മുഖപുസ്തകമാണ് ഓര്‍മപ്പെടുത്തിയത്
ആപ്പ് കാലഹരണപ്പെട്ടു എന്ന്.
ഡൗണ്‍ലോഡ് ചെയ്തിട്ട പല ആപ്പുകളും
നിര്‍ഗുണമെന്ന് സിസ്റ്റം മുന്നറിയിപ്പ് നല്‍കി.
അയാള്‍ ആപ്പിലായി.
പ്രഭാതഭക്ഷണശേഷം
സ്വയം അലക്കിവെളുപ്പിച്ച വടിവൊത്ത
കുപ്പായത്തില്‍ അയാള്‍ അയാളെ
കാണുമ്പോള്‍ അമ്മ
തെറ്റാത്ത ശീലം മൊഴിഞ്ഞു.
ڇവേസ്റ്റ്!ڈ
ഉദ്യോഗത്തിനിറങ്ങുമ്പോള്‍ അമ്മ:
ڇഎടുത്തുവോ നീ... വേസ്റ്റ്!ڈ
വാഹനപ്രളയത്തിലൂടെ നുഴഞ്ഞു
ഉരുട്ടിയും കയറിയും ചവുട്ടിയും
ലക്ഷ്യത്തിലെത്തി
څനഗരസഭയുടെ ബോര്‍ഡ്چ
കൂമ്പാരച്ചോട്ടിലേക്ക് ആഞ്ഞൊരേറ്!
ഇത്രനന്നായൊരേറ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.
നാസികാഗ്രത്തില്‍ തുളച്ചുകയറിയ വാടയില്‍നിന്ന്
മൂക്കറ്റം വിയര്‍പ്പിയ്ക്കും ഫയലില്‍ ജീവന്‍ പൊന്തും
രേഖകളില്‍, ഞാനവള്‍, അയാള്‍, ഞാനവന്‍
പഞ്ചിങ്ങ് മെഷീനില്‍ വിരല്‍സ്പര്‍ശിച്ചിറങ്ങി
വരുമ്പോള്‍ അയാള്‍ പിറുപിറുത്തു...
ڇവേസ്റ്റ്!ڈ
പാതിചത്ത് വീട്ടിലെത്തുമ്പോള്‍
പതിവുമായമ്മ: ڇകളഞ്ഞുവോ നീڈ
ڇവേസ്റ്റ്!ڈ
ڇസ്ഥിരം സ്ഥലത്തോ ഇട്ടത്!ڈ
ڇനാളെ ഏതുകവറിലിടണം?ڈ
ڇപ്ലാസ്റ്റിക് കവര്‍ ചെറുതേയുള്ളൂ... വലുതില്ല...ڈ
അമ്മേ ഞാനും ഒരു ആപ്പാണ്
കാലഹരണപ്പെട്ട ആപ്പ്!
അമ്മയ്ക്ക് തിരിയുന്ന ഭാഷയല്ല
പറഞ്ഞില്ല!
ഒന്നേ അറിയൂ...
ڇവേസ്റ്റ്!ڈ
No comments:
Post a Comment