ആറു പതിറ്റാണ്ട് നീളുന്ന നാടക ജീവിതം, പതിനായിരത്തിലധികം വേദികള്‍, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരങ്ങള്‍, മലയാള നാടകവേദിയുടെ ചരിത്രത്തില്‍ ആദ്യമായി വിലക്ക് നേരിട്ട നടന്‍. സംഭവ ബഹുലമാണ് കൈനകരി തങ്കരാജെന്ന അഭിനയ പ്രതിഭയുടെ ജീവിത രേഖ. ഇതൊക്കെയാണെങ്കിലും ഈ.മ.യൗ.-വിലെ വാവച്ചന്‍ മേസ്തിരിയായി അറിയപ്പെടാനാണ് മലയാള നാടകവേദിയിലെ കാരണവരായ ഇദ്ദേഹത്തിന്‍റെ വിധി.
തിരസ്കരിച്ചപ്പോഴും നിലപാടുകളുടെ പേരില്‍ അവസരങ്ങള്‍ നിഷേധിച്ചപ്പോഴും വര്‍ദ്ധിത വീര്യത്തോടെ അരങ്ങിലേക്കുളള തന്‍റെ തിരിച്ചുവരവുകള്‍ അദ്ദേഹം അവീസ്മരണീയമാക്കി. വീട്ടുവീഴ്ചകള്‍ക്ക് നിന്നു കൊടുക്കാത്ത, തോറ്റു കൊടുക്കാന്‍ തയ്യാറാകാത്ത ജീവിതത്തിലും നാടകത്തിലും എന്നും തലയുര്‍ത്തി മാത്രം നടന്നു ശീലിച്ചിട്ടുള്ള ഒരു കുട്ടനാട്ടുകാരന്‍റെ അരങ്ങിനകത്തേയും പുറത്തേയും അസമാന്യമായ ജീവിതകഥയുടെ ചുരുളഴിക്കുകയാണ് അദ്ദേഹം.
വാവച്ചന്‍ മേസ്തിരിയുടെ മേല്‍വിലാസത്തില്‍
മാത്രം തിരിച്ചറിയുന്നതില്‍ സങ്കടമുണ്ട്...
ഈ.മാ.യൗ. ലെ വാവാച്ചന്‍ മേസ്തിരിയേക്കാള്‍ എത്രയോ മികച്ച വേഷങ്ങള്‍ നാടകത്തില്‍ ചെയ്തിട്ടുണ്ട്. പക്ഷേ നാടകവേദിയില്‍ നിന്ന് ഇറങ്ങിയാല്‍ ആരും അറിയില്ല. വളരെ പഴയ ആളുകള്‍ ആരെങ്കിലും തിരിച്ചറിഞ്ഞെങ്കിലായി. അത് നാടകത്തോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിന്‍റെ പ്രശ്നം കൂടിയാണെന്ന് എനിക്ക് തോന്നുന്നു. നാടകത്തെ ഗൗരവമായി കാണാന്‍, നാടകത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്കു കഴിയാതെ പോകുന്നു. നാടകത്തില്‍ അഭിനയിക്കുമ്പോഴുണ്ടാകുന്ന ഒരു ആത്മസുഖം സിനിമയില്‍ കിട്ടില്ല. സിനിമയില്‍ ആത്മസുഖം ലഭിക്കുന്നത് അതിന്‍റെ സംവിധായകനാണ്. നമ്മള്‍ നന്നായി അഭിനയിച്ചാല്‍ സംവിധായകന് ആത്മ സംതൃപ്തിയുണ്ട്. നമ്മുക്ക് കണ്‍ഫ്യൂഷനാണ്. നമ്മള്‍ നന്നായി അഭിനയിച്ചോ? കുറച്ചു കൂടി നന്നാക്കാമായിരുന്നില്ലേ? എന്നൊക്കെയുള്ള ചിന്തകള്‍ സിനിമ ചെയ്യുമ്പോഴുണ്ട്. നാടകത്തിന് അപ്പോള്‍ തന്നെ പ്രതികരണം ലഭിക്കും.
എന്‍റെ മനസ്സില്‍ അന്നും ഇന്നും എന്നും നാടകമാണുള്ളത്. അതുകൊണ്ടു തന്നെ സിനിമയ്ക്കു ഒരു കാലത്തും അമിത പ്രധാന്യം നല്‍കിയിട്ടില്ല. ഇന്നും എനിക്ക് അത്രയും പ്രിയപ്പെട്ട സ്വാതന്ത്ര്യമുള്ള സംവിധായകരുടെ സിനിമയിലേക്ക് വിളിച്ചാല്‍ മാത്രമേ അഭിനയിക്കാന്‍ പോകാറുള്ളു. നാടകത്തില്‍ അഭിനയിക്കാന്‍ ഇപ്പോഴും ഇഷ്ടമാണ്. വില്ലനാകുന്നത് യാത്രയാണ്. ഇന്ന് തിരുവനന്തപുരത്താണ് നാടകമെങ്കില്‍ നാളെ കാസര്‍കോഡായിരിക്കും നാടകം. മനസ്സ് സഞ്ചരിക്കുന്നിടത്ത് ശരീരം സഞ്ചരിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. അടുത്ത് എവിടെയെങ്കിലും ഒരിടത്ത് നാടകം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ എപ്പോ അഭിനയിച്ചു എന്നു ചോദിച്ചാ മതി.
അഭിനയത്തിന്‍റെ ശൂന്യതയിലേക്ക് എത്താന്‍ കഴിയാതെ പോകുന്നു...
വിഖ്യാത നാടകകൃത്ത് ഇബ്സന്‍ പറയുന്നത് അഭിനയത്തിന്‍റെ ശൂന്യവേള എന്നു പറയുന്നത് അതിന്‍റെ ക്ലൈമാക്സാണെന്നാണ്. അഭിനയിച്ച് അഭിനയിച്ച് വരുമ്പോള്‍ നടിനടന്‍മാര്‍ക്ക് ഒരു ശൂന്യത അനുഭവപ്പെടും. ആ ശൂന്യതയാണ് അതിന്‍റെ ക്ലൈമാക്സ്. ഇന്ന് സിനിമയിലാണെങ്കിലും നാടകത്തിലാണെങ്കിലും അത്തരമൊരു ശൂന്യതയിലേക്ക് നടിനടന്‍മാര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നുണ്ടോ
എന്നത് സംശയമാണ്. കാരണം നാടകവും സിനിമയുമൊക്കെ ഒരു പരിധി വരെ കച്ചവടത്തിനാണ്
ഇന്ന് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്. ഞാന്‍ കഴിഞ്ഞ ദിവസമൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയി. എനിക്ക് അത്യാവശ്യം സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് സംവിധായകന്‍. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു മോനേ ആ സീന്‍ എന്തിനാണ് തിരക്കുപിടിച്ച് ബഹളത്തില്‍ എടുത്തത്, കുറച്ചു കൂടി സാവാകാശത്തില്‍ എടുത്താല്‍ നന്നാകുമായിരുന്നില്ലേയെന്ന്. 'ചേട്ടാ, ഇത് ഇന്ന് തന്നെ തീര്‍ക്കേണ്ടാ സീനാണ്ڈഎന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അത് തീര്‍ക്കാന്‍ വേണ്ടിയുള്ള വ്യഗ്രതയാണ് അവിടെ നടക്കുന്നത്, അവിടെ സ്വാഭാവികമായി വര്‍ക്കിന്‍റെ നിലവാരത്തില്‍ വ്യത്യാസം വരും. നിലവാരത്തില്‍ മാറ്റം വരുമ്പോള്‍ പ്രേക്ഷകര്‍ക്കും മാറ്റം വരും.
ഒരു നടന്‍റെയോ നടിയുടെയോ അഭിനയത്തിന്‍റെ നീര്‍ചാലിനു സമാന്തരമായി പ്രേക്ഷകരും സഞ്ചരിക്കേണ്ടതുണ്ട്. ഈ സമാന്തര സഞ്ചാരത്തിനിടയില്‍ ആര്‍ക്കെങ്കിലും ഒരു തടസ്സമുണ്ടായാല്‍ അത് പരാജയമാകും. നമ്മള്‍ തന്നെ പറയാറില്ലേ നല്ല കഥയാണ്, പക്ഷേ എന്തോ പോരാ. എന്താണ് പോരാത്തത് എന്ന് പറയാന്‍ നമ്മള്‍ പ്രാപ്തരല്ല. ആ എന്തോ പോരാ എന്നു പറയുന്നത് അഭിനയത്തിന്‍റെ
No comments:
Post a Comment