ദുരന്തനിവാരണം മറ്റൊരുദുരന്തമാകുമ്പോള്‍ -അഡ്വ.ഡി.ബി.ബിനു

    പ്രകൃതിദുരന്തങ്ങള്‍ക്ക് മാനവ ചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനമാണുള്ളതെങ്കിലും ഈ ദുരന്തങ്ങളില്‍ നിന്നും മനുഷ്യന്‍ ഒന്നും പഠിക്കുന്നില്ല എന്നതാണ് മറ്റൊരു ദുരന്തം. അഗ്നിപര്‍വതങ്ങളുടെ വിസ്ഫോടനങ്ങള്‍ മൂലം നിരവധി നാഗരീകതകള്‍ തന്നെ തകര്‍ന്നടിഞ്ഞിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് തലമുറകള്‍ തന്നെ തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. ഭക്ഷ്യക്ഷാമം മൂലം കോടാനുകോടി ജനങ്ങള്‍ മരണമടഞ്ഞിട്ടുണ്ട്.
     ഇതെല്ലാം പ്രകൃതിയുടെ څവികൃതിچയെന്നു വിധിയെഴുതി നാം രക്ഷപ്പെടുമ്പോഴും ഈ ദുരന്തങ്ങളുടെയെല്ലാം അന്തര്‍ധാരയായത് മനുഷ്യന്‍റെ ഒടുങ്ങാത്ത ആര്‍ത്തിയും ചൂഷണ മനോഭാവവും ആണെന്ന കാര്യം വിസ്മരിച്ച് അടുത്ത ദുരന്തത്തിനായി നാം കാതോര്‍ക്കുകയും ചെയ്യുന്നു.
     പ്രകൃതിയെ വിവേകരഹിതമായി ചൂഷണം ചെയ്യുന്നതിന്‍റെ തിക്തഫലമാണ് പ്രകൃതി ദുരന്തങ്ങള്‍. അതുകൊണ്ടുതന്നെയാണ് അത് മനുഷ്യനിര്‍മിതങ്ങളാകുന്നത്. ദുരന്തങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ നാം പലപ്പോഴും പരാജയപ്പെടുകയും ഒന്നും ചെയ്യാനാകാതെ ദുരന്തമുഖത്ത് നിസ്സഹായരായി നില്‍ക്കേണ്ടിവരുന്നു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
     ദുരന്തങ്ങളെ മുന്‍കൂട്ടി കാണാനും അത് തടയുന്നതിനും ആഘാതം പരമാവധി കുറയ്ക്കുന്നതിനും പ്രതിരോധ നടപടികളും ആസൂത്രണവും അനിവാര്യമാണ്. ദുരന്തങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവചിക്കുന്നതിനും പ്രതിരോധിക്കുന്നതിനും കഴിയണം. ഇത്തരമൊരു ആസൂത്രണത്തിന്‍റെയും മുന്നൊരുക്കങ്ങളുടെയും അഭാവത്തിന് നാം വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. നിയമപരമായ څഅലര്‍ട്ടുچകള്‍ നല്‍കാതെ മുന്നറിയിപ്പുകളൊന്നുമില്ലാതെ ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടത് പ്രളയദുരന്തത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു എന്ന വിമര്‍ശനം ഉയരുകയും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts