ലോകമെമ്പാടും യുദ്ധത്തിലും, തീവ്രവാദ ആക്രമണങ്ങളിലും, പകര്‍ച്ചവ്യാധികളിലും മരിക്കുന്നതിലും അധികം ആളുകള്‍ റോഡപകടങ്ങളില്‍ മാത്രം മരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം പതിനഞ്ചു ലക്ഷത്തോളം ആള്‍ക്കാരാണ് ഓരോ വര്‍ഷവും റോഡില്‍ കൊല്ലപ്പെടുന്നത്. വികസിത രാജ്യങ്ങളില്‍ ഓരോ വര്‍ഷവും മുന്‍ വര്‍ഷത്തേക്കാള്‍ അപകടനിരക്ക് കുറഞ്ഞുവരുമ്പോഴും ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ അപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും അനിയന്ത്രിതമായി കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തെ മൊത്തം അപകടമരണങ്ങളുടെ പത്തുശതമാനത്തിലധികം മരണങ്ങള്‍ ഇന്ത്യയില്‍ മാത്രം നടക്കുന്നു. കേരളത്തിന്‍റെ അവസ്ഥയും വളരെ ഗുരുതരമാണ്. ഇന്ത്യയുടെ ഭൂവിസ്തൃതിയില്‍ 1.2 ശതമാനം മാത്രമുള്ള കേരളം അപകടങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിലാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍പ്രകാരം 2018 ല്‍ ഇന്ത്യയില്‍ നടന്ന മൊത്തം അപകടങ്ങളുടെ 8.6 ശതമാനവും, മരണത്തിന്‍റെ 3 ശതമാനവും, പരിക്ക് പറ്റിയവരുടെ എണ്ണത്തിന്‍റെ 9.6 ശതമാനവും കേരളത്തിന്‍റെ മാത്രം സംഭാവനയാണ്.
2018 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ നടക്കുന്ന ഓരോ 100 അപകടങ്ങളിലും 10 പേര്‍ വീതം മരിക്കുകയും 72 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്യുന്നു. അതായത്, ഓരോ ദിവസവും നമ്മുടെ നിരത്തുകളില്‍ ശരാശരി 12 പേര്‍ മരിക്കുകയും 80 പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്യുന്നു. ഇങ്ങനെ പരിക്ക് പറ്റിയവരില്‍ 20-30 ശതമാനത്തോളം പേര്‍ ഭാഗികമായോ ജീവിതകാലം മുഴുവനോ അംഗവൈകല്യമോ പക്ഷാഘാതമോ സംഭവിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നു. ഇത്രയെല്ലാം ആയിട്ടും എന്തുകൊണ്ടാണ് നമ്മള്‍ റോഡുസുരക്ഷയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത്? ഒരു പരിഷ്കൃത സമൂഹമെന്ന നിലയില്‍ എങ്ങനെയാണ് നമ്മള്‍ ഈ വിപത്തിനെ നേരിടേണ്ടത്?
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 40181 റോഡപകടങ്ങളിലായി 4303 പേര്‍ മരിക്കുകയും 45458 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. ഇങ്ങനെ മരിച്ചവരും പരിക്കു പറ്റിയവരും തങ്ങള്‍ മരിക്കാനോ പരിക്കു പറ്റാനോ തീരുമാനിച്ചു വീട്ടില്‍നിന്ന് ഇറങ്ങിയവരല്ല. ഓരോ ദിവസവും പൊട്ടിവിടരുമ്പോള്‍ നല്ല പ്രതീക്ഷകളോടെ, മറ്റെല്ലാവരെയും പോലെ ജീവിക്കാന്‍ ആഗ്രഹിച്ചവരാണ്! പരിക്ക് പറ്റി അംഗവൈകല്യം സംഭവിച്ചവരും ഭാഗികമായോ പൂര്‍ണമായോ ചലനശേഷി നഷ്ടപ്പെട്ടവരുമായി ജീവിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് നൂറുനൂറു സ്വപ്നങ്ങള്‍ ഉള്ളവര്‍ ആയിരുന്നിരിക്കാം. എല്ലാം ഒരു നിമിഷം സംഭവിക്കുന്ന ഒരു അപകടത്തില്‍ ഇല്ലാതായിപ്പോകുന്ന ഈ മനുഷ്യനിര്‍മിതമായ വിപത്തിനെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കില്ലേ?
വികസിത രാജ്യങ്ങള്‍ കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി തങ്ങളുടെ രാജ്യങ്ങളില്‍ നടക്കുന്ന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറച്ചുകൊണ്ട് വരുകയാണ്. പല രാജ്യങ്ങളും അപകടനിരക്കിനെ മൈനസ് ഗ്രോത്തിലേക്ക് (ാശിൗെ ഴൃീംവേ) എത്തിച്ചിരിക്കുന്നു. കേരളത്തെ അപേക്ഷിച്ചു എത്രയോ മടങ്ങ് വാഹനങ്ങള്‍ ഉള്ള ഈ രാജ്യങ്ങള്‍ക്ക് എങ്ങനെയാണ് ഇത് സാധിച്ചത്?
റോഡ് സുരക്ഷയില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ സ്വീഡനില്‍ 1997 ല്‍ അവിടത്തെ പാര്‍ലമെന്‍റ് പാസാക്കി നടപ്പിലാക്കിയ പദ്ധതിയാണ് څവിഷന്‍ സീറോچ (ഢശശെീി ദലൃീ). അപകടങ്ങളോ ഗുരുതരമായ പരിക്കുകളോ ഇല്ലാതെ ഒരു ഹൈവേ സംവിധാനം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ പദ്ധതിയാണ് څവിഷന്‍ സീറോچ. ഇതിന് ആധാരമാക്കിയിരിക്കുന്ന ഒരു പ്രധാന തത്ത്വം, څമനുഷ്യന്‍റെ ജീവനും ആരോഗ്യവും സമൂഹത്തിലെ മറ്റ് നേട്ടങ്ങള്‍ക്കായി ഒരിക്കലും കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഒന്നല്ലچ എന്നതാണ്. ചെലവും ആനുകൂല്യങ്ങളും (രീെേ മിറ യലിശളശേ) തമ്മിലുള്ള പരമ്പരാഗത താരതമ്യത്തേക്കാള്‍ മൂല്യം മനുഷ്യജീവനും അവന്‍റെ ആരോഗ്യത്തിനും കല്‍പിച്ചിരിക്കുന്നു. അതായത്, ഒരു റോഡ് നിര്‍മിക്കുമ്പോള്‍ അതിനായി ചെലവാക്കേണ്ട തുക (ഋശൊേമലേ) എത്രയെന്ന് തീരുമാനിക്കേണ്ടത് അത് ഉപയോഗിക്കുന്ന ഓരോ മനുഷ്യരുടെയും അമൂല്യമായ ജീവന്‍റെ സുരക്ഷയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം എന്ന തത്ത്വത്തില്‍ ഊന്നിയിരിക്കുന്നു.
റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്കായി നമ്മുടെ ഗവണ്‍മെന്‍റുകള്‍ എന്താണ് ചെയ്യുന്നത്? എത്ര രൂപയാണ് റോഡ് സുരക്ഷയ്ക്കായി നമ്മള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത്? പത്തു കോടി രൂപ? അതോ അമ്പതു കോടി രൂപയോ? കഴിഞ്ഞ പത്തു വര്‍ഷമായി (2008-2018) കേരളത്തിലെ നിരത്തുകളില്‍ മരിച്ച 43,283 പേരുടെ ജീവന് എന്ത് വിലയാണ് നമ്മുടെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇട്ടിരിക്കുന്നത്? അപകടങ്ങളില്‍ കൈകാലുകള്‍ തളര്‍ന്നും ശരീരം മൊത്തമായി ചലനശേഷി ഇല്ലാതെയും ആയിപ്പോയ നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തിനു എത്ര വിലയാണ് ഇടേണ്ടത്? അപകടങ്ങള്‍ ഇല്ലാതാക്കിയവരുടെ ബാക്കിപത്രമായ അനാഥക്കുഞ്ഞുങ്ങള്‍ക്കും വിധവകള്‍ക്കും വൃദ്ധമാതാപിതാക്കള്‍ക്കും എത്ര വില ഇട്ടാല്‍ മതിയാകും?
റോഡുഗതാഗത സംവിധാനത്തിലെ പ്രധാന മൂന്ന് ഘടകങ്ങള്‍
റോഡുഗതാഗത സംവിധാനത്തില്‍ പ്രധാനമായും റോഡ്, റോഡ് ഉപയോക്താവ്, വാഹനം എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്. ഈ പറഞ്ഞ എല്ലാ ഘടകങ്ങളെയും സമൂലമായി പരിഗണിച്ചുകൊണ്ടുള്ള സമീപനമാണ് സമ്പൂര്‍ണ റോഡുസുരക്ഷയ്ക്കായുള്ള ഒരേയൊരു മാര്‍ഗം. ഇതില്‍ ഏതെങ്കിലും ഒരു ഘടകത്തിന് മാത്രം മുന്‍തൂക്കം കൊടുക്കുകയും മറ്റേതിനെ തഴയുകയും ചെയ്താല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമായിരിക്കും ഉണ്ടാവുക.
റോഡപകടങ്ങളെ കുറിച്ചുള്ള പഠനവും, അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള പരിഹാര മാര്‍ഗങ്ങളും ഒരു യൂണിവേഴ്സല്‍ തിയറിയെ ആസ്പദമാക്കിയല്ല നടത്തേണ്ടത്. ഓരോ അപകടത്തിനും, അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ക്കും അതിന്‍റേതായ സാഹചര്യങ്ങളും സ്വഭാവങ്ങളും ഉണ്ട്. അത് മനസ്സിലാക്കിയിട്ട് വേണം അപകടങ്ങള്‍ക്കു പ്രതിവിധി കാണാന്‍. റോഡപകടങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കണമെങ്കില്‍ അപകടങ്ങളെക്കുറിച്ചുള്ള വിശദമായ ഡാറ്റ ഉണ്ടായിരിക്കണം.
റോഡുസുരക്ഷയില്‍ ഡാറ്റയുടെ പ്രാധാന്യം
റോഡപകടങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ മാത്രമേ അപകടങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതലായി പഠിക്കാനും, ഭാവിയില്‍ അത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിശ്ചയിക്കാനും, നടപ്പിലാക്കാനും സാധിക്കുകയുള്ളൂ. ജേര്‍ണലിസം പഠിച്ചവര്‍ക്കറിയാം 5ണെ മിറ 1ഒ (ംവമേ, ംവലൃല, ംവലി, ംവ്യ, ംവീ മിറ വീം) എന്നാല്‍ എന്താണെന്ന്. റോഡപകടങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതിലും 5ണെ മിറ 1ഒ എന്ന തിയറി വളരെ പ്രധാനമാണ്. അതായത്, എന്തു തരത്തിലുള്ള വാഹനം/ങ്ങള്‍, സംഭവിച്ച സ്ഥലം (ഴലീഹീരമശേീി), അപകടം നടന്ന സമയം, പ്രഥമദൃഷ്ടിയില്‍ കാണുന്ന കാരണങ്ങള്‍, ഏതെല്ലാം റോഡുപയോക്താക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നു മുതലായ കാര്യങ്ങള്‍ ഉള്‍പ്പെട്ട പ്രൈമറി ഡാറ്റയും, എന്താണ് അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് വിശദമായി അന്വേഷിച്ചതിനു ശേഷമുള്ള ഡാറ്റയും കിട്ടിയെങ്കില്‍ മാത്രമേ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളൂ.
ഇതിനായി ശാസ്ത്രീയമായി ഡാറ്റ ശേഖരിക്കാനുള്ള സംവിധാനം, ഡാറ്റ സൂക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള സോഫ്റ്റ് വെയറുകള്‍ (ട്യലൊേമശേര റമമേ രീഹഹലരശേീി മിറ റമമേ ാമിമഴലാലിേ ്യെലൊേ, റമമേ മിമഹ്യശേരെ) മുതലായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. കേരളത്തില്‍ 2005-2006 കാലഘട്ടത്തില്‍ ലോകബാങ്ക് സഹായത്തോടെ ഏലീഗഅങട (ഏലീഴൃമുവശര ഗലൃമഹമ അരരശറലിേ ങമിമഴലാലിേ ട്യലൊേ) എന്ന് പേരിട്ട് ഇന്ത്യയിലെ ആദ്യത്തെ അപകട ഡാറ്റാബേസ് ഉണ്ടാക്കുവാനുള്ള പൈലറ്റ് പ്രൊജക്റ്റ് സ്റ്റാര്‍ട്ട് ചെയ്തു. തുടക്കത്തില്‍ 50 പൊലീസ് സ്റ്റേഷനുകളിലാണ് പൈലറ്റ് പ്രോഗ്രാം ചെയ്തത്.
രണ്ടു വര്‍ഷത്തിനു ശേഷം ഏലീഗഅങട ലെ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് ഞടങട (ഞീമറ ടമളല്യേ ങമിമഴലാലിേ ട്യലൊേ) എന്ന പേരില്‍ പുതിയ സോഫ്റ്റ്വെയര്‍ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉപയോഗിച്ചു തുടങ്ങി.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ടെക്നോളജികളില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വളരെയധികം ഫീച്ചേഴ്സുകള്‍ ഉള്ള മൊബൈല്‍/ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസുകള്‍ ഉപയോഗിച്ച് ടൈം സ്റ്റാമ്പ്, ഏകട ലൊക്കേഷന്‍ റ്റാഗിങ് അടക്കമുള്ള റിയല്‍ ടൈം ഡാറ്റ ശേഖരിക്കാനും, ശേഖരിച്ച ഡാറ്റയെ വിശദമായി വിശകലനം ചെയ്യാനും പറ്റിയ ഞീമറ അരരശറലിേ ഉമമേ ങമിമഴലാലിേ ട്യലൊേ (ഞഅഉങട) ലഭ്യമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കേരളത്തെ പിന്നിലാക്കി ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
അപകടം നടന്നതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ അപകട സ്ഥലത്ത് എത്തിച്ചേരാന്‍ എടുക്കുന്ന സമയം ഡാറ്റാ ശേഖരണത്തില്‍ വളരെ നിര്‍ണായകമാണ്. നിലവിലുള്ള രീതി അനുസരിച്ച് ഒന്നോ രണ്ടോ ദിവസം വരെ കഴിഞ്ഞതിനു ശേഷമാണ് അന്വേഷണത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും, അന്വേഷണത്തിന് ആവശ്യമായ മിക്ക തെളിവുകളും ഇല്ലാതായിരിക്കും (ഉദാ: ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍, ദൃക്സാക്ഷികള്‍, വാഹനത്തിന്‍റെ കിടപ്പ്/അവസ്ഥ, ടയര്‍ ഉരഞ്ഞ അടയാളങ്ങള്‍, കാലാവസ്ഥ മുതലായവ).
ഞഅഉങട ഉപയോഗിക്കുകയാണെങ്കില്‍ ഹൈവേ പട്രോള്‍, ലോക്കല്‍ പൊലീസ്, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍, റോഡ് എഞ്ചിനീയേഴ്സ് മുതലായ എല്ലാ സ്റ്റേക്ഹോള്‍ഡേഴ്സിനും ഉപയോഗിക്കാന്‍ പറ്റിയ രീതിയിലുള്ള മൊബൈല്‍ ആപ്പുകളും, പൊതുജനങ്ങള്‍ക്ക് അപകടം കണ്ടാല്‍ ഉടന്‍തന്നെ ഫോട്ടോകളും വീഡിയോകളും അടക്കം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനുള്ള പ്രത്യേകം ആപ്പുകളും, അപകടശേഷം പരിക്കുപറ്റിയവരെ കൊണ്ടുപോകുന്ന ആംബുലന്‍സുകളിലും, പരിക്കുപറ്റിയവരെ ആശുപത്രികളില്‍ എത്തിച്ചതിനു ശേഷം ചികിത്സിക്കുന്ന ഡോക്ടറിന് റെക്കോര്‍ഡ് ചെയ്യാനുള്ള പ്രത്യേക ട്രോമാ രജിസ്റ്റര്‍ പോലുള്ള പ്രോഗ്രാമുകളും ഉണ്ട്. ഇങ്ങനെ അപകടം സംഭവിച്ച നിമിഷം മുതല്‍ കിട്ടാവുന്ന എല്ലാ വിവരങ്ങളും പരമാവധി ശേഖരിക്കാന്‍ സാധിക്കും.
അപകടങ്ങള്‍ ഏതു തരത്തിലുള്ള വാഹനങ്ങള്‍ക്കാണ് കൂടുതലായി സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍, അതിന്‍റെ കാരണങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കാനും വേണ്ട മുന്‍കരുതലുകളും പരിഹാരങ്ങളും എടുക്കാനും കഴിയും. അതുപോലെതന്നെ, അപകടങ്ങള്‍ നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ഏതെങ്കിലും ജംഗ്ഷന് സമീപം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ലാന്‍ഡ്മാര്‍ക്കില്‍ നിന്നുള്ള ഏകദേശ ദൂരം ഇങ്ങനെയൊക്കെയാണ് അപകടം നടന്ന സ്പോട്ടിനെക്കുറിച്ച് പൊലീസ് റെക്കോര്‍ഡുകളില്‍ കാണാറുള്ളത്. ഇത്തരം ഡാറ്റകള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ല. അപകടം നടന്ന സ്ഥലം കൃത്യമായി പരിശോധിച്ചെങ്കില്‍ മാത്രമെ ഓരോ അപകടത്തിലും റോഡ് അല്ലെങ്കില്‍ റോഡ് സൈഡിലുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ ആ അപകടത്തിന് കാരണമായോ, അല്ലെങ്കില്‍ അപകടത്തിന്‍റെ ആഘാതം കൂട്ടാനുള്ള ഒരു ഘടകം ആയിരുന്നോ എന്നൊക്കെ മനസിലാക്കാന്‍ കഴിയുകയുള്ളൂ. ജ്യോഗ്രഫിക്കല്‍ ആക്ക്യൂറസി അപകട ഇന്‍വെസ്റ്റിഗേഷനും പരിഹാര നിര്‍ണയത്തിനും അത്യന്താപേക്ഷിതമാണ്.
അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് അപകടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആള്‍ക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍. നിലവിലുള്ള രീതി അനുസരിച്ചു ഈ വിവരങ്ങളില്‍ എന്ത് കൃത്രിമവും നടത്താനാവും. അടുത്തയിടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് സംഭവിച്ച പ്രമാദമായ അപകടമെന്ന് വിശേഷിപ്പിക്കുന്ന റോഡിലെ കൊലപാതകം ഒരു ഉദാഹരണം മാത്രം.
ഇപ്പോള്‍ നിലവിലുള്ള രീതിയനുസരിച്ച്, വാഹനം ഓടിച്ചിരുന്ന ആള്‍ ആരെന്നും, കൂടെ ആരെല്ലാമുണ്ടായിരുന്നു എന്നും, ഡ്രൈവര്‍ മദ്യപിച്ചിരുന്നോ, ഹെല്‍മെറ്റ്/സീറ്റ് ബെല്‍റ്റ് മുതലായവ ധരിച്ചിരുന്നോ മുതലായ പലതിലും കൃത്രിമം കാണിക്കാം. ഈ വിവരങ്ങള്‍ എല്ലാം അപകടത്തെക്കുറിച്ചുള്ള ഇന്‍വെസ്റ്റിഗേഷന് എത്രമാത്രം പ്രധാനമാണെന്ന് പറയാതെ തന്നെ അറിയാമല്ലോ? കൂടാതെ, അപകടം നടക്കുമ്പോള്‍ ഡ്രൈവറുടെ ആരോഗ്യാവസ്ഥ മുതലായുള്ള കാര്യങ്ങള്‍ പരിശോധിച്ച ഡോക്ടര്‍ ട്രോമാ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനാല്‍ അപകട കാരണങ്ങളെക്കുറിച്ചുള്ള വളരെ പ്രധാനവും ആഴത്തിലുള്ളതുമായ വിവരങ്ങള്‍ ലഭ്യമല്ലാതായിപ്പോകുന്നു. ഇങ്ങനെ സംഭവിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രഥമദൃഷ്ടിയില്‍ കാണുന്ന കാരണങ്ങള്‍ മാത്രം രേഖപ്പെടുത്തുന്നതിലൂടെ അപകടത്തിന്‍റെ യഥാര്‍ത്ഥ വസ്തുതകള്‍ മറ്റൊന്നായി വ്യാഖ്യാനിക്കപ്പെടുന്നു.
ഞഅഉങട നിയമപരമായി പ്രാബല്യത്തില്‍ വന്നാല്‍, ഒന്നിലധികം ഏജന്‍സികളും ദൃക്സാക്ഷികളും അടക്കം ഡാറ്റകള്‍ ഫീഡ് ചെയ്യുന്നതിനാല്‍ രേഖകളില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യതകള്‍ കുറവാണ്. കൂടാതെ, ടൈംസ്റ്റാമ്പ്, ജിയോടാഗ്, ഫീഡ് ചെയ്ത സമയവും ലൊക്കേഷനും, ഓരോ പ്രാവശ്യം എഡിറ്റു ചെയ്തതിന്‍റെ ഹിസ്റ്ററിയും എല്ലാം സിസ്റ്റത്തില്‍ നിന്നും എടുക്കാവുന്നതിനാല്‍ കൃത്രിമം കാണിക്കാനുള്ള സാഹചര്യം ഇല്ലാതാവുന്നു.
ഇത്തരത്തില്‍ കളക്ട് ചെയ്യപ്പെടുന്ന ഡാറ്റകള്‍ ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കുകയും, ഏതെല്ലാം മേഖലകള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതെന്നും, ഓരോ പ്രശ്നത്തിനും യോജിച്ച സുരക്ഷാ പരിഹാരങ്ങള്‍ നിര്‍ണയിക്കുന്നതിനും, അത് നടപ്പിലാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, നടപ്പിലാക്കപ്പെട്ട റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നുണ്ടോ അല്ലെങ്കില്‍ ഏതു മേഖലയിലാണ് മെച്ചപ്പെടുത്തലുകള്‍ ആവശ്യമായത് എന്നിങ്ങനെ അനേകം കാര്യങ്ങള്‍ക്കായി റോഡ് അപകട ഡാറ്റകള്‍ ഉപയോഗിക്കുന്നു.
കേരളത്തില്‍ ഇതുവരെ ആശ്രയയോഗ്യമായ ആക്സിഡന്‍റ് ഡാറ്റാബേസ്, ഡിജിറ്റലൈസ്ഡ് റോഡ് അസറ്റ് രജിസ്റ്റര്‍, ഏകട ആമലെറ റോഡ് മാപ്പുകള്‍ ഒന്നും തന്നെ ഇല്ല. അതിനാല്‍ ഒരു സമഗ്ര വീക്ഷണത്തോടെ റോഡുസുരക്ഷാ സംവിധാനങ്ങള്‍ പ്ലാന്‍ ചെയ്യാനോ നടപ്പിലാക്കാനോ കഴിയുന്നില്ല. അതിനാല്‍ തന്നെ ഓരോ അപകടവും ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള വെറും സംഖ്യകളായി മാത്രം അല്ലെങ്കില്‍ ഇന്‍ഷ്വറന്‍സ് ക്ലെയിമിനായിട്ടുള്ള ചില കഥകളായിട്ടു മാത്രം അവശേഷിക്കപ്പെടുന്നു. ഇത്തരത്തിലുള്ള രേഖകളെ പഠനത്തിനോ ഗവേഷണത്തിനോ യോഗ്യമല്ലാത്ത ചില പുസ്തകത്താളുകളായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
ഓരോ അപകടങ്ങളിലും റോഡ്, അതുപയോഗിക്കുന്ന വ്യക്തി/വ്യക്തികള്‍, വാഹനം, കാലാവസ്ഥ എന്നീ ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ ഘടകങ്ങളുടെ സ്വാധീനത്തിലുള്ള ഏറ്റക്കുറച്ചിലുകളെ മനസ്സിലാക്കി വേണം ഓരോ അപകടത്തെയും വിശകലനം ചെയ്യുവാന്‍. അതായത്, റോഡിന്‍റെ പങ്കിനെക്കുറിച്ച് ജണഉ എഞ്ചിനീയറും, വാഹനത്തിന്‍റെ പങ്കിനെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും, റോഡുപയോക്താവിന്‍റെ പങ്കിനെക്കുറിച്ച് പൊലീസും സംയുക്തമായി അന്വേഷിച്ചെങ്കില്‍ മാത്രമേ അപകടങ്ങളില്‍ ഓരോ ഘടകത്തിന്‍റെയും പങ്ക് മനസ്സിലാക്കാനും സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സാധിക്കുകയുള്ളൂ.
അപകടങ്ങളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള പഠനമോ വിശകലനമോ ഇല്ലാതെ എങ്ങനെയാണ് അപകടങ്ങളുടെ څയഥാര്‍ത്ഥچ കാരണം കണ്ടുപിടിക്കാനാവുന്നത്? യഥാര്‍ത്ഥ കാരണം എന്തെന്ന് കണ്ടുപിടിക്കാതെ എങ്ങനെയാണ് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്? പഠനങ്ങളോ ആശ്രയ യോഗ്യമായ ഡാറ്റയോ ഇല്ലാതെ നടത്തുന്ന റോഡുസുരക്ഷാ പ്രോഗ്രാമുകളിലൂടെ കുറേ നികുതിപ്പണം ഇല്ലാതാക്കാം എന്നല്ലാതെ വേറെ ഫലമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല.
(തുടരും)
(മുന്‍കാല പത്രപ്രവര്‍ത്തകന്‍, രാജ്യാന്തരതലത്തില്‍ തന്നെ യുദ്ധങ്ങളും, വംശീയ കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്ത അനുഭവപരിചയം. നിലവില്‍ ലോകബാങ്കില്‍ റോഡ് സേഫ്റ്റി എക്സപെര്‍ട്ട് വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റാണ് ലേഖകന്‍.)
No comments:
Post a Comment