
കവിത
പല്ലു കിരിക്കും വെയിലിന്‍ വട്ട-
ക്കണ്ണും നഖവും തീപ്പൂച്ച...
മെല്ലെയരിച്ചുവരും കാറ്റെലിയായ്
പിന്നില്‍പ്പമ്മീ നട്ടുച്ച
ചില്ലുജനാലപ്പിന്നിലൊടിഞ്ഞൊരു
കണ്ണട, പേന, യെഴുത്തോല...
പമ്മി വരും കവിതയ്ക്കിളവേല്ക്കാ-
നല്ലല്‍ മെടഞ്ഞൊരു പുല്പായ...
ഉന്നിയതൊന്നും പറയാനാവാ
ഞ്ഞുഴറിയെഴുത്തു...