കലയുടെ വിഹായസ് എന്നും അവര്‍ണനീയമാണ്. പ്രകാശം വര്‍ഷിക്കുന്ന വിസ്ഫോടനങ്ങള്‍, പുതിയ ക്ഷീരപഥ പിറവികള്‍, താരജാലങ്ങളുടെ അഭൗമ കാന്തി, പിന്നെ ഇരുട്ടിന്‍റെ അഗാധ തമോഗര്‍ത്തങ്ങള്‍... ബിനാലെ കലയുടെ വാന വിസ്തൃതിയുള്ള പശ്ചാത്തലമാകുന്നത് അതുകൊണ്ടാണ്... ഇവിടെ അരങ്ങേറുന്നത് ഒരു പക്ഷെ കലയുടെ പുതിയ കാലം തന്നെയാകും... അല്ലെങ്കില്‍ വിസ്മയങ്ങളുടെ ആകാശഗംഗ...
കൊച്ചി മുസിരിസ് ബിനാലെ നാലാമത് എഡിഷന്‍റെ ക്യൂറേറ്റര്‍ അനിതാ ദുബെയും, സ്റ്റുഡന്‍റ് ബിനാലെ ക്യൂറേറ്റര്‍ നിഷാദും തമ്മില്‍ മൂല്യശ്രുതിക്ക് വേണ്ടി സംസാരിച്ചു... സംഭാഷണത്തിലൂടെ...
1. ബിനാലെയുടെ നാലാമത്തെ എഡിഷന്‍ പൊതുസമൂഹത്തോട് എങ്ങനെ സംവദിക്കുന്നു? എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു കലാപ്രവര്‍ത്തനം ഇതില്‍ നടക്കുന്നുണ്ടോ?
എന്‍റെ മുന്‍പിലുള്ള വെല്ലുവിളി അത് തന്നെയാണ്. അതെങ്ങനെ പ്രായോഗികതയിലെത്തിക്കാം എന്നത് വെല്ലുവിളി തന്നെയാണ്. സമൂഹത്തോട് സംവദിക്കാനും, അതിന്‍റെ ജീവന്‍റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും നിരവധി വാതിലുകളുണ്ട്, സാധ്യതകളുണ്ട്. ഈ ബിനാലെയില്‍ പ്രാന്തവത്കരിക്കപ്പെടാത്ത, മുഴുവനായും ഒരു രൂപമുള്ള ഒരു സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ഉള്ള സാധ്യതകള്‍ ഞങ്ങള്‍ തേടുന്നു, ആരായുന്നു. സമൂഹം അതിന്‍റെ അടിസ്ഥാനത്തില്‍ നിന്നും വേര്‍പെടുന്നത് പല തട്ടുകളിലായാണ്. സംസ്കാരം, മതം, വര്‍ണങ്ങള്‍ സാമൂഹ്യസ്ഥിതി എല്ലാം അതിനുള്ള കാരണങ്ങളാണ്. ഞങ്ങള്‍ കലാകാരന്മാര്‍ ഈ അതിര്‍ത്തികള്‍ മായ്ക്കാന്‍ ശ്രമിക്കുന്നു. ബിനാലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് കൂടിയുള്ളതാണ്. സമൂഹം അകറ്റിനിര്‍ത്തിയിരിക്കുന്ന ദളിത് കലാകാരന്മാര്‍, സ്വവര്‍ഗാനുരാഗികള്‍, അറിയപ്പെടാത്തവര്‍ തുടങ്ങി എല്ലാവരും ബിനാലെയില്‍ ഭാഗഭാക്കാവുന്നു... ഒരു തരത്തില്‍ ഇവരെല്ലാം കൂടിയ ഒരൊറ്റ ലോകമാണ് ബിനാലെ. സ്വേച്ഛാധിപതികളുടെ സമൂഹത്തെ സൃഷ്ടിക്കുകയല്ലല്ലോ കലയുടെ ലക്ഷ്യം. പ്രകൃതിയിലെ ജന്തുവൈവിധ്യം പോലെ തന്നെയാണ് മനുഷ്യ സമൂഹവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പല തരക്കാര്‍, പല വിധക്കാര്‍, പല സമൂഹങ്ങള്‍, ജന്തുജാലങ്ങള്‍ എല്ലാം ഇവിടെ അടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ആ അവസ്ഥയെ അംഗീകരിക്കുന്നു, തിരിച്ചറിയുന്നു അത്രമാത്രം. ബിനാലെ വളരെ യഥാര്‍ത്ഥമായ അവസ്ഥകളെ തിരിച്ചറിയുകയും, അയഥാര്‍ത്ഥമായ വാദഗതികളെ തിരസ്കരിക്കുകയും ചെയ്യുന്നു.
പ്രകൃതിയെ അറിയുന്നവരും, അതില്‍ ഇഴുകിച്ചേര്‍ന്നു ജീവിക്കുന്നവരും കലാകാരന്മാരാണ്. ഇതിന്‍റെ വെളിച്ചത്തില്‍ സംസാരിക്കുകയാണെങ്കില്‍ ഇത്തവണത്തെ ബിനാലെ ആശയങ്ങളുടെ അനുഷ്ഠാനവും, കലയുടെ നടനവുമാണെന്നു പറയാം. കല വളരുന്നതിനാവശ്യമായ അര്‍ത്ഥവത്തായ വേദി നിലനില്‍ക്കുന്നുണ്ടെങ്കില്‍ കൂടി ചില തലങ്ങളില്‍ അതിനൊരു സന്തുലിതാവസ്ഥയില്ല. ഉദാഹരണത്തിന് കലയും അതിന്‍റെ ഭാഷയും. കലയുടെ ഭാഷ വളരെ പ്രധാനപ്പെട്ടതാണ്. ഭാഷയിലൂടെയാണ് കലാകാരന്‍ താനുമായി സംവദിക്കാനുള്ള സമൂഹത്തെ തിരഞ്ഞെടുക്കുന്നത്. ഭാഷയെന്നാല്‍ സംസാര ഭാഷയല്ല. കലയാണ് ഇവിടെ ഭാഷയായി മാറുന്നത്. ഈ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ കാലഘട്ടത്തില്‍ ഉരുത്തിരിയുന്ന സാങ്കേതികവിദ്യ പോലും കലയുടെ ഭാഷയാവാം. ബിനാലെ അതിനെയും പ്രതിനിധീകരിക്കുന്നു. മറ്റൊരു കാര്യം സാങ്കേതികവിദ്യ കലയുടെ വളര്‍ച്ചയ്ക്കും പുഷ്ടിപ്പെടലിനും വളരെ പ്രധാനപ്പെട്ടതാണ്. സാങ്കേതികത സംസാരിക്കുന്ന കല എന്നത് പ്രധാനമാണ്.
2. കലയുടെ സംഗ്രഹത്തെക്കാള്‍ പ്രധാനം സാങ്കേതികതയാണ് എന്നാണോ പറഞ്ഞു വരുന്നത്?
അങ്ങനെയല്ല അത്. സാങ്കേതികവിദ്യയുടെ നല്ല വശങ്ങളെടുക്കുക. സാങ്കേതികവിദ്യയെ ആശ്രയിക്കാതെ മുന്നോട്ടു പോവുക എന്നത് ഒരു ഗൃഹാതുരതയാണ്. സാങ്കേതികവിദ്യ ഇന്നോ നാളെയോ അവസാനിക്കുന്ന ഒരു പ്രതിഭാസമല്ല. സാമൂഹ്യ വ്യവസ്ഥിതിയായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. സാങ്കേതികവിദ്യ നമ്മെ ഭരിക്കാതെ അതിനെ ഉപയോഗപ്പെടുത്താനാണ് എല്ലാ സമൂഹ ശാഖകളും ശ്രമിക്കേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം. സാങ്കേതികവിദ്യക്ക് മനുഷ്യനെ മോചിപ്പിക്കാനോ സ്വതന്ത്രനാക്കാനോ കഴിയും. ഈ ആശയത്തിലാണ് എനിക്ക് താല്‍പര്യം. അറബ് വസന്തം സംഭവിച്ചതില്‍ പ്രധാന പങ്ക് മൊബൈലിനും വാട്സാപ്പിനും ഉണ്ട്. അതുകൊണ്ടു സാങ്കേതികവിദ്യ കലയ്ക്കും ഒരു മാധ്യമമാണ്. അതുപയോഗപ്പെടുത്തണം. ഇത്തവണത്തെ ബിനാലെയുടെ പ്രധാന ഭാഗമാണ് ഞങ്ങള്‍ നിര്‍മിച്ചിരിക്കുന്ന പവലിയന്‍. ഈ സംവിധാനത്തിന് നിരവധി തലങ്ങളുണ്ട്. ഒന്നാമത് ഇത് പൊതുസമൂഹത്തിനുള്ളതാണ്. സാങ്കേതികവിദ്യയുടെ നിരവധി മാധ്യമങ്ങള്‍ വഴി ഇവിടെ പരസ്പരം സംവദിക്കാം. നിങ്ങളുടെ സൃഷ്ടിയുടെ മികവ്, അതിന്‍റെ പ്രതിഫലനം എല്ലാം ചര്‍ച്ചചെയ്യപ്പെടുന്നതും പരിശോധിക്കപ്പെടുന്നതും ഈ സംവിധാനത്തിലൂടെയായിരിക്കും. നിങ്ങളുടെ ഭയം, ആത്മവിശ്വാസം, പങ്കുവെക്കല്‍ എല്ലാം ഇവിടെ സാധ്യമാവുന്നു... അഭിസംബോധന ചെയ്യപ്പെടുന്നു.
3. സാങ്കേതികവിദ്യയുടെ ജനകീയവത്കരണം നല്ല കാര്യമാണ്. എന്നാല്‍ കലയുടെ സാരാംശം അല്ലെങ്കില്‍ കാതല്‍ സാങ്കേതികവിദ്യയാകുന്നത് നല്ല പ്രവണതയാണോ?
അല്ല തന്നെ. ബിനാലെയില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സൃഷ്ടികള്‍ ഒരു വിഭാഗം മാത്രമാണ്. കലയുടെ എല്ലാ തലങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സന്തുലിത ആവിഷ്കാരമാണ് ബിനാലെ. സാങ്കേതികവിദ്യ തങ്ങളുടെ സൃഷ്ടികളില്‍ ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്യാത്ത കലാകാരന്മാര്‍ ബിനാലെയിലുണ്ട്... ക്യാമറ കൊണ്ട് മാത്രം സൃഷ്ടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരും ഉണ്ട്... കാലത്തിന്‍റെ വൈവിദ്ധ്യം എന്നേ പറയാനുള്ളൂ... നമ്മള്‍ ഇതിനെയെല്ലാം ബന്ധിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം, മറ്റൊരു സങ്കേതമായി വേര്‍തിരിച്ചു നിര്‍ത്താതെ. കലയില്‍ ജാതീയതക്കും സ്ഥാനമില്ല. സാങ്കേതികവിദ്യ മാത്രമല്ല ഏതു മാധ്യമവും ഉപയോഗപ്പെടുത്തിയാലേ അതിന്‍റെ സാധ്യതകള്‍ തിരിച്ചറിയാനും, തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കാനും സാധിക്കൂ... പ്രത്യേകിച്ചും കലയില്‍. സിദ്ധാന്തങ്ങളെയും പ്രവൃത്തികളെയും സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നു. കല സിദ്ധാന്തങ്ങളോട് സംവദിക്കുമെങ്കിലും അതിനു അടിമപ്പെടാറുണ്ട് എന്ന് തോന്നുന്നില്ല. കലാകാരന്മാര്‍ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുമെങ്കിലും സൃഷ്ടികള്‍ സിദ്ധാന്തങ്ങള്‍ക്ക് അനുസരിച്ചായിരിക്കില്ല രൂപപ്പെട്ടുവരുന്നത്. കലയുടെ മേഖലയില്‍ ഈ ആശയമെല്ലാം ക്രോഡീകരിച്ചുള്ള നല്ല നിരൂപണങ്ങള്‍ ഉണ്ടോ. സിദ്ധാന്തങ്ങളും, സൃഷ്ടികളും പൂര്‍ണമായി ഉള്‍ക്കൊണ്ടുള്ള ഒരു നിരൂപണവും ഇക്കാലത്തില്ല. നമുക്ക് സിദ്ധാന്തങ്ങള്‍ രൂപീകരിക്കാനാവുന്നില്ല... സിദ്ധാന്തങ്ങളുടെ ഉപഭോക്താക്കളാവുകയാണ് നാം ചെയ്യുന്നത്. കലയുടെയും സംസ്കാരത്തിന്‍റെയും ഉപഭോക്താക്കളാണ് നാം ഇന്ന്.
4. ഒരു സൃഷ്ടിയുടെ രക്ഷാകര്‍തൃത്വം എന്ന ആശയത്തെ ഫോട്ടോഗ്രാഫി പോലെയുള്ള സങ്കേതങ്ങളെ മുന്നില്‍ വച്ചുകൊണ്ട് എങ്ങനെയാണ് വിശദീകരിക്കുന്നത്... പലപ്പോഴും ഇന്ന് കലയുടെ ലോകത്ത് സൃഷ്ടിയും സൃഷ്ടി കര്‍ത്താവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്?
പല ചിന്താഗതികള്‍, സങ്കേതങ്ങള്‍, പ്രസ്ഥാനങ്ങള്‍ എല്ലാം നിലനില്‍ക്കുന്നു ഇവിടെ. ഇവയ്ക്കെല്ലാം തന്നെ ഒരു പരിണാമവും സംഭവിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ ആദ്യം ുശരീൃശേമഹശാെ വന്നു... പിന്നീട് മരശ്ശോെ വന്നു. ഋവേിീഴൃമുവ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുണ്ട്. ഒരേ മാധ്യമം തന്നെ പല വിധത്തില്‍ ഉപയോഗിക്കുന്ന കലാകാരന്മാരെ ഈ ബിനാലെയില്‍ പരിചയപ്പെടാം... അതിലൂടെ അവര്‍ സംവദിക്കുന്നു, സംസാരിക്കുന്നു.
5. ഈ ബിനാലെയുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉയരുന്ന ചില വ്യാകുലതകളെ, അതായത് പ്രാദേശിക കലാകാരന്മാരെ നിരാകരിക്കുന്നു... അവരുടെ പങ്കാളിത്തം നിരസിക്കുന്നു തുടങ്ങിയവ എങ്ങനെയാണ് നിര്‍വചിക്കുന്നത്?
ഞാനീ പ്രദേശത്തെ പ്രതിനിധീകരിക്കുന്നില്ല എന്നുള്ളത് ഒരുപക്ഷെ ഒരു പരിമിതി ആയിരിക്കാം. പക്ഷെ വീണ്ടും ഞാന്‍ പറയുന്നു ബിനാലെയില്‍ ഉയരുന്ന പവലിയന്‍ ഈ പ്രശ്നത്തെ വലിയ ഒരളവില്‍ പരിഹരിക്കുന്നു. ബിനാലെക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരും. പക്ഷെ ആ കുറവ് പവിലിയന്‍ നികത്തും എന്നുള്ള കാര്യം തീര്‍ച്ചയാണ്.
6. പിന്നെ ഇതിനുമപ്പുറം എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ തരാമോ?
കഴിഞ്ഞ ബിനാലെ തീര്‍ത്തും വൈദേശികമായിരുന്നു എന്ന ഒരു പരാതിയുണ്ട്. പ്രാദേശിക കലാകാരന്മാര്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ അവസ്ഥയുണ്ടായിരുന്നതായി പറയപ്പെടുന്നു. മാത്രമല്ല പെട്ടെന്ന് തന്നെ അപരിചിതമായ സങ്കേതങ്ങളോട് പൊരുത്തപ്പെടേണ്ടതായും വന്നു...
7. അത് ഒരുതരത്തില്‍ പാരസ്പര്യമല്ലേ... പ്രശ്നമാണോ? ബിനാലെ ഒരു അന്തര്‍ദ്ദേശീയ പ്രശ്നമല്ലേ... നമ്മള്‍ വിദേശത്തേക്ക് പോകുമ്പോള്‍ അവിടത്തെ പ്രാദേശികത നമ്മെ അലട്ടാറുണ്ടോ...?
എലന്‍ ബാഡിയോ തന്‍റെ ഒരു രചനയില്‍ തുറന്നു കിടക്കുന്ന ഗാലറികളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്... പക്ഷെ, ഒരു സാധാരണക്കാരന്‍റെ അബോധ മനസ് അതിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല... അബോധമനസിലെ വിചാരം പോലുമല്ല അത്. അത് വളരെ വ്യക്തമാണ്... വര്‍ഗവിവേചനമാണത്... സാമ്പത്തിക വിവേചനമാണത്... വാള്‍ട്ടര്‍ ബെന്യുമാന്‍റെ ലക്ഷണത്തില്‍ പറയുന്നുണ്ട്... റഷ്യന്‍ വിപ്ലവത്തിന് മുന്‍പ് ഒരു സാധാരണക്കാരന്‍ ഇത്തരം സ്ഥലത്തു പ്രവേശിച്ചാല്‍ അവന്‍ കള്ളനായി മുദ്രകുത്തപ്പെടുമായിരുന്നു എന്ന്.
8. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എവിടെയാണ് സംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും പഠിപ്പിക്കുന്നത്? ഒരു കളക്ടീവ് മൂവ്മെന്‍റിന്‍റെയോ റാഡിക്കല്‍ മൂവ്മെന്‍റിന്‍റെയോ പ്രതിനിധിയായിരുന്നു ഒരു കാലത്ത് അനിത ദുബെ. ഇന്ന് അത്തരം പ്രസ്ഥാനത്തിന് പ്രസക്തിയുണ്ടോ?
അതൊരു മൂവ്മെന്‍റിനെ കുറിച്ച് ആലോചിക്കാം എന്ന് തോന്നുന്നു... കല, കലാകാരന്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്. പക്ഷെ കളക്ടീവ് മൂവ്മെന്‍റ് എന്നെ ഒരു കാര്യം പഠിപ്പിച്ചു... ഒരു മൂവ്മെന്‍റ് സ്ഥാപനവത്കരിക്കപ്പെട്ടാല്‍ അതിനു പിന്നെ അസ്തിത്വം നഷ്ടപ്പെടുന്നു. ഇനി അത്തരം ഒരു മൂവ്മെന്‍റിനെക്കുറിച്ചു ചിന്തിച്ചാലും അത് സ്ഥാപനവത്കരിക്കപ്പെടുമോ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് വളരെ ചെറിയ സംഘങ്ങള്‍ പരസ്പരം സംവദിച്ചും, വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടും വലിയ പ്രസ്ഥാനങ്ങളോട് പോരാടുന്ന മൂവ്മെന്‍റ് ആണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. മൈക്രോ ഓര്‍ഗാനിസം മാക്രോ ഓര്‍ഗാനിസത്തെ ശുദ്ധീകരിക്കുകയോ, ചോദ്യങ്ങള്‍ ചോദിക്കുകയോ ചെയ്യുന്ന അവസ്ഥ... ബിനാലെയില്‍ അത്തരം ഒരു പ്രവര്‍ത്തനം ഉണ്ടാവും. ചെറിയ സംഘങ്ങള്‍ വലിയ വ്യവസ്ഥിതികളെ അഭിസംബോധന ചെയ്തു തിരുത്തുന്ന ശൈലി ബിനാലെയുടെ മുഖമുദ്രയായിരിക്കും. നിങ്ങള്‍ ആജ്ഞാപിക്കുന്നതിനു പകരം ശ്രദ്ധിക്കുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. എനിക്ക് യുവാക്കളില്‍ വലിയ വിശ്വാസമുണ്ട്. അവര്‍ തിരഞ്ഞെടുപ്പില്‍ വിവേകം കാണിക്കുന്നു. ബിനാലെയും അവരെ ഒരു തിരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്യാനുള്ള ചരിത്രപരമായ വേദിയാണ്... ഇടതുപക്ഷം, വലതുപക്ഷം എന്നിങ്ങനെയുള്ള വേര്‍തിരിവൊന്നുമില്ലാതെ... പക്ഷങ്ങളല്ല നമുക്ക് വേണ്ടത്. സഹവര്‍ത്തിത്വം, മനുഷ്യത്വം, സഹാനുഭൂതി ഇവയിലൂന്നിയായിരിക്കണം അധീശത്വം വരേണ്ടത്.
No comments:
Post a Comment