പെണ്ണിനെപ്പോലെ
നിറമില്ലാത്തതാണ് വെള്ളം.
അതോ വെള്ളത്തെപ്പോലെ
നിറമില്ലാത്തതാണ് പെണ്ണ്
എന്നോ
ഞാനൊരു പെണ്ണാണ്.
എനിക്ക് നിറമുണ്ട്.
എന്‍റെ നിറം.
എനിക്ക് കനവുകളുണ്ട്-
എന്‍റെതാണ് അവ.
ഇഷ്ടങ്ങളുടെയും
ഇഷ്ടക്കേടുകളുടെയും പട്ടം പറത്താന്‍
ഒരുപാടു സാധ്യതകളുടെ
ആകാശത്തേക്ക് തന്നെ
മൂന്നു കാലങ്ങളും കാക്കുന്ന
പെണ്ണാണ് ഞാന്‍
നിറങ്ങളായി വീഴുന്നതും
പുകപോല്‍
പതഞ്ഞുയരുന്നതും ഞാന്‍ തന്നെ.
വെറുമൊരു കിടപ്പു കൂട്ടെന്ന്
നിങ്ങള്‍ക്കെന്നെ എങ്ങനെ
വിളിക്കാനാവും?
ഒത്തു നോക്കി കൊള്ളില്ലെന്നു
പറഞ്ഞ് എന്നെ കളിയാക്കരുത്
ഞാന്‍ പെണ്ണ്
നമുക്ക് നമ്മുടെതായ
ചായങ്ങളുണ്ട്: ആകാശമുണ്ട്
ചായം തേച്ചു നിറപ്പിക്കാന്‍.
നിറമില്ലാത്തതാണ് വെള്ളം.
അതോ വെള്ളത്തെപ്പോലെ
നിറമില്ലാത്തതാണ് പെണ്ണ്
എന്നോ
ഞാനൊരു പെണ്ണാണ്.
എനിക്ക് നിറമുണ്ട്.
എന്‍റെ നിറം.
എനിക്ക് കനവുകളുണ്ട്-
എന്‍റെതാണ് അവ.
ഇഷ്ടങ്ങളുടെയും
ഇഷ്ടക്കേടുകളുടെയും പട്ടം പറത്താന്‍
ഒരുപാടു സാധ്യതകളുടെ
ആകാശത്തേക്ക് തന്നെ
മൂന്നു കാലങ്ങളും കാക്കുന്ന
പെണ്ണാണ് ഞാന്‍
നിറങ്ങളായി വീഴുന്നതും
പുകപോല്‍
പതഞ്ഞുയരുന്നതും ഞാന്‍ തന്നെ.
വെറുമൊരു കിടപ്പു കൂട്ടെന്ന്
നിങ്ങള്‍ക്കെന്നെ എങ്ങനെ
വിളിക്കാനാവും?
ഒത്തു നോക്കി കൊള്ളില്ലെന്നു
പറഞ്ഞ് എന്നെ കളിയാക്കരുത്
ഞാന്‍ പെണ്ണ്
നമുക്ക് നമ്മുടെതായ
ചായങ്ങളുണ്ട്: ആകാശമുണ്ട്
ചായം തേച്ചു നിറപ്പിക്കാന്‍.
No comments:
Post a Comment