ഇടുക്കി അതിജീവനത്തിന്‍റെ പുതിയ അദ്ധ്യായം - റെയ്സണ്‍ കുര്യാക്കോസ്

മിടുമിടുക്കിയാണ് ഇടുക്കി, അല്ല ആയിരുന്നു. പ്രകൃതിദുരന്തങ്ങളുടെ നടുക്കത്തില്‍ നിന്ന് മോചിതയാകാന്‍ ഇടുക്കിക്ക് കഴിഞ്ഞിട്ടില്ല. ജില്ലയിലെ എണ്‍പത് ശതമാനം മലയോര പ്രദേശങ്ങളേയും പ്രകൃതി ദുരന്തം ബാധിച്ചു. കുടിയേറ്റ കാലത്തിനപ്പുറം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയാണ് ഇടുക്കിയില്‍ ഉണ്ടായത്. കലിതുള്ളിയ കാലവര്‍ഷത്തില്‍ ഒന്നും ബാക്കിവയ്ക്കാതെ എല്ലാം ഒലിച്ചുപോയി. നിരവധി ആളുകളുടെ ജീവനെടുത്തു. ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എല്ലാം നഷ്ടപ്പെട്ട് ഉടുതുണി മാത്രമായി കയറിച്ചെന്നു.
     ഓഗസ്റ്റ് ആദ്യവാരത്തോടെയാണ് ജില്ലയില്‍ മഴ തുടങ്ങുന്നത്. മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായിരുന്നു ആശങ്ക ഉയര്‍ത്തിയിരുന്നത്. മഴ തോരാത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന ഘട്ടത്തില്‍ എത്തിയതോടെ ആദ്യഘട്ട ജാഗ്രതാ നിര്‍ദ്ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് രണ്ടിന് ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് രണ്ടായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ടില്‍ എത്തുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തി ജനങ്ങളുടെ ആശങ്ക ഒഴിവാക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈകുന്നേരത്തോടെ എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തി ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ടിലെ വെള്ളം ചെറുതോണി അണക്കെട്ടിന്‍റെ  ഷട്ടറുകള്‍ തുറന്ന് പുറത്തേക്ക് ഒഴുക്കി.
     മാധ്യമങ്ങള്‍ ഡാം തള്ളിത്തുറക്കാന്‍ ശ്രമിക്കുകയാണ്, ഡാം തുറക്കുന്നതില്‍ ഇടുക്കിക്കാര്‍ക്ക് ആശങ്കയില്ല, ആകാംക്ഷ മാത്രമേയുള്ളൂ തുടങ്ങിയ ട്രോള്‍ മഴയും ഇതേ സമയം ശക്തമായിരുന്നു. എന്നാല്‍ ഇതെല്ലാം നാട്ടുകാര്‍ മാറ്റിപ്പറയുന്ന ദിനങ്ങളും ദുരന്തങ്ങളുമാണ് പിന്നീടങ്ങോട്ട് അണപൊട്ടിയൊഴുകിയത്.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts