
നിറുത്തട്ടെഞാനെന്‍
മഹാമോഹഭംഗ-
സ്വരം പൊന്നുഷസ്സേ
വരൂ, നിന്നില്‍നിന്നും
കൊളുത്തട്ടെ പത്തല്ല
നൂറല്ല കത്തി-
ജ്വലിക്കുന്ന പന്തങ്ങള്‍,
എന്‍പിന്‍മുറക്കാര്‍-
വരും, ഞാനവര്‍ക്കായ്
വഴിക്കൊക്കെയോരോ
വെറും മണ്‍ചിരാതെങ്കിലും
വെച്ചുപോകാം.
അതാണെന്‍റെ മോഹം
അതാണെന്‍റെ ദാഹം
അതാണെന്‍റെ...