കഥ: ന നദി നന്ദിത .............ലീന ആര്‍. ജെ

 ഉത്തരമെഴുതാനുള്ള എളുപ്പവഴികളെപ്പറ്റി കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ വൈശാഖന്‍ സര്‍ ഏല്‍പ്പിച്ചപ്പോള്‍ ചുറ്റുമുള്ളതിനെ ചോദ്യം ചെയ്തു തുടങ്ങേണ്ടതിനെപ്പറ്റി പറയാനാണ് നന്ദിതയ്ക്ക് തോന്നിയത്. ഇളം നീല നിറത്തില്‍ പടര്‍ന്നു കിടക്കുന്ന കുട്ടികളുടെ കണ്ണുകളില്‍ നന്ദിതയുടെ വാക്കുകളിലെ വെളിച്ചം പരക്കുന്നത് കണ്ട് ഭയന്ന് ഭംഗിയുള്ളൊരു വിസ്ഫോടനത്തിന്‍റെ സാധ്യതയെ ഉല്‍പ്രേരകത്തില്‍ പച്ചവെള്ളമൊഴിച്ച് നശിപ്പിക്കുമ്പോലെ കുട്ടികള്‍ക്കും നന്ദിതയ്ക്കുമിടയില്‍ വൈശാഖന്‍ തള്ളിക്കയറിയത് അറിവില്‍ നിന്നുള്ള അകലമാണ് അനുസരണത്തിലേക്കുള്ള എളുപ്പവഴിയെന്ന് ഓര്‍ത്തിട്ടാകില്ല. അയാളുടെ അമ്മയുടെ അമ്മയുടെ അമ്മയുടെ, അച്ഛന്‍റെ അച്ഛന്‍റെ അച്ഛന്‍റെ കാലം മുതലേ കുട്ടികള്‍ക്ക് വിളമ്പി വരുന്നത് څഅരുതുچകളാണല്ലോ! 

      څടീച്ചറെ പിള്ളേര്‍ക്ക് മാര്‍ക്ക് വാങ്ങാനുള്ള ടിപ്സ് പറഞ്ഞ് കൊടുക്ക്. ഫാസിസോന്നും വര്‍ഗീയതയെന്നും വിലക്കയറ്റമെന്നുമൊക്കെ പറഞ്ഞാ ഇതുങ്ങള്‍ക്കെന്ത് മനസ്സിലാവാനാണ്. ഒരുമാതിരി കവലപ്രസംഗം പോലെയുണ്ട്.چ

     ڇകൊറേ മാര്‍ക്ക് വാങ്ങീട്ട് എന്തിനാ സാറേ. അരിക്കലത്തില്‍ അടച്ചുവയ്ക്കാനാ? പിള്ളേര് ചിന്തിച്ച് ആരാണെന്നും ആരാകണമെന്നുമൊക്കെ കണ്ടുപിടിക്കേണ്ട പ്രായത്തില്‍ കോട്ടും ടൈയും കെട്ടി പ്രതിഷ്ഠിച്ചിരിക്കുന്ന വായില്ലക്കുന്നിലപ്പന്മാരായിട്ട്. പ്രീഡിഗ്രി നിര്‍ത്തിയതാ അബദ്ധം. അവര്ടെ ഏറ്റോം നല്ല കാലം അതോടെ തീര്‍ന്ന് കിട്ടി.ڈ

   


 വൈശാഖന്‍ സാര്‍ കുട്ടികള്‍ക്കിടയിലെ പിറുപിറുപ്പിനെ ചൂരലെടുത്ത് ടേബിളില്‍ രണ്ടടിയടിച്ചടക്കി മറുപടി പറയാനൊരുങ്ങുമ്പോള്‍ ടൈംടേബിള്‍ നോക്കി നന്ദിത അടുത്ത ക്ലാസിലേക്ക് നടന്നു. പരിവൃത്തം പഠിക്കാന്‍ കുന്തവും കഴുക്കോലുമൊക്കെ തുറന്നുവച്ചിരുന്ന കുട്ടികളോട് കഴിഞ്ഞ പാഠത്തില്‍ നിന്ന് പത്തു ചോദ്യങ്ങള്‍ കണ്ടുപിടിക്കാന്‍ പറഞ്ഞിട്ട് പതുക്കെ മേശയിലേക്ക് ചാഞ്ഞ് ഇടത്തെ ജനലിലേക്ക് നോക്കുമ്പോള്‍ ഒരു ചതുരക്കഷണം ആകാശം; പെയിന്‍റ് കലക്കിയൊഴിച്ച പോലെ തട്ടും പൊട്ടുമില്ലാത്ത നീലയില്‍. എഴുന്നേറ്റ് ജനലില്‍ ചാരിനിന്ന് അഴികള്‍ക്കിടയിലൂടെ നോക്കിയപ്പോള്‍ കണ്ട വിശാലതയില്‍ തലേന്ന് രാത്രി ജിതന്‍ പാടിയ വരികള്‍ ഓര്‍ത്തു.

     څആവണി തെന്നലില്‍... ആടുമൂഞ്ഞാലില്‍...

     അക്കരെ... ഇക്കരെ... എത്ര മോഹങ്ങള്‍...چ

     അലസമായി അത് മൂളിക്കൊണ്ട് കുട്ടികളുടെ ഇടയിലൂടവളൊഴുകി. ലഞ്ച് ബ്രേക്കിന് 318 ലേക്ക് സ്റ്റാഫ് റൂം മാറ്റിയതായി റിജു സാര്‍ പറഞ്ഞതനുസരിച്ച് നന്ദിത അവിടെയെത്തുമ്പോള്‍:

     څഇവരെന്താ ഇവിടെ?چ

     څഅപ്പുറത്തെ സ്റ്റാഫ് റൂമില്‍ അനില ടീച്ചറുമായിട്ട് ഇന്നലെ കനത്ത അടിയായിരുന്നു. നീ ലീവ് ആയിരുന്നത് കൊണ്ട് അറിയാത്തതാ. 10 ഋ യില്‍ അനില ഇംഗ്ലീഷ് പഠിപ്പിക്കുമ്പോ ആ ക്ലാസിലെ അരുണ്‍ മലയാളം എഴുതിക്കൊണ്ടിരുന്നു. ദേഷ്യം വന്ന് ബുക്ക് പിടിച്ചു വാങ്ങി സ്റ്റാഫ് റൂമില്‍ കൊണ്ടുവന്നിട്ട് സംഭവം വിവരിക്കുന്ന കൂട്ടത്തില്‍ ഇതൊന്നും നന്നാവാന്‍ പോവുന്നില്ല. എങ്ങനെ നന്നാവാന്‍, അവന്‍ څമറ്റേതാچന്ന്. ടീച്ചര്‍ ദിവസവും കുളിക്കുന്നത് നിര്‍ത്തിക്കോ. ചത്താപ്പോലും ഈ നാറ്റം പോവില്ലായെന്ന് നന്ദിത പറഞ്ഞപ്പോ അനിലേടെ കമ്പനിക്കാരെടപെട്ട് ആകെ വര്‍ത്താനം ആയി. അതായിരിക്കും ഇങ്ങോട്ട് തട്ടിയത്.چ

തുടർന്ന് വായിക്കാൻ

സബ്‌സ്‌ക്രൈബ് ചെയുക ...




Share:

പ്രണയം അഥവാ കപ്പലണ്ടി മുട്ടായികള്‍ ശ്രീകണ്ഠന്‍ കരിക്കകം

  ڇകപ്പലണ്ടി മുട്ടായി വേണോ?ڈ എന്നാണയാള്‍ ആ ചായക്കടയുടെ ചെറിയ കൗണ്ടറിനു മുന്നില്‍ നിന്ന് പുറത്തേക്ക് നോക്കി വിളിച്ചു ചോദിച്ചത്. ആ ചോദ്യത്തില്‍ കടന്നുപോയ അന്‍പത് വര്‍ഷം ഒരു കാട്ടുതേനിന്‍റെ ഇനിപ്പോടെ കിനിയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നും ഒരു ഇരട്ട വെടിയുടെ ഒച്ച കേട്ടു. ശബ്ദം ആകാശത്തേക്കൊരു കവിള്‍ വെളുത്ത പുക തുപ്പി. ഒഴിഞ്ഞു വരുന്ന ഒരു ഓട്ടോറിക്ഷയും നോക്കി നില്‍ക്കുകയായിരുന്നു അവര്‍. അങ്ങനെ ഒരു ചോദ്യം അവര്‍ പ്രതീക്ഷിച്ചിരുന്നുവോ? എന്തായാലും അവരുടെ മേല്‍ച്ചുണ്ടിനു മീതെ പേടിയൊരു നീണ്ട വര വരച്ചു. അയാളുടെ ക്ഷീണിച്ച കഴുത്തിലെ ഞരമ്പുകള്‍ ഒരു പൂവന്‍കോഴിയുടെ എടുത്തു പിടിച്ച കൂവലിലെന്നോണം പിടച്ചുണര്‍ന്നിരുന്നു.

     ڇവേണ്ട... വേണ്ട...ڈ എന്ന് കൈ വീശി പറഞ്ഞ് അവര്‍ സാരിത്തുമ്പു കൊണ്ട് ചിരി പൊത്തി, കണ്ണുകള്‍ കൂമ്പിയടഞ്ഞു പോകുന്ന വിധം വ്രീളാവതിയായി നാലുപാടും പതറി നോക്കി. പിന്നെ വേഗം ഒരു ഓട്ടോറിക്ഷാ വന്നിരുന്നെങ്കില്‍... എന്ന് തിടുക്കപ്പെട്ടു. ആ തിടുക്കത്തില്‍ ഞാനും നീയും അല്ലാത്ത മൂന്നാമതൊരാള്‍ എന്നും പ്രണയത്തില്‍ ശത്രുവാണെന്ന തീര്‍പ്പുണ്ടായിരുന്നു.

     ഒരു പഴയ പാര്‍ക്കിന് അഭിമുഖമായിരുന്നു ആ ചായക്കട. അത്രയൊന്നും ആള്‍ക്കാരുടെ ശ്രദ്ധ പതിയാത്ത ഒരു ഒഴിഞ്ഞ കോണില്‍. നെയ്റോസ്റ്റും തൈരുവടയും ഫില്‍റ്റര്‍ കോഫിയുമാണ് അവര്‍ കഴിച്ചത്.

     അന്നേരമെല്ലാം പിന്നിക്കീറിയ ഒരൊച്ചയില്‍ കൗണ്ടറിനു മുന്നിലെ ഒരു റേഡിയോയില്‍ നിന്നും സുന്ദരാംബാളിന്‍റെ ഒരു കീര്‍ത്തനം ആര്‍ക്കും വേണ്ടാതെ മുഴങ്ങിക്കൊണ്ടിരുന്നു. വര്‍ത്തമാനം പറയുന്നതിനിടയില്‍ അയാള്‍ ഒന്നു രണ്ടുവട്ടം ഈ ചോദ്യം ചോദിക്കാന്‍ ആഞ്ഞതാണ്. പക്ഷെ, വല്ലാത്തൊരു ദൂരം ആ ചോദ്യത്തിന്‍റെ കഴുത്തില്‍ കുരുക്കണിഞ്ഞ് കിടന്നിരുന്നു. അന്നേരമൊക്കെ അവര്‍ അവരുടെ മക്കളെക്കുറിച്ച് ഗൗരവത്തോടെ പറഞ്ഞു. ഭര്‍ത്താവിനെക്കുറിച്ച് അലസമായി പറഞ്ഞു. ചെറുമക്കളെക്കുറിച്ച് കൊഞ്ചി പറഞ്ഞ് അവരിലൊരാളായി.

     കാപ്പി കുടിച്ച ഉടന്‍ എണീറ്റ് സാരിയുടെ ഞൊറിവുകള്‍ ഒതുക്കിപ്പിടിച്ച് വായ കഴുകി ആദ്യം തന്നെ ധൃതി


പ്പെട്ട് പുറത്തേക്ക് ഇറങ്ങിയത് അവര്‍ ആയിരുന്നു. അതിനിടയില്‍ സപ്ലെയറുടെ കൈയില്‍ നിന്നും അയാള്‍ ബില്ല് വാങ്ങിയിരുന്നു.

     ڇകപ്പലണ്ടി മുട്ടായി...ڈ എന്നയാള്‍ ഊര്‍ന്നുപോയൊരു ചമ്മലോടെ കൗണ്ടറിലിരുന്ന മനുഷ്യന്‍റെ മുഖത്തു നോക്കി പറഞ്ഞെങ്കിലും അയാള്‍ അത് കേട്ടില്ല. കുട്ടിക്കണ്ണടയിലൂടെ പണം എണ്ണുന്ന തിടുക്കത്തിലായിരുന്നു അയാള്‍. ചെറുപ്പമായിരുന്നെങ്കിലും അയാളെക്കാള്‍ പ്രായം തോന്നിച്ച ഒരു വൃദ്ധരൂപമായിരുന്നു അത്.

     നീരാവി മൂടിയ ഒരു കോണില്‍ നിന്ന് ചായ അടിച്ചുകൊണ്ടു നിന്ന ഉടുപ്പിടാത്ത ഒരു ഇരുണ്ട മനുഷ്യനും നാല് സപ്ലെയര്‍മാരും ഉള്‍പ്പെടെ പത്തോളം വരുന്ന കസ്റ്റമേഴ്സും ആ വഴി അന്നേരം നടന്നുപോയ ഏതാനും മനുഷ്യരുമെല്ലാം ആ ചോദ്യം കേട്ടു.


 തുടർന്ന് വായിക്കാൻ

സബ്‌സ്‌ക്രൈബ് ചെയുക ...

 

Share:

സാഹസികതയുടെ ആള്‍രൂപം കുന്നത്തൂര്‍ രാധാകൃഷ്ണന്‍

 




എഴുത്തുകാരന്‍റെ സാഹസികതയും അയാളുടെ സാഹിത്യവും ഒത്തുപോകുമോ? അഥവാ സാഹസികനില്‍ സാഹിത്യകാരന്‍ ലയിച്ചുചേരുമോ? എഴുത്തുകാരന്‍ സാഹസിക കഥകളെഴുതുക സ്വാഭാവികമാണ്. എന്നാല്‍ അയാള്‍ ജീവിതത്തില്‍ സാഹസികനാകുമോ? അപൂര്‍വമായി അങ്ങനെ സംഭവിക്കുന്നുണ്ട് എന്നാണുത്തരം. അമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ ഏണസ്റ്റ് ഹെമിംഗ്വെയും ഇംഗ്ലീഷ് സാഹിത്യത്തെ സര്‍ഗാത്മകത കൊണ്ട് ഉന്നതങ്ങളിലെത്തിച്ച സോമര്‍സെറ്റ്മോമും സാഹസികതയെ പുല്‍കിയവരാണ്. താന്‍ ഭാവനയില്‍ സൃഷ്ടിച്ച ഷെര്‍ലക് ഹോംസ് എന്ന അപസര്‍പ്പക കഥാപാത്രത്തിന്‍റെ അതേ തീവ്രതയില്‍ കേസന്വേഷിച്ച് നിരപരാധിയെ രക്ഷിച്ച എഴുത്തുകാരന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ കൃത്യവും പുകള്‍പെറ്റതാണല്ലോ! എന്നാല്‍ സാഹസികതയില്‍ ഇവരെയെല്ലാം കവച്ചുവച്ച വേറൊരാളുണ്ട് - ഇംഗ്ലീഷ് എഴുത്തുകാരനായ സര്‍. റിച്ചാര്‍ഡ് ഫ്രാന്‍സിസ് ബര്‍ട്ടണ്‍. സാഹസികതയിലും എഴുത്തിലും അദ്ദേഹത്തിന്‍റെ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരാളില്ല. യഥാര്‍ത്ഥത്തില്‍ സാഹസികയാത്രയെ കാത്തിരുന്ന എഴുത്തുകാരനാണ് ബര്‍ട്ടണ്‍.

     ബ്രിട്ടനിലെ ഡെവന്‍ഷയറില്‍ 1821 ലായിരുന്നു ബര്‍ട്ടന്‍റെ ജനനം. 1842 ല്‍ ഓക്സ്ഫഡിലെ ട്രിനിറ്റി കോളെജില്‍ പഠിച്ചുകൊണ്ടിരിക്കെ, സര്‍വകലാശാലാചട്ടങ്ങള്‍ ലംഘിച്ചതിന് പുറത്തായി. ബിരുദ പഠനം അതോടെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ബര്‍ട്ടണ്‍ അതുകൊണ്ടൊന്നും തളര്‍ന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തില്‍ ചേര്‍ന്ന് ഇന്ത്യയിലെത്തി. ബോംബെയില്‍ ഇന്‍ഫെന്‍ട്രിയുടെ പതിനെട്ടാം റജിമെന്‍റില്‍ സെബാള്‍ട്ടേണ്‍ ഓഫീസറായിട്ടായിരുന്നു നിയമനം. ബ്രിട്ടീഷ് സേനയിലെ ഇന്‍റലിജന്‍സ് ഓഫീസര്‍ സര്‍ ചാള്‍സ് ജയിംസ് നാപ്പിയറുടെ കീഴിലായിരുന്നു ജോലി. നാപ്പിയറുടെ ഇഷ്ടഭാജനമായിരുന്നു ക്യാപ്റ്റന്‍ ബര്‍ട്ടണ്‍. സാഹസികതയെ പുല്‍കാനുള്ള ബര്‍ട്ടന്‍റെ അതീവ താല്പര്യം നാപ്പിയര്‍ മനസ്സിലാക്കിയിരുന്നു. അതെത്രത്തോളമുണ്ടെന്ന് പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.


തുടർന്ന് വായിക്കാൻ

സബ്‌സ്‌ക്രൈബ് ചെയുക ...



Share:

ഭൂതകാലത്തിന്‍റെ വര്‍ത്തമാനപ്പത്രങ്ങള്‍

 



ആധുനിക തിരുവിതാംകൂറിന്‍റെ ഉദയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറില്‍ നടന്ന കലാപങ്ങളും ദുരന്തങ്ങളും ഉപജാപങ്ങളും ഇടപെടലുകളുമെല്ലാം സര്‍ഗാത്മകരചനകള്‍ക്ക് വേണ്ടുവോളം വിഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. നാടുവാഴി വ്യവസ്ഥയില്‍ നിന്ന് രാജാധികാരത്തിലേക്കും ഉദ്യോഗസ്ഥഭരണത്തിലേക്കുമുള്ള രാഷ്ട്രീയകാലാവസ്ഥയുടെ സംക്രമണകാലത്തെ സംഘര്‍ഷങ്ങളെയാണ് അവ സ്ഥാനപ്പെടുത്തുന്നത്. കേന്ദ്രീകൃതമായ അധികാര വാഴ്ചയോട് കൂറ് വെളിപ്പെടുത്തുന്ന അപദാനങ്ങളാണ് മുഖ്യധാരയിലുള്ളത്. എങ്കിലും ചരിത്രഗതിയുടെ വ്യത്യസ്തമായ തരത്തിലുള്ള സ്വഭാവത്തെ വ്യക്തമാക്കിത്തരുന്ന, പ്രാദേശികമായ വാമൊഴിവഴക്കങ്ങള്‍ വഴി പ്രചരിച്ചിട്ടുള്ള ബദല്‍ ആഖ്യാനങ്ങള്‍ക്കും അവയ്ക്കിടയില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട വിഭാഗമാണ് പ്രസ്തുത ചരിത്രസംഭവങ്ങളെ പ്രമേയമാക്കുന്ന മലയാളനോവലുകള്‍. സി. വി രാമന്‍പിള്ളയുടെ څമാര്‍ത്താണ്ഡവര്‍മ്മچ (1891), വൈക്കം ചന്ദ്രശേഖരന്‍ നായരുടെ څപഞ്ചവന്‍കാട്چ (1970), തോപ്പില്‍ രാമചന്ദ്രന്‍ പിള്ളയുടെ څവേണാട്ടുസിംഹംچ (1994) എന്നിവ മാര്‍ത്താണ്ഡ വര്‍മ്മ കഥാപാത്രമായി വരുന്ന മുന്‍കാല നോവലുകളാണ്. ڇഭൂതകാലത്തെ ജീവിതം ഭാവനാപരമായി ചിത്രീകരിക്കുന്നവڈ എന്ന് കേസരി ബാലകൃഷ്ണപിളള നിര്‍വചിച്ച റൊമാന്‍സുകളുടെ (ചരിത്രാഖ്യായികകളുടെ) ഗണത്തിലാണ് ഇവയുടെ സ്ഥാനം. തിരുവിതാംകൂറിലെ രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള രാഷ്ട്രീയപരിസരം പശ്ചാത്തലമാക്കുന്ന പില്ക്കാല നോവലുകളില്‍ പലതും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവയല്ല. പ്രമേയപരമായി അവ, പ്രത്യേക പ്രദേശത്തെ, പ്രത്യേക ചരിത്രസന്ധിയെ സ്വീകരിക്കുന്ന സമാനത പ്രകടിപ്പിക്കുന്നവയാണെങ്കിലും ആഖ്യാനതലങ്ങളിലുള്ള വൈവിധ്യവും വര്‍ത്തമാനകാലത്തില്‍ നിന്നുള്ള സുതാര്യമായ നോട്ടവും അവയെ വേറിട്ടു നിര്‍ത്തുന്നു.

     ചരിത്രസന്ദര്‍ഭമെന്ന നിലയ്ക്ക് സമകാലിക നോവലുകളില്‍ കടന്നുവരുന്ന തിരുവിതാംകൂര്‍ എന്ന സ്ഥലത്തിനും അനിഴം തിരുന്നാള്‍ വീരമാര്‍ത്താണ്ഡവര്‍മ്മയുടെ രാജപദവിക്കും വ്യത്യസ്തമായ മാനങ്ങളാണുള്ളത്. അവിടെ വിശാലമായ ഭൂതകാലത്തിലെ ഒരു ഖണ്ഡത്തെ നിശ്ചിതലക്ഷ്യത്തെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന ഭാവമാണുള്ളത്. ആഖ്യാനകാലം പോലും അവിടെ പലതാണ്. ഈ കാലാന്തര സഞ്ചാരമാണ് നോവലുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ചരിത്രഖണ്ഡത്തെ വിശകലനസ്വഭാവമുള്ളതാക്കി മാറ്റുന്നത്. പ്രമേയത്തിനുള്ളിലെ ചരിത്രാസ്പദങ്ങളെ ഭാവനയുമായി കൂട്ടിയിണക്കി അതികഥയുടെ ഘടനയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നവയാണ് സമകാലിക നോവലുകള്‍. എഴുത്താണ് അതികഥകളിലെ മുഖ്യപ്രമേയം. ചരിത്രസംഭവങ്ങള്‍ അതിന്‍റെ അനുബന്ധങ്ങള്‍ മാത്രമാകുന്നതേയുള്ളു.

തുടർന്ന് വായിക്കാൻ

https://moolyasruthimagazine.myinstamojo.com/

Share:

വിവിധ കോണുകളില്‍ നിന്ന് ജീവിതം വായിക്കുമ്പോള്‍ കെ. പി രാമനുണ്ണി/വാസുദേവന്‍ കുപ്പാട്ട്

 ജീവിതത്തെ അതിന്‍റെ സമഗ്രതയില്‍ നോക്കിക്കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ശൈലി അവലംബിക്കുന്ന എഴുത്തുകാരനാണ് കെ. പി രാമനുണ്ണി. ആ രചനാലോകം വളരെ വിസ്തൃതമാണ്. ചുരുക്കെഴുത്തിന്‍റെ എളുപ്പവഴികള്‍ ഇവിടെയില്ല. അനുഭവങ്ങളും ചിന്തകളും സ്വപ്നങ്ങളുമെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്ന ഭൂമികയാണ് ഉള്ളത്. സൂഫി പറഞ്ഞ കഥ, ജീവിതത്തിന്‍റെ പുസ്തകം, ദൈവത്തിന്‍റെ പുസ്തകം, ചരമവാര്‍ഷികം തുടങ്ങിയ നോവലുകളില്‍ മിത്തും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ലോകം കാണാം. യുക്തിയുടെയും വിചാരത്തിന്‍റെയും അന്തരീക്ഷത്തിന് പുറത്ത് വിശ്വാസത്തിന്‍റെ ഒരു ലോകം നിറഞ്ഞുകവിഞ്ഞു വരുന്നത് സൂഫി പറഞ്ഞ കഥയില്‍ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. യുക്തിയുടെയും ചിന്തയുടെയും ചതുരക്കള്ളിയില്‍പെട്ട് ശ്വാസംമുട്ടുന്ന ജനത കടപ്പുറത്ത് ജാറം പൊന്തി എന്നറിയുമ്പോള്‍ ആ څഅന്ധچവിശ്വാസത്തെ പുല്‍കാന്‍ വെമ്പുകയാണ്.

     അന്ധവിശ്വാസമെങ്കില്‍ അന്ധവിശ്വാസം എന്നാണ് അവരുടെ ചിന്ത. ഇതുവരെയുള്ള ലോകത്തെ വിട്ട് പുതിയൊരു ലോകം വേണം എന്നതു മാത്രമാണ് അവരുടെ ആലോചന. പൊന്നാനിയിലെ മേലേ പുല്ലാരത്തറവാട്ടിലെ സന്തതിയായ കാര്‍ത്തി വ്യാപാരിയായ മാമുട്ടി എന്ന മുസ്ലീം യുവാവില്‍ ആകൃഷ്ടയാവുന്നതാണ് സൂഫി പറഞ്ഞ കഥയിലെ കേന്ദ്രബിന്ദു. അവള്‍ കലീമ ചൊല്ലി ഇസ്ലാം മതം സ്വീകരിച്ചു. കണംകൈ വരെയുള്ള കുപ്പായത്തില്‍ അകപ്പെട്ടു. മാമുട്ടി അവള്‍ക്കു വേണ്ടി ആഭരണങ്ങളും മറ്റും കൊണ്ടുവന്നു. പക്ഷെ അവള്‍ക്ക് വേണ്ടിയിരുന്നത് ഭഗവതിയെയായിരുന്നു. തൊട്ടടുത്ത തൊടിയില്‍ ഭഗവതിയെ കുടിയിരുത്തുന്നതോടെ അവളുടെ മോഹം സഫലമായി. ആധികള്‍ക്കും വ്യാധികള്‍ക്കും ചികിത്സാവിധികളുമായി കാര്‍ത്തി മുസ്ലീം തറവാട്ടില്‍ സാന്ത്വന സാന്നിധ്യമായി മാറുന്നതാണ് പിന്നെ കാണുന്നത്. അതേസമയം, മാമുട്ടിയുടെ സ്നേഹാശ്ലേഷങ്ങള്‍ എന്തുകൊണ്ടോ അവള്‍ക്ക് കിട്ടാതെ പോവുകയും ചെയ്യുന്നു. നാടിനെ കീഴടക്കാന്‍ എത്തിയ സെയ്തുമൊല്ല എന്ന പരാക്രമി മാമുട്ടിയെ വകവരുത്തി തിരിച്ചുപോകുമ്പോള്‍ കാര്‍ത്തി നേരിടുന്നു. മൊല്ലയെയും കൂട്ടാളികളെയും കടലിലേക്ക് അയച്ചാണ് കാര്‍ത്തി വിജയം പ്രഖ്യാപിക്കുന്നത്. അങ്ങനെയാണ് കടപ്പുറത്ത് കാര്‍ത്തിയുടെ ജാറം പൊന്തുന്നത്. ഇത്തരം വിശ്വാസങ്ങളുടെ യുക്തി ചോദ്യം ചെയ്യപ്പെട്ടേക്കാം. സ്ത്രീശാക്തീകരണത്തിന്‍റെ മാത്രമല്ല വിശ്വാസത്തിന്‍റെയും ഭക്തിയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഇവിടെ നടക്കുന്നത്. നല്ലവരാകാനുള്ള മനുഷ്യന്‍റെ ആഗ്രഹമാണ് ബീവിമാരായും ഭഗവതിമാരായും ദേവന്മാരായും പരിണമിക്കുന്നത് എന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. നാഗരികവും പരിഷ്കൃതവുമായ ജീവിതവ്യവസ്ഥയും ഗ്രാമീണവും നൈസര്‍ഗികവുമായ ആവാസവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷം ജീവിതത്തിന്‍റെ പുസ്തകം എന്ന നോവലിന്‍റെ പ്രധാന ഘടകമാണ്. ബാങ്ക് ഉദ്യോഗസ്ഥനും കുടുംബസ്ഥനുമായ ഗോവിന്ദവര്‍മ്മരാജ എറണാകുളം എന്ന നഗരത്തില്‍ നിന്ന് നിഷ്ക്രമിച്ച് കാസര്‍കോട്ടെ അതിയന്നൂര്‍ കടപ്പുറത്ത് എത്തിച്ചേരുന്നതും അവിടെ ജീവിതം തുടരുന്നതുമാണ് ജീവിതത്തിന്‍റെ പുസ്തകത്തില്‍ പറയുന്നത്. നാഗരിക ജീവിതത്തിന്‍റെ തിരക്കും പിരിമുറുക്കവും എല്ലാം ഇട്ടെറിഞ്ഞാണ് ഗോവിന്ദവര്‍മ്മരാജയുടെ യാത്ര.


തുടർന്ന്
വായിക്കാൻ ....

















https://moolyasruthimagazine.myinstamojo.com/
Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts