കവിത
ചോമാ മാധവി
ജയചന്ദ്രന്‍ തോന്നയ്ക്കല്‍
ചന്ദ്രികയല്ലതുപൗര്‍ണമിയല്ല
ചന്ദ്രിക പെയ്തു കുളിര്‍കോരുന്നവള്‍
കണ്ണാല്‍ കയ്യാലധരപുടത്താല്‍
കവിളാല്‍ മിന്നും മുല്ലപ്പല്ലാല്‍
ലാസ്യച്ചിറകുവിടര്‍ത്തിയിറങ്ങി
മേദിനിമേദുരമഴകില്‍മുങ്ങി
ആരിവളപ്സരകന്യകളന്തം
വിട്ടുരിയാടാതന്ധാളിക്കെ
പോയചെറുപ്പവസന്തംതിരിയെ
കിട്ടാന്‍വൃദ്ധതമുകതകൊള്‍കേ
എന്തു നിശ്ശബ്ദത! നിര്‍വൃതികൊണ്ടവര്‍
മാനവജന്തുചരാചരമഖിലം.
പെട്ടെന്നാണാരാഹുവിഴുങ്ങിചന്ദ്ര-
ക്കലയെ. വിളക്കുകരിന്തിരി
ലാസ്യം ശോകം. അപശബ്ദങ്ങളില്‍
മുങ്ങീസംഗീതത്തിന്‍തേനുംവീഞ്ഞും.
തറവാടില്‍ത്തടിമൂത്തൊരു
കാര്‍ണോരത്രേകേറിയരങ്ങില്‍
നര്‍ത്തകമണിയെകയ്ക്കുപിടിച്ചു
ക്രോധജ്ജ്വാലകളാവേശിക്കെ
വലിച്ചുമിഴച്ചുംതെറിയാല്‍വസ്ത്രാ
ക്ഷേപംചെയ്തുംഇരുളിന്‍പാറകള്‍
തട്ടിയുടച്ചുനടന്നുടനെത്തീതന്നുടെ
തറവാട്ടറയില്‍മറിച്ചൂപെണ്ണിനെ!
പെണ്ണുപിറന്നാല്‍പ്പോലുംപിശകാ-
മെന്നാല്‍ ڇതേവിടിയാട്ടംڈ ആരുപൊറുക്കും?
കാര്‍ണോര്‍ക്കത്രേയാളുകള്‍തുണയായ്
ദാസ്യാട്ടത്തിനുപെണ്ണുതുനിഞ്ഞാല്‍
പറയാനുണ്ടോപതനം? പണ്ടേ
പലരുംചൊല്ലിയറിഞ്ഞതുസത്യം.
ആരുതുണയ്ക്കാനബലയെ? യവളാ-
ത്തറവാട്ടറയില്‍ത്തന്‍വിധിനോക്കി
മുഖാമുഖമെത്രകരഞ്ഞൂ തന്‍കല
തന്നിലലിഞ്ഞൂമറന്നൂതന്നെത്തന്നെ.
അമൃതുഭുജിച്ചവളമൃതുതുളിച്ചവ
ളനവധിമനസ്സുകളാറാടിച്ചവള്‍
ഉടനേകെട്ടില്ലുണ്മയെനോക്കി
പിന്നെപ്പിന്നെവാടിയണഞ്ഞു.
അന്നാവഴിയേപോയവര്‍കേട്ടൂ
മോഹിനിയാട്ടം താളംകൊട്ടി
ച്ചുവടുകള്‍വച്ചിട്ടാടുംകലയുടെ
അപ്സരചലനം അവശം പിന്നെ.
പിന്നെപ്പിന്നെച്ചൊല്ലുകള്‍കേട്ടു
ഭ്രാന്താണത്രേ. കുലദ്രോഹത്തിന്‍ വിധിയാണത്രേ. നര്‍ത്തകി
യങ്ങനെയിന്നുചരിത്രം.
ചോമാമാധവിമാരേമാപ്പ്
മോഹനമല്ലാതാക്കിചരിത്രം
മോശംചിലരുടെയജ്ഞതയെന്നാ-
ലവരുടെമണ്ണാലത്രേനിന്‍തിരുപ്രതിമ.
No comments:
Post a Comment