കഥ: ന നദി നന്ദിത .............ലീന ആര്‍. ജെ

 ഉത്തരമെഴുതാനുള്ള എളുപ്പവഴികളെപ്പറ്റി കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ വൈശാഖന്‍ സര്‍ ഏല്‍പ്പിച്ചപ്പോള്‍ ചുറ്റുമുള്ളതിനെ ചോദ്യം ചെയ്തു തുടങ്ങേണ്ടതിനെപ്പറ്റി പറയാനാണ് നന്ദിതയ്ക്ക് തോന്നിയത്. ഇളം നീല നിറത്തില്‍ പടര്‍ന്നു കിടക്കുന്ന കുട്ടികളുടെ കണ്ണുകളില്‍ നന്ദിതയുടെ വാക്കുകളിലെ വെളിച്ചം പരക്കുന്നത് കണ്ട് ഭയന്ന് ഭംഗിയുള്ളൊരു വിസ്ഫോടനത്തിന്‍റെ സാധ്യതയെ ഉല്‍പ്രേരകത്തില്‍ പച്ചവെള്ളമൊഴിച്ച് നശിപ്പിക്കുമ്പോലെ കുട്ടികള്‍ക്കും നന്ദിതയ്ക്കുമിടയില്‍ വൈശാഖന്‍ തള്ളിക്കയറിയത് അറിവില്‍ നിന്നുള്ള അകലമാണ് അനുസരണത്തിലേക്കുള്ള എളുപ്പവഴിയെന്ന് ഓര്‍ത്തിട്ടാകില്ല. അയാളുടെ അമ്മയുടെ അമ്മയുടെ അമ്മയുടെ, അച്ഛന്‍റെ അച്ഛന്‍റെ അച്ഛന്‍റെ കാലം മുതലേ കുട്ടികള്‍ക്ക് വിളമ്പി വരുന്നത് څഅരുതുچകളാണല്ലോ! 

      څടീച്ചറെ പിള്ളേര്‍ക്ക് മാര്‍ക്ക് വാങ്ങാനുള്ള ടിപ്സ് പറഞ്ഞ് കൊടുക്ക്. ഫാസിസോന്നും വര്‍ഗീയതയെന്നും വിലക്കയറ്റമെന്നുമൊക്കെ പറഞ്ഞാ ഇതുങ്ങള്‍ക്കെന്ത് മനസ്സിലാവാനാണ്. ഒരുമാതിരി കവലപ്രസംഗം പോലെയുണ്ട്.چ

     ڇകൊറേ മാര്‍ക്ക് വാങ്ങീട്ട് എന്തിനാ സാറേ. അരിക്കലത്തില്‍ അടച്ചുവയ്ക്കാനാ? പിള്ളേര് ചിന്തിച്ച് ആരാണെന്നും ആരാകണമെന്നുമൊക്കെ കണ്ടുപിടിക്കേണ്ട പ്രായത്തില്‍ കോട്ടും ടൈയും കെട്ടി പ്രതിഷ്ഠിച്ചിരിക്കുന്ന വായില്ലക്കുന്നിലപ്പന്മാരായിട്ട്. പ്രീഡിഗ്രി നിര്‍ത്തിയതാ അബദ്ധം. അവര്ടെ ഏറ്റോം നല്ല കാലം അതോടെ തീര്‍ന്ന് കിട്ടി.ڈ

   


 വൈശാഖന്‍ സാര്‍ കുട്ടികള്‍ക്കിടയിലെ പിറുപിറുപ്പിനെ ചൂരലെടുത്ത് ടേബിളില്‍ രണ്ടടിയടിച്ചടക്കി മറുപടി പറയാനൊരുങ്ങുമ്പോള്‍ ടൈംടേബിള്‍ നോക്കി നന്ദിത അടുത്ത ക്ലാസിലേക്ക് നടന്നു. പരിവൃത്തം പഠിക്കാന്‍ കുന്തവും കഴുക്കോലുമൊക്കെ തുറന്നുവച്ചിരുന്ന കുട്ടികളോട് കഴിഞ്ഞ പാഠത്തില്‍ നിന്ന് പത്തു ചോദ്യങ്ങള്‍ കണ്ടുപിടിക്കാന്‍ പറഞ്ഞിട്ട് പതുക്കെ മേശയിലേക്ക് ചാഞ്ഞ് ഇടത്തെ ജനലിലേക്ക് നോക്കുമ്പോള്‍ ഒരു ചതുരക്കഷണം ആകാശം; പെയിന്‍റ് കലക്കിയൊഴിച്ച പോലെ തട്ടും പൊട്ടുമില്ലാത്ത നീലയില്‍. എഴുന്നേറ്റ് ജനലില്‍ ചാരിനിന്ന് അഴികള്‍ക്കിടയിലൂടെ നോക്കിയപ്പോള്‍ കണ്ട വിശാലതയില്‍ തലേന്ന് രാത്രി ജിതന്‍ പാടിയ വരികള്‍ ഓര്‍ത്തു.

     څആവണി തെന്നലില്‍... ആടുമൂഞ്ഞാലില്‍...

     അക്കരെ... ഇക്കരെ... എത്ര മോഹങ്ങള്‍...چ

     അലസമായി അത് മൂളിക്കൊണ്ട് കുട്ടികളുടെ ഇടയിലൂടവളൊഴുകി. ലഞ്ച് ബ്രേക്കിന് 318 ലേക്ക് സ്റ്റാഫ് റൂം മാറ്റിയതായി റിജു സാര്‍ പറഞ്ഞതനുസരിച്ച് നന്ദിത അവിടെയെത്തുമ്പോള്‍:

     څഇവരെന്താ ഇവിടെ?چ

     څഅപ്പുറത്തെ സ്റ്റാഫ് റൂമില്‍ അനില ടീച്ചറുമായിട്ട് ഇന്നലെ കനത്ത അടിയായിരുന്നു. നീ ലീവ് ആയിരുന്നത് കൊണ്ട് അറിയാത്തതാ. 10 ഋ യില്‍ അനില ഇംഗ്ലീഷ് പഠിപ്പിക്കുമ്പോ ആ ക്ലാസിലെ അരുണ്‍ മലയാളം എഴുതിക്കൊണ്ടിരുന്നു. ദേഷ്യം വന്ന് ബുക്ക് പിടിച്ചു വാങ്ങി സ്റ്റാഫ് റൂമില്‍ കൊണ്ടുവന്നിട്ട് സംഭവം വിവരിക്കുന്ന കൂട്ടത്തില്‍ ഇതൊന്നും നന്നാവാന്‍ പോവുന്നില്ല. എങ്ങനെ നന്നാവാന്‍, അവന്‍ څമറ്റേതാچന്ന്. ടീച്ചര്‍ ദിവസവും കുളിക്കുന്നത് നിര്‍ത്തിക്കോ. ചത്താപ്പോലും ഈ നാറ്റം പോവില്ലായെന്ന് നന്ദിത പറഞ്ഞപ്പോ അനിലേടെ കമ്പനിക്കാരെടപെട്ട് ആകെ വര്‍ത്താനം ആയി. അതായിരിക്കും ഇങ്ങോട്ട് തട്ടിയത്.چ

തുടർന്ന് വായിക്കാൻ

സബ്‌സ്‌ക്രൈബ് ചെയുക ...




Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts