പഴയ ചിട്ടവട്ടങ്ങള്‍ അണുവിട തെറ്റിക്കരുതെന്ന പിടിവാശിക്കാരുണ്ട്. അവര്‍ ലെഫ്റ്റും റൈറ്റും പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് തെറ്റിപ്പോകും. ഇടം വലം തിരിയാത്ത അവസ്ഥ. അതായിരുന്നു എനിക്കും. മുദ്രാവാക്യം വിളിക്കുമ്പോള്‍ മുഷ്ടി ചുരുട്ടരുത്. കൈയ്യുയര്‍ത്തി ശക്തിയില്‍ ആകാശത്തേക്ക് ഇടിക്കരുത്. തൊണ്ടകാറേ അലറരുത്. എല്ലാറ്റിനും ഒരു ڇഅദബ്ڈ ആവശ്യമുണ്ട്. കേള്‍ക്കുന്നവര്‍ക്ക് ڇഇമ്പംڈ തോന്നണം. ڇകൂറ്റ്ڈ നന്നാവണം. നമ്മളാല്‍പെട്ടവര്‍ക്ക് ڇചേലും ചിതവുംڈ തോന്നണം. ചൊവ്വില്ലാത്തതൊന്നും നമ്മള്‍ക്കാര്‍ക്കും ചേരുന്നതുമല്ല. നമ്മള്‍ മറ്റുള്ളവരേ പോലെയല്ലല്ലോ -
ജാഥയില്‍ മുന്നില്‍ കൊടിപിടിച്ചു നില്‍ക്കുന്ന പ്രവര്‍ത്തകന്‍റെ തൊട്ടുപിന്നിലായി നില്‍ക്കുന്നവനെ അണിയില്‍ നിന്ന് മാറ്റിനിര്‍ത്തി നല്‍കിയ ഉപദേശങ്ങളാണ്. പുറത്ത് തട്ടി അയാള്‍ വീണ്ടും അനുനയസ്വരത്തില്‍ പറയുന്നു. ڇനമ്മളാള്‍ക്കാരുടെ ജാഥയും നമ്മളുടെ ആ ജറൂറും മറ്റുള്ളവര്‍ക്ക് ഒരു പാഠമാവണം. തിരിഞ്ഞോ നിനക്ക്. ഞാന്‍ പറഞ്ഞതിന്‍റെ മയന മനസ്സിലായോ ബടുവാ നിനക്ക് -ڈ
എനിക്ക് മനസ്സിലാവാന്‍ എന്തിരിക്കുന്നു. ഒടുവില്‍ എന്തധികാരംവച്ചാണ് അയാല്‍ എന്നെ ڇബടുവാڈയെന്ന് വിളിച്ചത്. അയാള്‍ ആരാണ്? കോയാലിയാക്കയെന്നയാള്‍ക്ക്, സിങ്കപ്പൂരിലെ ഏതോ ചീനക്കാരനെപ്പറ്റിച്ച് നാട്ടില്‍ വിലസി നടക്കുന്നയാള്‍ക്ക് എന്‍റെ നേരേ തട്ടിക്കയറാന്‍ കച്ചീട്ട് ആരാണ് നല്‍കിയത്? ജാഥാ ക്യാപ്റ്റന്‍ അഹ്ദല്‍ തങ്ങളോ അതല്ല ഞങ്ങളുടെ ടീം ലീഡര്‍ അബൂഞ്ഞിക്കായോ? മമ്മൂക്കായോ?
എലക്ഷന്‍ കമ്മിറ്റി വളണ്ടിയര്‍മാരിലൊരാളായി ഞാന്‍ വന്നു ചേര്‍ന്നത് എന്‍റെ ഒപ്പം പഠിക്കുന്ന കൂട്ടുകാരെല്ലാം തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചേര്‍ന്നതു കൊണ്ടാണല്ലോ. കാലം ആയിരത്തിതൊള്ളായിരത്തി അമ്പത്തിരണ്ടാണെന്നാണ് ഓര്‍മ്മ (1952) മദിരാശി അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് പത്മനാഭന്‍ മാസ്റ്ററാണ്. കൊല്ലത്തെ ബാസല്‍ മിഷന്‍ സ്കൂളിലെ ഹെഡ്മാസ്റ്ററാണ്. തെളിച്ച് പറയുകയാണെങ്കില്‍ പത്മനാഭന്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പിന് നില്‍ക്കേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടാണ്. ഉള്ളാലെ പത്മനാഭന്‍ മാസ്റ്റര്‍ ഒരു കമ്യൂണിസ്റ്റനുഭാവിയാണെന്നാണ് കേള്‍വിയും. കേള്‍വി മാത്രമല്ല. പൊരുളും അത് തന്നെ.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആ തെരഞ്ഞെടുപ്പില്‍, കൊയിലാണ്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയില്ല. അവര്‍ വി.പി കുഞ്ഞിരാമക്കുറുപ്പ് എന്ന പ്രജാ സോഷ്യലിസ്റ്റ് കല്ലിക്കാരനെയാണത്രേ! തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ തീരുമാനിച്ചത്. ശ്രീമാന്‍ കെ.കേളപ്പന്‍റെ നേതൃത്വത്തിലുള്ള പ്രജാ പാര്‍ട്ടിയും ജയപ്രകാശ് നാരായണന്‍റെ ചുമതലയിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലയിച്ച് ഐക്യമുന്നണിയായി നിര്‍ത്തിയ ആളാണ് വി.പി കുഞ്ഞിരാമക്കുറുപ്പ്. അയാളെ സഹായിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മറ്റൊന്നും ചെയ്യാനുമില്ല. തെരഞ്ഞെടുപ്പിന് സ്വതന്ത്രനായി നില്‍ക്കാനുള്ള മോഹം മാസ്റ്റരവര്‍കള്‍ അറിയിച്ചപ്പോള്‍ മുസ്ലീംലീഗ് അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചതും കൊയിലാണ്ടിയിലെ സ്ഥാനാര്‍ത്ഥി സ്വതന്ത്രനായി മത്സരിക്കുന്ന പത്മനാഭന്‍ മാസ്റ്റര്‍ തന്നെ. വിലയേറിയ ഓരോ വോട്ടും ڇപക്ഷിڈപ്പെട്ടിയ്ക്ക് തന്നെ. പക്ഷിപ്പെട്ടി നമ്മുടെ പെട്ടി തന്നെ. സ്കൂള്‍കുട്ടികളായ ഞങ്ങളെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനക്കമ്മിറ്റിയില്‍ ചേര്‍ത്തു. ഒനാണ് ടി.പി മമ്മുക്കയാണ് ഞങ്ങള്‍ ഇളംപ്രായക്കാരുടെ നേതാവ്. ടി.പി മമ്മുക്കയുടെയൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കുട്ടികളെ നോക്കി. കോയാലിക്കാ എന്ന ڇസിംഗപ്പൂര്‍ ശിങ്കംڈ നാട്ടു മുഖ്യസ്ഥനായി കൊയിലാണ്ടിയങ്ങാടിയില്‍ വിലസുന്ന കാലമായിരുന്നു. നാട്ടുപ്രമാണിമാരും തറവാട്ടുകാരുമായവരെല്ലാം മുസ്ലീം ലീഗാഫീസില്‍ തങ്ങളവര്‍കളെ കാണാന്‍ കയറി വരുമ്പോള്‍ ആ തക്കം നോക്കി ഏണിപ്പടവുകള്‍ കയറി കോയാലിക്കായും ലീഗാഫീസില്‍ എത്തും. തങ്ങളും മറ്റുള്ളവരും ഓരോരോ കാര്യങ്ങള്‍ പറയുമ്പോള്‍ അതെല്ലാം കേട്ടു തലകുലുക്കുകയും തങ്ങളവര്‍കളോട് ڇലബ്ബേക്ഷംڈ എന്നും നാട്ടുപ്രമാണിമാരോട് ڇജറൂര്‍ ജീസാണ്ട്ڈ എന്നു പറഞ്ഞാണ് തന്‍റെ സിങ്കപ്പൂര്‍ അനുഭവം വച്ച് എലക്ഷന്‍ എന്താണെന്നും എങ്ങിനെയാണത് സംഘടിപ്പിച്ച് നടത്തേണ്ടതെന്നും വെറുതെ പറഞ്ഞുകൊണ്ടിരിക്കും. ڇകോലായി എന്തെങ്കിലും പറഞ്ഞ് ഓന്‍റെ ഏതം പോലെ ചെയ്യട്ടെ. സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ വോട്ട് നല്‍കി ജയിപ്പിക്കലാണ് നമ്മുടെ ഇനിയുള്ള പണി. നമ്മള്‍ സഹായിക്കാമെന്നേറ്റ ആ ആളെ ജയിപ്പിക്കലാ നമ്മളെ പണി. അതിന്നാരേയും പെണക്കണ്ടല്ലൊ... സിങ്കപ്പൂര്‍ കോയാലിയാ നമ്മളെ ശക്തിയെന്നറിഞ്ഞാ ഒരുവകപ്പെട്ട പോക്കിരികളൊന്നും നമ്മളെ എടങ്ങേറാക്കൂലാ - എന്തേയ് -ڈ
സ്വാകാര്യ സംഭാഷണത്തില്‍ തങ്ങളവര്‍കളുടെ ഭാഷണമാണത്. തങ്ങള്‍ അവര്‍കള്‍ എന്നുപറയുന്നത് സാക്ഷാല്‍ സെയ്ത് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ തന്നെ. സഹായിയായി കൊയിലാണ്ടിയിലെ മുസ്ലീംലീഗാഫീസിന്‍റെ ചുമതലക്കാരന്‍ സെയ്ത് ഉമ്മന്‍ ബാഫക്കിയുമുണ്ട്... തെരഞ്ഞെടുപ്പ് വളണ്ടിയര്‍മാരായ ഞങ്ങള്‍ക്കുവേണ്ട ഒത്താശകളും നിര്‍ദേശങ്ങളും തരാന്‍ ടി.പി മമ്മുക്കായെന്ന ലീഗ്
No comments:
Post a Comment