പ്രകൃതിവിരുദ്ധ രതിയും സുപ്രീംകോടതി വിധിയും -- ജസ്റ്റിസ് ബഞ്ചമിന്‍ കോശി--

1860 ല്‍ പാസാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭാരതത്തിന്‍റെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2018 സെപ്റ്റംബര്‍ 6-ാം തീയതി റദ്ദാക്കുകയുണ്ടായി. അത് ഭരണഘടനയില്‍ പറയുന്ന മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ഈ നിയമം ഒന്നര നൂറ്റാണ്ടിലധികം കാലമായി നമ്മുടെ രാജ്യത്ത് പ്രാബല്യത്തില്‍ ഉള്ളതാണ്.
     ഭരണഘടന അനുസരിച്ച് നിലവിലുള്ള നിയമങ്ങളില്‍ ഏതെങ്കിലും ഭരണഘടനാവിരുദ്ധമാണെങ്കില്‍ അത് റദ്ദാക്കാന്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ ഭരണഘടനയുണ്ടാക്കി 68 വര്‍ഷമായിട്ടും ഈ നിയമം ആരും റദ്ദാക്കിയിട്ടില്ലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം ആരെങ്കിലും സ്വമേധയാ പുരുഷനുമായോ, സ്ത്രീയുമായോ, ഏതെങ്കിലും മൃഗവുമായോ പ്രകൃതിവിരുദ്ധ സംഭോഗത്തില്‍ ഏര്‍പ്പെട്ടാല്‍ ജീവപര്യന്തമോ, പത്ത് വര്‍ഷം വരെ നീളുന്നതോ ആയ തടവ് ശിക്ഷയും പിഴയും കോടതിക്ക് വിധിക്കാവുന്നതാണ്.
     സ്വന്തം ഭാര്യയെപ്പോലും പ്രകൃതിവിരുദ്ധ ലൈംഗികവൃത്തിക്ക് വിധേയയാക്കുന്നത് 377-ാം വകുപ്പ് പ്രകാരം കുറ്റകരമായിരുന്നു. ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് 2010 ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചെങ്കിലും, ബഹുമാനപ്പെട്ട സുപ്രീം കോടതി സുരേഷ്കുമാര്‍ കൗഷാലും നാസ് ഫൗണ്ടേഷനും തമ്മിലുള്ള കേസില്‍ (2014 അകഞ ടഇണ 78) റദ്ദാക്കുകയുണ്ടായി. ആ വിധിയില്‍ പറഞ്ഞിരുന്നത് പ്രസ്തുത നിയമം ഭരണഘടനാനുസൃതമാണെന്ന അനുമാനം ഉണ്ടെന്നും, ഈ നിയമം വളരെക്കാലം നിലനില്‍ക്കുന്നതാകയാല്‍ രാജ്യത്തിന്‍റെ പാരമ്പര്യവും സംസ്കാരവും പരിഗണിച്ച് അതില്‍ കോടതി ഇടപെടേണ്ട കാര്യമില്ലെന്നും, ആവശ്യമെങ്കില്‍ പാര്‍ലമെന്‍റിനാണ് നിയമം ഭേദഗതി ചെയ്യാന്‍ അധികാരമെന്നുമാണ്. ആ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ വിരമിച്ചതിനുശേഷം ആ വിധിയുടെ പുനഃപരിശോധനക്കായി ഒരു ഹര്‍ജി സമര്‍പ്പിക്കുകയും, അഞ്ചംഗ ഭരണഘടനാ ബഞ്ച് അത് പരിഗണിച്ച് വ്യത്യസ്ഥ വിധിന്യായങ്ങളിലൂടെ ഐക്യകണ്ഠേന പുരുഷനും പുരുഷനും തമ്മിലോ, സ്ത്രീയും സ്ത്രീയും തമ്മിലോ, പുരുഷനും സ്ത്രീയും തമ്മിലോ പ്രകൃതിവിരുദ്ധ സംഭോഗത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലാതാക്കിത്തീര്‍ത്തു. എന്നാല്‍ മൃഗങ്ങളുമായിച്ചേര്‍ന്നുള്ള പ്രകൃതിവിരുദ്ധരതി കുറ്റകരമായി തുടരുന്നു.
     ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ബലാത്സംഗം (ഞമുല), വ്യഭിചാരം (അറൗഹലേൃ്യ), വേശ്യാവൃത്തി (ജൃീശെേൗശേേീി), മാനഭംഗപ്പെടുത്തല്‍ (അളളലരശേിഴ ാീറല്യെേ) തുടങ്ങിയവയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും, വിവാഹിതരല്ലെങ്കില്‍പ്പോലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വേശ്യാവൃത്തിയെന്ന നിലയില്‍ കുറ്റകൃത്യമാവും. ഇന്ത്യന്‍ ശിക്ഷാനിയമം 497-ാം വകുപ്പനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ അനുമതികൂടാതെ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വ്യഭിചാരമെന്ന നിലയില്‍ കുറ്റകരമായിരുന്നു. എന്നാല്‍ അതിന് ശിക്ഷ അങ്ങനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന് മാത്രമായിരുന്നു. അത് തെറ്റാണെന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയും, കോടതി അത് പരിഗണിച്ച് ആ നിയമം തന്നെ റദ്ദാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇപ്പോള്‍ ആരെങ്കിലും വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വിവാഹമോചനം അനുവദിക്കാനുള്ള ഒരു കാരണം മാത്രമായി മാറി. പ്രകൃതിവിരുദ്ധരതി ഭാരതത്തിന്‍റെ സംസ്കാരത്തിനും, വിവിധ മതങ്ങളുടെ വിശ്വാസങ്ങള്‍ക്കും, പഠനങ്ങള്‍ക്കും എതിരാണെന്ന് പല സംഘടനകളും വാദിച്ചിട്ടും കോടതി അത് സ്വീകരിക്കുകയുണ്ടായില്ല. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പ് റദ്ദാക്കുന്ന വിഷയത്തില്‍ കോടതി തന്നെ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെടുകയുണ്ടായി.
     ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പ് റദ്ദാക്കിയതുകൊണ്ട് പലരും വിചാരിക്കുന്നതുപോലെ പുരുഷനും പുരുഷനും തമ്മിലോ, സ്ത്രീയും സ്ത്രീയും തമ്മിലോ വിവാഹം കോടതി അനുവദിച്ചിട്ടില്ല. ക്രിസ്ത്യന്‍ വിവാഹ നിയമവും, ഹിന്ദു വിവാഹ നിയമവും, മുസ്ലീം വ്യക്തി നിയമവും അനുസരിച്ച് സ്വവര്‍ഗ വിവാഹം അനുവദനീയമല്ല. എന്നാല്‍ ഭിന്നലിംഗ വ്യക്തികളെ സംബന്ധിച്ചിടത്തോളം കോടതി ഇനിയും ഉത്തരവ് പാസാക്കാന്‍ സാദ്ധ്യതയുണ്ട്. എന്ത് ഉത്തരവ് പാസാക്കിയാലും വിവാഹം ഒരു കൂദാശയാകയാല്‍ കാനോന്‍ നിയമത്തിന് വിരുദ്ധമായി പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള വിവാഹം ദേവാലയത്തില്‍ വച്ച് നടത്തിക്കൊടുക്കേണ്ട ആവശ്യമില്ല. ഭിന്നലിംഗക്കാരുടെ വിവാഹം അനുവദിച്ച് വിധിയുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് അതാത് മതാധികാരികള്‍ തീരുമാനമെടുക്കേണ്ടതുണ്ട്. അങ്ങനെ കോടതി വിധിച്ചാല്‍ പ്രത്യേക വിവാഹ നിയമം (ടുലരശമഹ ങമൃൃശമഴല അരേ) അനുസരിച്ച് വിവാഹം ചെയ്യാം. എന്നാല്‍ പുരുഷന്മാര്‍ തമ്മിലോ, സ്ത്രീകള്‍ തമ്മിലോ, പുരുഷനും സ്ത്രീയും ചേര്‍ന്നോ പ്രകൃതിവിരുദ്ധ ലൈംഗികവൃത്തി പരസ്യമായി നടത്താന്‍ പാടില്ല. അത് നിയമവിരുദ്ധമാകും. അത് പ്രതിഫലത്തിനു വേണ്ടിയായാല്‍ വേശ്യാവൃത്തി എന്ന നിലയില്‍ കുറ്റകരമാകും. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗികവൃത്തിയും കുറ്റകരമാണ്.
     പുരുഷന്മാര്‍ക്ക് പുരുഷന്മാരോടും, സ്ത്രീകള്‍ക്ക് സ്ത്രീകളോടും തോന്നുന്ന അഭിവാഞ്ഛ ജന്മസിദ്ധമാണെന്നും, അവര്‍ക്ക് ഒരുമിക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തില്‍ പെടുന്നതാണെന്നുമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അവര്‍ക്കും മറ്റുള്ളവരെപ്പോലെ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അവ വിനിയോഗിക്കുന്നതില്‍ നിന്നും അവരെ തടയാനാവില്ലെന്നുമാണ് കോടതി വിധിച്ചിരിക്കുന്നത്. കോടതി ഭരണഘടനാടിസ്ഥാനത്തില്‍ ഈ വിഷയം പരിഗണിക്കുമ്പോള്‍ നമ്മുടെ സംസ്കാരമോ, വിവിധ മതങ്ങളുടെ വിശ്വാസങ്ങളോ ഒന്നും കോടതിയെ സ്വാധീനിക്കില്ല എന്ന് ജഡ്ജിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ ഭരണഘടന അനുസരിച്ച് സുപ്രീം കോടതിയുടെ വിധി അന്തിമമാണ്. അതിനാല്‍ ഭരണഘടനാബഞ്ചിന്‍റെ ഐക്യകണ്ഠേനയുള്ള വിധി ഇനി മാറ്റപ്പെടാന്‍ ഇടയില്ല. ഭരണഘടനയുടെ 141-ാം അനുച്ഛേദം അനുസരിച്ച് സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ രാജ്യത്തിന്‍റെ തന്നെ നിയമമാണ്.
     എന്നാല്‍ പാര്‍ലമെന്‍റും കോടതിയും പാസ്സാക്കുന്ന നിയമങ്ങള്‍ക്കപ്പുറമായി പ്രകൃതിക്ക് ചില നിയമങ്ങള്‍ ഉണ്ട്. അവ ലംഘിക്കപ്പെട്ടാല്‍ അതിന്‍റേതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അത് പരിസ്ഥിതിയുടെ കാര്യത്തിലാണെങ്കിലും, വിവാഹത്തിന്‍റെ കാര്യത്തിലാണെങ്കിലും, അതിരുവിട്ട സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിലാണെങ്കിലും അങ്ങനെതന്നെ. പ്രകൃതി നിയമങ്ങള്‍ ഈശ്വരസൃഷ്ടിയായതിനാല്‍ അവയുടെ ലംഘനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. പ്രകൃതിവിരുദ്ധ ഭോഗത്തെത്തുടര്‍ന്ന് സോദോം, ഗൊമോറ എന്നീ പട്ടണങ്ങളെ നശിപ്പിച്ചതായി വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്. പ്രകൃതിവിരുദ്ധ രതി നിയമവിധേയമാക്കിയാല്‍ ക്രമേണ മനുഷ്യര്‍ അതില്‍ മാത്രം ഏര്‍പ്പെടുമെന്നും, അത് അടുത്ത തലമുറ ഉണ്ടാകാതിരിക്കാന്‍ കാരണമാകുമെന്നും പേടിക്കുന്നവരും ഉണ്ട്. ഹോസ്റ്റലുകളിലും മറ്റും അരാജകത്വം ഉണ്ടാകാനിടയുണ്ട്. ലോത്തിന് രണ്ട് ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചും ലോത്ത് അവരെ സല്‍ക്കരിക്കുന്നതിനെക്കുറിച്ചും ഉല്‍പത്തി പുസ്തകത്തില്‍ 19-ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് 4 മുതല്‍ 11 വരെ വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു:
     ڇഅവര്‍ കിടക്കും മുമ്പേ സോദോം നഗരത്തിന്‍റെ എല്ലാ ഭാഗത്തും നിന്നു യുവാക്കന്മാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുള്ള എല്ലാവരും വന്ന് വീടുവളഞ്ഞു. അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്‍റെയടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്ത് കൊണ്ടുവരിക. ലോത്ത് പുറത്തിറങ്ങി, കതകടച്ചിട്ട് അവരുടെ അടുത്തേക്കുചെന്നു. അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന് ഞാന്‍ നിങ്ങളോട് യാചിക്കുന്നു. പുരുഷസ്പര്‍ശമേല്‍ക്കാത്ത രണ്ട് പെണ്‍ മക്കള്‍ എനിക്കുണ്ട്. അവരെ ഞാന്‍ നിങ്ങള്‍ക്ക് വിട്ടുത രാം. ഇഷ്ടം പോലെ അവരോട് ചെയ്തുകൊള്ളുക. പക്ഷേ ഈ പുരുഷന്മാരെ മാത്രം ഒന്നും ചെയ്യരുത്. എന്തെന്നാല്‍ അവര്‍ എന്‍റെ അതിഥികളാണ്. മാറി നില്‍ക്കൂ, അവര്‍ അട്ടഹസിച്ചു. പരദേ ശിയായി വന്നവന്‍ ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനേക്കാള്‍ മോശമായി നിന്നോടു ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്തിയായി തള്ളിമാറ്റി വാതില്‍ തല്ലിപ്പൊളി ക്കാന്‍ ചെന്നു. പക്ഷേ ലോത്തിന്‍റെ അതിഥികള്‍ കൈനീട്ടി അവനെ വലിച്ചു വീട്ടിനുള്ളിലാക്കിയിട്ട് വാതി ലടച്ചു. വാതില്‍ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്ധരാക്കി, അവര്‍ വാതില്‍ തപ്പി ത്തടഞ്ഞു വലഞ്ഞു.
     തുടര്‍ന്ന് സോദോമും ഗൊമോറായും പരിസരപ്രദേശങ്ങളും അഗ്നിയില്‍ നശിപ്പിക്കപ്പെടുന്നതായി നാം വായിക്കുന്നു. അതിനാലാണ് പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികവൃത്തിയെ സോദോമികപാപം (ടീറീാ്യ) എന്ന് പറയുന്നത്. പ്രകൃതിവിരുദ്ധ രതിക്കെതിരെ ഉത്തമമായ പഠനങ്ങള്‍ ദേവാലയങ്ങളിലും, വിദ്യാലയങ്ങളിലും, വീടുകളിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം നാം പ്രതീക്ഷിക്കുന്നതിലും വലിയ വിപത്ത് ഉണ്ടാകാം. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക നിയമം ഉണ്ടാകുന്നത് ഉചിതമായിരിക്കും. നിയമത്തിനതീതമായി ദൈവം പ്രവര്‍ത്തിക്കട്ടെ.

(പാറ്റ്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമാണ് ലേഖകന്‍)
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts