പോര്‍ച്ചുഗീസ്/അംഗോളന്‍ എഴുത്തുകാരനായ ഷൂസെ എഡ്വാര്‍ദൊ അഗ്വാലൂസയുടെ څഠവല ടീരശല്യേ ീള ഞലഹൗരമേിേ ഉൃലമാലൃെچ എന്ന ഏറ്റവും പുതിയ നോവലിന്‍റെ വായന.
സമകാലീന പോര്‍ച്ചുഗീസ് സാഹിത്യത്തിലെ ഒരു മഹാ വിസ്മയമാണ് അംഗോളന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷൂസെ എഡ്വാര്‍ദൊ അഗ്വാലൂസ (ഖീലെ ഋറൗമൃറീ അഴൗമഹൗമെ). ബ്രസീലിയന്‍ വംശപരമ്പരയില്‍പെട്ട അഗ്വാലൂസ ഇപ്പോള്‍ പത്രപ്രവര്‍ത്തനവും സാഹിത്യരചനയുമായി മൊസാംബിക് ദ്വീപില്‍ താമസിക്കുന്നു. അംഗോളയിലെ ഏറ്റവും ഉന്നതശ്രേണിയിലുള്ള സാഹിത്യ ശബ്ദങ്ങളിലൊന്നാണ് അഗ്വാലൂസ എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ലോകങ്ങളില്‍ അഗ്വാലൂസയുടെ രചനകള്‍ മികച്ച സംഭാവനകളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
1960 ഡിസംബര്‍ 13-ാം തീയതി അംഗോളയിലെ ഹുവാംബൊയിലാണദ്ദേഹം ജനിച്ചത്. സിനിമാ മേഖലയിലും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അന്തര്‍ദ്ദേശീയ ഡുബ്ലിന്‍ സാഹിത്യപുരസ്കാരം, സ്വതന്ത്രവിദേശീയ ഫിക്ഷന്‍ സമ്മാനം തുടങ്ങിയവ ഇതിനകം തന്നെ അദ്ദേഹം നേടിക്കഴിഞ്ഞു. മാന്‍ബുക്കര്‍ അന്തര്‍ദ്ദേശീയ പുരസ്കാരത്തിനുള്ള നാമനിര്‍ദേശത്തിനും അദ്ദേഹത്തിന്‍റെ നോവല്‍ കടന്നുവന്നിട്ടുണ്ട്. ഓന്തുകളുടെ പുസ്തകം (ഠവല ആീീസ ീള ഇവമാലഹലീിെ), വിസ്മൃതിയുടെ ഒരു പൊതുസിദ്ധാന്തം (അ ഏലിലൃമഹ ഠവലീൃ്യ ീള ഛയഹശ്ശീി), എന്‍റെ പിതാവിന്‍റെ ഭാര്യമാര്‍ (ങ്യ എമവേലൃെ ണശ്ലെ), ക്രിയോള്‍ (ഇൃലീഹല) തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെതായി പുറത്ത് വന്നിട്ടുണ്ട്. ഇംഗ്ലീഷടക്കം നിരവധി വിദേശഭാഷകളിലേക്കിവ പരിഭാഷപ്പെടുത്തുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ ആദ്യ രണ്ടു നോവലുകള്‍ ഈ ലേഖകനു വായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
അഗ്വാലൂസയുടെ ഏറ്റവും പുതിയ നോവലായ വൈമനസ്യമുള്ള സ്വപ്നജീവികളുടെ സമൂഹം (ഠവല ടീരശല്യേ ീള ഞലഹൗരമേിേ ഉൃലമാലൃെ) 2019 നവംബര്‍ മാസത്തിലാണ് വായിക്കുവാന്‍ കഴിഞ്ഞത്. ലണ്ടനിലെ ഹാര്‍വില്‍ പ്രസാധകര്‍ പുറത്തുകൊണ്ടുവന്നിരിക്കുന്ന ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ അഗ്വാലൂസയുടെ ലക്ഷക്കണക്കിനുള്ള ആരാധകരുടെ കൈകളില്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ടാകും. വരുംനാളുകളില്‍ നൊബേല്‍ സമ്മാനമടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചാലും അതില്‍ അത്ഭുതപ്പെടാനില്ല. ഒരു ക്വിക്സോട്ടിക്ക് രാഷ്ട്രീയപ്രമേയമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്ന അഗ്വാലൂസയുടെ ഏറ്റവും പുതിയ പരീക്ഷണ നോവലില്‍ യാഥാര്‍ത്ഥ്യം സ്വപ്നങ്ങളെ പിന്തുടരുന്ന ഒരസാധാരണ ദര്‍ശനമായിട്ടാണ് തിളങ്ങിനില്‍ക്കുന്നത്.
ഇതിലെ കേന്ദ്രകഥാപാത്രമായ ദാനിയല്‍ ബെന്‍ഷിമോള്‍ ഒരു പത്രപ്രവര്‍ത്തകനാണ്. അംഗോളയുടെ തലസ്ഥാനമായ ലുവാന്‍ഡയിലെ റെയിന്‍ബൊ ഹോട്ടലില്‍ ഉറക്കമുണരുന്നതോടെയാണ് ഈ നോവല്‍ ആരംഭിക്കുന്നത്. അപ്പോള്‍ അയാള്‍ക്കു തോന്നുന്ന ഭ്രമാത്മകമായ കല്‍പനകള്‍ നോവലിന്‍റെ ഏറ്റവും നൂതനമായ രചനാ സങ്കേതങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
നീളമുള്ള കറുത്തപക്ഷികള്‍ പറന്നകന്നു പോകുന്നതായി ഞാന്‍ കണ്ടു. ഞാനവയെക്കുറിച്ചപ്പോള്‍ സ്വപ്നം കാണുകയായിരുന്നു. എന്‍റെ സ്വപ്നങ്ങളില്‍ നിന്നവ അപ്പോള്‍ പുറത്ത് വന്നത് പോലെ മാത്രമെ തോന്നുമായിരുന്നുള്ളൂ. ആകാശസീമകളിലേക്കവ ചിറകടിച്ചുയര്‍ന്നുകൊണ്ടിരുന്നു.
ഈ പക്ഷികള്‍ അയാളുടെ സ്വപ്നലോകത്തിന്‍റെ അന്തരാളങ്ങളില്‍ നിന്നും രക്ഷപ്പെട്ടുപോകുന്ന ഒരു പ്രതീതിയാണുണ്ടായിരുന്നത്. അവരുടെ സാന്നിദ്ധ്യം ആകാശത്തില്‍ അസ്വസ്ഥതയുടെതായ വിരസതയുടെ ആവരണം സൃഷ്ടിച്ചിരുന്നു. വളരെ വ്യക്തമായി തന്നെ അയാള്‍ക്കവയെ കാണുവാന്‍ കഴിഞ്ഞു. സ്വപ്നങ്ങളുടെ സങ്കീര്‍ണതകള്‍ക്കുള്ളില്‍ നിന്നും പുറത്ത് വരുമ്പോള്‍ അവയ്ക്കെത്തിച്ചേരുവാന്‍ കഴിയുന്ന തലങ്ങളെക്കുറിച്ചുള്ള അനുമാനങ്ങള്‍ കാലത്തിനുള്ളിലെ ചിന്നിപ്പോയ ഏതോ ദര്‍ശനങ്ങളുടെ ഓര്‍മകളായി അവിടെയെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.
പിന്നീട് കടല്‍ത്തീരത്തേക്കിറങ്ങുന്ന മനുഷ്യനെയാണ് നാം കാണുന്നത്. ജലവിതാനത്തിലേക്കിറങ്ങി അയാള്‍ സാവധാനം നീന്തുവാന്‍ തുടങ്ങി. കൂടുതല്‍ വ്യക്തമായി ചിന്തിക്കുവാന്‍ നീന്തല്‍ നന്നായുപയോഗപ്പെടുമെന്ന തിരിച്ചറിവിലാണ് അയാളിതിനു തയ്യാറായത്. മൊസാംബിയന്‍ കവി ഗ്ലോറിയ ഡി സാന്‍റ് അന്നയുടെ വരികള്‍ അയാള്‍ ഓര്‍ത്തു.
ڇജലത്തിനുള്ളിലാകുമ്പോള്‍ ഞാന്‍ ശരിക്കും
ശരിയായ വഴിയില്‍ തന്നെയായിരിക്കും.ڈ
സ്വപ്നം കാണുന്നതിലൂടെ ഭാവിയുടെ ഒരു വിശാലതലത്തെ ഉള്ളിലുള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതു പോലെയാണെന്ന് പക്ഷികളുടെ പുറത്തേക്കുള്ള ചിറകിട്ടടിച്ചുകൊണ്ടുള്ള പറന്നുപോകലില്‍ നിന്നയാള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷെ അതേസമയം ഭാവിയെ സ്വയമങ്ങനെ വീണ്ടെടുക്കുവാന്‍ ഇതിലൂടെ കഴിയണമെന്നുമില്ല. അഗ്വാലൂസയുടെ ഈ പുതിയ നോവല്‍ ഇത്തരത്തിലുള്ള ഒരനുമാനത്തിന്‍റെ വികസനത്തിനുള്ള ഒരു ശ്രമമാണ്. അനുമാനങ്ങള്‍ ഇവിടെ പുതിയ ദര്‍ശനങ്ങളായി രൂപാന്തരപ്പെടുകയാണ്.
നോവലിലെ ഡാനിയല്‍ ഈ രീതിയിലുള്ള അസാധാരണമായ ദര്‍ശനങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതീകമാണ്. അവയിലൂടെ നേടിയെടുക്കുന്ന കല്‍പനകള്‍ക്ക് നമുക്ക് സങ്കല്‍പിക്കുവാന്‍ പോലും കഴിയാത്ത ഒരുതരം തീവ്രതയുണ്ട്. ഭാവനയുടെ അതിസാന്ദ്രമായ ചുവടുവയ്പ്പുകളുടെ വിന്യാസങ്ങള്‍ അന്തരീക്ഷത്തെയാകെ വീര്‍പ്പുമുട്ടിക്കുന്നു. ഇതൊരു പക്ഷെ മനുഷ്യരുടെ വളരെ ഹൃസ്വമായ ചില ഓര്‍മകളില്‍ നിന്നും തുടിച്ചുവരുന്നവയാകാം. അവരെ നമ്മള്‍ ഒരുപക്ഷെ ഇതിനുമുമ്പ് കണ്ടിട്ടുപോലുമുണ്ടാവില്ല. പക്ഷെ ഇതിലൂടെ നാം നമ്മുടെ ജീവിതത്തിന് വളരെ ശക്തമായ ഒരടിസ്ഥാനം വീണ്ടെടുത്തുകൊടുക്കുന്നതാകാം.
ഇതിലെ കഥാപാത്രമായ ഹീലിയൊയുടെ ചില വിശ്വാസപ്രമാണങ്ങളിലേക്ക് കടന്നുചെല്ലേണ്ടതായിട്ടുണ്ട്. നിങ്ങളെ പോലുള്ള ചില മനുഷ്യര്‍ക്ക് ഭാവിയെക്കുറിച്ച് വിഭാവനം ചെയ്തെടുക്കുവാനുള്ള അല്ലെങ്കില്‍ അഗ്വാലൂസ പറയുന്നതുപോലെ ഓര്‍ത്തെടുക്കുവാനുള്ള അസാധാരണമായ ചില കഴിവുകളുണ്ട്.
അഗ്വാലൂസയുടെ മുന്‍കാല നോവലുകളിലും ഇതിനു സമാനമായ ദര്‍ശനങ്ങളുടെ ആശയതലങ്ങളുടെ വിന്യാസമുണ്ടായിരുന്നു. അംഗോളന്‍ ചരിത്രത്തെയും സ്വത്വ ബോധത്തെയും തുടര്‍ച്ചയായി അദ്ദേഹം ചിത്രീകരിക്കുന്ന രീതികളും ശ്രദ്ധേയമാണ്. ഇതിനുവേണ്ടി അദ്ദേഹം ഭാവഗാനസ്പര്‍ശമുള്ള ചില പരീക്ഷണങ്ങളിലൂടെ ഒരുതരം സര്‍റിയലിസ്റ്റിക് തലങ്ങള്‍ക്ക് രൂപം കൊടുക്കുന്നുണ്ട്.
പുതിയ നോവലിലും സ്വപ്നങ്ങളുടെ അതിസാന്ദ്രമായ വിന്യാസങ്ങളിലൂടെ അസാധാരണമായ രൂപാന്തരങ്ങള്‍ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ സര്‍ഗാത്മകതയുടെ തലങ്ങള്‍ക്കുള്ളില്‍ നമുക്ക് തിരിച്ചറിയുവാന്‍ കഴിയും. സ്വപ്നം കാണുവാന്‍ നിങ്ങള്‍ സ്വയം പരിശീലനം നേടുക. അതിലൂടെ നിങ്ങളുടെ സ്വപ്നങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായ വിശ്വാസം നിലനിര്‍ത്തുവാനും കഴിയും. ഈ നോവല്‍ വായനക്കാര്‍ക്കു പങ്കുവച്ചു കൊടുക്കുന്ന സന്ദേശവും മറ്റൊന്നല്ല. അതിലേക്കുള്ള നിരവധി ജാലകങ്ങളും വഴികളുമാണ് നമുക്കു മുന്നില്‍ തുറന്നുവരുന്നത്.
റെയിന്‍ബൊ ഹോട്ടലിനു സമീപത്തെ കടുംനീല ജലവിതാനത്തില്‍ നീന്തുന്നതിനിടയിലാണ് ഡാനിയലിന് കടലില്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരു വാട്ടര്‍പ്രൂഫ് ക്യാമറ ലഭിക്കുന്നത്. ഈ ക്യാമറ മൊസാംബിയന്‍ കലാകാരിയായ മൊയ്റയുടെതാണെന്ന് പിന്നീടയാള്‍ കണ്ടെത്തുന്നുണ്ട്. സ്വന്തം സ്വപ്നങ്ങളെ ഫോട്ടോകളിലൂടെ ദൃശ്യവല്‍ക്കരിക്കുന്നതിലൂടെ പ്രശസ്തയായ കലാകാരിയായിരുന്നു അവര്‍.
ഈ പ്രതിബിംബങ്ങള്‍ കാണുന്നതിലൂടെ ഡാനിയലിന് ഒരു കാര്യം ബോദ്ധ്യമായി. ആവര്‍ത്തിച്ചാവര്‍ത്തിച്ച് താന്‍ സ്വപ്നം കണ്ടുകൊണ്ടിരുന്ന നിഗൂഢതയുടെ പ്രതീകമായ സ്ത്രീയാണ് മൊയ്റയെന്നുള്ള ബോധമായിരുന്നു അത്. നോവലിന്‍റെ വികാസതലങ്ങള്‍ക്കുള്ളില്‍ അവര്‍ ഇരുവരും കണ്ടുമുട്ടുകയും ഒരു ബ്രസീലിയന്‍ ന്യൂറോ ശാസ്ത്രജ്ഞനോടൊപ്പമുള്ള അസാധാരണമായ ചില പരീക്ഷണങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്നുണ്ട്. മൊയ്റയുമായുള്ള സഹകരണത്തിലൂടെ അയാള്‍ സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളെ വിശകലനം ചെയ്യുവാനുള്ള യന്ത്രസംവിധാനങ്ങള്‍ സ്വരൂപിക്കുകയും ചെയ്യുന്നു. സ്വപ്നങ്ങളെ ഫോട്ടോകളില്‍ പകര്‍ത്തിയെടുക്കുവാനുള്ള അസാധാരണമായ ശ്രമങ്ങള്‍ നോവലില്‍ വികസിതമാകുന്നത് അഗ്വാലൂസയുടെ മായികവും ഭ്രമാത്മകവുമായ ഭാവനകളിലൂടെയാണ്. സമകാലീന യൂറോപ്യന്‍ എഴുത്തിന്‍റെ ഏറ്റവും മികച്ച സാധ്യതകളിലൂടെയാണ് ഇവിടെ വായനക്കാര്‍ കടന്നുപോകുന്നത്. പുതുമയുള്ള ആഖ്യാനത്തിന്‍റെ പിന്‍ബലവും ഇക്കാര്യത്തില്‍ നോവലിസ്റ്റ് നേടിയെടുക്കുന്നുണ്ട്. എഴുത്തിലെ വിശ്വാസ്യത ശരിക്കും വായനക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു രീതിയിലേക്കാണ് കൊണ്ടുപോകുന്നത്.
ഇതിനിടയില്‍ ഡാനിയലിന്‍റെ പുത്രിയായ കറിന്‍ഗുയാറി നോവലില്‍ സാന്നിദ്ധ്യം കുറിക്കുന്നുണ്ട്. അവള്‍ അംഗോളയിലെ ചെറുപ്പക്കാരികളായ സ്വപ്നജീവികളിലൊരാളാണ്. അവളെയും അവളുടെ ആറ് സുഹൃത്തുക്കളെയും ലുവാന്‍ഡയില്‍ നടന്ന ഒരു പ്രസിഡന്‍ഷ്യല്‍ പ്രസ്കോണ്‍ഫറന്‍സിനിടയില്‍ അരങ്ങേറിയ പ്രതിഷേധത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയാണ്. രാഷ്ട്രീയമായ ഒരു മാനം നോവലില്‍ അഗ്വാലൂസ കൊടുക്കുന്നതും ഇതിലൂടെയാണ്. ഇവരുടെ കൂട്ടം അവിടെ ഒരു നിരാഹാരസമരത്തിന് തുടക്കം കുറിക്കുന്നതിലൂടെ അന്താരാഷ്ട്രീയമായ വാര്‍ത്താപ്രാധാന്യം അതിന് നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. ഭരണകൂടത്തിനെതിരെ ചെറുപ്പക്കാരുയര്‍ത്തിയ പ്രതിരോധത്തിന്‍റെ തീവ്രത അവരുടെ ശബ്ദവിന്യാസങ്ങളിലൂടെ മുഴങ്ങിക്കേള്‍ക്കുകയും ചെയ്തു. ഡാനിയലിന്‍റെ പുത്രിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രതിരോധങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു.
വൈമനസ്യമുള്ള സ്വപ്നജീവികളുടെ സമൂഹമെന്ന അഗ്വാലൂസയുടെ ഈ നോവല്‍ സത്യത്തിന്‍റെയും യാഥാര്‍ത്ഥ്യങ്ങളുടെയും വഴുവഴുക്കുള്ള ആശയങ്ങളുടെ സംശുദ്ധമായ ഒരു ചിത്രീകരണമായി വായനക്കാര്‍ തിരിച്ചറിയുന്നു. ഏകാധിപത്യത്തിനെതിരെ, ഭരണകൂടത്തിന്‍റെ ക്രൂരതകള്‍ക്കെതിരെ കല ഇവിടെ കലാപത്തിനു മുതിരുകയാണ്, ഭയത്തിനെതിരെ ധീരത പോരാട്ടങ്ങള്‍ സൃഷ്ടിക്കുകയാണ്. പഴയ കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാകണമെന്ന് കലയുടെ പിന്‍ബലത്തോടെ അവര്‍ ആഗ്രഹിക്കുന്നു. അംഗോളയുടെ കോലാഹലങ്ങളാല്‍ പ്രക്ഷുബ്ധമായ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവിയും നേരിടേണ്ടിവരുന്ന സാധാരണക്കാരായ മനുഷ്യരുടെ പ്രതിരോധങ്ങളായിതിനെ അഗ്വാലൂസ ചിത്രീകരിക്കുന്നത് വായനയിലൂടെ തന്നെ തിരിച്ചറിയേണ്ടതായിട്ടുണ്ട്.
സ്വപ്നം കാണുവാന്‍ നിങ്ങള്‍ സ്വയം പരിശീലനം നേടുക, നിങ്ങളുടെ സ്വപ്നങ്ങളില്‍ പൂര്‍ണമായും വിശ്വാസം അര്‍പ്പിക്കുക എന്ന അഗ്വാലൂസയുടെ വാക്കുകള്‍ ഡാനിയലിലൂടെയും മൊയ്റയിലൂടെയും ഡാനിയലിന്‍റെ പ്രതിരോധങ്ങള്‍ സൃഷ്ടിക്കുന്ന പുത്രിയിലൂടെയും കൂടുതല്‍ പ്രാധാന്യം നേടുമ്പോള്‍ അതിലൂടെ അന്നത്തെ അംഗോളന്‍ അവസ്ഥയുടെ ദുരിതപൂര്‍ണമായ അവസ്ഥയിലേക്കാണ് നമുക്കെത്തിച്ചേരുവാന്‍ കഴിയുന്നത്.
തന്‍റെ കഥാപാത്രങ്ങളിലൂടെ അംഗോളയെ ജനാധിപത്യ വിശ്വാസങ്ങളുടെ ഒരു സ്വതന്ത്ര ഭൂമികയായി കാണുവാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. അതിനുപകരം അസമത്വത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും പ്രതീകമായ ഒരു ഭരണകൂടത്തിന്‍റെ തെറ്റുകള്‍ തിരുത്തിയെ മതിയാകുയെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന ഒരു കൂട്ടം സ്വപ്നജീവികളുടെ ആശയസമ്പന്നതയിലേക്കാണ് അദ്ദേഹം വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്.
ഡാനിയല്‍ ശരിക്കും വിമര്‍ശനാത്മകമായ ഒരു രീതിയിലാണ് അവിടത്തെ ഭരണകൂടത്തെ നോക്കിക്കാണുന്നത്. ദുര്‍ബലമായ ഒരു ഹൃദയത്തിനും കായികശേഷിയില്ലാത്ത ശാരീരികമായ അവസ്ഥകള്‍ക്കും സ്വപ്നം കാണുന്നതില്‍ നിന്നും അയാളെ വിലക്കാന്‍ കഴിയുന്നുമില്ല.
മൊയ്റ ഫെര്‍നാന്‍ഡസ് ഇതിനൊരുപകരണമായി ഡാനിയലിനു വേണ്ടി വര്‍ത്തിക്കുന്നതിലൂടെ സ്വപ്നജീവികളുടെതായ വൈമനസ്യമുള്ള ഒരു സമൂഹത്തിന്‍റെ ഭ്രമാത്മകമായ കല്‍പനകളായിട്ടത് രൂപാന്തരപ്പെടുകയും ചെയ്യുന്നു. സ്വപ്നങ്ങളെ ദര്‍ശിക്കുവാനും ഫിലിമില്‍ പകര്‍ത്തുവാനും കഴിയുന്നതിലൂടെ കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിരോധങ്ങളുടെ മുഴക്കങ്ങളായിട്ടവ രൂപാന്തരപ്പെടുകയാണ്. അതെസമയം ഡാനിയലിന്‍റെ പുത്രി കാറിന്‍ഗുയാറി ഒന്നുകൂടി അമിത പ്രതീക്ഷയുടെ വക്താവും പ്രതീകവുമാണ്. ഏകാധിപതിക്കെതിരെ അവളുടെ നേതൃത്വം സൃഷ്ടിക്കുന്ന പ്രതിരോധങ്ങളും സ്വപ്നങ്ങളെ അതിജീവിക്കുന്നവയാണ്.
ഒരു പ്രസിഡന്‍ഷ്യല്‍ വാര്‍ത്താ കോണ്‍ഫറന്‍സിനിടയില്‍ അവള്‍ സൃഷ്ടിക്കുന്ന കോലാഹലങ്ങളുടെ കരുത്താര്‍ജ്ജിക്കുന്ന മുഖവും ഭരണകൂടത്തിനെതിരെയുള്ള നീക്കങ്ങളായി സ്വയം മാറുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു. അഗ്വാലൂസയുടെ ഈ നോവല്‍ ശരിക്കും ഭ്രമാത്മകതകളിലാണ് വേരൂന്നിനില്‍ക്കുന്നത് എന്നു തോന്നിക്കുമെങ്കിലും വസ്തുതകള്‍ അങ്ങനെയായിരുന്നില്ല.
നോവലിന്‍റെ അവസാന ഭാഗങ്ങളില്‍ കഥാപാത്രങ്ങളുടെ കൂട്ടായ ശ്രമങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന വിജയമാണ് നാം നേരില്‍ കാണുന്നത്. അവര്‍ മുന്‍കൂട്ടിയെടുക്കുന്ന തീരുമാനങ്ങളിലൂടെ അവരുടെതായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പോരാടിയതിലൂടെയാണിത് നേടിയെടുക്കുവാന്‍ കഴിഞ്ഞത്. ലുവാന്‍ഡ എന്ന നഗരം മുഴുവനുമായി ഇതെയൊരു ദര്‍ശനത്തിനു വേണ്ടിയാണ് സ്വപ്നം കാണുന്നതെന്നെ തോന്നുകയുള്ളൂ. മനുഷ്യസമൂഹത്തിന്‍റെ ശക്തമായ അവബോധത്തിന്‍റെ ഏകാഗ്രമായ സന്നിവേശത്തിലൂടെ അവര്‍ അംഗോളയെക്കുറിച്ച് പുതിയ സ്വപ്നങ്ങള്‍ കാണുന്നു. അവരുടെ കണ്ണുകളിലും വാക്കുകളിലും ഒരേ തീക്ഷ്ണതയാണ്. അവരൊരുമിച്ച് അട്ടഹസിക്കുകയാണ്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയെ തീരൂ. കാലം വളരെ പരുക്കനായ ഒരു ഭൂമികയെയാണ് നോവലിലൂടെ അവതരിപ്പിക്കുന്നത്. തിളങ്ങിനില്‍ക്കുന്നവയെല്ലാം, പ്രഭയില്‍ മുങ്ങിനില്‍ക്കുന്നതെല്ലാം വളരെവേഗം ചാരമായി മാറും. അവിടെ ശൂന്യതയുടെ തപ്തനിശ്വാസങ്ങള്‍ മാത്രം. സ്വപ്നങ്ങള്‍ ഇവിടെ മനുഷ്യരുടെ പ്രശ്നാധിഷ്ഠിതമായ ലോകത്തെ ഏറ്റുവാങ്ങുന്നു. ചിത്രീകരിക്കുന്നു. ആധുനിക നോവലിലെ ശക്തമായ ഒരു പ്രതീകമായി അഗ്വാലൂസ തന്‍റെ പുതിയ നേവലിലൂടെ സംവേദിക്കുകയാണ്.
No comments:
Post a Comment