സാമൂഹിക ജനാധിപത്യത്തിന്‍റെ ഇടപെടല്‍ സമൂഹത്തില്‍ അത്യാവശ്യമായ ഒരു ഘട്ടത്തിലാണ് മലപ്പുറം പുരോഗമന കലാസാഹിത്യ സംഘം വനിതാ സാഹിതിയുടെ നേതൃത്വത്തില്‍ ഒരു നാടക കളരി സംഘടിപ്പിച്ചത്. അതിന് څപെണ്ണടയാളംچ എന്ന് നാമകരണം ചെയ്തത്.
ഇന്ത്യന്‍ ഭരണഘടനയില്‍ 15, 16 തുടങ്ങിയ ആര്‍ട്ടിക്കിളുകളിലൊക്കെ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായിട്ടുള്ള പ്രാതിനിധ്യ ജനാധിപത്യം ഉറപ്പുനല്‍കുന്നുണ്ട്. മൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ട ഘട്ടം വന്നപ്പോള്‍ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാര്‍ ഒരുതരം രാഷ്ട്രീയ നേതാക്കളാണെന്ന തെറ്റിദ്ധാരണ പരത്താന്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. څപെണ്‍കനല്‍چ എന്ന പേരില്‍ ഏകദിന ശില്പശാല ശ്രീജ ആറങ്ങോട്ടുകരയുടെ നേതൃത്വത്തില്‍ നടത്തിയപ്പോഴും കാടാമ്പുഴ നാടക ക്യാമ്പിലും സ്ത്രീകള്‍ എഴുതി സ്ത്രീകള്‍ സംവിധാനം ചെയ്യുന്ന ഒരു നാടകം തന്നെയായിരുന്നു വനിതാ സാഹിതിയുടെ മികച്ച സ്വപ്നം. എന്നാല്‍ ഒരു തുടക്കമെന്ന നിലയില്‍ കരിവള്ളൂര്‍ മുരളി രചനയും കോട്ടക്കല്‍ മുരളി സംവിധാനവും നിര്‍വഹിച്ച ഒരു നാടകത്തിലൂടെ ഇതിലഭിനയിച്ച പത്തു നാരിമാരും തങ്ങളുടെ പ്രതിഭാവിലാസം കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കുകയാണ് ചെയ്തത്. ഇവരാരും തന്നെ മുന്‍കാല നാടക പാരമ്പര്യം ഉള്ളവരല്ല. സത്യഭാമ, ജിഷ എന്നിവര്‍ ഏകപാത്ര നാടക പരിചയം ഉള്ളവരാണ്.
നാടകത്തിന്‍റെ ഓരോ അടരിലും സ്വതന്ത്രമായ ആശാകിരണങ്ങളുണ്ട്. സ്വാതന്ത്ര്യനിഷേധങ്ങള്‍ക്കെതിരെ ചിലരെങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്‍റെ സൂചനകളുണ്ട്. സുപ്രീം കോടതി വിധിയുടെ തണലില്‍ ശബരിമലയില്‍ കാലുകുത്തിയ കനകദുര്‍ഗയെ സാക്ഷിയാക്കിയാണ് പ്രസ്തുത നാടകം അരങ്ങേറിയത്. - യുദ്ധം പോലും നമുക്കെതിരെ പെട്ടെന്ന് കടന്നുവരുകയായിരുന്നു.
നവകേരള സൃഷ്ടിയുടെ ഭാഗമായി നമുക്ക് വലിയ പ്രക്ഷോഭത്തിന് തുടക്കമിടാം. അതുകൊണ്ട് സാധാരണ വീട്ടമ്മമാരും ഉദ്യോഗസ്ഥകളും ധാരാളമായി ഈ രംഗത്തേക്ക് കടന്നുവരട്ടെ... നാം ജീവിക്കുന്ന ലോകത്തിന്‍റെ ആചാര - അനാചാര ഭീകരതയെ ലഘൂകരിച്ചു കാണുന്ന വിഡ്ഢിത്തമാണ് നാം സ്ഥിരം ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷേ എന്നിട്ടും നാം പ്രതികരിക്കുന്നു. എഴുതുന്നു. അഭിനയിക്കുന്നു. ജീവിക്കുന്നു.
നങ്ങേലിയുടെയും പഞ്ചമിയുടെയും റോള്‍ ഇവിടെ തീരുന്നില്ല. ڇവ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി സര്‍വാത്മനാ ശ്രമിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ പറയാനാകുന്നത് പറയുകയും ചെയ്യാനാകുന്നത് വനിതാ സാഹിതിയുടെ നേതൃത്വത്തില്‍ ചെയ്യുകയും ചെയ്യുന്നു.ڈ
കുനിയാന്‍ പറയുമ്പോള്‍ ഇഴഞ്ഞു തുടങ്ങുന്ന കലാകാരന്മാര്‍ ഉള്ള നാട്ടില്‍ പ്രതിരോധം എന്നത് വലിയ വാക്കാണ്. നിവര്‍ന്നുനില്‍ക്കാന്‍ നട്ടെല്ലുള്ളവരാണ് എന്ന് നാടക മണ്ഡലത്തില്‍ നിന്ന് ഏതാനും സ്ത്രീകള്‍ തെളിയിച്ചിരിക്കുന്നു. നവോത്ഥാന സന്ദേശമുള്ള ഒരു കഥാബീജം പുതിയ കേരള രാഷ്ട്രീയ പരിസ്ഥിതിയില്‍ ഉരുവം കൊള്ളാനുള്ള ഊര്‍ജം തന്നത് ഇവിടത്തെ പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളാണ്. ജാതി ശക്തികളൊക്കെ വലിയ അപകടമാണ് ഈ നാടിന് വരുത്തിവയ്ക്കുന്നത് എന്ന് സ്ഥാപിക്കാന്‍ ഈ നാടകത്തിന് കഴിഞ്ഞിട്ടുണ്ട്.
രണ്ടായിരം രൂപ വീതം സഹൃദയരില്‍ നിന്ന് ബോണ്ടു സ്വീകരിച്ച് ഫണ്ട് കണ്ടെത്തിയാണ് നാടകം തട്ടില്‍ കയറിയത്. വേദികള്‍ കിട്ടുന്ന മുറയ്ക്ക് അത് തിരികെ നല്‍കാനാണ് ധാരണ. വേദികള്‍ ഉണ്ടാവണം. നാടകം ഒരു തിയേറ്റര്‍ വര്‍ക്ഷോപ്പ് എന്ന നിലയില്‍ ഒതുക്കി നിര്‍ത്താതെ ഇതിന്‍റെ പുറകില്‍ അക്ഷീണം പ്രയത്നിച്ച വലിയൊരു കൂട്ടായ്മയുണ്ട്.
No comments:
Post a Comment