സ്ത്രീ/കാര്‍ഷികം
ആലുവ തുരുത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറ്റിയൊന്നു വയസ്സായ ഒരു കൃഷിപാഠശാലയെപ്പറ്റി പുറംലോകത്തിന് കാര്യമായ അറിവില്ല. കൃഷി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സീഡ് ഫാം ആണത്.
17 വര്‍ഷം വിവിധ ജില്ലകളില്‍ പല കൃഷിഭവനുകളിലായി ജോലി ചെയ്ത ശേഷമാണ് ആലുവ ഫാമിലെ കൃഷി ഓഫീസറായി 2017 നവംബര്‍ ഒന്നിന് ഞാന്‍ സ്ഥാനമേറ്റത്. മൂന്നു വര്‍ഷത്തെ സേവന കാലയളവിനുള്ളില്‍ ഓഖി, പ്രളയം, കൊവിഡ് എന്നിങ്ങനെ പ്രതിസന്ധികള്‍ മാറി മാറി അഭിമുഖീകരിക്കേണ്ടിവന്നു. 25 മിനിറ്റ് കാല്‍നടയായി റെയില്‍വേ ട്രാക്കിലൂടെ നടന്നു മാത്രം എത്തിച്ചേരാന്‍ കഴിയുന്ന മറ്റൊരു സര്‍ക്കാര്‍ ഓഫീസ് മറ്റെവിടെയെങ്കിലും കാണുമോ എന്ന് സംശയമാണ്. നൂറു മീറ്ററോളം വീതിയുള്ള തൂമ്പാത്തോടിനു കുറുകെ കെട്ടിയിട്ടുള്ള കയറില്‍ പിടിച്ചുള്ള ചങ്ങാടയാത്രയും സാഹസികം തന്നെ. എന്നിരുന്നാലും ഫാമില്‍ എത്തിച്ചേര്‍ന്നാല്‍ ഈ കഷ്ടപ്പാടുകളെല്ലാം നാം മറക്കും. നോഹയുടെ പെട്ടകം പോലെ എല്ലാ ജീവജാലങ്ങളും, സസ്യലതാദികളും ഉള്‍പ്പെടുന്ന പ്രശാന്ത സുന്ദരവും ഫലഭൂയിഷ്ടവുമായ, പെരിയാറിനാല്‍ ചുറ്റപ്പെട്ട സുന്ദരഭൂമി.ഈ ഫാമിലെ പ്രവര്‍ത്തികളെല്ലാം കൃത്യതയോടെ സമയ ബന്ധിതമായി നടത്തി 2020 ലെ ഹരിതകീര്‍ത്തി അവാര്‍ഡിന് ആലുവ ഫാമിനെ അര്‍ഹമാക്കിയത് ഇവിടത്തെ തൊഴിലാളികളുടെ സഹകരണം കൊണ്ടുമാത്രമാണ്. ആകെ 15 തൊഴിലാളികള്‍ മാത്രമുള്ള ഈ ഫാമിലെ 12 പേരും സ്ത്രീകളാണ്. വെറും നെല്‍വിത്ത് ഉല്‍പാദനം മാത്രമല്ല ഇവിടെ നടക്കുന്നത്. ഒരു ചെറിയ കൃഷിയിടത്തില്‍ നിന്നും സംയോജിത കൃഷിയിലൂടെ, ജൈവചംക്രമണം അടിസ്ഥാനമാക്കി, സുസ്ഥിരമായി സുരക്ഷിതമായി ഏറ്റവും ലളിതമായ രീതിയില്‍ എങ്ങനെ മികച്ച ഉല്‍പാദനക്ഷമത കൈവരിക്കാമെന്ന് ഇവിടത്തെ ഓരോ തൊഴിലാളിക്കും അറിയാം. എല്ലാവരും എല്ലാ ജോലിയും മാറി മാറി ചെയ്തുവരുന്നു. പഞ്ചഗവ്യം, കുണപജല എന്നീ വളര്‍ച്ചാത്വരകങ്ങളും, ങ്യരീൃൃവശ്വമ കൃഷിയിട പ്രവര്‍ദ്ധനവുമെല്ലാം ഇവിടെ വരുന്ന കര്‍ഷകര്‍ക്ക് വിശദീകരിച്ചു കൊടുക്കാനും, പ്രായോഗിക പരിശീലനം നല്‍കാനും ഇവിടത്തെ തൊഴിലാളികള്‍ പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികള്‍ ഇന്ന് പ്രാപ്തരാണ്. കന്നുകാലി പരിപാലനം, പച്ചക്കറികൃഷി, വിത്ത് സംസ്ക്കരണം, അസോള വളര്‍ത്തല്‍, മത്സ്യകൃഷി, വെര്‍മി ടെക്നോളജി, അച്ചാര്‍, വെളിച്ചെണ്ണ, അവല്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം എന്നിവയിലെല്ലാം ഇന്ന് ഇവിടത്തെ തൊഴിലാളികള്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു.
ആലുവയുടെ ഹൃദയഭാഗത്ത് പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഒരു തുരുത്തിലാണ് ആലുവ ഫാം സ്ഥിതി ചെയ്യുന്നത്. 1919 ല്‍ രാജഭരണകാലത്ത് കൃഷിപാഠശാലയായിട്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇത് സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ വിത്തുല്‍പാദനതോട്ടം ആയി മാറി. ഇന്ന് കേരള ഗവണ്‍മെന്‍റിന്‍റെ കൃഷി വകുപ്പിനു കീഴില്‍ എറണാകുളം ജില്ലാ പഞ്ചായത്തിന് കൈമാറ്റം ചെയ്യപ്പെട്ട എറണാകുളം ജില്ലയിലെ നാല് ഗവണ്‍മെന്‍റ് ഫാമുകളില്‍ ഒന്നായി സ്റ്റേറ്റ് സീഡ് ഫാം ആലുവ പ്രവര്‍ത്തിച്ചുവരുന്നു. 2012 മുതല്‍ څകചഉകഅ ഛഞഏഅചകഇچ ജൈവസാക്ഷ്യപത്രത്തോടു കൂടി പ്രവര്‍ത്തിച്ചുവരുന്ന വിത്തുല്‍പാദന തോട്ടമാണിത്. 13.5 ഏക്കര്‍ ആണ് ആകെ വിസ്തൃതി. അതില്‍ 7.5 ഏക്കറിലാണ് നെല്‍കൃഷി. ബാക്കിയുള്ള ഇടങ്ങളില്‍ വാഴ, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം സംയോജിതമായി കൃഷി ചെയ്തുവരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ഉരുത്തിരിച്ചെടുക്കുന്ന അത്യുല്‍പാദനശേഷിയുള്ള വിത്തുകള്‍ പ്രവര്‍ദ്ധനം ചെയ്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാന പ്രവര്‍ത്തനം. കിലേഴൃമലേറ ളമൃാശിഴ ്യെലൊേ ആണ് ഇവിടെ അനുവര്‍ത്തിച്ചുവരുന്നത്. ഇതിന്‍റെ ഭാഗമായി 10 കാസര്‍കോട് കുള്ളന്‍ പശുക്കള്‍, 9 മലബാറി ആടുകള്‍, നൂറോളം കുട്ടനാടന്‍ താറാവുകള്‍, നാടന്‍ കോഴികള്‍, ഗിനിക്കോഴികള്‍, മത്സ്യകൃഷി, മണ്ണിരക്കമ്പോസ്റ്റിംഗ്, ചെറിയ രീതിയില്‍ തേനീച്ച വളര്‍ത്തല്‍ എന്നിവയെല്ലാം ഇവിടെ സംയോജിതമായി നടത്തിവരുന്നു.
പെരിയാറിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തുരുത്തായതിനാല്‍ തന്നെ ഈ ഫാമിലേക്ക് പ്രവേശിക്കുവാന്‍ കരമാര്‍ഗം വഴിയില്ല. ബോട്ട്, ചങ്ങാടം എന്നിവ വഴി മാത്രമെ ഇവിടെ കടന്നുവരാന്‍ കഴിയൂ. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നും റെയില്‍വെ ട്രാക്കിലൂടെയും പെരിയാറിനു കുറുകെയുള്ള നടപ്പാതയിലൂടെയും അരമണിക്കൂര്‍ കാല്‍നടയായി നടന്നുവേണം ഫാമിന്‍റെ കിഴക്കുഭാഗത്തെ പ്രവേശന കവാടത്തിലൂടെ ഫാമില്‍ എത്തിച്ചേരാന്‍. ഫാമില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങളും, നെല്‍വിത്തും, ഫാമിലേക്കാവശ്യമായ എല്ലാ അവശ്യവസ്തുക്കളും ചങ്ങാടം വഴിയാണ് അങ്ങോട്ടുമിങ്ങോട്ടും കടത്തിക്കൊണ്ടു പോകുന്നത്.
ഫാമില്‍ രക്തശാലി എന്ന അപൂര്‍വ നെല്‍വിത്തിനം കൃഷി ചെയ്യുന്നുണ്ട്. അന്യം നിന്നു പോകുന്ന പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുവാനും, അവയെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമായി ഘശ്ല ഞശരല ങൗലൌാ എന്ന ആശയം ആലുവ ഫാമില്‍ നടപ്പാക്കിവരുന്നു. ഓരോ സീസണിലും രക്തശാലി, ഞവര, ജപ്പാന്‍ വയലറ്റ്, വടക്കന്‍ വെള്ളരി കയമ, വെള്ളതൊണ്ടി എന്നീ നാടന്‍ വിത്തിനങ്ങള്‍ ഇവിടെ കൃഷി ചെയ്തു തുടങ്ങി. ഇതിനു പുറമെ څജൈവچ എന്ന പേരില്‍ ജൈവകൃഷിക്കനുയോജ്യമായ അത്യുല്‍പാദനശേഷിയുള്ള ഒരിനവും ഫാമിലേക്ക് ലഭ്യമാക്കി. ഇവയെ കൂടാതെ പ്രത്യാശ, പൗര്‍ണമി, മനുരത്ന തുടങ്ങിയ അത്യുല്‍പാദനശേഷിയുള്ള ഇനങ്ങളും ഏതെങ്കിലും ഒന്ന് ഒരു സീസണില്‍ കൃഷി ചെയ്യാറുണ്ട്.
ഫാമിലെ മറ്റൊരു പ്രധാന പ്രവര്‍ത്തനം നാടന്‍ പശുക്കളുടെ ചാണകം, മൂത്രം എന്നിവയും ഫാമില്‍ ലഭ്യമായ മറ്റ് അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചുള്ള ജൈവ വളര്‍ച്ചാ ത്വരകങ്ങള്‍, ജൈവകീട വികര്‍ഷിണികള്‍ എന്നിവയുടെ ഉല്‍പാദനവും വിതരണവുമാണ്. മൈക്കോറൈസ എന്ന ഫോസ്ഫറസ് ജീവാണുവളം, ഫിഷ് അമിനോ അമ്ലം എന്നിവയും ഇവിടെ നിന്നും ലഭ്യമാണ്. പഞ്ചഗവ്യം, കുണപജല എന്നീ ജൈവവളര്‍ച്ചാത്വരകങ്ങള്‍, വെര്‍മിവാഷ് എന്ന ുഹമിേ ീിശേര, ഗോമൂത്രം + ശീമക്കൊന്ന മിശ്രിതമായ തജഘഛഉഋ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനും, മൈക്കോറൈസ കൃഷിയിട പ്രവര്‍ദ്ധനം നടത്തുന്നതിനും, ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ജൈവരീതിയില്‍ സുരക്ഷിതവിഭവങ്ങള്‍ ഉല്‍പാദിപ്പിക്കാമെന്നും ഉള്ളതിനെ സംബന്ധിച്ച പരിശീലന പരിപാടികളും ഇവിടെ നടന്നുവരുന്നു.
നെല്ലും താറാവും സമന്വയിപ്പിച്ച് നെല്‍കൃഷിയില്‍ ഉല്‍പ്പാദനവര്‍ദ്ധനവുണ്ടാക്കാമെന്ന് കഴിഞ്ഞ 4-5 സീസണുകളിലായി ഇവിടെ പ്രായോഗികമായി തെളിയിച്ചു കഴിഞ്ഞു. ജൈവ സര്‍ട്ടിഫിക്കേഷനോടു കൂടി പ്രവര്‍ത്തിക്കുന്ന ഫാമായതിനാല്‍ കൃഷിയുടെ ഒരു ഘട്ടത്തിലും രാസവളങ്ങളോ കീടനാശിനികളോ കളനാശിനികളോ ഇവിടെ ഉപയോഗിക്കാറില്ല. കീടനിയന്ത്രണം, കളനിയന്ത്രണം, രോഗനിയന്ത്രണം എന്നിവയ്ക്ക് താറാവുകളെ ഈ ഫാമില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പാടത്ത് രണ്ടാഴ്ച പ്രായമായ ഞാറ് പറിച്ചു നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ മുതല്‍ താറാവുകളെ വിട്ടു തുടങ്ങും. രണ്ടു മാസം പ്രായമുള്ള താറാവിന്‍ കുഞ്ഞുങ്ങളെയാണ് ഇങ്ങനെ വിടുന്നത്. താറാവുകളുടെ സഞ്ചാരസൗകര്യത്തിനായി ചെടികള്‍ 20*15 രാ എങ്കിലും അകലത്തില്‍ പറിച്ചുനടണം. താറാവുകളെ പാടത്ത് വിടുമ്പോള്‍ 2 സെന്‍റിമീറ്റര്‍ എങ്കിലും വെള്ളം ഉണ്ടായിരിക്കണം. കൊക്കു കൊണ്ട് ഇളക്കിമറിച്ച് മുളച്ചുവരുന്ന കളകള്‍ എല്ലാം ഭക്ഷിക്കുന്നതോടൊപ്പം തന്നെ പാടത്തെ മണ്ണില്‍ വായു സഞ്ചാരം ലഭിക്കുന്നതിനാല്‍ ശക്തമായ വേരുപടലവും തന്മൂലം നല്ല ചിനപ്പുകളും പൊട്ടിവരുന്നതു കാണാം. കളകള്‍ ഇല്ലാത്തതിനാല്‍ പോഷകങ്ങള്‍ മുഴുവനും നെല്‍ച്ചെടികള്‍ക്കു തന്നെ ലഭിക്കുകയും അവ നല്ല പുഷ്ടിയോടെ വളരുകയും ചെയ്യും. താറാവുകള്‍ നെല്‍പാടത്തുള്ള കീടങ്ങളെ ഭക്ഷിക്കുകയും രോഗബാധിതമായ സസ്യഭാഗങ്ങള്‍ ഭക്ഷിക്കുകയും, രോഗാണുക്കള്‍ പെരുകുന്നതു തടയുകയും ചെയ്യുന്നു. ഒരു വിള കഴിഞ്ഞു മറ്റൊരു ഇനം അടുത്ത വിളയായി കൃഷി ചെയ്യുമ്പോള്‍ നിലമൊരുക്കുന്ന സമയത്ത് താറാവുകള്‍ പാടത്ത് കൊഴിഞ്ഞുവീണ നെന്മണികള്‍ എല്ലാം ഭക്ഷിക്കുകയും അവ അടുത്ത വിളയില്‍ മുളച്ചുവരുന്നത് തടയുകയും അങ്ങനെ വിത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രണ്ടു മാസം പ്രായമായ താറാവിന്‍ കുഞ്ഞുങ്ങള്‍ നെല്‍കൃഷിയുടെ വിളവെടുപ്പോടെ മുട്ടയിടാന്‍ പാകമാകും. അങ്ങനെ കര്‍ഷകന് അധികവരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന څഊരസ ഞശരലچ സ്വാദേറിയതും, സുരക്ഷിതവും, പോഷകസമ്പുഷ്ടവുമാണെന്ന് പറയേണ്ടതില്ലല്ലോ.
No comments:
Post a Comment