്ച പദ്ധതി വര്‍ഷം ആറായിട്ടും തുടങ്ങിയിട്ടുപോലുമില്ല. എന്നാല്‍ ഈ പദ്ധതിയെ വിശ്വസിച്ച് കൊച്ചി നഗരസഭയും ചുറ്റുമുള്ള മുനിസിപ്പാലിറ്റികളും മാലിന്യങ്ങള്‍ ശേഖരിച്ചു കൂനകൂട്ടിക്കൊണ്ടിരിക്കുകയാണ്.
     ഇന്ത്യയില്‍ മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജ പദ്ധതികളൊന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് കഴിഞ്ഞ പത്തു വര്‍ഷത്തെ അനുഭവം നമ്മുടെ മുന്നിലുണ്ട്. പാര്‍ലമെന്‍റിന്‍റെ കീഴിലുണ്ടായ ഒരു സമിതി കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ ഇത്തരം പദ്ധതികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടില്‍ വ്യക്തമായും ഇത്തരം പദ്ധതികളുടെ കഴിവുകേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയണ്‍മെന്‍റ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടും ഈ വസ്തുതയെ ശരിവയ്ക്കുന്നതാണ്.
     കേരളത്തില്‍ ഏഴ് സ്ഥലങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യം കാണിച്ച ഏഴു കമ്പനികളില്‍ മൂന്നു നാലെണ്ണം ഫ്രോഡ് ഗണത്തില്‍പ്പെടുന്നതാണ്.  സുല്‍ത്താന്‍ ബത്തേരിയില്‍ ഒട്ടും പ്രായോഗികമല്ലാത്ത ഭീമന്‍ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കാന്‍ മൂന്നു വര്‍ഷമായി ഒരു കമ്പനി ശ്രമം നടത്തുന്നു. എങ്ങുമെത്തിയിട്ടില്ല. മൂന്നാറിലെ മാലിന്യ സംസ്കരണത്തിന് മുന്നോട്ടു വന്ന കമ്പനിയാകട്ടെ ലോകത്ത് ഇന്ന് വരെ കണ്ടുപിടിച്ചിട്ടില്ലാത്ത മൂലകം മാലിന്യത്തില്‍ നിന്നും സൃഷ്ടിക്കുമെന്ന് പറഞ്ഞ് പെട്ടിയും തൂക്കി വന്നതാണ്; പിന്നെ വിവരമില്ല. തിരുവനന്തപുരത്ത് പദ്ധതി നടപ്പിലാക്കാന്‍ പെരിങ്ങമ്മലയില്‍ സ്ഥലമെടുത്തെങ്കിലും പ്രാദേശിക ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. തിരുവനന്തപുരത്ത് മുട്ടത്തറയിലേക്കൊന്ന് ആലോചിച്ചു നോക്കിയെങ്കിലും വിമാനത്താവള അധികൃതര്‍ അനുവാദം നല്‍കിയില്ല. കൊച്ചിയില്‍ കമ്പനി കരാര്‍ വച്ചു. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. കോഴിക്കോട് കരാര്‍ ആയി എന്നു കേള്‍ക്കുന്നു.
     ഇത്തരം കമ്പനികള്‍ക്കു വേണ്ടിയാണ് ലോകത്തിന് തന്നെ മാതൃകയാകുമായിരുന്ന ശുചിത്വകേരളം പദ്ധതിയെ അട്ടിമറിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിനും വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം കൊടുത്ത തിരുവനന്തപുരം നഗരസഭ വളരെ വിജയകരമായി, മാതൃകാപരമായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് നടപ്പിലാക്കാനെന്ന വ്യാജേന തിരുവനന്തപുരത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളൊക്കെയും നിയമവിരുദ്ധമാണെന്ന് വാദമുയര്‍ത്തി ഭീമമായ തുക പിഴ വിധിച്ചത്.
     കേരള വെറ്ററിനറി സര്‍വകലാശാലയിലെ അധ്യാപകനും ശാസ്ത്രജ്ഞനുമായ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ ആവിഷ്കരിച്ച തുമ്പൂര്‍മൂഴി എയ്റോബിക് കമ്പോസ്റ്റിംഗ് സംവിധാനമാണ് കേരളത്തില്‍ നഗരമാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യാപകമായി ഉപയോഗിക്കുന്നത്. വികേന്ദ്രീകൃതമായി വലിയ മനുഷ്യാധ്വാനമില്ലാതെ കാര്യക്ഷമമായി കമ്പോസ്റ്റ് ചെയ്യാമെന്നതായിരുന്നു ഈ സംവിധാനത്തിന്‍റെ മേന്മ. സംസ്ഥാന ശുചിത്വമിഷന്‍ സാങ്കേതികാംഗീകാരം നല്‍കിയ ഈ സംവിധാനം അശാസ്ത്രീയമാണെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. അതുപോലെ വീടുകളിലെ കിച്ചന്‍ ബിന്‍ കമ്പോസ്റ്ററുകളും അശാസ്ത്രീയമാണത്രേ. സ്ഥലപരിമിതി ഏറെയുള്ള കേരളത്തില്‍ നടത്താന്‍ പ്രയാസമുള്ള റെന്‍ഡറിംഗ് യൂണിറ്റുകളാണ് കോഴിയിറച്ചി മാലിന്യങ്ങളെ ഉന്നത ഊഷ്മാവിലും മര്‍ദ്ദത്തിലും സംസ്കരിച്ച് വിവിധ ഉല്‍പന്നങ്ങളാക്കി മാറ്റുന്നത്. ഇടുക്കിയിലും തമിഴ്നാട്ടിലുമുള്ള യൂണിറ്റുകളിലേക്കാണ് കോഴിയിറച്ചി മാലിന്യങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ മേല്‍ നോട്ടത്തിലും
നിയന്ത്രണത്തിലും കയറ്റി വിടുന്നത്. ഇതുമൂലം, നഗരത്തിലെ ഇറച്ചി മാലിന്യ പ്രശ്നങ്ങള്‍ക്ക് വലിയ പരിഹാരം ഉണ്ടായിട്ടുമുണ്ട്. തിരുവനന്തപുരം നഗരത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്ന പന്നി വളര്‍ത്തു ഫാമുകളെ സന്ദര്‍ശിച്ച് നിയമപ്രകാരമുള്ള മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ഫാമുകളിലേക്ക് മാത്രമായാണ് നഗരത്തിലെ ഹോട്ടലുകളിലെയും കല്യാണ മണ്ഡപങ്ങളിലെയും ഭക്ഷണ മാലിന്യങ്ങള്‍ കയറ്റി വിടുന്നത്. ഇതിനും പുറമേ നഗരത്തിനു പുറത്തുള്ള വലിയ റബര്‍ തോട്ടങ്ങളില്‍ ഏക്കറിന് ഒരു ടണ്‍ എന്ന നിരക്കില്‍ ഭക്ഷ്യമാലിന്യങ്ങള്‍ ട്രഞ്ച് കമ്പോസ്റ്റ് ചെയ്തു നല്‍കുന്ന ഒരു സേവനദാതാവ് വഴിയും ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാനയക്കുന്നുണ്ട്. ഇതെല്ലാം ഒറ്റയടിക്ക് നിര്‍ത്തി വയ്ക്കാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉത്തരവ്. കഴിഞ്ഞ നാലു കൊല്ലം കൊണ്ട് നഗരസഭ വികസിപ്പിച്ചു കൊണ്ടുവന്ന സംവിധാനങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കുന്ന നടപടിക്കു പിന്നിലും സ്ഥാപിത താല്‍പര്യക്കാര്‍ ഉണ്ട്.
     കേരളത്തിന്‍റെ സവിശേഷ സാഹചര്യം മുന്‍നിര്‍ത്തി കേരളത്തിന് വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് വേണ്ടതെന്നും അവ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ട സാഹചര്യമൊരുക്കാന്‍ വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാരിനെയും കോടതിയെയും ബോധ്യപ്പെടുത്താനുത്തരവാദപ്പെട്ട സ്ഥാപനമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡും കേരള ശുചിത്വ മിഷനും ഹരിത കേരള മിഷനും. അതില്‍ പി സി ബി സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയും മറ്റു രണ്ടു മിഷനുകളും നിസ്സഹായരായി നോക്കി നില്‍ക്കുകയുമാണ്.
     എന്തായാലും രണ്ടടി മുന്നോട്ട് നാലടി പിന്നോട്ട് എന്ന നിലയിലാണ് ശുചിത്വ കേരളം പരിപാടി ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്ന് പറയാതിരിക്കുക വയ്യ. ശുചിത്വ കേരളം പദ്ധതിക്കു വേണ്ടി സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയ ജനപ്രതിനിധികളെയും ബഹുജനങ്ങളെയും സംഘടനകളെയും നോക്കുകുത്തികളാക്കിക്കൊണ്ട് അവര്‍ പറഞ്ഞു പഠിപ്പിച്ച പാഠങ്ങളെയൊന്നാകെ കീറിയെറിയുന്ന ഒരവസ്ഥയാണ് ഇന്ന് കേരളത്തില്‍. ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ കേരളത്തിലുണ്ടായി വന്ന മാലിന്യ സംസ്കരണ സേവന ദാതാക്കളും (ഹരിത കര്‍മസേന) സാങ്കേതിക സഹായ സ്ഥാപനങ്ങളും ഇന്ത്യയിലെ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന സമയമായിരുന്നു. ചവറു പെറുക്കുന്ന നിലയില്‍ നിന്നും ആത്മാഭിമാനത്തോടെ ചെയ്യാവുന്ന ഒരു സാങ്കേതിക തൊഴില്‍ മേഖല ഉരുവപ്പെട്ടു വരുന്ന സമയവുമായിരുന്നു. ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു വരുന്ന സന്ദര്‍ഭം. കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് ഇത്തരം ജോലി ചെയ്യുന്നവരെ ആവശ്യമില്ല. ഉത്തരേന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാവുന്ന കുറഞ്ഞകൂലിക്ക് കിട്ടുന്ന തൊഴിലാളികള്‍ മാത്രം മതിയാകും. അതുകൊണ്ടു തന്നെ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നികുതിപ്പണം ചെലവാക്കി പടുത്തുയര്‍ത്തിയ വലിയൊരു സംവിധാനം ചീട്ടുകൊട്ടാരം പോലെ നമ്മുടെ കണ്‍മുന്നില്‍ മറിഞ്ഞു വീഴും. എന്നാലോ പ്രായോഗികമല്ലാത്ത കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ ഇരച്ചും കിതച്ചും വിഷപ്പുക തുപ്പി കേരളത്തെ ന്യൂഡല്‍ഹി പോലെ പുകവലയത്തിനുള്ളിലാക്കിയ ശേഷം നമ്മുടെ നികുതിപ്പണത്തില്‍ നിന്നും ഭീമമായ നഷ്ടപരിഹാരത്തുക കണക്കു പറഞ്ഞ് മേടിച്ച് പുറത്തുകടക്കും. ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്ന ഐ എ എസു കാര്‍ക്ക് ആജീവനാന്തം സര്‍വ അധികാരങ്ങളോടുമിരിക്കാന്‍ ചെയ്യുന്ന തൊഴിലുറപ്പ് പരിപാടിയുടെ ഭാഗമായി രൂപീകരിക്കുന്ന വേസ്റ്റ് മാനേജ്മെന്‍റ് ബോര്‍ഡില്‍ സകല ആനുകൂല്യങ്ങളോടും ഏമാന്മാരും സിര്‍ബന്ധികളും വാഴും. അപ്പോഴും പൊതു നിരത്തുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞുകൊണ്ടേയിരിക്കും.
Share:

ലോകസാഹിത്യം വിമുഖതയുടെ പ്രതീകങ്ങളായ സ്വപ്നജീവികളുടെ സമൂഹം -- വൈക്കം മുരളി



പോര്‍ച്ചുഗീസ്/അംഗോളന്‍ എഴുത്തുകാരനായ ഷൂസെ എഡ്വാര്‍ദൊ അഗ്വാലൂസയുടെ څഠവല ടീരശല്യേ ീള ഞലഹൗരമേിേ ഉൃലമാലൃെچ എന്ന ഏറ്റവും പുതിയ നോവലിന്‍റെ വായന.
   
     സമകാലീന പോര്‍ച്ചുഗീസ് സാഹിത്യത്തിലെ ഒരു മഹാ വിസ്മയമാണ് അംഗോളന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷൂസെ എഡ്വാര്‍ദൊ അഗ്വാലൂസ (ഖീലെ ഋറൗമൃറീ അഴൗമഹൗമെ). ബ്രസീലിയന്‍ വംശപരമ്പരയില്‍പെട്ട അഗ്വാലൂസ ഇപ്പോള്‍ പത്രപ്രവര്‍ത്തനവും സാഹിത്യരചനയുമായി മൊസാംബിക് ദ്വീപില്‍ താമസിക്കുന്നു. അംഗോളയിലെ ഏറ്റവും ഉന്നതശ്രേണിയിലുള്ള സാഹിത്യ ശബ്ദങ്ങളിലൊന്നാണ് അഗ്വാലൂസ എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ലോകങ്ങളില്‍ അഗ്വാലൂസയുടെ രചനകള്‍ മികച്ച സംഭാവനകളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
     1960 ഡിസംബര്‍ 13-ാം തീയതി അംഗോളയിലെ ഹുവാംബൊയിലാണദ്ദേഹം ജനിച്ചത്. സിനിമാ മേഖലയിലും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അന്തര്‍ദ്ദേശീയ ഡുബ്ലിന്‍ സാഹിത്യപുരസ്കാരം, സ്വതന്ത്രവിദേശീയ ഫിക്ഷന്‍ സമ്മാനം തുടങ്ങിയവ ഇതിനകം തന്നെ അദ്ദേഹം നേടിക്കഴിഞ്ഞു. മാന്‍ബുക്കര്‍ അന്തര്‍ദ്ദേശീയ പുരസ്കാരത്തിനുള്ള നാമനിര്‍ദേശത്തിനും അദ്ദേഹത്തിന്‍റെ നോവല്‍ കടന്നുവന്നിട്ടുണ്ട്. ഓന്തുകളുടെ പുസ്തകം (ഠവല ആീീസ ീള ഇവമാലഹലീിെ), വിസ്മൃതിയുടെ ഒരു പൊതുസിദ്ധാന്തം (അ ഏലിലൃമഹ ഠവലീൃ്യ ീള ഛയഹശ്ശീി), എന്‍റെ പിതാവിന്‍റെ ഭാര്യമാര്‍ (ങ്യ എമവേലൃെ ണശ്ലെ), ക്രിയോള്‍ (ഇൃലീഹല) തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെതായി പുറത്ത് വന്നിട്ടുണ്ട്. ഇംഗ്ലീഷടക്കം നിരവധി വിദേശഭാഷകളിലേക്കിവ പരിഭാഷപ്പെടുത്തുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ ആദ്യ രണ്ടു നോവലുകള്‍ ഈ ലേഖകനു വായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
     അഗ്വാലൂസയുടെ ഏറ്റവും പുതിയ നോവലായ വൈമനസ്യമുള്ള സ്വപ്നജീവികളുടെ സമൂഹം (ഠവല ടീരശല്യേ ീള ഞലഹൗരമേിേ ഉൃലമാലൃെ) 2019 നവംബര്‍ മാസത്തിലാണ് വായിക്കുവാന്‍ കഴിഞ്ഞത്. ലണ്ടനിലെ ഹാര്‍വില്‍ പ്രസാധകര്‍ പുറത്തുകൊണ്ടുവന്നിരിക്കുന്ന ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ അഗ്വാലൂസയുടെ ലക്ഷക്കണക്കിനുള്ള ആരാധകരുടെ കൈകളില്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ടാകും. വരുംനാളുകളില്‍ നൊബേല്‍ സമ്മാനമടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചാലും അതില്‍ അത്ഭുതപ്പെടാനില്ല. ഒരു ക്വിക്സോട്ടിക്ക് രാഷ്ട്രീയപ്രമേയമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്ന അഗ്വാലൂസയുടെ ഏറ്റവും പുതിയ പരീക്ഷണ നോവലില്‍ യാഥാര്‍ത്ഥ്യം സ്വപ്നങ്ങളെ പിന്തുടരുന്ന ഒരസാധാരണ ദര്‍ശനമായിട്ടാണ് തിളങ്ങിനില്‍ക്കുന്നത്.
     ഇതിലെ കേന്ദ്രകഥാപാത്രമായ ദാനിയല്‍ ബെന്‍ഷിമോള്‍ ഒരു പത്രപ്രവര്‍ത്തകനാണ്. അംഗോളയുടെ തലസ്ഥാനമായ ലുവാന്‍ഡയിലെ റെയിന്‍ബൊ ഹോട്ടലില്‍ ഉറക്കമുണരുന്നതോടെയാണ് ഈ നോവല്‍ ആരംഭിക്കുന്നത്. അപ്പോള്‍ അയാള്‍ക്കു തോന്നുന്ന ഭ്രമാത്മകമായ കല്‍പനകള്‍ നോവലിന്‍റെ ഏറ്റവും നൂതനമായ രചനാ സങ്കേതങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
     നീളമുള്ള കറുത്തപക്ഷികള്‍ പറന്നകന്നു പോകുന്നതായി ഞാന്‍ കണ്ടു. ഞാനവയെക്കുറിച്ചപ്പോള്‍ സ്വപ്നം കാണുകയായിരുന്നു. എന്‍റെ സ്വപ്നങ്ങളില്‍ നിന്നവ അപ്പോള്‍ പുറത്ത് വന്നത് പോലെ മാത്രമെ തോന്നുമായിരുന്നുള്ളൂ. ആകാശസീമകളിലേക്കവ ചിറകടിച്ചുയര്‍ന്നുകൊണ്ടിരുന്നു.
     ഈ പക്ഷികള്‍ അയാളുടെ സ്വപ്നലോകത്തിന്‍റെ അന്തരാളങ്ങളില്‍ നിന്നും രക്ഷപ്പെട്ടുപോകുന്ന ഒരു പ്രതീതിയാണുണ്ടായിരുന്നത്. അവരുടെ സാന്നിദ്ധ്യം ആകാശത്തില്‍ അസ്വസ്ഥതയുടെതായ വിരസതയുടെ ആവരണം സൃഷ്ടിച്ചിരുന്നു. വളരെ വ്യക്തമായി തന്നെ അയാള്‍ക്കവയെ കാണുവാന്‍ കഴിഞ്ഞു. സ്വപ്നങ്ങളുടെ സങ്കീര്‍ണതകള്‍ക്കുള്ളില്‍ നിന്നും പുറത്ത് വരുമ്പോള്‍ അവയ്ക്കെത്തിച്ചേരുവാന്‍ കഴിയുന്ന തലങ്ങളെക്കുറിച്ചുള്ള അനുമാനങ്ങള്‍ കാലത്തിനുള്ളിലെ ചിന്നിപ്പോയ ഏതോ ദര്‍ശനങ്ങളുടെ ഓര്‍മകളായി അവിടെയെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.
     പിന്നീട് കടല്‍ത്തീരത്തേക്കിറങ്ങുന്ന മനുഷ്യനെയാണ് നാം കാണുന്നത്. ജലവിതാനത്തിലേക്കിറങ്ങി അയാള്‍ സാവധാനം നീന്തുവാന്‍ തുടങ്ങി. കൂടുതല്‍ വ്യക്തമായി ചിന്തിക്കുവാന്‍ നീന്തല്‍ നന്നായുപയോഗപ്പെടുമെന്ന തിരിച്ചറിവിലാണ് അയാളിതിനു തയ്യാറായത്. മൊസാംബിയന്‍ കവി ഗ്ലോറിയ ഡി സാന്‍റ് അന്നയുടെ വരികള്‍ അയാള്‍ ഓര്‍ത്തു.
ڇജലത്തിനുള്ളിലാകുമ്പോള്‍ ഞാന്‍ ശരിക്കും
ശരിയായ വഴിയില്‍ തന്നെയായിരിക്കും.ڈ
     സ്വപ്നം കാണുന്നതിലൂടെ ഭാവിയുടെ ഒരു വിശാലതലത്തെ ഉള്ളിലുള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതു പോലെയാണെന്ന് പക്ഷികളുടെ പുറത്തേക്കുള്ള ചിറകിട്ടടിച്ചുകൊണ്ടുള്ള പറന്നുപോകലില്‍ നിന്നയാള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷെ അതേസമയം ഭാവിയെ സ്വയമങ്ങനെ വീണ്ടെടുക്കുവാന്‍ ഇതിലൂടെ കഴിയണമെന്നുമില്ല. അഗ്വാലൂസയുടെ ഈ പുതിയ നോവല്‍ ഇത്തരത്തിലുള്ള ഒരനുമാനത്തിന്‍റെ വികസനത്തിനുള്ള ഒരു ശ്രമമാണ്. അനുമാനങ്ങള്‍ ഇവിടെ പുതിയ ദര്‍ശനങ്ങളായി രൂപാന്തരപ്പെടുകയാണ്.
     നോവലിലെ ഡാനിയല്‍ ഈ രീതിയിലുള്ള അസാധാരണമായ ദര്‍ശനങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതീകമാണ്. അവയിലൂടെ നേടിയെടുക്കുന്ന കല്‍പനകള്‍ക്ക് നമുക്ക് സങ്കല്‍പിക്കുവാന്‍ പോലും കഴിയാത്ത ഒരുതരം തീവ്രതയുണ്ട്. ഭാവനയുടെ അതിസാന്ദ്രമായ ചുവടുവയ്പ്പുകളുടെ വിന്യാസങ്ങള്‍ അന്തരീക്ഷത്തെയാകെ വീര്‍പ്പുമുട്ടിക്കുന്നു. ഇതൊരു പക്ഷെ മനുഷ്യരുടെ വളരെ ഹൃസ്വമായ ചില ഓര്‍മകളില്‍ നിന്നും തുടിച്ചുവരുന്നവയാകാം. അവരെ നമ്മള്‍ ഒരുപക്ഷെ ഇതിനുമുമ്പ് കണ്ടിട്ടുപോലുമുണ്ടാവില്ല. പക്ഷെ ഇതിലൂടെ നാം നമ്മുടെ ജീവിതത്തിന് വളരെ ശക്തമായ ഒരടിസ്ഥാനം വീണ്ടെടുത്തുകൊടുക്കുന്നതാകാം.
     ഇതിലെ കഥാപാത്രമായ ഹീലിയൊയുടെ ചില വിശ്വാസപ്രമാണങ്ങളിലേക്ക് കടന്നുചെല്ലേണ്ടതായിട്ടുണ്ട്. നിങ്ങളെ പോലുള്ള ചില മനുഷ്യര്‍ക്ക് ഭാവിയെക്കുറിച്ച് വിഭാവനം ചെയ്തെടുക്കുവാനുള്ള അല്ലെങ്കില്‍ അഗ്വാലൂസ പറയുന്നതുപോലെ ഓര്‍ത്തെടുക്കുവാനുള്ള അസാധാരണമായ ചില കഴിവുകളുണ്ട്.
     അഗ്വാലൂസയുടെ മുന്‍കാല നോവലുകളിലും ഇതിനു സമാനമായ ദര്‍ശനങ്ങളുടെ ആശയതലങ്ങളുടെ വിന്യാസമുണ്ടായിരുന്നു. അംഗോളന്‍ ചരിത്രത്തെയും സ്വത്വ ബോധത്തെയും തുടര്‍ച്ചയായി അദ്ദേഹം ചിത്രീകരിക്കുന്ന രീതികളും ശ്രദ്ധേയമാണ്. ഇതിനുവേണ്ടി അദ്ദേഹം ഭാവഗാനസ്പര്‍ശമുള്ള ചില പരീക്ഷണങ്ങളിലൂടെ ഒരുതരം സര്‍റിയലിസ്റ്റിക് തലങ്ങള്‍ക്ക് രൂപം കൊടുക്കുന്നുണ്ട്.
     പുതിയ നോവലിലും സ്വപ്നങ്ങളുടെ അതിസാന്ദ്രമായ വിന്യാസങ്ങളിലൂടെ അസാധാരണമായ രൂപാന്തരങ്ങള്‍ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ സര്‍ഗാത്മകതയുടെ തലങ്ങള്‍ക്കുള്ളില്‍ നമുക്ക് തിരിച്ചറിയുവാന്‍ കഴിയും. സ്വപ്നം കാണുവാന്‍ നിങ്ങള്‍ സ്വയം പരിശീലനം നേടുക. അതിലൂടെ നിങ്ങളുടെ സ്വപ്നങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായ വിശ്വാസം നിലനിര്‍ത്തുവാനും കഴിയും. ഈ നോവല്‍ വായനക്കാര്‍ക്കു പങ്കുവച്ചു കൊടുക്കുന്ന സന്ദേശവും മറ്റൊന്നല്ല. അതിലേക്കുള്ള നിരവധി ജാലകങ്ങളും വഴികളുമാണ് നമുക്കു മുന്നില്‍ തുറന്നുവരുന്നത്.
     റെയിന്‍ബൊ ഹോട്ടലിനു സമീപത്തെ കടുംനീല ജലവിതാനത്തില്‍ നീന്തുന്നതിനിടയിലാണ് ഡാനിയലിന് കടലില്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരു വാട്ടര്‍പ്രൂഫ് ക്യാമറ ലഭിക്കുന്നത്. ഈ ക്യാമറ മൊസാംബിയന്‍ കലാകാരിയായ മൊയ്റയുടെതാണെന്ന് പിന്നീടയാള്‍ കണ്ടെത്തുന്നുണ്ട്. സ്വന്തം സ്വപ്നങ്ങളെ ഫോട്ടോകളിലൂടെ ദൃശ്യവല്‍ക്കരിക്കുന്നതിലൂടെ പ്രശസ്തയായ കലാകാരിയായിരുന്നു അവര്‍.
     ഈ പ്രതിബിംബങ്ങള്‍ കാണുന്നതിലൂടെ ഡാനിയലിന് ഒരു കാര്യം ബോദ്ധ്യമായി. ആവര്‍ത്തിച്ചാവര്‍ത്തിച്ച് താന്‍ സ്വപ്നം കണ്ടുകൊണ്ടിരുന്ന നിഗൂഢതയുടെ പ്രതീകമായ സ്ത്രീയാണ് മൊയ്റയെന്നുള്ള ബോധമായിരുന്നു അത്. നോവലിന്‍റെ വികാസതലങ്ങള്‍ക്കുള്ളില്‍ അവര്‍ ഇരുവരും കണ്ടുമുട്ടുകയും ഒരു ബ്രസീലിയന്‍ ന്യൂറോ ശാസ്ത്രജ്ഞനോടൊപ്പമുള്ള അസാധാരണമായ ചില പരീക്ഷണങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്നുണ്ട്. മൊയ്റയുമായുള്ള സഹകരണത്തിലൂടെ അയാള്‍ സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളെ വിശകലനം ചെയ്യുവാനുള്ള യന്ത്രസംവിധാനങ്ങള്‍ സ്വരൂപിക്കുകയും ചെയ്യുന്നു. സ്വപ്നങ്ങളെ ഫോട്ടോകളില്‍ പകര്‍ത്തിയെടുക്കുവാനുള്ള അസാധാരണമായ ശ്രമങ്ങള്‍ നോവലില്‍ വികസിതമാകുന്നത് അഗ്വാലൂസയുടെ മായികവും ഭ്രമാത്മകവുമായ ഭാവനകളിലൂടെയാണ്. സമകാലീന യൂറോപ്യന്‍ എഴുത്തിന്‍റെ ഏറ്റവും മികച്ച സാധ്യതകളിലൂടെയാണ് ഇവിടെ വായനക്കാര്‍ കടന്നുപോകുന്നത്. പുതുമയുള്ള ആഖ്യാനത്തിന്‍റെ പിന്‍ബലവും ഇക്കാര്യത്തില്‍ നോവലിസ്റ്റ് നേടിയെടുക്കുന്നുണ്ട്. എഴുത്തിലെ വിശ്വാസ്യത ശരിക്കും വായനക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു രീതിയിലേക്കാണ് കൊണ്ടുപോകുന്നത്.
     ഇതിനിടയില്‍ ഡാനിയലിന്‍റെ പുത്രിയായ കറിന്‍ഗുയാറി നോവലില്‍ സാന്നിദ്ധ്യം കുറിക്കുന്നുണ്ട്. അവള്‍ അംഗോളയിലെ ചെറുപ്പക്കാരികളായ സ്വപ്നജീവികളിലൊരാളാണ്. അവളെയും അവളുടെ ആറ് സുഹൃത്തുക്കളെയും ലുവാന്‍ഡയില്‍ നടന്ന ഒരു പ്രസിഡന്‍ഷ്യല്‍ പ്രസ്കോണ്‍ഫറന്‍സിനിടയില്‍ അരങ്ങേറിയ പ്രതിഷേധത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയാണ്. രാഷ്ട്രീയമായ ഒരു മാനം നോവലില്‍ അഗ്വാലൂസ കൊടുക്കുന്നതും ഇതിലൂടെയാണ്. ഇവരുടെ കൂട്ടം അവിടെ ഒരു നിരാഹാരസമരത്തിന് തുടക്കം കുറിക്കുന്നതിലൂടെ അന്താരാഷ്ട്രീയമായ വാര്‍ത്താപ്രാധാന്യം അതിന് നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. ഭരണകൂടത്തിനെതിരെ ചെറുപ്പക്കാരുയര്‍ത്തിയ പ്രതിരോധത്തിന്‍റെ തീവ്രത അവരുടെ ശബ്ദവിന്യാസങ്ങളിലൂടെ മുഴങ്ങിക്കേള്‍ക്കുകയും ചെയ്തു. ഡാനിയലിന്‍റെ പുത്രിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രതിരോധങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു.
     വൈമനസ്യമുള്ള സ്വപ്നജീവികളുടെ സമൂഹമെന്ന അഗ്വാലൂസയുടെ ഈ നോവല്‍ സത്യത്തിന്‍റെയും യാഥാര്‍ത്ഥ്യങ്ങളുടെയും വഴുവഴുക്കുള്ള ആശയങ്ങളുടെ സംശുദ്ധമായ ഒരു ചിത്രീകരണമായി വായനക്കാര്‍ തിരിച്ചറിയുന്നു. ഏകാധിപത്യത്തിനെതിരെ, ഭരണകൂടത്തിന്‍റെ ക്രൂരതകള്‍ക്കെതിരെ കല ഇവിടെ കലാപത്തിനു മുതിരുകയാണ്, ഭയത്തിനെതിരെ ധീരത പോരാട്ടങ്ങള്‍ സൃഷ്ടിക്കുകയാണ്. പഴയ കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാകണമെന്ന് കലയുടെ പിന്‍ബലത്തോടെ അവര്‍ ആഗ്രഹിക്കുന്നു. അംഗോളയുടെ കോലാഹലങ്ങളാല്‍ പ്രക്ഷുബ്ധമായ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവിയും നേരിടേണ്ടിവരുന്ന സാധാരണക്കാരായ മനുഷ്യരുടെ പ്രതിരോധങ്ങളായിതിനെ അഗ്വാലൂസ ചിത്രീകരിക്കുന്നത് വായനയിലൂടെ തന്നെ തിരിച്ചറിയേണ്ടതായിട്ടുണ്ട്.
     സ്വപ്നം കാണുവാന്‍ നിങ്ങള്‍ സ്വയം പരിശീലനം നേടുക, നിങ്ങളുടെ സ്വപ്നങ്ങളില്‍ പൂര്‍ണമായും വിശ്വാസം അര്‍പ്പിക്കുക എന്ന അഗ്വാലൂസയുടെ വാക്കുകള്‍ ഡാനിയലിലൂടെയും മൊയ്റയിലൂടെയും ഡാനിയലിന്‍റെ പ്രതിരോധങ്ങള്‍ സൃഷ്ടിക്കുന്ന പുത്രിയിലൂടെയും കൂടുതല്‍ പ്രാധാന്യം നേടുമ്പോള്‍ അതിലൂടെ അന്നത്തെ അംഗോളന്‍ അവസ്ഥയുടെ ദുരിതപൂര്‍ണമായ അവസ്ഥയിലേക്കാണ് നമുക്കെത്തിച്ചേരുവാന്‍ കഴിയുന്നത്.
     തന്‍റെ കഥാപാത്രങ്ങളിലൂടെ അംഗോളയെ ജനാധിപത്യ വിശ്വാസങ്ങളുടെ ഒരു സ്വതന്ത്ര ഭൂമികയായി കാണുവാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. അതിനുപകരം അസമത്വത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും പ്രതീകമായ ഒരു ഭരണകൂടത്തിന്‍റെ തെറ്റുകള്‍ തിരുത്തിയെ മതിയാകുയെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന ഒരു കൂട്ടം സ്വപ്നജീവികളുടെ ആശയസമ്പന്നതയിലേക്കാണ് അദ്ദേഹം വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്.
     ഡാനിയല്‍ ശരിക്കും വിമര്‍ശനാത്മകമായ ഒരു രീതിയിലാണ് അവിടത്തെ ഭരണകൂടത്തെ നോക്കിക്കാണുന്നത്. ദുര്‍ബലമായ ഒരു ഹൃദയത്തിനും കായികശേഷിയില്ലാത്ത ശാരീരികമായ അവസ്ഥകള്‍ക്കും സ്വപ്നം കാണുന്നതില്‍ നിന്നും അയാളെ വിലക്കാന്‍ കഴിയുന്നുമില്ല.
     മൊയ്റ ഫെര്‍നാന്‍ഡസ് ഇതിനൊരുപകരണമായി ഡാനിയലിനു വേണ്ടി വര്‍ത്തിക്കുന്നതിലൂടെ സ്വപ്നജീവികളുടെതായ വൈമനസ്യമുള്ള ഒരു സമൂഹത്തിന്‍റെ ഭ്രമാത്മകമായ കല്‍പനകളായിട്ടത് രൂപാന്തരപ്പെടുകയും ചെയ്യുന്നു. സ്വപ്നങ്ങളെ ദര്‍ശിക്കുവാനും ഫിലിമില്‍ പകര്‍ത്തുവാനും കഴിയുന്നതിലൂടെ കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിരോധങ്ങളുടെ മുഴക്കങ്ങളായിട്ടവ രൂപാന്തരപ്പെടുകയാണ്. അതെസമയം ഡാനിയലിന്‍റെ പുത്രി കാറിന്‍ഗുയാറി ഒന്നുകൂടി അമിത പ്രതീക്ഷയുടെ വക്താവും പ്രതീകവുമാണ്. ഏകാധിപതിക്കെതിരെ അവളുടെ നേതൃത്വം സൃഷ്ടിക്കുന്ന പ്രതിരോധങ്ങളും സ്വപ്നങ്ങളെ അതിജീവിക്കുന്നവയാണ്.
     ഒരു പ്രസിഡന്‍ഷ്യല്‍ വാര്‍ത്താ കോണ്‍ഫറന്‍സിനിടയില്‍ അവള്‍ സൃഷ്ടിക്കുന്ന കോലാഹലങ്ങളുടെ കരുത്താര്‍ജ്ജിക്കുന്ന മുഖവും ഭരണകൂടത്തിനെതിരെയുള്ള നീക്കങ്ങളായി സ്വയം മാറുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു. അഗ്വാലൂസയുടെ ഈ നോവല്‍ ശരിക്കും ഭ്രമാത്മകതകളിലാണ് വേരൂന്നിനില്‍ക്കുന്നത് എന്നു തോന്നിക്കുമെങ്കിലും വസ്തുതകള്‍ അങ്ങനെയായിരുന്നില്ല.
     നോവലിന്‍റെ അവസാന ഭാഗങ്ങളില്‍ കഥാപാത്രങ്ങളുടെ കൂട്ടായ ശ്രമങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന വിജയമാണ് നാം നേരില്‍ കാണുന്നത്. അവര്‍ മുന്‍കൂട്ടിയെടുക്കുന്ന തീരുമാനങ്ങളിലൂടെ അവരുടെതായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പോരാടിയതിലൂടെയാണിത് നേടിയെടുക്കുവാന്‍ കഴിഞ്ഞത്. ലുവാന്‍ഡ എന്ന നഗരം മുഴുവനുമായി ഇതെയൊരു ദര്‍ശനത്തിനു വേണ്ടിയാണ് സ്വപ്നം കാണുന്നതെന്നെ തോന്നുകയുള്ളൂ. മനുഷ്യസമൂഹത്തിന്‍റെ ശക്തമായ അവബോധത്തിന്‍റെ ഏകാഗ്രമായ സന്നിവേശത്തിലൂടെ അവര്‍ അംഗോളയെക്കുറിച്ച് പുതിയ സ്വപ്നങ്ങള്‍ കാണുന്നു. അവരുടെ കണ്ണുകളിലും വാക്കുകളിലും ഒരേ തീക്ഷ്ണതയാണ്. അവരൊരുമിച്ച് അട്ടഹസിക്കുകയാണ്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയെ തീരൂ. കാലം വളരെ പരുക്കനായ ഒരു ഭൂമികയെയാണ് നോവലിലൂടെ അവതരിപ്പിക്കുന്നത്. തിളങ്ങിനില്‍ക്കുന്നവയെല്ലാം, പ്രഭയില്‍ മുങ്ങിനില്‍ക്കുന്നതെല്ലാം വളരെവേഗം ചാരമായി മാറും. അവിടെ ശൂന്യതയുടെ തപ്തനിശ്വാസങ്ങള്‍ മാത്രം. സ്വപ്നങ്ങള്‍ ഇവിടെ മനുഷ്യരുടെ പ്രശ്നാധിഷ്ഠിതമായ ലോകത്തെ ഏറ്റുവാങ്ങുന്നു. ചിത്രീകരിക്കുന്നു. ആധുനിക നോവലിലെ ശക്തമായ ഒരു പ്രതീകമായി അഗ്വാലൂസ തന്‍റെ  പുതിയ നേവലിലൂടെ സംവേദിക്കുകയാണ്.
Share:

കല്യാണിയുടെയും ദാക്ഷായണിയുടെയും കത --- വാസുദേവന്‍ കുപ്പാട്ട്

പുസ്തക നിരൂപണം

     കണ്ണൂരിന്‍റെ പെണ്‍ജീവിതം എങ്ങനെയെല്ലാം രൂപപ്പെട്ടുവെന്നും അതിന്‍റെ ഘടനാസവിശേഷതകള്‍ എന്തെല്ലാമായിരുന്നുവെന്നും ചര്‍ച്ച ചെയ്യുന്ന ആര്‍. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവല്‍ വായനയുടെ ലോകത്ത് സൃഷ്ടിച്ച വ്യത്യസ്തമായ അനുഭൂതിതലം ഇതിനകം ചര്‍ച്ചയായതാണ്. സ്ത്രീകളുടെ സ്വത്വപ്രകാശനത്തിന്‍റെ ശക്തമായ സ്ഫുരണങ്ങളാണ് ഈ കൃതിയെ ജനപ്രിയമാക്കിയത്.
     ഈ നോവലിന്‍റെ പേര് വായിക്കുമ്പോള്‍ നമുക്ക് ഒന്നര പതിറ്റാണ്ടിലേറെ പ്രായമുള്ള മറ്റൊരു കൃതിയുടെ പേര്  ഓര്‍മവരും. 1852 ല്‍ കാതറൈന്‍ ഹന്നാ മുല്ലന്‍സ് ബംഗാളിയില്‍ രചിച്ച  'ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' എന്നാണ് ആ നോവലിന്‍റെ പേര്. റവ. ജോസഫ് പീറ്റ് 1858ല്‍ അത് മലയാളത്തില്‍ പരിഭാഷപ്പെടുത്തി. ഫുല്‍മോനിയുടെയും കോരുണയുടെയും കഥയുമായി ആശയത്തിലും ചിത്രീകരണത്തിലും സാമൂഹികമായ അംശത്തിലും ഒന്നും കല്യാണിയുടെയും ദാക്ഷായണിയുടെയും കഥക്ക് കൂടുതല്‍ സാമ്യമൊന്നുമില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫുല്‍മോനിക്കും കോരുണക്കും മലയാളത്തില്‍ രണ്ട് അനുജത്തിമാര്‍ വന്നു എന്നത് കൗതുകമുണര്‍ത്തുന്ന സംഗതിയാണ്. രണ്ടു നോവലുകളുടെയും പേരുകളുടെ ഘടനയില്‍ ഉള്ള സാമ്യം തന്നെ സാഹിത്യത്തില്‍ ഒരേപോലെ ചിന്തിക്കുന്നവര്‍ എപ്പോഴും ഉണ്ടാവുന്നു എന്നതിന് തെളിവാണ്. ക്രിസ്ത്യന്‍ മിഷണറിയായിരുന്ന കാതറൈന്‍ ഹന്നാ മുല്ലന്‍സ് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് നോവല്‍ രചിക്കുന്നത്. ഗംഗാനദിയുടെ തീരത്തുള്ള ബംഗാളി ഗ്രാമമാണ് നോവലിന്‍റെ പശ്ചാത്തലം. കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയില്‍ ഒരു ആഖ്യാതാവ് ഉള്ളതുപോലെ ഫുല്‍മോനിയുടെയും കോരുണയുടെയും കഥയിലും ആഖ്യാതാവിനെ കാണാം.

സോദ്ദേശ്യ സാഹിത്യം
     ഇന്ദുലേഖയും കുന്ദലതയും വരുന്നതിന് മുമ്പാണ് ഫുല്‍മോനിയുടെയും കോരുണയുടെയും കഥ എത്തുന്നത്. څഇന്ദ്യായിലെ സ്ത്രീജനങ്ങള്‍ക്ക് പ്രയോജനത്തിനായിട്ട ഒരു മദാമ്മ അവര്‍കള്‍ എഴുതിയ ഇമ്പമായ ചരിത്രങ്ങള്‍چ എന്നാണ് പുസ്തകത്തിന്‍റെ ഒന്നാം പതിപ്പില്‍ വിശദീകരിക്കുന്നത്. 1858 ലാണ് ഒന്നാം പതിപ്പ് കോട്ടയം സി.എം പ്രസില്‍ അച്ചടിക്കുന്നത്. രണ്ടാം പതിപ്പ് 1989 ല്‍ സ്കറിയാ സക്കറിയയുടെ ആമുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്‍റെ സമ്പാദനവും പഠനവും അദ്ദേഹത്തിന്‍റേതാണ്. കാതറൈന്‍ ഹന്നാ മുല്ലന്‍സ് മിഷണറി പ്രവര്‍ത്തകയായിരുന്നുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. അവരുടെ പിതാവ് റവ. അല്‍ഫോന്‍സ് ഫ്രാന്‍കോയിസ്, ഭര്‍ത്താവ് ജെ. മുല്ലന്‍സ് എന്നിവരും മിഷണറിമാരായിരുന്നു. കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന കാതറൈന്‍ 43-ാമത്തെ വയസ്സില്‍ അവിടെ വെച്ചു തന്നെ മരിച്ചു. ഹ്രസ്വമായ ജീവിതത്തിനിടക്കാണ് അവര്‍ എഴുത്തിന്‍റെ ലോകത്ത് മഹനീയമായ സാന്നിധ്യമായി മാറിയത്. 1858 ല്‍ മലയാളത്തില്‍ പരിഭാഷ രൂപത്തില്‍ വന്ന ഫുല്‍മോനിയുടെയും കോരുണയുടെയും കഥ ആദ്യനോവല്‍ ആയി പരിഗണിക്കപ്പെടണം എന്ന ഒരു വാദം ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലക്ഷണയുക്തമായ സാഹിത്യകൃതി എന്ന നിലക്ക് അത്തരമൊരു വാദം നിലനില്‍ക്കില്ലെന്ന് ഈ രചനയുടെ വീണ്ടെടുപ്പിന് ഏറെ ക്ലേശിച്ച സ്കറിയ സക്കറിയ തന്നെ പറഞ്ഞിട്ടുണ്ട്.
     ഏതായാലും ക്രൈസ്തവ ആശയ പ്രചാരണം എന്ന പ്രത്യേക ലക്ഷ്യത്തോടെ എഴുതപ്പെട്ട കൃതിയാണിത്. ബംഗാളിലെ ഗ്രാമീണരായ ജനതയുടെ ജീവിതത്തിന്‍റെ പ്രതിനിധികളാണ് ഫുല്‍മോനിയും കോരുണയും. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ദൈന്യം നിറഞ്ഞ ജീവിതത്തിന് ക്ഷേമത്തിന്‍റെയും ഉന്നമനത്തിന്‍റെയും പാത തെളിയിക്കുകയെന്നതാണ് മിഷണറിമാരുടെ ല്യക്ഷ്യം. അത്തരം ജോലി ചെയ്യുന്ന ആളുകളുടെ പ്രതിനിധിയാണ് നോവലിലെ ആഖ്യാതാവ്. അന്ധവിശ്വാസങ്ങളും സാമൂഹിക തിന്മകളും കുടിപാര്‍ക്കുന്ന ബംഗാളി ഗ്രാമത്തില്‍ നന്മയുടെയും സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ആശയങ്ങള്‍ എത്തിക്കുകയാണ് ആഖ്യാതാവ് ചെയ്യുന്നത്. ഫുല്‍മോനി  സാഹസികമായ പരിശ്രമത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്ന വീട്ടമ്മയാണ്. ഭര്‍ത്താവ് ഭാഗ്യനാഥന്‍ അസുഖമായി കിടന്നപ്പോള്‍ പശുവിനെ വളര്‍ത്തിയും മറ്റു വീടുകളില്‍ ജോലി ചെയ്തും ഫുല്‍മോനി കുടുംബം പുലര്‍ത്തി. ദൈവഭയത്തിന്‍റെയും വിശ്വാസത്തിന്‍റെയും അചഞ്ചലമായ ലോകത്താണ് അവള്‍ കഴിഞ്ഞുവന്നത്.
     കോരുണയാകട്ടെ ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം കാരണം ദുഷിച്ച അവസ്ഥയിലായിരുന്നു. പുകയിലയും ചുരുട്ടും ഉപയോഗിക്കുന്ന കോരുണ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പല വഴികളും തേടും. കണ്ണീര് കാണിച്ച് കാര്യം നേടാനും തയ്യാറാണ്. കോരുണയുടെ ഭര്‍ത്താവാകട്ടെ മുഴുക്കുടിയനും കുടുംബം നോക്കാത്തവനുമാണ്. കോരുണയുടെ മൂത്തമകന്‍ വാറ്റുചാരായം കുടിക്കാനും ചൂതു കളിക്കാനും ചെറുപ്പത്തില്‍ തന്നെ പരിശീലനം നേടിയിരുന്നു. ഒടുവില്‍ അവന്‍ അകാലമൃത്യുവിന് കീഴടങ്ങുകയാണ്. കോരുണയെ ഉപദേശത്തിലൂടെ സദ്വൃത്തിയിലേക്ക് കൊണ്ടുവരികയാണ് മദാമ്മ എന്ന ആഖ്യാതാവ് ചെയ്യുന്നത്. ക്രമേണ കോരുണ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ജോലി ചെയ്ത് ജീവിക്കാനും തുടങ്ങുന്നു. അവളുടെ ഭര്‍ത്താവാകട്ടെ മദ്യപാനം ഉപേക്ഷിച്ച് കൃത്യമായി ജോലിക്ക് പോകുന്നു. ഫുല്‍മോനിയാകട്ടെ സാമ്പത്തിക ക്ലേശങ്ങളില്‍ നിന്ന് രക്ഷനേടി മകളെ മദ്രാസിന് ജോലിക്ക് അയക്കുന്നു. ഇങ്ങനെ ജീവിതം പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് നോവലിന്‍റെ അവസാനരംഗങ്ങളില്‍ കാണുന്നത്.   
                                                                                                                                                                                                                                                                                                                                                                                                                                               
കല്യാണിയുടെ കഥ, ദാക്ഷായണിയുടെയും
     ഇനി കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയിലേക്ക് വന്നാല്‍ അവരും സാധാരണക്കാരാണ്. പക്ഷെ ഫുല്‍മോനിയുടെയും കോരുണയുടെയും ദാരിദ്ര്യം അവര്‍ക്കില്ല. അതേസമയം, തികഞ്ഞ തന്‍റേടികളാണ് ഇരുവരും. ഫെയ്സ്ബുക്കില്‍ എഴുതിയ കല്യാണി, ദാക്ഷായണി കഥക്ക്  നേരത്തെ തന്നെ ആസ്വാദകരുടെ വലിയ പിന്തുണ കിട്ടിയത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്ക് കിട്ടാത്ത തരത്തിലുള്ള സ്വീകരണമാണ് കല്യാണിക്കും ദാക്ഷായണിക്കും കിട്ടിയത്. നോവല്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്, ജീവിതത്തെ എങ്ങനെയെല്ലാമാണ് ഈ കൃതി സമീപിക്കുന്നത് എന്നെല്ലാം അന്വേഷിക്കുന്നത് രസപ്രദമാണ്.
     സ്ത്രീകള്‍ക്ക് ആധിപത്യം ലഭിക്കുന്ന ഒരു സമൂഹത്തിന്‍റെ സൂചനകള്‍ എമ്പാടും നോവലില്‍ കാണാം. അതാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്. പുരുഷന്മാര്‍ ഇവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും സ്ത്രീകളാണ്. എന്നാല്‍, വളരെ ലളിതമായാണോ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്? അല്ലതന്നെ. തികച്ചും സംഘര്‍ഷഭരിതവും സങ്കീര്‍ണവുമാണ് ഇവിടെ ജീവിതം. സ്ത്രീകളുടെ ദൈനംദിന ജീവിതം മാനസികമായ ഏറ്റുമുട്ടലിന്‍റെയും തര്‍ക്കത്തിന്‍റെയും ഇടയിലൂടെയാണ് കടന്നുപോകുന്നത്. അത്തരം കടുത്ത തര്‍ക്കങ്ങള്‍ക്കിടയിലും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും തരംഗങ്ങള്‍ പ്രവഹിക്കുന്നുണ്ട്. അന്‍പത് വര്‍ഷം മുമ്പുള്ള ജീവിതം പറയുമ്പോള്‍ ഇന്നത്തെ പകിട്ടും പരിഷ്കാരവും പ്രതീക്ഷിക്കുക വയ്യ. എന്നാല്‍, തികഞ്ഞ തനിമയോടെ അനാര്‍ഭാടമായി സത്യസന്ധമായി മുന്‍വിധികളില്ലാതെ ജീവിതത്തെ നോക്കിക്കാണുന്ന സമീപനമാണ് നോവലില്‍ അവലംബിക്കുന്നത്.

തെക്കിന്‍റെ അധിനിവേശം
     കല്യാണിയുടെയും ദാക്ഷായണിയുടെയും സൗഹൃദത്തിന്‍റെ  കഥയില്‍ തുടങ്ങി തെക്കരും വടക്കരും തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവുമായ വൈജാത്യങ്ങളും അതിന്‍റെ ഭാഗമായുള്ള സംഘര്‍ഷങ്ങളും അയവിറക്കി, സ്നേഹത്തിന്‍റെയും പകയുടെയും പ്രതികാരത്തിന്‍റെയും അടരുകളില്‍ മനസ്സുകളെ ഇറക്കിവെച്ച്, നെടുവീര്‍പ്പുകളും സന്തോഷാശ്രുക്കളും പൊഴിച്ച് ജീവിതത്തിന്‍റെ അനസ്യൂതമായ പ്രവാഹത്തെ ഏറ്റെടുക്കുന്നതാണ് നോവലിന്‍റെ ശക്തിയും ചൈതന്യവും എന്നു കാണാം. തെക്കരോടുള്ള വടക്കന്‍ ജില്ലക്കാരുടെ സമീപനം നോവല്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നുണ്ട്. തെക്കരെ വടക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് മനുഷ്യത്വം കുറവാണെന്ന് ആരോപിക്കുന്നു. സമ്പത്ത് നേടുന്നതിലും അത് വിനിയോഗിക്കുന്നതിലും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന തെക്കര്‍ അക്കാര്യത്തില്‍ വടക്കര്‍ക്ക് മാതൃകയാണ്. തിരുവിതാംകൂര്‍ ഭാഗത്ത് നിന്ന് സ്കൂള്‍ അധ്യാപകരായും മറ്റും ധാരാളം പേര്‍ അറുപതുകളിലും എഴുപതുകളിലും വടക്കന്‍ ജില്ലകളില്‍ എത്തുകയുണ്ടായി. അവരെ ഇവിടത്തുകാര്‍ സ്റ്റേറ്റുകാര്‍ എന്നു വിളിച്ചുവന്നു. നേരത്തെയുള്ള തിരുവിതാംകൂര്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ എന്ന പേരിലാണ് അവര്‍ക്ക് അങ്ങനെയൊരു അപരനാമം നല്‍കിയത്.
     അങ്ങനെയുള്ളവരുടെ പ്രതിനിധിയാണ് ദാക്ഷായണിയുടെ ഭര്‍ത്താവ്. മദ്രാസില്‍ ജോലിയുള്ള ആണിക്കാരന്‍ എന്നറിയപ്പെടുന്ന അയാള്‍ വാരാന്ത്യത്തിലാണ് കണ്ണൂരിലെ ദാക്ഷായണിയുടെ വീട്ടില്‍ എത്തുന്നത്. ഭാര്യയുടെ കൈവശമുള്ള പണം കൈക്കലാക്കുക എന്നതാണ് അയാളുടെ വരവിന്‍റെ ഉദ്ദേശ്യം. ആദ്യമെല്ലാം ഭര്‍ത്താവിന്‍റെ പണാപഹരണം അനുവദിച്ചുകൊടുത്ത ദാക്ഷായണി പിന്നീട് ചെറുത്തുനില്‍ക്കുകയാണ്. ആഹാരം തയ്യാറാക്കുന്നതില്‍ മുതല്‍ കിടപ്പറയിലെ പ്രതിരോധം വരെ ദാക്ഷായണിയുടെ സമരമുറ നീളുന്നുണ്ട്. എന്നാല്‍ അവള്‍ക്ക് പിന്നീട് ആണിക്കാരന്‍റെ ചൊല്‍പ്പടിയിലേക്ക് വരേണ്ടിവരുന്നു. അയാളോടൊപ്പം അയാളുടെ നാടായ കൊല്ലത്തേക്ക് താമസം മാറ്റുന്നു. പണമുണ്ടാകുമ്പോള്‍ മാത്രമെ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുകയുള്ളൂവെന്ന് വിശ്വസിക്കുന്ന ദാക്ഷായണി തന്‍റെ കൈവശമുള്ള കാശ് കണക്കു പറഞ്ഞ് കൈക്കലാക്കുന്ന ആണിക്കാരനെ ശപിക്കുകയാണ്. പാമ്പിനേക്കാള്‍ കരുതിയിരിക്കണം തെക്കനെ എന്നൊരു ചൊല്ലുണ്ട്. പുല്ലാഞ്ഞി മൂര്‍ഖനെന്ന നിലയില്‍  ദാക്ഷായണി തെക്ക് നിന്നുവന്ന ഭര്‍ത്താവിനെ കാണുന്നതും ഈ പശ്ചാത്തലത്തിലാണ്. 
     ദാക്ഷായണിയെ ചോദ്യം ചെയ്യാനും അവളുടെ ധനാഗമമാര്‍ഗങ്ങളെ സംശയത്തോടെ വീക്ഷിക്കാനും ആണിക്കാരന്‍ കാണിക്കുന്ന വൈഭവം തെക്കന്‍ സംസ്കാരത്തിന്‍റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. അതിനോടുള്ള യുദ്ധമാണ് ദാക്ഷായണി നടത്തുന്നത്. പശുവളര്‍ത്തല്‍ തുടങ്ങിയ വഴികളിലൂടെയുള്ള ദാക്ഷായണിയുടെ ധനസമ്പാദന രീതികളെ ഭര്‍ത്താവ് നിരുത്സാഹപ്പെടുത്തുന്നു. അവളുടെ സ്വാതന്ത്ര്യദാഹത്തെയും ഇച്ഛാശക്തിയെയും തളര്‍ത്തുകയാണ് അയാളുടെ ലക്ഷ്യം. അതേസമയം, സ്വന്തം കാര്യം നേടാന്‍ ആരുടെ മുന്നിലും താഴാനും അയാള്‍ക്ക് മടിയില്ല. സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ ദാക്ഷായണിയെ വീണ്ടും തന്‍റെ കൂടെ കൂട്ടാന്‍ എത്തുന്ന ആണിക്കാരന്‍ താഴ്മയോടെ കെഞ്ചിയും കണ്ണീര് കാണിച്ചും അവളുടെ അനുഭാവം നേടാന്‍ ശ്രമിക്കുന്നത് കാണാം. പ്ലൈവുഡ് കമ്പനിയില്‍ ജോലിക്ക് പോവുകയും പ്രസവശുശ്രൂഷയും മറ്റും ഏറ്റെടുക്കുകയും ചെയ്യുന്ന ദാക്ഷായണി അധ്വാനത്തിലൂടെ തന്‍റെ സാന്നിധ്യം അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീയാണ്. അതിന് തടസ്സമായി നില്‍ക്കുന്ന ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോരാന്‍ അവള്‍ മടികാണിക്കുന്നില്ല. 

കല്യാണിയുടെ സ്വാതന്ത്ര്യപ്രഖ്യാപനം
     ദാക്ഷായണിയും കല്യാണിയും തമ്മിലുള്ള സൗഹൃദമാണ് നോവലിന്‍റെ കേന്ദ്രബിന്ദുവെങ്കിലും ഇവരുടെ ജീവിതാവസ്ഥകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ബാല്യം മുതല്‍ സ്വയംനിര്‍ണായവകാശത്തിന്‍റെ കേന്ദ്രത്തില്‍ നിന്നാണ് കല്യാണിയുടെ പോരാട്ടം. അമ്മയോടും അമ്മാവന്‍മാരോടും പടവെട്ടിയ ചരിത്രമാണ് അവളുടേത്. വിവാഹത്തിനുശേഷം ഭര്‍ത്താവിനോടും അവരുടെ വീട്ടുകാരോടുമായി പോരാട്ടം. എല്ലാം സ്വന്തം ഇച്ഛകള്‍ തടസ്സമില്ലാതെ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു എന്നുമാത്രം. വിവാഹിതയായി ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തുന്ന കല്യാണി ജീവിതത്തിന് പുതിയ അതിരുകളും അര്‍ത്ഥങ്ങളും കണ്ടെത്തുകയാണ്. സാധാരണ നാട്ടിന്‍പുറത്തെ നാട്ടുനടപ്പുകള്‍ അവള്‍ മാറ്റി മറിക്കുന്നു. വീട്ടിനകത്തെ ജോലികള്‍ ചെയ്ത് ലജ്ജാലുവായി കഴിയുന്ന നവവധുവിന്‍റെ ശരീരഭാഷ തീരെ ഉപേക്ഷിച്ച് സ്വതന്ത്രയാവുകയാണ് കല്യാണി. പുറത്തുള്ള പല ജോലികള്‍ ചെയ്യാനും കല്യാണി തയാറാവുന്നു. ആല പണിയുന്നതിനും മണ്ണും കല്ലും ചുമക്കുന്നതിനും അവള്‍ക്ക് മടിയില്ല. എടുത്താല്‍ പൊന്താത്ത വലിയ പാത്രങ്ങള്‍ ചുമക്കാനും തയാറാവുന്നു. അങ്ങനെ സ്വന്തം വ്യക്തിത്വത്തെ ഉറക്കെ പ്രഖ്യാപിക്കാന്‍ അവള്‍ക്ക് സാധിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതും അടുക്കള ഭരിക്കുന്നതും ലളിതമായ ജോലിയായി മാത്രമെ അവള്‍ കാണുന്നുള്ളു. അത്തരം സ്ത്രീകള്‍ക്കായി മാറ്റി വെക്കുന്ന ഉത്തരവാദിത്തങ്ങള്‍ കേവലം തടവുകളാണെന്ന് കല്യാണി വിശ്വസിക്കുന്നു. ചേയിക്കുട്ടി എന്ന അമ്മായിയമ്മയെപ്പോലും വകവെക്കാതെയാണ് അവളുടെ നീക്കം. ഇത് സ്വാഭാവികമായും സംഘര്‍ഷത്തിന് ഇടവെക്കുന്നു. അങ്ങനെയുള്ള ഏറ്റുമുട്ടലുകളിലൂടെയാണ് കല്യാണിയുടെ ജീവിതം മുന്നോട്ട് പോകുന്നത്. കല്യാണിയുടെ ലൈംഗികജീവിതത്തിലും ഇത്തരമൊരു സ്വതന്ത്രപ്രഖ്യാപനം പ്രത്യക്ഷമാവുന്നു. കിടപ്പറയില്‍ പരാജയത്തിന്‍റെ സാന്നിധ്യമറിയിക്കുന്ന ഭര്‍ത്താവ് നാരായണനോട് പിന്നെ എന്തിന് ഇതിനെല്ലാം പുറപ്പെട്ടു എന്നു ചോദിക്കാന്‍ അവള്‍ മടിക്കുന്നില്ല. തോന്നിയത് ചെയ്യുക, അതില്‍ ഉറച്ചുനില്‍ക്കുക എന്ന നിലപാടും നയവുമാണ് കല്യാണിയുടേത്. ഭാര്യാമാതാവ് ചേയിക്കുട്ടിയോട് കയര്‍ത്ത് സംസാരിക്കാനും കല്യാണിക്ക് ഒരു മടിയുമില്ല. വഴക്കിന്‍റെയും വക്കാണത്തിന്‍റെയും ഒടുവില്‍ ചേയിക്കുട്ടി പരാജയം സമ്മതിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കാണാം. കല്യാണിയുടെ സ്വത്വപ്രകാശനവും വ്യക്തിത്വദാര്‍ഢ്യവും പുതിയ കാലം തിരിച്ചറിയപ്പെടേണ്ടതും അംഗീകരിക്കേണ്ടതുമാണ് എന്ന ആഹ്വാനമാണ് നോവല്‍ നല്‍കുന്നത്.
     നോവലില്‍ ഉടനീളം  ചേയിക്കുട്ടി എന്ന അമ്മയോട് മാത്രമല്ല, ഭര്‍ത്താവ് നാരായണനോടും കല്യാണി ശകാരത്തിന്‍റെയും രോഷത്തിന്‍റെയും ആയുധങ്ങള്‍ എടുത്തു പെരുമാറുന്നുണ്ട്. കല്യാണിയുടെ വ്യക്തിപ്രഭാവം സഹിക്കാനാവാത്തതുകൊണ്ടാവാം ഭര്‍ത്താവ് നാരായണന്‍ നാടുവിട്ടത്. ഭര്‍ത്താവിന്‍റെ തിരോധാനം പോലും കല്യാണിയെ തളര്‍ത്തുന്നില്ല. അവള്‍ സധൈര്യം മുന്നോട്ട് പോവുകയാണ്. വ്യക്തിത്വം സൃഷ്ടിക്കുന്ന സംഘര്‍ഷം അടുത്ത തലമുറയിലേക്കും വ്യാപിക്കുന്നതും നോവലില്‍ ദൃശ്യമാണ്. കല്യാണിയുടെ മകന്‍ ബിജുവിനും അവളുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ല. നിഷേധിയുടെയും ഒരളവുവരെ ധിക്കാരിയുടെയും പ്രതിരൂപമായ ബിജു അമ്മയെ ചോദ്യം ചെയ്യുമ്പോള്‍ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയുമാണ്. ജീവിതത്തിലെ ആശയപരമായ ഏറ്റുമുട്ടലുകള്‍ അവസാനിക്കുന്നില്ല, അഥവാ അവസാനിക്കേണ്ടതില്ല എന്നാണ് നോവല്‍ നല്‍കുന്ന സന്ദേശം.

കണ്ണൂരിന്‍റെ വാഗ്മയ രൂപങ്ങളും പ്രയോഗങ്ങളും
     കണ്ണൂരിന്‍റെ ഭാഷയാണ് നോവലില്‍ ഉടനീളം ശക്തിയും ചൈതന്യവുമായി നിലകൊള്ളുന്നത്. കണ്ണൂരിലെ ഗ്രാമങ്ങളുടെ ഉത്സവാഘോഷങ്ങള്‍, ഭക്ഷണരീതി, ഭാഷാപ്രയോഗങ്ങള്‍ എന്നിവയെല്ലാം നോവലില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തിലെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് പിടിത്തം കിട്ടാത്ത വാക്കുകളും പ്രയോഗങ്ങളും നോവലില്‍ ഏറെയുണ്ട്. ചെമ്മായം, ഞമ്പാട്, ചൊലേരിക്ക, അണ്ടീമ്മാവ്, ഒയലിച്ച, ചള്ള്, കൈക്കല, ലച്ചാര്‍ അടിക്കുക, തിര്ള്, ബൈരം ബക്കുക എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കാണാം. കണ്ണൂരിന്‍റെ ഹൃദയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നാട്ടുഭാഷയുടെ പ്രസരിപ്പും ചൊടിയും ചൂരും നിറഞ്ഞതാണ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍. അത്തരം ഭാഷാപ്രയോഗത്തിന്‍റെ ആത്മാര്‍ത്ഥതയില്‍ നിന്നാണ് കല്യാണിയും ദാക്ഷായണിയും ഊര്‍ജ്ജം സംഭരിക്കുന്നത്. ചെറുത്തുനില്‍പിന്‍റെയും പോരാട്ടത്തിന്‍റെയും താന്‍പോരിമയുടെയും ബലം ഓരോ വാക്കിലും പ്രയോഗത്തിലും കാണാം.
     ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ കല്യാണി പുരുഷനെ തച്ചുപായിച്ച കല്യാണി എന്നാണ് അറിയപ്പെടുന്നത്. ഭര്‍ത്താവിനെ വിട്ടുവന്ന ദാക്ഷായണിയാകട്ടെ പുരുഷനെ വലിച്ചുചാടി വന്നവളാണ്. ഭര്‍ത്താവിനെ വിട്ടുവന്ന ദാക്ഷായണി സ്വയം ഉള്‍വലിയുകയാണ്. അത്തരം ജീവിതത്തെ അവള്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു: 'ഏട്യൂം പുറത്ത് കീയാറില്ല മത്യായിപ്പോയണെ...'
     കീയുക എന്നാല്‍ ഇറങ്ങി നടക്കുക എന്നാണര്‍ത്ഥം. എടീ എന്നതിന് സമാനമാണ് എണേ എന്ന പ്രയോഗം. ഇതെല്ലാം കണ്ണൂര്‍ക്കാരുടെ സ്വന്തം പദാവലിയാണ്.
     'കല്യാണി കീഞ്ഞാ കീഞ്ഞതാന്നമ്മേ, ഇനി ആത്ത് കേരാനാ?'
     ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പുറപ്പെടുന്ന കല്യാണിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ചേയിക്കുട്ടിയോട് അവള്‍ ഇങ്ങനെ നയം വ്യക്തമാക്കുന്നു. ഇറങ്ങിയാല്‍ ഇറങ്ങിയതു തന്നെ, പിന്നെ അകത്തു കയറുന്ന പ്രശ്നമില്ല. 'നിനക്കെന്തോ കൂടീറ്റുണ്ട്. അല്ലാണ്ടിതെന്നാ? നീ ആത്ത് കേര്. ബാക്കി നമ്മക്ക് ആട്ന്ന് പറയാ.' ചേയിക്കുട്ടി അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു.
     മരുമകളെ അനുസരണ പഠിപ്പിക്കാന്‍ അറിയാത്ത മകനെ ച്യേിക്കുട്ടി ഭര്‍ത്സിക്കുന്നത് ഇ്ങ്ങനെയാണ്: 'പെണ്ണിനെ അടക്കാനറിയണടാ ആണ്ങ്ങളായാല്. ഇദ് നിന്‍റെ കൈമ്ന്ന് ആദിയേ എളകിപ്പോയിന്... എല്ലാം കയിഞ്ഞിറ്റ് പൈ കാള്ന്ന പോലെ കാളാന്നല്ലാണ്ട് നിന്നെ എന്തിനാണ്ടാ കൊള്ളുവ? കൈസാട്!'
     ഭര്‍ത്താവിന്‍റെ അമ്മ മാത്രമല്ല, കല്യാണിയുടെ സ്വന്തം അമ്മയും അവളുമായി കൊമ്പുകോര്‍ക്കുന്നത് പതിവായിരുന്നു. പലപ്പോഴും അമ്മ മകളെ വിചാരണ ചെയ്യുന്നു.
     'ഇന്നലെ നീ അന്‍റെ ചേതിക്ക്  തീ ബെച്ചിറ്റ് ല്ലേ?'
     'നീയല്ലേണേ അന്‍റെ പാലുംപാത്രം തട്ടിമറിച്ചിന്?'
     'നീയല്ലണേ അന്‍റെ കുഞ്ഞിനെ ഉന്തിയിട്ടിന്?'
     ഇങ്ങനെ കുറ്റവിചാരണ നീളുന്നു. പിന്നാലെ വിധിപ്രസ്താവനയും വരുന്നു. 'അനക്ക് ഇങ്ങനെയൊരു മോളില്ല.' 'ഞാന്നിങ്ങളെ മോളല്ല', കല്യാണി തിരിച്ചടിക്കുന്നു.
     കല്യാണിയുടെ വാദമുഖങ്ങള്‍ക്ക് മുന്നില്‍ നിരായുധയായി മാറുന്ന ചേയിക്കുട്ടിയെ പലപ്പോഴും കാണാനാവും. താഴെ പറമ്പില്‍ തേങ്ങയിടീക്കുന്നിടത്തേക്ക് കല്യാണി പോകുമ്പോള്‍ ചേയിക്കുട്ടിയുടെ ആത്മഗതം ഇങ്ങനെയായിരിക്കും. 'ആരേം കലമ്പാന്‍ കൈമക്കിട്ടാഞ്ഞാ മതിയേനും. വായിലെ നാവ്! തടുപ്പോരില്ലപ്പാ!'
     കല്യാണിയുടെ മട്ടും മാതിരിയും കണ്ട് മനസ്സിന് പിടിക്കാതെ ചേയിക്കുട്ടി പ്രതികരിക്കും. 'ഞാനും പോറ്റിയെടുത്തിന നാലെണ്ണത്തിനെ. ഇതുമാതിരി എന്തെങ്കിലുവൊരൊച്ച? നീയെല്ലാം ഒരമ്മയാന്നെണേ?'
     നിങ്ങള് മിണ്ടാണ്ട്ന്നോ-കല്യാണിയുടെ മറുപടി.
     'നിങ്ങള് പോറ്റിയതിന്‍റെ കത അന്നെക്കൊണ്ട് പറയിക്കറ്'
     അതോടെ ചേയിക്കുട്ടി അടങ്ങിപ്പോവും. ഇപ്രകാരം തൊട്ടാല്‍ മുറിയുകയും ചോര തെറിക്കുകയും ചെയ്യുന്ന പ്രയോഗങ്ങള്‍ ഇവിടെ ഏറെ കാണാം. സ്നേഹപ്രകടനങ്ങളുടെ ഇടയിലും കണ്ണൂര്‍ഭാഷയുടെ തിളക്കം പ്രത്യക്ഷമാവുന്നു. രാത്രി ഉറക്കമുണര്‍ന്ന ഒരു മുഹൂര്‍ത്തത്തില്‍ കല്യാണി ഭര്‍ത്താവിനോട് ചോദിച്ചു. 'നിങ്ങക്ക് അന്നെ പേടീണ്ടോ'
     'ഞാനെന്തിനാ നിന്നെ പേടിക്ക്ന്ന് നീയെന്‍റെ ഓളല്ലെ?'
     അയാള്‍ താഴ്ന്ന സ്വരത്തില്‍ പ്രതിരോധിച്ചു.
     അപ്പോള്‍ അവള്‍ ഒരു പടി കൂടെ കടന്നു. 'ന്നാ ഞാന്‍ നിങ്ങക്ക് ഒരു ബാച്ചം തരട്ടെ. മേണിക്കാമ്പറ്റുവാ?'
     ബാച്ചം എന്നാല്‍ ചുംബനം എന്നാണ് അര്‍ത്ഥം. അത് സ്വീകരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാണ് ചോദ്യം! ഇപ്രകാരം കാല്‍പനിക മുഹൂര്‍ത്തങ്ങളും പ്രാദേശിക ഭാഷാഭേദത്തിന്‍റെ സ്വാഭാവികതയോടെയാണ് തെളിയുന്നത്.
സ്ത്രീ പുരുഷ ബന്ധത്തിന്‍റെ പുതുലോകം
     സ്വാഭാവികതയില്‍ അസ്വാഭാവികതയും അസ്വാഭാവികതയില്‍ സ്വാഭാവികതയും നിഴലിക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങളുടെ വെയിലും നിലാവും വീണുകിടക്കുന്നതാണ് നോവലിന്‍റെ അന്തരീക്ഷം. ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള നിയോഗം ഏറെ ലഭിക്കുന്നത് കല്യാണിക്കാണെന്നു മാത്രം. നാരായണന്‍റെ രണ്ടാംകെട്ടുകാരിയായി എത്തുന്ന കല്യാണിയോട് സ്വാഭാവികമായി ഒന്നും പെരുമാറാന്‍ അയാള്‍ തയ്യാറാവുന്നില്ല. അത് കല്യാണി തിരിച്ചറിയുന്നു. കശുവണ്ടി പെറുക്കാന്‍ മലഞ്ചെരുവില്‍ പോയ കല്യാണിയുടെ സമീപം നാരായണന്‍റെ അനുജന്‍ ലക്ഷ്മണന്‍ എത്തുകയാണ്. കല്യാണിയുടെ ശരീരത്തില്‍ കശുമാങ്ങയുടെ നീരിന്‍റെ കുത്തലിനൊപ്പം അനാദിയായ ഒരു ഗന്ധം ലക്ഷ്മണന്‍ തിരിച്ചറിയുന്നു. അത് മദഗന്ധം തന്നെയാകണം. നിരവധി ഒച്ചകള്‍ക്ക് നടുവില്‍ കിടന്ന കല്യാണി പിന്നീട് ഒന്നും കേള്‍ക്കാതാവുന്നു. അവളുടെ ദുബായ് സാരിയും മാങ്ങാക്കൂട്ടവും ചുവപ്പ് രാശിയും ലക്ഷ്ണനും എല്ലാം കൂടി ഒരു ഗോളമായി കല്യാണിയുടെ മേല്‍ പതിച്ചു. പിന്നീട് പനിയുടെ മയക്കത്തിലും ഗര്‍ഭത്തിന്‍റെ ആലസ്യത്തിലും കല്യാണിയുടെ അടുത്ത് ഒരു സാന്ത്വന സാന്നിധ്യമായി ലക്ഷ്മണന്‍ എത്തുന്നുണ്ട്. കമലയുമായുള്ള വിവാഹത്തിനുശേഷവും ആ അലൗകികമായ ബന്ധം തുടരുകയാണ്. കല്യാണിയുടെ ശരീരത്തിലും മനസ്സിലും പലതും അന്വേഷിക്കാനും കണ്ടെത്താനും ലക്ഷ്മണന് സാധിക്കുന്നു. ഒരു ഒളിച്ചുകളിയുടെ മധുരവും സാഹസികതയും അവര്‍ അനുഭവിക്കുന്നു. കല്യാണി അമ്മയായി കഴിഞ്ഞതിനുശേഷവും ഒരു കുഞ്ഞിനെ എന്ന പോലെ കല്യാണി അയാളെ താലോലിക്കുന്നു. കമലയും നീയും ഈ വീട്ടില്‍ താമസിച്ചാല്‍ മതിയെന്ന് ക്ഷണിക്കുന്നു.
     സമാനമായ അവസ്ഥയിലൂടെയാണ് കുഞ്ഞിപ്പെണ്ണ് കടന്നുപോകുന്നത്. ഭര്‍ത്താവിനെയും ഭര്‍ത്താവിന്‍റെ ജ്യേഷ്ഠന്‍ ചിത്രസേനനെയും സ്വീകരിക്കേണ്ടിവരുന്ന കുഞ്ഞിപ്പെണ്ണും ജീവിതാനുഭവങ്ങളുടെ  അപൂര്‍വ മാതൃകയാണ്. പട്ടാളക്കാരനായ ഭര്‍ത്താവ് തന്‍റെ ശരീരത്തില്‍ നടത്തുന്ന അധിനിവേശം അവളെ തളര്‍ത്തുന്നു. എന്നാല്‍ അത് പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചിത്രസേനനില്‍ നിന്നാണ് അവള്‍ക്ക് ലഭിക്കുന്നത്. പട്ടാളക്കാരനെയോ ചിത്രസേനനെയോ ആരെയാണ് കൂടെ നിര്‍ത്തേണ്ടത് എന്ന ചോദ്യം അവശേഷിക്കുകയാണ്. ഏട്ടനെ ശ്രദ്ധിക്കണം എന്ന നിര്‍ദേശത്തോടെ  ജോലി സ്ഥലത്തേക്ക് മടങ്ങുന്ന പട്ടാളക്കാരന്‍ കുഞ്ഞിപ്പെണ്ണിന്‍റെ ഹൃദയവിശാലത തിരിച്ചറിയുകയാണ്. വാസ്തവത്തില്‍ കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ പറയുന്നതിനിടെയുള്ള ഉപാഖ്യാനമാണ് കുഞ്ഞിപ്പെണ്ണിന്‍റെ കഥ. പഴയ വിപ്ലവകാരിയും തീക്ഷ്ണാനുഭവങ്ങളുടെ കയ്പുനീര്‍ ഏറെ കുടിച്ചതിനുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നവനുമായ ചിത്രസേനന്‍റെ കൂടെ പൊറുക്കാനുള്ള തീരുമാനം കുഞ്ഞിപ്പെണ്ണിനെ വലിയ പെണ്ണാക്കി മാറ്റുന്നു. സ്ത്രീയെ വസ്ത്രം പോലെ എടുത്തു പെരുമാറുകയാണ് പട്ടാളക്കാരനും ചിത്രസേനനും ചെയ്യുന്നത്. താന്‍ ഊരിയിട്ടുപോയ കുഞ്ഞിപ്പെണ്ണില്‍ നിന്ന് ജ്യേഷ്ഠന്‍ പരിപാലിക്കുന്ന കുഞ്ഞിപ്പെണ്ണിലേക്ക് ഒരു പാലത്തിനേക്കാള്‍ ദൂരമുണ്ടെന്ന് പട്ടാളക്കാരന്‍ അളന്നറിയുന്നുണ്ട്. കുഞ്ഞിപ്പെണ്ണും ചിത്രസേനനും തമ്മിലുള്ള ശാരീരിക വേഴ്ച വിവരിക്കുമ്പോള്‍ ലൈംഗികതയെ ആഘോഷമാക്കുന്ന ഒരു പരിചരണം കാണാനാവും. ആ അരിവാളെവിടെപ്പോയെടി മരതാങ്കോടിപ്പൊന്നമ്മേ എന്ന നാടന്‍ പാട്ടിന്‍റെ താളക്രമത്തില്‍ ചിത്രസേനന്‍ പതിയെ കുഞ്ഞിപ്പെണ്ണിലേക്ക് പ്രവേശിക്കുകയാണ്. എല്ലാ പരിഗണനകള്‍ക്കും അപ്പുറം പൂത്തുനില്‍ക്കുന്ന പ്രണയം ഇവിടെ പാലപ്പൂവിന്‍റെ സുഗന്ധമായി നിലനില്‍ക്കുന്നു. അബൂബക്കറുമായി കല്യാണിയുടെ പ്രണയം ഇതിന് ഉദാഹരണമാണ്. പാര്‍ട്ടിക്കാരനായ അബൂബക്കര്‍ റിപ്പറിന്‍റെ ആക്രമണത്തില്‍ നിന്ന് നാട്ടുകാരെ രക്ഷിക്കാന്‍ സ്ക്വാഡ് രൂപീകരിക്കുകയാണ്. കല്യാണിയുടെ വീട് സംരക്ഷിക്കാന്‍ അബൂബക്കര്‍ പ്രത്യേകം താല്‍പര്യമെടുക്കുന്നുണ്ട്. ഒടുവില്‍ കല്യാണിയുടെ വീട്ടുമുറ്റത്ത് നിന്ന് അബൂബക്കറിന്‍റെ ചെരുപ്പ് കണ്ടെത്തുമ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്.

രാഷ്ട്രീയത്തിന്‍റെ അടരുകള്‍
     ഗ്രാമീണകഥയുടെ ഉള്ളറകളില്‍ സൂക്ഷ്മമായ രാഷ്ട്രീയം ഒളിച്ചുവെച്ചിരിക്കുന്നുവെന്നാതാണ് മറ്റൊരു പ്രത്യേകത. സാധാരണ സംഭവങ്ങളുടെ പിന്നില്‍പോലും രാഷ്ട്രീയവും രാഷ്ട്രീയനാടകങ്ങളും ഇടം നേടുന്നു. വിവാഹത്തിന് വധുവിനെ അണിയിച്ചൊരുക്കാന്‍ പോകുന്ന അഡ്വാന്‍സ് പാര്‍ട്ടിക്കാരുടെ കൂടെ ബ്യുട്ടീഷ്യന്‍ പോകുന്നത് 1992ന് ശേഷമാണ് തുടങ്ങിയതെന്ന് നോവലില്‍ പറയുന്നു. അഡ്വാന്‍സ് പാര്‍ട്ടിയുടെ വീറ്റോ പവറിലോ പവര്‍ സ്ട്രക്ചറിലോ കാര്യമായ സ്വാധീനം ചെലുത്താന്‍ ബ്യൂട്ടീഷ്യന് കഴിഞ്ഞിരുന്നില്ല. ജനായത്ത ഭരണത്തില്‍ ഗവര്‍ണര്‍ക്കുള്ള സ്ഥാനമാണ് ബ്യൂട്ടീഷ്യന് ഉണ്ടായിരുന്നത് എന്നാണ് ആഖ്യാതാവ് വിശദീകരിക്കുന്നത്. പറയുന്നിടത്ത് വരച്ചാല്‍ മതി. പക്ഷെ വരക്ക് വലിയ വിലയായിരുന്നു. സമകാലിക രാഷ്ട്രീയത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് പ്രാധാന്യം വര്‍ധിക്കുകയും അവരുടെ പ്രസ്താവനകള്‍ രാഷ്ട്രീയ നേതൃത്വം ശ്രദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നോവലിലെ പരാമര്‍ശം ശ്രദ്ധയര്‍ഹിക്കുന്നതാണ്.
     അച്ചൂട്ടിമാഷ് എന്ന കോണ്‍ഗ്രസുകാരന്‍ ദാക്ഷായണിയുടെയും ആണിക്കാരന്‍റെയും ദാമ്പത്യപ്രശ്നത്തില്‍ ഇടപെടുന്നത് ഒരു രാഷ്ട്രീയനേതാവിന്‍റെ നയചാതുരിയോടെയാണ്. ആണിക്കാരനുമായി സംസാരിച്ച അയാള്‍ അകത്തേക്ക് ദാക്ഷായണിയുടെ വിശദീകരണം തേടുന്നു. ഏറെക്കാലം ഇന്ത്യ ഭരിച്ച പാര്‍ട്ടിയുടെ നേതാവ് എന്ന നിലക്കാണ് അച്ചുട്ടി മാഷിന്‍റെ നീക്കം. ഘടകകക്ഷികളുടെ അഭിപ്രായം തേടുക എന്ന ജനാധിപത്യ മര്യാദയാണ് അയാള്‍ പ്രകടിപ്പിക്കുന്നത്. അച്ചുട്ടി മാഷ് പിന്നെ കോണ്‍ഗ്രസ് വിട്ടു ഇടതുപക്ഷത്തേക്ക് മാറുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസുകാരനല്ല എന്ന് അയാള്‍ പലപ്പോഴും മറന്നുപോവും. പ്രസ്ഥാനത്തേക്കാള്‍ വലിയവരായി നേതാക്കള്‍ മാറുന്നതിന്‍റെ (ദുര)വസ്ഥയും നോവല്‍ പങ്കുവെക്കുന്നു. അച്ചുട്ടി മാഷിന്‍റെ നിരീക്ഷണത്തിലൂടെയാണ് അതും പുറത്തുവരുന്നത്. നമ്പ്യാര്‍ എന്ന പാര്‍ട്ടി നേതാവിന് ലഭിക്കുന്ന കരഘോഷത്തെപ്പറ്റിയാണ് പറയുന്നത്. ഇ.എം.എസ് പ്രസംഗിക്കുന്ന വേളയിലാണ് നമ്പ്യാര്‍ വേദിയിലേക്ക് കടന്നുവരുന്നത്. അപ്പോള്‍ വലിയ കൈയടിയായിരുന്നു. ഇ.എം.എസിന്‍റെ പ്രസംഗത്തെപ്പോലും അപ്രസക്തമാക്കുന്ന വരവേല്‍പാണ് നമ്പ്യാര്‍ക്ക് കിട്ടുന്നത്. ഇത്തരത്തില്‍ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ നോവലില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. എ.കെ.ജിയും സുബ്രഹ്മണ്യഷേണായിയും എം.വി രാഘവനും ഗുരുവായൂര്‍ സത്യാഗ്രഹവും തലശ്ശേരി കലാപവും മറ്റും നോവലില്‍ പരാമര്‍ശിക്കപ്പെടുന്നു.
     പ്രകൃതിയും മനുഷ്യരും മറ്റു ജീവജാലങ്ങളും അചേതനമായ വസ്തുക്കളും ഒരുപോലെ സമ്മേളിക്കുന്ന ഒരു ലോകമാണ് മറ്റൊരു പ്രത്യേകത. മനുഷ്യര്‍ മാത്രമല്ല, സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പശുക്കളെയും ഇവിടെ കാണാം. കല്യാണിയുടെയും ദാക്ഷായണിയുടെയും വീട്ടിലുള്ള പശുക്കള്‍ ഇരുവരുടെയും ജീവിതസമസ്യകളില്‍ ഇടപെടുന്നത് കാണാം. മനുഷ്യരുടെ ലോകത്തെ നോക്കിക്കാണുകയാണ് പശുക്കള്‍. വീടുകള്‍ പോലും സചേതനമാവുന്നത് കാണാം. കാലങ്ങള്‍ക്കുശേഷം ഭര്‍ത്താവിന്‍റെ വീട്ടില്‍ തിരിച്ചെത്തുന്ന കല്യാണിയെ വീട് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. കിണറും അടുപ്പും തന്നോട്  നീരസം കാണിക്കുന്നതായി അവള്‍ക്ക് തോന്നുന്നു. വളരെ കഴിഞ്ഞാണ് കല്യാണിക്ക്  അടുപ്പ് കത്തിക്കാന്‍ സാധിക്കുന്നത്. കോപ്പുകാരന്‍റെ വീട് കല്യാണിയുടെ മകന്‍ ബിജുവിന് ഇഷ്ടമായില്ല. വീടിന് അവനെയും ഇഷ്ടമാവുന്നില്ല. ഓടിന്‍റെ കഷ്ണം കൊണ്ട് ബിജുവിന്‍റെ തലക്ക് എറിഞ്ഞാണ് വീട് അതൃപ്തി പ്രകടിപ്പിക്കുന്നത്. കുഞ്ഞിപ്പെണ്ണുമായുള്ള പരിണയം സമ്മാനിച്ച ആഹ്ലാദിരേകത്തില്‍ വീട്ടില്‍ എത്തുന്ന ചിത്രസേനനെ വീട് മുഖം കനപ്പിച്ചു നോക്കുന്നു. അതിന്‍റെ കാരണം ചിത്രസേനന് പിടികിട്ടി. പട്ടാളത്തില്‍ നിന്ന് പെട്ടികളുമായി അനുജന്‍ എത്തിയിട്ടുണ്ട്. ഇങ്ങനെ അചേതനമെന്ന് കരുതുന്ന വസ്തുക്കള്‍ പോലും മാനസിക വ്യാപാരങ്ങള്‍ ഏറ്റെടുക്കുന്നതായി കാണാം. പുരാവൃത്തങ്ങളും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും കഥാപാത്രങ്ങളെ മുന്നോട്ട് നയിക്കുന്നതു കാണാം. ചോന്നമ്മയും ബല്യേച്ചിയും മച്ചുനനും പരേതരുടെ ലോകത്ത് നിന്ന് ഇവിടെ എത്തുന്നവരാണ്. ഒടുവില്‍ ചേയിക്കുട്ടിയും അവരില്‍ ഒരാളാവുന്നു. ഇത്തരം മിത്തുകളും വിശ്വാസങ്ങളും നോവലിന്‍റെ ശക്തിയായി മാറുകയാണ്.
     നോവലിനെ പാരായണക്ഷമമാക്കുന്ന മറ്റൊരു ഘടകം അതിലെ നര്‍മമാണ്. ഇന്‍കം ഫ്രം അദര്‍ സോഴ്സ് സഹിതമാണ് ദാക്ഷായണിയെ ആണിക്കാരന്‍ സ്നേഹിക്കുന്നത് എന്ന് പറയുമ്പോള്‍ ഹാസ്യത്തിന്‍റെ സൂചന തെളിയുന്നു. ജോലി ചെയ്ത് ആകെ ക്ഷീണിച്ചപ്പോള്‍ എനിക്കിനി വയ്യ എന്ന മട്ടില്‍ കല്യാണി ചേയിക്കുട്ടി മുമ്പാകെ എത്തുന്നു. അതിനെ കല്യാണി ആദ്യമായി ലീവപേക്ഷ നല്‍കി എന്നാണ് വിശേഷിപ്പിക്കുന്നത്. കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭം ധരിക്കുന്ന പശുക്കളും പാരമ്പര്യമാര്‍ഗം സ്വീകരിക്കുന്നവയും തമ്മിലുളള സംവാദവും നര്‍മപ്രധാനമാണ്. 
     മാസികമായ അസ്വസ്ഥതകളുടെ പേരില്‍ നാരായണമൂര്‍ത്തിയുടെ ക്ലിനിക്കില്‍ ചികിത്സക്ക് എത്തുന്ന ആഖ്യാതാവ് പറയുന്ന കഥയായാണ് ദാക്ഷായണിയുടെയും കല്യാണിയുടെയും ചരിത്രം വെളിച്ചത്തു വരുന്നത്. ആഖ്യാതാവും ഭര്‍ത്താവ് വിനയനും കലഹത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ആഖ്യാതാവ് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. ആഖ്യാതാവിന്‍റെ സഹപാഠിയായി കല്യാണിയുടെ മകന്‍ ബിജു ഉണ്ട്. നിസ്വാര്‍ത്ഥവും ഉപാധിരഹിതവുമായ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രതീകമായി ബിജു മാറുന്നത് കാണാം. മകളെ കാണാന്‍ എത്തുന്ന ദാക്ഷായണിയും കല്യാണിയും കുട്ടി പെണ്ണാണ് എന്നറിയുമ്പോള്‍ സന്തോഷിക്കുന്നു. നാട് പൊലിയട്ട്, ആലേലെല്ലാം അകിട് നെറയട്ട് എന്നാണ് ആശംസ. പെണ്ണുങ്ങളുടെ ധീരചരിത്രം ഇനിയും ആവര്‍ത്തിക്കപ്പെടട്ടെ എന്നാണ് ആശംസ. സത്യസന്ധവും ധീരവുമായ ഒരു തുറന്നെഴുത്താണ് ഈ നോവല്‍. കണ്ണൂരിന്‍റെ പെണ്‍ജീവിതത്തെപ്പറ്റി ഇനിയൊന്നും പറയാനില്ല, അഥവാ പറയേണ്ടതില്ല എന്ന് ഇവിടെ വ്യക്തമാക്കപ്പെടുന്നു.
 
ഫുല്‍മോനിയെപ്പറ്റി വീണ്ടും
     ഫുല്‍മോനിയുടെയും കോരുണയുടെയും കാര്യം ഒന്നുകൂടി നോക്കാം. ജനകീയതയും പുരോഗമന വീക്ഷണവും ഫുല്‍മോനിയിലും കല്യാണി, ദാക്ഷായണി കഥയിലും ഏകദേശം തുല്യ അളവില്‍ കാണാന്‍ കഴിയും. സോദ്ദേശ്യസാഹിത്യം എന്ന പരിമിതി ഫുല്‍മോനിയില്‍ ഉണ്ട്. പ്രബോധനത്തിന്‍റെ ദീര്‍ഘമായ അംശങ്ങള്‍ ഫുല്‍മോനി കോരുണയുടെ പ്രത്യേകതയാണ്. അമ്മയും മരുമകളും തമ്മിലുള്ള ഏറ്റുമുട്ടലാണ് കല്യാണിയുടെ കഥയില്‍ ഉള്ളതെങ്കില്‍ അമ്മയും മകളും തമ്മിലുള്ള ഉരസല്‍ ഫുല്‍മോനിയില്‍ കാണാം. മകള്‍ സാറ ഇഷ്ടപ്പെട്ട വരനെ കണ്ടെത്തുമ്പോള്‍ ഫുല്‍മോനിക്ക് ഇഷ്ടമാവുന്നില്ല. ഒടുവില്‍ സാറ തന്നെയാണ് ജയിക്കുന്നത്. പ്രാചീന മലയാളത്തില്‍ രചിക്കപ്പെട്ട ഫുല്‍മോനി വായിച്ചെടുക്കാന്‍ അല്‍പം ക്ലേശം നേരിടും. സംവൃതോകാരം പ്രചാരത്തിലില്ലാത്ത മലയാളത്തിലാണ് ഫുല്‍മോനി രചിച്ചിട്ടുള്ളത്. പുസ്തകത്തിന്‍റെ പേര് രേഖപ്പെടുത്തിയത് മുതല്‍ രണ്ട് എന്ന എവിടെയും കാണില്ല. പകരം രണ്ട എന്നാണുള്ളത്. ഇപ്രകാരം നോവലില്‍ മുഴുവന്‍ അകാരമായി വാക്കുകള്‍ കിടക്കുകയാണ്. അതെല്ലാം വായനക്കാര്‍ സാമാന്യബുദ്ധിയുപയോഗിച്ച് വിവൃതോകാരമാക്കണം. ഇങ്ങനെ ഭാഷാപരമായി പല പ്രത്യേകതകളും ഫുല്‍മോനിക്കുണ്ട്. ഏതായാലും ഫുല്‍മോനിയുടെ ചുവട് പിടിച്ചെന്നവണ്ണം മലയാളത്തില്‍ വീണ്ടും രണ്ട് സ്ത്രീകളുടെ വിജയഗാഥ വരുമ്പോള്‍ കാലം ഏറെ മാറി എന്നത് വസ്തുതയാണ്. സാമൂഹികജീവിതവും സാംസ്കാരിക ചിഹ്നങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമായി. സ്ത്രീകളുടെ സാമൂഹിക ഉന്നമനം യാഥാര്‍ത്ഥ്യമായി. എങ്കിലും ഇതിനെല്ലാം അപ്പുറം സ്ത്രീകളുടെ മുന്നേറ്റം ഇനിയും അടയാളപ്പെടുത്തേണ്ടതുണ്ട് എന്നുതന്നെയാണ് രാജശ്രീയുടെ നോവല്‍ നല്‍കുന്ന പാഠം.

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts