ആസുര പ്രണയകാലം ഡോ. ജെ.പി ജവാദ് കണ്‍സള്‍ട്ടന്‍റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്


     നാം ജീവിക്കുന്ന കാലഘട്ടത്തിന് എന്തുപറ്റി?
     സമൂഹം പോകുന്നതെങ്ങോട്ട്?
     മനുഷ്യനൊ? മൃഗമൊ?
     ഇന്ന് നല്ല ബന്ധങ്ങളുണ്ടൊ?
     നല്ല പ്രണയങ്ങളുണ്ടൊ?
     ചോദ്യങ്ങള്‍ ഇനിയും ഉയര്‍ന്നേക്കാം. കാരണം ഓരോ നാളെകളും കാത്തുവയ്ക്കുന്നത് പ്രതീക്ഷിക്കാത്ത ക്രൂരതകളാണ്... മുകളില്‍ ചോദിച്ച അവസാനത്തെ ചോദ്യം തന്നെയെടുക്കുക... ഉത്തരം പറയാന്‍ അല്പം മടിക്കും നാം... കാരണം കഴിഞ്ഞ നാളുകളില്‍ കേരളം കേട്ടുണര്‍ന്നത് സമാനതകളില്ലാത്ത ഹിംസകളെക്കുറിച്ചായിരുന്നു - പ്രണയത്തിന്‍റെ പേരില്‍... ഒടുവിലത്തെ ഇര മാവേലിക്കരയില്‍ നിന്നുള്ള സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയായിരുന്നു. സുഹൃത്തിന്‍റെ പൈശാചികത്വത്തില്‍ എരിഞ്ഞമര്‍ന്നവള്‍... ആസുര പ്രണയങ്ങളുടെ രക്തസാക്ഷിയായി ഒരാള്‍ കൂടി... ഇനിയുമിതാവര്‍ത്തിക്കരുതെന്ന് നാം കരുതുന്നു... ആസുര പ്രണയങ്ങള്‍ ഒരു മാനസിക ഭാവമാണ്... അത് ആര്‍ജിക്കുന്നവര്‍ പല സാഹചര്യങ്ങളുടെയും സൃഷ്ടികളാണ്... ഇവരെ നന്മയിലേക്ക് ഉയര്‍ത്തുവാന്‍ ശ്രദ്ധിക്കുക... ഇവരെ മനസ്സിലാക്കാനും, തിരിച്ചറിയാനും ശ്രദ്ധിക്കുക...                                               
     തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയാണ് നാം മനസ്സെന്ന് പൊതുവെ പറയുന്നത് (ൃൗരെേൗൃലേ ീള വേല യൃമശി). നിരവധി ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരാളുടെ ചിന്ത വികസിച്ചുവരുന്നത്. ചിന്തകളുടെ കേന്ദ്രമാണ് മനസ്സ്. നമ്മുടെ വൈകാരികതയെ ഉണര്‍ത്തുന്നതും തളര്‍ത്തുന്നതും ചിന്തകളാണ്. ഏതു തരത്തിലുള്ള ചിന്തയാണ് ഒരാള്‍ക്കുള്ളത് എന്നതിനെ ആശ്രയിച്ചാണ് ഒരാള്‍ക്ക് മാനസികമായി ഉല്ലാസവും, സന്തോഷവും, സമാധാനവും അല്ലെങ്കില്‍ അശാന്തിയും അനുഭവപ്പെടുന്നത്.
     ഇതിനനുസരിച്ചായിരിക്കും ഒരാളുടെ പ്രവൃത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രണ്ടു തരത്തിലുള്ള ആളുകളാണ് പൊതുവെ ഉള്ളത്. നല്ല ചിന്തകള്‍ കൊണ്ട് സന്തോഷം കണ്ടെത്തുന്നവര്‍, സന്തോഷങ്ങളില്‍ പോലും സങ്കടങ്ങള്‍ കണ്ടെത്തുന്നവര്‍. വളര്‍ന്നുവന്ന സാഹചര്യം, വ്യക്തിത്വം, അനുഭവങ്ങള്‍, വൈകാരികാവസ്ഥ, ചുറ്റുമുള്ള കൈത്താങ്ങ് ഇങ്ങനെയുള്ള പല ഘടകങ്ങളെ ആശ്രയിച്ചാണ് വ്യക്തി അനുകൂലമായോ, പ്രതികൂലമായോ ചിന്തിക്കുന്നത്. തെറ്റ് ചെയ്യാനുള്ള പ്രവണത എല്ലാവരിലും അന്തര്‍ലീനമാണ്. മേലെ പറഞ്ഞ ഘടകങ്ങള്‍ അനുകൂലമാവുകയും, ചിന്ത തെളിഞ്ഞതും ആകുമ്പോള്‍ മനുഷ്യര്‍ തെറ്റില്‍ നിന്നും മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. ഘടകങ്ങള്‍ പ്രതികൂലമാവുമ്പോള്‍ മനസ്സ് തെറ്റിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു.
     മനസ്സിന്‍റെ വികാസത്തിന് കുടുംബ പശ്ചാത്തലം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികള്‍ എങ്ങനെ വളരുന്നു, അമിത സ്വാതന്ത്ര്യമുണ്ടോ, നല്ല സംരക്ഷണം കിട്ടിയാണോ വളര്‍ന്നുവന്നത്, വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ആരോഗ്യകരമായ പരിപോഷണം, ലഭിക്കുന്ന അവസരങ്ങള്‍, ഉത്തരവാദിത്വങ്ങളോടുള്ള മനോഭാവം, കുടുംബങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ബന്ധം, സമയം ചെലവഴിക്കുന്ന രീതി എന്നിവയെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
     ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെ അംഗമായ എന്‍റെ ഒരു സുഹൃത്തുമായി ഈയിടെ സംസാരിച്ചപ്പോള്‍ കുറ്റം ചെയ്യുന്ന കുട്ടികളുടെ കുടുംബ പശ്ചാത്തലം തന്നെയാണ് അവരുടെ പ്രവൃത്തികള്‍ക്കാധാരം എന്നദ്ദേഹം പറഞ്ഞു.
     ശ്രദ്ധവൈകല്യമുള്ള കുട്ടികളെയും നമ്മള്‍ നേരത്തെ കണ്ടെത്തി അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പിന്നീടത് വ്യക്തിവൈകല്യത്തിലേക്കു നയിച്ചേക്കാം. അവര്‍ നിയമങ്ങളെ ചോദ്യം ചെയ്യാന്‍ ഇഷ്ടപ്പെടും. സമൂഹത്തിന്‍റെ ചട്ടക്കൂടില്‍ നിന്നും പുറത്തുകടക്കാന്‍ തക്കവണ്ണമുള്ള വ്യക്തികളായി രൂപപ്പെടുകയും ചെയ്യും. ക്രിമിനല്‍ സ്വഭാവമുള്ളവരെ പരിശോധിച്ചാല്‍ മിക്കവാറും പഠന വൈകല്യമുള്ളവരാണെന്നു കണ്ടെത്താന്‍ സാധിക്കും. ക്രിമിനല്‍ പശ്ചാത്തലം ഒന്നും ഇല്ലാത്തവര്‍ ഒരു സുപ്രഭാതത്തില്‍ ക്രിമിനലായി എന്ന് നാം കേള്‍ക്കാറുണ്ട്. വളരെ സമര്‍ത്ഥമായി തങ്ങളുടെ ക്രിമിനല്‍ മനസ്സിനെ ഇവര്‍ ഒളിപ്പിച്ചുവയ്ക്കും. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം ഇവര്‍ കുറ്റവാസന പുറത്തെടുക്കുകയാണ് പതിവ്. സമൂഹം ഇവരോട് പ്രതികരിക്കുന്ന രീതിയും ഇവരുടെ ക്രിമിനല്‍ പ്രവണതകളെ ഉദ്ധീപിപ്പിക്കാനോ, കുറയ്ക്കുവാനോ സഹായിക്കും.
നിരീക്ഷിക്കുക
     ക്രിമിനല്‍ സ്വഭാവമുള്ളവരെ പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും അവരെ നിരീക്ഷിച്ചാലോ ഇടപഴകിയാലോ മനസ്സിലാക്കാം ഇത്തരക്കാര്‍ രൂപപ്പെടുത്തുന്ന ബന്ധങ്ങള്‍ ഒരിക്കലും സുദൃഢമായിരിക്കില്ല. പ്രതികരിക്കുമ്പോള്‍ മുഖം വികൃതമാവും, പറഞ്ഞ കാര്യങ്ങള്‍ ഉടനെ മാറ്റിപ്പറയും, ദ്വന്ദവ്യക്തിത്വം പലപ്പോഴും പ്രകടിപ്പിക്കും. അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെയും അവര്‍ പോകും. സ്വയം തോന്നേണ്ട ബഹുമാനം ഉണ്ടാവില്ല. മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കുകയോ, ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയോ ഇല്ല.
ഇരയാകുന്നത് ആരൊക്കെ
     പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍, എല്ലാത്തിനോടും എളുപ്പം പ്രതികരിക്കുകയും, സംവദിക്കുകയും (ലഃുൃലശ്ലൈ) ചെയ്യുന്നവര്‍, തീര്‍ത്തും അന്തര്‍മുഖരായവര്‍, മറ്റുള്ളവര്‍ പ്രശംസിച്ചാലോ, നന്നായി ഇടപഴകിയാലോ എളുപ്പം സ്വാധീനിക്കപ്പെടുന്നവരാണ് ഈ വിഭാഗത്തിലുള്ളവര്‍. ഇവരെല്ലാം വ്യക്തിവൈകല്യമുള്ളവരുടെ ഇരയാകലിന് എളുപ്പം വഴിപ്പെട്ടേക്കാം. ബ്ലാക്ക് മെയില്‍ ചെയ്യലാണ് ഇവരുടെ സ്വഭാവരീതി. കൂടെ ഭീഷണിപ്പെടുത്തലും. പ്രലോഭനങ്ങള്‍ നല്‍കികൊണ്ടുള്ള ംവശലേ ാമശഹശിഴ ഉം ഉണ്ട്.
ആരോഗ്യകരമായ ബന്ധങ്ങള്‍
     പരസ്പരം മനസ്സിലാക്കിയുള്ള ബന്ധങ്ങള്‍ തമ്മില്‍ അറിയുക, വൈകാരികതയെ ബഹുമാനിക്കുക, പരസ്പരം അംഗീകരിക്കുക, അവനവന്‍റെ സ്പേസ് തിരിച്ചറിയുക, മറ്റുള്ളവരുടേതു അവര്‍ക്കു നല്‍കുക, സന്തോഷങ്ങളില്‍ പങ്കെടുക്കുക, ഔദ്യോഗികമായ നിഷ്ഠകള്‍ പാലിക്കുക തുടങ്ങിയ പല കാര്യങ്ങളും ആരോഗ്യകരമായ സൗഹൃദത്തിന് ആധാരമാണ്.
     വ്യക്തി വൈകല്യമുള്ളവര്‍ക്കാണ് രോഗാതുരമായ ബന്ധങ്ങള്‍ (ീഃശേര ൃലഹമശേീിവെശുെ) പൊതുവെ ഉണ്ടാകുന്നത്. മിശേ ീരെശമഹ ുലൃീിമെഹശ്യേ റശീൃറെലൃ, യീൃറലൃഹശില ുലൃീിമെഹശ്യേ, ിമൃരശശൈശെേര ുലൃീിമെഹശ്യേ എന്നിവ ഉള്ള സ്ത്രീ പുരുഷന്മാരിലാണ് വ്യക്തി വൈകല്യങ്ങളും രോഗാതുരമായ ബന്ധങ്ങളും കണ്ടുവരുന്നത്.
ലക്ഷണങ്ങള്‍
     അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. അസൂയാലുക്കള്‍ ആയിരിക്കും. പുറമെ നിന്നുള്ള ഒരു അഭിപ്രായങ്ങള്‍ക്കും ഇവരുടെ മനസ്സില്‍ സ്ഥാനമില്ല. അടുപ്പമുള്ളവരെ എപ്പോഴും ഇത്തരക്കാര്‍ തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരും. ഭീഷണിയുടെ കടുത്ത സ്വരം, സ്വയം വേദനിപ്പിക്കുന്ന അവസ്ഥ. കൂടാതെ താനെന്ന വ്യക്തിക്ക് സ്വയം നല്‍കുന്ന പ്രാധാന്യം. തന്‍റെ ഇഷ്ടങ്ങളാണ് വലുത് എന്നിങ്ങനെയുള്ള മനോഭാവം.
     പങ്കാളിക്ക് കുറ്റബോധം തോന്നത്തക്ക വിധത്തിലുള്ള പ്രവര്‍ത്തിയും സംസാരങ്ങളും ഇത്തരക്കാര്‍ പ്രയോഗിക്കും. മറ്റുള്ളവരെ അപ്പാടെ കുറ്റപ്പെടുത്തിക്കൊണ്ടായിരിക്കും ഇവര്‍ സംസാരിക്കുന്നതും, ന്യായീകരിക്കുന്നതും. തുടര്‍ന്ന് ക്ഷമ പറയുകയും, മാപ്പു പറയുകയും കാലുപിടിക്കുകയും ഒക്കെ ചെയ്യുമെങ്കിലും അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ല.
     അതുകൊണ്ട് ആണ്‍കുട്ടികളായാലും, പെണ്‍കുട്ടികളായാലും സൗഹൃദങ്ങള്‍ ആരോഗ്യകരമാക്കുക. വ്യക്തിത്വങ്ങളെക്കുറിച്ചും, വ്യക്തികളെക്കുറിച്ചും അറിഞ്ഞിരിക്കുക, നിരീക്ഷിക്കുക. ഒരിക്കലും പ്രണയങ്ങളുടെ ഇരകളാവാന്‍ അറിഞ്ഞുകൊണ്ട് നിന്നു കൊടുക്കരുത്. ഇത്തരം അസ്വാഭാവിക മനഃസ്ഥിതിയുള്ളവരില്‍ നിന്നും എപ്പോഴും കൈയകലം പാലിക്കുക എന്നതാണ് പ്രധാനം.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts