പൊലീസിലെ യഥാര്‍ത്ഥ ക്രിമിനലുകള്‍ --- ഡോ.ജെയിംസ് വടക്കുംചേരി     വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ സാമൂഹീകവും സാമ്പത്തികവുമായി ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരാള്‍ അദ്ദേഹത്തിന്‍റെ തൊഴിലിനിടയിലൂടെ പൊതുജനമറിയാതെ നടത്തുന്ന സാമ്പത്തിക കുറ്റങ്ങള്‍; അവയിന്ന് ചര്‍ച്ചാ വിഷയമാണ്. ചികിത്സാരംഗത്ത് രോഗികളറിയാതെയവരെ څകൊള്ളയടിക്കുന്നچ ഡോക്ടര്‍മാര്‍ ധാരാളമുണ്ട്. അനാവശ്യ സ്കാനിങ്ങുകള്‍, ലാബ് പരിശോധനകള്‍, ഐ.സി.യു ദുരുപയോഗം, വെന്‍റിലേറ്റര്‍ തട്ടിപ്പ്, മരുന്നുവില, ശസ്ത്രക്രിയകളും അവയ്ക്കുള്ള ചെലവുമെല്ലാം വെള്ള കോളര്‍ കുറ്റകൃത്യഗണത്തില്‍ ഉള്‍പ്പെടുന്നു. അത്തരത്തിലുള്ള സാമ്പത്തിക നേട്ടത്തിനായുള്ള തട്ടിപ്പുകള്‍ (കൊള്ള) പല മേഖലകളിലും കാണുന്നുണ്ട്. അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍, അദ്ധ്യാപകര്‍, ആത്മീയ പ്രഭാഷകര്‍, ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ തുടങ്ങി പല മേഖലകളിലും ഇത്തരം കുറ്റകൃത്യങ്ങള്‍ ദര്‍ശിക്കുന്നുണ്ട്. എന്നാല്‍, നിയമനടപടികള്‍ സ്വീകരിച്ച് അവരെ ശിക്ഷിക്കാന്‍ നിയമങ്ങളില്ലെന്ന ദുരവസ്ഥ നിലനില്‍ക്കുന്നു.1
     നിയമം നടത്തല്‍ കുറ്റകൃത്യങ്ങള്‍ (ഘമം ഋിളീൃരലാലിേ ഇൃശാലെ) - നിയമങ്ങള്‍ നീതിപൂര്‍വം നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ജോലിക്കിടയില്‍ ചെയ്തു കൂട്ടുന്ന വിവിധതരം കുറ്റകൃത്യങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ആദായ നികുതി വകുപ്പ്, വില്‍പന നികുതി വകുപ്പ്, എക്സൈസ് (സ്റ്റേറ്റ്), സെന്‍ട്രല്‍ എക്സൈസ് വകുപ്പുകള്‍, വനം, അളവുതൂക്ക വകുപ്പുകള്‍, ഡ്രഗ്സ് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, കസ്റ്റംസ് വകുപ്പ് തുടങ്ങി ഏതാണ്ടെല്ലാ വകുപ്പുകളും നിയമലംഘനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പല വകുപ്പുകളില്‍ കാണുന്ന അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, സ്വാധീനങ്ങള്‍ക്ക് വഴങ്ങല്‍ എന്നിവയ്ക്കു പുറമെ അവര്‍ എടുക്കുന്ന ഇല്ലാ കേസുകള്‍, കള്ളക്കേസുകള്‍, കള്ളതെളിവ് ഉണ്ടാക്കല്‍, കള്ളസാക്ഷികളെ ഹാജരാക്കല്‍, തെളിവ് നശിപ്പിക്കല്‍, കൃത്രിമരേഖ ചമയ്ക്കല്‍, അനാവശ്യ റെയ്ഡു നടത്തല്‍ എന്നീ ദുഷ്പ്രവൃത്തികളാണ് നിയമം നടത്തല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. സാമ്പത്തിക നേട്ടം ഉണ്ടാക്കാനാവുമെന്നതുപോലെ തന്നെ അവര്‍ക്ക് യശസ്സ് ഉയര്‍ത്താനും വകുപ്പിന്‍റെ മേന്മ കാണിക്കാനുമൊക്കെയായി അധികാര ദുര്‍വിനിയോഗം ചെയ്യുന്നവരെ നിയന്ത്രിക്കാനോ നിലക്ക് നിര്‍ത്താനോ നിയമങ്ങളില്ല. സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കുകയും ഉദ്യോഗസ്ഥര്‍ക്ക് അവിഹിതസ്വത്ത് സമ്പാദിക്കാനും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കാകും.2
     മുറിവേറ്റ നീതി (ണീൗിറലറ ഖൗശെേരല) എന്നൊരു പ്രയോഗം കുറ്റകൃത്യ ശാസ്ത്രത്തിലുണ്ട്. നീതി നടത്തുക; നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഏതുവിധ നിയമലംഘനങ്ങളും നടത്തുക. അതിനെയാണ് മുറിവേറ്റ നീതിയെന്ന് പറയുന്നത്. ഉദാഹരണത്തിന്, കുറ്റസമ്മതമൊഴി കിട്ടാനായി ഒരാളെ ഉരുട്ടുക. അത്തരത്തിലൊരു ഉരുട്ടിക്കൊലയ്ക്ക് വധശിക്ഷ വിധിക്കുകയുണ്ടായി. കസ്റ്റഡിയില്‍ വച്ചുള്ള മര്‍ദ്ദനം പല വകുപ്പുകളിലും കാണുന്നുണ്ട്. ചാരായ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ എക്സൈസ് വകുപ്പിന്‍റെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിക്കപ്പെടുക; മോട്ടോര്‍ വാഹന വകുപ്പുകാര്‍ പിടികൂടുന്ന കേസുകളില്‍ ദേഹോപദ്രവം ഏല്‍പിക്കുക, ജയിലിനകത്ത് വച്ച് മര്‍ദ്ദിക്കുക, വനം വകുപ്പുകാര്‍ അടിക്കുക - എന്തിനധികം, ലക്ഷ്യം എത്ര നല്ലതാണെങ്കിലും അതിലേക്ക് എത്തിച്ചേരാന്‍ അനുവര്‍ത്തിക്കുന്ന മാര്‍ഗങ്ങള്‍ നിയമലംഘനങ്ങളുടേതാണെങ്കില്‍? വരാപ്പുഴ ശ്രീജിത്ത് കേസിലും പാലക്കാട് സമ്പത്ത് കേസിലും പൊലീസുകാര്‍ പ്രതികളായത് ലക്ഷ്യത്തിനായി സ്വീകരിച്ച രീതി നിയമലംഘനങ്ങളുടേതായതുകൊണ്ടാണ്.
     അനധികൃതമായി ഒരാളെ കസ്റ്റഡിയിലെടുക്കുക, അനേക ദിവസം കസ്റ്റഡിയില്‍ സൂക്ഷിക്കുക, അവരെ അര്‍ദ്ധനഗ്നരാക്കി താമസിപ്പിക്കുക, ഭക്ഷണം നിരസിക്കുക, മൂന്നാംമുറ പ്രയോഗിക്കുക, ഉറക്കാതിരിക്കുക, അറസ്റ്റു രേഖപ്പെടുത്താതിരിക്കുക, മര്‍ദ്ദനമുറകളിലൂടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുക - ഇവയൊക്കെ കുറ്റകൃത്യങ്ങളാണ്. മുറിവേറ്റ നീതിനിര്‍വഹണമാണ്. എന്നാല്‍, വ്യാപകമായി പല നിയമം നടപ്പാക്കല്‍ വകുപ്പുകളിലും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയ്ക്കു നേരെ കുറ്റകരമായ നിസംഗത പുലര്‍ത്തുന്നവരുണ്ട്. അവയെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരുണ്ട്. നിശ്ശബ്ദതയുടെ ഒരുതരം ഗൂഢാലോചന ദര്‍ശിക്കുമ്പോള്‍ ഉണരുന്ന ചോദ്യമിതാണ്: ڇമുറിവേറ്റ നീതിയും നീതിയാണോ?ڈ പൊലീസിലെ കുറ്റവാളികളും ഇതര വകുപ്പുകളിലെ കുറ്റവാളികളും മുറിവേറ്റ നീതിയാണ് ജനത്തിന് നല്‍കുന്നതെന്ന് ഗവേഷണ പഠനങ്ങളില്‍ കാണുന്നു.3
     ഈ പശ്ചാത്തലത്തില്‍ പലരും ചോദിക്കുന്നു, څപൊലീസില്‍ ക്രിമിനലുകള്‍ ഉണ്ടോچയെന്ന്. ചോദ്യത്തിനുത്തരം ഏതാണ്ടെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെയാണ് പൊലീസ് കുറ്റകൃത്യശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ നിലവില്‍ വന്നത്.4 പൊലീസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എന്തൊക്കെ? ഏതാണ്ട് അറുനൂറിലേറെ കുറ്റകൃത്യങ്ങള്‍ പൊലീസുകാര്‍ ചെയ്യുന്നതായി പഠനങ്ങളില്‍ കാണുന്നു.

പൊലീസിലെ കുറ്റവാളികള്‍ ആരൊക്കെ?
     വിവരാവകാശനിയമപ്രകാരം 1200 ലേറെ കുറ്റവാളികളെ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍, അവരൊന്നുമല്ല പൊലീസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍. അയല്‍പക്കക്കാരനുമായുള്ള വസ്തുതര്‍ക്കത്തില്‍ വഴക്കടിച്ച് പ്രതികളായുള്ളവര്‍ മുതല്‍ ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ വരെ പൊലീസിലെ കുറ്റവാളികളുടെ പട്ടികയില്‍ കണ്ടെന്നു വരാം. മുകളില്‍ പറഞ്ഞ 1200 പേരില്‍ പലരും പൊലീസ് ജോലി ചെയ്യുന്നതിനിടയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവരാകണമെന്നില്ല. സ്വകാര്യമായ കേസ് കൊടുത്ത് അവയില്‍ പ്രതികളായവരുണ്ട് അവരില്‍. സ്വകാര്യ കേസുകളില്‍ പ്രതികളായ പൊലീസുകാരുടെ കണക്കെടുത്ത് ആ കണക്കു വച്ച് പൊലീസിലെ ക്രിമിനലുകളെപ്പറ്റി പറയുന്നത് അവിവേകമായിരിക്കും. ഒരു കേസുണ്ടായാല്‍ അത് അവസാനിക്കണമെങ്കില്‍ പല വര്‍ഷങ്ങള്‍ എടുക്കും. അക്കാരണത്താല്‍ തന്നെ, ആ 1200 څക്രിമിനലുകളില്‍چ പലരും പല വര്‍ഷങ്ങളായി കേസ് നടത്തുന്നവരായിരിക്കാം. 60000 ത്തിലേറെ പൊലീസുദ്യോഗസ്ഥരുള്ള ഒരു വകുപ്പില്‍ പല വര്‍ഷങ്ങളിലെ സ്ഥിതിവിവരക്കണക്കെടുക്കുമ്പോള്‍ 1200 പേര്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് കാണുന്നത് ആശങ്കാജനകമല്ല. കേരളത്തില്‍ ഒരു കൊല്ലം റിപ്പോര്‍ട്ടു ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ വളരെ കൂടുതലാണ്. ആ കണക്കുവച്ചു നോക്കുമ്പോള്‍ പൊലീസിലെ ക്രിമിനലുകള്‍ ഒരിക്കലും ഭയം ജനിപ്പിക്കും വിധമല്ല.
     സര്‍ക്കാരിന്‍റെ ഇതര വകുപ്പുകളില്‍ ദര്‍ശിക്കുന്ന ചങ്ങാത്ത കുറ്റകൃത്യങ്ങള്‍ (ചലഃൗെ ഇൃശാലെ) പൊലീസിലും കാണാവുന്നതാണ്. നേതാവിന്‍റേയും ദല്ലാളിന്‍റേയും ഗുണ്ടകളുടേയും ഉന്നതരായ ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ - സൗഹൃദത്തിലൂടെ നടക്കുന്ന പല മാഫിയാ കുറ്റങ്ങളില്‍ പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായി കണ്ടുവരുന്നു.5 അത്തരക്കാര്‍ ഉണ്ടാക്കുന്ന അവിഹിത സ്വത്ത് അന്വേഷണ വിധേയമാക്കുന്നില്ല. കാരണം അത്തരത്തിലുള്ള ചങ്ങാത്ത കുറ്റങ്ങള്‍ക്ക് രാഷ്ട്രീയനേതാക്കളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടെന്നതുതന്നെ. എല്ലാത്തരം മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സഹായം കൂടിയേ തീരൂ. ആസൂത്രിത കുറ്റകൃത്യങ്ങളില്‍ പൊലീസ് സഹായിക്കുന്നതായും സഹകരിക്കുന്നതായും ആക്ഷേപങ്ങള്‍ ഉണ്ടാകുന്നുണ്ട്. സൗഹൃദത്തിന്‍റെ പേരില്‍ നടക്കുന്ന ധാരണാ കുറ്റങ്ങള്‍ (ഇീിലെിൗെെ ഇൃശാലെ) വഴി അവിഹിത ധനസമ്പാദനം ഉണ്ടാകുന്നുവെങ്കിലും അവയ്ക്കു നേരെ കണ്ണടക്കുകയാണ് അധികാരികള്‍. പരല്‍മീനുകളെ പിടിച്ച് കുറ്റവാളികളാക്കുകയും സ്രാവുകള്‍ രക്ഷപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊലീസും പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകരും ഒത്തുചേര്‍ന്ന് കോടതികളെ കബളിപ്പിക്കുന്നതും കുറ്റകരം തന്നെ.
     പൊലീസിലെ ക്രിമിനലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നവരില്‍ മനുഷ്യാവകാശ ലംഘകര്‍ കണ്ടെന്നിരിക്കും. അധികാര ദുര്‍വിനിയോഗം, ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമലംഘനം നടത്തുക, ഉള്ള അധികാരം ഉപയോഗിക്കാതെ അധര്‍മത്തിനും അനീതിക്കും കൂട്ടു നില്‍ക്കുക - അവയെല്ലാം പൊലീസ് ചെയ്യുന്ന കുറ്റകൃത്യങ്ങളാണ്. എന്നാല്‍, അവയൊന്നും കുറ്റകൃത്യങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ, അത്തരം കുറ്റകൃത്യങ്ങളുടെ ആഴവും വ്യാപ്തിയും എത്രയുണ്ടെന്ന് പറയാനാവുന്നില്ല. ദേശീയ പൊലീസ് കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ കാണുന്നത് ആരേയും ഞെട്ടിക്കും. 60% അറസ്റ്റുകളും അനധികൃതവും നിയമാനുസൃതവുമല്ലെന്ന് കമ്മീഷന്‍ കണ്ടെത്തി പൊലീസിനെ കുറ്റപ്പെടുത്തുന്നു. കാളകളെ കയറുകൊണ്ട് കെട്ടി കശാപ്പുശാലയിലേക്ക് കൊണ്ടുപോകുന്നതുപോലെ കുറ്റവാളികളെന്ന് മുദ്രകുത്തി മനുഷ്യരെ ചങ്ങലയില്‍ ബന്ധിച്ച് കൂട്ടത്തോടെ തെരുവിലൂടെ നടത്തുന്ന കിരാതരീതി വടക്കെ ഇന്ത്യയില്‍ കാണാനാവുന്നുണ്ട്. അത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ കേരളത്തില്‍ കാണുന്നില്ലെങ്കിലും കുറ്റവാളികളെന്ന പേരില്‍ അറസ്റ്റുചെയ്ത് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നവരോട് പല തരത്തിലുള്ള ക്രൂരത കാണിക്കുന്നുവെന്ന പരാതി കേള്‍ക്കാവുന്നതാണ്. അവയൊക്കെ തന്നെ മനുഷ്യാവകാശ ലംഘനങ്ങളാണ്.
     വെളിയില്‍ കാണുന്ന പൊലീസ് ക്രിമിനലുകളും വെളിയില്‍ ദൃശ്യമാകാത്ത പൊലീസ് ക്രിമിനലുകളും ഉണ്ടെന്നറിയുക. വെളിയില്‍ കാണുന്നവര്‍ വളരെ കുറവുമാത്രം - 1200 ലേറെ പേര്‍! എന്നാല്‍, വെളിയില്‍ കാണാത്തവരോ? ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ ശ്രേണിയില്‍ ജോലി ചെയ്യുന്ന പൊലീസുകാരന്‍ വരെ വെളിയില്‍ കാണാത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്നാണ് ഗവേഷണ പഠനങ്ങളില്‍ കാണുന്നത്. മൂല്യബോധം ഇല്ലാതെ - കുറ്റബോധം തോന്നാതെ - നിയമ ലംഘനങ്ങള്‍ നടത്തുന്ന പൊലീസുദ്യോഗസ്ഥര്‍ പൊലീസ് ക്രിമിനലുകള്‍ എന്ന പേരില്‍ അറിയപ്പെടേണ്ടതാണ്. എന്നാല്‍, അങ്ങനെയുള്ളവര്‍ വെളിയില്‍ വരുന്നില്ല. അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യവുമല്ല.
     1200 ലേറെ ക്രിമിനലുകള്‍ എന്നു പറഞ്ഞ് പൊലീസിനെ ആക്ഷേപിക്കുന്നവര്‍ കാണാതെ പോകുന്ന ബഹുസഹസ്രം നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ എന്തു ചെയ്യണം? എന്ത് ചെയ്യാനാവും?

* പൊലീസില്‍ മൂല്യബോധം വളര്‍ത്തുക. നീതിബോധം ശരിയായ രീതിയില്‍, ശരിയായ ദിശയില്‍, ശരിയായ മാര്‍ഗത്തിലൂടെ വളരാനും വളര്‍ത്താനുമുള്ള അറിവും പരിശീലനവും നല്‍കുക. ഇന്നുള്ള പരിശീലനരീതി കുറ്റമറ്റതല്ല.

* പൊലീസ് ആക്ട് പരിഷ്ക്കരിച്ച് 2011 ല്‍ കേരള പൊലീസ് ആക്ട് വന്നെങ്കിലും അത് അപ്പാടെ അംഗീകരിക്കാനാവില്ല. അതിനുപരി, പ്രസ്തുത ആക്ടിന് നാളിതുവരെ ചട്ടങ്ങള്‍ (റൂള്‍സ്) ഉണ്ടാക്കിയിട്ടില്ല. ആധുനിക ചിന്താഗതിയുടെ - നീതിബോധത്തോടെയുള്ള ചട്ടങ്ങള്‍ എത്രയും വേഗം ഉണ്ടാക്കി നടപ്പിലാക്കേണ്ടതാണ്.

* മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ പൊലീസ് തയ്യാറാകണം. ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് അധികാര ദുര്‍വിനിയോഗം നടത്തരുത്. നിയമ നടപടികള്‍ സ്വീകരിക്കാതെ - സ്വാധീനങ്ങള്‍ക്ക് വഴങ്ങി - സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കരുത്. കുറ്റവാളികള്‍ക്ക് നീതി ഉറപ്പാക്കുന്നതുപോലെ തന്നെ കുറ്റത്തിന് ഇരയാകുന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരാലംബര്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമെല്ലാം നീതി നടപ്പാക്കേണ്ടതാണ്. അതിനുള്ള അറിവും വിദ്യാഭ്യാസവും നല്‍കുക.

* കുറ്റം ചെയ്തുവെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുമ്പോഴാണ് മര്‍ദ്ദന മുറകള്‍ ഉപയോഗിക്കുന്നത്. പ്രത്യേകം ചോദ്യം ചെയ്യല്‍ മുറികള്‍ ശാസ്ത്രീയമായി നിര്‍മിക്കുകയും മന:ശാസ്ത്രപരമായി ചോദ്യം ചെയ്യാനാവശ്യമായ കഴിവും മികവും വിദ്യാഭ്യാസവും പരിശീലനവുമുള്ളവരെ മാത്രം അത്തരം കാര്യങ്ങള്‍ക്ക് നിയോഗിക്കുകയും ചെയ്യുക. ചോദ്യം ചെയ്യാന്‍ മാത്രം വൈദഗ്ധ്യം സിദ്ധിച്ചവരെ പ്രത്യേകമായി നിയമിക്കുക. സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാര്‍ഗരേഖകള്‍ക്കനുസൃതമായി മാത്രം ചോദ്യം ചെയ്യുക.

* പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പുവരുത്തുക. പൊലീസ് ചെയ്യുന്ന - ജോലിക്കിടയില്‍ - പലതരം നിയമലംഘനങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ഉയര്‍ന്ന ഉദ്യോഗസ്ഥരിലേക്ക് കൂടി വ്യാപിപ്പിക്കുക. മനുഷ്യാവകാശ കമ്മീഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക. പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്ക് കൂടുതല്‍ അധികാരം കൊടുക്കുക.

* പൊലീസ് പരിശീലനം കാര്യക്ഷമമാക്കാന്‍ കാലോചിതമായ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുക. അദ്ധ്യാപകരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം നിയമിക്കുക. എത്രയും വേഗം പൊലീസ് സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുക. നീതിനിര്‍വഹണത്തിനാവശ്യമായ പഠന പദ്ധതികള്‍ നടപ്പിലാക്കുക.

* പൊലീസ് ചെയ്യുന്ന കുറ്റങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുക. വകുപ്പുതല അന്വേഷണം കൂടാതെ ക്രിമിനല്‍ നടപടിയും കൈക്കൊള്ളുക. നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക.

കോളം
പൊലീസ് കുറ്റകൃത്യങ്ങള്‍ (600 ലേറെ കുറ്റകൃത്യങ്ങളിലെ മുകളറ്റം)
അനധികൃത അറസ്റ്റ്, നിയമാനുസൃതമല്ലാതെയുള്ള കസ്റ്റഡിയിലെടുക്കല്‍, കസ്റ്റഡിയില്‍ സൂക്ഷിക്കല്‍, വിവസ്ത്രരായി കസ്റ്റഡിയില്‍ വയ്ക്കല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, അസഭ്യഭാഷാപ്രയോഗം, കസ്റ്റഡിയില്‍ വച്ചുള്ള ബലാല്‍സംഗം, സ്ത്രീകളെ ലൈംഗീകമായി അവഹേളിക്കല്‍, കുറ്റരംഗത്തു നിന്നുള്ള മോഷണം, വീടു പരിശോധനക്കിടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കല്‍, മര്‍ദ്ദനമുറകള്‍, കസ്റ്റഡി മരണങ്ങള്‍, അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യല്‍, ഇല്ലാ കേസ് എടുക്കല്‍, കേസ് എടുക്കാതിരിക്കല്‍, രേഖകള്‍ തിരുത്തല്‍, ചടങ്ങുപോലുള്ള കുറ്റാന്വേഷണം, ചങ്ങാത്ത കുറ്റങ്ങള്‍, ധാരണാകുറ്റകൃത്യങ്ങള്‍, അസത്യം കൂട്ടിച്ചേര്‍ക്കല്‍, മനഃപൂര്‍വം വൈകിപ്പിക്കല്‍, കള്ളസാക്ഷി പറയല്‍, വ്യാജ ഏറ്റുമുട്ടല്‍, രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങല്‍, കുറ്റവാളികളുടെ സ്വന്തക്കാരെ മാനസികമായി പീഡിപ്പിക്കല്‍....

ഞലളലൃലിരലെ

1. ഋറംശി ഒ.ടൗവേലൃഹമിറ, ണവശലേ ഇീഹഹമൃ ഇൃശാല, ഒീഹേ, ഞശിലവമൃേ മിറ ണശിീിെേ, ചലം ഥീൃസ, 1971
2. ഖമാലെ ഢമറമരസൗാരവലൃ്യ, ജീഹശരല ഋിളീൃരലാലിേ ഇൃശാലെ മിറ കിഷൗശെേരല, (കടആച: 8121204715), ഏ്യമി ജൗയഹശവെശിഴ ഒീൗലെ, ഉലഹവശ, 2001.
3. ഖമാലെ ഢമറമരസൗാരവലൃ്യ, ണീൗിറലറ ഖൗശെേരല മിറ ഠവല ടീൃ്യേ ീള കിറശമി ജീഹശരല,
(കടആച: 8174790454), ഗമ്ലൃശ ആീീസെ, ഉലഹവശ, 2001)
4. ഖമാലെ ഢമറമരസൗാരവലൃ്യ, ജീഹശരല ഇൃശാശിീഹീഴ്യ മിറ ഇൃശാലെ, (കടആച:8178350947), ഗമഹമ്വ ജൗയഹശരമശേീിെ, ഉലഹവശ, 2002.
5. ഖമാലെ ഢമറമരസൗാരവലൃ്യ, കിറശമി ജീഹശരല മിറ ചലഃൗെ ഇൃശാലെ, (കടആച: 8178350378), ഗമഹമ്വ ജൗയഹശരമശേീിെ, ഉലഹവശ, 2002.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts