എഴുത്തുകാരന്‍റെ സാഹസികതയും അയാളുടെ സാഹിത്യവും ഒത്തുപോകുമോ? അഥവാ സാഹസികനില്‍ സാഹിത്യകാരന്‍ ലയിച്ചുചേരുമോ? എഴുത്തുകാരന്‍ സാഹസിക കഥകളെഴുതുക സ്വാഭാവികമാണ്. എന്നാല്‍ അയാള്‍ ജീവിതത്തില്‍ സാഹസികനാകുമോ? അപൂര്‍വമായി അങ്ങനെ സംഭവിക്കുന്നുണ്ട് എന്നാണുത്തരം. അമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ ഏണസ്റ്റ് ഹെമിംഗ്വെയും ഇംഗ്ലീഷ് സാഹിത്യത്തെ സര്‍ഗാത്മകത കൊണ്ട് ഉന്നതങ്ങളിലെത്തിച്ച സോമര്‍സെറ്റ്മോമും സാഹസികതയെ പുല്‍കിയവരാണ്. താന്‍ ഭാവനയില്‍ സൃഷ്ടിച്ച ഷെര്‍ലക് ഹോംസ് എന്ന അപസര്‍പ്പക കഥാപാത്രത്തിന്‍റെ അതേ തീവ്രതയില്‍ കേസന്വേഷിച്ച് നിരപരാധിയെ രക്ഷിച്ച എഴുത്തുകാരന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ കൃത്യവും പുകള്‍പെറ്റതാണല്ലോ! എന്നാല്‍ സാഹസികതയില്‍ ഇവരെയെല്ലാം കവച്ചുവച്ച വേറൊരാളുണ്ട് - ഇംഗ്ലീഷ് എഴുത്തുകാരനായ സര്‍. റിച്ചാര്‍ഡ് ഫ്രാന്‍സിസ് ബര്‍ട്ടണ്‍. സാഹസികതയിലും എഴുത്തിലും അദ്ദേഹത്തിന്‍റെ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരാളില്ല. യഥാര്‍ത്ഥത്തില്‍ സാഹസികയാത്രയെ കാത്തിരുന്ന എഴുത്തുകാരനാണ് ബര്‍ട്ടണ്‍.
ബ്രിട്ടനിലെ ഡെവന്‍ഷയറില്‍ 1821 ലായിരുന്നു ബര്‍ട്ടന്‍റെ ജനനം. 1842 ല്‍ ഓക്സ്ഫഡിലെ ട്രിനിറ്റി കോളെജില്‍ പഠിച്ചുകൊണ്ടിരിക്കെ, സര്‍വകലാശാലാചട്ടങ്ങള്‍ ലംഘിച്ചതിന് പുറത്തായി. ബിരുദ പഠനം അതോടെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ബര്‍ട്ടണ്‍ അതുകൊണ്ടൊന്നും തളര്‍ന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തില്‍ ചേര്‍ന്ന് ഇന്ത്യയിലെത്തി. ബോംബെയില്‍ ഇന്‍ഫെന്‍ട്രിയുടെ പതിനെട്ടാം റജിമെന്‍റില്‍ സെബാള്‍ട്ടേണ്‍ ഓഫീസറായിട്ടായിരുന്നു നിയമനം. ബ്രിട്ടീഷ് സേനയിലെ ഇന്‍റലിജന്‍സ് ഓഫീസര്‍ സര്‍ ചാള്‍സ് ജയിംസ് നാപ്പിയറുടെ കീഴിലായിരുന്നു ജോലി. നാപ്പിയറുടെ ഇഷ്ടഭാജനമായിരുന്നു ക്യാപ്റ്റന്‍ ബര്‍ട്ടണ്‍. സാഹസികതയെ പുല്‍കാനുള്ള ബര്‍ട്ടന്‍റെ അതീവ താല്പര്യം നാപ്പിയര്‍ മനസ്സിലാക്കിയിരുന്നു. അതെത്രത്തോളമുണ്ടെന്ന് പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
തുടർന്ന് വായിക്കാൻ
സബ്‌സ്‌ക്രൈബ് ചെയുക ...
No comments:
Post a Comment