വാളയാര്‍ ഹീനമായ നീതി കാലം --- സി.അനൂപ്



     ഹരിയാനയില്‍ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഗ്രാമീണര്‍ നൂറിലേറെ വൃക്ഷത്തൈകള്‍ നടും. ആഘോഷമാക്കും അവര്‍ ആ ദിവസങ്ങള്‍.
     ഇങ്ങനെയൊരു വാര്‍ത്ത വന്ന നാളുകളിലാണ് കേരളത്തില്‍ രണ്ടു പിഞ്ചു പെണ്‍കുട്ടികള്‍ ഹീനമായി കൊലചെയ്യപ്പെട്ടത്. വാളയാറിലെ ആ പെണ്‍കുട്ടികളുടെ നിലവിളിക്കു മുന്നില്‍ നിന്നുകൊണ്ടാണ് മലയാളികള്‍ പലതരത്തില്‍ സ്വയം പുകഴ്ത്തുന്നത് - സാക്ഷരതയുടെ പേരില്‍, മതേതരത്വത്തിന്‍റെ പേരില്‍, വിദ്യാഭ്യാസത്തില്‍ എന്നു വേണ്ട മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പല കാര്യത്തിലും മാതൃകയാണ് നാം മലയാളികളെന്ന് സ്വയം ധരിച്ചു വശായിക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മലയാളികളുടെ ഈ മുഖംമൂടിയാണ് വാളയാറില്‍ അഴിഞ്ഞുവീണിരിക്കുന്നത്.
     നിയമത്തിന്‍റെ എല്ലാ വാതിലുകളും ആ കുട്ടികള്‍ക്കു മുന്നില്‍ അടയുന്നതാണ് നാം കണ്ടത്. മാപ്പര്‍ഹിക്കാത്ത കുറ്റവാളികള്‍ കൃത്യമായ മെയ്വഴക്കത്തോടുകൂടി തങ്ങള്‍ ചെയ്ത കൊടുംക്രൂരതയില്‍ നിന്നും രക്ഷനേടാന്‍ ശ്രമിച്ചു. കേരളം പലപ്പോഴും ഇരകളുടെ അമര്‍ത്തിപ്പിടിച്ച കരച്ചില്‍ കേള്‍ക്കുന്നില്ല. പകരം വേട്ടക്കാരന്‍റെ ചുവടൊച്ചയ്ക്ക് താളം പിടിച്ചുകൊടുക്കും. ദയാരഹിതമായ നിലപാടുകള്‍ സ്വീകരിക്കും. ഒരു വാര്‍ത്തയെ മറ്റൊരു വാര്‍ത്ത തമസ്ക്കരിക്കും. പഴയ വാര്‍ത്തകളുടെ നേര് തേടി മാധ്യമങ്ങളും പൊതുസമൂഹവും പോകാറുമില്ല.
     പ്രതികള്‍ ആരാണെന്ന് പൊലീസിനും നിയമപാലകര്‍ക്കും വ്യക്തമാണ്. കുറ്റക്കാര്‍ക്കു വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ മാത്രം മതി അത് പുറത്തുകൊണ്ടു വരാന്‍. അയാളെ സംരക്ഷിക്കാനാവാതെ ശിശുക്ഷേമസമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി എന്നത് കൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നതല്ല. അവിശ്വസനീയമായ രീതിയില്‍ ചൂഷണത്തിനു വിധേയമാക്കിയതുകൊണ്ടാണ് ആ പിഞ്ചോമനകള്‍ മരിച്ചത്. അവരുടെ രക്ഷിതാക്കളുടെ വാക്കുകള്‍ പോലും മുഖവിലയ്ക്കെടുക്കാതെ നടത്തിയ അന്വേഷണങ്ങളെ നാം എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് മേനി പറയുന്ന നിയമാവലികള്‍ കേട്ട് രോമാഞ്ചം കൊള്ളുന്നവരാണ് നമ്മള്‍. എന്നാല്‍ ഓരോ ദിവസവും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും കുറ്റവാളികള്‍ ഓരോ കടുംകൈകളില്‍ നിന്നും രക്ഷപ്പെടുന്നതുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
     വാളയാര്‍ സംഭവം നമ്മുടെ നിയമസംവിധാനങ്ങള്‍ക്കു നേരേ വിരല്‍ചൂണ്ടുകയാണ്. സമൂഹത്തിലും അധികാരത്തിലും സ്വാധീനമില്ലാത്ത മനുഷ്യര്‍ക്ക് മുന്നില്‍ നീതിയും അനുബന്ധ സംവിധാനങ്ങളും യാതൊരു ദാക്ഷിണ്യവും കാണിക്കില്ല എന്ന സത്യം വെളിപ്പെടുകയാണ്. പലതരം സ്വാധീനങ്ങളിലൂടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതു നല്‍കുന്നതാവരുത് നമ്മുടെ നിയമ സംവിധാനങ്ങള്‍. അങ്ങനെ സംഭവിച്ചതിന്‍റെ പൊള്ളലാണ് നാം വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെ വിലാപത്തില്‍ കേള്‍ക്കുന്നതും.
     കാണേണ്ടത് കാണാതിരിക്കുക, ചെയ്യേണ്ടത് വേണ്ട സമയത്ത് ചെയ്യാതിരിക്കുക - ഇതൊക്കെ ഒരു പരിഷ്കൃത സമൂഹത്തിന്‍റെ ലക്ഷണങ്ങളല്ല. പൊലീസിനും കോടതിക്കുമൊക്കെ ഒരു ജനാധിപത്യ സമൂഹത്തില്‍ ചില മാനുഷികമായ കടമകള്‍ നിര്‍വഹിക്കാനുണ്ട്. അതു ചെയ്യാതെ വരുമ്പോള്‍ സാധാരണക്കാരായ മനുഷ്യരാണ് ഇരുണ്ടപാതയില്‍ നിസ്സഹായരാകുന്നത്.
     തെളിവുകളാണ് കോടതിക്കു വേണ്ടത്. പൊലീസിന് അതു കണ്ടെത്താനുള്ള ധാര്‍മികമായ ഉത്തരവാദിത്വവും. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോകുന്ന മനുഷ്യര്‍ക്കു വേണ്ടി നിലനില്‍ക്കണമെന്ന് പൊലീസിനെ ഓര്‍മപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. പലപ്പോഴും പലവിധ സ്വാധീനങ്ങളില്‍ അകപ്പെടുന്ന അധികാര കേന്ദ്രങ്ങള്‍ സ്വയമറിഞ്ഞും അറിയാതെയും വേട്ടമൃഗങ്ങളെ സംരക്ഷിക്കുന്നവരായി മാറും. അതു തന്നെയാണ് വാളയാറില്‍ നാം കണ്ടത്. തക്ക സമയത്ത് വേണ്ടതൊന്നും ചെയ്യാന്‍ സാധിക്കാത്ത നാം പിന്നീട് മുതലക്കണ്ണീര്‍ പൊഴിക്കും. പെണ്‍കുട്ടികള്‍ക്കു വേണ്ടി, സ്ത്രീജീവിതത്തിനു വേണ്ടി സുരക്ഷയൊരുക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷം പുലരുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു പറയുന്നവരില്‍ പലരും അതു ഹൃദയത്തില്‍ തൊട്ടല്ല പറയുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രണ്ടു പെണ്‍കുട്ടികള്‍ വാളയാറില്‍ ഭയാനകമാംവിധം കൊല്ലപ്പെടുമായിരുന്നില്ല.
     നാം ഒന്നില്‍ നിന്നും പാഠം പഠിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സംഭവം വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ മാത്രം അതിനോടു പ്രതികരിക്കുന്നതാവരുത് നമ്മുടെ രാഷ്ട്രീയം. നിരന്തരമായ ജാഗ്രതയുള്ളതാവണം നമ്മുടെ സാമൂഹ്യ മനഃസാക്ഷി. കക്ഷി രാഷ്ട്രീയത്തിന്‍റെ അതിരുകള്‍ മറികടന്ന് നാം സാധാരണക്കാരായ മനുഷ്യരുടെ വേദനകളിലേക്കു വേണം കടന്നുചെല്ലാന്‍. സ്വാതന്ത്ര്യം നേടി അറുപതിലേറെ വര്‍ഷം കഴിഞ്ഞിട്ടും നാം എത്തിനില്‍ക്കുന്ന സാമൂഹ്യാന്തരീക്ഷം ഒട്ടും പ്രതീക്ഷാനിര്‍ഭരമല്ല എന്നതും മറക്കേണ്ടതില്ല.
     നീതി നിര്‍വഹണ സംവിധാനം എന്താണ് വാളയാറിലെ പെണ്‍കുഞ്ഞുങ്ങളോടു ചെയ്തത്? ആദ്യം തന്നെ രണ്ടു പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നു. ദീര്‍ഘനാളായി പ്രതികള്‍ ആ പെണ്‍കുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടാവണം. പതിമൂന്ന് വയസുള്ള ഒരു കുട്ടിയുടെ സമ്മതപ്രകാരമാണ് (ഉഭയസമ്മത പ്രകാരമെന്ന് നിയമഭാഷ) ലൈംഗിക ബന്ധമുണ്ടായതെന്ന കുറ്റപത്രത്തിലെ വാദം യഥാര്‍ത്ഥത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ പര്യാപ്തമാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുഞ്ഞിന്‍റെ സമ്മതമുണ്ടെങ്കില്‍ ലൈംഗികബന്ധമാവാം എന്ന് ആരാണ് ഈ മഹാമതികളായ നിയമപാലകരെ പഠിപ്പിച്ചത്. എഫ്.ഐ.ആറിലും മറ്റും ഇതുപോലുള്ള ഭോഷത്തങ്ങള്‍ എഴുതിപ്പിടിപ്പിച്ച സാറന്മാരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. കുട്ടികളുടെ അമ്മ തന്നെ പറഞ്ഞ നേരുകള്‍ക്ക് യാതൊരു വിലയും നല്‍കാതെയാണ് നീതിപാലക ഏമാന്മാര്‍ മുന്നോട്ടുപോയത്. ഇവരെയൊക്കെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. വാളയാറിലെ പെണ്‍മക്കളുടെ അപരിഹാര്യമായ വേദനയ്ക്കും കണ്ണീരിനും ഇവര്‍ എന്ത് പ്രായ്ശ്ചിത്തമാണ് ചെയ്യാന്‍ പോകുന്നത്.
     മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വാളയാര്‍ കേസിന് പ്രത്യാശ നല്‍കുന്ന വഴിത്തിരിവായിട്ടുണ്ട്. പുതിയ പ്രോസിക്യൂട്ടറെ വയ്ക്കുന്നതിനും അപ്പീല്‍ നല്‍കാനുമൊക്കെയുള്ള തീരുമാനം യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് ശിക്ഷയെത്താന്‍ പ്രേരണയാകുമെന്ന് കരുതാം.
     ദേശീയ ബാലാവകാശ കമ്മീഷനും ദേശീയ പട്ടികജാതി കമ്മീഷനും വാളയാര്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടു മാത്രമായില്ല. കേസ് എവിടെ എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് വ്യക്തമാകേണ്ടതുണ്ട്. അതിന് ഭാരിച്ച ശ്രമമൊന്നും ആവശ്യമില്ല. പച്ചവെള്ളം പോലെ വ്യക്തമാണ് വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാരെന്ന്. കുറ്റം ചെയ്തവര്‍ മാത്രമല്ല അതിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരും നിയമത്തിനു മുന്നിലെത്തേണ്ടതുണ്ട്.
     ദളിത് പിന്നോക്ക വിഭാഗങ്ങളുടെയും ആദിവാസി സമൂഹത്തിന്‍റെയുമൊക്കെ സാമൂഹ്യജീവിതം ഇന്നും മറ്റുള്ളവര്‍ക്കൊപ്പമല്ല. അവര്‍ പല കാരണങ്ങളാല്‍ അരികിലേക്ക് നീക്കി നിര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അന്തരീക്ഷമാണ് പലപ്പോഴും ഇതുപോലുള്ള ചൂഷണത്തിന് കാരണം. ആത്മാര്‍ത്ഥമായ ശ്രമങ്ങളിലൂടെ ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിക്കാനാണ് നാം ശ്രമിക്കേണ്ടത്.
     വാളയാറിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിലെത്തിച്ചുവേണം നമ്മുടെ നിയമ സംവിധാനങ്ങള്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍.
Share:

ജ്ഞാനത്തിന്‍റെ ഉദയങ്ങള്‍ --- എസ്. ജി രവീന്ദ്രനാഥപിള്ള



     ഒരു ഋതു ഉണ്ടാകുന്നു. അത് അതിന്‍റെ ജനിതകാര്‍ത്ഥത്തിലുള്ള സ്വഭാവങ്ങള്‍ തെളിയിച്ച് പ്രകൃതിയെ വ്യതിയാനപ്പെടുത്തുന്നു. അത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഋതുക്കള്‍ക്ക് ഒരു മടക്കയാത്രയുണ്ട്. പക്ഷെ അത് ശാശ്വതമായ തിരിച്ചുപോക്കുകളല്ല. സമയബന്ധിതമായ ഒരു കര്‍ത്തവ്യനിര്‍വഹണം പോലെ അത് മടങ്ങിയെത്തുന്നു. ആവര്‍ത്തനത്തിന്‍റെ അനന്തമായ വിധിചക്രത്തിലേറി ഒരു ഭ്രമണം പോലെ അത് സഞ്ചരിക്കുന്നു. ഇതേപോലെയാണ് നമ്മുടെ നോവലുകളും. മഹത്തായ ഒരു നോവല്‍ ഒരു ഋതു സ്വഭാവം സൃഷ്ടിച്ച് കടന്നുവരുന്നു. അത്തരം ഒരു നോവല്‍ ഒരു സവിശേഷ സന്ദര്‍ഭത്തിന്‍റെ സൃഷ്ടിയാണ്. അത് ചില അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. സൗന്ദര്യത്തിന്‍റെ പുതിയ വര്‍ണരാജികള്‍ സൃഷ്ടിക്കുന്നു. കാലത്തിനപ്പുറത്തേക്കു വളരുന്ന ഭാവന സൃഷ്ടിക്കുന്നു. പുതിയ കലയുടെ സൂത്രവാക്യങ്ങള്‍ അതിന്‍റെ അബോധത്തിലെ നക്ഷത്രമായി തിളങ്ങുന്നു. പുതിയ നോവല്‍ രൂപങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് സൗന്ദര്യഭാവന വളരുമ്പോള്‍ ഋതുക്കളെപ്പോലെ താല്‍ക്കാലികമായ വിരാമത്തിന്‍റെ വിധിശയ്യയില്‍ അത് നിദ്രപ്പെടുന്നു. അത് ഒരു നോവലിന്‍റെ അപ്രത്യക്ഷപ്പെടലല്ല. കാലത്തിനുള്ളില്‍ വച്ച് അസ്ഥിരപ്പെടുന്ന അവസ്ഥയുമല്ല അത്. വീണ്ടും ചര്‍ച്ചകളുടെയും, കണ്ടെത്തലുകളുടെയും, സൗന്ദര്യശാസ്ത്രവിചാരങ്ങളുടെയും ഘോഷനിമിഷങ്ങള്‍ സൃഷ്ടിച്ച് ആ നോവലിന്‍റെ പ്രാധാന്യം ആസ്വാദകനിലെത്തുന്നു.
     ഒരു പുതിയ നോവല്‍, നോവലിനെ സംബന്ധിക്കുന്ന ഒരു ലക്ഷണം കൊണ്ടുവരുന്നു. അത് നോവല്‍ എന്ന കലാരൂപത്തിന്‍റെ പൊതുലക്ഷണമല്ല. സേതുവിന്‍റെ څപാണ്ഡവപുരംچ എന്ന നോവല്‍ ഒരു ലക്ഷണം സൃഷ്ടിക്കുന്നു. അത് പുതുമ കലര്‍ന്ന ഒരു ലക്ഷണമാണ്. പക്ഷെ അത് څപാണ്ഡവപുരംچ എന്ന നോവലിന്‍റെ മാത്രം ലക്ഷണമാണ്. മേതിലിന്‍റെ څസൂര്യവംശംچ നമ്മുടെ നോവല്‍ സാഹിത്യത്തിലെ ഒരു അത്ഭുതമാണ്. വളരെ വിധ്വംസകമായ രീതിയില്‍, നമ്മുടെ നോവല്‍ സങ്കല്‍പത്തെ څസൂര്യവംശംچ അട്ടിമറിക്കുന്നു. ആരും പരീക്ഷിക്കാത്ത ഒരു ലക്ഷണത്തിന്‍റെ അപൂര്‍വരശ്മികള്‍ ഈ നോവലിനൊരു പ്രഭ ചാര്‍ത്തുന്നു. ഒരു നോവല്‍ ഒരു പുതിയ ലക്ഷണത്തില്‍ പിറവി കൊള്ളുകയാണ്. څസൂര്യവംശچത്തില്‍ എഴുത്തുകാരന്‍ സൃഷ്ടിച്ച അപൂര്‍വ മാതൃകയിലുള്ള ലക്ഷണം ആ നോവലിനു മാത്രം അവകാശപ്പെട്ടതാണ്. څസൂര്യവംശچത്തിന്‍റെയോ, څപാണ്ഡവപുരچത്തിന്‍റെയോ ലക്ഷണങ്ങള്‍കൊണ്ട് നമ്മുടെ നോവലിന്‍റെ പൊതുഇടങ്ങളെ നമുക്കു പരിശോധിക്കാനാകില്ല. നോവലിന് സാര്‍വത്രികമായ ഒരു ലക്ഷണമില്ല എന്നതാണതിനു കാരണം. ഒരു പൊതുലക്ഷണത്തിന്‍റെ വലയത്തിനു പുറത്താണ് ഓരോ നോവലും നിലകൊള്ളുന്നത്. പക്ഷെ ഓരോ നോവലും, ഓരോ ലക്ഷണം സൃഷ്ടിക്കുന്നു. ആ ലക്ഷണം ആ നോവലിനു മാത്രം അവകാശപ്പെട്ടതാണ്. നോവല്‍ ഇന്ന വിധത്തില്‍ വേണമെന്ന അനുശാസനകള്‍ക്ക് പ്രസക്തിയില്ലെന്ന് നമുക്കറിയാം. നോവല്‍ രചനയെ സംബന്ധിച്ച കല്‍പനകളുടെ അധികാരസ്വരം അനാവശ്യമാണെന്ന ധാരണ നോവലിന്‍റെ ശൈശവദശയില്‍ത്തന്നെ ഉടലെടുത്തിരുന്നു. ഒരു എഴുത്തുകാരന്‍ നോവലെഴുതുമ്പോള്‍ ഒരു സ്വതന്ത്രമേഖലയില്‍ അയാള്‍ പ്രവേശിക്കുന്നു. പ്രമേയ സ്വീകരണത്തില്‍, ആവിഷ്ക്കാരത്തില്‍, ഭാവനാവിചാരങ്ങളില്‍ എല്ലാം സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് നോവലിന്‍റെ പ്രത്യേകമായ ഘടന എഴുത്തുകാരന് അനുവദിച്ചു നല്‍കുന്നു. നോവല്‍, എഴുത്തുകാരന് സ്വാതന്ത്ര്യത്തിന്‍റെ കലയാണ്. ജീവിതത്തിന്‍റെ ബഹുലമായ പ്രവര്‍ത്തനങ്ങള്‍ നാം ഒരു നോവലില്‍ വായിക്കുന്നു. കഥയും, ഉപകഥകളുമായി നോവല്‍ വികസിക്കുന്നത് ആസ്വാദകന്‍ മനസ്സിലാക്കുന്നു. ജീവിതത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ നോവലില്‍ കടന്നുവരുന്നു. ആസ്വാദകനെ അമ്പരപ്പിക്കുന്ന അതീതഭാവനകള്‍ക്ക് വേദിയായി ചിലപ്പോള്‍ നോവലുകള്‍ മാറുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഭാവനയുടെ വിചിത്രലോകം ചില നോവലുകള്‍ സൃഷ്ടിക്കുന്നു. കമ്യുവിന്‍റെയും, കാഫ്കയുടെയും, ജെയിംസ് ജോയ്സിന്‍റെയും, മാര്‍ക്കേസിന്‍റെയും നോവലുകളെ യുക്തികൊണ്ട് നമുക്കപഗ്രഥിക്കാനാകില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നോവലെഴുത്തുകാരന്‍റെ ബോധം പിളര്‍ന്നുമാറുകയാണ്. അപ്പോള്‍ യുക്തി തകിടം മറിയുന്നു. യാഥാര്‍ത്ഥ്യം അപ്രത്യക്ഷമാകുന്നു. ഭാവന പുതിയൊരു സ്ഥിതിക്രമത്തിലേക്കു പ്രവേശിക്കുന്നു. ഭാവനയുടെ അനിയന്ത്രിതമായ ഒഴുക്ക് നോവലിലെ സൗന്ദര്യ സംവിധാനത്തിന് അപൂര്‍വ ചാരുതയുള്ള ഇടം നല്‍കുന്നു. നോവല്‍ അത്ഭുതമായും, രഹസ്യമായും, മാന്ത്രികസത്യമായും, അപരസ്വഭാവമായും മാറ്റം ചെയ്യപ്പെടുകയാണ്. നോവല്‍ കള്ളം പറയുന്നു. സാധാരണജീവിതത്തില്‍ നിന്നകന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. യുക്തിയുടെ വിദൂരബന്ധം പോലുമില്ലാത്ത പ്രമേയങ്ങള്‍ ഉണ്ടാകുന്നു. ഒരു മാന്ത്രികക്കോട്ടപോലെ മാര്‍ക്കേസിനെപ്പോലുള്ള എഴുത്തുകാര്‍ നോവലില്‍ ഒരു സ്വപ്നലോകം തീര്‍ക്കുന്നു. മാന്ത്രികമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. നോവലിന്‍റെ ഈ സ്ഥിതികളൊക്കെ എഴുത്തുകാര്‍ കല്‍പിച്ചുണ്ടാക്കുന്നതാണ്. സൗന്ദര്യാന്വേഷണത്തിന്‍റെ തീവ്രയത്നം കൂടിയാണത്. മാര്‍ക്കേസിന്‍റെയും, കുന്ദേരയുടെയും ഒക്കെ നോവലിലെ ജീവിതാഖ്യാനം യാഥാര്‍ത്ഥ്യത്തിന്‍റെ എതിരിടങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നമുക്കറിയാം. അതുകൊണ്ടാണ് നോവല്‍ കള്ളമാണെന്ന ഒരു ധാരണ വായനയില്‍ രൂപപ്പെടുന്നത്. പക്ഷെ നോവലിലെ കള്ളവും, അയുക്തിയും ആസ്വാദകനെ കബളിപ്പിക്കുന്നു. നോവലിലെ കള്ളത്തെയും, അയുക്തിയേയും അതായിത്തന്നെ കാണുന്നിടത്താണ് പ്രശ്നം. ജീവിതത്തെ സംബന്ധിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ നോവലിസ്റ്റിന്‍റെ മനസ്സിലേക്കു കടന്നുവരുന്നു. രാഷ്ട്രീയം, അധികാരം, മതം തുടങ്ങിയവ സൃഷ്ടിക്കുന്ന ക്രിയാശ്രേണികളുടെ യാഥാര്‍ത്ഥ്യത്തെയും അയാള്‍ മനസ്സിലാക്കുന്നു. ജീവിതത്തിന്‍റെ നിരവധി ഘടകങ്ങളിലൂടെയുള്ള എഴുത്തുകാരന്‍റെ യാത്രയാണത്. എഴുത്തുകാരന് ആവിഷ്ക്കരിക്കേണ്ടത് യാഥാര്‍ത്ഥ്യത്തെയാണ്. യാഥാര്‍ത്ഥ്യം എഴുത്തുകാരന്‍റെയുള്ളില്‍ തിളച്ചുമറിയുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ നീണ്ടനിരകള്‍ പ്രത്യക്ഷപ്പെടുന്നു. പക്ഷെ യാഥാര്‍ത്ഥ്യത്തെ അതേപടി അയാള്‍ നോവലില്‍ പ്രത്യക്ഷപ്പെടുത്തുന്നില്ല. യാഥാര്‍ത്ഥ്യം നോവലില്‍ മറയപ്പെടുന്നു. നോവലിന്‍റെ ആന്തരിക സമൃദ്ധിയില്‍ യാഥാര്‍ത്ഥ്യം ലയിക്കുന്നു. പക്ഷെ യാഥാര്‍ത്ഥ്യം ഉണ്ട്.  ആ യാഥാര്‍ത്ഥ്യത്തെത്തന്നെയാണ് നോവലിസ്റ്റ് ആവിഷ്ക്കരിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ നഗ്നമേനിയെ അയാള്‍ സൗന്ദര്യംകൊണ്ടു മൂടുന്നു. ഒരു സൗന്ദര്യ വിതാനത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം അദൃശ്യപ്പെടുന്നു. നോവലിസ്റ്റ് മനസ്സില്‍ സൃഷ്ടിച്ച യാഥാര്‍ത്ഥ്യത്തിന്‍റെ സ്വരൂപഘടന രചനയുടെ സമയഘട്ടത്തില്‍ വലിയ അട്ടിമറിക്കു വിധേയമാകുന്നു. യാഥാര്‍ത്ഥ്യം എഴുത്തില്‍ മറ്റൊന്നായി മാറുന്ന അവസ്ഥയാണത്. അങ്ങനെ നോവലില്‍ ഒരു വക്രസ്വഭാവത്തിന്‍റെ ജ്വാലാഫണങ്ങള്‍ ഉയരുന്നു. യാഥാര്‍ത്ഥ്യം അതേപടിയങ്ങ് ആവിഷ്ക്കരിക്കുന്നത് കലാപ്രവര്‍ത്തനത്തെ അലസബോധം കൊണ്ട് വികൃതപ്പെടുത്തുന്ന രചനാകൃത്യമാണെന്നും, രചനയുടെ ഉയര്‍ന്നവിതാനങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്തരം സര്‍ഗപ്രവര്‍ത്തിയുടെ മേഖല നിഷിദ്ധമാണെന്നും പ്രൂസ്റ്റും, ഉംബര്‍ട്ടോ എക്കോയും, മാര്‍ക്കേസും, ജോര്‍ജ് ഓര്‍വെല്ലും, കാഫ്കയും, കമ്യുവും ഒക്കെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അപൂര്‍വത സൃഷ്ടിക്കുന്ന നോവലുകള്‍ എഴുതാന്‍ അവര്‍ക്കു കഴിഞ്ഞത്.
രണ്ട്
     നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യരൂപങ്ങളുടെ മിഥ്യാസ്വഭാവം കലര്‍ന്ന മാറ്റത്തെക്കുറിച്ച്, നേര്‍വഴികള്‍ വിട്ട് വിപരീതത്തിന്‍റെ വഴികള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, സാഹിത്യത്തിന്‍റെ രൂപഭാവങ്ങളില്‍ അയഥാര്‍ത്ഥം വന്നുനിറയുന്നതിനെക്കുറിച്ച് ചിന്താപരമായ പ്രകാശനവെളിച്ചങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. ഒരു കലാസൃഷ്ടി ഒരിക്കലും യഥാര്‍ത്ഥമല്ലെന്ന് സാര്‍ത്ര് പറയുന്നുണ്ട്. ഒരു യഥാര്‍ത്ഥ വസ്തുവിന്‍റെ പകര്‍പ്പായി കലാസൃഷ്ടി മാറുന്നില്ലെന്ന് സാര്‍ത്ര് സിദ്ധാന്തിക്കുന്നു. അയഥാര്‍ത്ഥമായ കല്‍പനയുടെ ലോകത്തിലാണ് സൗന്ദര്യം സ്ഥിതി ചെയ്യുന്നതെന്നു കൂടി സാര്‍ത്ര് പറഞ്ഞുവയ്ക്കുന്നു. എന്നാല്‍ അയഥാര്‍ത്ഥമായ കല്‍പനയുടെ ഈ ലോകമാകട്ടെ ജീവിതത്തിന്‍റെ ഒരംശം തന്നെയാണെന്ന സവിശേഷവും പ്രധാനവുമായ ഒരു നിഗമനത്തിലും സാര്‍ത്രിന്‍റെ ചിന്തകള്‍ ചെന്നെത്തുന്നുണ്ട്. നമ്മുടെ മനസ്സില്‍ ഒരു ബിംബം തെളിയുന്നു. ആ ബിംബത്തില്‍ നാം സൗന്ദര്യം ദര്‍ശിക്കുന്നു. ബിംബത്തിലാണ് സൗന്ദര്യം അടങ്ങിയിട്ടുള്ളതെന്ന വിശ്വാസത്തില്‍ നാം എത്തുന്നു. ബിംബം എന്നത് സൗന്ദര്യം അനുഭവവേദ്യമാകുന്നതിന്‍റെ പ്രാഥമിക അവസ്ഥയാണ്. എന്നാല്‍ ബിംബം എന്നത് യാഥാര്‍ത്ഥ്യമല്ല. അത് സാങ്കല്‍പ്പികമാണ്. ബിംബം സാങ്കല്‍പ്പികമായി രൂപം കൊള്ളുന്നു. ബിംബത്തിനു രൂപം നല്‍കിയ ചിന്ത പക്ഷെ പിറകിലേക്കു വലിയുന്നു. സാങ്കല്‍പ്പികമായ ബിംബത്തിനവിടെ പ്രാമുഖ്യം കിട്ടുന്നു. ഏതൊരു കലാസൃഷ്ടിയും മിഥ്യാസ്വഭാവമുള്ള അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സാര്‍ത്രിന്‍റെ ചിന്തകള്‍ മിന്നല്‍ പ്രവാഹത്തിലൂടെയെന്നവണ്ണമാണ് സഞ്ചരിക്കുന്നത്. യുക്തികൊണ്ടൊന്നും തെളിയിക്കാന്‍ സാര്‍ത്ര് ശ്രമിക്കുന്നില്ല. ഒരു സ്വതന്ത്രബോധത്തിന്‍റെ തെളിനീരൊഴുക്ക് സൃഷ്ടിച്ചാണ് സാര്‍ത്രിന്‍റെ ചിന്തകള്‍ വളരുന്നത്. അതില്‍ ഒരു വെളിപാടുചിന്തയുടെ സൂക്ഷ്മാര്‍ത്ഥങ്ങള്‍ തെളിഞ്ഞുകിടക്കുന്നു. നോവലില്‍ കടന്നുവരുന്ന പുതിയ ഘടനയിലേക്കാണ് സാര്‍ത്രിന്‍റെ ചിന്തകള്‍ വെളിച്ചം വീശുന്നത്. അതില്‍ പാണ്ഡിത്യത്തിന്‍റെ ഉയരങ്ങളുണ്ടെങ്കിലും, പാണ്ഡിത്യത്തെ മറികടക്കുന്ന സൗന്ദര്യതൃഷ്ണയുടെ മയൂരഭംഗി നമുക്കു കാണാന്‍ കഴിയും. ആത്യന്തികമായി കലയുടെ സൗന്ദര്യാന്വേഷണമായിരുന്നു സാര്‍ത്രിന്‍റെ ലക്ഷ്യം. കല അയഥാര്‍ത്ഥമാകുമ്പോള്‍ പുതിയൊരു സൗന്ദര്യത്തിന്‍റെ ആവിര്‍ഭാവമാണ് സംഭവിക്കുന്നതെന്ന് സാര്‍ത്ര് കണ്ടെത്തുന്നിടത്താണ് സാര്‍ത്രിയന്‍ ചിന്ത പ്രസക്തമാകുന്നത്.
     കല അയഥാര്‍ത്ഥമാണെന്ന നിലപാടിലേക്ക് ഓസ്ക്കാര്‍ വൈല്‍ഡിനെപ്പോലുള്ളവരും എത്തുന്നുണ്ട്. കല അയഥാര്‍ത്ഥമായിരിക്കണമെന്ന് അദ്ദേഹം ശഠിക്കുക പോലും ചെയ്യുന്നു. സാഹിത്യത്തിലെയും, കലയിലെയും യാഥാര്‍ത്ഥ്യത്തിന്‍റെ വിപരീതങ്ങള്‍ക്ക് അദ്ദേഹം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. യാഥാര്‍ത്ഥ്യം പകര്‍ത്തുന്നത് കലയുടെ ലക്ഷ്യമല്ലെന്ന് അദ്ദേഹം പറയുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നു നില്‍ക്കുന്നതാണ് മഹത്തായ കലയുടെ ലക്ഷണമായി അദ്ദേഹം കാണുന്നത്. കല സുന്ദരമാണ്. പക്ഷെ അത് അസത്യത്തെ ആവിഷ്ക്കരിക്കുമ്പോള്‍ മാത്രമാണ് സുന്ദരമാകുന്നതെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. സാര്‍ത്രിന്‍റെ ചിന്തകള്‍ക്കുള്ള കെട്ടുറപ്പ് വൈല്‍ഡിന്‍റെ ചിന്തകള്‍ക്കില്ല. പക്ഷെ കലയെ അസത്യത്തിന്‍റെ ആവിഷ്കാരം കൊണ്ട് മറ്റൊന്നാക്കി മാറ്റുന്ന ഉയര്‍ന്ന സര്‍ഗപ്രവര്‍ത്തനത്തിന് അദ്ദേഹം വലിയ മൂല്യം കല്‍പ്പിക്കുന്നു. എന്നാല്‍ ശുദ്ധ സൗന്ദര്യവാദത്തിന്‍റെ തറനിലപാടിലേക്ക് വൈല്‍ഡിന്‍റെ ചിന്തകള്‍ കൂപ്പു കുത്തുകയും ചെയ്യുന്നു.
     നോവലില്‍ മാത്രമല്ല, കലയുടെ പൊതുമണ്ഡലങ്ങളിലെല്ലാം അവാസ്തവികതയുടെയും, അപരിചിതത്തിന്‍റെയും സൗന്ദര്യമേഖല രൂപം കൊള്ളുന്നതിനെക്കുറിച്ച് ആഴസമൃദ്ധിയുള്ള നിരവധി ചര്‍ച്ചകള്‍ വിശ്വവ്യാപകമായി നടന്നിട്ടുണ്ട്. നോവല്‍ യാഥാര്‍ത്ഥ്യത്തെ തിരസ്ക്കരിക്കുന്ന ഭാവം സൃഷ്ടിച്ചുകൊണ്ട് നമ്മുടെ മുമ്പിലെത്തുന്നു. നോവലിന്‍റെ ശില്‍പഘടനയ്ക്കുള്ളില്‍ കടങ്കഥയുടെ സ്വഭാവമുള്ള അത്ഭുതങ്ങളുടെ നിറച്ചാര്‍ത്തുള്ള കഥാഗതികള്‍ വന്നുനിറയുന്നു. കാഫ്കയുടെ څങലമോീൃുവീശെെچ എന്ന നോവലിലെ കഥാപാത്രം ഒരു പ്രഭാതത്തില്‍ ഷഡ്പദമായി മാറുന്നു. എന്‍ഗുഗി വാതിയോംഗോയുടെ څണശ്വമൃറ ഛള ഠവല ഇൃീംچ എന്ന നോവലില്‍ ഒരു പുസ്തകത്തിന്‍റെ കവറില്‍ ചിത്രീകരിച്ചിട്ടുള്ള മാതിഗാരി എന്ന കഥാപാത്രം പുസ്തകത്തിന്‍റെ കവറില്‍ നിന്നിറങ്ങി വന്നിട്ട് രാജ്യദ്രോഹം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചു പറയുന്നു. യനസ്കോയുടെ څഠവല ഒലൃാശേچ എന്ന നോവലിലെ കഥാപാത്രം ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ പൂത്തുലഞ്ഞ ഒരു വൃക്ഷം അയാള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. മരിച്ചതിനു ശേഷം ജീവിച്ചുവരുന്ന ജിപ്സിയെ മാര്‍ക്കേസിന്‍റെ څഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍چ എന്ന നോവലില്‍ നാം കാണുന്നു. ഇതൊന്നും യാഥാര്‍ത്ഥ്യമല്ലെന്ന് നമുക്കറിയാം. നോവലില്‍ അയുക്തിയും, അവാസ്തവികതയും കലര്‍ന്ന്, നോവല്‍ ഒരു മാന്ത്രിക പ്രഭാവത്തില്‍ എത്തുകയാണ്.
     എഴുത്തുകാരന്‍റെ മുമ്പില്‍ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യമാണ് ജ്വലിച്ചുനില്‍ക്കുന്നത്. ആ യാഥാര്‍ത്ഥ്യം അയാള്‍ കാണുകയും, അറിയുകയും, അനുഭവിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ തന്‍റെ രചനകളില്‍ അയാള്‍ എന്തുകൊണ്ട് യാഥാര്‍ത്ഥ്യത്തെ തിരസ്ക്കരിക്കുന്നു? അയഥാര്‍ത്ഥങ്ങളുടെയും, അയുക്തികളുടെയും ശ്രേണികളെ എന്തുകൊണ്ടയാള്‍ സൃഷ്ടിക്കുന്നു? ജീവിതയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയെന്നത് ദുഷ്ക്കരമായി അയാള്‍ക്കനുഭവപ്പെടുന്നുണ്ടോ? തന്‍റെ രചനകളില്‍ യാഥാര്‍ത്ഥ്യത്തെ അയാള്‍ തിരസ്ക്കരിക്കുമ്പോള്‍ ഭീരുത്വം കലര്‍ന്ന ഒരു ഒളിച്ചോട്ടമല്ലേ അയാള്‍ നടത്തുന്നത്? ഇത്തരം സന്ദേഹങ്ങള്‍ കലര്‍ന്ന നിരവധി ചോദ്യങ്ങള്‍ ഒരു പക്ഷെ വായനക്കാരന്‍റെ മനസ്സില്‍ ഉയര്‍ന്നേക്കാം. എന്നാല്‍ എഴുത്തുകാരന്‍ നോവലില്‍ സൃഷ്ടിക്കുന്നതായി നമുക്കനുഭവപ്പെടുന്ന മിഥ്യാലോകം, വെറും മിഥ്യാലോകമല്ല. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന അവാസ്തവികത വെറും അവാസ്തവികതയല്ല. അയുക്തിലിനീതമായിക്കിടക്കുന്ന ജീവിതാവസ്ഥകളുടെ നോവലിലെ കഥാനിര്‍വഹണം അത്ര അയുക്തിയുമല്ല. കലയുടെ വര്‍ണപ്രപഞ്ചത്തിനകത്ത് ജീവിതാവസ്ഥകളുടെ നിരനിരയായ സത്യങ്ങള്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ജീവിതത്തെ നഗ്നമായി പകര്‍ത്താന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. അത് ഉയര്‍ന്ന ഒരു കലാപ്രവര്‍ത്തനമല്ലെന്ന അയാളുടെ ബോധം തന്നെയാണതിനു കാരണം. എഴുത്തുകാരന്‍റെ ബോധത്തിന് ഒരു സ്വപ്നഘടനയുണ്ട്. നോവലില്‍ എഴുത്തുകാരന്‍ ഒരു സ്വപ്നാന്തരീക്ഷം സൃഷ്ടിക്കുന്നു. നോവലിന്‍റെ പ്രമേയത്തിന് ഒരു സ്വപ്നസ്വഭാവം ലഭിക്കുന്നു. ഒരു സ്വപ്നം പോലെ നോവലിലെ കഥാഗതി വളരുന്നു. ഒരു സ്വപ്നാന്തരീക്ഷത്തില്‍ കഥാപാത്രങ്ങള്‍ വിഹരിക്കുന്നു. മാര്‍ക്കേസിന്‍റെ څഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍چ എന്ന നോവലിനെ മുന്‍നിര്‍ത്തി നോവല്‍ എന്ന കല സ്വപ്നത്തില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്നു എന്ന് മിലന്‍ കുന്ദേര പറഞ്ഞതതുകൊണ്ടാണ്. നോവലിന്‍റെ സ്വപ്നസ്വഭാവമാണ്, നോവലിന് മിഥ്യാസ്വഭാവം നല്‍കുന്നത്. അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന അയഥാര്‍ത്ഥ കഥാവസ്തുവിന്‍റെ അന്തര്‍തലത്തില്‍ നേരിന്‍റെ സൂര്യനാണ് കത്തിനില്‍ക്കുന്നത്. മാജിക്കല്‍ റിയലിസം സങ്കേതമായി സ്വീകരിക്കുന്ന നോവലുകളില്‍ യാഥാര്‍ത്ഥ്യം മറഞ്ഞുകിടക്കുന്നതായി നമുക്കനുഭവപ്പെടുന്നു. പക്ഷെ അതില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ വലിയ മുഴക്കങ്ങളുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. അവാസ്തവികതയുടെ ബഹുല സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്ന څഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍چ എന്ന നോവല്‍ സത്യത്തിന്‍റെ വെളിപാടു പുസ്തകമായി നമുക്കു വ്യാഖ്യാനാത്മക നിലപാട് സ്വീകരിക്കാം. നോവലിന്‍റെ അയഥാര്‍ത്ഥഘടന വലിയ യാഥാര്‍ത്ഥ്യം ആവിഷ്ക്കരിക്കാനുള്ള ഒരു സങ്കേതം മാത്രമാണ്. മിലന്‍ കുന്ദേരയുടെ നോവലുകള്‍ സത്യത്തില്‍ നിന്നകന്നു നില്‍ക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഒരു മിഥ്യാസ്വഭാവത്തിന്‍റെ രൂപമാതൃകയാണ് കുന്ദേര നോവലില്‍ സൃഷ്ടിക്കുന്നത്. യാഥാര്‍ത്ഥ്യത്തെ ഒഴിച്ചുനിര്‍ത്തി അവാസ്തവികത ഒരു പ്രബലഘടനയായി നോവലിലാകെ പടരുന്നത് കുന്ദേര സൃഷ്ടിക്കുന്ന സൗന്ദര്യശാസ്ത്രപരമായി വിലയിരുത്തേണ്ട ഒരു സങ്കേതം മാത്രമാണ്. പക്ഷെ കുന്ദേര നോവലില്‍ ആവിഷ്ക്കരിക്കുന്നത് യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യത്തെ ഒഴിച്ചുനിര്‍ത്തുന്നു എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് കുന്ദേര യാഥാര്‍ത്ഥ്യത്തെ ആവിഷ്ക്കരിക്കുന്നു. താന്‍ ജീവിക്കുന്ന ലോകത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കുന്ദേര ഒഴിഞ്ഞുമാറുന്നില്ല. ചരിത്രത്തിന്‍റെ സ്മൃതികള്‍ കുന്ദേരയെ അലട്ടുന്ന വിഷയമാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു ഉപരിതല ലോകം ഗിരിനിരകള്‍ പോലെ കുന്ദേരയുടെ ബോധമനസ്സില്‍ ഉണര്‍ന്നു കിടക്കുന്നു. ലോകത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്കാണ് കുന്ദേര ആകര്‍ഷിക്കപ്പെട്ടത്. പക്ഷെ കുന്ദേര എഴുതുമ്പോള്‍ അതില്‍ യാഥാര്‍ത്ഥ്യം മറഞ്ഞുകിടക്കുന്നു. അവാസ്തവികമെന്നു തോന്നുന്ന ഒരു ഭാവപ്രപഞ്ചമാണ് അദ്ദേഹത്തിന്‍റെ നോവലുകള്‍ സൃഷ്ടിച്ചത്. രചനാപരമായ ഒരു തന്ത്രം കൊണ്ട് യാഥാര്‍ത്ഥ്യത്തെ മറ്റൊന്നായി ഒരു അപരിചിതഘടനയില്‍ കുന്ദേര അവതരിപ്പിക്കുന്നു. അവാസ്തവികതയുടെ ആ രചനാരീതിയില്‍ പരമമായ യാഥാര്‍ത്ഥ്യം ജ്വലിച്ചുനിന്നു. അവാസ്തവികതയുടെ കഥനരീതിയിലൂടെ യാഥാര്‍ത്ഥ്യത്തെ തന്നെയാണ് കുന്ദേര അവതരിപ്പിച്ചത്.
     നോവലില്‍ നാം അഭിമുഖീകരിക്കുന്ന അവാസ്തവികത ഒരു മായക്കാഴ്ച പോലെയാണ്. അതു നമ്മെ കബളിപ്പിക്കുന്നു. അര്‍ത്ഥങ്ങളുടെ ആഴസ്ഥലികള്‍ക്കു മേല്‍ ഉയര്‍ന്നുവരുന്ന യാഥാര്‍ത്ഥ്യങ്ങളാണ് മിഥ്യാസ്വഭാവത്തിന്‍റെ വ്യാജസ്വഭാവം സൃഷ്ടിച്ച് രൂപപ്പെടുന്ന നോവലുകള്‍ നമുക്ക് കാഴ്ചവയ്ക്കുന്നത്. പക്ഷെ ഇത്തരം നോവലുകളുടെ ഘടന അത്ര ലളിതമല്ല. നോവലിന്‍റെ പ്രത്യക്ഷഭാവങ്ങളില്‍ അര്‍ത്ഥവും, യാഥാര്‍ത്ഥ്യവും മറഞ്ഞുകിടക്കുന്നു. നോവലിനെ ജ്ഞാനപരമായി ഉള്‍ക്കൊള്ളുന്നതിന് അതു തടസ്സമാകുന്നു. പക്ഷെ ഒരു സാധാരണവായനയിലാണ് ഇത്തരം വിഷമസന്ധികള്‍ വായനക്കാരന്‍ അഭിമുഖീകരിക്കുന്നത്. സംസ്കാരത്തിന്‍റെ ചലനഭരിതമായ ഒരു അവസ്ഥയാണ് ആസ്വാദനം. ഉയര്‍ന്ന ആസ്വാദന സംസ്കാരം ആര്‍ജ്ജിച്ച വായനക്കാരിലേക്കാണ് ഇത്തരം നോവലുകള്‍ കടന്നുചെല്ലുന്നത്. സാധാരണ വായനക്കാരന്‍ നോവലിന്‍റെ പ്രത്യക്ഷങ്ങളില്‍ മാത്രം അഭിരമിക്കുന്നു. നോവല്‍ സൃഷ്ടിക്കുന്ന ജ്ഞാനത്തിന്‍റെ ഉദയങ്ങള്‍ അവര്‍ കാണുന്നില്ല. നോവലിലെ അര്‍ത്ഥങ്ങളുടെ രഹസ്യസ്വഭാവം അവര്‍ അറിയുന്നില്ല. നോവലിലെ മിഥ്യാഭാവങ്ങള്‍ കലാപരവും, സൗന്ദര്യപരവുമായ സങ്കേതത്തിന്‍റെ രൂപമാതൃകയാണെന്ന അറിവിലേക്കും അവരെത്തുന്നില്ല.
     നോവല്‍ മിഥ്യാസ്വഭാവം പ്രകടിപ്പിക്കുന്ന കലയായി രൂപപ്പെടുമ്പോള്‍, അയഥാര്‍ത്ഥങ്ങളും അയുക്തികളും ഒരു പ്രവാഹം പോലെ നോവലില്‍ കടന്നുവരുമ്പോള്‍ നൂതനമായ ഒരു സൃഷ്ടി പ്രക്രിയയില്‍ നോവല്‍ എന്ന കലാരൂപം സ്നാനപ്പെടുകയാണു ചെയ്യുന്നത്. സാഹിത്യത്തിലെ റിയലിസത്തിനെതിരായ കലാപം കൂടി ഇത്തരം നോവലുകളില്‍ നമുക്കു ദര്‍ശിക്കാം. നോവല്‍ ജീവിതാവിഷ്ക്കാരമാണെന്ന് നമുക്കറിയാം. പക്ഷെ ജീവിതത്തെ അതേപടിയങ്ങ് ആവിഷ്ക്കരിക്കുമ്പോള്‍ അത് കലാശൂന്യമായ അവസ്ഥ സൃഷ്ടിക്കുമെന്നു മനസ്സിലാക്കുന്ന നോവലെഴുത്തുകാരന്‍ ജീവിതത്തെ മറ്റൊന്നാക്കി ആവിഷ്ക്കരിക്കുകയാണു ചെയ്യുന്നത്. അത് വായനക്കാരന്‍റെ പരിചിതലോകത്തിലെ ജീവിതമല്ല. ഒരു കെട്ടുകഥ പോലെ നോവലില്‍ ജീവിതം നിറയുന്നു. അത് വാസ്തവികതയ്ക്ക് വെളിയില്‍ നില്‍ക്കുന്ന ജീവിതമായി മാറുന്നു. വായനക്കാരനു മുമ്പില്‍ നോവലും, നോവലിലെ ജീവിതവും അസത്യമായി മാറുകയാണ്. എന്നാല്‍ ഇത് എഴുത്തുകാരന്‍ ഭാവന കൊണ്ടു നടത്തുന്ന ഒരു പ്രവര്‍ത്തനമാണ്. ഉയര്‍ന്ന ഒരു കലാബോധത്തിന്‍റെയും സൗന്ദര്യബോധത്തിന്‍റെയും സൃഷ്ടിയുമാണത്. ഈ ലേഖനത്തില്‍ പല തവണ ചൂണ്ടിക്കാണിച്ചതുപോലെ എഴുത്തുകാരന്‍ ആവിഷ്ക്കരിക്കുന്നത് യാഥാര്‍ത്ഥ്യത്തെയാണ്. അത് പരമമായ യാഥാര്‍ത്ഥ്യമാണ്. അത് ജീവിതത്തിന്‍റെ ആഴങ്ങളില്‍ സന്ധിച്ചുകിടക്കുന്ന യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യത്തിനു രൂപമാറ്റം കൊടുക്കുന്നു. യാഥാര്‍ത്ഥ്യത്തിന് അപരസ്വഭാവം നല്‍കുന്നു. യാഥാര്‍ത്ഥ്യത്തിന് രഹസ്യസ്വഭാവം കൊടുക്കുന്നു. അപ്പോള്‍ നോവല്‍ ഒരു മാന്ത്രികപേടകം പോലെ രൂപം കൊള്ളുന്നു. ആ പേടകത്തിനുള്ളില്‍ നോവലിന്‍റെ യാഥാര്‍ത്ഥ്യം മറഞ്ഞുകിടക്കുന്നു. അതു കണ്ടെത്തുകയെന്നതാണ് വായനയിലെ പ്രധാന കടമ.

Share:

ജാക്കും പയര്‍മണിയും --- സിപ്പി പള്ളിപ്പുറം



     ഒരിടത്ത് ഒരിടത്ത് څജാക്ക്چ എന്നു പേരുള്ള ഒരു കൊച്ചു മിടുക്കനുണ്ടായിരുന്നു. അവന്‍റെ അച്ഛന്‍ നല്ലൊരു കൃഷിക്കാരനായിരുന്നു. പക്ഷെ എന്തുചെയ്യാം, അച്ഛന്‍ നേരത്തെ തന്നെ മരിച്ചുപോയി. പിന്നെ പാവപ്പെട്ട അമ്മയുടെ ലാളനയിലാണ് അവന്‍ വളര്‍ന്നത്.
     കൊച്ചുകുട്ടിയായിരുന്ന ജാക്കിന് പാടത്തുപോയി ഉഴാനോ കിളയ്ക്കാനോ ഒന്നും അറിഞ്ഞുകൂടായിരുന്നു. അച്ഛന്‍ സമ്പാദിച്ചുവച്ചിരുന്ന പണം കൊണ്ട് അവനും അമ്മയും കുറേനാള്‍ അല്ലലില്ലാതെ കഴിഞ്ഞുകൂടി. പിന്നെ പട്ടിണിയായി.
     പട്ടിണികൊണ്ട് തീരെ പൊറുതിമുട്ടിയപ്പോള്‍ അമ്മ പറഞ്ഞു: ڇമോനേ ജാക്ക്, എത്ര ദിവസമാണ് നമ്മളിങ്ങനെ പൊരിഞ്ഞവയറുമായി കഴിയുക? നീ നമ്മുടെ വെളുമ്പിച്ചിപ്പശുവിനെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്ക്.ڈ
    അതുകേട്ടപ്പോള്‍ ജാക്കിന് വല്ലാത്ത സങ്കടം തോന്നി. എങ്കിലും പശുവിനെയും കൊണ്ട് അവന്‍ മനസ്സില്ലാമനസ്സോടെ ചന്തയിലേക്ക് പുറപ്പെട്ടു.
     വഴിക്കുവച്ച് ജാക്ക് ഒരു അപ്പൂപ്പനെ കണ്ടുമുട്ടി. വെളുവെളുത്ത താടിമീശയും ചപ്രത്തലമുടിയുമുള്ള ഒരു പാവം അപ്പൂപ്പന്‍! പൊരിവെയിലത്ത് ഒരു വലിയ പശുവിനെയും കെട്ടിവലിച്ചു കൊണ്ടുവരുന്ന ജാക്കിനെ കണ്ടപ്പോള്‍ അപ്പൂപ്പന് എന്തെന്നില്ലാത്ത അലിവുതോന്നി.
     ڇമോനേ, ഈ പശുവിനേയും കൊണ്ടെങ്ങോട്ടാ?ڈ - അപ്പൂപ്പന്‍ ചോദിച്ചു.
     ڇഞാനതിനെ ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുപോവുകയാണ്.ڈ
     അതുകേട്ടപ്പോള്‍ പശുവിനെ വാങ്ങിയാലോ എന്ന് അപ്പൂപ്പന്‍ ചിന്തിച്ചു. പക്ഷെ അയാളുടെ കൈയില്‍ ഒരു ചില്ലിക്കാശുപോലും ഉണ്ടായിരുന്നില്ല. അയാള്‍ തന്‍റെ കുപ്പായക്കീശയില്‍ നിന്ന് കുറെ പയര്‍മണികള്‍ പുറത്തെടുത്തു.
     ڇഇതാ, ഈ പയര്‍മണികള്‍ കൈയില്‍ വച്ചിട്ട് പശുവിനെ എനിക്കുതന്നോളു. മാന്ത്രികപ്പയര്‍മണികളാണ്. ഇതുകൊണ്ട് നിനക്ക് വല്ല്യ പണക്കാരനാകാം.ڈ
     മുഴുമുഴുത്ത ആ പയര്‍മണികള്‍ കണ്ടപ്പോള്‍ ജാക്കിന് വളരെ കൗതുകം തോന്നി. അവന്‍ പയര്‍മണികള്‍ വാങ്ങിയിട്ട് തന്‍റെ വെളുമ്പിച്ചിപ്പശുവിനെ അപ്പൂപ്പനു കൊടുത്തു.
     മാന്ത്രികപ്പയര്‍മണികളുമായി ജാക്ക് വീട്ടിലേക്കോടി. അമ്മ അവനെ കാത്ത് വീട്ടുമുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സ്വര്‍ണനാണയങ്ങളുമായി വരുമെന്നു കരുതിയ മകന്‍ കുറെ പയര്‍മണികളുമായി വരുന്നതുകണ്ട് അമ്മയ്ക്ക് വല്ലാതെ ദേഷ്യം വന്നു:
     ڇഒരു നല്ല പശുവിനെ കൊടുത്തിട്ട് കൊണ്ടുവന്നിരിക്കുന്നതുകണ്ടില്ലെ? കുറെ പീറപ്പയര്‍മണികള്‍!... ത്ഫൂ!...ڈ
     അവന്‍റെ കൈയിലിരുന്ന പയര്‍മണികള്‍ പിടിച്ചുപറിച്ചെടുത്ത് അമ്മ തീരാത്ത കോപത്തോടെ ജനലിനുപുറത്തേക്ക് ഒറ്റയേറ്! ڇഎല്ലാം അവിടെക്കിടന്ന് നശിക്കട്ടെ!ڈ - അമ്മ പ്രാകി.
     ജാക്കിന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. വിശന്നുപൊരിഞ്ഞ വയറോടെ അന്നു രാത്രി മുഴുവന്‍ അവന്‍ ചുരുണ്ടുകിടന്നു. പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് അവന്‍ ജനലിനു പുറത്തേക്കു നോക്കി:
     ڇഹായ്!... ഇതെന്തൊരു കാഴ്ച!ڈ - അവിടെ കണ്ട രംഗം ജാക്കിനെ അത്ഭുതപ്പെടുത്തി. ജനലിനു പുറത്തായി ഒരു തടിയന്‍ പയറുവള്ളി കെട്ടുപിണഞ്ഞ് നിറയെ ഇലകളുമായി മേലോട്ടു വളര്‍ന്നുനില്‍ക്കുന്നു! അവന്‍ വിടര്‍ന്ന കണ്ണുകളോടെ മേലോട്ടുനോക്കി നിന്നു. ഇതിന്‍റെ അറ്റം എവിടെയാണാവോ? വളരെ ശ്രമിച്ചെങ്കിലും ആ പയറുവള്ളിയുടെ അറ്റം കണ്ടെത്താന്‍ അവനു കഴിഞ്ഞില്ല.
     څഎന്തുവന്നാലും ഇതിന്‍റെ മുകളറ്റം ഞാന്‍ കണ്ടുപിടിക്കുംچ - ജാക്ക് മനസ്സില്‍ ഉറപ്പിച്ചു. അവന്‍ വള്ളിയില്‍ തൂങ്ങിപ്പിടിച്ച് പയ്യെപ്പയ്യെ മേലോട്ട് കയറാന്‍ തുടങ്ങി. മേലോട്ട് മേലോട്ട് ചെല്ലുന്തോറും ചെടിയുടെ അറ്റം മുകളിലേക്ക് നീണ്ടു നീണ്ടുപോയി.
     എന്തിനു പറയുന്നു; വൈകുന്നേരമായപ്പോഴേയ്ക്കും ജാക്ക് മേഘങ്ങള്‍ക്കും അപ്പുറമെത്തി. അപ്പോള്‍ വലിയൊരു മലയുടെ നെറുകയിലാണ് താന്‍ നില്‍ക്കുന്നതെന്ന് അവനു തോന്നി. വിശപ്പും ദാഹവും കൊണ്ട് അവന്‍ വല്ലാതെ തളര്‍ന്നിരുന്നു.
     ഇതിനിടയില്‍ എവിടെനിന്നോ വെള്ളിച്ചിറകുകളുള്ള ഒരു മാലാഖ അവിടെ പറന്നെത്തി. മാലാഖ പറഞ്ഞു: ڇജാക്ക്, അതാ അങ്ങകലെ ഒരു കോട്ട കണ്ടോ! ഭയങ്കരനായ ഒരു രാക്ഷസനാണ് അവിടെ താമസിക്കുന്നത്. നിന്നെപ്പോലുള്ള മനുഷ്യക്കുഞ്ഞുങ്ങളെ കണ്ടാല്‍ അവന്‍ അപ്പാടെ വിഴുങ്ങും. അതല്ല; നിനക്ക് ധീരമായ ഒരു മനസ്സുണ്ടെങ്കില്‍ അവനെ തോല്‍പ്പിക്കാന്‍ കഴിയും. തോല്‍പ്പിച്ചാല്‍ അവന്‍റെ പൊന്നും രത്നക്കൂമ്പാരവുമെല്ലാം നിനക്ക് സ്വന്തമാകും. ഇനിമേല്‍ വലിയ ധനികനായി ജീവിക്കാം.ڈ
     പയ്യനാണെങ്കിലും ജാക്ക് നല്ല ധൈര്യമുള്ളവനായിരുന്നു. അവന്‍ പറഞ്ഞു: ڇമാലാഖേ, രാക്ഷസക്കോട്ടയിലേക്കു പോകാന്‍ ഞാന്‍ തയ്യാറാണ്. മാലാഖയുടെ അനുഗ്രഹം എനിക്കുണ്ടാകണം.ڈ
     മാലാഖ മനസ്സുതുറന്ന് ജാക്കിനെ അനുഗ്രഹിച്ചു. അവന്‍ നേരെ രാക്ഷസക്കോട്ടയിലേക്കു ചെന്നു. ചങ്ങലകൊണ്ടു ബന്ധിച്ച കോട്ടയുടെ കൂറ്റന്‍ വാതിലില്‍ ജാക്ക് ഉറക്കെ മുട്ടി: ڇടക്!... ടക്!... ടക്!...ڈ
     ശബ്ദം കേട്ട് അവിടത്തെ രാക്ഷസിയമ്മ വലിയ ജനലിലൂടെ പുറത്തേക്ക് തലയെത്തിച്ചു നോക്കി: ڇആരാണ് വാതിലില്‍ മുട്ടുന്നത്?ڈ - അവര്‍ ചോദിച്ചു.
     ڇഇതു ഞാനാണ്; ജാക്ക്!... കൊച്ചു ജാക്ക്!ڈ - അവന്‍ അറിയിച്ചു.
     രാക്ഷസിയമ്മ അവനെ കണ്ടു; ഒരു കൊച്ചുപയ്യന്‍! വിശന്നിട്ടു വന്നതാകുമെന്ന് രാക്ഷസിയമ്മ വിചാരിച്ചു. അവര്‍ക്ക് അവനോട് അലിവുതോന്നി. ഒരു പാത്രം നിറയെ കാട്ടുപഴങ്ങളെടുത്ത് അവര്‍ അവന് തിന്നാന്‍ കൊടുത്തു. അതു തിന്നുകൊണ്ടു നില്‍ക്കെ അവര്‍ പറഞ്ഞു: ڇഎന്‍റെ ഭര്‍ത്താവായ രാക്ഷസന്‍ വരാറായിട്ടുണ്ട്. നിന്നെക്കണ്ടാല്‍ ഒറ്റപ്പിടിത്തത്തിന് വായിലാക്കും. നീ വേഗം ദാ, ഇവിടേയ്ക്ക് ഒളിച്ചോڈ - രാക്ഷസിയമ്മ അകത്തിരുന്ന ഒരു പഴക്കൂടയ്ക്കുള്ളില്‍ ജാക്കിനെ ഒളിപ്പിച്ചു.
     അധികം വൈകാതെ ഉറക്കെ അലറിക്കൊണ്ട് രാക്ഷസന്‍ അവിടേയ്ക്ക് കടന്നു വന്നു: ڇഫീഫോ!... ഫീ ഫോ!... ഫീഫോ ഫും!...ڈ
     അപ്പോള്‍ എവിടെന്നോ ഒരു മനുഷ്യക്കുഞ്ഞിന്‍റെ മണം വരുന്നതായി രാക്ഷസനു തോന്നി. അയാള്‍ ചോദിച്ചു: ڇഹായ്!... ഏതോ മനുഷ്യന്‍റെ മണം! എനിക്കവനെ തിന്നണം. എവിടെ അവന്‍?ڈ
     കുറേനേരം മണപ്പിച്ചു നടന്നെങ്കിലും രാക്ഷസന് ആരെയും കണ്ടെത്താനായില്ല. വിശപ്പുമൂത്ത രാക്ഷസന്‍ അവിടെ രാക്ഷസിയമ്മ വേവിച്ചുവച്ചിരുന്ന കാട്ടുപോത്തിറച്ചിയും കാട്ടുകിഴങ്ങുകളും മൂക്കറ്റം വെട്ടിവിഴുങ്ങി.
     പെരുവയര്‍ നിറഞ്ഞതോടെ രാക്ഷസന്‍ അയാളുടെ മുറിയില്‍ കയറിക്കിടന്ന് څഖുര്‍ര്‍ര്‍!... ഖുര്‍ര്‍ര്‍!...چ എന്ന് കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.
     څഇതുതന്നെ നല്ല തക്കം!چ എന്നു മനസ്സിലാക്കി ജാക്ക് പഴക്കൂടയില്‍ നിന്ന് പുറത്തിറങ്ങി.
     കാലൊച്ച കേള്‍പ്പിക്കാതെ അവന്‍ രാക്ഷസന്‍റെ സ്വര്‍ണക്കലവറയിലേക്ക് കയറി. ഒരു വലിയ സഞ്ചി നിറയെ സ്വര്‍ണവും രത്നങ്ങളും വാരിയെടുത്ത് തോളില്‍ തൂക്കി. പിന്നെ ജനലിലൂടെ പുറത്തുകടന്ന് പയര്‍വള്ളിയുടെ തലയ്ക്കലെത്തി. വള്ളിയിലൂടെ അവന്‍ څശര്‍ര്‍ര്‍!...چ എന്ന് താഴോട്ട് ഊര്‍ന്നിറങ്ങി.
     വീട്ടിലെത്തിയ ജാക്ക് അമ്മയോട് പറഞ്ഞു: ڇഅമ്മേ, പയറുചെടി നമ്മെ രക്ഷിച്ചു!... ഇതാ നോക്കൂ, ഈ സഞ്ചി നിറയെ വിലപിടിച്ച പൊന്നും രത്നവുമാണ്! നമുക്ക് എക്കാലത്തും ജീവിക്കാനുള്ള വക ഇതിലുണ്ട്!ڈ
     അതുകേട്ട് അമ്മ ആനന്ദത്തോടെ ജാക്കിനെ കെട്ടിപ്പുണര്‍ന്നു. എങ്കിലും അവന്‍റെ ചിന്ത മറ്റൊന്നിനെക്കുറിച്ചായിരുന്നു. അതെന്താണെന്നൊ? രാക്ഷസന് നിത്യവും പൊന്മുട്ടയിടുന്ന ഒരു മാന്ത്രികക്കോഴിയും മധുരമായി പാട്ടുപാടുന്ന ഒരു സ്വര്‍ണവാനമ്പാടിയും ഉണ്ടെന്ന് രാക്ഷസിയമ്മ അവനോട് നേരത്തെ പറഞ്ഞിരുന്നു. അവയെക്കൂടി കൈക്കലാക്കണമെന്ന മോഹമായിരുന്നു ജാക്കിന്‍റെ മനസ്സില്‍. അതിനായി അവന്‍ കൊതിയോടെ കാത്തിരുന്നു.
     ഒരു ദിവസം ജാക്ക് പയറുചെടിയുടെ കടയ്ക്കലെത്തി. വള്ളിയില്‍ തൂങ്ങി അവന്‍ څഛട്ടെന്ന്چ മേലോട്ട് കയറി. ഒട്ടും താമസിയാതെ അവന്‍ രാക്ഷസക്കോട്ടയിലെത്തി. അപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. തിടുക്കത്തില്‍ മാന്ത്രിക്കോഴിയേയുമെടുത്ത് അവന്‍ താഴേയ്ക്കിറങ്ങി. കഷ്ടമേ കഷ്ടം! താഴെ എത്തിയപ്പോഴാണ് വാനമ്പാടിയെ എടുത്തില്ലെന്ന കാര്യം അവന് ഓര്‍മവന്നത്. അവന് വലിയ നിരാശതോന്നി. എന്തുവന്നാലും സ്വര്‍ണവാനമ്പാടിയെക്കൂടി തന്‍റെ കൈപ്പിടിയിലൊതുക്കണമെന്ന് ഓരോ നിമിഷവും അവന്‍റെ മനസ്സ് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
     പിറ്റേന്ന് വൈകുന്നേരം തന്നെ ജാക്ക് വീണ്ടും രാക്ഷസക്കോട്ടയിലേക്കു തിരിച്ചു. അപ്പോള്‍ രാക്ഷസന്‍ ഉണര്‍ന്നുകിടക്കുകയായിരുന്നു. ജാക്ക് ഓടിച്ചെന്ന് ഒറ്റപ്പിടിത്തത്തിന് സ്വര്‍ണവാനമ്പാടിയെ കൈയിലൊതുക്കി. അപ്പോള്‍ വാനമ്പാടി ഉറക്കെ പറഞ്ഞു: ڇയജമാനാ, എന്‍റെ പൊന്നു യജമാനാ, ഇതാ ആരോ എന്നെ പിടികൂടിയിരിക്കുന്നു!ڈ
     ഇതുകേട്ട ഉടനെ രാക്ഷസന്‍ ചാടിയെഴുന്നേറ്റ് പുറത്തേക്കുവന്നു. വാനമ്പാടിയെയും കൈയിലൊതുക്കി ഓടിയകലുന്ന ജാക്കിനെയാണ് രാക്ഷസന്‍ കണ്ടത്. അയാള്‍ څധടുപടുچവെന്ന് ജാക്കിന്‍റെ പിന്നാലെ പാഞ്ഞു. അവന്‍ വേഗത്തില്‍ ഓടി രാക്ഷസന്‍റെ കൈയില്‍പ്പെടാതെ പയറുവള്ളിയ്ക്കരികിലെത്തി. പെട്ടെന്ന് വള്ളിയിലൂടെ അവന്‍ താഴേയ്ക്ക് ഊര്‍ന്നിറങ്ങി.
     കോപംപൂണ്ട രാക്ഷസന്‍ ഉറക്കെ അലറിക്കൊണ്ട് വള്ളിയിലൂടെ താഴോട്ടിറങ്ങാന്‍ തുടങ്ങി. രാക്ഷസന്‍റെ ഭാരം കൊണ്ട് പയറുവള്ളി ആടിയുലഞ്ഞു.
     ഇതെല്ലാം കണ്ട് താഴെ നിന്ന ജാക്ക് ഉറക്കെ വിളിച്ചു പറഞ്ഞു: ڇഅമ്മേ, നമ്മുടെ മൂര്‍ച്ചയുള്ള മഴുവും കൊണ്ട് ഓടിവരൂ; വേഗമാവട്ടെ.ڈ
     പറഞ്ഞുതീരേണ്ട താമസം ജാക്കിന്‍റെ അമ്മ മഴുവുമായി ഓടിയെത്തി. ജാക്ക് വേഗം പയറുവള്ളിയുടെ കടയ്ക്കല്‍ ആഞ്ഞുവെട്ടി. څപ്ധും!...چ ചക്കവെട്ടിയതുപോലെ വള്ളിയോടൊപ്പം രാക്ഷസന്‍ നിലത്തുതലതല്ലിവീണു! അതോടെ ആ ഭയങ്കരന്‍റെ കഥയും കഴിഞ്ഞു!
     പിന്നെ ജാക്കിനും അമ്മയ്ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. സമ്പന്നനായ ജാക്ക് ഒരു രാജകുമാരിയെ വിവാഹം ചെയ്ത് സുഖമായി ജീവിച്ചു.

Share:

അവള്‍ രാജാവാകും - --ലൈബീരിയന്‍ ഉത്പത്തി പുസ്തകം




     (ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പുതിയ നോവല്‍ അരങ്ങേറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നായ ലൈബീരിയന്‍ അമേരിക്കന്‍ നോവലിസ്റ്റ് വയേതു മൂറിന്‍റെ څഷി വുഡ് ബി കിംഗ്چ എന്ന നോവലിനെ കുറിച്ച്. ആഫ്രിക്കന്‍ കഥാഖ്യാന രീതിയിലെ മാജിക്കല്‍ റിയലിസത്തിന്‍റെ ഉത്തമ മാതൃകയായ ഈ നോവല്‍ ലൈബീരിയയുടെ ഉത്പത്തി ചരിത്രത്തെ കാവ്യാത്മക ഭാഷയില്‍ മിത്തുവല്‍ക്കരിക്കുന്നു.)
      ഫസല്‍ റഹ്മാന്‍
     അമേരിക്കന്‍ ഐക്യനാടുകളില്‍ അടിമത്ത സമ്പ്രദായത്തിനെതിരെയുള്ള വികാരം ശക്തിപ്പെടുകയും ആഫ്രിക്കന്‍ വംശജരുടെ ജനസംഖ്യ വന്‍തോതില്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ സ്വതന്ത്രമാക്കപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കു വേണ്ടി അമേരിക്കന്‍ കോളനൈസേഷന്‍ സൊസൈറ്റിയാണ് ലൈബീരിയ സ്ഥാപിച്ചത് (1821). 1847-ല്‍, ജോസെഫ് ജെങ്കിന്‍സ് റോബര്‍ട്ട്സിന്‍റെ കീഴില്‍, വന്‍കരയിലെ ആദ്യത്തെ സ്വതന്ത്രരാജ്യമായിത്തീര്‍ന്ന ലൈബീരിയയുടെ ചരിത്രം പക്ഷെ ഒരു ഘട്ടത്തിലും അത്രയൊന്നും സമാധാനപൂര്‍ണമായിരുന്നില്ല. അമേരിക്കന്‍ ആഭ്യന്തര യുദ്ധം ശക്തമായ 1962 വരെയും ആ രാജ്യം ലൈബീരിയന്‍ സ്വാതന്ത്ര്യം അംഗീകരിക്കുകയുണ്ടായില്ല. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിരിക്കുമ്പോഴും ലൈബീരിയന്‍ ജനസംഖ്യയുടെ 95% ഇരുപതിലേറെ ഗോത്രഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങളാണ്. സ്ഥാപിതമായ കാലം തൊട്ട് 1962 വരെ, സ്വതന്ത്രരാക്കപ്പെട്ടവരോ, സ്വതന്ത്രരായി ജനിച്ചവരോ ആയ 15000 -ത്തില്‍ കൂടുതല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ കുടിയേറ്റക്കാരും മൂവായിരത്തിലേറെ ആഫ്രോ-കരീബിയന്‍ വംശജരും പുതിയതായി സ്ഥാപിതമായ ദേശത്ത് അധിവസിച്ചപ്പോള്‍ അവര്‍ കൂടെ കൊണ്ടുവന്ന സംസ്കാരങ്ങള്‍ക്ക് ഗോത്ര സമ്പ്രദായങ്ങളുമായി സംഘര്‍ഷം സ്വാഭാവികമായിരുന്നു. പുതുതായി അംഗീകരിക്കപ്പെട്ട ലൈബീരിയന്‍ ഭരണഘടനയും പതാകയും അമേരിക്കന്‍ മാതൃക പിന്തുടര്‍ന്നപ്പോള്‍, 1904 വരെയും ഗോത്രവംശജര്‍ക്ക് ജന്മനാ ലഭ്യമാക്കേണ്ടിയിരുന്ന അവരുടെ പൗരത്വം അംഗീകരിക്കപ്പെട്ടില്ല എന്നതില്‍ യു.എസ് ഭരണകൂടം അമേരിക്കന്‍ ആദിമ ജനതയോട് സ്വീകരിച്ച നിലപാടിന്‍റെ ആവര്‍ത്തനം കാണാം. അധികാരത്തില്‍ പിടിമുറുക്കിയ അമേരിക്കോ-ലൈബീരിയന്‍ ന്യൂനപക്ഷം ക്രിസ്ത്യന്‍ മിഷനറി സ്കൂളുകളും മറ്റുമായി ഗോത്ര വിഭാഗങ്ങള്‍ക്കു മേല്‍ സാംസ്കാരിക മേധാവിത്വവും സ്ഥാപിച്ചെടുത്തു. സ്വാഭാവികമായും ഗോത്രവംശജര്‍, വിശേഷിച്ചും പോരാട്ടവീര്യം കൂടുതലുള്ള ക്രു, ഗ്രെബോ, വായ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന്, കുടിയേറ്റ സമൂഹങ്ങള്‍ക്കു നേരെ ഒളിയുദ്ധങ്ങള്‍ അരങ്ങേറി. 1980-ല്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷങ്ങള്‍ പല ഘട്ടങ്ങളായി ഇന്നും തീരാത്ത ദുരിതങ്ങളായി തുടരുന്നു. ജനസംഖ്യയുടെ എട്ടു ശതമാനം പേരെങ്കിലും ഇതിന്‍ ഫലമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുമ്പോള്‍ സാമ്പത്തിക രംഗം തൊണ്ണൂറു ശതമാനവും തകര്‍ക്കപ്പെട്ടു. ഇന്ന് ലോകത്തില്‍ ഏറ്റവും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളില്‍ ഒന്നായ ലൈബീരിയന്‍ ജനസംഖ്യയില്‍ 83 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് ചുവടെയാണ്.
വയേതു മൂര്‍ എഴുതിത്തുടങ്ങുന്നു
     ലൈബീരിയ ഏറ്റവും കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളില്‍ പൊറുതിമുട്ടിയ നാളുകള്‍ക്കിടെ 1989-ല്‍ തലസ്ഥാന നഗരമായ മണ്‍റോവിയയില്‍ നിന്ന് അന്ന് നാലു വയസുകാരിയായിരുന്ന വയേതുവിനെയും രണ്ടു സഹോദരിമാരെയും കൂട്ടി മുത്തശ്ശി താമസിക്കുന്ന സിയാറാ ലിയോണ്‍ അതിര്‍ത്തി ഗ്രാമത്തിലേക്ക് അഭയം തേടുകയായിരുന്നു. ലൈബീരിയന്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡീന്‍ ആയിരുന്നു പിതാവ് അഗസ്റ്റസ് മൂര്‍. കുട്ടികളെ യുദ്ധത്തിന്‍റെ ഭീകരത അറിയിക്കാതെ വളര്‍ത്താന്‍ വേണ്ടി അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് സൃഷ്ടിച്ച കഥ പറച്ചില്‍ രീതിയിലായിരുന്നു വയേതുവിലെ എഴുത്തുകാരി തന്‍റെ മാജിക്കല്‍ റിയലിസ്റ്റ് ആഖ്യാനരീതി കണ്ടെത്തിയതെന്നു പറയാം. അവരുടെ ആഖ്യാനങ്ങളില്‍ വെടിയൊച്ചകള്‍ څയുദ്ധം ചെയ്യുന്ന ഡ്രാഗണുകള്‍چ ആയപ്പോള്‍ വഴിയോരങ്ങളില്‍ കാണപ്പെട്ട ജഡങ്ങള്‍ څറോഡുവക്കില്‍ ഉറങ്ങുന്ന ആളുകള്‍چ ആയിത്തീര്‍ന്നു. എന്നാല്‍, സമകാലിക സാഹിത്യത്തില്‍ ബെന്‍ ഓക്രി, മിയാ കൂട്ടോ, ഹോസെ എദുവാര്‍ദോ അഗുവാലൂസാ തുടങ്ങിയവരോട് ചേര്‍ത്തു ഏറെ ഉപയോഗിക്കാറുണ്ടെങ്കിലും, څമാജിക്കല്‍ റിയലിസംچ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഘടകങ്ങള്‍ ആഫ്രിക്കന്‍ കഥാഖ്യാന രീതിയില്‍ നേരത്തെ ഉള്ളതാണെന്നും ആ അര്‍ത്ഥത്തില്‍ അത്തരം പദപ്രയോഗം ഒരു പ്രശ്നമാണെന്നും പല ആഫ്രിക്കന്‍ എഴുത്തുകാരും നിരീക്ഷിച്ചിട്ടുള്ളത് പോലെ വയേതുവും കണ്ടെത്തുന്നുണ്ട്. ഏറെ ശ്രമപ്പെട്ടാണ് അവര്‍ കുടുംബത്തെ കണ്ടുപിടിക്കുന്നതും ടെക്സാസില്‍ ഹൂസ്റ്റണില്‍ എത്തിക്കുന്നതും. അവിടെ മുതല്‍ വിദ്യാഭ്യാസത്തോടൊപ്പം, യുദ്ധത്തിന്‍റെ ഭീകര സ്മൃതികള്‍ മറികടക്കാനുള്ള ആവേശത്തില്‍ ധാരാളമായി എഴുതിത്തുടങ്ങുകയായിരുന്നു വയേതു. ڇഎന്‍റെ കുടുംബം 1990-ലെ ലൈബീരിയന്‍ യുദ്ധം അനുഭവിച്ചു, അഞ്ചാം വയസ്സില്‍ ഇവിടെയെത്തുമ്പോള്‍ എനിക്ക് പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തു എന്‍റെ സഹോദരിമാരെക്കാള്‍ കൂടുതല്‍. എന്‍റെ അമ്മ എനിക്ക് പുസ്തകങ്ങള്‍ വാങ്ങിത്തരും, ഞാന്‍ പേടിസ്വപ്നങ്ങള്‍ കാണാതിരിക്കാനായി ഉറങ്ങും മുമ്പ് അതില്‍ നിന്ന് വായിച്ചു തരികയും ചെയ്യും. വായന എന്‍റെ ബാലമനസ്സിനെ മനുഷ്യരിലും ജീവിതത്തിലും സമ്പൂര്‍ണ വിശ്വാസത്തകര്‍ച്ച സംഭവിക്കാതെ രക്ഷിച്ചു. ഒടുവില്‍ എന്‍റെ അമ്മ എന്നോട് നിര്‍ദേശിച്ചു ഞാന്‍ എഴുതിത്തുടങ്ങണം എന്ന്. അങ്ങനെ ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഞാന്‍ എന്‍റെ ആദ്യ കവിത എഴുതി. എന്‍റെ അമ്മ വായിച്ചു തന്ന ഉറക്ക സമയ കഥകളെ പോലെത്തന്നെ അതെനിക്ക് ശമനം നല്‍കി. ഈ ആദ്യകാല അനുഭവങ്ങള്‍ എന്നോടൊപ്പം നിന്നു. കുട്ടികളുടെ ജീവിതത്തില്‍ സാഹിത്യത്തിന്‍റെയും കലയുടെയും സ്വാധീനത്തെ കുറിച്ച് ഞാനെന്നും ബോധവതിയായിരുന്നു, വിശേഷിച്ചും കടുത്ത അനുഭവങ്ങള്‍ ഉള്ള കുട്ടികള്‍ക്ക്. അന്ന് എനിക്ക് വായിക്കാന്‍ അറിയാമായിരുന്നില്ലെങ്കില്‍ എന്ന് എനിക്ക് ചിന്തിക്കാന്‍ വയ്യ, മറ്റെന്താണ് എന്നെ രക്ഷിക്കുമായിരുന്നത് എന്നെനിക്ക് ഉറപ്പില്ല.ڈ (ഹനാന്‍ ഒസ്മാന്‍ ഉദ്ധരിച്ചത്, ഛസമ്യ അളൃശരമ). ഉപരിപഠനവും അധ്യാപന ജോലിയുമായി ന്യുയോര്‍ക്കില്‍ കഴിയുന്ന യുവ എഴുത്തുകാരി സാഹിത്യത്തിലേക്കോ വായനയിലേക്കോ പ്രവേശനം ലഭ്യമല്ലാത്ത അവികസിത ദേശങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സന്നദ്ധ പ്രസാധക സംരംഭമായ څഛില ങീീൃല ആീീസچ എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകയുമാണ്. 2018 ല്‍ പുറത്തിറങ്ങിയ څഷി വുഡ് ബി കിംഗ്چ എന്ന വയേതുവിന്‍റെ പ്രഥമ നോവല്‍ ലൈബീരിയന്‍ ചരിത്രത്തിന്‍റെ സൂക്ഷ്മവും തീക്ഷ്ണവുമായ മാജിക്കല്‍ റിയലിസ്റ്റിക് ഫിക്ഷനലൈസേഷന്‍ എന്ന് നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
പാത്ര സൃഷ്ടിയുടെ വിചിത്ര ഗാംഭീര്യം
     വായ് (ഢമശ) ഗോത്ര പുരാണങ്ങളിലെ ഒരു കൊച്ചുകഥയില്‍ നിന്നാണ് നോവലിന്‍റെ പ്രചോദനമുണ്ടായത് എന്ന് വയേതു മൂര്‍ പറഞ്ഞിട്ടുണ്ട്. അത് തന്‍റെ വളര്‍ത്തു പൂച്ചയോടു നിരന്തരം ക്രൂരത കാട്ടുകയും ഒരു ഘട്ടത്തില്‍ അതിനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരു വൃദ്ധയുടെ കഥയാണ്. പൂച്ച ഒരു ദുരാത്മാവായി തിരിച്ചു വരികയും പ്രതികാരം നടത്തുകയും ചെയ്തുവെന്ന കഥ, വളര്‍ത്തുമൃഗങ്ങളോട് കനിവ് കാട്ടണമെന്ന പാഠം പഠിപ്പിക്കാനായി തലമുറകളിലൂടെ കുട്ടികളോട് പറയപ്പെട്ടുവന്നു. വായ് കഥകളില്‍ അപ്രത്യക്ഷരാകുകയോ രൂപം മാറുകയോ ചെയ്യുന്ന കഥാപാത്രങ്ങള്‍ അനിവാര്യമായിരുന്നുവെന്നു വയേതു കണ്ടെത്തിയിരുന്നു. ഇതേ ചുവടുപിടിച്ച്, അപൂര്‍വ സിദ്ധികള്‍/ ശാപങ്ങള്‍ ഉള്ളവരായ ബെസ്സ, ജൂണ്‍ ഡേ, നോര്‍മാന്‍ ആരഗോണ്‍ എന്നീ മൂന്നു കഥാപാത്രങ്ങളെയും ലൈബീരിയയുടെ സ്ഥാപന കഥയില്‍ പരസ്പരം ഇഴകോര്‍ക്കുന്ന അവരുടെ വിധിവിഹിതങ്ങളെയുമാണ് ഷി വുഡ് ബി കിംഗ് പിന്തുടരുന്നത്. ലൈബീരിയന്‍ സ്വദേശിയായ വായ് ഗോത്ര യുവതിയായ ബെസ്സയെ അവളുടെ ചുവപ്പ് നിറമുള്ള നീണ്ടു വളര്‍ന്ന മുടിയുടെ അടയാളത്തില്‍ ദുര്‍മന്ത്രവാദിനി (ംശരേവ) എന്ന് മുദ്രകുത്തി ഗോത്രം ഭ്രഷ്ടു കല്‍പ്പിച്ചതാണ്. അവള്‍ക്ക് വര്‍ഷങ്ങളോളം ശബള വര്‍ണങ്ങളും അജ്ഞാത പ്രകൃതങ്ങളുമുള്ള പ്രാണികളെയും ദുസ്സഹമായ കാലാവസ്ഥയെയും അതിജീവിച്ച് നിഗൂഢ പ്രകൃതമുള്ള വനത്തില്‍ ഒരു ഗുഹയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അഞ്ചു څസീസണുകള്‍چക്ക് ശേഷം ഗോത്രത്തില്‍ തിരിച്ചെത്തുമ്പോള്‍ തനിക്കു മരിക്കാനാവില്ലെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. ജൂണ്‍ ഡേ എന്ന കഥാപാത്രം അസാധാരണ ഉടല്‍ക്കരുത്തുള്ള, വെടിയുണ്ടയ്ക്കു പോലും അഭേദ്യമായ ചര്‍മമുള്ള നവയുവാവാണ്. വിര്‍ജീനിയായിലെ എമെഴ്സന്‍ പ്ലാന്‍റേഷനില്‍ നിന്നു രക്ഷപ്പെട്ട അടിമ യുവാവിന്‍റെ ബാല്യസ്മൃതികള്‍ അടിമ ആഖ്യാനങ്ങളില്‍ (ടഹമ്ല ചമൃൃമശ്ലേെ) ഒട്ടും പുതിയതല്ല. പീഡകനായ പിതാവില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോരുമ്പോള്‍ മൃതപ്രായയായിരുന്ന അമ്മയെ അയാള്‍ വാരിപ്പിടിച്ചിരുന്നു. അസാമാന്യ സൗന്ദര്യമുണ്ടായിരുന്ന ഡാര്‍ലീന്‍, ഉടമയുടെ ലൈംഗിക അടിമയായി കഴിയുമ്പോഴും അനാഥബാലനെ സ്വന്തം മകനായി സംരക്ഷിച്ചു പോന്നതായിരുന്നു. അമ്മയുടെ ചേതനയറ്റ ശരീരം പുഴയുടെ കാരുണ്യത്തിന് വിട്ടുകൊടുത്ത് ഓടിപ്പോകുകയായിരുന്നു അയാള്‍. ന്യൂയോര്‍ക്കിലേക്കുള്ളത് എന്ന ധാരണയില്‍ കേറിപ്പറ്റുന്ന കപ്പലാണ് അയാളെ ആഫ്രിക്കന്‍ തീരത്തടിയിക്കുക. നോര്‍മാന്‍ ആരഗോണ്‍ എന്ന ജമൈക്കയില്‍ നിന്നുള്ള, ഒരു കൊളോണിയല്‍ ബ്രിട്ടീഷുകാരന്‍റെയും മറൂണ്‍ അടിമ സ്ത്രീയുടെയും മകനായി ജനിച്ച മുലാറ്റോ യുവാവിന് മാതാവില്‍ നിന്ന് ലഭിച്ചത് അദൃശ്യനാകാനുള്ള കഴിവാണ്.
     മൂന്നു കഥാപാത്രങ്ങളുടെയും അതിമാനുഷ സിദ്ധികള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ സാംസ്കാരിക അനുഭവത്തെ പ്രതിഫലിപ്പിക്കുന്ന ശാരീരിക രൂപകങ്ങള്‍ തന്നെയാണ് എന്നു ജയിംസ് റീത്ത് നിരീക്ഷിക്കുന്നു (വേലഴൗമൃറശമി.രീാ). മരൂണുകള്‍ പര്‍വതങ്ങള്‍ക്ക് മേല്‍ തെന്നിപ്പറക്കുകയും പ്രകൃതിയില്‍ കാമുഫ്ളാഷ് ചെയ്യുകയും ചെയ്തുവന്നു. നോര്‍മാന്‍റെ അദൃശ്യതയുടെ ഉത്ഭവം അതാണ്. ജൂണ്‍ ഡേയുടെ അസാധാരണ മെയ്ക്കരുത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ അതിജീവനത്തിന്‍റെ പ്രതിരൂപമാണെങ്കില്‍ വേദനയറിയുമ്പോഴുമുള്ള ബെസ്സയുടെ അമരത്വം വംശീയാനുഭവത്തിന്‍റെ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. ڇആദ്യമാനവന്‍ ഒരു സബ് സഹാറന്‍ സ്ത്രീയാണെന്ന് പറയപ്പെട്ടിരുന്നു, അതുകൊണ്ട് ഈ വിഭാഗം ആദികാലം മുതല്‍ നിലനിന്നു, അതുകൊണ്ട് പൂര്‍വികരോടുള്ള ബഹുമാന സൂചകമായി അവരുടെ ആത്മാക്കള്‍ ഭൗതിക ശരീരത്തെ അതിജീവിക്കുമെന്നു ചിലര്‍ വിശ്വസിക്കുന്നു, അങ്ങനെ അവര്‍ അമരരാണ് എന്നും. ബെസ്സയുടെ കഴിവ് അതിന്‍റെ തെളിവാണ്.ڈ നോവലിസ്റ്റ് നിരീക്ഷിക്കുന്നു. ബെസ്സയെ പോലെ ശപിക്കപ്പെട്ട മറ്റൊരു സ്ത്രീയെ കുറിച്ച് നോവലില്‍ പരാമര്‍ശമുണ്ട്. ڇലായ് എന്ന തീരദേശ ഗ്രാമത്തില്‍ അതുപോലെ ശപിക്കപ്പെട്ട ഒരൊറ്റ സ്ത്രീയെ മാത്രമെ കണ്ടിരുന്നുള്ളൂ - വയോധികയായ മാ ഫമാതാ. തന്‍റെ നൂറ്റി തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തില്‍ അവരുടെ കയറ്റുകട്ടില്‍ അവരെ ചന്ദ്രനിലേക്ക് എറിഞ്ഞുകളഞ്ഞ ശേഷം അവര്‍ അതിന്‍റെ മൂലക്കല്‍ ഇരിപ്പാണെന്ന് ആളുകള്‍ പറഞ്ഞു. എന്നാല്‍ ബെസ്സയുടെതുമായി താരതമ്യം ചെയ്യുമ്പോള്‍ ഫമാതാ മുത്തശ്ശിയുടെ ദുര്യോഗം പോലും ഒന്നുമായിരുന്നില്ല; അവളുടെ ശാപം അവള്‍ക്ക് മരിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല, മരണം അവളെ പരിഹസിച്ച വിധം കൂടിയായിരുന്നു.ڈ കഥപറച്ചില്‍ ഈ ലോകത്ത് തനിക്കൊരു സ്വന്തമായ ഇടം നല്‍കുന്നുണ്ടെന്ന വയേതു മൂറിന്‍റെ കാഴ്ചപ്പാട് പറയപ്പെടുന്ന കഥകളിലെ അനശ്വരതയെന്ന നോവലിലെ ആശയവുമായി ബന്ധിതമാണ്.
ചരിത്രവും കഥയും
     ഈ മൂന്ന് څസൂപ്പര്‍ ഹീറോچ കഥാപാത്രങ്ങളും അമേരിക്കന്‍ കോളനൈസേഷന്‍ സൊസൈറ്റിയുടെ ദൗത്യത്തിന്‍റെ അന്ത്യനാളുകളിലൊന്നില്‍ ലൈബീരിയന്‍ തീരത്ത് കുറഞ്ഞൊരു നാള്‍ ഒരുമിക്കാന്‍ ഇടയാകുന്നതും ചിതറിപ്പോയ ആഫ്രിക്കന്‍ പ്രവാസികളുടെ ഒരുമിച്ചു കൂടലിനും അതിനിടയില്‍ ആ സമൂഹങ്ങള്‍ നേരിടേണ്ടി വരുന്ന ചതികള്‍ക്കും ക്രൂരതകള്‍ക്കും നേരെ രക്ഷകരാകാന്‍ ഇടയാകുന്നതുമാണ് നോവലിന്‍റെ ഭ്രമാത്മക ഇതിവൃത്തം രൂപപ്പെടുത്തുന്നത്. ചമ്മട്ടിയടിയേല്‍ക്കുന്ന കുട്ടികള്‍, മരണത്തിന്‍റെ വക്കില്‍ വരെ എത്തിക്കുന്ന തരം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന പുരുഷന്മാര്‍, ഉടമകളും കങ്കാണിമാരും രാപ്പകല്‍ ഭേദമന്യേ വേട്ടയാടുന്ന അടിമസ്ത്രീകള്‍ - ഒലോദേ എക്വിവാനോയുടെ കഥ (ഠവല കിലേൃലശെേിഴ ചമൃൃമശ്ലേ മിറ വേല ഹശളല ീള ഛഹമൗറമവ ഋൂൗശമിീ, 1789) മുതല്‍ څദി അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്چ (2016-കോള്‍സണ്‍ വൈറ്റ്ഹെഡ്), څവാഷിംഗ്ടണ്‍ ബ്ലാക്ക്چ (2018-എസി എദുഗ്യാന്‍) തുടങ്ങിയ ഏറ്റവും പുതിയ കൃതികള്‍ വരെ നീളുന്ന ചിരപരിചിതമായ څഅടിമ ആഖ്യാനچ ഘടകങ്ങള്‍ തന്നെയാണിവ. എന്നാല്‍, വയേതു മൂറിന്‍റെ നോവല്‍ ഈ പതിവു ചേരുവകള്‍ക്കപ്പുറം പോകുന്നുവെന്നു വ്യക്തമാണ്. ജൂണ്‍ ഡേയുടെ മാതാവ് ഒരു പെണ്‍കുട്ടിയെ ചമ്മട്ടിയടിയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ തലക്കടിയേറ്റു വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചുപോയ ഒരു സ്ത്രീയാണ്; അതവര്‍ക്കറിയില്ലെന്നു മാത്രം. താന്‍ പോകുന്ന വഴിയില്‍ ڇഎല്ലാ കണ്ണുകളും... കുട്ടികളുടെത് പോലും, ഞാന്‍ കടന്നു പോകുന്നത് അവഗണിച്ചുڈ, കാരണം താന്‍ വേണ്ടത്ര വേഗത്തില്‍ ഇടപെട്ടില്ല എന്ന ദേഷ്യമായിരുന്നു അവര്‍ക്ക്; അല്ലാതെ അവര്‍ക്ക് അവളെ കാണാന്‍ കഴിയാത്തതുകൊണ്ടല്ല. ഒടുവില്‍ സ്വന്തം കുഴിമാടത്തിന്‍റെ കല്ലില്‍ തട്ടി വീഴുമ്പോഴാണ് അവള്‍ക്ക് കാര്യം ബോധ്യമാകുന്നത്. അപ്പോഴാകട്ടെ അവള്‍ അത്ഭുതപ്പെടുന്നത്, څഅടിമത്ത ജീവിതത്തിനും മരണത്തിനുമിടയിലെ വ്യത്യാസം തിരിച്ചറിയാനാകാത്ത ഏകയാള്‍ താന്‍ മാത്രമാണോچ എന്നാണ്. പെട്ടെന്നുണ്ടാവുന്ന ആഘാതത്തില്‍ തനിക്കെന്താണ് സംഭവിച്ചത് എന്നറിയാന്‍ കഴിയാതെ മരിച്ചു പോകുന്ന ആളുകളുടെ ആത്മാക്കള്‍ സ്ഥലകാല ബോധമില്ലാതെ അവിടെത്തന്നെ നില്‍ക്കുമെന്നും താന്‍ മരണപ്പെട്ടു എന്ന സത്യം തിരിച്ചറിയാതെ പെരുമാറും എന്നുമുള്ള ആശയം ആഫ്രിക്കന്‍ കഥകളില്‍ നിരന്തരം കടന്നു വരുന്നുണ്ട്. ക്രിസ് അബനിയുടെ څസോംഗ് ഫോര്‍ നൈറ്റ്چ എന്ന നോവലില്‍ ഇതേ ആശയം പരമപ്രധാനമാണ്.
     എന്നാല്‍, അടിമ ജീവിതത്തിന്‍റെ ശൈഥില്യങ്ങള്‍ ചിത്രീകരിക്കുന്നതിനപ്പുറം സാധ്യതകളുടെ കഥ പറയുകയെന്ന നോവലിസ്റ്റിന്‍റെ ലക്ഷ്യം അസാധാരണ സിദ്ധികളുള്ള മിത്തിക് കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും അവരെ ഒരുമിപ്പിക്കുകയും ചെയ്യുന്നതില്‍ വ്യക്തമാണ്. അമരത്വമുള്ള ബെസ്സയും അജയ്യനായ ജൂണ്‍ ഡേയും അദൃശ്യനാവുന്ന നോര്‍മാനും ആഖ്യാനത്തിന്‍റെ ഒരു ആരത്തില്‍ സന്ധിക്കുന്നത് നീണ്ടുനില്‍ക്കുന്നില്ലെങ്കിലും രണ്ടു യുവാക്കളും ഒരു വേള ഒരുമിച്ച് നിന്ന് നിയമവിരുദ്ധ അടിമവ്യാപാരം തുടരുന്ന ഫ്രഞ്ച് കൊളോണിയല്‍ കച്ചവടക്കാരെയും ഇതര ഗോത്ര കങ്കാണിമാരെയും നേരിടുകയും ലൈബീരിയന്‍ തീരത്ത് ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നത് ഏറെ പേരെ രക്ഷിക്കുന്നുണ്ട്. ഇരുവരും ഒരുമിക്കുന്ന സംഘര്‍ഷ-സംഘട്ടന രംഗങ്ങള്‍ വായനയുടെ അതീവ ആകര്‍ഷണീയമായ ഭാഗങ്ങളാണ് നോവലില്‍ നിര്‍മിക്കുന്നത്. നോര്‍മാന്‍റെ څഅദൃശ്യ കരങ്ങള്‍چ കടന്നുകയറ്റക്കാരുടെ തോക്കുകള്‍ തട്ടിത്തെറിപ്പിക്കുന്നതും ജൂണ്‍ അസാമാന്യ കരുത്തില്‍ കൂട്ടിപ്പിണച്ച വിരലുകളും ഉയര്‍ന്നു താഴുന്ന നെഞ്ചും കൊണ്ട് അവരെ നിലം പരിശാക്കുന്നതും വെടിയുണ്ടകള്‍ അയാളില്‍ തട്ടിത്തെറിച്ചു പോകുന്നതും അടിമകളായി പിടിക്കപ്പെട്ടവര്‍ വിമോചിതരാകുന്നതും ഒരു ആക്ഷന്‍ ചിത്രത്തിലേത് പോലെ അയഥാര്‍ത്ഥമായി അനുഭവപ്പെടാം. ഇതേ സമയം ബെസ്സ മറ്റൊരു സാമൂഹിക മാറ്റത്തെ അടയാളപ്പെടുത്തുന്നു. പുതിയ ഭരണത്തില്‍ പ്രമുഖനായിത്തീരുന്ന ജെറാള്‍ഡ് ടബ്മന്‍റെ പ്രണയ വിവാഹത്തിലൂടെ ഉന്നത സമൂഹ ശ്രേണിയിലേക്കും തന്‍റെ അമരത്വവും څദുര്‍മന്ത്രവാദിനിچ നിയോഗവും മാത്രമല്ല, ഗോത്ര ഭാഷ അടയാളപ്പെടുത്തുന്ന പരമ്പരാഗത വിശ്വാസ ക്രമങ്ങള്‍ക്കു ചേരാത്ത ക്രിസ്തീയ ക്രമങ്ങളിലേക്കും ഇംഗ്ലീഷ് മൊഴിയിലേക്കും അവള്‍ ചുവടു മാറുന്നു. നോര്‍മാന്‍റെ അദൃശ്യത്വ സിദ്ധിയെയും പാഗന്‍ എന്ന നിലയില്‍ തള്ളിപ്പറയുന്ന ബെസ്സയില്‍ പക്ഷെ ഈ മാറ്റങ്ങളെല്ലാം ഉപരിപ്ലവമാണെന്ന് നോവലന്ത്യവും സഫുവയോടുള്ള അവളുടെ ഒരിക്കലും വിസ്മരിക്കപ്പെടാത്ത പ്രണയവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മേയ്സിയില്‍ ഒരു സഹോദരിതുല്യയായ കൂട്ടുകാരിയെ കണ്ടെത്തുമ്പോഴും മിസ്സിസ് മാര്‍ലീനെ പോലുള്ള څപുതുപ്പണക്കാരായچ സൊസൈറ്റി ലേഡികള്‍ അവളോട് ഗോത്ര വംശക്കാരിയെന്ന അവഗണനയും വെറുപ്പും മറച്ചുവയ്ക്കുന്നുമില്ല. തന്നെ വേട്ടയാടുകയും ഭ്രഷ്ടു കല്‍പ്പിക്കുകയും ചെയ്ത ഗോത്രത്തില്‍ അന്യയായിരുന്നത് പോലെ, അതേ ഗോത്രത്തിലെ അംഗം എന്ന പേരില്‍ പുതിയ ഇടത്തിലും അന്യയായിത്തീരുക എന്നതാണ് അവള്‍ നേരിടുന്ന വൈരുദ്ധ്യം. അധികാരം ദുഷിപ്പിക്കുന്നതിന്‍റെ പ്രാക്തന രൂപമായി ജെറാള്‍ഡ് ഗോത്ര വംശജര്‍ക്ക് നേരെയുള്ള അനധികൃത കൈയേറ്റങ്ങളെ അവഗണിച്ചു തുടങ്ങുമ്പോള്‍ തന്‍റെ ഇടം ഏതാണെന്ന് ബെസ്സ അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം തിരിച്ചറിയുന്നുണ്ട്. കഴുവേറ്റാന്‍ വിധിക്കപ്പെടുന്ന വായ് ഗോത്ര പോരാളികളില്‍ സഫുവയെ തിരഞ്ഞെത്തുന്ന ബെസ്സ, അയാളുടെ കൗമാരക്കാരനായ മകനെയാണ് പോരാളികളുടെ രാജകുമാരനായി തടവറയില്‍ കണ്ടെത്തുക. ഏതാണ്ടൊരു മുള്‍മുന ത്രില്ലര്‍ സ്വഭാവമുള്ള ആഖ്യാന ഭാഗത്ത് ഏറെ പണിപ്പെട്ടാണ് പയ്യനില്‍ നിന്ന് ഫ്രഞ്ച് അനധികൃത അടിമ വ്യാപാരം സംബന്ധിച്ച വിവരങ്ങള്‍ ബെസ്സ മനസ്സിലാക്കുക. ജെറാള്‍ഡ് ഉള്‍പ്പെടെ അധികൃതര്‍ തമസ്കരിക്കാന്‍ ശ്രമിക്കുന്ന ഈ തിരിച്ചറിവാണ് അവളെ തന്‍റെ അന്തിമ നിയോഗത്തിലേക്ക് നയിക്കുക. ڇഅയാളുടെ (ജെറാള്‍ഡ്) മുഖവും ഈ കിടക്കയും ഈ ആടുന്ന കസേരയും അയാളുടെ വീടും അയാളുടെ ദൈവവും അവളുടെ കണ്ണുകളില്‍ നിന്ന് തുളുമ്പി, ബെസ്സ അയാളുടെ മുഖത്തേക്ക് അലറി.ڈ പിന്നീടുണ്ടാവുന്നത് അവള്‍ സ്വയം പൊളിച്ചെഴുതുകയും കണ്ടെത്തുകയും ചെയ്യുന്ന അതിയാഥാര്‍ത്ഥ്യത്തിന്‍റെ പ്രയോഗങ്ങളാണ്. അവളുടെ പോരാട്ടവും അന്തിമ സമര്‍പ്പണവും അങ്ങനെ വിളിക്കാനുള്ള യോഗ്യത അവള്‍ക്കു നല്‍കുന്നുണ്ടെങ്കിലും ബെസ്സ സ്ത്രീയാണ് എന്നത് അവളെ ഒരു രാജാവെന്നു വിളിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നു എന്നതാണ് പുസ്തകത്തിന്‍റെ തലക്കെട്ടിലെ ഐറണി. പുസ്തകം അതിസൂക്ഷ്മമായി ആവിഷ്കരിക്കുന്ന സ്ത്രീപക്ഷ നിലപാടിന്‍റെ ഏറ്റവും മൂര്‍ത്ത രൂപവും അതില്‍ ലീനമാണ്.
രാഷ്ട്രീയത്തിന്‍റെ സാംസ്കാരിക രൂപാന്തരങ്ങള്‍
     അടിമത്ത സമ്പ്രദായത്തെ എതിര്‍ക്കുമ്പോഴും അമേരിക്കന്‍ ജീവിതത്തിന്‍റെയും സാംസ്കാരിക-സാമ്പത്തിക നേട്ടങ്ങളുടെയും ഉടമകളായിത്തീര്‍ന്ന, ഭരണ സ്വാധീനമുള്ള ന്യൂനപക്ഷം സ്വയമൊരു വരേണ്യ വര്‍ഗമായി പരിണമിച്ചതും നിയമരഹിതമായും രഹസ്യമായും തുടര്‍ന്നുവന്ന അടിമവ്യാപാരം പോലുള്ള നെറികേടുകള്‍ക്കെതിരെ കണ്ണടക്കുന്നതും അതിനെതിരെ മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നവരെ അവഗണിക്കുന്നതും ചരിത്രപരമായ വസ്തുതകള്‍ തന്നെയായിരുന്നു. ഗോത്ര സംഘര്‍ഷങ്ങളില്‍ കീഴ്പ്പെടുത്തപ്പെടുന്നവരെ അടിമകളാക്കി വിറ്റു കൊളോണിയല്‍ യജമാനന്മാരുടെ പ്രിയവും നേട്ടങ്ങളും സ്വന്തമാക്കുകയെന്ന ഗോത്ര മുഖ്യരുടെ രീതി ഒരു ദൂഷിതവലയമായി വളര്‍ന്നത്, അത്തരം സംഘര്‍ഷങ്ങളെ പൊലിപ്പിക്കുന്നത് അടിമ വ്യാപാരത്തിന് നേട്ടമായിത്തീരുന്ന അവസ്ഥയുണ്ടാക്കി. സ്വാതന്ത്ര്യം നേടിയ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ ഗോത്ര വംശജരെ ഉപയോഗിച്ച് പുതിയ ദേശത്തു കൃഷിയിലൂടെ അഭിവൃദ്ധിപ്പെടുമ്പോള്‍ മഹാമനസ്കതയോടെ നടത്തുന്ന പ്രഖ്യാപനം ക്രൂരമായ ഈ സാംസ്കാരിക രൂപാന്തരത്തെ സൂചിപ്പിക്കുന്നു: ڇഞാന്‍ എന്‍റെ വീട്ടില്‍ വീട്ടുവേലക്കാരികളെയോ പയ്യന്മാരെയോ നിര്‍ത്തുന്നില്ല, കാരണം അത് അമേരിക്കയെ വല്ലാതെ ഓര്‍മിപ്പിക്കുന്നു.ڈ സ്വതന്ത്രരാക്കപ്പെട്ട അമേരിക്കന്‍ കുടിയേറ്റക്കാര്‍ ലൈബീരിയയില്‍ ശരിക്കും അധിനിവേശക്കാരുടെ സ്വഭാവം ആര്‍ജിക്കുകയായിരുന്നു. അവരുടെ രമ്യഹര്‍മ്യങ്ങള്‍ നാട്ടുകാരുടെ ഗ്രാമങ്ങളില്‍ മുഴച്ചുനിന്നു. മേയ്സി നിരീക്ഷിക്കുന്നത് പോലെ: ڇഅവരില്‍ ചിലര്‍ നാം അവരില്‍ പെട്ടവരാണ് എന്ന് തന്നെ കരുതുന്നില്ല. അവരില്‍ ചിലര്‍ കരുതുന്നത് അവര്‍ നമ്മെക്കാള്‍ മിടുക്കരാണെന്നും ഇവിടെയുള്ളവരെക്കാള്‍ ഭരിക്കാന്‍ യോഗ്യരാണ് എന്നുമാണ്.ڈ നോവലില്‍ ഉടനീളമുള്ള, എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം സ്വയം വെളിപ്പെടുത്തുന്ന ഒരദൃശ്യ ആഖ്യാതാവായി വര്‍ത്തിക്കുന്ന ജൂണ്‍ ഡേയുടെ അമ്മ ഉന്നയിക്കുന്നതും ഇതേ ചോദ്യമാണ്: ڇഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശക്തി അറിയാമെന്നിരിക്കെ, അതുകൊണ്ട് നിങ്ങള്‍ എന്തു ചെയ്യും?ڈ പോസ്റ്റ് കൊളോണിയല്‍ കാലത്തെ ആഫ്രിക്കന്‍ സാഹിത്യം ഈ ചോദ്യം നിരന്തരം ഉന്നയിക്കുന്നുണ്ട് എന്ന് കാണാം. ചരിത്രത്തിന്‍റെയും സ്വാഭാവികതയുടെയും നിയമങ്ങളെ നീതിയോടടുപ്പിക്കുകയെന്ന നിലയിലാണ് വയേതു മൂറിന്‍റെ മാജിക്കല്‍ റിയലിസം പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആലഹീ്ലറ (ഠീിശ ങീൃൃശീിെ), ഠവല ഡിറലൃഴൃീൗിറ ഞമശഹൃീമറ (ഇീഹീിെ ണവശലേവലമറ) എന്നിവയോടാണ് പുസ്തകത്തിനു അടുപ്പമെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (ടമൃമ ഇീഹഹശിെ, വേലഴൗമൃറശമി.രീാ). ക്രിസ്തുമതം അധിനിവേശത്തിന്‍റെയും പുതിയ ദേശരാഷ്ട്രപ്പിറവിയുടെയും സാംസ്കാരിക, വിശ്വാസ മുഖമായി മാറിയപ്പോള്‍ പരമ്പരാഗത വിശ്വാസക്രമങ്ങള്‍ എങ്ങനെയാണ് അതിജീവിച്ചതെന്ന പ്രശ്നത്തെ ഒരു കഥാപാത്രം വിവരിക്കുന്നത് ശ്രദ്ധേയമാണ്: പുതിയ ദൈവം വന്നപ്പോള്‍ നാട്ടുകാര്‍ അതിനെ സ്വീകരിച്ചു എന്നത് ശരിയാണ്, ڇഎന്നാല്‍ ദൈവം വന്ന വീട് അപ്പോഴും പൂര്‍വികരുടെ വീടായിരുന്നു. ഒരു സന്ദര്‍ശകന്‍ വരുമ്പോള്‍ നിങ്ങള്‍ വീട് ഉപേക്ഷിച്ചു പോകുമോ?ڈ ദേശീയ സ്വത്വങ്ങള്‍ സാംസ്കാരിക വൈവിധ്യങ്ങളെ മുക്കിക്കളയും എന്നത് ദേശനിര്‍മിതിയുടെ വെല്ലുവിളിയാണ്. അതേ സമയം, ഗോത്ര സംഘര്‍ഷങ്ങളും വിഭജനവും ദേശനിര്‍മിതിക്ക് എതിര്‍ചാലകമാണ് എന്നും അത് ഒരുമയുടെ സന്ദേശത്തെ തുരങ്കം വയ്ക്കും എന്നുമുള്ള ആശയവും നോവലില്‍ ശക്തമാണ്. ഒരു ഘട്ടത്തില്‍ ബെസ്സ തന്നെയും തന്‍റെ ഫാമില്‍ ജോലി ചെയ്യുന്ന ഗോത്ര വര്‍ഗ തൊഴിലാളികളോട് പറയുന്നുണ്ട്: ڇബസ്സയോ ക്പെല്ലയോ വായിയോ എന്‍റെ ഫാമില്‍ വേണ്ട... നമ്മള്‍ ഇവിടെ ലൈബീരിയക്കാര്‍ ആണ്.ڈ
     ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കുള്ള കുടിയേറ്റ കോളനിയുടെ ഉത്പത്തിപുസ്തകം എന്നതിനപ്പുറവും ലൈബീരിയന്‍ ചരിത്രത്തിന്‍റെ സൂക്ഷ്മാംശങ്ങളെ ആവാഹിക്കുന്ന വലിയ ക്യാന്‍വാസിലുള്ള കൃതിയാണ് ഷി വുഡ് ബി കിംഗ്. ആദ്യകാല ആഫ്രിക്കന്‍ അമേരിക്കന്‍ കുടിയേറ്റക്കാരുടെ ആദര്‍ശ നിഷ്ഠയുടെ പരിധികളും പരിമിതികളും അവര്‍ സ്വദേശി വിഭാഗങ്ങളോടു പെരുമാറിയ രീതികളിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നു. പ്രണയം, കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ വിട്ടുപോകുന്നതിന്‍റെ പ്രതിസന്ധികള്‍, ശരിയുടെ പക്ഷം പിടിക്കുന്നതിന്‍റെ സംഘര്‍ഷങ്ങള്‍ തുടങ്ങിയ രൂപത്തില്‍ കഥാഗതികളെ സാര്‍വലൗകിക വിഷയങ്ങളുടെ തലത്തിലേക്ക് നോവല്‍ ഉയര്‍ത്തുന്നു. സുരക്ഷിത ഇടത്തിലിരുന്ന് യുദ്ധത്തെ കുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും മഹാമനസ്കതയോടെ എഴുതുന്ന രീതിയല്ല വയേതുവിന്‍റെത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈബീരിയയുടെ കഥകള്‍ അധികമാരും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് തന്നെ പോലുള്ള പുതിയ എഴുത്തുകാര്‍ക്ക് ഒട്ടേറെ പറയാന്‍ കഴിയുമെന്ന് ലൈബീരിയന്‍-ഡച്ച് നോവലിസ്റ്റ് വാംബ ഷരീഫ് (ഢമായമ ടവലൃശള: ആീൗിറ ീേ ടലരൃലര്യ, ഘമിറ ീള ങ്യ എമവേലൃെ) നിരീക്ഷിക്കുന്നു. നാടിന്‍റെ കഥയിലേക്ക് പുതുതായി താല്‍പര്യമുണര്‍ത്തുകയെന്ന ദൗത്യത്തില്‍ ചിമമാന്‍ഡാ അദീചി നൈജീരിയയ്ക്കു വേണ്ടി എന്താണോ ചെയ്തത് അതാണ് ലൈബീരിയയ്ക്കു വേണ്ടി വയേതു ചെയ്യുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു.
Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts